niraksharan (നിരക്ഷരൻ) » സാമൂഹികം
ചോർന്നൊലിക്കുന്ന ലൈഫ് ഫ്ലാറ്റുകൾ
<fb:like href="http://niraksharan.in/?p=10155" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
സർക്കാർ സംവിധാനത്തിൽ ഉണ്ടാക്കിയ ശേഷം പൊളിഞ്ഞ് തകരുന്നതായി ഏറ്റവും കൂടുതലായി നാം കാണുന്നത് റോഡുകളാണ്. റോഡുപണി എന്ന് പറഞ്ഞാൽത്തന്നെ അഴിമതിയുടെ കൂത്തരങ്ങാണ്. PWD എന്ന വെള്ളാന ഒരുകാലത്തും കറുക്കാൻ പോകുന്നില്ല.
ഹൈക്കോടതി കെട്ടിടവും നിയമസഭാ കെട്ടിടവും ചോർന്നൊലിക്കാത്തതും ഇടിഞ്ഞ് വീഴാത്തതും ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന സമാന്യബുദ്ധി അഴിമതിക്കാർക്ക് ഉള്ളതുകൊണ്ട് മാത്രമാണ്. ഹൈക്കോടതി കെട്ടിടത്തിൻ്റെ അവസ്ഥയും അത്ര ഗംഭീരമൊന്നും അല്ല. അതുകൊണ്ടുകൂടെ ആകണം അവിടന്ന് മാറാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
എന്തായാലും പാവപ്പെട്ടവന് വേണ്ടി പണിയുന്ന വീടുകളും ഫ്ലാറ്റുകളുമൊക്കെ ചെറുചില്ലകൾ മാത്രമാണ്. അതിൽ നിന്ന് കക്കാനുള്ളതിൻ്റെ പരമാവധി ഈ അഴിമതിക്കാർ കട്ട് കീശയിലാക്കും. അതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ഒരു വർഷം മാത്രം പഴക്കമുള്ള മുണ്ടൻവേലിയിൽ ലൈഫ് പദ്ധതി പ്രകാരം ഉണ്ടാക്കിയ ഫ്ലാറ്റുകൾ.
കനാലിൻ്റെ പുറമ്പോക്കിൽ ജീവിച്ചിരുന്നപ്പോൾ, കനാലിൽ വെള്ളം പൊങ്ങുമ്പോൾ മാത്രമാണ് അവർക്ക് ദുരിതം ഉണ്ടായിരുന്നത്. പക്ഷേ ലൈഫിൻ്റെ ഫ്ലാറ്റിൽ ഒരോ ചെറുമഴയും അവർക്ക് പേടിസ്വപ്നമാണ്.
1. ചോർന്നൊലിക്കുന്ന മേൽക്കൂര.
2. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യണമെങ്കിൽ കുടപിടിച്ച് നിൽക്കണമെന്ന അവസ്ഥ.
3. ബ്ലോക്ക് ആകുന്ന ശുചിമുറി സംവിധാനങ്ങൾ.
4. സെപ്റ്റിക്ക് ടാങ്കുകളുടെ അവസ്ഥയും പരിതാപകരം.
5. ഓടകളോ കാനകളോ കെട്ടിടത്തിന് ചുറ്റും ഇല്ല.
അധികം വൈകാതെ ഈ കെടിടം നിലം പൊത്തുക തന്നെ ചെയ്യും. അതിന് മുന്നേ ജീവഭയം കാരണം ഇവിടത്തെ അന്തേവാസികൾ മറ്റേതെങ്കിലും പുറമ്പോക്കിലേക്ക് ചേക്കേറും.
കേരളത്തിൽ വീട് ഇല്ലാത്തവർ ആരുമില്ല എന്ന സ്ഥാപിച്ചെടുക്കാനും പ്രഖ്യാപനം നടത്താനുമൊക്കെ എളുപ്പമാണ്. പക്ഷേ, പ്രഖ്യാപനം കഴിഞ്ഞ് അധികം വൈകാതെ കൂട്ടത്തോടെ വീടില്ലാതായിപ്പോകുന്ന ഏക സംസ്ഥാനം എന്ന ചീത്തപ്പേരും കേരളത്തിനുണ്ടാകും.
ലൈഫ് പദ്ധതിയുടെ ഓരോ നിർമ്മാണവും ഇത്തരത്തിൽ അഴിമതി നിറഞ്ഞതാണ്. ഇതിൽ നിന്നൊരു മോചനം കേരളജനതയ്ക്ക് ഇല്ലേ? ഇതിനൊന്നും ഒരു പരിഹാരവും ഇല്ലെന്നാണോ? വോട്ട് ചോദിച്ച് പോലും അങ്ങോട്ട് ആരും ചെല്ലാത്ത അവസ്ഥ. സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി പോരാടാൻ തയ്യാറെടുക്കുന്ന പൊതുജനം വേദനിപ്പിക്കുന്ന കാഴ്ച്ച തന്നെയാണ്.
