niraksharan (നിരക്ഷരൻ) » ഗതാഗതം
NH 66-ൽ മനപ്പൂർവ്വം അപകടം ഉണ്ടാക്കുന്നവർ
<fb:like href="http://niraksharan.in/?p=10638" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു. NH 66ലൂടെ ഭാഗിയിൽ (Thar 3 Door) ആയിരുന്നു യാത്ര.
കുറ്റിപ്പുറം എത്തുന്നതിന് മുൻപാണ് സംഭവം. ഇരുട്ട് വീണിരുന്നു. നടുവിലെ ട്രാക്കിൽ പൊയ്ക്കൊണ്ടിരുന്ന ഞാൻ, മുൻപിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ഫാസ്റ്റ് ട്രാക്കിലേക്ക് കയറി. ഓവർ ടേക്കിങ്ങ് കഴിഞ്ഞ് സുരക്ഷിത ദൂരം ആയതിനുശേഷം വീണ്ടും നടുവിലെ ട്രാക്കിലേക്ക് മടങ്ങാനുള്ള പുറപ്പാടിൽ ആയിരുന്നു.
പെട്ടെന്നതാ ഫാസ്റ്റ് ട്രാക്കിൽ എനിക്ക് നേരെ ഒരു വെളുത്ത സെഡാൻ കാർ സാമാന്യം വേഗത്തിൽത്തന്നെ വരുന്നു. ആ ഭാഗത്തെ റോഡിന് ഇടതുവശത്തേക്ക് ഒരു ചെറിയ വളവുണ്ട്. ആയതിനാൽ മീഡിയന് എതിർവശത്തുകൂടെ പോകുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് ചെറുതായി കണ്ണിൽ വീഴും. അത്തരത്തിൽ അപ്പുറത്ത് പോകുന്ന ഒരു വാഹനത്തിൻ്റെ ലൈറ്റാണ് അതെന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നെയാണ് മനസ്സിലായത് അയാൾ എൻ്റെ ട്രാക്കിൽത്തന്നെ എതിരെയാണ് വരുന്നതെന്ന്. ഞൊടിയിടയിൽ ഞാൻ നടുവിലെ ട്രാക്കിലേക്ക് വാഹനം വെട്ടിച്ചത് കൊണ്ട് ഒരു അപകടം ഒഴിവായി. ഭാഗ്യത്തിന് അപ്പോഴേക്കും, നടുവിലെ ട്രാക്കിൽ ഞാൻ മറികടന്ന വാഹനം കുറച്ച് പിന്നിൽ ആയിട്ടുണ്ടായിരുന്നു. അയാൾ എൻ്റെ തൊട്ട് പുറകിൽ ഉണ്ടായിരുന്നെങ്കിൽ, നടുവിലെ ട്രാക്കിൽ ഒരു കൂട്ടിയിടിക്കുള്ള സാദ്ധ്യതയുണ്ടായിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി NH 66-ൽ ഇത്തരത്തിൽ ഫാസ്റ്റ് ട്രാക്കിൽ എതിർദിശയിൽ നിന്ന് വാഹനം ഓടിക്കുന്നതിൻ്റെ ധാരാളം ദൃശ്യങ്ങൾ കണ്ടിരുന്നതുകൊണ്ട് രാത്രിയും പകലും വളരെ ശ്രദ്ധയോടെയാണ് ഞാൻ പൊയ്ക്കൊണ്ടിരുന്നത്. അമിതവേഗം ഒരിക്കലും എടുത്തില്ല. ഥാർ അങ്ങനെ അമിതവേഗത്തിൽ ഓടിക്കാൻ സുഖമുള്ള ഒരു വാഹനവുമല്ല. 90kmph ന് മുകളിൽ ഒരിടത്തും ഞാൻ ഓടിച്ചിട്ടില്ല. എക്സിറ്റ്/എൻട്രി പോയൻ്റുകളിൽ വീണ്ടും വേഗത കുറച്ചാണ് പോയിരുന്നത്. ആ ഭാഗത്ത് എപ്പോൾ വേണമെങ്കിലും ഒരപകടം ഉണ്ടാകാം എന്ന അവസ്ഥയുണ്ട്.
എക്സിറ്റിൽ നിന്ന് എൻട്രി അടിക്കുകയും എൻട്രിയിൽ നിന്ന് എക്സിറ്റ് അടിക്കുകയും ചെയ്യുന്ന ധാരാളം വാഹനങ്ങളെ ഇന്നലെ കണ്ടു. എന്നിരുന്നാലും ഭാഗ്യവശാൽ, പകൽ സമയത്ത് കോഴിക്കോട്ടേക്ക് പോയപ്പോൾ ഒരു വാഹനവും എതിരെ വന്നില്ല. രാത്രി ഫാസ്റ്റ് ട്രാക്കിലൂടെ ഒരു വാഹനം എതിരെ വന്നാൽ അപകടസാദ്ധ്യത കൂടുതലാണ്. ജീവൻ തിരികെ കിട്ടിയാൽ ഭാഗ്യം.
ഞാൻ ഇന്നലെ തിരികെ വീട്ടിലെത്തിയത് എൻ്റെ അരിയെത്താത്തത് കൊണ്ട് മാത്രമാണ്. നിരത്തിലിറങ്ങി നടക്കുന്ന ഓരോ മനുഷ്യരുടേയും അവസ്ഥ ഇപ്പോൾ ഇതുതന്നെയാണ്. NH 66-ൽ ഇത്തരം നിയമലംഘനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ MVD-യുടെ പക്കൽ ഒരു സംവിധാനവും ഇല്ലേ? എതിരെ വരുന്നത് ഒരു ജഡ്ജിയുടെ മകനോ ധനാഢ്യനോ ഉന്നതങ്ങളിൽ പിടിപാടുള്ളവനോ ആണെങ്കിൽ, റോഡിലും കോടതിയിലും നിലവിളിക്കാൻ പോലും അർഹതയില്ലാത്തവരായി ചത്തൊടുങ്ങിക്കോട്ടേ സാധാരണക്കാരൻ എന്നാണോ?
#nh66
#roadsofkerala
#കേരളത്തിലെ_റോഡുകൾ
<fb:like href="http://niraksharan.in/?p=10638" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
റോഡപകടങ്ങൾ തുടർക്കഥയാകരുത്
<fb:like href="http://niraksharan.in/?p=10630" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഏഷ്യാനെറ്റ് ന്യൂസിൽ കാണാനിടയായ ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് ആദ്യത്തെ ചിത്രത്തിൽ.
അത് പ്രകാരം പുതുതായി നിർമ്മിച്ച ആറുവരി പാതയിലൂടെ പോകുന്ന ഒരു കാറിന്റെ സ്റ്റിയറിങ് നിയന്ത്രിക്കുന്നത് ഒരു കൊച്ചുകുട്ടി. തൊട്ടടുത്ത വരിയിൽ പോകുന്ന കാറിൽ നിന്ന് പകർത്തിയ രംഗമാണ് ന്യൂസിൽ കാണിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഏഴിൽപ്പരം ജീവനുകളാണ് ഇത്തരക്കാർ കാരണം റോഡിൽ പൊലിഞ്ഞത്. എന്നിട്ടും ഒരിഞ്ച് പുറകോട്ടില്ല.
അതിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ മൂന്ന് അപകടങ്ങൾ താഴെ കുറിക്കുന്നു.
* മാനന്തവാടിയിൽ, നിയന്ത്രണം വിട്ട് തെറ്റായ ദിശയിൽ അതിവേഗം പാഞ്ഞ് വന്ന കാറിടിച്ച് 11 വയസ്സുകാരി കൊല്ലപ്പെട്ടു. (25.10.2026)
* തിരൂരങ്ങാടിയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് താൽക്കാലിക അദ്ധ്യാപകൻ കൊല്ലപ്പെട്ടു. (24.10.2026)
* 17കാരൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. (26.10.2026)
ഇതിനൊരു അന്ത്യം വേണമെന്ന് പൊതുസമൂഹമോ ഭരണകൂടമോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 3 നിർദ്ദേശങ്ങൾ പറയാം.
നിർദ്ദേശം 1:- നിയമങ്ങൾ കർശനമാക്കുക; അതുപോലെ തന്നെ നടപ്പിലാക്കുക.
* മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് ആയുഷ്ക്കാലം റദ്ദ് ചെയ്യുക.
* പ്രായപൂർത്തി ആകാതെയോ ലൈസൻസ് ഇല്ലാതെയോ വാഹനമോടിക്കുന്നവർക്ക് ആജീവനാന്തകാലം ലൈസൻസ് കൊടുക്കാതിരിക്കുക.
* അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും റദ്ദ് ചെയ്യുക.
* ബാംഗ്ലൂർ പോലുള്ള വലിയ നഗരങ്ങളിൽ വാഹന ഗതാഗത നിയമലംഘനം നടത്തുന്നവരുടെ ചിത്രങ്ങൾ എടുത്ത് ആപ്പിൽ ലോഡ് ചെയ്താൽ പൊലീസ് നടപടി ഉണ്ടാകാറുണ്ട്. അത്തരം ഒരു ആപ്പ് കേരളത്തിലും തയ്യാറാക്കുക. പൊലീസിനോ എംവിഡിക്കോ പിടികൂടാൻ കഴിയാത്തവരെ പൊതുജനം പിടികൂടി മുന്നിൽ നിർത്തിത്തരും. അവരിൽ നിന്ന് കനത്തപിഴ ഈടാക്കുക; കടുത്ത ശിക്ഷ നൽകുക.
നിർദ്ദേശം 2:- രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത് കേരളത്തിലെ ഒരു ജില്ലാ പോലീസ് ഏമ്മാൻ, 19.01.2024ൽ പുറത്തിറക്കിയ ഒരു ഉത്തരവാണ്. ഈ ഉത്തരവ് പുറത്തുവിട്ട ഉമേഷ് വള്ളിക്കുന്ന് Umesh Vallikkunnu എന്ന പോലീസ് ഉദ്യോഗസ്ഥന് രണ്ട് പ്രാവശ്യം ഇൻക്രിമെന്റ് നഷ്ടമായി. ഈ ഉത്തരവിൽ പറയുന്നത്, ‘പൊലീസ് വാഹന പരിശോധനയും പട്രോളിങ്ങും നടത്തുന്ന അവസരങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുത് ‘ എന്നാണ്. പൊലീസുകാർ തന്നെ ഇത്തരത്തിൽ ഉത്തരവിടുന്ന ഒരു സംസ്ഥാനത്ത് ജനങ്ങൾ മദ്യപിച്ച് വാഹനമോടിച്ച് തെരുവിലൂടെ നടക്കുന്ന പാവങ്ങളെ കൊന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന പോലീസുകാർക്ക് എതിരെ നടപടി ഉണ്ടാകണം. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങി വാഹനത്തിൽ കയറുന്നവരെ, വാഹനം സ്റ്റാർട്ട് ചെയ്യുന്ന നിമിഷം അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കാനുള്ള നടപടിയും ഉണ്ടാകണം.
നിർദ്ദേശം 3:- പറയാൻ വിട്ടുപോയ ഒരു നിർദ്ദേശം കൂടെയുണ്ട്. വെള്ളമടിച്ചവർക്കും ലൈസൻസ് ഇല്ലാത്തവർക്കും അമിതവേഗക്കാർക്കും വാഹനങ്ങൾ ഓടിച്ചേ പറ്റൂ എന്നാണെങ്കിൽ, അവർക്കുവേണ്ടി മാത്രം വളച്ചു കെട്ടിയ കുറച്ച് സ്ഥലം സജ്ജമാക്കി കൊടുക്കുക. അതിനകത്ത് ഓടിച്ച് പരസ്പരം ഇടിച്ച് ഒടുങ്ങിക്കോട്ടെ നാശങ്ങൾ. കണ്ണൂരിൽ കിഫ്ബി അനധികൃതമായി വാങ്ങിക്കൂട്ടിയ സ്ഥലം ഒരു പ്രയോജനവും ഇല്ലാതെ കിടക്കുകയാണെന്ന് കേട്ടു.
ഇതൊന്നും പറ്റുന്നില്ലെങ്കിൽ……
നിർദ്ദേശം 4:- ഇത്തരത്തിൽ ഗതാഗത നിയമലംഘനം നടത്തുന്നവരെ കൈകാര്യം ചെയ്യാനുള്ള അവകാശം പൊതുജനത്തിന് വിട്ടുകൊടുക്കുക. അരാജകത്വം എന്ന് മറ്റൊരു പേരുണ്ട് അതിന്. നിയമം നടമാടാത്തിടത്ത് അരാജകത്വം സ്വാഭാവികമായും ഉടലെടുത്തെന്നും വരും. അതുണ്ടാകാതെ നോക്കുക.
വാൽക്കഷണം :- ചിത്രത്തിൽ കാണുന്ന വീഡിയോ ഏഷ്യാനെറ്റിൽ നിന്ന് തപ്പിയെടുത്ത് ആ വാഹനത്തിന്റെ ഉടമയുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും എംവിഡിക്ക് കഴിയുമെങ്കിൽ മുകളിൽ പറഞ്ഞ ആപ്പിൻ്റെ പ്രാഥമിക രൂപമായി.
#കേരളത്തിലെ_റോഡുകൾ
<fb:like href="http://niraksharan.in/?p=10630" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ബോസ്റ്റൽ സ്ക്കൂൾ ചരിതം
<fb:like href="http://niraksharan.in/?p=10347" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട്, പ്രതി സുഹൈലിനെ ബോസ്റ്റൽ സ്ക്കൂളിൽ റിമാൻഡ് ചെയ്തത് വിവാദമായിരിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്.
ജുവനൈൽ ഹോം, ബോസ്റ്റൽ സ്ക്കൂൾ, സാധാരണ ജയിൽ എന്നിവയെക്കുറിച്ച് പൊതുജനത്തിന് കാര്യമായ ധാരണ ഉണ്ടാകണമെന്ന് നിർബന്ധമില്ല. പക്ഷേ മാദ്ധ്യമങ്ങൾക്കും ഇതേപ്പറ്റി അറിയില്ല എന്ന് വന്നാൽ, ജനങ്ങൾക്കിടയിലേക്ക് തെറ്റായ ധാരണ കൂടുതലായി പ്രചരിക്കും എന്നതുകൊണ്ട് കൂടെയാണ് ഇതേപ്പറ്റി വിശദമാക്കുന്നത്. തുടർന്ന്. ശ്രദ്ധിച്ച് വായിക്കണമെന്ന് അപേക്ഷ.
വസ്തുത 1 (ജയിൽ)
പ്രതിയുടെ പ്രായം 21 വയസ്സിന് മുകളിൽ ആണെങ്കിൽ സാധാരണ ജയിലുകളിലേക്കാണ് റിമാൻഡ് / ശിക്ഷ ചെയ്യുന്നത്. ജയിലുകളുടെ കൂട്ടത്തിൽ സെൻട്രൻ ജയിലുകളും (4) ജില്ലാ ജയിലുകളും (13) സബ് ജയിലുകളും (17) ഉണ്ട്. കണ്ണൂർ (പള്ളിക്കുന്ന്), മലപ്പുറം (തവനൂർ), ത്രിശൂർ (വിയ്യൂർ), തിരുവനന്തപുരം (പൂജപ്പുര) എന്നിവിടങ്ങളിലാണ് കേരളത്തിൽ സെൻട്രൽ ജയിലുകൾ ഉള്ളത്.
