niraksharan (നിരക്ഷരൻ) » അഴിമതി
ജയിലിൽ കൂലിയും കുറയ്ക്കണം
<fb:like href="http://niraksharan.in/?p=10322" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
തടവുകാരുടെ ഭക്ഷണത്തിൽ നിന്ന് മട്ടനും മീനും വെട്ടിച്ചുരുക്കാൻ ജയിൽ വകുപ്പ് ശുപാർശ ചെയ്തിരിക്കുന്നു. ആ വകയിൽ 10 കോടി രൂപ ലാഭിക്കാം എന്നാണ് കണക്കാക്കുന്നത്.
ജയിൽപ്പുള്ളികൾക്ക് കഴിഞ്ഞ സർക്കാർ വർദ്ധിപ്പിച്ച് നൽകിയ കൂലി പഴയത് പോലെ ആക്കിയാൽ ഇതിൽക്കൂടുതൽ തുക ലാഭിക്കാൻ പറ്റും.
പെട്രോൾ ബങ്കിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് കിട്ടുന്ന ദിവസക്കൂലി 450 രൂപയാണ്. അവരുടെ കറൻസി ബാഗ് തട്ടിപ്പറിച്ചതിൻ്റെ പേരിൽ ജയിലിൽ ആകുന്ന ഒരു ക്രിമിനലിന് 530 – 620 രൂപ ശമ്പളം കിട്ടും. അതിലും കുറഞ്ഞ ശമ്പളത്തിൽ പണിയെടുക്കുന്ന എത്രയോ അയ്യോ പാവങ്ങൾ ജയിലിന് വെളിയിലുണ്ട്. അത് അനീതിയാണ്.
വിദഗ്ദ്ധ തൊഴിലാളികൾക്ക് 620 രൂപയും, അർദ്ധവിദഗ്ദ്ധ തൊഴിലാളികൾക്ക് 560 രൂപയും അവിദഗ്ദ്ധ തൊഴിലാളികൾക്ക് 530 രൂപയുമാണ് ജയിലിലെ പുതുക്കിയ കൂലി നിരക്ക്. അത് പഴയത് പോലെ 63 – 163 – 230 രൂപ നിരക്കുകൾ ആക്കണമെന്നാണ് എൻ്റെ പക്ഷം.
എൻ്റെ ഈ അഭിപ്രായം, മേൽപ്പടി വാർത്തയുടെ അടിയിൽ കമന്റായി പറഞ്ഞപ്പോൾ, ജയിൽ തൊഴിലാളികൾക്ക് 100 രൂപ മാത്രമാണ് ശമ്പളം എന്ന് എതിരഭിപ്രായവും വന്നു. ജയിലിൽ കിടക്കുന്ന ക്രിമിനൽക്കുവേണ്ടി വാദിക്കാനും സോഷ്യൽ മീഡിയയിൽ ആൾക്കാരുണ്ട് എന്നതാണ് തമാശ.
ഒരു കാര്യം ശരിയാണ്; ഈ തുക മുഴുവനും കുറ്റവാളികൾക്ക് കിട്ടില്ല. 30% ഇവർ കാരണം ദുരിതമനുഭവിക്കുന്നവരുടെ വീട്ടിലേക്ക് പോകും. കുറച്ച് പണം ജയിലിൽ ഇവരുടെ ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കുമായി എടുക്കും. അത് കഴിഞ്ഞുള്ള തുകയാണ് തടവുകാർക്ക് കിട്ടുക.
കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി പറയാം. ജയിലിൽ, മെനു പ്രകാരമുള്ള മട്ടനും ചിക്കനും മീനും മറ്റും ആഴ്ച്ചതോറും നൽകുന്നില്ല. ജയിൽ ഉദ്യോഗസ്ഥന്മാരും മേസ്തിരിമാരും കുശാലായി അവർക്ക് ആവശ്യമുള്ള ഭക്ഷണം അടിക്കുന്നുണ്ട്. വല്ലപ്പോഴെല്ലാം ജയിൽവാസികൾക്കും കിട്ടുമായിരിക്കും. പക്ഷേ ഇതിനാവശ്യമായ തുക കൃത്യമായി എഴുതിയെടുക്കുന്നുണ്ട്. അത് എങ്ങോട്ട് പോകുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (എല്ലാ ജയിലിലും കാര്യങ്ങൾ ഇങ്ങനെ ആകണമെന്നില്ല. ഉദ്യോഗസ്ഥന്മാടെ ഇടപെടൽ പോലെയിരിക്കും.) ഇക്കാര്യം ഞാൻ മനസ്സിലാക്കിയത് ജയിൽ കിടന്നിട്ടുള്ള ഒരാളുടെ കമന്റിൽ നിന്ന് തന്നെയാണ്. (കർമ്മവശാൽ ഞാൻ ഇതുവരെ ജയിലിൽ കിടന്നിട്ടില്ല.) അഴിമതി എന്ന് പറയുന്ന സംഭവം പുരാണത്തിലെ ഹിരണ്യകശിപു പറഞ്ഞത് പോലെയാണ്. അത് തൂണിലും തുരുമ്പിലും മാത്രമല്ല ജയിലിലുമുണ്ട് നമ്മുടെ രാജ്യത്ത്.
അതൊക്കെ എന്തായാലും ജയിലിൽ തുച്ഛശമ്പളം മാത്രമേ കൊടുക്കാൻ പാടുള്ളൂ. ജയിലിൽ അയക്കുന്നത്, ചെയ്ത കുറ്റത്തിൻ്റെ ശിക്ഷ എന്ന നിലയ്ക്കാണ്. സുഖിച്ച് ജീവിക്കാനും പുറത്ത് ജീവിക്കുന്നവരേക്കാൾ കൂടുതൽ സമ്പാദിക്കാനുമല്ല. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ആദ്യത്തെ കുറച്ച് ദിവസങ്ങൾ പിടിച്ച് നിൽക്കാനും ജീവിക്കാനും അൽപ്പം പണം കയ്യിൽ വേണം. അത് തീരുമ്പോഴേക്കും, പണ്ട് ചെയ്തിരുന്ന പണിയോ (കളവും തട്ടിപ്പും കൊട്ടേഷനും അല്ല ഉദ്ദേശിച്ചത്) മറ്റൊരു ജോലിയോ കണ്ടുപിടിച്ച് ജീവിതം മുന്നോട്ടു നീക്കേണ്ടത് ജയിലിൽ നിന്നും പുറത്തു വരുന്ന വ്യക്തിയുടെ മാത്രം ബാദ്ധ്യതയാണ്.
വാൽക്കഷണം:- മൂന്ന് നേരം ഭക്ഷണവും ആവശ്യമെങ്കിൽ മരുന്നും പണി ചെയ്യുന്നവർക്ക് ചെറിയൊരു കൂലിയും കൊടുക്കുന്നുണ്ടെങ്കിൽ മനുഷ്യാവകാശം സംരക്ഷിക്കുകയും നടപ്പിലാകുകയും ചെയ്ത് കഴിഞ്ഞു. ജയിൽപ്പുള്ളികളും മനുഷ്യരല്ലേ എന്ന ചോദ്യം ഉയർന്നാൽ അതിനുള്ള മറുപടിയാണ്.
<fb:like href="http://niraksharan.in/?p=10322" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ചീഫ് സക്രട്ടറി ജയ്തിലകിന് എതിരെ അന്വേഷണം വേണം.
<fb:like href="http://niraksharan.in/?p=10186" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
* വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം.
* സ്വന്തം ശമ്പള വർദ്ധനവ് സ്വയം തീരുമാനിച്ച് എഴുതിയെടുക്കൽ.
* മുട്ടിൽ മരംമുറിക്കാർക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കൽ.
എന്നിങ്ങനെയുള്ള എണ്ണിയാൽ ഒടുങ്ങാത്ത അഴിമതികൾക്കും തട്ടിപ്പുകൾക്കും നിയമം ലംഘിച്ചുള്ള അഴിഞ്ഞാടലിനും ശേഷം കേരളത്തിന്റെ ചീഫ് സെക്രട്ടറി, വിരമിക്കുകയാണ്.  മൂന്ന് മാസത്തിന് ശേഷം പെൻഷൻ പറ്റാനുള്ള വ്യക്തി ഇപ്പോൾത്തന്നെ മുൻകൂറായി പെൻഷൻ കടലാസ്സുകൾ എല്ലാം ശരിയാക്കിയിരിക്കുന്നു!
ധാരാളം ആരോപണങ്ങളും പരാതികളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നിട്ടും അതിലൊന്നും അന്വേഷണം നടത്താതെ പിണാറായി സർക്കാർ ഇദ്ദേഹത്തെ സംരക്ഷിച്ച് പോരുകയും തട്ടും തടവുമില്ലാതെ വിരമിച്ച് പെൻഷൻ പറ്റാനുള്ള വഴികൾ തുറന്നിട്ട് കൊടുക്കുകയും ചെയ്തിരിക്കുന്നു.
ഒരു സംസ്ഥാനത്തിലെ ഏറ്റവും ഉന്നതനായ സർക്കാർ ഉദ്യോഗസ്ഥനാണ് ആ പദവിയുടെ അന്തസത്ത കളയുന്ന രീതിയിലുള്ള പ്രവൃത്തികൾ ചെയ്തുകൂട്ടിയിരിക്കുന്നത്. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന് കേട്ടിട്ടില്ലേ? പിണറായി വിജയൻ്റെ തണലിൽ ജയ്തിലക് നടപ്പിലാക്കിയിരിക്കുന്നത് അത്തരം കാര്യങ്ങളാണ്.