ആരാധനാലയങ്ങൾ കട്ട് കടത്തിയാലും ചോർന്നൊലിച്ചാലും അതിനകത്തിരിക്കുന്ന (ഇരിക്കുന്നുണ്ടെങ്കിൽ) ദേവീദേവന്മാർക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. തോർത്ത് മാത്രം ചുറ്റി പൂജ ചെയ്യുന്ന ശാന്തിക്കാരൻ ചെറുതായൊന്ന് നനഞ്ഞെന്ന് വരും. അത്രേയുള്ളൂ.
പക്ഷേ അതുപോലല്ല ജനങ്ങൾ വസിക്കുന്ന ഇടങ്ങൾ ചോർന്നൊലിച്ചാൽ. ഇതൊക്കെ കട്ട് മുടിച്ചവരോടും കൃത്യമായി ജോലി ചെയ്യാതെ പോയവരോടുമൊക്കെ കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. അക്കാലം അത്ര വിദൂരമൊന്നുമല്ല.
വീഡിയോ കണ്ട് മനസ്സിലാക്കൂ…
<fb:like href="http://niraksharan.in/?p=10155" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
BLO – മാരുടെ ജീവനെടുക്കരുത്!
<fb:like href="http://niraksharan.in/?p=10148" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വോട്ടേഴ്സ് ലിസ്റ്റ് പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന SIR(Special Intensive Revision) ഫോം പൂരിപ്പിക്കുന്നതിലുള്ള പ്രശ്നങ്ങളെപ്പറ്റി കഴിഞ്ഞ ദിവസം ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഒരുപാട് ആശങ്കകളും സങ്കീർണ്ണതകളും ആണ് പലരും അതിന് താഴെ പങ്കുവെച്ചത്.
ഗസറ്റഡ് റാങ്കിന് താഴെ നിന്ന് തുടങ്ങി ഓഫീസ് അറ്റൻ്റഡ് വരെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും ആശാ ജീവനക്കാർക്കും അംഗൻവാടി ജീവനക്കാർക്കും ആണ് BLO ഡ്യൂട്ടി നൽകിയിരിക്കുന്നത്. ഇപ്രാവശ്യം അദ്ധ്യാപകരെ വലിയ തോതിൽ ഒഴിവാക്കിയിട്ടുണ്ട്.
എൻ്റെ പോസ്റ്റ്‌ വായിച്ച ശേഷം എറണാകുളത്തുള്ള ഒരു BLO സുഹൃത്ത് ഇന്ന് രാവിലെ എന്നെ വിളിച്ച് സംസാരിച്ചു. ഈ ജോലി അയാൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സമ്മർദ്ദമാണ് മുഴുനീളെ പറഞ്ഞത്. എത്ര മോശം അവസ്ഥയിലൂടെ ആണ് അയാൾ പോയിക്കൊണ്ടിരിക്കുന്നത് എന്ന് ഒറ്റയടിക്ക് എനിക്ക് ബോദ്ധ്യമായി. എങ്കിലും അതൊന്ന് അനുഭവിച്ചറിയാൻ തന്നെ തീരുമാനിച്ച് ഞാൻ അദ്ദേഹത്തോടൊപ്പം ഇന്ന് ഫീൽഡിൽ സഹായിക്കാൻ ചെല്ലാമെന്ന് ഏറ്റു.
എൻ്റെ BLO സുഹൃത്ത് ഏത് ബൂത്തിലെ ഓഫീസർ ആണെന്നും അദ്ദേഹത്തിന്റെ പേര് എന്താണെന്നും അദ്ദേഹത്തിന്റെ ജോലിയുടെ സുരക്ഷ പരിഗണിച്ച് ഞാൻ ഇവിടെ വെളിവാക്കുന്നില്ല. തൽക്കാലം നമുക്കദ്ദേഹത്തെ മിഥുൻ എന്ന് വിളിക്കാം. 1400ൽപ്പരം വോട്ടർമാരാണ് അദ്ദേഹത്തിൻ്റെ ബൂത്തിൽ ഉള്ളത്. അദ്ദേഹത്തിൻ്റെ ബൂത്ത് നമ്പർ ‘തൃത്താല 2X’ എന്ന് സങ്കൽപ്പിക്കുക.