വസ്തുത 2 (ഒബ്സർവേഷൻ ഹോം)
കേസുകളിൽ കുറ്റാരോപിതരാകുന്നവരും ശിക്ഷിക്കപ്പെടുന്നവരുമായ 18 വയസ്സിൽ താഴെ പ്രായമുള്ളവരെ വനിത-ശിശു വകുപ്പിന് കീഴെ വരുന്ന ഒബ്സർവേഷൻ ഹോം / ചിൽഡ്രൻസ് ഹോം / ശിശുസദനം / ശിശുഭവനം എന്നയിടത്തേക്കാണ് പ്രവേശിപ്പിക്കുക. ഇതേ സ്ഥാപനത്തിൻ്റെ മറ്റ് ചില പേരുകൾ കൂടെ താഴെ കുറിക്കാം.
CCL (Child in conflict with the Law,
Juvenile Delinquent,
Juvenile in conflict with law,
Juvenile Justice (Care & Protection of children – Act 2015.
ഒരു സാധാരണക്കാരൻ ചിന്താക്കുഴപ്പത്തിൽ ആകാൻ ഇത്രയും പേരുകൾ തന്നെ ധാരാളമാണ്. പക്ഷേ മാദ്ധ്യമങ്ങൾക്ക് അങ്ങനെയൊരു ചിന്താക്കുഴപ്പം ഉണ്ടാകുന്നത് അഭിലഷണീയമല്ല.
ജുവനൈൽ ആക്റ്റ് തന്നെ വ്യത്യസ്തമാണ്. അവിടെയുള്ള കുട്ടികൾക്ക് തങ്ങൾ കുറ്റവാളികൾ അണെന്ന തോന്നൽ ഉണ്ടാകാൻ പാടില്ല എന്നാണ് ചട്ടം. പേരിൽ പോലും ആ തോന്നൽ ഉണ്ടാകാതിരിക്കാൻ പല പ്രാവശ്യം അതിൻ്റെ പേരുകൾ മാറ്റിമറിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇപ്പോളുള്ള ഒബ്സർവേഷൻ ഹോം എന്ന പേരിൽ എത്തി നിൽക്കുന്നത്. (പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കൊണ്ടുവരാൻ വേണ്ടി വികലാംഗർ എന്ന പദത്തെ ഭിന്നശേഷിക്കാർ എന്നാക്കിയത് പോലെ.) അവിടെ ജയിൽ പോലെ യൂണിഫോം ഉണ്ടാകില്ല. പൊലീസ് യൂണിഫോമിലും മറ്റും ആരും അങ്ങോട്ട് ചെല്ലരുതെന്ന് ചട്ടമുണ്ട്. കേസ് നടത്തിപ്പും ഒക്കെ അങ്ങോട്ട് ചെന്ന് നടത്തുന്നത് ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ്. ഇവിടെയുള്ള കുട്ടികളെ കേസിൻ്റെ ഭാഗമായി കോടതിയിലേക്ക് കൊണ്ടുവരാറില്ല. 18 വയസ്സ് കഴിഞ്ഞാൽ മാത്രമേ ഇവരെ മറ്റ് ജയിലുകളിലേക്ക് മാറ്റിപ്പാർപ്പിക്കൂ.
ചുരുക്കിപ്പറഞ്ഞാൽ സുഹൈൽ എന്ന നെടുമ്പാശേരി വാഹനക്കേസ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത് ജുവനൈൽ ഹോമിലേക്കല്ല. പിന്നെവിടെയാണ്? തുടർന്ന് വായിക്കൂ.
വസ്തുത 3 (ബോസ്റ്റൽ സ്ക്കൂൾ)
പ്രതിയുടെ പ്രായം 18 വയസ്സിനും 21 വയസ്സിനും ഇടയിലാണെങ്കിൽ അവരെ ബോസ്റ്റൽ (Borstal*) സ്ക്കൂൾ എന്ന ജയിലിലേക്കാണ് റിമാൻഡ് ചെയ്യുക. അത് ഒരു കറക്ഷണൽ ഹോം ആണ്. എന്തായാലും അത് വസ്തുത 2ൽ പറയുന്ന കുട്ടികളുടേതായ ജുവനൈൽ ഹോം/ഒബ്സർവ്വേഷൻ ഹോം അല്ല. 18-21 പ്രായക്കാർക്ക് ബോസ്റ്റൽ സ്ക്കൂളാണ് നിയമം അനുശാസിക്കുന്നത്. എത്ര വ്യത്യസ്തമോ വൈകാരികമോ ആയ കേസ് ആണെങ്കിലും നിയമത്തിനും കോടതിക്കും അങ്ങനെയൊരു നടപടിയേ സ്വീകരിക്കാനാവൂ. അത് തീരുമാനിക്കുന്നത് പൊലീസല്ല, കോടതിയാണ്.
നിലവിൽ കേരളത്തിൽ ഒരേയൊരു ബോസ്റ്റൽ സ്ക്കൂൾ മാത്രമേയുള്ളൂ. കാക്കനാട് ജില്ലാ ജെയിലിനോട് ചേർന്നാണ് അത് നിലകൊള്ളുന്നത്. അടുത്തടുത്ത വളപ്പുകൾ എന്ന് പറയാം. സത്യത്തിൽ കാക്കനാട് ആദ്യം ഉണ്ടായിരുന്നത് ബോസ്റ്റൽ സ്ക്കൂൾ മാത്രമായിരുന്നു. ജില്ലാ ജെയിൽ ഉണ്ടാക്കേണ്ടി വന്നപ്പോൾ ബോസ്റ്റൽ സ്ക്കൂളിൻ്റെ വളപ്പ് പകുത്ത് മതിൽ കെട്ടി ജില്ലാ ജെയിൽ സ്ഥാപിക്കുകയായിരുന്നു. ഇത് രണ്ടും രണ്ട് സ്ഥാപനങ്ങളാണ്. ബോസ്റ്റൽ സ്ക്കൂളിൽ CI റാങ്കിലുള്ള ജയിൽ സൂപ്രണ്ടും ജില്ലാ ജയിലിൽ DYSP റാങ്കിലുള്ള ജയിൽ സൂപ്രണ്ടുമാണ് ഉണ്ടാകുക.
കേരളത്തിൽ ആദ്യം ബോസ്റ്റൽ സ്ക്കൂൾ ഉണ്ടായിരുന്നത് കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നാണ്. സിബി മലയിൽ സംവിധാനം ചെയ്ത് മമ്മൂട്ടി, ബൈജു, സുധീഷ്, എന്നിവർ അഭിനയിച്ച മുദ്ര എന്ന സിനിമയിൽ കാണിക്കുന്നത് ആ ബോസ്റ്റൽ സ്ക്കൂൾ ആണ്. പിന്നീട് 1995ൽ അത് പൂട്ടിയശേഷമാണ് ബോസ്റ്റൽ സ്ക്കൂൾ കാക്കനാട് തുറന്നത്. കാക്കനാട്ടെ അഥവാ കേരളത്തിലുള്ള ഒരേയൊരു ബോസ്റ്റൽ സ്ക്കൂളിലെ സൗകര്യം പരമാവധി 60 പേർക്കാണ്. എന്നിരുന്നാലും 85-90 പേരെ വരെ ഇവിടെ താമസിപ്പിക്കാറുണ്ട്. എന്നിരുന്നാലും ഇവിടെ സ്ത്രീ തടവുകാർക്ക് താമസസൗകര്യം ഇല്ല. അവർ ജില്ലാ ജയിലിലോ സബ് ജയിലിലോ തന്നെ കഴിയണം.
കേരളത്തിലെ മറ്റ് ജില്ലകളിലും ശിക്ഷിക്കപ്പെടുന്ന 18-21 വയസ്സുകാർ എല്ലാവരേയും പാർപ്പിക്കാൻ കാക്കനാട് ബോസ്റ്റൽ സ്ക്കൂളിൽ സൗകര്യമുണ്ടാകാറില്ല. ഉണ്ടെങ്കിൽത്തന്നെ ആലപ്പുഴയിൽ നിന്നോ തൃശൂർ നിന്നോ ചുരുക്കം കുറ്റവാളികളെ പാർപ്പിച്ചെന്നിരിക്കും. മറ്റ് ജില്ലകളിലെ 18-21 വയസ്സുള്ള കുറ്റവാളികൾ അതാത് ജില്ലാ ജയിലുകളിലെ പ്രമുഖ തടവുകാർക്കൊപ്പം തന്നെയാണ് പാർക്കുന്നത്. ഇവർ ബോസ്റ്റൽ തടവുകാരാണെന്ന് ജയിൽ വകുപ്പിനുള്ള പൂർണ്ണബോദ്ധ്യത്തോടെയും കോടതിയുടെ അറിവോടും കൂടെത്തന്നെയാണ് ഇങ്ങനെ പാർപ്പിക്കുന്നത്. ഈ തടവുകാർ മറ്റ് വലിയ ക്രിമിനലുകളുമായി ഇടപഴകി നിലവിലുള്ളതിനേക്കാൾ വലിയ ക്രിമിനലുകൾ ആകാതെ നോക്കുക. സ്വവർഗ്ഗാനുരാഗികളായ മുതിർന്ന തടവുകാരിൽ നിന്ന് പരിരക്ഷിക്കുക എന്നിങ്ങനെ നിയമത്തിൻ്റേതായ കരുതലുകൾ ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ ബോസ്റ്റൽ സ്ക്കൂൾ ഇല്ലാത്തയിടങ്ങളിലെ മറ്റ് ജയിലുകളിൽ ഈ പ്രായക്കാരെ താമസിപ്പിക്കുന്നത് ഒരേ സെല്ലുകളിൽ ആയിരിക്കും. CCTV ക്യാമറയ്ക്ക് അടുത്തുള്ള സെല്ലുകളിലോ വാർഡന്മാരുടെ നോട്ടം പെട്ടെന്ന് കിട്ടുന്ന സെല്ലുകളിലോ താമസിപ്പിക്കും.
പറഞ്ഞുവന്നത്, മേൽപ്പറഞ്ഞ വസ്തുതകളും നിയമങ്ങളും വെച്ച് നോക്കുമ്പോൾ സുഹൈലിനെ കാക്കനാട്ടെ ബോസ്റ്റൽ സ്ക്കൂളിലേക്ക് അയക്കാൻ മാത്രമേ പൊലീസിനും കോടതിക്കും നിയമത്തിനും സാധിക്കൂ. അങ്ങനെ ചെയ്തില്ലെങ്കിൽ ന്യായാധിപൻ അടക്കമുള്ളവർക്ക് പ്രശ്നമുണ്ട്. സുഹൈലിൻ്റെ കുടുംബത്തിൻ്റെ പണമോ സ്വാധീനമോ ബോസ്റ്റൽ സ്ക്കൂളിലേക്കുള്ള അയാളുടെ റിമാൻഡിനെ സ്വാധീനിച്ചിട്ടില്ല എന്ന് സാരം.
സുഹൈൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് മനുഷ്യജീവനുകളെടുത്തത് കണ്ണൂരിൽ വെച്ചായിരുന്നെങ്കിൽ അയാൾ കണ്ണൂർ ജില്ലാ ജെയിലിലേക്ക് പോകുമായിരുന്നു. സുഹൈലിന് എന്നല്ല, ധനാഢ്യനോ അല്ലാത്തതോ ആയ മറ്റൊരു ചെറുപ്പക്കാരൻ്റെ കാര്യത്തിലും ഇങ്ങനെ തന്നെയാകും കോടതി നടപടി വരുക. ബോസ്റ്റൽ സൗകര്യം ഉള്ളയിടമാണെങ്കിൽ അങ്ങോട്ട്, ആ സൗകര്യം ഇല്ലെങ്കിൽ സാധാരണ ജയിലിലേക്ക്.
ആയതിനാൽ, സുഹൈലിനെ ജയിലിലേക്ക് അയച്ച കാര്യത്തിൽ വഴിവിട്ട് എന്തെങ്കിലും സംഭവിച്ചതായി കരുതേണ്ടതില്ല.
എന്നിരുന്നാലും ഈ നിയമവുമായി ബന്ധപ്പെട്ട് ഒരു തിരുത്തൽ അല്ലെങ്കിൽ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് ഞാൻ കരുതുന്നു. തികച്ചും വ്യക്തിപരമായി ഒരഭിപ്രായം മാത്രം. 18 വയസ്സുകാർക്ക് ഡ്രൈവിങ്ങ് ലൈസൻസ് കൊടുക്കാമെങ്കിൽ അവർ ചെയ്യുന്ന ഏതൊരു ഗതാഗത കുറ്റകൃത്യവും മുതിർന്നവരെപ്പൊലെ വിചാരണയ്ക്കും തടവിനും ശിക്ഷയ്ക്കും വിടാനുള്ള വകുപ്പ് ഉണ്ടാകണം. ആ സമയത്ത് മാത്രം അവർ ഇള്ളക്കുട്ടികളാണ് കുപ്പിപ്പാൽ കുടിച്ചോട്ടെ എന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങൾ പാടില്ല. അവരെ മറ്റുള്ള തടവുകാർ കിടക്കുന്ന സാധാരണ ജയിലിലേക്ക് തന്നെ വിടണം. അല്ലെങ്കിൽ അവർക്ക് 21 വയസ്സിന് ശേഷമേ ലൈസൻസ് കൊടുക്കൂ എന്ന നിയമം വന്നാലും മതി. ഇതിൽ ഏതെങ്കിലും ഒരു നിയമനിർമ്മാണം ഉണ്ടാകാനുള്ള നടപടി വേണ്ടതാണ്. (വേണമെങ്കിൽ ബോസ്റ്റൽ സ്ക്കൂൾ 18-21 വയസ്സുള്ള മറ്റ് തടവുകാർക്കായി തുടർന്നോളൂ.)
ജയിലിൻ്റെ കാര്യം വിശദീകരിച്ചത് സുഹൈലിൻ്റെ പക്ഷം ചേർന്നല്ല. സുഹൈലിനെപ്പോലുള്ള പണമുള്ള വീട്ടിലെ ചെറുക്കന്മാർക്ക് തുലച്ച് കളയാനുള്ളതല്ല നിരത്തിലിറങ്ങി നടക്കുന്ന ഓരോ സാധാരണക്കാരുടേയും ജീവിതം. അയാൾക്ക് പരമാവധി ശിക്ഷ കിട്ടണെമെന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. പക്ഷേ, ജയിലുകളെ സംബന്ധിച്ച് മാദ്ധ്യമങ്ങൾ അടക്കം നമ്മളിൽ പലർക്കുമുള്ള അറിവുകേട് അൽപ്പമെങ്കിലും പരിഹരിക്കാൻ വേണ്ടിയാണ് ഇത് എഴുതേണ്ടി വന്നത്. സുഹൈലിന് ശരിയായ ശിക്ഷതന്നെ കിട്ടണമെന്ന് ഏതൊരു മനുഷ്യനേയും പോലും ഞാനും ആഗ്രഹിക്കുന്നു. കൊല്ലപ്പെട്ട കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കുക തന്നെ വേണം.