ഡോ ബി.അശോക് IAS, എൻ. പ്രശാന്ത് എന്നിവർ ഇതുവരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജയ്തിലകിന് എതിരെ പറഞ്ഞതെല്ലാം ചേർത്തുവെച്ച് വേണം ഈ അഴിമതിക്കാരനെ കൂടുതലായി മനസ്സിലാക്കാനും വിലയിരുത്താനും. ഇത്തരം കാര്യങ്ങൾ തുറന്ന് പറഞ്ഞതുകൊണ്ട് തന്നെ ഈ രണ്ട് IASകാരും ഇപ്പോഴും സസ്പെൻഷനിലാണ്. കള്ളൻ അകത്തും കള്ളത്തരം ചൂണ്ടിക്കാട്ടിയവർ പുറത്തും! എന്തൊരു വിരോധാഭാസം ആണിത്.
പുതിയ സർക്കാർ അധികാരത്തിലേറിയാൽ ഉടനെ ചീഫ് സെക്രട്ടറി ജയ് തിലകിനെതിരെ അന്വേഷണം ഉണ്ടാകണം. അദ്ദേഹത്തിന്റെ പെൻഷൻ കടലാസ്സുകൾ ശരിവെച്ച പിണറായി സർക്കാറിൻ്റെ ഉത്തരവ് റദ്ദാക്കണം. പണി മുഴുവൻ ചെയ്ത് തീർത്തിട്ട് മതി പെൻഷൻ പറ്റൽ.
ഇദ്ദേഹം ചെയ്തു വെച്ചിട്ടുള്ള എല്ലാ കള്ളത്തരങ്ങൾക്കുമുള്ള ശിക്ഷ കൊടുക്കണം. ചീഫ് സെക്രട്ടറിയുടെ സ്ഥാനത്തിരുന്ന് മേലിൽ ഒരാളും ഇത്തരം കള്ളത്തരങ്ങൾ ചെയ്യാൻ പാടില്ലാത്തവിധം മാതൃകാപരമായ ശിക്ഷ ജയ്തിലകിന് ലഭിക്കണം. സർക്കാർ ഖജനാവിൽ ഇദ്ദേഹം ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങളെല്ലാം ഇയാളുടെ സ്വത്തു വകകൾ കണ്ടുകെട്ടി ഈടാക്കണം.
ചീഫ് സക്രട്ടറി ജയ്തിലകിൻ്റെ അഴിമതികളും കള്ളത്തരങ്ങളും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. അതിൽ നിന്ന് തുടങ്ങിയാൽ കേരളത്തിൽ കഴിഞ്ഞ 10 വർഷം നടന്ന എല്ലാ അഴിമതികളും പകൽക്കൊള്ളകളും ഒന്നൊന്നായി വെളിയിൽ വരും.
വാൽക്കഷണം:- ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാർ പറഞ്ഞ ‘ദൈവതുല്യനായ ആൾ’ ആരാണെന്ന് അറിയാനും കേരള ജനതയ്ക്ക് താല്പര്യമുണ്ട്. ആ കേസിലും അന്വേഷണം ഊർജ്ജിതമാക്കണം.
<fb:like href="http://niraksharan.in/?p=10186" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇത്രേയുള്ളോ സ്ട്രോങ്ങ്‌ റൂം?
<fb:like href="http://niraksharan.in/?p=10170" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇതിപ്പോൾ പൊതുജനം അറിഞ്ഞുകൊണ്ട് തുറക്കുന്ന രണ്ടാമത്തെ സ്ട്രോങ്ങ് റൂം ആണ്. അറിയാതെ ഏതൊക്കെ സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടുണ്ടെന്ന് കണക്കില്ല.
ഈ വിഷയത്തിൽ ചില ചോദ്യങ്ങളുണ്ട്…
1. ഇത്രയേ ഉള്ളോ ഈ സ്ട്രോങ്ങ് റൂം? (ഒരു ഓഫീസർ മറന്നു വെച്ച ഡയറി എടുക്കാൻ ആണത്രേ സ്ട്രോങ്ങ് റൂം തുറക്കുന്നത്!) ഒരു ഉദ്യോഗസ്ഥൻ ഒരു സാധനം മറന്നു വെച്ചാൽ അത് തിരികെ എടുക്കാൻ വേണ്ടി സീല് പൊളിച്ച് തുറക്കാവുന്നതേ ഉള്ളോ ഈ സ്ട്രോങ്ങ് റൂം?
2. അത് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക
ഡയറി ആണോ അതോ വ്യക്തിപരമായ ഡയറിയാണോ?
3. ഔദ്യോഗിക ഡയറി ആയാലും വ്യക്തിഗത ഡയറി ആയാലും, മെയ് 4ന് മുന്നേ തുറന്ന് എടുക്കേണ്ട എന്ത് അത്യാവശ്യം ആണ് ആ ഡയറിയിൽ ഉള്ളത്? അത് പൊതുജനത്തിനെ ബോധ്യപ്പെടുത്തുമോ?
4. വോട്ടിങ്ങ് കഴിഞ്ഞ്, സ്ട്രോങ്ങ്‌ റൂം അടച്ച് 12 ദിവസം കഴിഞ്ഞപ്പോഴാണോ ഡയറി സ്ട്രോങ്ങ് റൂമിൽ ആയിപ്പോയതെന്ന് ഉദ്യോഗസ്ഥൻ അറിഞ്ഞത്?
5. ഇക്കഴിഞ്ഞ 12 ദിവസം ആ ഡയറിയില്ലാതെ ഉദ്യോഗസ്ഥൻ എങ്ങനെ മുന്നോട്ടു നീങ്ങി?
6. അടുത്ത 14 ദിവസം കൂടി അതേ നിലയ്ക്ക് തുടരാൻ അദ്ദേഹത്തിന് പറ്റുമായിരുന്നില്ലേ?
7. ആ ഡയറി എടുക്കാൻ സ്ട്രോങ്ങ് റൂമിലേക്ക് പോകുന്ന വ്യക്തിയുടെ/ വ്യക്തികളുടെ ശരീര പരിശോധന നടത്തി ഉടായിപ്പ് ഒന്നുമില്ല എന്ന് തീർപ്പാക്കുമോ?
8. ഡയറി എടുക്കാൻ സ്ട്രോങ്ങ് റൂമിലേക്ക് പോകുന്നവർ ഉടായിപ്പ് ഒന്നും കാണിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ പൊലീസും അകത്തേക്ക് പോകുമോ?
9. പൊലീസിനും ഒരു ഉടായിപ്പിൻ്റെ ഭാഗമാകാമല്ലോ. ആ നിലയ്ക്ക് എല്ലാ പാർട്ടികളുടേയും ഒരു പ്രതിനിധിയെ സ്ട്രോങ്ങ്‌ റൂമിന് അകത്തേക്ക് അനുവദിക്കുമോ?
10. ഈ നടപടിക്രമങ്ങൾ മുഴുവൻ റെക്കോർഡ് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കുമോ?
11. ഡയറിയോ മടിശ്ശീലയോ ബാഗോ ഫോണോ കൗപീനമോ എന്തുമാകട്ടെ, സ്ട്രോങ്ങ് റൂമിൽ മറന്നു വെച്ചത് മൂലം അത് രണ്ടാമത് തുറക്കേണ്ടി വന്നതിൽ ഈ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമോ? ഇത് അയാളുടെ വീഴ്ച ആയിട്ടല്ലേ കണക്കാക്കേണ്ടത്. ഡയറി മറന്ന് വെച്ചത് മനുഷ്യസഹജമായി കണക്കാക്കാമെങ്കിലും അതിന്റെ പേരിൽ, ഇത്രയും വലിയ ഒരു ജനാധിപത്യ പ്രക്രിയയെ സംശയത്തിൽ ആക്കുന്ന തരത്തിൽ സ്ട്രോങ്ങ് റൂം തുറക്കേണ്ടി വരുന്നത് അയാളുടെ വീഴ്ചയല്ലേ?
12. ഈ സ്ട്രോങ്ങ് റൂം തുറക്കൽ ഇനിയുള്ള കാലങ്ങളിലും സ്ഥിരം കലാപരിപാടി ആയേക്കാം. തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെട്ടേക്കാം. ആയതിനാൽ വോട്ട് ചെയ്ത് പരമാവധി മൂന്ന് ദിവസത്തിനകം വോട്ട് എണ്ണുന്ന തരത്തിലുള്ള സംവിധാനമല്ലേ ഇനിയുള്ള കാലത്ത് അഭികാമ്യം?
13. ഇത്തരം പരിപാടികൾ ഇനിയും തുടർന്നേക്കാം എന്നതുകൊണ്ട് വോട്ടിംഗ് മെഷീനുകൾ മാറ്റി ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകുന്നല്ലേ ഉചിതം? ഇതുപോലുള്ള തട്ടിപ്പ് സാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ അതല്ലേ ഏകമാർഗ്ഗം?
വാൽക്കഷണം:- ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം. അല്ലെങ്കിൽ ഇവന്മാർ ചിലപ്പോൾ ജനാധിപത്യത്തെ നാലായി മടക്കി താറ് ഉടുക്കും.
#StrongRoom
#Polling
#election
#BalletPaper
<fb:like href="http://niraksharan.in/?p=10170" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പോറ്റിയെ കേറ്റിയേ
<fb:like href="http://niraksharan.in/?p=10540" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശബരിമല വിഷയം സജീവമായി തന്നെ നിലനിൽക്കുന്നതിൽ വളരെ സന്തോഷമുണ്ട്.