തുടർന്നങ്ങോട്ട് അദ്ദേഹത്തിനൊപ്പം ഇന്ന് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ ഫീൽഡിൽ വോട്ടർമാരെ കാണാൻ പോയ അനുഭവവും അദ്ദേഹം നേരിടുന്ന ജോലി സമ്മർദ്ദവുമാണ് ഞാൻ അക്കമിട്ട് പങ്കുവെക്കുന്നത്.
1. ഒരു വോട്ടർക്ക് രണ്ട് അപേക്ഷാ ഫോം (ഒന്ന് വോട്ടറുടെ കോപ്പി, ഒന്ന് ഇലക്ഷൻ കമ്മീഷൻ്റെ കോപ്പി) എന്ന തോതിൽ 2800 A4 ഷീറ്റുകളും ചുമന്ന് വേണം മിഥുൻ ഫീൽഡിൽ പോകാൻ. ഓരോ BLOയും അത്തരത്തിൽ ശരാശരി 2500 ഷീറ്റുകൾ ചുമന്നു കൊണ്ടാണ് ഫീൽഡിൽ നടക്കുന്നത്.
2. ‘തൃത്താല 2X’ ബൂത്തിലെ ഒരു വോട്ടറുടെ അഡ്രസ്സ് വോട്ടേർസ് ലിസ്റ്റിൽ ഉള്ളത് അതേപടി (ഇത് ശരിക്കുള്ള പേരും വയസ്സും അഡ്രസ്സും ആണ്.) ഞാൻ ചിത്രം 2ൽ ചേർക്കുന്നു. അതിങ്ങനെയാണ്.
പേര്:- തോമസ്
അച്ഛന്റെ പേര്:- തോമസ്
വീട്ടു നമ്പർ:- 0/
പ്രായം:- 72
ലിംഗം:- പുരുഷൻ
സ്ഥലം ‘തൃത്താല’ ആണെന്ന് അറിയാം ബൂത്ത് ’2X’ ആണെന്ന് അറിയാം. ഇങ്ങനെ ഒരു വോട്ടർ തൃത്താല എന്ന ആ പ്രദേശത്ത് ഏതു വീട്ടിൽ ജീവിക്കുന്നു എന്ന് എങ്ങനെ കണ്ടുപിടിക്കും?
ഓരോ വോട്ടർമാരുടെയും കഥ ഇങ്ങനെയാണ്. അവരുടെ പോസ്റ്റൽ അഡ്രസ്സൊന്നും വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ പോസ്റ്റൽ ജീവനക്കാരെപ്പോലെ ആ വീട് കണ്ടുപിടിക്കാൻ ഒരു BLOയ്ക്ക് കഴിയുമോ? കഴിഞ്ഞാൽത്തന്നെ അതിന് മണിക്കൂറുകളോളം സമയം എടുക്കും.
3. ശരാശരി 45 വോട്ടർമാരെയെങ്കിലും ഒരു ദിവസം കണ്ട് തീർത്താൽ ഒരു മാസം കൊണ്ട് 1400 വോട്ടർമാർക്കും SIR ഫോം വിതരണം ചെയ്യാൻ മിഥുന് കഴിയും. ഇന്ന് ഞായറാഴ്ച ദിവസം പോലും മിഥുൻ ജോലിയെടുക്കുകയാണ് എന്ന് മറക്കരുത്. 8 മണിക്കൂർ ജോലി ചെയ്ത്, ഒരു വീട് കണ്ടെത്താൻ ഏറ്റവും കുറഞ്ഞത് 30 മിനിറ്റ് സമയം എടുത്താൽ 16 വീടുകളിൽ എത്താം. ഓരോ വീട്ടിലും ശരാശരി 3 വോട്ടർമാരെ കിട്ടിയാൽ 48 വോട്ടർമാർക്ക് ഫോമുകൾ നൽകാം. പക്ഷേ അത് സാധിക്കുന്നില്ല. മിഥുനും ഞാനും കിണഞ്ഞ് പരിശ്രമിച്ചിട്ട് ഇന്ന് കാണാൻ സാധിച്ചത് 28 വോട്ടർമാരെ മാത്രമാണ്. പത്തോളം വോട്ടർമാരിൽ നിന്ന് പൂരിപ്പിച്ചുവെച്ച ഫോം ശേഖരിക്കുകയും ചെയ്തു. അതിൽ കൂടുതൽ വോട്ടർമാരെ ഒരു BLO ഒറ്റ ദിവസം കൊണ്ട് കാണുന്നുണ്ടെങ്കിൽ അത് ഏതെങ്കിലും ഫ്ലാറ്റ് സമുച്ചയത്തിൽ അല്ലാതെ സാദ്ധ്യമല്ല.