സുഹൈലിനെ ജുവനൈൽ ഹോമിലേക്ക് വിടുന്നു എന്ന് എഴുതിയ ഒരു മാദ്ധ്യമത്തിൻ്റെ കാർഡ് എന്നേയും തെറ്റിദ്ധരിപ്പിച്ചിരുന്നു തുടക്കത്തിൽ. പിന്നീട് ഞാനതേപ്പറ്റി കൂടുതൽ അന്വേഷിക്കുകയായിരുന്നു. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായി വിരമിച്ച അനിൽകുമാർ സാറാണ് Anil Kumar എൻ്റെ സംശയങ്ങൾ ദുരീകരിച്ചത്. അദ്ദേഹത്തിന് നന്ദി.
*ബോസ്റ്റൽ സ്ക്കൂൾ എന്ന പേർ എങ്ങനെ വന്നു എന്ന് കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ഇംഗ്ലണ്ടിൽ നിന്നാണ് അതിൻ്റെ തുടക്കം. 1902ൽ സർ.എവിലിൻ റഗ്ഗിൾസ് എന്ന സായിപ്പാണ് ആദ്യത്തെ ബോസ്റ്റൽ സ്ക്കൂളിന് പരീക്ഷണാർത്ഥത്തിൽ തുടക്കമിട്ടത്. ഇംഗ്ലണ്ടിലെ റോച്ചെസ്റ്റർ തുറമുഖ നഗരത്തിന് സമീപമുള്ള ബോസ്റ്റൽ എന്ന ഗ്രാമത്തിലായിരുന്നു ഗ്ലാഡ്സ്റ്റോൺ കമ്മറ്റിയുടെ നിർദ്ദേശാർത്ഥം ആദ്യത്തെ ആ ബോസ്റ്റൽ സ്ക്കൂൾ സർ.എവിലിൻ റഗ്ഗിൾസ് ആരംഭിച്ചത്.
വാൽക്കഷണം:- മാദ്ധ്യമങ്ങളെ തിരുത്താനാണെങ്കിൽ, FIR-ൽ സുഹൈലിൻ്റെ പേരില്ല, അയാൾ മദ്യപിച്ചിരുന്നു എന്ന് പരാമർശമില്ല, കേസ് അട്ടിമറിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞ് പുതിയ മുറവിളിയും കാർഡുകളും വന്നിട്ടുണ്ട്. എങ്ങനെയാണ് എത്തരത്തിലാണ് ഒരു FIR ഉണ്ടാകുന്നത്/ഉണ്ടാക്കുന്നത് എന്ന് എതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചാൽ വിശദമായി പറഞ്ഞ് തരും. എല്ലാ സാധാരണക്കാർക്കും അത് കഴിയണമെന്നില്ല. പക്ഷേ മാദ്ധ്യമങ്ങൾക്ക് കഴിയും, കഴിഞ്ഞേ പറ്റൂ. അതൊന്നും മനസ്സിലാക്കാതെ തെറ്റായ ചിന്തകളും വിവരങ്ങളും ജനങ്ങൾക്കിടയിലേക്ക് പടർത്തുന്നതിനെ മാദ്ധ്യമപ്രവർത്തനം എന്ന് പറയാനാവില്ല.
(ചിത്രം:- കാക്കനാട്ടുള്ള കേരളത്തിലെ ഏക ബോസ്റ്റൽ സ്ക്കൂളിൻ്റെ കവാടം.)
#borstalschool
#borstal
<fb:like href="http://niraksharan.in/?p=10347" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മാതാപിതാക്കളും നിലവിലെ നിയമങ്ങളും ഒരുപോലെ കുറ്റക്കാർ
<fb:like href="http://niraksharan.in/?p=10344" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
നെടുമ്പാശ്ശേരിയിൽ സുഹൈൽ സജീവ് എന്ന 19കാരൻ അമിതവേഗത്തിൽ വണ്ടിയോടിച്ച് മൂന്ന് ചെറുപ്പക്കാരുടെ ജീവനെടുത്ത കേസിൽ ചില നിരീക്ഷണങ്ങൾ പറയാനുണ്ട്.
1. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ പോലീസുകാർ, കേസ് നിഷ്പ്രഭമാക്കാൻ പോന്ന തരത്തിൽ സംസാരിക്കുന്നത് വീഡിയോയിൽ സുവ്യക്തമാണ്. സ്പീഡ് 100ന് താഴെ ആക്കി കൊണ്ടുവരാൻ പോലീസുകാരൻ കിണഞ്ഞു പരിശ്രമിക്കുന്നത് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. കുറ്റവാളിയുടെ ധനാഢ്യരായ രക്ഷകർത്താക്കൾ ഇതിനകം പണം വാരി എറിഞ്ഞിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ന് മനോരമ ചാനൽ വാർത്തയിൽ 100 കിലോമീറ്ററിൽ അധികം വേഗത എന്ന് വന്ന് കഴിഞ്ഞു. അതിനേക്കാളൊക്കെ ഒരുപാട് അധികം വേഗത ഉണ്ടായിരുന്നു എന്ന് സൂചനകളുണ്ട്.
2. മിനി കൂപ്പർ വാഹനം പരിശോധനയ്ക്ക് വിടുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. അപകടം നടക്കുമ്പോൾ എത്ര വേഗത ഉണ്ടായിരുന്നു എന്ന് പരിശോധനയിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ആ റിസൽറ്റ് പണമെറിഞ്ഞ് അട്ടിമറിക്കപ്പെടാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
3. കുറ്റവാളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് മുക്കി കഴിഞ്ഞിരിക്കുന്നു. അയാൾ 220 കിലോമീറ്റർ സ്പീഡിൽ വാഹനമോടിച്ചുകൊണ്ട് എടുത്തിരിക്കുന്ന മുൻ വീഡിയോ മുക്കുകയായിരിക്കാം പ്രധാന ഉദ്ദേശം. പക്ഷേ മിടുക്കുള്ളവർ ആ വീഡിയോ സോഷ്യൽ മീഡിയയിൽ തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഹാറ്റ്സ് ഓഫ് കൂട്ടരേ.
4. നമുക്ക് സാധിക്കുമെങ്കിൽ കുട്ടികളുടെ ആഗ്രഹങ്ങൾ നടപ്പിലാക്കി കൊടുക്കണമെന്നാണ് പ്രതി സുഹൈലിൻ്റെ അമ്മ തന്റെ വീഡിയോയിൽ ആഹ്വാനം ചെയ്യുന്നത്. നല്ല ബെസ്റ്റ് മദർ. അമ്മമാരായാൽ ഇങ്ങനെ തന്നെ വേണം. മകനുമൊത്തുള്ള അവരുടെ വീഡിയോകളിൽ നിന്ന് ആ ചെറുക്കനെ അവർ എത്രത്തോളം ലാളിച്ച് വഷളാക്കിയിട്ടുണ്ടെന്ന് സ്പഷ്ടമാണ്. അതിന്റെ ഫലമാണ് ഇപ്പോൾ അവർ അനുഭവിക്കുന്നത്.
5. ബോത്തിക്ക് നടത്തുന്ന ആ സ്ത്രീ, തങ്ങൾക്കെതിരെ നെഗറ്റീവ് കമന്റ് ഇട്ടവർക്കെതിരെയെല്ലാം മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നാണ് പറയുന്നത്. പണത്തിന്റെ ഹുങ്കാണ് അവർ പ്രകടിപ്പിക്കുന്നതെന്ന് സ്പഷ്ടം. “എന്റെ ബാപ്പ നോക്കിക്കോളും” എന്ന് പ്രതിയായ സുഹൈൽ പറഞ്ഞതും ഇതേ ഹുങ്കിന്റെ പിൻബലത്തിലാണ്.
6. മക്കൾ ആവശ്യപ്പെടുന്നത് എന്തായാലും അതെല്ലാം അപ്പപ്പോൾ വാങ്ങിക്കൊടുക്കുക എന്നല്ലാതെ ഈ നാട്ടിലെ നിയമവ്യവസ്ഥയെ അനുസരിക്കാൻ ഇക്കൂട്ടർക്ക് സാദ്ധ്യമല്ല എന്ന് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തെളിയിക്കുന്നു. ആ വാഹനത്തിന് HSRP നമ്പർ പ്ലേറ്റ് ഇല്ല. അവർക്ക് തോന്നിയ കണക്കുള്ള ഒരു ഫാൻസി നമ്പർ പ്ലേറ്റും ഫോണ്ടുമാണ് പിടിപ്പിച്ചിരിക്കുന്നത്. നിയമത്തിന് പുല്ലുവില.
7. ഈ ചെറുക്കന് കഷ്ടി ഒരു വർഷത്തെ ഡ്രൈവിംഗ് പരിചയമേ ഉള്ളൂ. അപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ, നാലഞ്ചു കൊല്ലം കൂടി കഴിയുമ്പോൾ എന്താകുമായിരുന്നു സ്ഥിതി!?
8. മദ്യപിച്ച് വാഹനമോടിച്ച് മൂന്നാളെ കൊന്നാലും, കുറച്ചു ദിവസം കഴിയുമ്പോൾ റദ്ദ് ചെയ്ത ലൈസൻസ് (ചെയ്താലായി) ഇയാൾക്ക് തിരികെ കിട്ടും. ആജീവനാന്ത ലൈസൻസ് ബാൻ അടിക്കാനൊന്നും ഇന്ത്യാ മഹാരാജ്യത്ത് വകുപ്പില്ല. അതുതന്നെയാണ് ഇതുപോലുള്ള ആൾക്കാർക്ക് വളം. ഇവിടെ ഗതാഗത നിയമങ്ങൾ കർശനമല്ല. പണവും സ്വാധീനവും ഉള്ളവർക്ക് വേറെ നിയമമാണ്. സൽമാൻ ഖാൻ, ജോസ് കെ. മാണി ജൂനിയർ, ശ്രീറാം വെങ്കിട്ടരാമൻ IAS എന്നിവർക്ക് എതിരെയുള്ള നിയമനടപടികൾ ഉദാഹരണം.
9. ഏതൊരു വാഹനാപകടക്കേസും പോലെ തന്നെ, മനപൂർവ്വമല്ലാത്ത നരഹത്യ ആയിരിക്കണം നെടുമ്പാശ്ശേരിയിലും ചാർജ് ചെയ്തിരിക്കുക. അങ്ങനെ ആണെങ്കിലും അല്ലെങ്കിലും പണം വാരിയെറിഞ്ഞ് സുഹൈൽ എന്ന പ്രതി ഈ കേസിൽ നിന്ന് ഊരിപ്പോരും. മൂന്ന് ചെറുപ്പക്കാരുടെ കുടുംബത്തിന് പോയി. അത്രതന്നെ.
10. ഇരുപത്തിമൂന്ന് വയസ്സ് ആകാത്ത ചെറുക്കന് മദ്യം കൊടുത്തതിൻ്റെ പേരിൽ ബാറുകാർക്ക് എതിരെ കേസ് ചാർജ്ജ് ചെയ്യും എന്നൊരു കോമഡി മറ്റൊരു ഭാഗത്ത് തകർക്കുന്നുണ്ട്. നാട്ടിൽ ഒരാൾക്ക് മദ്യം കിട്ടാൻ ബാറ് മാത്രമാണ് അവലംബം എന്ന് തോന്നും ഇതൊക്കെ കേട്ടാൽ. നിയമവിരുദ്ധമായ മയക്കുമരുന്നുകൾ യഥേഷ്ടം ലഭ്യമായ ഒരു സംസ്ഥാനത്ത്, കരം ഈടാക്കി സർക്കാർ തന്നെ വിൽക്കുന്ന മദ്യം, ഏതൊരു പ്രായക്കാർക്കും കിട്ടാൻ എന്താണ് ബുദ്ധിമുട്ട്?!
11. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന്, മദ്യപിച്ചു വാഹനം ഓടിച്ചതിന്, വാഹനത്തിന് ശരിയായ രജിസ്ട്രേഷൻ നമ്പർ പിടിപ്പിക്കാത്തതിന്, ഇതൊക്കെ ചേർത്ത്, ആജീവനാന്തകാലം ചെറുക്കൻ്റെ ലൈസൻസ് റദ്ദാക്കാൻ വകുപ്പുണ്ടോ ഇന്നാട്ടിൽ. എങ്കിൽ മനുഷ്യർക്ക് സ്വസ്ഥമായി റോഡിൽ ഇറങ്ങി നടക്കാനാവും. അല്ലാത്തിടത്തോളം ഇതെല്ലാം തുടർക്കഥകളാകും.
12. മക്കൾ രണ്ടുപേരും വണ്ടിഭ്രാന്തന്മാരാണെന്ന് സുഹൈലിൻ്റെ അമ്മ അഭിമാനത്തോടെ പറയുന്നുണ്ട് ഒരു വീഡിയോയിൽ. ആ വണ്ടി പ്രാന്തിനെ കൈയയച്ച് പ്രോത്സാഹിപ്പിച്ചപ്പോൾ മകൻ കയ്യാമം വെച്ച് നടക്കുന്നത് കാണാനായില്ലേ മാഡം? അല്പം കൂടി അഭിമാനിച്ചോളൂ.
13. ഇന്നാട്ടിൽ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ? 79 കോടി രൂപയോ മറ്റോ ചിലവഴിച്ച് നിരത്തുകളിൽ പിടിപ്പിച്ച AI ക്യാമറകൾ വല്ലതും ഇപ്പോൾ പണിയെടുക്കുന്നുണ്ടോ? അക്കാലത്ത് കുട്ടികൾക്ക് വരെ ഹെൽമെറ്റ് വാങ്ങിവെച്ചവർ ഇപ്പോൾ പഴയതുപോലെയായി. നിലവിൽ കുട്ടികൾക്കും വലിയവർക്കും ഹെൽമറ്റ് ഇല്ല.
14. അപകടത്തിൽപ്പെട്ട് മരിച്ച മൂന്ന് പേരും നിയമം ലംഘിച്ചിരുന്നു. ഒരു ടൂ വീലറിൽ മൂന്ന് പേരാണ് സഞ്ചരിച്ചിരുന്നത്. നിയമം കർശനമല്ലാത്തതിന്റെ കുഴപ്പം. 19 വയസുള്ള ഈ പ്രതിയെ ജയിലിലേക്ക് വിടാതെ ദുർഗ്ഗണ പരിഹാര പാഠശാലയിലേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ വാർത്ത. 18 വയസ്സ് കഴിഞ്ഞവർക്ക് വോട്ടവകാശം നൽകാമെങ്കിൽ, അവർക്ക് ലൈസൻസ് നൽകാമെങ്കിൽ, അവർ ചെയ്യുന്ന കുറ്റങ്ങൾക്ക് ജയിലിലേക്ക് തന്നെ അയക്കാനുള്ള നിയമം ഉണ്ടാകണം. ആ സമയത്ത് മാത്രം, കുപ്പിപ്പാൻ കുടിക്കുന്ന കുഞ്ഞു കുട്ടികളായി അവരെ പരിഗണിക്കരുത്.