പോറ്റിയേ കേറ്റിയേ എന്ന പാരഡി എഴുതിയവർക്കും പ്രചരിപ്പിച്ചവർക്കും എതിരെയുള്ള കേസ് പിൻവലിച്ച ശേഷം, “ഞങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരല്ല” എന്ന് കേസെടുത്ത കൂട്ടർ, ഉരുണ്ടുപിരണ്ട് കളിക്കുന്നത് കാണാൻ നല്ല രസമുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരല്ലെങ്കിൽ, ആരെങ്കിലും പറഞ്ഞ ഉടനെ കേസ് എടുക്കാൻ പാടില്ലായിരുന്നു. ആരുടെയെങ്കിലും ചുമലിൽ ചാരി കേസ് എടുത്തതാണെങ്കിൽ അതും പാടില്ലായിരുന്നു.
എന്തായാലും കാലം കുറെയായി മാളങ്ങളിൽ ഒളിച്ചിരിക്കുന്ന സാംസ്കാരിക നായികാ നായകന്മാരെ ഈ വിഷയത്തിലും കാണാൻ പറ്റിയില്ല എന്നതിൽ അതിശയമൊന്നുമില്ല. നിങ്ങളുടെ സെലക്ടീവ് സാംസ്കാരിക നായകത്വം അങ്ങ് കയ്യിൽ വെച്ചാൽ മതി എന്ന് കേരള ജനത ഒന്നടങ്കം പറയുന്ന അവസരങ്ങൾ ഇനിയുമുണ്ടാകും. അത് മറക്കണ്ട.
തുമ്പും വാലും ഇല്ലാത്ത ഇതിലും സങ്കീർണമായ കേസുകൾ തെളിയിച്ചിട്ടുണ്ട് കേരള പോലീസ്. ഈ കേസിൽ തുമ്പും വാലും വഴിയും മാർഗ്ഗവും പ്രതികളും ഒക്കെ കൺമുന്നിൽ തന്നെയുണ്ട്. അത് ചെന്നെത്തുന്നത് പ്രമുഖരായവരിലേക്കാണ് എന്നത് കൊണ്ടാണോ കേസ് തെളിയിക്കാൻ ഇത്ര താമസം?
ഒരു കാര്യം ഉറപ്പാണ്. ഈ കേസ് വന്നപ്പോൾ മുതൽ, ഇതിൽ ഞങ്ങളുടെ കൂട്ടർക്ക് പങ്കില്ല എന്ന് വാദിച്ചുകൊണ്ടിരിക്കുന്നത് ആരാണെന്ന് ജനങ്ങൾ കണ്ടിട്ടുണ്ട്. സ്വർണ്ണം കളവ് പോയിട്ടില്ല എന്നുവരെ വാദിച്ചവരുണ്ട്. എം.വി.ഗോവിന്ദൻ, ഒരു അഭിമുഖത്തിൽ, സ്വർണ്ണം കളവ് പോയോ ഇല്ലയോ എന്ന് പറയാൻ പോലും സമ്മതിക്കാതെ വഴുതി മാറി. സ്വന്തം കൈപ്പടയിൽ എഴുതി സ്വർണ്ണപ്പാളികളെ ചെമ്പ് പാളിയാക്കി മാറ്റിയ പത്മകുമാർ അകത്തായിട്ടും അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തയ്യാറാവുന്നില്ല. വാസുവിന്റെ കാര്യവും അങ്ങനെ തന്നെ. സ്വർണ്ണം പൊതിഞ്ഞതിന് തെളിവൊന്നുമില്ല എന്നാണ് വാസുവിന്റെ ഏറ്റവും പുതിയ വാദം. ഇജ്ജാതി കളവുകളെല്ലാം എങ്ങനെ പറയാൻ സാധിക്കുന്നു. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം പൊതിഞ്ഞിട്ട് അതിനൊരു രേഖയും ഇല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
ചുരുക്കത്തിൽ പറഞ്ഞാൽ, മടിയിൽ നല്ല കനം ഉണ്ട്. അതുകൊണ്ട് തന്നെയാണ് വഴിയിൽ പേടി കുടുങ്ങി നിൽക്കുന്നത്.
പോറ്റിയെ കേറ്റിയേ എന്ന ഗാനത്തിൽ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമേയില്ല. സ്വർണ്ണം കട്ടത് സഖാക്കൾ തന്നെയാണ്. സഖാക്കൾ അല്ലാത്തവർ ഈ കൊള്ളയിൽ ഉണ്ടെങ്കിൽ അവരും അഴിക്കുള്ളിൽ ആകണം.
ഇനി കോടതിയും തെളിവെടുപ്പും വിചാരണയും വിധി നിർണയവും എല്ലാം കഴിഞ്ഞേ നിങ്ങൾ സമ്മതിക്കൂ എന്നാണെങ്കിൽ ഒരു ചെറിയ ഉദാഹരണം പറയാം. ടി.പി. വധക്കേസിന് ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ പോയ കുഞ്ഞനന്തൻ എന്ന നേതാവ്,…. “അങ്ങനെയൊന്നും ചെയ്യില്ല, സാധു മനുഷ്യനാണ് ” എന്നല്ലേ നിങ്ങളുടെ മറ്റ് ചില നേതാക്കൾ പിന്നീട് പറഞ്ഞത്.
സ്വന്തം പാർട്ടിക്ക് വേണ്ടി കൊലപാതകവും കൊള്ളയും മോഷണവും നടത്തുന്നവരെ ഏതറ്റം വരെയും പോയി സംരക്ഷിച്ച ശേഷം, വലിയ ജനപക്ഷ പാർട്ടിയാണ് ഹൃദയപക്ഷ പാർട്ടിയാണ് എന്നൊക്കെ വീമ്പിളക്കിയിട്ട് ഒരു കാര്യവുമില്ല. കൊലയാളിപ്പാർട്ടി ആയിട്ടോ കൊള്ളക്കാരുടെ പാർട്ടി ആയിട്ടോ മാത്രമേ സാമാന്യ ജനം കണക്കാക്കൂ.
ശബരിമല സ്വർണ്ണ കേസിലെങ്കിലും അല്പം സത്യസന്ധത കാണിച്ചാൽ ഒരു രസം ഉണ്ടായിരുന്നു. വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം. അത്രയുള്ളൂ.
ഹൈക്കോടതിയോട് ഒരു അഭ്യർത്ഥന വെച്ചുകൊണ്ട് അവസാനിപ്പിക്കാം.
പത്മകുമാറിൻ്റെ അറസ്റ്റിന് ശേഷം ഈ കേസിൽ പുരോഗതി ഒന്നും ഉണ്ടായതായി കണ്ടില്ല. തുടർന്ന് അറസ്റ്റ് ചെയ്യാനുള്ളത് ഇതിലും വലിയ സ്രാവുകളാണ് എന്നത് കൊണ്ടാണോ ഇത്രയും അമാന്തം? കോടതി അങ്ങനെ മുഖവും പദവികളും നോക്കി നടപടി എടുക്കില്ല എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. പത്മകുമാർ സൂചിപ്പിച്ച ദൈവതുല്യനായ ആ സ്വർണക്കള്ളൻ ആരാണെന്നറിയാൻ കേരള ജനതയ്ക്ക് മുഴുവൻ താല്പര്യമുണ്ട്. ഈ കേസിലെ മോഷ്ടാക്കളെല്ലാം പ്രായം, പദവി, ലിംഗ ഭേദമെന്യേ ശിഷ്ടകാലം അഴിയെണ്ണണമെന്നും അവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടി ശബരിമലയിലേക്ക് മുതൽക്കൂട്ടണമെന്നും അഭ്യർത്ഥനയുണ്ട്. നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.
വാൽക്കഷണം:- പോറ്റിയെ കേറ്റിയേ എന്ന ഗാനവുമായി ബന്ധപ്പെട്ട് വന്ന കിട്ടിയ അത്രയും പ്രതികരണങ്ങൾ, ഒരു റെഫറൻസ് എന്ന നിലയ്ക്ക് ഇതിന് താഴെ കമന്റ് ആയി ഇടുന്നുണ്ട്. ഇത് വായിക്കുന്നവർക്കും അത്തരം ലിങ്കുകൾ ഇടാം. ഔദ്യോഗിക വൃത്തങ്ങളുടേയും കക്ഷി രാഷ്ട്രീയക്കാരുടേയും സഹായത്തോടെ നടത്തിയ, കേരളം കണ്ടതിൽ ഏറ്റവും വലിയ ക്ഷേത്രം കൊള്ളയാണിത് എന്നത് മറക്കരുത്.
#ശബരിമല
#ശബരിമലസ്വർണ്ണംകൊള്ള
#പോറ്റിയെകേറ്റിയേ
<fb:like href="http://niraksharan.in/?p=10540" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശബരിമലയും മലയന്മാരും
<fb:like href="http://niraksharan.in/?p=10615" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
എൻ്റെ കുടുംബത്തിന് ശബരിമലയുമായുള്ള ബന്ധമാണ് ഈ കുറിപ്പിൽ പറയുന്നത്. തികച്ചും വ്യക്തിപരമായ കാര്യങ്ങളും ഇതിലുണ്ട്. വിട്ട് നിൽക്കണം എന്നുള്ളവർ ഈ വരികൾക്കപ്പുറം പോകണമെന്നില്ല.
അപ്പൂപ്പൻ (അച്ഛൻ്റെ അച്ഛൻ) വലിയ അയ്യപ്പ ഭക്തനായിരുന്നു. പേര് വേലാണ്ടി. കുടുംബപ്പേര് പോണത്ത്.