4. മിഥുന് 300 ഫോമുകൾ ലഭിക്കുന്നത് നവംബർ 4ന് ആണ്. ഡിസംബർ നാലിന് മുൻപ് ജോലി തീർക്കണം എന്നാണ് അറിയിച്ചിരുന്നത്. മിഥുന്റെ ശരിയായ സർക്കാർ ജോലിയിൽ നിന്ന് പൂർണ്ണമായ വിടുതൽ നൽകിയിട്ടുണ്ട്. നവംബർ 7ന് 400 ഫോമുകൾ കൂടെ മിഥുന് ലഭിക്കുന്നു. ബാക്കിയുള്ള 700 ഫോമുകൾ ലഭിക്കുന്നത് നവംബർ 8ന് ആണ്. അപ്പോഴേക്കും കുറെ വീടുകൾ സന്ദർശിച്ച് ആ വീടുകളിലെ ചില ഫോമുകൾ മിഥുൻ നൽകിക്കഴിഞ്ഞു. അപ്പോഴാണ് അതേ വീട്ടിലെ മറ്റ് വോട്ടർമാരുടെ ഫോമുകൾ കയ്യിൽ വരുന്നത്. ആ വീടുകളിൽ വീണ്ടും പോകേണ്ടി വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇരട്ടിപ്പണി. ഇങ്ങനെ മൂന്ന് പ്രാവശ്യം പോയ വീടുകൾ വരെ ഉണ്ട്.
5. വീടുകൾ തപ്പി കണ്ടുപിടിച്ച് ചെന്നാലുള്ള അവസ്ഥ പറയുകയും വേണ്ട. അടച്ചിട്ട വീടുകൾ, നായ്ക്കൾ ഉള്ള വീടുകൾ, അകത്തുനിന്ന് ശബ്ദം കേൾക്കാമെങ്കിലും ബെല്ലടിച്ചാൽ തുറക്കാത്ത വീടുകൾ, അൽപ്പം തിരക്കിലാണ് പോയിട്ട് പിന്നെ വരൂ എന്ന് പറയുന്നവർ, നൂറായിരം സംശയങ്ങൾ ഉള്ള വോട്ടർമാർ, BLOയുടെ ഐഡി കാർഡ് കാണിക്കൂ എന്ന് പറഞ്ഞ് ഒരു BLO സഹോദരിയുടെ ചുരിദാറിൻ്റെ ഷോള് പിടിച്ചു വലിച്ച വോട്ടർക്കെതിരെ BLO പരാതി നൽകിയിട്ടുണ്ട് ഇന്ന്.
6. ആദ്യമാദ്യം ഫോമുകൾ ഒറ്റയടിക്ക് പൂരിപ്പിച്ച് കൊണ്ടുവരുകയാണ് മിഥുൻ ചെയ്തിരുന്നത്. രണ്ടാമത് ആ വീട്ടിൽ പോകാതിരിക്കാൻ ആ നടപടിയാണ് നല്ലത്. അപ്പോഴേക്കും മുകളിൽ നിന്ന് ഉത്തരവ് വന്നു. “ഫോമുകൾ നൽകി മടങ്ങി പോരുക പൂരിപ്പിച്ച ഫോമുകൾ വാങ്ങാനായി പിന്നീട് വീണ്ടും പോകുക.” വീണ്ടും ഇരട്ടിപ്പണി. ഓരോ ദിവസവും ഇത്രയധികം ഫോമുകൾ വിതരണം ചെയ്തു എന്ന് മേനി നടിക്കാൻ വേണ്ടി മാത്രമായിരുന്നു ഈ നടപടി. എന്നിട്ടോ?…
7. എന്നിട്ടും മേൽ ഉദ്യോഗസ്ഥന്മാർ ഉദ്ദേശിച്ച ടാർഗറ്റ് എത്താതെ വന്നപ്പോൾ, BLO മാരും അവരെ നയിക്കുന്ന വില്ലേജ് ഓഫീസർമാർ അടക്കമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം വന്നു. “നിങ്ങൾ ഫോം വിതരണം ചെയ്തിട്ടില്ലെങ്കിലും എല്ലാ ദിവസവും നിശ്ചിത എണ്ണം ഫോമുകൾ നൽകിയെന്ന് കള്ളക്കണക്ക് സമർപ്പിക്കുക. ഇവിടുന്നാണ് ജോലി സമ്മർദ്ദത്തിൻ്റെ മറ്റൊരു വശം ആരംഭിക്കുന്നത്. കള്ളക്കണക്ക് പ്രകാരമുള്ള അത്രയും ഫോമുകൾ ശരിക്കും വിതരണം ചെയ്യാൻ പിന്നെ എപ്പോൾ സമയം കിട്ടും ഒരു BLOയ്ക്ക്? ഈ കള്ളക്കണക്കുകൾ കാണിച്ച് ഏറ്റവും മുകളിലുള്ള ഉദ്യോഗസ്ഥരായ ജില്ലാ കളക്ടർമാരെ പ്രീണിപ്പിക്കുകയാണ് ഇടയിലുള്ള ഉദ്യോഗസ്ഥന്മാർ.