15. മക്കൾ ആവശ്യപ്പെടുന്നതെന്തും തൽക്ഷണം സാധിച്ച് കൊടുക്കുന്ന വീണ്ടുവിചാരമില്ലാത്ത മാതാപിതാക്കളും നിയമത്തിന് പുല്ലുവില നൽകാത്ത ഇത്തരം ചെറുപ്പക്കാരെ നിലയ്ക്ക് നിർത്താൻ പോന്ന കർശനമായ നിയമസംവിധാനം ഇല്ലാത്തതുമാണ് ഇതുപോലുള്ള അപകടങ്ങളുടെ മൂലകാരണം.
വാൽക്കഷണം:- വാഹനമിടിച്ച് ഒരാളെ കൊന്നതിൻ്റെ പേരിൽ മുഹമ്മദ് നിഷാം എന്നൊരു കോടീശ്വരനെങ്കിലും അഴിയെണ്ണുന്നുണ്ട് എന്നതാണ് ഇത്തരം കേസുകളിലെ ഏക ആശ്വാസം. അത് മനപ്പൂർവ്വമുള്ള നരഹത്യ ആയതുകൊണ്ടാകാം ശിക്ഷിക്കപ്പെട്ടത്. അതുപോലെ പത്ത് ധനാഢ്യരെങ്കിലും ഇത്തരം കേസുകളിൽ അഴിയെണ്ണുന്ന അവസ്ഥ ഉണ്ടായാൽ എന്തെങ്കിലും മാറ്റം കേരളത്തിലെ നിരത്തുകളിൽ പ്രതീക്ഷിക്കാം. അല്ലെങ്കിൽ നാല് ദിവസത്തെ വാർത്തയ്ക്ക് ശേഷം ഇതും ഒതുങ്ങും. മറ്റൊരു വേഷത്തിൽ മറ്റൊരു ഹെയർസ്റ്റൈലിൽ വീണ്ടും അമിതവേഗത്തിലും മദ്യലഹരിയിലും ആഡംബര കാറിൽ പാഞ്ഞെത്തുന്ന സുഹൈലിനെ ജനം തിരിച്ചറിയില്ല. അന്ത്യശ്വാസം വലിക്കുന്നതിനിടയിൽ, അവന്റെ വാഹനത്തിന്റെ ചക്രങ്ങൾക്കിടയിൽ പെടുന്നവർ ഒട്ടും തിരിച്ചറിയില്ല.
<fb:like href="http://niraksharan.in/?p=10344" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ദേശീയ പാതയിലെ നിയമലംഘനങ്ങൾ
<fb:like href="http://niraksharan.in/?p=10251" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കേരളത്തിലെ ആറുവരി ദേശീയപാത മുഴുവനായി പണി തീർന്നിട്ടില്ല. അതിന് മുന്നേതന്നെ ഒരുവരിപ്പാത ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കൊല്ലത്ത് ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ https://www.facebook.com/share/v/1Cbaz4GGwD/ കണ്ടാൽ അതിന്റെ ഭീകരാവസ്ഥ മനസ്സിലാക്കാനാവും.
അത്തരത്തിൽ പാർക്ക് ചെയ്തിരുന്ന ഒരു ട്രക്കിൽ കാറിടിച്ചാണ് ഇന്നലെ കൈപ്പമംഗലത്ത് 8 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത്.
ഈ ആറുവരിപ്പാതയിലേക്ക് വാഹനങ്ങൾ കയറുന്നതും ഇറങ്ങുന്നതും കണ്ടാൽ, നിയമം തൊട്ടടുത്തുള്ള ഏതെങ്കിലുമൊരു കിണറ്റിലേക്ക് ചാടിച്ചാകും. എക്സിറ്റിലൂടെ എൻട്രി അടിക്കുന്നതും എൻട്രിയിലൂടെ എക്സിറ്റ് ചെയ്യുന്നതും ഒരു സ്ഥിരം കാഴ്ച്ചയാണ്. അത് തടയാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് പോസ്റ്റുകൾ എല്ലാം ഇടിച്ച് തെറിപ്പിച്ച് നശിപ്പിച്ച് കഴിഞ്ഞിരിക്കുന്നു.
എൻട്രി, എക്സിറ്റ് ഇടങ്ങളിൽ ട്രാഫിക് പൊലീസിങ്ങ് നടത്തി അത്തരക്കാരുടെ ലൈസൻസും വാഹന പെർമിറ്റും റദ്ദ് ചെയ്താൽ, സ്വിച്ചിട്ട പോലെ ഇത്തരം നിയമലംഘനങ്ങൾ അവസാനിക്കും. ഇതിനായി ട്രാഫിക് പൊലീസുകാരെയോ ട്രാഫിക് വാർഡൻമാരെയോ വിന്യസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ക്യാമറകൾ സ്ഥാപിച്ചിട്ടെങ്കിലും നിയമം കർശനമായി നടപ്പിലാക്കരുതോ?.
സ്റ്റിയറിങ് പിടിച്ച് വാഹനം ഇടത്തോട്ടും വലത്തോട്ടും തിരിക്കാൻ കഴിഞ്ഞാൽ ഡ്രൈവിംഗ് ആയി എന്നാണ് പലരുടേയും വിചാരം. നിലവിൽ വാഹനമോടിച്ചു കൊണ്ടിരിക്കുന്നവർക്ക് ഒരു റീടെസ്റ്റ് കൊടുത്താൽ പകുതി പേർ ലൈസൻസ് ടെസ്റ്റ് തോറ്റ് വീട്ടിലിരിക്കും. ബാക്കിയുള്ള കുറെ പേർ കള്ളും കഞ്ചാവും മയക്കുമരുന്നും അടിച്ചാണ് നിരത്തിലിറങ്ങുന്നത്. ഇതിനെല്ലാം ഇടയിൽക്കൂടെ, ഏത് കൊടികെട്ടിയ ഡ്രൈവറും വാഹനമെടുത്ത് പുറത്തിറങ്ങി കാര്യം സാധിച്ച് ജീവനോടെ വീട്ടിൽ തിരിച്ചെത്തിയാൽ മഹാഭാഗ്യം.
* പറ്റുമെങ്കിൽ പരിചയമില്ലാത്ത റോഡുകളിൽ രാത്രി കാലങ്ങളിൽ വാഹനം ഓടിക്കാതിരിക്കുക.
* അമിതവേഗം എടുത്താലും ചവിട്ടി നിർത്താനോ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാനോ പറ്റില്ല എന്നുണ്ടെങ്കിൽ ആ പണിക്ക് പോകാതിരിക്കുക.
* നാലുവരിയിലും ആറുവരിയിലും വാഹനം ഓടിക്കേണ്ടത് എങ്ങനെയെന്ന് ഏതെങ്കിലും ട്യൂട്ടോറിയലോ വീഡിയോ എടുത്ത് കാണുക.
നിയമം നടപ്പിലാക്കപ്പെട്ടാലും ഇല്ലെങ്കിലും ജീവനോടെ ഇരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും.
എന്തായാലും, ഇന്നലെ നടന്ന അപകടത്തിന്റെ ചുവടുപിടിച്ച്, ദേശീയപാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയോ ഗതാഗത വകുപ്പുമന്ത്രി സി.പി.ജോണോ തയ്യാറാകണം. നിയമം നെരേ ചൊവ്വേ നടപ്പാക്കാത്ത ഒരിടത്ത് ആറല്ല അറുപത് വരി പാത ഉണ്ടായിട്ടും ഒരു കാര്യവുമില്ല.
വാൽക്കഷണം:- ഇന്നലെ പാലാരിവട്ടം പാലത്തിലെ ഇരട്ട ട്രാക്കിൻ്റെ നടുവിലെ വെളുത്ത വരയുടെ ഒത്ത നടുവിലൂടെ വാഹനമോടിച്ചിരുന്ന ഒരു വനിതയുടെ പിന്നിൽ ചെന്ന് ഹോൺ അടിച്ചപ്പോൾ, തല ചെരിച്ച് അവർ നോക്കിയ നോട്ടം, നേർക്ക് നേരെ കിട്ടിയിരുന്നെങ്കിൽ മുക്കണ്ണൻ വരെ ദഹിച്ചു പോകുമായിരുന്നു.
<fb:like href="http://niraksharan.in/?p=10251" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വാഹനങ്ങളിലെ മാറ്റങ്ങളും ചിരിക്കുന്ന മുഖ്യമന്ത്രിയും
<fb:like href="http://niraksharan.in/?p=10190" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്നലെ മാദ്ധ്യമങ്ങളിലും നവമാദ്ധ്യമങ്ങളിലും നിറഞ്ഞു നിന്നത് മുഖ്യമന്ത്രി ശ്രീ. വി.ഡി.സതീശന്റെ ചുണ്ട് കടിച്ചുള്ള ചിരി ആയിരുന്നു. ചിരിക്കുകയും തോളിൽ കൈയിടുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയെ കിട്ടിയതിലുള്ള സന്തോഷം നല്ലൊരു വിഭാഗം ജനങ്ങളെപ്പോലെ എനിക്കുമുണ്ട്.
ഇനി വിഷയത്തിലേക്ക് കടക്കാം.
വാഹനങ്ങളിൽ അപകടകരമല്ലാത്ത രീതിയിൽ മാറ്റങ്ങൾ വരുത്താൻ അനുവദിക്കുമെന്ന് ഇലക്ഷന് മുന്നേ തന്നെ ശ്രീ.വി.ഡി. സതീശൻ പറഞ്ഞിരുന്നു. അത് ഒരുപാട് ചെറുപ്പക്കാരുടെ വോട്ടുകൾ കിട്ടാൻ സഹായിച്ചിട്ടുണ്ടാകാം. വണ്ടിഭ്രാന്തന്മാരായ ചെറുപ്പക്കാർ അവരുടെ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് ചില്ലറയൊന്നുമല്ല. പക്ഷേ അത്തരം മാറ്റങ്ങൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്(MVD) കണ്ടാൽ ഫൈൻ അടിക്കാനും തുടർനടപടികൾക്കും വകുപ്പുള്ളതാണ്. ‘വാഹനങ്ങളിലെ അപകടകരമല്ലാത്ത മാറ്റങ്ങൾ അനുവദിക്കും’ എന്നാണ് മുഖ്യമന്ത്രി V D Satheesan പറഞ്ഞിരുന്നത്. പഴയ ഗതാഗത വകുപ്പ് മന്ത്രി ഗണേശൻ അപ്പോൾത്തന്നെ ഈ പ്രസ്താവനയ്ക്ക് എതിരെ വന്നിരുന്നു.
നമുക്ക് ഇതിന്റെ വസ്തുകൾ ഒന്ന് പരിശോധിച്ചാലോ?
അതിന് മുൻപ് ഒരു കാര്യം സൂചിപ്പിക്കട്ടെ. വാഹനം ഷോറൂമിൽ നിന്ന് വാങ്ങിയപടി ഉപയോഗിക്കുന്ന ശീലമാണ് സാധാരണ നിലയ്ക്ക് എനിക്കുള്ളത്. വിശ്വാസി അല്ലാത്തതുകൊണ്ട് ഡാഷ്ബോർഡിൽ ദൈവങ്ങളുടെ കുഞ്ഞ് പ്രതിമയോ ഫോട്ടോ പോലും കാണില്ല എന്റെ വാഹനത്തിൽ. പക്ഷേ കഴിഞ്ഞ 3 വർഷത്തിലേറെയായി ഇന്ത്യ മുഴുവൻ വിശദമായി ചുറ്റിക്കാണണം എന്നുള്ള ആഗ്രഹം നടപ്പിലാക്കാൻ, ഒരു മോട്ടോർ ഹോം അഥവാ കാരവാൻ സജ്ജമാക്കേണ്ടി വന്നു. വാഹനത്തിൽ (Bolero XL) അടുക്കളയും കിടക്കയും ശൗചാലയവും വാട്ടർ ടാങ്കും അടക്കമുള്ള സൗകര്യങ്ങൾ ഘടിപ്പിക്കേണ്ടി വന്നു. MVD പിടികൂടിയാൽ ഫൈന് പുറമേ വാഹനം കണ്ടുകെട്ടാൻ വരെ വകുപ്പുള്ള കുറ്റങ്ങളാണ് അത്. പക്ഷേ നമ്മുടെ നാട്ടിൽ കമ്പനി നിർമ്മിതമായ ചെറിയ കാരവാനുകൾ അല്ലെങ്കിൽ ക്യാമ്പർവാനുകൾ ലഭ്യമല്ലാത്തതുകൊണ്ടും സ്വന്തം വാഹനത്തിൽ മാറ്റങ്ങൾ വരുത്തി അത്തരത്തിൽ ഒന്ന് ഉണ്ടാക്കാൻ നിയമം അനുവദിക്കാത്തത് കൊണ്ടും, കാര്യം നടക്കണമെങ്കിൽ നിയമം ലംഘിക്കേണ്ടതായി വന്നു. പിടിക്കപ്പെട്ടാൽ മറുത്ത് ഒരക്ഷരം പറയാതെ നിയമത്തിന് കീഴടങ്ങാം എന്നുള്ള തീരുമാനത്തോടെയാണ് അങ്ങനെ ചെയ്തത്. അപ്പോൾ പോലും അപകടകരമായ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും വാഹനത്തിൽ വരുത്തിയിരുന്നില്ല. പുറമേ നിന്ന് കണ്ടാൽ ഇത്രയും മാറ്റങ്ങൾ വരുത്തിയ വാഹനമാണെന്ന് മനസ്സിലാക്കാനും പറ്റുമായിരുന്നില്ല. അതിന്റെ ചിത്രങ്ങളും വീഡിയോകളും ധാരാളമായി ഞാൻ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുള്ളതാണ്. https://www.facebook.com/share/v/1ChJ2mxDos/
രാജ്യത്ത് ഇപ്പോഴും മോട്ടോർ ഹോം അഥവാ കാരവൻ സംസ്കാരം ഇല്ലാത്തത്, മോട്ടോർ വാഹന വകുപ്പ്, ജാംബവാന്റെ കാലത്തെ മനോനില പിന്തുടരുന്നത് കൊണ്ടാണ് എന്നാണ് എന്റെ വിലയിരുത്തൽ. കാറ് പോലുള്ള LMV-യിൽ കാരവാനുകൾക്കായി മാറ്റം വരുത്താനേ പാടില്ല എന്നാണ് നിയമം. ടെമ്പോ മുതൽ മുകളിലേക്കുള്ള വലിയ വാഹനങ്ങളിൽ നിലവിലുള്ള നിബന്ധനകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും ആവാം. എൻജിനിലോ ചാസിയിലോ (chassis) മാറ്റം വരുത്താൻ പാടില്ല എന്ന് നിയമമുണ്ട്. എന്നുവെച്ചാൽ ബോഡിയിലും ഉള്ളിലും അത്യാവശ്യം മാറ്റങ്ങൾ ആവാം.