എല്ലാ വർഷവും സ്വന്തം വീട്ട് മുറ്റത്ത് അയ്യപ്പവിളക്ക് നടത്തി മല കയറുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പതിവ്. അയ്യപ്പവിളക്ക് എന്താണെന്ന് അറിയാത്തവർക്കായി അത് ചുരുക്കത്തിൽ പറയാം.
വാഴപ്പിണ്ടികളും കുരുത്തോലകളും കൊണ്ട് ഷഡ്കോണാകൃതിയിൽ അഞ്ചിൽപ്പരം അമ്പലത്തിൻ്റെ മാതൃകകൾ ഉണ്ടാക്കി. അതിലൊന്നിൽ പതിനെട്ട് പടികൾ പണിത്, അയ്യപ്പൻ്റെ വിഗ്രഹമോ ഫോട്ടോയോ പ്രതിഷ്ഠിച്ച് വൈകുന്നേരം മുതൽ നേരം വെളുക്കുന്നത് വരെയുള്ള അയ്യപ്പഭജനയും കെട്ടുനിറക്കലുമൊക്കെയായി വീട്ടുമുറ്റം ഭക്തിസാന്ദ്രമാക്കുന്ന ചടങ്ങാണ് അയ്യപ്പവിളക്ക്. നാടൊട്ടുക്കുള്ള അയ്യപ്പന്മാർ കേട്ടറിഞ്ഞും ക്ഷണം സ്വീകരിച്ചുമൊക്കെ അയ്യപ്പവിളക്കിൽ പങ്കെടുത്ത് ഒരു കല്യാണമോ വീട്ടിലെ മറ്റെന്തെങ്കിലും ചടങ്ങോ ഗംഭീരമാക്കുന്നത് പോലെ അയ്യപ്പവിളക്കും പൊടിപൊടിക്കും. ഒരുപാട് പേർ അവിടെ കെട്ട്നിറക്കും. കല്യാണവീട്ടിലെന്ന പോലെ വരുന്നവർക്കെല്ലാം ഭക്ഷണവും വീട്ടിലുണ്ടാക്കും.
അക്കാലത്തും ഇക്കാലത്തും വീടുകളിൽ അയ്യപ്പവിളക്ക് കാണുക ദുർലഭമാണ്. ഇതിന് വേണ്ടി വരുന്ന വലിയ പണച്ചിലവ് തന്നെ പ്രധാന കാരണം. എന്നിരുന്നാലും, ക്ഷേത്രങ്ങളിൽ പലയിടത്തും മണ്ഡലകാലത്ത് അയ്യപ്പവിളക്ക് കാണാൻ സാധിക്കും.
പോണത്ത് വേലാണ്ടി വർഷാവർഷം വീട്ടുമുറ്റത്ത് അയ്യപ്പവിളക്ക് നടത്തുന്ന ഭക്തൻ ആയിരുന്നത് കൊണ്ട് അദ്ദേഹത്തിന് മുനമ്പം ദേശത്ത് ‘മലവേലാണ്ടി’ എന്ന ചെല്ലപ്പേര് വീണു. ആ കുടുംബത്തിലുള്ള ഞങ്ങളൊക്കെ മലയന്മാരും ആയി. പോണത്ത് എന്ന വീട്ടുപേരിൽ ധാരാളം വീടുകൾ അന്നാട്ടിൽ ഉണ്ടായിരുന്നതുകൊണ്ട്, അപ്പൂപ്പൻ്റെ മൂന്ന് ആണ്മക്കളുടെ വീടുകളെ തിരിച്ചറിയാൻ മലയന്മാർ എന്ന പേര് ഒരു അടയാളമായി മാറുകയും ചെയ്തു.
തനിക്ക് എഴുന്നേറ്റ് നടക്കാൻ പറ്റുന്നത്രയും കാലം വ്രതമെടുത്ത്, അയ്യപ്പൻ വിളക്ക് നടത്തി, കെട്ട് നിറച്ച്, മലവേലാണ്ടി ശബരിമല കയറി. വാതസംബന്ധിയായ ബുദ്ധിമുട്ടുകൾ കാരണം, ഇനി മല കയറാൻ ആവില്ല എന്ന് ഉറപ്പായ വർഷം, മണ്ഡലകാലത്തെ ആചാരത്തിൻ്റെ ഭാഗമായി കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണം കെട്ടിയ രുദ്രാക്ഷ മാല ശാസ്താവിൻ്റെ നടയ്ക്ക് മുന്നിലുള്ള ഭണ്ഡാരത്തിൽ നിക്ഷേപിച്ച് എന്നെന്നേക്കുമായി അദ്ദേഹം മലയിറങ്ങി.
മലവേലാണ്ടിയുടെ മൂന്നാമത്തെ പുത്രനാണ് എൻ്റെ അച്ഛനായ രവീന്ദ്രൻ മാഷ് എന്ന പോണത്ത് വേലാണ്ടി രവീന്ദ്രൻ. ഞാൻ ജനിച്ചു വളർന്ന, വലിയച്ഛൻ മലഭാസ്ക്കരൻ്റെ വീടിൻ്റെ മുറ്റത്ത് സ്ഥിരമായി ഒരു കോൺക്രീറ്റ് തറ ഉണ്ടായിരുന്നു. ഇന്നത്തെ വീടുകൾക്ക് മുന്നിൽ ടൈൽ വിരിച്ച തറകളുടേത് പോലെ. അതിൽ വാഴപ്പിണ്ടികൾ കൊണ്ട് അഞ്ച് ക്ഷേത്രങ്ങൾ ഉണ്ടാക്കാനുള്ള സ്ഥിരം സംവിധാനവും ഉണ്ടായിരുന്നു. അയ്യപ്പവിളക്കിൻ്റെ സമയമാകുമ്പോൾ ആ സംവിധാനത്തിലെ കുഴികളിൽ നിന്ന് മണ്ണ് നീക്കുന്ന ജോലി മാത്രം ചെയ്താൽ മതി. ക്ഷേത്രം നിർമ്മിക്കാനായി അളവെടൂക്കേണ്ട ആവശ്യമേയില്ല.
മലവേലാണ്ടി എന്ന അപ്പൂപ്പനെ കണ്ട ഓർമ്മ എനിക്കില്ല. ഞാൻ ജനിക്കുന്നതിന് ഒരാഴ്ച്ച മുന്നേ വല്ല്യച്ഛൻ മരിച്ചു. അതുകഴിഞ്ഞ് ഒരു വർഷം കഴിഞ്ഞതും അപ്പൂപ്പനും മരിച്ചു. പിന്നീടിങ്ങോട്ട് വളരെ ചുരുക്കം മാത്രമേ മലയന്മാരുടെ കുടുംബത്തിൽ അയ്യപ്പൻ വിളക്ക് ഉണ്ടായിട്ടുള്ളൂ. കുടുംബത്തിൽ പുതിയ വീടുകൾ ഉണ്ടാക്കുമ്പോൾ അയ്യപ്പൻ വിളക്ക് നിശ്ചയമായും നടത്തിയിരുന്നു. അച്ഛൻ സ്വന്തമായി വീടുണ്ടാക്കിയപ്പോൾ ആ വീട്ടുമുറ്റത്ത് അയ്യപ്പൻ വിളക്ക് നടത്തിയിട്ടുണ്ട്. ഒരേയൊരു പ്രാവശ്യം മാത്രം. പിന്നീട് കുടുംബത്തിൽ ആരെങ്കിലും അയ്യപ്പൻ വിളക്ക് നടത്തിയതായി എനിക്കറിയില്ല.
അപ്പൂപ്പൻ്റെ തലമുറയും അച്ഛൻ്റെ തലമുറയും കഴിഞ്ഞു. എൻ്റെ നാല് സഹോദരന്മാരും കളമൊഴിഞ്ഞു. ഈ തലമുറയിൽ മലയൻ എന്ന് പറയാൻ പുരുഷന്മാർ ഞാനടക്കം രണ്ട് പേരാണ് ബാക്കി.
അച്ഛനൊപ്പം മൂന്ന് നാല് പ്രാവശ്യവും മറ്റ് ചിലർക്കൊപ്പം ഒരു പ്രാവശ്യവും ഞാൻ ശബരിമല കയറിയിട്ടുണ്ട്. വലിയ കോൺക്രീറ്റ് സമുച്ചയമൊക്കെ വരുന്നതിന് മുന്നേ ശബരിമല ഞാൻ കണ്ടിട്ടുണ്ട്. അത്ര തിരക്കൊന്നുമില്ലാതെ പതിനെട്ടാം പടി ചവിട്ടിയിട്ടുണ്ട്. സ്വതന്ത്രചിന്തകളിലേക്ക് കടന്നതോടെ ഭക്തിയുടെ പേരിൽ ഒരു ദേവാലയത്തിലേക്കും പോകാതായി. പ്രത്യേകിച്ച് ഒരു ഗണത്തിലും കൂട്ടത്തിലും വർഗ്ഗത്തിലും സമൂഹത്തിലും പെടുത്താൻ പറ്റാത്ത ഒരു ജീവിയായി.
മലയന്മാരുടെ കുടുംബത്തിലെ അവസാന കണ്ണിയായ ഞാൻ അയ്യപ്പവിളക്ക് ഒന്നും നടത്താതെയാണ് ജീവിതത്തിൽ നിന്ന് വിരമിക്കുക എന്നത് ഉറപ്പാണ്. പക്ഷേ മറ്റൊന്നുണ്ട്…..