8. അപ്പോഴേക്കും മുകളിൽ നിന്ന് ഉത്തരവ് വന്നു. നവംബർ 15ന് മുൻപ് എല്ലാ ഫോമുകളും വിതരണം ചെയ്യണം. അതോടൊപ്പം ഫോമുകൾ 10% വെച്ച് തിരികെ ശേഖരിക്കുകയും വേണം. 46 വോട്ടർമാർക്ക് പകരം 92 വോട്ടർമാരെ ഒരു ദിവസം കാണണമെന്ന അവസ്ഥ. പാവം BLO-മാർ നിന്ന് വിയർത്തു.
9. എന്തായാലും മേൽപ്പടി കള്ളക്കണക്ക് പ്രകാരമുള്ള എണ്ണമാണ്, എറണാകുളം ജില്ലാ കളക്ടർ ടിവിയിൽ വന്നിരുന്ന് മേനി പറഞ്ഞത്. “26 ലക്ഷം വോട്ടർമാരിൽ 20 ലക്ഷം വോട്ടർമാർക്ക് ഫോമുകൾ വിതരണം ചെയ്തു കഴിഞ്ഞു എന്നായിരുന്നു എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ഇന്നലെ പറഞ്ഞത്. അത് കള്ളക്കണക്കാണ് മാഡം. A day with BLO എന്ന താങ്കളുടെ വീഡിയോ റീലുകളും കള്ളത്തരമാണ്. ഏതെങ്കിലും ഒരു BLOയുടെ കൂടെ 8 മണിക്കൂർ പൂർണ്ണമായും സഞ്ചരിച്ച് മറ്റാരുടെയും സഹായമില്ലാതെ 50ന് മുകളിൽ വോട്ടർമാരെ ഒരു ദിവസം കാണാൻ പറ്റുമോ എന്ന് മാഡം ഒന്ന് ശ്രമിച്ചു നോക്കൂ. അപ്പോൾ പിടികിട്ടും ആ കള്ളത്തരത്തിന്റെ ആഴം. മാഡത്തിനും BLO-മാർക്കും ഇടയിലുള്ള ഉദ്യോഗസ്ഥരുടെ പൂച്ച് അപ്പോൾ പുറത്ത് ചാടും. ഞാൻ വെല്ലുവിളിക്കുന്നു അങ്ങനെ ഒന്ന് ചെയ്യാൻ. ആ ദിവസം ഞാനും കൂടാം നിങ്ങൾക്കൊപ്പം. ഇപ്പോൾ വീഡിയോകളിൽ മാഡം കാണിക്കുന്നത് കൃത്യമായ അഡ്രസ്സ് മനസ്സിലാക്കിയ വോട്ടർമാരുടെ അടുത്തേക്ക് ചെന്ന് കയറി ഫോം നൽകുന്നതായിട്ടാണ്. അങ്ങനെ ഒന്നല്ല യഥാർത്ഥത്തിൽ സംഭവിക്കുന്നത്. കളക്ടർ വന്നതുപോലെ ഒരു കൂട്ടം ആൾക്കാർ വരുമെന്നാണ് പല വോട്ടർമാരും കരുതി വെച്ചിരിക്കുന്നത്. “ഒറ്റയ്ക്ക് ഉള്ളോ? ബാക്കിയുള്ളവർ എവിടെ? ” എന്നാണ് BLO-മാരോട് വോട്ടർമാർ ചോദിക്കുന്നത്. കളക്ടർ ചെല്ലുമ്പോൾ ഉള്ള ആർഭാടമൊന്നും BLO-മാർക്ക് ഇല്ലല്ലോ. അത് പ്രിയങ്കാ മാഡം മനസ്സിലാക്കണം.