മുൻഗതാഗത വകുപ്പ് മന്ത്രി ഗണേശൻ പറഞ്ഞത് വസ്തുതയാണ്. വാഹന സംബന്ധിയായ ഈ നിയമങ്ങൾ കേന്ദ്രത്തിൽ നിന്നുള്ളതാണ്. കേരളത്തിന് അതിൽ മാറ്റങ്ങൾ വരുത്താൻ ആവില്ല. കേരളത്തിൻ്റെ എന്നല്ല ഒരു സംസ്ഥാന മുഖ്യമന്ത്രിക്കും അതിന് കഴിയില്ല. കേന്ദ്രം തീരുമാനിച്ച് മാറ്റം വരുത്തി നടപ്പിലാക്കേണ്ട നിയമമാണ് അത്.
എന്നിട്ടും ശ്രീ.വി.ഡി.സതീശൻ Chief Minister VDS എന്തുകൊണ്ട് ഈ വാഗ്ദാനം മുന്നോട്ട് വെച്ചു? അതാണ് വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്.
മുകളിൽ ഞാൻ സൂചിപ്പിച്ച എന്റെ മോട്ടോർ ഹോമുമായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചുറ്റിയടിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇത് വിശദീകരിക്കാനും അപഗ്രഥിക്കാനും ശ്രമിക്കാം.
2024-ൽ രാജസ്ഥാനിലെ ജയ്സാൽമേറിൽ വെച്ച്, നോ പാർക്കിങിൽ എന്റെ മോട്ടോർ ഹോം വാഹനം ഇട്ടതിന് ലോക്കൽ പൊലീസ് എനിക്ക് ഫൈൻ ചീട്ട് എഴുതാൻ തുടങ്ങി. സത്യത്തിൽ, നോ പാർക്കിംഗ് ബോർഡ് ഇല്ലാത്ത ചെറിയ ഒരു മൈതാനം ആയിരുന്നു അത്. ഇക്കാര്യം സൂചിപ്പിച്ച് ഞാൻ തർക്കം തുടങ്ങി.
“ഇത് നോ പാർക്കിങ്ങ് ആണെന്ന് ഇവിടെ എല്ലാവർക്കും അറിയുന്ന കാര്യമാണ് “…. എന്നായിരുന്നു പൊലീസിൻ്റെ മറുപടി.
“കേരളത്തിൽ നിന്നും ഇത്തരത്തിൽ ഒരു മോട്ടോർഹോമിൽ യാത്ര ചെയ്ത് വരുന്ന ഞാൻ, ബോർഡ് ഇല്ലെങ്കിൽ എങ്ങനെയാണ് ഇത് നോ പാർക്കിംഗ് ആണെന്ന് അറിയുക?”
പൊലീസുകാർ വീണ്ടും എൻ്റെ വാഹനത്തിനടുത്തേക്ക് വന്ന് അതിനെ വിശദമായി പരിശോധിച്ചു. മോട്ടോർ ഹോം സൗകര്യങ്ങൾ കണ്ട് ആശ്ചര്യം പ്രകടിപ്പിച്ചു. അതിന്റെ പടങ്ങൾ എടുത്ത് വീട്ടിലുള്ള വണ്ടിഭ്രാന്തന്മാർ മക്കൾക്കും മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. ശേഷം, എന്റെ ഫൈൻ റദ്ദാക്കി, യാത്രയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ് എന്നെ പോകാൻ അനുവദിച്ചു.
പറഞ്ഞുവന്നത്…. രാജസ്ഥാൻ പൊലീസുകാർക്ക് വേണമെങ്കിൽ, വാഹനത്തിൽ മോഡിഫിക്കേഷൻ നടത്തിയെന്ന് പറഞ്ഞ് ഫൈൻ അടിച്ചേൽപ്പിക്കാമായിരുന്നു. നിയമത്തിലുള്ള അജ്ഞത കൊണ്ടാണോ അതോ എന്നെപ്പോലൊരു സഞ്ചാരിയോട് കാണിച്ച അനുകമ്പ കൊണ്ടാണോ അങ്ങനെയൊരു നടപടി ഉണ്ടായില്ല. MVD ചെയ്യേണ്ട ജോലി പൊലീസുകാർ ചെയ്യേണ്ട എന്ന് തീരുമാനിച്ചതാകാനും മതി. അതെന്തായാലും തൽക്കാലം ഞാൻ രക്ഷപ്പെട്ടു.
തികച്ചും വ്യത്യസ്തമായ ഒരനുഭവം ഹരിയാനയിൽ വെച്ചും ഉണ്ടായി. അപ്പോൾ ഞാൻ ഓടിച്ചിരുന്നത് മേൽപ്പറഞ്ഞ അതേ കാരവൻ തന്നെ. ആ സമയത്ത്, ഹരിയാനയിലുള്ള മലയാളി സുഹൃത്ത് ബ്രിട്ടോയും Britto Zacharias വാഹനത്തിൽ ഉണ്ടായിരുന്നു. ഇപ്രാവശ്യം പൊലീസ് പിടിച്ചത് 10 വർഷത്തിൽ അധികം പഴക്കമുള്ള വാഹനം ഓടിച്ചതിനാണ്. നാഷണൽ ക്യാപ്പിറ്റൽ റീജിയണിൽ (NCR), അത്രയും പഴക്കമുള്ള വാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്. ഡൽഹിയും പരിസരപ്രദേശങ്ങളും ആണ് NCR എന്ന് എനിക്കറിയാമായിരുന്നു എങ്കിലും ഹരിയാനയിലെ ഗുഡ്ഗാവിൽ ഈ പ്രശ്നം ഉണ്ടെന്ന് അറിയില്ലായിരുന്നു.
₹25000 ഫൈനിന് പുറമേ വാഹനം കണ്ടുകെട്ടുമെന്നും പൊലീസുകാർ പറഞ്ഞു. അപ്പോൾപ്പോലും വാഹനത്തിലെ മോഡിഫിക്കേഷൻ്റെ പേരിൽ ഒരു പ്രശ്നവും അവർ ഉന്നയിച്ചില്ല. രാജസ്ഥാൻ പൊലീസിനെപ്പറ്റിയുള്ള മേൽപ്പറഞ്ഞ എന്റെ നിഗമനങ്ങൾ പോലെ തന്നെ ആയിരിക്കാം ഹരിയാന പോലീസിന്റെ കാര്യത്തിലും ഉണ്ടായത്. കാര്യമായ പരുക്കില്ലാതെ അവിടന്നും ഞാൻ തടിയൂരി. (ഇത് വിശദമായി തന്നെ മുൻപ് എഴുതിയിരുന്നു.)
മടക്കയാത്രയിൽ പനാജി കഴിഞ്ഞതും ഗോവൻ പോലീസ് പൊക്കി. അമിതവേഗം ആയിരുന്നു കാരണം പറഞ്ഞത്. പക്ഷേ അവരുടെ ക്യാമറ വിശദമായി പരിശോധിച്ചപ്പോൾ അമിതവേഗത്തിൽ കടന്നുപോയത് മറ്റൊരു കാറുകാരൻ ആയിരുന്നു. ഞാൻ വേഗ പരിധി തെറ്റിച്ചിട്ടില്ലായിരുന്നു. പക്ഷേ അതിനിടയ്ക്ക് പൊലീസുകാരൻ എന്റെ വാഹനത്തിനുള്ളിലെ മാറ്റങ്ങൾ ശ്രദ്ധിച്ചു.
” ഇതെല്ലാം നിയമവിരുദ്ധമാണ്. ഇതിന് വേറെ ഫൈൻ ഉണ്ട്. “ എന്നായി പൊലീസുകാരൻ.
“സഞ്ചാരിയാണ്. നിരക്ഷരനാണ്. ഒരു ഗതിയും പരഗതിയും ഇല്ലാത്തവനാണ്.”…. എന്നൊക്കെ ഞാൻ പ്രാരാബ്ദ്ധങ്ങളുടെ ഭാണ്ഡം തുറന്നു.
സത്യത്തിൽ ഗോവൻ പൊലീസിന് ഫൈൻ അടിക്കാമായിരുന്നു. അങ്ങേർക്ക് നിയമം അറിയാമെന്ന് വ്യക്തം. പക്ഷേ…
“ഇതെല്ലാം MVD-യുടെ ജോലിയാണ്. മാത്രമല്ല താങ്കളുടെ യാത്ര അലോസരപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.”… എന്ന് പറഞ്ഞ് പൊലീസുകാരൻ ദയ കാണിച്ചു. നന്ദി പറഞ്ഞ് ഞാൻ സ്കൂട്ടായി.
ഈ അനുഭവങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്, നിയമം കേന്ദ്രത്തിന്റേത് ആണെങ്കിലും, അത് നടപ്പിലാക്കേണ്ടത് അതാത് സംസ്ഥാനങ്ങളാണ്. ഏത് തരത്തിലുള്ള മോഡിഫിക്കേഷനുകൾ വരെ അനുവദിക്കാം അല്ലെങ്കിൽ കണ്ണടയ്ക്കാം എന്ന വിവേചന അധികാരം അല്ലെങ്കിൽ ഔദാര്യം സംസ്ഥാന സർക്കാരിനുണ്ട്. അതുതന്നെ ആകും തന്റെ പ്രസ്താവനയിലൂടെ ശ്രീ.വി.ഡി.സതീശൻ ഉദ്ദേശിച്ചതും.
അപകടകരമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ള വാഹനങ്ങൾ പിടികൂടും. അതായത്……
1. പുറത്തേക്ക് ചാടി നിൽക്കുന്ന ടയറുകളോ വാഹനഭാഗങ്ങളോ ഉള്ള വാഹനങ്ങൾ.
2. ചാസികളിലും എൻജിനിലും മാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങൾ.
3. കാതടപ്പിക്കുന്ന ശബ്ദമുള്ള എക്ട്രാ ഹോണുകൾ പിടിപ്പിച്ച വാഹനങ്ങൾ.
4. സൈലൻസറിൽ മാറ്റം വരുത്തി വായു മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ.
5. മോഡിഫിക്കേഷൻ കാരണം റോഡിലുള്ള മറ്റ് വാഹനങ്ങൾക്കോ കാൽനടക്കാർക്കോ അപകടങ്ങൾ ഉണ്ടാക്കാൻ പോന്ന തരത്തിലുള്ള വാഹനങ്ങൾ.
എന്നിങ്ങനെയുള്ള വാഹനങ്ങൾ നിരത്തിൽ അനുവദിച്ചെന്ന് വരില്ല. അല്ലാതെയുള്ള വാഹനങ്ങളെ ഒഴിവാക്കിയെന്ന് വരാം. ഇത്തരത്തിൽ സർക്കാർ തീരുമാനിച്ച് കണ്ണടയ്ക്കേണ്ട വാഹനങ്ങൾ ഒഴിവാക്കി വിടാൻ MVD-ക്ക് നിർദ്ദേശം നൽകിയാൽ, മുഖ്യമന്ത്രി കണ്ണിറുക്കി കാണിച്ച ആ വാഗ്ദാനം സുഖസുന്ദരമായി നടപ്പിലാക്കാനാവും. കേന്ദ്രത്തിൽ നിന്ന് ആരും വന്ന് ചോദ്യം ചെയ്യാൻ പോകുന്നില്ല. അഥവാ അങ്ങനെയൊരു ചോദ്യം ചെയ്യൽ ഉണ്ടായാൽ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ നല്ലൊരു ശതമാനം വാഹനങ്ങൾ നിരത്തിലിറക്കാൻ പറ്റില്ല. മറ്റ് സംസ്ഥാനങ്ങളിൽ മോഡിഫിക്കേഷൻ്റെ അയ്യര് കളിയാണ്. വാളയാറിന് പുറത്തേക്ക് വാഹനം ഓടിച്ചിട്ടുള്ളവർക്ക് അത് കൃത്യമായി ബോദ്ധ്യമുള്ള കാര്യമായിരിക്കും.
(മുകളിലെ 5 ഇനങ്ങൾ ഞാൻ ഊഹിക്കുന്നത് മാത്രമാണ്. MVD-യ്ക്ക് അതിൽ കൂടുതലും ലിസ്റ്റിൽ ചേർക്കാം. കാരണം ഇത് സർക്കാരിന്റെ ഒരു വരുമാന മാർഗ്ഗം കൂടെയാണ്.)
ചെറുപ്പക്കാർക്ക് മുഖ്യമന്ത്രി നൽകിയ വാഗ്ദാനം ഇത്തരത്തിലാണ് നടപ്പിലാക്കാൻ പോകുന്നത് എന്നാണ് ഞാൻ ഊഹിക്കുന്നത്. ഷഷ്ടിപൂർത്തിയുടെ വക്കത്ത് എത്തിനിൽക്കുന്ന എനിക്കും മുഖ്യമന്ത്രിയുടെ ഈ വാഗ്ദാനം ഏറെ ആശ്വാസം നൽകുന്നുണ്ട്. കാരണം, ഹരിയാന പോലീസ് പിടികൂടിയ വാഹനം മൈസൂരിൽ കൊണ്ടുചെന്ന് സ്ക്രാപ്പ് ചെയ്ത് കളഞ്ഞെങ്കിലും അതിനുശേഷം വാങ്ങിയ വാഹനത്തിൻ്റെ ഉള്ളിലും കിടക്കാനും പാചകം ചെയ്യാനുമുള്ള സൗകര്യങ്ങൾ ഒരുക്കി തന്നെയാണ് ഞാൻ യാത്ര തുടർന്നത്. ഇനിയങ്ങോട്ടുള്ള രണ്ടോ മൂന്നോ വർഷങ്ങളിലും, ഇതുപോലുള്ള മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയാൽ മാത്രമേ Great Indian Expedition എന്ന എന്റെ ഇന്ത്യൻ യാത്രകൾ തുടരാനും പൂർത്തിയാക്കാനും കഴിയൂ.
ആയതിനാൽ, ഇന്നലെ മുഖ്യമന്ത്രി കണ്ണിറുക്കി ചിരിച്ചത് എന്റെ കൂടെ പ്രതീക്ഷകൾക്ക് നേരെയാണ് എന്നുള്ളതിൽ സംശയമില്ല. എത്തരത്തിലുള്ള മാറ്റങ്ങൾ വരെ അനുവദിക്കും, അപകടകരമായ ഏതെല്ലാം മാറ്റങ്ങൾ അനുവദിക്കില്ല എന്ന കൃത്യമായ നിബന്ധനയോടെ മോട്ടോർ വാഹന വകുപ്പിലേക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടാകും എന്ന് പ്രതീക്ഷയോടെ ഞാനും കാത്തിരിക്കുന്നു.