മലവേലാണ്ടി അടക്കം ഒട്ടനവധി അയ്യപ്പഭക്തന്മാരുടെ പ്രാർത്ഥനയും നേർച്ചയും സംഭാവനയും കൊണ്ട് കെട്ടിപ്പടുത്തതാണ് ഇന്ന് കാണുന്ന ശബരിമല ക്ഷേത്ര കോൺക്രീറ്റ് സമുച്ചയം. മലവേലാണ്ടി അദ്ദേഹത്തിൻ്റെ ബിസിനസ്സ് പങ്കാളി ആയിട്ടാണോ അയ്യപ്പനെ കണ്ടിരുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ അത്തരത്തിൽ ലക്ഷക്കണക്കിന് വരുന്ന ഭക്തരുടെ വിശ്വാസവും പ്രാർത്ഥനയുമാണ് ഇപ്പോൾ നടന്നിരിക്കുന്ന സ്വർണ്ണക്കൊള്ളയിലൂടെ അമ്പലംകള്ളന്മാർ മലീമസമാക്കിയിരിക്കുന്നത്. ഏതൊരു കൊള്ളയും അനീതിയും ചോദ്യം ചെയ്യുന്നത് പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ ആർജ്ജവത്തോടെ ശബരിമല സ്വർണ്ണക്കൊള്ളയെ ഞാനെന്ന മലയൻ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. ഞാൻ വിശ്വാസിയാണോ അല്ലയോ എന്ന കാര്യം ഈ വിഷയത്തിൽ ബാധകമല്ല. ഇതൊരു വൈകാരികമായ വിഷയം കൂടെയാണ് എനിക്ക്. നേരിൽ കണ്ട് ഓർമ്മയില്ലാത്ത മലവേലാണ്ടി എന്ന അയ്യപ്പഭക്തനായ അപ്പൂപ്പനോട് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കടമയും സ്നേഹവും കൂടെയാണത്.
ഒരുപാട് ഭക്തർക്കും ഭക്തർ അല്ലാത്തവർക്കും ഇങ്ങനെയൊക്കെ ഏതെങ്കിലും തരത്തിൽ വൈകാരികമായി അടുപ്പമുള്ള ഒരിടത്ത് നടത്തിയ സംഘടിതവും ആസൂത്രിതവുമായ പകൽക്കൊള്ളയെ അവർ ഓരോരുത്തരും ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. ഞഞ്ഞാപിഞ്ഞ പറഞ്ഞ് രക്ഷപ്പെടാൻ പറ്റുന്ന ഒരു പാതകമല്ല ചെയ്ത് വെച്ചിരിക്കുന്നതെന്ന്, ഇതിന് ചുക്കാൻ പിടിച്ചവരും ചൂട്ട് പിടിച്ചവരും കുട പിടിച്ചവരുമൊക്കെ മനസ്സിലാക്കിക്കോളൂ. കട്ടത് ചുട്ട് പോകും. അതിൻ്റെ കണക്ക് പറയിപ്പിക്കുക തന്നെ ചെയ്യും. ശിക്ഷ ഏതെങ്കിലുമൊക്കെ തരത്തിൽ അനുഭവിക്കാതെ വിടുതൽ ഉണ്ടാകില്ല കൊള്ളക്കാരേ.
ഈ വിഷയത്തിൽ എനിക്കൊരു രസകരമായ ജിജ്ഞാസ ബാക്കി നിൽക്കുന്നുണ്ട്. ശബരിമല കട്ട് കടത്തിയ കൂട്ടക്കാരുടെ പുതിയകാല അയ്യപ്പ പ്രാർത്ഥന (കല്ലും മുള്ളും കാലിക്കുത്ത) കേട്ടാൽ മലവേലാണ്ടിയുടെ പ്രതികരണം എന്താകുമായിരുന്നു?!
വാൽക്കഷണം:- മണ്ഡലകാലമാണെന്ന് വെച്ച് നീയിത് എന്തൊരു അന്തവും കുന്തവുമില്ലാത്ത പ്രകടനമാണ് അയ്യപ്പാ നടത്തിക്കൊണ്ടിരിക്കുന്നത്? നീയായി നിൻ്റെ ഹിതം പോലായി. നടക്കട്ടെ നടക്കട്ടെ.
#ശബരിമല
#ശബരിമലസ്വർണ്ണംകൊള്ള
<fb:like href="http://niraksharan.in/?p=10615" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ക്ഷേത്രം കൊള്ള തുടരുന്നു.
<fb:like href="http://niraksharan.in/?p=10121" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
Times of India പത്രത്തിൽ ഇന്ന് വന്ന വാർത്തയാണ് ചിത്രത്തിൽ. ഈ വാർത്ത ശരിയാണെങ്കിൽ, ശബരിമലയിൽ മാത്രമല്ല, നല്ല വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങളിലും കാലാകാലങ്ങളായി ഗംഭീരമായ കൊള്ള ആസൂത്രിതമായി നടന്നിരിക്കുന്നു.
വിശ്വാസികളേ… നിങ്ങൾ ദേവന്മാർക്കും ദേവിമാർക്കും കൊടുത്ത പണമാണ് ഇത് അത്രയും. ‘ദൈവങ്ങൾക്ക് എന്തിനാണ് പണം?’ എന്നൊരു ചോദ്യം എന്നും ബാക്കിയുണ്ട്.
ദേവാലയങ്ങളിലെ ചിലവുകൾ നടത്താനും അറ്റകുറ്റപ്പണികൾ നടത്താനും ശമ്പളം കൊടുക്കാനും ഉള്ളത് കഴിച്ച് ബാക്കി തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നടത്തിയാൽ അതല്ലേ ഏറ്റവും ദൈവികമായ കാര്യം?
ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത, കയറിക്കിടക്കാൻ ഒരു കൂരയും ഇല്ലാത്ത, ചികിത്സയ്ക്ക് പണമില്ലാത്ത നൂറുകണക്കിന് മനുഷ്യർ ഈന്നാട്ടിലുണ്ട്. അവർക്ക് ഈ പണം കൊണ്ട് ഒരു ഉപകാരവും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, അത് നോക്കി നടത്തേണ്ടവർ തന്നെ പട്ടാപ്പകൽ കൊള്ളയടിക്കുന്നു. ഈ കള്ളന്മാർക്ക് തടിച്ച് വീർക്കാൻ വേണ്ടിയല്ലല്ലോ നിങ്ങൾ ദൈവങ്ങൾക്ക് പണം നൽകുന്നത്? ചിന്തിക്കേണ്ടത് വിശ്വാസികളായ നിങ്ങളാണ്. ഈ പകൽക്കൊള്ളയ്ക്കെതിരെ ശബ്ദം ഉയർത്തേണ്ടത് നിങ്ങളാണ്.
എല്ലാ ദേവാലയങ്ങളിലും ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടത് നിങ്ങൾ തന്നെയാണ്. കട്ടവൻ ഏത് പാർട്ടിക്കാരനായാലും എത്ര കൊലകൊമ്പൻ ആയാലും കൈയാമം വെച്ച് തുറുങ്കിലടക്കാൻ നടപടി സ്വീകരിക്കേണ്ടത് നിങ്ങളാണ്.
ദൈവം നേരിട്ട് ഇറങ്ങിവന്ന് ഇതിനെതിരെ നടപടി സ്വീകരിക്കാൻ പോകുന്നില്ല. ദൈവനിശ്ചയം നടപ്പിലാക്കേണ്ടത് നിങ്ങളാണ്. തത്വമസിയുടെ അർത്ഥം, പുതുതായി ആരെങ്കിലും നിങ്ങളെ പഠിപ്പിക്കേണ്ടതില്ലല്ലോ?
വാൽക്കഷണം:- ഈ വാർത്ത ശരിയല്ലെങ്കിൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് എതിരെ ഗുരുവായൂർ ദേവസ്വം കേസ് എടുക്കണം. അതിനുള്ള ആർജ്ജവം കാണിക്കുന്നില്ലെങ്കിൽ കട്ടു എന്ന് തന്നെയാണ് അർത്ഥം.
#ക്ഷേത്രംകൊള്ള
<fb:like href="http://niraksharan.in/?p=10121" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കേരള ‘ഏഭ്യന്തര’ത്തിൻ്റെ ശ്രദ്ധയ്ക്ക്‌
<fb:like href="http://niraksharan.in/?p=10092" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കേരളത്തിലെ പൊലീസ് വകുപ്പിന്റെ കാര്യം പരിതാപകരം തന്നെയാണ്.
കുന്നംകുളത്ത് സുജിത്ത് എന്ന ചെറുപ്പക്കാരനെ, പ്രത്യേകിച്ച് പരാതിയും കേസോ ഒന്നുമില്ലാതെ സ്റ്റേഷനിൽ കൊണ്ടുപോയി ഇഞ്ച ചതയ്ക്കുന്നതുപോലെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കേരള സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു.
എന്നിട്ട് അതിന്റെ cctv ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ പിടിച്ചു വെച്ചു പൊലീസുകാർ. വിവരാവകാശ നിയമപ്രകാരം പൊരുതി, ആ വീഡിയോ ദൃശ്യങ്ങൾ കൈപ്പറ്റാൻ സുജിത്തിന് രണ്ട് വർഷം സമയമെടുത്തു. നിയമപാലകർ എല്ലാ അർത്ഥത്തിലും നിയമലംഘകരായി മാറുന്നതിന്റെ നേർക്കാഴ്ചകളും തെളിവുകളുമാണ് ഇതെല്ലാം.