10. അത് അടക്കം BLO-മാർ നേരിടുന്ന പ്രശ്നങ്ങൾ കളക്ടർമാരും വില്ലേജ് ഓഫീസർമാരും മനസ്സിലാക്കിയിരുന്നെങ്കിൽ, ഇന്ന് പയ്യന്നൂരിൽ അനീഷ് ജോർജ് എന്ന BLO, ജോലി സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ജോലി സമ്മർദ്ദം ഉണ്ടെന്ന് ഒരിടത്തു നിന്നും പരാതി കിട്ടിയിട്ടില്ല എന്നാണ് കേരള ഇലക്ഷൻ കമ്മീഷൻ രത്തൻ കേൽക്കർ ആ ആത്മഹത്യയെപ്പറ്റി അഭിപ്രായപ്പെട്ടത്. താഴേക്കിടയിലുള്ള ഈ ജീവനക്കാർ ആരെങ്കിലും ജോലി സമ്മർദ്ദം ഉണ്ടെന്ന് നിങ്ങളോട് പരാതിപ്പെടും എന്ന് കരുതുന്നുണ്ടോ? അങ്ങനെ പറയുന്നതും ആത്മഹത്യാപരമല്ലേ? പിന്നെ എന്താകും ജോലിസ്ഥലത്ത് അവരുടെ അവസ്ഥ? നിങ്ങൾ ഇവരെയൊക്കെ വെച്ചു പൊറുപ്പിക്കുമോ?
11. കളക്ടറുമായി നേരിട്ട് സംസാരിക്കാൻ ഇട നൽകണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ BLOമാർ അഭിപ്രായപ്പെട്ടിട്ട് അതിനുള്ള അവസരം ഇടയിലുള്ള ഉദ്യോഗസ്ഥന്മാർ നൽകിയിട്ടില്ല. എന്തുകൊണ്ട്?
12. പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും BLOമാർ ചോദിക്കുന്ന ചോദ്യങ്ങൾ ഗ്രൂപ്പ് അഡ്മിൻമാർ ഡിലീറ്റ് ചെയ്ത് കളയുകയാണ്. എന്തുകൊണ്ട്? സംശയമുണ്ടെങ്കിൽ കളക്ടർ BLO-മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ പരിശോധിക്കൂ. പാറാവും അകമ്പടിയും വാഹനവും പത്രാസും ഒക്കെയായി നടന്നാൽ ബ്യൂറോക്രസിയുടെ താഴെത്തട്ടിലുള്ള കദനകഥകൾ അറിവിൽപ്പെടില്ല മാഡം.
13. ഇങ്ങനെയൊരു കള്ളക്കണക്ക് ഉണ്ടാക്കി ഒരു മാസത്തിന് മുന്നേ തന്നെ ഞങ്ങൾ എല്ലാ ഫോമുകളും വിതരണം ചെയ്ത് SIR പൂർത്തിയാക്കി എന്ന് കാണിച്ചിട്ട് എന്ത് നേട്ടമാണ് ബഹുമാനപ്പെട്ട കളക്ടർക്ക് ഉള്ളത്? ഈ അതിവേഗ നടപടി കളക്ടറുടെ സ്വന്തം തീരുമാനമാണോ അതോ ഭരണതലത്തിൽ മുകളിൽ നിന്നുള്ള ഉത്തരവോ? SIR എന്ന ഈ ധൃതഗതിയിലുള്ള പരിപാടി സംശയദൃഷ്ടിയോടെ പൊതുജനങ്ങൾ നോക്കിക്കാണുമ്പോൾ, ഇത്തരം തിരക്കുപിടിച്ചുള്ള നടപടികൾ അനീഷിനെ പോലുള്ളവരുടെ മരണത്തിലേ കലാശിക്കൂ.
14. എല്ലാ ഫോമിൻ്റേയും മുകളിൽ BLO-മാരുടെ മൊബൈൽ ഫോൺ അച്ചടിച്ചിട്ടുണ്ട്. ഫോം കൈപ്പറ്റിയ വോട്ടർമാർ അത് പൂരിപ്പിക്കാനുള്ള ആശങ്കയിൽ വിളിക്കുന്ന ഫോണുകളുടെ എണ്ണം കുറച്ചൊന്നുമല്ല. അതിനും സമയം കണ്ടെത്തണം BLO-മാർ.
15. BLO-മാർക്ക് ജോലി സമ്മർദ്ദം ഉണ്ടോ എന്ന് മനസ്സിലാക്കാനായി അതിൽ ഒരാൾക്കൊപ്പം പോയ ഞാൻ ഉച്ചയോടെ അനീഷിന്റെ ആത്മഹത്യാ വിവരം കേൾക്കുന്നു. ഇനിയും അത്തരം മോശം വാർത്തകൾക്ക് സാദ്ധ്യതയുണ്ടെന്ന് നേരിട്ട് മനസ്സിലാക്കുന്നു. ഇതൊന്നും എന്നെപ്പോലുള്ള സാധാരണ പൗരന്മാർ ഏറ്റെടുത്ത് ചെയ്യേണ്ട ജോലിയല്ല. നാലാം തൂണുകൾ ആകുന്ന മാധ്യമങ്ങൾക്ക് നല്ല സ്കോപ്പുള്ള വിഷയമാണ്. നിങ്ങളാരെങ്കിലും ഏറ്റെടുക്കണമെന്ന് അപേക്ഷിക്കുന്നു. അല്ലെങ്കിൽ നമുക്കുള്ള വോട്ട് തയ്യാറാക്കി തീർക്കുമ്പോഴേക്കും ഒരുപാട് അനീഷുമാർ, ജോലി സമ്മർദ്ദം താങ്ങാനാവാതെ ഇവിടെ കുഴഞ്ഞ് വീണിരിക്കും. അതുണ്ടാകാൻ പാടില്ല.