ഇനി അഥവാ ഈ പ്രതീക്ഷ ആസ്ഥാനത്തായാലും, എനിക്ക് യാത്ര തുടരാതിരിക്കാൻ ആവില്ല. അതിനായി ചില്ലറ മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയേ പറ്റൂ. മാറ്റങ്ങൾ വരുത്തിയ വാഹനം പിന്നെ ഞാൻ കേരളം കാണിക്കില്ല. കേരളത്തിന് പുറത്ത് ഈ നിയമങ്ങളൊക്കെ എത്തരത്തിലാണ് പരിപാലിക്കപ്പെടുന്നതെന്ന് മുകളിലെ ഉദാഹരണങ്ങളിൽ നിന്ന് വ്യക്തമാണല്ലോ. അത്രേയുള്ളൂ കാര്യം.
നിയമലംഘനം അല്പം പോലും ആഗ്രഹിക്കുന്നില്ല. പക്ഷേ കാലത്തിനനുസരിച്ച് നിയമങ്ങൾ മാറിയില്ലെങ്കിൽ, ഒഒരാൾ മണ്ണടിഞ്ഞ് പോകുന്നതിന് മുൻപ് മറ്റാർക്കും ഉപദ്രവമില്ലാതെ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്നാണ്?
വാൽക്കഷണം:- ചെറു വാഹനങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുത്താനുള്ള നിയമങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ച്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് ഒരു കത്ത് എഴുതി തുടങ്ങിയിട്ട് കുറച്ചുനാളായി. മടിയും നിരക്ഷരത്വവുമാണ് ആ കത്ത് പൂർത്തിയാക്കുന്നതിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. കേരളത്തിലെ വണ്ടി ഭ്രാന്തന്മാർ എല്ലാവരും കൂട്ടത്തോടെ അത്തരത്തിലുള്ള കത്തുകൾ കേന്ദ്രത്തിലേക്ക് അയച്ച് കാലഘട്ടത്തിന് അനുയോജ്യമായ നിയമ മാറ്റങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കാൻ വൈകിയിരിക്കുന്നു. കാരവൻ പോലുള്ള സംവിധാനങ്ങൾ വന്നാൽ ഇന്ത്യയുടെ സഞ്ചാര ഭൂപടത്തിന് തന്നെയാണ് മാറ്റം ഉണ്ടാകാൻ പോകുന്നത്. ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന മന്ത്രിമാർക്ക് അത് സ്വയം മനസ്സിലാകണമെന്നില്ല. നമ്മൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി കൊടുക്കേണ്ടി വരും.
<fb:like href="http://niraksharan.in/?p=10190" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഗൂഗിളിനെ വെറുതെ പഴിക്കരുത്
<fb:like href="http://niraksharan.in/?p=8406" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കാർ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടർമാർക്ക് ജീവഹാനി എന്ന വാർത്ത കണ്ടാണ് ഇന്ന് പുലർന്നത്. ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർക്ക് ആദരാജ്ഞലികൾ!
പക്ഷേ……
ഈ വാർത്ത ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തപ്പോൾ, ’ഗൂഗിൾ മാപ്പ് നോക്കി യാത്ര’ എന്ന് പറഞ്ഞിരിക്കുന്നതായി കണ്ടു. മാതൃഭൂമി വാർത്തയിലും ‘ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര’ എന്ന് സൂചിപ്പിക്കുന്നുണ്ട്. മറ്റ് മാദ്ധ്യമങ്ങളിൽ എങ്ങനെയാണെന്നറിയില്ല. ഈ രണ്ട് മാദ്ധ്യമ വാർത്തകളെ മുൻനിർത്തിയാണ് പറയാനുള്ളത്.
ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് പുഴയുടെ അക്കരെയുള്ള ഡെസ്റ്റിനേഷനിൽ എത്തിക്കുന്നതിന് പകരം ഇക്കരെ കൊണ്ടുനിർത്തിയ അനുഭവങ്ങൾ, പലയിടത്തും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്; പക്ഷേ നേരിട്ട് അനുഭവമില്ല.
ഈ കേസിൽ അങ്ങനെയല്ല കാര്യങ്ങൾ.
ഞാൻ സ്ഥിരമായി സഞ്ചരിക്കുന്ന വഴിയിലാണ് ഈ അപകടം നടന്നിരിക്കുന്നത്. ആലുവ, ചേന്ദമംഗലം, പറവൂർ, എന്നീ ഭാഗങ്ങളിൽ നിന്ന്, മുനമ്പത്തെ കുടുംബവീട്ടിലേക്ക് പോകുമ്പോൾ ട്രാഫിക്ക് ഒഴിവാക്കി സഞ്ചരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്. അൽപ്പം വളവും തിരിവും ഇടുക്കവുമൊക്കെ ഉണ്ടെങ്കിലും അഞ്ച് മിനിറ്റെങ്കിലും സമയം ലാഭിക്കാം, ദൂരം അൽപ്പം കുറയുന്നുണ്ടെന്നും തോന്നുന്നു.
ഗോതുരുത്തിൻ്റെ അവസാനഭാഗത്തെത്തി മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോൾ, കടൽവാതുരുത്ത് എന്ന പേരിൽ റോഡ് പുഴയുമായി മുട്ടുന്ന സ്ഥലത്തിന് കഷ്ടി 200 മീറ്റർ മുൻപ്, ഇടത്തേക്ക് തിരിഞ്ഞ് പാലത്തിലേക്ക് കടന്നാൽ പ്രധാന റോഡിലെത്തും. ‘ലേബർ ജങ്ഷൻ’ എന്നാണ് ആ നാൽക്കവലയുടെ പേര്. അവിടന്ന് പറവൂർക്കോ, മൂത്തകുന്നത്തേക്കോ, കൊടുങ്ങല്ലൂർക്കോ, പള്ളിപ്പുറത്തേക്കോ, പോകാം.
ആ വഴി വാഹനങ്ങൾ നല്ല തോതിൽ കടന്നുപോകുന്നതുകൊണ്ട് തന്നെ ഗൂഗിളിൻ്റെ സമ്പ്രദായം അനുസരിച്ച്, അതൊരിക്കലും കടൽവാതുരുത്തിലെ പുഴക്കരയിലേക്ക് വഴി കാണിക്കില്ല. പാലത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. സംശയമുള്ളവർക്ക് ആ വഴി ഗൂഗിൾ മാപ്പിട്ട് പോയി പരീക്ഷിക്കാവുന്നതാണ്.
വാഹനം നല്ല വേഗതയിലായിരുന്നെന്ന് കണ്ടുനിന്ന നാട്ടുകാർ പറയുന്നുണ്ട്. സഞ്ചാരികൾ, കൊച്ചിയിൽ നിന്ന് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നെന്ന് വാർത്തയിലുണ്ട്. ഇന്നലെ മുഴുവൻ കേരളത്തിൽ ഉടനീളം നല്ല മഴയായിരുന്നു. രാത്രിയായിരുന്നു. അവർക്ക് നല്ല പരിചയമില്ലാത്ത വഴിയായിരുന്നു. (അതുകൊണ്ടാണല്ലോ ഗൂഗിൾ മാപ്പ് ഉപയോഗിച്ചിരുന്നത്.) ഇതെല്ലാം ചേർത്ത് വായിച്ചാൽ അപകടകാരണമായി.
ഇതിൽ ഗൂഗിളിനെ പ്രതിചേർക്കുന്നത് ശരിയല്ല. ഗൂഗിൾ എന്തൊക്കെ അബദ്ധങ്ങൾ പറഞ്ഞാലും, കണ്ണും കാതും തലച്ചോറും പറയുന്നത് കൂടെ ഡ്രൈവർ പരിഗണിക്കേണ്ടതുണ്ട്. ഇതെല്ലാം പരാജയപ്പെടാൻ പ്രധാന കാരണം അമിത വേഗത തന്നെ.
ഗോതുരുത്തിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാലത്തിലേക്ക് കയറാൻ ഗൂഗിൾ പറയുന്നത് ശ്രദ്ധിക്കാതെ അതിവേഗതയിൽ മുന്നോട്ട് നീങ്ങിയാൽ പുഴയിൽ പതിച്ച് കഴിഞ്ഞ ശേഷമേ അത് പുഴയായിരുന്നു എന്ന് പോലും മനസ്സിലാകൂ. പകൽ ആ വഴിക്ക് യാത്ര ചെയ്തിട്ടുള്ളവർ അത് ശ്രദ്ധിച്ചിട്ടുണ്ടാകാം. കഷ്ടി 50 മീറ്റർ വീതിയുള്ള പുഴയ്ക്ക് അക്കരെയുള്ള മൂത്തകുന്നം ക്ഷേത്രവും അവിടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടക്കം മറ്റ് കെട്ടിടങ്ങളും തൊട്ടുമുന്നിലെന്ന പോലെ കാണാനാകും. അതിനിടയിലൂടെ കരയുടെ നിരപ്പിൽ നിന്ന് അധികം താഴെയല്ലാതെയാണ് പുഴ ഒഴുകുന്നത്. അമിത വേഗത്തിൽ വന്നാൽ പകൽ സമയത്ത് പോലും പുഴയിൽച്ചെന്ന് ചാടാൻ സാദ്ധ്യതയുള്ള സ്ഥലമെന്ന് ചുരുക്കിപ്പറയാം. എന്നുവെച്ച് അത് ആ സ്ഥലത്തിൻ്റെ കുഴപ്പമായി ചിത്രീകരിക്കുകയേ വേണ്ട.
എന്തായാലും ഇനി ചെയ്യാനുള്ള മുൻകരുതൽ, പുഴയുടെ ഓരത്ത്, പുഴയെ മറയ്ക്കാതെ തന്നെ കോൺക്രീറ്റിൻ്റെ കുറ്റികൾ സ്ഥാപിച്ച്, “ഇതുവരെ മരിച്ചവർ 2 പേർ, അടുത്തത് നിങ്ങളാകാതിരിക്കട്ടെ; വാഹനം വേഗത കുറച്ച് ഓടിക്കുക“, എന്നൊരു ബോർഡ് സ്ഥാപിക്കുക എന്നതാണ്. അഥവാ വേഗത്തിൽ വന്നാലും വാഹനം കോൺക്രീറ്റ് കുറ്റികളിൽ ഇടിച്ച് നിൽക്കണം. അപകടങ്ങൾ ഉണ്ടാകുമ്പോളാണല്ലോ നമ്മൾ ഇനിയൊരു അപകടം അവിടെ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ചെയ്യാറുള്ളത്.
വാൽക്കഷണം:- പാലിയത്തച്ചൻ്റെ പശുക്കൾ മേഞ്ഞിരുന്ന ഗോതുരുത്തിൽ, തട്ടുങ്കൾ സാറ എന്ന ജൂത വനിതയ്ക്ക് അഭയം നൽകിയതിൻ്റെ പേരിൽ, ജൂതന്മാർക്കും സാറയുടെ സംരക്ഷകർക്കുമിടയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടുണ്ടെന്നല്ലാതെ, വാഹനം വെള്ളത്തിലേക്ക് മറിഞ്ഞ് ജീവൻ പൊലിയുന്നത് ഗോതുരുത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാവും.
<fb:like href="http://niraksharan.in/?p=8406" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പരന്ന ഭൂമി!!
<fb:like href="http://niraksharan.in/?p=8380" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്ത്യ, ചന്ദ്രൻ്റെ ദക്ഷിണ ഭാഗത്ത് തൊടുന്ന ആദ്യ രാജ്യമാകുന്നതിൽ, ഇന്ത്യൻ പൗരനായ എനിക്ക് തീർച്ചയായും അഭിമാനമുണ്ട്. അതിൻ്റെ ക്രെഡിറ്റ് വീതംവെയ്പ്പ് ആരെല്ലാം എങ്ങിനെയൊക്കെ നടത്തിയാലും, ഒന്നേന്ന് മുതൽക്ക് അത്തരം മുന്നേറ്റങ്ങൾക്ക് വഴിവെട്ടുകയും ആ പാതയിലൂടെ കടന്ന് പോകുകയും അത്തരം മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്ത മുഴുവൻ മനുഷ്യകുലത്തിന്, അവൻ്റെ ഉപകരണമായി വർത്തിച്ച ശാസ്ത്രത്തിൻ്റെ പേരിൽ ഒരുപോലെ അഭിമാനിക്കാവുന്ന നേട്ടമാണിത്.
പക്ഷേ, ചർച്ച ചെയ്യേണ്ടതും തർക്കിക്കേണ്ടതും പോസ്റ്റർ ഒട്ടിക്കേണ്ടതുമായ വിഷയം ഇതിനോടനുബന്ധിച്ചുള്ള മറ്റൊന്നാണ്.
അതായത്, ‘ഭൂമി പരന്നതാണെന്ന് ‘ ഇപ്പോഴും തർക്കിക്കുന്ന Illuminati കൂട്ടരുടെ അഭിപ്രായങ്ങളും വാദങ്ങളും ന്യായീകരണങ്ങളുമാണ് നമ്മൾ ചെവിയോർക്കേണ്ടത്. നമ്മുടെ കൊച്ചുകേരളത്തിലും… എന്തിനധികം പറയുന്നു, എൻ്റെ ഫേസ്ബുക്ക് ഫ്രണ്ട്സ് ലിസ്റ്റിൽ പോലുമുണ്ട് ഭൂമി പരന്നതാണെന്ന് ‘തെളിവുകൾ’ നിരത്തി തർക്കിക്കുന്ന ഒരാളെങ്കിലും.
ഇപ്പോഴെന്ത് പറയുന്നു എന്ന് ചോദിക്കേണ്ടത് അവരോടാണ്. അജ്ഞതയുടെ പടുകുഴിയിൽ നിന്ന് ജെസിബി വെച്ച് തോണ്ടി പുറത്തിടേണ്ടത് അവരെയാണ്. ഒരു മേശയ്ക്ക് ചുറ്റുമിരുത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ അവരുടെ തർക്കങ്ങളെ അടിച്ച് പരത്തി അവരിലേക്ക് ശാസ്ത്രം കൃത്യമായി പകർന്ന് നൽകേണ്ടത്, പുതിയൊരു ഗ്രഹത്തിലേക്ക് പേടകം അയക്കുന്നത് പോലെയൊ അതിനേക്കാൾ വലുതോ ആയ ഒരു സാങ്കേതിക കർത്തവ്യമാണ്, കടമയാണ്.
നീൽ അംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല, അതൊക്കെ അമേരിക്കയിലെ ഒരു സ്റ്റുഡിയോയിൽ നടന്ന ഫോട്ടോ ഷൂട്ട് മാത്രമായിരുന്നു എന്ന്, ഇക്കൂട്ടരുടെ സന്തോഷത്തിന് വേണ്ടി വേണമെങ്കിൽ സമ്മതിച്ച് കൊടുക്കാം. പക്ഷേ, നമ്മളവിടന്നും ഒരുപാട് മുന്നോട്ട് പോയിട്ടും, Illuminati ക്കാരുടെ വഞ്ചി ഇപ്പോഴും തിരുനക്കരയിൽ തന്നെയാണ്.