ഇത് അടിയന്തിരാവസ്ഥക്കാലം അല്ല, കേസ് പോലും ചാർജ്ജ് ചെയ്യാതെ, കുറ്റം ഒന്നും ചെയ്യാത്ത ഒരു പൗരനെ ഇങ്ങനെ ഭേദ്യം ചെയ്യാൻ. മറ്റാരും അത് മനസ്സിലാക്കിയില്ലെങ്കിലും അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് സ്റ്റേഷൻ മർദ്ദനം ഏറ്റിട്ടുണ്ടെന്ന് എണ്ണിയെണ്ണി പറയുന്ന നിലവിലെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെങ്കിലും അത് മനസ്സിലാക്കണം. അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക കരുതൽ ആ ഭാഗത്ത് നിന്ന് ഉണ്ടാകുകയാണ് വേണ്ടത്. പകരം, അദ്ദേഹം ഭരിക്കുന്ന പോലീസ് വകുപ്പിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ മൂകനായ് തുടരുന്ന അവസ്ഥ ലജ്ജാവഹമാണ്.
അടിയന്തരാവസ്ഥക്കാലത്തെ രാജൻ കൊലക്കേസിൻ്റെ ഒരു ദൃശ്യങ്ങളും മലയാളികൾ കണ്ടിട്ടില്ല. അതിന്റെ വിവരണങ്ങൾ മാത്രമാണ് കേട്ടിട്ടുള്ളത്. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ ചെയ്തു. ആ കണക്ക് വെച്ച് നോക്കിയാൽ നമ്മൾ കണ്ട കുന്നംകുളം സ്റ്റേഷൻ ദൃശ്യങ്ങളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറഞ്ഞപക്ഷം ആഭ്യന്തരമെങ്കിലും ഒഴിയുകയല്ലേ വേണ്ടത്?
അതെല്ലാം പോട്ടെ. ഈ വിഷയത്തിൽ അദ്ദേഹം എന്തെങ്കിലും വായ് തുറന്ന് സംസാരിച്ചിട്ടുണ്ടോ? എന്ത് വിഷയത്തിലും ഏതൊരു മനുഷ്യന്റേയും അണ്ണാക്കിലേക്ക് മൈക്കുമായി പാഞ്ഞു ചെല്ലുന്ന ചാനലുകാരോ പത്രക്കാരോ മുഖ്യമന്ത്രിയുടെ പ്രതികരണം ഈ വിഷയത്തിൽ ആരായാൻ ശ്രമിച്ചിട്ടുണ്ടോ? നാലാംതൂണ്, കച്ചിത്തുറുവിന്റെ ബലം പോലുമില്ലാത്ത അവസ്ഥയിൽ അധഃപതിക്കുന്ന രംഗമാണ് ഈ വിഷയത്തിൽ കാണുന്നത്.
ഇപ്പോൾ ദാ പീച്ചിയിൽ നിന്ന് മറ്റൊരു പൊലീസ് സ്റ്റേഷൻ അതിക്രമത്തിന്റെ cctv രംഗങ്ങൾ വന്നിരിക്കുന്നു. ജീവഹാനി പേടിച്ച് പുറത്ത് പറയാത്ത എത്രയോ കേസുകൾ കേരളത്തിൽ ഇതുപോലെ ഉണ്ടാകാം. പരാതിക്കാരൻ ആരുമാകട്ടെ, പ്രതിസ്ഥാനത്തുള്ളത് ആരുമാകട്ടെ. അവരെയൊക്കെ സ്റ്റേഷനിൽ കൊണ്ടുപോയി കൈകാര്യം ചെയ്യാനുള്ള അധികാരമൊന്നും പൊലീസിന് ഇല്ല.
ഭരണപക്ഷത്തിരിക്കുന്ന പാർട്ടി നേതാവിന് പോലും ഒരു പോലീസ് സ്റ്റേഷൻ ദുരനുഭവമുണ്ടായെന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹം തുറന്നു സംസാരിച്ചിരിക്കുന്നു ഇന്നലെ. (ഇക്കണക്കിന് കേരള സംസ്ഥാനത്ത് ബാക്കിയുള്ള മനുഷ്യരുടെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാൻ പോലും വയ്യ.) അത് വിശദീകരിക്കുന്ന സമയത്ത് അദ്ദേഹത്തെ തടയുന്നു ഒരു പാർട്ടി പ്രവർത്തകർ. പാർട്ടിക്കെതിരെ സംസാരിക്കാൻ പാടില്ല പോലും! നാളെ അയാൾക്ക് ഈ ഗതി വരുമ്പോൾ മാത്രമേ അയാൾ പഠിക്കൂ എന്ന് കരുതാൻ വയ്യ. എന്നാലും പഠിക്കില്ല.
ജനങ്ങൾക്ക് സ്വത്തിനും ജീവനും സുരക്ഷ നൽകാൻ വേണ്ടിയുള്ളതാകണം പൊലീസ്. നിയമം പാലിക്കപ്പെടാതെ പോകുന്നിടത്ത് അതിന്റെ കാവലാളുകയും വേണം. കാക്കി ദേഹത്ത് കയറി എന്നുവെച്ച് എല്ലാ തെമ്മാടിത്തരങ്ങൾ ചെയ്യാനും മർദ്ദനമുറകൾ അഴിച്ചുവിടാനും കൈക്കൂലി വാങ്ങി കേസ് ഉണ്ടാക്കാനും കേസ് ഒതുക്കാനും അധികാരമുണ്ടെന്ന് കരുതരുത്.
ഒരു വില്ലേജ് ഓഫീസർ പോലെയോ ഒരു സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ പോലെയോ ഒരു സർക്കാർ ജീവനക്കാരൻ മാത്രമാണ് പൊലീസ്. ജനങ്ങളുടെ നിർഭാഗ്യത്തിന് നിയമപാലനം എന്നതായിപ്പോയി നിങ്ങളുടെ ജോലി എന്ന് മാത്രം.
ഒരു കാര്യം കുറെക്കൂടി കൃത്യമായി മനസ്സിലാക്കുക. നിയമവും വിവരാവകാശവും കോടതിയുമെല്ലാം സാധാരണ ജനങ്ങളെ കൈവിടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായാൽ, അവർ നിയമത്തേയും കൈവിടും. അഥവാ നിയമത്തെ കയ്യിലെടുക്കുക തന്നെ ചെയ്യും. അത് അരാജകത്വത്തിന് ഇടവരുത്തും. അതുണ്ടാകാതെ നോക്കുക.
ജനാധിപത്യത്തിൽ, രാജാവ് ജനം തന്നെയാണ്. മന്ത്രിമാരേയും പൊലീസുകാരേയും, രാജാവായ ജനം ഓരോരോ ജോലികൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് മാത്രം. ആ ജോലികൾ നിങ്ങൾക്ക് പിഴവില്ലാതെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ രാജാവ് തിരുത്തൽ നടപടികളിലേക്ക് കടക്കും. ബാലറ്റിലൂടെയും അല്ലാതെയും.
ജാഗ്രതയല്ല, ഭയം തന്നെ വേണം രാജാവിനെ.
വാൽക്കഷണം:- തെറ്റ് ചെയ്തു എന്ന് ബോദ്ധ്യമായത് കൊണ്ടാണല്ലോ ഇപ്പോൾ സസ്പെൻഷൻ നടപടികൾ ഉണ്ടായിട്ടുള്ളത്. ശമ്പളത്തോടുകൂടിയുള്ള ലീവിനും പ്രമോഷനോട് കൂടിയുള്ള തിരിച്ചെടുക്കലിനും വഴിവെക്കുന്ന സസ്പെൻഷൻ അല്ല വേണ്ടത്. എന്നെന്നേക്കുമായി പിരിച്ചുവിടണം ഇത്തരത്തിൽ ഗുണ്ടാസ്വഭാവം കാണിക്കുന്ന പോലീസുകാരെ. അതൊരു മാതൃകയാവണം. എന്നാലേ ഇനിയൊരു പൗരൻ്റെ മേൽ കൈവെക്കുന്നതിന് മുൻപ് പൊലീസുകാർ രണ്ടാമതൊന്ന് ആലോചിക്കുകയുള്ളൂ. പിരിച്ചുവിടലിൽ കുറഞ്ഞ ഒരു ശിക്ഷയും ഇക്കാര്യത്തിൽ സ്വീകാര്യമല്ല.
<fb:like href="http://niraksharan.in/?p=10092" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പുതിയ ദുരന്തം തയ്യാർ!
<fb:like href="http://niraksharan.in/?p=9928" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മഴ തുടങ്ങിയതേയുള്ളൂ. അതിന് മുന്നേ ദുരന്തം ഒരെണ്ണം സംഭവിച്ച് കഴിഞ്ഞു. ഉത്ഘാടനം കാത്തിരിക്കുന്ന മലപ്പുറം വേങ്ങര കുരിയാട് ഭാഗത്തെ ദേശീയപാത ഇടിഞ്ഞ് വീണു. ഭാഗ്യത്തിന് ആളപായം ഒന്നും ഉണ്ടായില്ല.