16. ഇന്നത്തെ ജോലിക്ക് വേണ്ടി 2 ലിറ്ററിന് മുകളിൽ പെട്രോൾ മിഥുൻ ചിലവഴിച്ചിട്ടുണ്ട്. മിഥുന്റെ സ്കൂട്ടറിൽ ആയിരുന്നു ഞങ്ങൾ രണ്ടുപേരും ഫീൽഡിൽ പോയത്. 30 ദിവസം അങ്ങനെ ഫീൽഡിൽ സഞ്ചരിച്ചാൽ 6000 രൂപയെങ്കിലും മിഥുന് ചിലവുണ്ട്. അത്രയും തുക BLOമാർക്ക് നൽകും എന്ന് ഔദ്യോഗികമായി എവിടെ നിന്നും അറിയിപ്പുകൾ വന്നിട്ടില്ല. ₹7000 രൂപ കൊടുക്കും എന്ന് ചില അശരീരികൾ മാത്രമാണ് ഉള്ളത്. സ്വന്തമായി ഒരു സ്കൂട്ടറോ മറ്റ് എന്തെങ്കിലും വാഹനമോ ഇല്ലാത്തവർ 3000 ഷീറ്റുകൾ താങ്ങിപ്പിടിച്ച് എങ്ങനെയാണ് ഫീൽഡിൽ സഞ്ചരിക്കുക. അതുകൂടെ ഇലക്ഷൻ കമ്മീഷനും കളക്ടറും സർക്കാരും ഒന്ന് പറഞ്ഞു തരണം.
SIR നടപ്പിലാക്കാൻ കേന്ദ്രം കാണിക്കുന്ന തിടുക്കത്തേക്കാൾ വലിയ തിടുക്കം സംസ്ഥാനം കാണിക്കുന്നത് എന്തിനാണ്? BLO-മാർക്ക് ആവശ്യത്തിന് സമയം നൽകണം. ‘ആരും തിരക്കു പിടിച്ചിട്ടില്ല’ എന്ന് ഇലക്ഷൻ കമ്മീഷണർ പറയുന്നതിൽ വാസ്തവം ഉണ്ടെങ്കിൽ ഇപ്പോൾ കാണിക്കുന്ന തിരക്ക് കളക്ടർമാർ ഒഴിവാക്കണം. സർക്കാർ അല്ല തിരക്ക് പിടിക്കുന്നതെങ്കിൽ കളക്ടർമാരെ നിലയ്ക്ക് നിർത്തണം.
ഫോം നൽകിയ വീടുകളിൽ വീണ്ടും പോയി, പൂരിപ്പിച്ച ഫോമുകൾ തിരിച്ച് വാങ്ങിയശേഷം അതിനെ ഡിജിറ്റൈസ് ചെയ്യുന്നത് അടക്കമുള്ള ഒരുപാട് പണികൾ BLO-മാർക്ക് ബാക്കിയുണ്ട്. ഇതൊന്നും അവർ സ്ഥിരം ചെയ്യുന്ന ജോലികൾ അല്ല. ഇത്രയും കാരണങ്ങൾ പോരേ അവർക്ക് ജോലി സമ്മർദ്ദം ഉണ്ടെന്ന് മനസ്സിലാക്കാൻ?
അനീഷിന്റെ ആത്മഹത്യയിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും സർക്കാറിനോട് പ്രതിഷേധം അറിയിച്ചുകൊണ്ടും നാളെ കേരളത്തിൽ BLO-മാർ പണിമുടക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവരെല്ലാവരും സമ്മർദ്ദത്തിലാണ്. ഇനിയും ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിൽക്കണമെന്ന് സർക്കാരിനോടും കളക്ടർമാരോടും ഇലക്ഷൻ കമ്മീഷനോടും അഭ്യർത്ഥിക്കുന്നു.