മനുഷ്യന്മാർ എല്ലാവരും കൂടെ അങ്ങ് മുകളിൽ ഒരു സ്പേസ് സ്റ്റേഷൻ നടത്തുന്നില്ലേ? ഇക്കൂട്ടരുടെ നേതാക്കന്മാരിൽ ഒരാളെയെങ്കിലും ബഹിരാകാശത്ത് കൊണ്ടുപോയി, അതിനകത്ത് ഒരിടത്തിരുത്തി ഭൂമി ഉരുണ്ടതാണെന്ന് കാണിച്ച് കൊടുത്ത് അവരെ അപ്പാടെ തിരുത്തുക എന്നതാവണം, ഇനിയുള്ള കാലത്ത് ബഹിരാകാശത്ത് മനുഷ്യകുലം നടത്തേണ്ട ഏറ്റവും അത്യാവശ്യമുള്ള ഒരു സാങ്കേതിക നീക്കം.
ദുരാഗ്രഹം:- അവസാനം പറഞ്ഞ കാര്യം ലോകരാഷ്ട്രങ്ങൾ എല്ലാവരും കൂടെ നടപ്പിലാക്കാൻ പദ്ധതിയിടുന്ന ദിവസം മുതൽ, ഭൂമി പരന്നതാണെന്ന് ഞാനും പറയാൻ തുടങ്ങും. ഒരു ബഹിരാകാശ യാത്ര എൻ്റേയും സ്വപ്നമാണ്.
വാൽക്കഷണം:- ഭൂമി പരന്നതാണെന്ന് തെളിയിക്കാനായി ഇക്കൂട്ടരുടെ നേതാവും ധനാഢൃനുമായ ഒരു ചങ്ങാതി സ്വന്തമായി റോക്കറ്റുണ്ടാക്കി തീപ്പെട്ടി ഉരച്ച് കത്തിച്ച് അൽപ്പദൂരം മേൽപ്പോട്ട് പോയി. അപ്പത്തന്നെ അതെല്ലാം കൂടെ ഒടിഞ്ഞ് മടങ്ങി താഴെവീണ് തകരുകയും ചെയ്തു. അയാളുടെ കാര്യം എന്തായോ എന്തോ?
<fb:like href="http://niraksharan.in/?p=8380" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ദ്വീപ് വാസി
<fb:like href="http://niraksharan.in/?p=8360" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പണ്ട് അയാൾ ഒരു ദ്വീപ് വാസിയായിരുന്നു. കോളേജിൽ പഠിക്കാൻ പോയിരുന്നതും പരിഷ്കാരികളെ പോലെ വേഷം ധരിച്ച് പട്ടണത്തിലേക്ക് പോയിരുന്നതുമെല്ലാം ബോട്ടും വഞ്ചിയുമൊക്കെ കയറി മറിഞ്ഞിട്ടായിരുന്നു.
അങ്ങനെയിരിക്കെ അയാളുടെ ദ്വീപിൽ കള്ളച്ചാരായം കുടിച്ച് കുറെ പേർ മരിച്ചു. അയാളുടെ ദ്വീപ് കേരളം മുഴുക്കെ (മോശം)കേൾവി കേട്ടതായി. ‘വൈപ്പിൻകര’ എന്ന് കേൾക്കുമ്പോൾ ആൾക്കാരുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിയാൻ തുടങ്ങി.
പോകപ്പോകെ ചാരായം നിരോധിക്കപ്പെട്ടുവെങ്കിലും എന്തൊക്കെയോ സാധനങ്ങൾ കൂട്ടിയിട്ട് വാറ്റിയത് പല കളറുകൾ ചേർത്ത് വിദേശമദ്യം എന്ന പേരിൽ വിറ്റും കുടിച്ചുമാണ് ദ്വീപ് വാസികളും അല്ലാത്തവരും ഇപ്പോൾ അയാളുടെ നാട്ടിലെ സർക്കാരിനെ താങ്ങി നിർത്തുന്നത് തന്നെ.
അങ്ങനെ അൽപ്പം വൈകിയാണെങ്കിലും ദ്വീപിന്റെ ചീത്തപ്പേര് മാറിയപ്പോഴേക്കും അയാൾ ദ്വീപ് വിട്ടു.
പണ്ടൊരിക്കൽ ദ്വീപിലേക്ക് ബോട്ടിൽ മടങ്ങുമ്പോൾ, വടക്കേ ഇന്ത്യയിൽ നിന്ന് കേരളം കാണാനെത്തിയ സഞ്ചാരികളിൽ ഒരാൾ പറഞ്ഞത് അയാൾക്കിപ്പോഴും നല്ല ഓർമ്മയുണ്ട്.
“20 മിനിറ്റ് നീളുന്ന ഇത്രയും നല്ല ബോട്ട് സവാരിക്ക് 50 പൈസ കുറഞ്ഞ തുകയാണ്. അത് 5 രൂപയെങ്കിലും ആക്കണം” !!
കാലം ഒരുപാട് കഴിഞ്ഞു. വിഷുവും ചക്രാന്തിയുമൊക്കെ ഒരുപാട് കടന്നുപോയി. അന്ന് 15 രൂപയുണ്ടായിരുന്ന ഇന്ധനത്തിന്റെ വില 100 രൂപ കടന്നു.
ഏത് ദ്വീപ് കണ്ടാലും അതിലേക്കൊന്ന് എത്തിനോക്കാതെ പോകാൻ അയാൾക്കാവില്ല. കാരണം അയാളിപ്പോളും മനസ്സുകൊണ്ട് ദ്വീപ് വാസി തന്നെയാണ്. കുരങ്ങൻ്റേയും മുതലയുടേയും കഥയിലെ കുരങ്ങന്റെ ഹൃദയത്തെപ്പോലെ തന്നെ, അയാളുടെ ഹൃദയവും ദ്വീപിലെ ഏതോ പ്ലാവിന്റെ മുകളിലാണ് ഇരിക്കുന്നത്.
ഇന്ന് ഓൾഡ് ഗോവയിൽ നിന്ന്, ദീവാർ എന്ന ദ്വീപിലേക്ക് കടത്ത് കയറാനായി വാഹനവുമായി ചെന്നതാണ് അയാൾ.
അയാളുടെ ദ്വീപിൽ അത്തരമൊരു ചെറിയ ദൂരത്തേക്ക് ജങ്കാറിൽ പോകാൻ 50 രൂപയ്ക്ക് മുകളിലാണ് ഒരു വാഹനത്തിൻ്റെ ടിക്കറ്റ് കൂലി.
ദീവാർ ദ്വീപിലേക്ക് ഒരു വാഹനം കടത്താൻ കൂലി 7 രൂപ മാത്രം. മറ്റ് വാഹനങ്ങൾക്കോ കാൽനടക്കാരായ സഞ്ചാരികൾക്കോ പണം കൊടുക്കേണ്ടതുമില്ല. ഓരോ അഞ്ച് മിനിറ്റിലും ജങ്കാറുകൾ അപ്പുറവും ഇപ്പുറവും കടന്നു കൊണ്ടിരിക്കും.
വെറും 14 രൂപ കൊടുത്ത് വാഹനസമേതം അയാൾ ദീവാർ ദ്വീപിൽ പോയി വന്നു.
ദീവാർ ദ്വീപിലേക്കുള്ള14 രൂപ ജങ്കാർ കൂലി,140 രൂപ ആക്കണമെന്ന് അയാൾ പറയുന്നില്ല. പകരം അയാളുടെ ദ്വീപിലെ ജങ്കാർ കൂലി ₹50 ൽ നിന്ന് ₹10 ആക്കി കുറക്കണം എന്നാണ് പറയാനുള്ളത്.
വാൽക്കഷണം:- കൂലി കുറച്ചിലെങ്കിൽ വളഞ്ഞു ചുറ്റി റോഡും പാലവും കയറി കൊച്ചിക്ക് പോകാനാണ് അയാളുടെ തീരുമാനം. ഹല്ലപിന്നെ.
#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#goanlife
#fortsofgoa
<fb:like href="http://niraksharan.in/?p=8360" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കാരവാൻ ടൂറിസവും കേരളവും
<fb:like href="http://niraksharan.in/?p=8093" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ ഒരു സന്ദർശനത്തിന് ചെന്ന കാലം. അവിടത്തെ പത്രത്തിനോപ്പം (ഗൾഫ് ന്യൂസ് ആണോ ഖലീജ് ടൈംസ് ആണോയെന്ന് ഓർമ്മയില്ല) വരുന്ന വാരാന്ത്യപതിപ്പിൽ ഒരു ലേഖനവും ചിത്രങ്ങളുമുണ്ടായിരുന്നു. പന്ത്രണ്ട് വർഷത്തിലേറെയായി തങ്ങളുടെ ടൊയോട്ട പിക്കപ്പിൽ ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദമ്പതികളെപ്പറ്റിയുള്ള ലേഖനമായിരുന്നു അത്.
പാശ്ചാത്യ രാജ്യത്ത് സാമാന്യം നല്ല ജോലിയും വരുമാനവും ഉണ്ടായിരുന്ന ആ ദമ്പതികൾ, ആലോചിച്ചുറപ്പിച്ച് തയ്യാറാക്കിയ പദ്ധതി പ്രകാരം ജോലിയെല്ലാം ഉപേക്ഷിച്ച് സമ്പാദ്യമെല്ലാം വിറ്റുപെറുക്കി ലോകം ചുറ്റാനിറങ്ങി. ഭൂഗോളത്തിന് തലങ്ങും വിലങ്ങും പലവട്ടം അവർ ചുറ്റിയടിച്ചു. റോഡ് മാർഗ്ഗം പോകാൻ പറ്റാത്ത ഭൂഖണ്ഡങ്ങളിൽ കപ്പലിൽ കയറ്റി വാഹനം കൊണ്ടുപോയി. തീനും കുടിയും കിടപ്പുമെല്ലാം മാറ്റങ്ങൾ വരുത്തി സജ്ജമാക്കിയ സ്വന്തം വാഹനത്തിൽത്തന്നെ. ലോകം മുഴുവൻ ചുറ്റിയെങ്കിലും ഒരിക്കൽ പോയിടത്ത് പിന്നേയും പലവട്ടം അവർ പോയിക്കൊണ്ടേയിരുന്നു.
അവർ സഞ്ചരിച്ച ദൂരം, വലത്തും വശത്തും ഇടത്തും വശത്തും ഓടിച്ച ദൂരങ്ങൾ, മാറ്റിയ ടയറുകളുടെ എണ്ണം, മാറ്റിയ ബ്രേക്ക് പാഡുകളുടെ കണക്ക്, എന്നിങ്ങനെ ആ യാത്രയെപ്പറ്റിയുള്ള കൗതുകകരമായ പല കാര്യങ്ങളും ആ ലേഖനത്തിലുണ്ടായിരുന്നു. അവർ യാത്ര തുടങ്ങിയ കാലത്തെ, നാൽപ്പതുകളിലെ അവരുടെ ചിത്രവും നര പടർന്നുകഴിഞ്ഞ നിലവിലെ ചിത്രവുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു.
യാദൃശ്ചികമായ തൊട്ടടുത്ത ദിവസം അബുദാബിയുടെ നിരത്തിൽ അവരെ കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. എൻ്റെ യാത്രാസ്വപ്നങ്ങളിൽ ഏവിയേഷൻ സ്പിരിറ്റ് കോരിയൊഴിച്ച മനുഷ്യന്മാരുടെ കൂട്ടത്തിൽ ആദ്യം വരുന്നത് ആ ദമ്പതികളാണ്. മൊബൈൽ ക്യാമറയും സെൽഫിയുമൊന്നും ഇല്ലാത്ത കാലമായതുകൊണ്ട് അവർക്കൊപ്പമുള്ള ഒരു ചിത്രമെടുക്കാൻ പറ്റാതെ പോയി.
അന്നവർ പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യം, ലോകത്തെവിടെ പോയാലും അവരുടെ വാഹനത്തിൻ്റെ സർവ്വീസും റിപ്പയറുമൊക്കെ ടൊയോട്ടാ കമ്പനി സ്പോൺസർ ചെയ്തിരുന്നെന്നും, ഇന്ത്യയൊഴികെ മറ്റെല്ലായിടത്തും അവർക്ക് ആ സർവ്വീസ് കിട്ടിയെന്നുമാണ്. ഇന്ത്യക്കാരനെന്ന നിലയ്ക്ക് തലകുനിഞ്ഞ് പോയ ഒരു സന്ദർഭം.
ഇത്രയും പറഞ്ഞത് ആമുഖം തന്നെയായിരുന്നു. അവരെന്നിൽ ഒഴിച്ച് പോയ എണ്ണ ഇന്നും കത്തിത്തീർന്നിട്ടില്ല. കുറഞ്ഞ പക്ഷം ഇന്ത്യയെങ്കിലും അത്തരത്തിൽ മുഴുവനായി കാണണമെന്ന യാത്രാ പദ്ധതിക്ക് കോപ്പുകൂട്ടുന്നതിനിടയ്ക്ക് ഇന്നലെ കാണാനിടയായ ഒരു വാർത്ത ശരിക്കും നിരാശപ്പെടുത്തി.
അഞ്ച് രാജ്യങ്ങൾ പിന്നിട്ട് റോഡ് മാർഗ്ഗം യൂറോപ്പിൽ നിന്ന് 13 കാരവാനുകളിലായി ഇന്ത്യയിലെത്തി, തുടർന്ന് കേരളത്തിലേക്ക് കടന്ന് തേക്കടിയിൽ എത്തിയ 31 അംഗ യാത്രാസംഘത്തെപ്പറ്റിയായിരുന്നു ആ വാർത്ത. ഈ വാർത്ത വരുന്നതിന് ഒരാഴ്ച്ച മുൻപ്, ഇക്കൂട്ടർ ഇടപ്പള്ളി ലുലു മാളിൻ്റെ പരിസരത്ത് തമ്പടിച്ചിരിക്കുന്ന ചിത്രം സുഹൃത്ത് അലക്സ് Alex P Job എനിക്കയച്ച് തന്നിരുന്നു. രണ്ട് ദിവസം മുൻപ് കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്ക് മടങ്ങിയില്ലായിരുന്നെങ്കിൽ ആ സഞ്ചാരികളെ കണ്ട് അൽപ്പനേരം സംസാരിച്ചിരിക്കാൻ കട്ടായം ഞാൻ പോകുമായിരുന്നു.
ആ വാർത്തയുടെ അവസാനം പറഞ്ഞിരുന്ന കാര്യം ശരിക്കും മാനക്കേടുണ്ടാക്കി.
“ കേരളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി സഞ്ചാരികള്‍ പറഞ്ഞു. വാഹനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി രൂപമാറ്റം വരുത്തി എന്നാരോപിച്ച് 10,000 രൂപ പിഴ ഈടാക്കാനും ശ്രമിച്ചു. ഒടുവില്‍ ടൂറിസം മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. “
മന്ത്രിയുടെ ഓഫീസിൽ ഈ വിവരം എങ്ങനെയെത്തി എന്നത് വേറെ അന്വേഷിക്കണം. എത്തിയില്ലായിരുന്നെങ്കിൽ അവർ 10,000 രൂപ ഒടുക്കാതെ അവിടന്ന് തടിയൂരില്ലായിരുന്നു. ടൂറിസം മന്ത്രി റിയാസ്, കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരി ആയത് അവർക്ക് തുണയായി.
ഇതേപ്പറ്റിയുള്ള മാതൃഭൂമി വാർത്തയ്ക്കടിയിൽ താഴെ കാണുന്ന ഒരഭിപായം ഞാൻ രേഖപ്പെടുത്തുകയുണ്ടായി.
“ കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഒരു വശത്ത് ടൂറിസം മന്ത്രി. ഏത് രാജ്യത്തെ ടൂറിസ്റ്റ് വന്നാലും, ഇന്നാട്ടിലെ മോട്ടോർ വാഹന നിയമം പറഞ്ഞ് പണം പിടുങ്ങാൻ നിൽക്കുന്ന കർമ്മനിരതരും നിയമം കടുകിട തെറ്റിക്കാത്തവരുമായ ഉദ്യോഗസ്ഥ പുംഗവന്മാർ മറുവശത്ത്. ഇന്നാട്ടിൽ ടൂറിസം അൽപ്പമെങ്കിലും നടന്ന് പോകുന്നത് ഇവിടത്തെ പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമാണ്. അതും എത്ര നാളെന്ന് കണ്ടറിയണം. ഇങ്ങോട്ട് വരുന്നവരെ സത്യത്തിൽ പൂവിട്ട് പൂജിക്കണം.“
ആ അഭിപ്രായത്തെ അനുകൃലിച്ചും എതിർത്തും പലരും സംസാരിക്കുകയുണ്ടായി. സഭ്യമല്ലാത്ത രീതിയിലും ഒരാൾ എനിക്കെതിരെ കയർത്തു.. അത്തരം സ്ഥലങ്ങളിൽ കൂടുതൽ തർക്കിക്കാനും അവരുടെ നിലവാരത്തിൽ മറുപടി കൊടുക്കാനും എനിക്കാവില്ല. ആയതിനാൽ എതിർത്ത് സംസാരിച്ച ചിലർക്കുള്ള മറുപടി ഇവിടെ രേഖപ്പെടുത്തുന്നു.
എതിർ സ്വരം 1:- “നിയമം നടപ്പിലാക്കണ്ടേ? ഈ വാഹനങ്ങൾ പോയി എവിടെയെങ്കിലും അപകടം ഉണ്ടാക്കിയാൽ അതും വാർത്തയാകില്ലേ ? അപ്പോൾ MVD യെ കുറ്റം പറയാൻ ഇതുപോലെ കുറേപ്പേർ ഉണ്ടാകില്ലേ ?
മറുപടി 1:- അഞ്ച് രാജ്യങ്ങൾ കടന്ന് വരുന്ന വാഹനങ്ങളാണത്. അവർ പുറപ്പെടുന്ന രാജ്യങ്ങളിലെ നിയമങ്ങൾ കൃത്യമായി പാലിച്ച് ഉണ്ടാക്കിയിട്ടുള്ള വാഹനങ്ങളാകും അതെന്ന് ഒരു സംശയവും വേണ്ട. കടന്നുപോകുന്ന എല്ലാ രാജ്യങ്ങളിലേയും മോട്ടോർ വാഹനനിയമം പഠിച്ച് അതിനനുസരിച്ച് കാരവാനുകൾ ഉണ്ടാക്കി ഒരാൾക്കും ലോകം ചുറ്റാനാവില്ല. അവരുടെ വാഹനങ്ങൾ അപകടകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. അതല്ല ഇവിടത്തെ നിയമം കട്ടായം പാലിച്ചിരിക്കണമെന്നാണെങ്കിൽ ഒരൊറ്റ വിദേശ കാരവാനും കേരളത്തിലേക്കോ ഇന്ത്യയിലേക്കോ പ്രവേശിപ്പിക്കാനാവില്ല. അവരുടെ നിയമങ്ങളും നിബന്ധനകളുമാകില്ല നമ്മുടേത് എന്നത് തന്നെ കാരണം. മാത്രമല്ല ബാക്കി നാല് രാജ്യത്തുമില്ലാത്ത എന്ത് പ്രത്യേക നിയമമാണ് വാഹനങ്ങളുടെ കാര്യത്തിൽ ഈ കൊച്ചുസംസ്ഥാനത്തിനുള്ളത് ? ആ നിയമം അനുശാസിച്ച് കുറഞ്ഞ പക്ഷം ഇന്നാട്ടിലെ വാഹനങ്ങളെങ്കിലും നിരത്തിലോടുന്നുണ്ടോ ? അവരെ ഇതുപോലെ കൃത്യമായി പിടിച്ച് ഫൈനടിപ്പിക്കുന്നുണ്ടോ ? ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ (തൽക്കാലം അത് മാത്രം പറയാം) കമ്പനിയിൽ നിന്ന് ഇറങ്ങുന്നതിൽ കൂടുതലായി പിടിപ്പിക്കുന്ന ഏതൊരു സംവിധാനവും നിയമലംഘനമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഹോൺ, ക്രാഷ് ഗാർഡുകൾ, എക്ട്രാ ലൈറ്റുകൾ ഒക്കെ ഈ കണക്കിൽ പെടും. മുഖ്യമന്ത്രി സഞ്ചരിക്കുന്ന കറുത്ത കാറിൽ പിടിപ്പിച്ചിട്ടുള്ള എക്ട്രാ സംവിധാനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ നിയമം നടപ്പിലാക്കണമെന്ന് ഘോഷിക്കുന്നവർ ആരെങ്കിലും ? ഈയിടെ ഒരു എം. എൽ. എ. യുടെ സ്വകാര്യ കാർ അപകടത്തിൽപ്പെട്ടതിൻ്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അതിൽ പിടിപ്പിച്ചിരുന്ന അധികപ്പറ്റ് ഹോണുകൾ മാത്രം നിരത്തിലുണ്ടാക്കിയിട്ടുള്ള ശബ്ദമലിനീകരണം എത്ര ഭീകരമായിരുന്നെന്ന് വല്ല ഊഹവുമുണ്ടോ നിയമം നടപ്പിലാക്കണമെന്ന് വാദിക്കുന്നവർക്ക്. ഇപ്പറഞ്ഞതൊക്കെ നമ്മുടെ നിരത്തിൽ സ്ഥിരമായി ചീറിപ്പായുന്ന വാഹനങ്ങളാണ്. യൂറോപ്പിൽ നിന്ന് ഇവിടത്തെ നിബന്ധനകൾ അറിയാതെ വന്നവർ രണ്ടാഴ്ച്ച കഴിഞ്ഞ് മടങ്ങിപ്പോകും. അവർക്ക് മോശം അനുഭവം ഇന്ത്യയിൽ ഉണ്ടായി എന്നറിഞ്ഞാൽ മറ്റ് വിദേശ കാരവാനുകൾ ഈ വഴി വരാതാകും. ആയതിനാൽ, കാരവൻ പാർക്കുകൾക്ക് ടെൻഡർ കൊടുത്ത് നിർമ്മാണവും തുടങ്ങിക്കഴിഞ്ഞ സംസ്ഥാനത്ത്, കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന മന്ത്രി, ഉദ്യോഗസ്ഥർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥനയുണ്ട്. ഇതേ വാഹനങ്ങൾ മൈസൂർ കടന്ന് പോയപ്പോൾ അവർക്ക് പൊലീസ് എസ്ക്കോർട്ട് ഉണ്ടായിരുന്നെന്ന കമൻ്റും മാതൃഭൂമി വാർത്തക്കടിയിൽ കാണാം. അത്രേമൊന്നും ചെയ്തില്ലെങ്കിലും സംസ്ഥാനാതിർത്ഥിയിൽ പിടിച്ചിട്ട് പീഡിപ്പിക്കരുത്.
അവരോടിക്കുന്ന വാഹനങ്ങളിൽ പലതും ഇന്ത്യയിൽ മരുന്നിന് പോലും ഇല്ലാത്തതാണെന്ന് ചിത്രങ്ങൾ നോക്കിയാൽ മനസ്സിലാകും. അതുകൊണ്ടുതന്നെ ആ വാഹനങ്ങളുടെ മോഡിഫിക്കേഷൻ സംബന്ധിച്ച് ഒരു ലിഖിത ധാരണകളും ഈ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഉണ്ടാകണമെന്നില്ല.
അവരായിട്ട് ഇന്നാട്ടിൽ വന്ന്, അവരുടെ പിശക് കാരണം അപകടമുണ്ടാകാനുള്ള സാദ്ധ്യത തുലോം തുച്ഛമാണ്. ലേൻ ട്രാഫിക്ക്, ഇൻഡിക്കേറ്റർ ഉപയോഗം, റിയർ വ്യൂ മിറർ ഉപയോഗം, സൈഡ് മിറർ ഉപയോഗം, സിഗ്നലുകൾ അനുസരിക്കൽ എന്നിവയൊന്നും ഒരുതരത്തിലും പാലിക്കാത്ത, ഏത് ഇടവഴിയിൽ നിന്നും 100 കിലോമീറ്റർ വേഗതയിൽ ഹൈവേകളിലേക്ക് ഇടംവലം നോക്കാതെ വാഹനം കുതിപ്പിക്കുന്ന, ലൈസൻസ് ഇല്ലാത്തവനും ലൈസൻസ് പ്രായം ആകാത്തവനുമൊക്കെ വാഹനമോടിക്കുന്ന, നേരെ ചൊവ്വേ നല്ല റോഡുകൾ ഇല്ലാത്ത, ഒരു പ്രദേശത്തുകൂടെ അപകടമൊന്നും കൂടാതെ മേൽപ്പറഞ്ഞ യൂറോപ്യന്മാർ വാഹനമോടിച്ച് കാഴ്ച്ചകൾ കണ്ട് പിരിയുന്ന ദിവസം വാളയാർ അതിർത്തി വരെ ചെന്ന് ധീരതയ്ക്കുള്ള അവാർഡ് ഒരെണ്ണം കൊടുത്ത് പൊന്നാടയും പുതപ്പിച്ച് അവരെ യാത്രയാക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്.
എതിർസ്വരം 2:- “സൗദിയിൽ ജോലി ചെയ്യുന്ന ലൈസൻസ് ഇല്ലാത്ത ഞാൻ, അവിടെ ഒരു വാഹനത്തിൻ്റെ ഡ്രൈവർ സീറ്റിൽ വെറുതെ കയറി ഇരുന്നതിന് ഫൈനടിച്ചിട്ടുണ്ട്. അതുപോലെ എല്ലാ രാജ്യങ്ങളിലേയും നിയമങ്ങൾ അവിടെ ചെല്ലുന്നവർ അനുസരിച്ചേ പറ്റൂ.“
മറുപടി 2:- സൗദിയിൽ ജോലി ചെയ്യുന്ന ഒരാൾ അന്നാട്ടിലെ സ്ഥിര താമസക്കാരൻ കൂടെയാണ്. ആ നാട്ടിലെ നിയമങ്ങളെപ്പറ്റി മിനിമം ധാരണകൾ അയാൾക്ക് ഉണ്ടായിരിക്കണം. ഏതെങ്കിലും ഒരു സ്ഥാപനത്തിലെ വിസിറ്റർ കസേരയിൽ അല്ലാതെ, ഔദ്യോഗിക സീറ്റിൽ ചെന്നിരിക്കുമ്പോൾ ആ സ്ഥാപനത്തിൻ്റെ ജോലിക്കാരനാണെന്ന് കാണിക്കുന്ന വിസ (പത്താക്ക) കൈയിൽ ഇല്ലെങ്കിൽ, പിടിച്ച് ഫൈനടിക്കുകയും ജയിലിൽ ഇടുകയും വിസ ക്യാൻസൽ ചെയ്ത് ഡീ പോർട്ട് ചെയ്യുകയുമൊക്കെ മിക്കവാറും അറബ് രാജ്യങ്ങളിലെ രീതികളാണ്. അതുപോലെയല്ല ഒന്നോ രണ്ടോ ആഴ്ച്ചകൾ സ്വന്തം വാഹനത്തിൽ സഞ്ചാരികളായി ഏതെങ്കിലും രാജ്യത്തുകൂടെ കടന്ന് പോകുന്നവർ. പോകുന്ന എല്ലാ രാജ്യങ്ങളിലേയും എല്ലാ നിയമങ്ങളും അവർ അറിഞ്ഞിരിക്കണമെന്നില്ല. അവർക്ക് കടന്ന് പോകാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും ടൂറിസം എന്ന പരിപാടിയിൽ നിന്ന് വല്ല വരുമാനവും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ. അല്ലെങ്കിൽ കള്ളും ലോട്ടറിയും വിറ്റ്, കിറ്റ് വാങ്ങാനാവശ്യമായ പണം വായ്പ്പയെടുത്ത് തന്നെ മുന്നോട്ട് പോകേണ്ടി വരും.
ഇതിൽക്കൂടുതലൊന്നും പറയാനില്ല. പരത്തി പറയാനാണെങ്കിൽ പറഞ്ഞ് തീരുകയുമില്ല.
വാൽക്കഷണം:- വാൻ ലൈഫ് ഫലപ്രദമായി നടപ്പിലാക്കുന്ന ഒരു സുഹൃത്തുമായി ഈയിടെ സംസാരിക്കാനിടയായി. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കാരവാൻ പോലുള്ള സംവിധാനങ്ങൾക്ക് പിടിവീഴുന്നില്ല എന്നാണദ്ദേഹം പറഞ്ഞത്. കേരള അതിർത്തിക്കുള്ളിലേക്ക് കടന്നയുടനെ കാരവനെ സാധാരണ വാഹനത്തിൻ്റെ കോലത്തിലാക്കിയാണ് അദ്ദേഹം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. എന്നുവെച്ച് വാഹനത്തിൽ എന്ത് കോപ്രായവും കാണിച്ച്, അമിത വേഗത്തിൽ പായുന്ന ഈ-ബുൾ ജെറ്റുകൾക്ക് പൂട്ടിടണ്ട എന്നല്ല. നിയമത്തിന്റെ പേരിൽ വിവേചനബുദ്ധിയെ മാറ്റിനിർത്തരുത്. അല്ലെങ്കിൽ കാരവൻ ടൂറിസം എപ്പോൾ കട്ടപ്പുറത്ത് കയറിയെന്ന് ചോദിച്ചാൽ മാത്രം മതി.
മാധ്യമം പത്രത്തിൻ്റെ ഓൺലൈനിൽ ഈ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
<fb:like href="http://niraksharan.in/?p=8093" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;