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ പുതിയ പഠനങ്ങളൊന്നും നടത്തേണ്ടതില്ല. എങ്ങനെയാണ് രാജ്യത്ത് റോഡുകൾ ഉണ്ടാക്കുന്നതെന്നും എത്രത്തോളം അഴിമതി നിറഞ്ഞതാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളെന്നും നമ്മൾക്കെല്ലാവർക്കും ഇതിനകം അറിവുള്ളതാണ്. അത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ പോയാൽ ഒരു കാലത്തും തീരാൻ പോകുന്നില്ല. അത്തരം അഴിമതികളൊക്കെ ഇല്ലാതാക്കണമെങ്കിൽ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകണം. അതൊന്നും ഈ രാജ്യത്ത് നടപ്പുള്ള കാര്യമല്ല. ഉദ്യോഗസ്ഥരും ഭരണവർഗ്ഗവും മത്സരിച്ച് അഴിമതി നടത്തിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ ഇത്തരം അപകടങ്ങൾ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
കേരളത്തിൽ അങ്ങോളമിങ്ങോളം ഈ മഴക്കാലത്ത് വാഹനങ്ങൾ ഓടിച്ച് നടക്കുന്നവർ ഒരു കാര്യം ശ്രദ്ധിച്ചാൽ നന്നായിരിക്കും.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പുതിയ റോഡുകളിൽ പലയിടത്തും ഇത്തരം അപകടങ്ങൾ ഈ മഴക്കാലത്ത് പ്രതീക്ഷിക്കാം. അഥവാ ഈ മഴക്കാലത്ത് കേരളം നേരിടാൻ പോകുന്ന പ്രധാന ദുരന്തം ഈ പുതിയ സംസ്ഥാന പാതകളിലും ദേശീയ പാതകളിലും സംഭവിച്ചേക്കാവുന്ന റോഡ് ഇടിച്ചിൽ ആയിരിക്കാം.
പുതിയതായി ഉണ്ടാക്കിയ പാതകളിൽ ശ്രദ്ധിച്ച് പോകണം എന്ന് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. നോക്കി നിൽക്കേ റോഡുകൾ വിണ്ടുകീറി പാതാളത്തിലേക്ക് പോകുന്ന അവസ്ഥയിൽ നമ്മളെന്തോന്ന് ശ്രദ്ധിക്കാൻ?
മഴക്കാലത്ത്, പുതിയ പാതകളിൽ വാഹനം ഓടിക്കാതിരിക്കുക എന്നതേ ശ്രദ്ധിക്കാനുള്ളൂ. ഒരു സീസൺ മഴയും വെയിലും ഏറ്റ് കിടന്നതിന് ശേഷം പുതിയ വഴികളിലൂടെ പോകുക എന്നതാണ് ഞാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടി. അത് എത്രത്തോളം പ്രായോഗികം ആണെന്ന് കണ്ടറിയണം. നിത്യേന അത്തരം പാതകളിലൂടെ സഞ്ചരിച്ചാലേ പറ്റൂ എന്നുള്ളവരുടെ കാര്യത്തിൽ അത് ഒട്ടും നടപടിയാകില്ല. ചുരുക്കത്തിൽ പറഞ്ഞാൽ വീട്ടിൽ നിന്ന് ഇറങ്ങിയാൽ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല.
അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന പൊതുമരാമത്ത് വകുപ്പുകൾ ഉള്ള രാജ്യത്തെ മനുഷ്യരുടെ ഗതികെട്ട അവസ്ഥയാണിത്. ആരോട് പറയാൻ? ആര് കേൾക്കാൻ?
വാൽക്കഷണം:- ദുരന്തം എന്തെങ്കിലും ഒരെണ്ണം വരണമെന്ന് കാത്തിരിക്കുന്നവരുണ്ട്. അതെന്തിനാണെന്ന് വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അരിഭക്ഷണം കഴിച്ച് വളർന്നവർക്ക് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഓരോ ദുരന്തങ്ങളും അവർക്ക് മുന്നോട്ടുള്ള ചവിട്ടുപടികളാണ്. നമുക്കങ്ങനെയല്ല. അതോർമ്മയുണ്ടായാൽ നന്ന്.
<fb:like href="http://niraksharan.in/?p=9928" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
തൂങ്ങി ചാകിൻ പുംഗവന്മാരേ!
<fb:like href="http://niraksharan.in/?p=9920" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പൊലീസ് ആണെന്ന് നടിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണപ്പെടുത്തി പണം കൊള്ളയടിച്ചിരിക്കുന്നു, എറണാകുളത്തെ ചില എക്സൈസ് ഉദ്യോഗസ്ഥർ.
ഏഷ്യാനെറ്റിൽ വന്ന ഈ വാർത്ത ശരിയാണെങ്കിൽ, മേൽപ്പടി എക്സൈസ് ഉദ്യോഗസ്ഥർക്ക്, ഡ്യൂട്ടി ഇല്ലാത്ത സമയത്ത് ചെയ്യാൻ പറ്റിയ, വേറെ ചില എക്ട്രാ വരുമാന മാർഗ്ഗങ്ങൾ ഞാൻ നിർദ്ദേശിക്കാം.
1. രാത്രി കാലങ്ങളിൽ ദേവാലയങ്ങളുടെ ഭണ്ഡാരം കുത്തിപ്പൊളിച്ച് കക്കാനിറങ്ങാം.
2. ബസ്സ് സ്റ്റാൻഡിലും ഉത്സവ പറമ്പിലും അതുപോലെ ആൾത്തിരക്കുള്ള ഇടങ്ങളിലും രാപ്പകൽ ഭേദമെന്യേ പോക്കറ്റടിക്കാൻ ഇറങ്ങാം.
3. ഭിക്ഷയെടുക്കാൻ ഇറങ്ങാം. വേണമെങ്കിൽ കൈയോ കാലോ ഒടിഞ്ഞത് പോലെയോ മുടന്തുള്ളത് പോലെയോ അത്യാവശ്യം മേക്കപ്പും ആകാം.
4. കുറുവ സംഘത്തെപ്പോലെ കറ തീർന്ന മോഷ്ടാക്കളായി ഇറങ്ങാം.
5. പട്ടാപ്പകൽ തന്നെ സകലമാന ജനങ്ങളേയും പിടിച്ച് പറിക്കാൻ ഇറങ്ങാം.
6. എക്സൈസ് വകുപ്പിൽ തന്നെ കൈക്കൂലി വാങ്ങാനുള്ള എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
7. ഇതൊന്നും ചെയ്യാൻ നിങ്ങൾക്ക് സൗകര്യപ്പെടുന്നില്ലെങ്കിൽ ഒരു മുഴം കയറ് വാങ്ങി, അതിൽ തൂങ്ങി ചാകാം. അതിനുള്ള പണം ഞങ്ങൾ നാട്ടുകാർ പിരിവിട്ട് തരുന്നതായിരിക്കും.
ഇതിലേത് ചെയ്താലും ഭേദമായിരിക്കും.
എന്നാലും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഷ്ടപ്പെട്ട് ദൂര ദേശത്ത് വന്ന് ഭാഷാ വിഷയം അടക്കമുള്ള ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്ത്, നമ്മൾ മലയാളികൾ ചെയ്യാതെ മാറ്റി നിർത്തിയിരിക്കുന്ന പണികളെല്ലാം ചെയ്ത് അന്തസ്സോടെ ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കൊള്ളയടിച്ച് കാശുണ്ടാക്കാൻ പോകരുത്. അത്തരം പണത്തിന്റെ ഒരുപകാരവും നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ മക്കൾക്കോ ഉണ്ടാകില്ല. കട്ടത് ചുട്ട് പോകും. ആശുപത്രിയിലും കോടതികളിലും കൊടുത്ത് തീരും.
ഏറ്റവും ഭേദം, അവസാനം ഞാൻ പറഞ്ഞ പരിപാടിയായിരിക്കും.
പോയി തൂങ്ങി ചാകിൻ പുംഗവന്മാരേ. ക്രാ.. തൂഫ്…
<fb:like href="http://niraksharan.in/?p=9920" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
സിനിമയിലെ മയക്കുമരുന്നുകാർ
<fb:like href="http://niraksharan.in/?p=9898" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഒപ്പം ഇനി മുതൽ സിനിമയിൽ അഭിനയിക്കില്ല, സഹകരിക്കില്ല എന്ന് പറഞ്ഞുകൊണ്ട്, നടി വിൻസി അലോഷ്യസ് അതിശക്തമായ ഒരു നീക്കം സധൈര്യം നടത്തി. ഒരുപക്ഷേ നാളെ തനിക്ക് സിനിമകൾ ഒന്നും കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിൻസി അത്തരം ഒരു സാഹസത്തിന് മുതിർന്നത്. അതിന് ഒരു വലിയ കൈയ്യടി അവർ അർഹിക്കുന്നു.
ആ കേസ് എന്തായി, അതിന്റെ മെറിറ്റ് എന്താണ്, എന്നതല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.
വിൻസി പറഞ്ഞത് പോലെയുള്ള ഒരു നടപടി സ്വീകരിക്കാൻ എത്ര നടിമാർ മുന്നോട്ട് വരും? എത്ര നടന്മാർ മുന്നോട്ടു വരും? ഞാൻ അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ, ഞാൻ ആ സിനിമയിൽ നിന്ന് പിന്മാറും എന്ന് സധൈര്യം പറയാൻ നമ്മുടെ സൂപ്പർസ്റ്റാറുകൾ തയ്യാറാണോ?
ബുദ്ധിമുട്ടായിരിക്കും. താരസിംഹാസനത്തിന് കോട്ടം തട്ടുന്ന നടപടികൾ, സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ താര രാജാക്കന്മാർ കൈക്കൊള്ളണമെന്നില്ല.
പക്ഷേ നമ്മൾ സിനിമാ പ്രേക്ഷകർക്ക് അത്തരം ചില നടപടികൾ സ്വീകരിക്കാൻ എളുപ്പമാണ്.
ഇന്ന് രാവിലെ മയക്കുമരുന്നും സിനിമയുമായി ചേർത്ത് കണ്ട ഒരു വാർത്തയുമായി ബന്ധപ്പെട്ടതാണ് ഇത്രയും പറഞ്ഞത്.
ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരാണ് പിടിയിലായത്.
1. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനായ ഖാലിദ് റഹ്മാൻ.
2. തമാശ, ഭീമൻ്റെ വഴി, സുലൈഖ മൻസിൽ, എന്നീ സിനിമകളുടെ സംവിധായകനായ അഷ്റഫ് ഹംസ.
…. എന്നിവരാണ് ഈ സംവിധായകർ. ക്യാമറാമാൻ സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്നാണ്, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരടക്കം മൂന്ന് പേരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.
രസകരമായ വസ്തുത, സ്റ്റേഷൻ ജാമ്യത്തിൽ തന്നെ ഇവരെ വിട്ടയച്ചു എന്നതാണ്.
നിശ്ചിത അളവിൽ കൂടുതൽ ലഹരി കൈവശം വെച്ചാൽ മാത്രമേ ഇതൊരു കുറ്റം ആകുന്നുള്ളൂ ഈ രാജ്യത്ത്! പിന്നെങ്ങനെ ലഹരിക്കെതിരെയുള്ള പോരാട്ടം വിജയിക്കുമെന്നാണ് നമ്മുടെ ഭരണകൂടം കരുതുന്നത്. ഏതൊരാളും നിശ്ചിത അളവിൽ താഴെയുള്ള ലഹരി പോക്കറ്റിൽ വെച്ച് നിർവിഘ്നം വിലസും. ഇതിലും ഭേദം ഈ സാധനം നിയമപരമാക്കി ആ ഇനത്തിൽ ടാക്സ് കൈപ്പറ്റുന്നതല്ലേ? സിനിമാ തിയേറ്ററിൽ ഇതിനെതിരെ ഒരു സ്ലൈഡ് കൂടുതലായി കാണിക്കേണ്ടി വരും. തീർന്നില്ലേ സർക്കാരിന്റെ ഉത്തരവാദിത്തം?!
ആദ്യം വേണ്ടത് മയക്കുമരുന്ന് ഒരു ഗ്രാം പോലും കൈവശം ഉണ്ടെങ്കിലും, പിടിച്ച് അകത്തിടാൻ പാകത്തിന് നിയമം ഭേദഗതി വരുത്തുകയാണ്.
‘ഞാൻ ഈ നിരോധിത സാധനം ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിക്കാറുണ്ട് ‘ എന്ന് പൊലീസിൽ മൊഴി കൊടുത്തവരേയും കുറ്റം ചാർത്തി അകത്തിടാൻ പാകത്തിന് നിയമം മാറ്റിയെഴുതണം. അതെ, ഈയടുത്ത് അങ്ങനെയൊരു മൊഴി നൽകിയ നടൻ ഷൈൻ ടോം ചാക്കോയെ ഉദ്ദേശിച്ച് തന്നെയാണ് പറഞ്ഞത്.
ലഹരി മാഫിയയുടെ ഒന്നാമത്തെ കണ്ണിക്കപ്പുറം മുകളിലുള്ള രണ്ടാമതൊരു കണ്ണിയെ ഇതുവരെ പിടിച്ചതായി വാർത്ത വന്നിട്ടുണ്ടോ? രണ്ടാമതൊരു കണ്ണിയിൽ നിന്ന് ആരെയും പിടിക്കില്ല. പിടിച്ചാൽ പല വമ്പന്മാരും കുടുങ്ങും. പല പകൽമാന്യന്മാരും അകത്താകും. ആതുകൊണ്ട് അങ്ങനെയൊരു സംഭവം ഉണ്ടാകില്ല. ആയതിനാൽ, ലഹരിക്കെതിരെയുള്ള സർക്കാരിന്റെ പോരാട്ടവും വീരസ്യം പറച്ചിലും ഒരു പ്രഹസനമായും പൊറാട്ട് നാടകമായും തുടരും.
പക്ഷേ, നമ്മൾ സാധാരണ മനുഷ്യന്മാർക്ക് ലഹരിക്കെതിരെ ചെയ്യാൻ പറ്റുന്ന ചില ചെറിയ കാര്യങ്ങളുണ്ട്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കില്ല എന്ന് തീരുമാനമെടുക്കാൻ നമുക്ക് കഴിയും. വിൻസി അലോഷ്യസ് എന്ന ധൈര്യശാലിയായ നടി എടുത്ത തീരുമാനം പോലെ.
ഞാൻ എന്റെ കാര്യം പറയാം.
1. ഷൈൻ ടോം ചാക്കോ
2. ശ്രീനാഥ് ഭാസി
3. ഖാലിദ് റഹ്മാൻ
4. അഷ്‌റഫ്‌ ഹംസ
5. വിനായകൻ*
എന്നിവർ ക്യാമറയ്ക്ക് മുന്നിലോ പിന്നിലോ സഹകരിക്കുന്ന സിനിമകൾ ഞാനിനി കാണില്ല. അതിനി ഓസ്ക്കാർ കിട്ടിയ സിനിമകൾ ആണെങ്കിലും തീരുമാനത്തിൽ മാറ്റമില്ല. മയക്കുമരുന്ന് അടിച്ചു കയറ്റി നിങ്ങൾ ഉണ്ടാക്കുന്ന കലാസൃഷ്ടികൾ കണ്ട് ധന്യനാകാനോ കോരിത്തരിക്കാനോ ഞാൻ ഉദ്ദേശിക്കുന്നില്ല.
* ഈ ലിസ്റ്റിൽ വിനായകൻ കയറി വന്നത് മറ്റ് പല കാരണങ്ങൾ കൊണ്ടാണ്. അയാൾ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന ആളാണോ എന്ന് തീർച്ചയില്ല. പക്ഷേ, മദ്യലഹരിയിൽ തുണി പറിച്ചെറിഞ്ഞ് മറ്റുള്ളവരുടെ തള്ളയ്ക്ക് വിളിക്കുകയും പൊതുസമൂഹത്തിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന അയാളെ സഹിക്കേണ്ട കാര്യം ഒരു മലയാളിക്കും ഇല്ല. അതുകൊണ്ട് അയാളെയും മാറ്റി നിർത്തുന്നു.
ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയെയും പിടികൂടിയത് സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്ന് ആയതുകൊണ്ട് സമീറും വൈകാതെ തന്നെ ഈ ലിസ്റ്റിൽ കയറിക്കൂടിയേക്കാം. ഷൈയ്ൻ നിഗമും മറ്റ് ചില പ്രമുഖ നടന്മാരും വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ട്. പിടികൂടപ്പെടുന്ന മുറയ്ക്ക് അവരും ലിസ്റ്റിൽ കയറിപ്പറ്റും.
(അപ്ഡേറ്റ്:- സമീർ താഹിറിനെ മുൻപ് മയക്കുമരുന്ന് കേസിൽ പിടികൂടിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് അയാളും ലിസ്റ്റിലേക്ക് കയറുന്നു.
6. സമീർ താഹിർ)
‘അങ്ങനെ നോക്കിയാൽ, നിരക്ഷരന് മലയാള സിനിമ തന്നെ കാണേണ്ടി വരില്ല’… എന്നൊരു അഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.
“ഓ.. മലയാള സിനിമ കണ്ട് പ്രബുദ്ധനായില്ലെങ്കിലും പുളകിതനായില്ലെങ്കിലും തട്ടിയും മുട്ടിയും ഞാനങ്ങ് ജീവിച്ച് പൊയ്ക്കോളാം. അതിൽക്കുറഞ്ഞുള്ള കലാസ്വാദനവും സിനിമാസ്വാദനവും മതിയെനിക്ക് ” എന്ന് മാത്രമേ അതിന് മറുപടിയുള്ളൂ.
അങ്ങനെയും സംഭവിക്കാം. മലയാള സിനിമയിൽ 80% പേരും ലഹരി ഉപയോഗിക്കുന്നവരാണ് എന്നൊരു വാർത്തയും ഈയടുത്ത് കണ്ടിരുന്നു. അങ്ങനെയാണെങ്കിൽ സർക്കാർ ആദ്യം ശുദ്ധീകരണം നടത്തേണ്ടത് സിനിമാ സെറ്റുകളിലും സിനിമാ കൂട്ടങ്ങളിലുമാണ്.
‘നിരക്ഷരൻ ഒരാൾ കുറേ സിനിമക്കാരെയും കുറച്ച് സിനിമകളേയും ബഹിഷ്കരിച്ചാൽ മലയാള സിനിമയ്ക്ക് പൂടയാണ് ‘…. എന്നൊരു അഭിപ്രായവും പ്രതീക്ഷിക്കുന്നുണ്ട്.
പൂടയേക്കാളും ചെറുത് എന്തെങ്കിലുമേ ആകൂ എന്ന് നല്ല ബോദ്ധ്യമുണ്ട്. പക്ഷേ, പല പൂടകൾ ചേർന്നാൽ ചിലപ്പോൾ വലിയൊരു കരിമ്പടം ആയാലോ? അതിട്ട് മൂടിയാൽ മയക്കുമരുന്ന് മാഫിയ അൽപ്പമെങ്കിലും ഒതുങ്ങിയാലോ?
വാൽക്കഷണം:- സിനിമാ കുടുംബത്തിൽ നിന്നുള്ള ഒരു പ്രമുഖ യുവനടനും ലഹരിക്ക് അടിമയാണെന്ന് കേൾക്കുന്നുണ്ട്. ആലപ്പുഴയിൽ നിന്നാണോ എറണാകുളത്ത് നിന്നാണോ ഈ സിനിമാ കുടുംബം എന്നത് വ്യക്തമല്ല.
#SayNoToDrugs
<fb:like href="http://niraksharan.in/?p=9898" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;