ഈ ജോലിയിൽ BLO-മാരെ കാര്യമായി സഹായിക്കാൻ പറ്റുന്നത്, BLA(Booth Level Agent)മാർക്ക് ആണ്. അവർക്ക് എല്ലാ വീടുകളും ഏറെക്കുറെ അറിയാം. ഇന്ന് മിഥുനും എനിക്കും അങ്ങനെ ചില ബൂത്ത് ഏജന്റുമാരുടെ സഹായം അല്പസ്വല്പം ലഭിച്ചു. ചില വീടുകൾ അവർ കാണിച്ചു തന്നു. പക്ഷേ അവർക്ക് കൂടുതൽ സഹായിക്കാൻ പറ്റുന്നില്ല. കാരണം അവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും പോസ്റ്റർ ഒട്ടിക്കുന്നതിന്റെ തിരക്കിലും ആണ്.
ഇന്നലെ ഒരു പാർട്ടിയുടെ ബൂത്ത് ഏജന്റ് മിഥുനെ സഹായിക്കാൻ ഉണ്ടായിരുന്നു. അപ്പോൾ മറ്റൊരു പ്രശ്നം തലപൊക്കി. മിഥുൻ എന്ന BLO- യുമായി ചേർന്ന്, ബൂത്ത് ഏജന്റ് ഇലക്ഷൻ പ്രചരണം നടത്തുകയാണ് എന്നൊരു ആരോപണം വന്നു. ചുരുക്കി പറഞ്ഞാൽ എല്ലാ പാർട്ടികളുടെയും ബൂത്ത് ഏജന്റുമാരും ചേർന്ന് സഹകരിച്ച് മാത്രമേ BLOയ്ക്ക് അവരുടെ പണി ചെയ്യാൻ പറ്റൂ. അല്ലെങ്കിൽ അത് പാർട്ടി പ്രവർത്തനമായി ചിലരെങ്കിലും കണക്കാക്കും.
ഒരു കാര്യം ബൂത്ത് ഏജന്റുമാരും മനസ്സിലാക്കുക. ഈ വോട്ടേഴ്സ് ലിസ്റ്റ് നല്ല നിലക്ക് തയ്യാറാക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ബൂത്ത് ഏജന്റുമാർ എന്ന നിലയ്ക്ക് നിങ്ങൾക്ക് കാര്യമായ പണിയൊന്നും ഉണ്ടാകില്ല. ജനത്തിന് വോട്ട് ഉണ്ടെങ്കിലല്ലേ ബൂത്ത് ഏജന്റുമാരെ ആവശ്യമുള്ളൂ.
പൊതുജനത്തിനോട് മറ്റൊരു അഭ്യർത്ഥനയാണ് എനിക്കുള്ളത്. നിങ്ങളുടെ പരിസരത്ത് ഈ ദിവസങ്ങളിൽ കാണാനിടയാകുന്ന ഏതൊരു BLO-യ്ക്കും, തൊട്ടടുത്ത വീടുകളും അവിടെയുള്ള വോട്ടർമാരെയും കണ്ടെത്താൻ സഹായിക്കൂ. ഒരു മണിക്കൂറെങ്കിലും അവർക്കൊപ്പം പ്രവർത്തിക്കൂ. നമ്മുടെ പൗരാവകാശത്തിന് വേണ്ടിയാണ് അവർ ഈ ജോലി സമ്മർദ്ദം നേരിടുന്നത്. അവർക്ക് ഒരു താങ്ങ് കൊടുക്കേണ്ട ചുമതല നമുക്കുണ്ട്. ജനാധിപത്യം സംരക്ഷിക്കപ്പെടാനുള്ള ഒരു വലിയ പോരാട്ടത്തിന്റെ ഭാഗമായാണ് BLO-മാർ ഇക്കണ്ട സമ്മർദ്ദമെല്ലാം സഹിക്കുന്നത്. അതിനൊരു അയവ് വരുത്താൻ നമ്മളെക്കൊണ്ട് കഴിയുന്ന പോലെ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കുമുണ്ട്. BLO-മാരെ കൈവിടരുത്. അവരുടെ ജീവനെടുക്കരുത്.
അനീഷ് ജോർജ്ജിന് ആദരാഞ്ജലികൾ.
<fb:like href="http://niraksharan.in/?p=10148" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
SIR വരുന്നുണ്ട്, ശ്രദ്ധിക്കുക.
<fb:like href="http://niraksharan.in/?p=10139" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
എനിക്കുള്ള SIR (Special Intensive Revision) ഫോം ഇന്നലെ വീട്ടിലെത്തി.
ഇത് പൂരിപ്പിച്ച് കൊടുക്കുന്നതിന് അനുസരിച്ചിരിക്കും വോട്ടർ പട്ടികയിൽ ഓരോരുത്തരുടേയും പേര് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് SIR.
ഇന്ത്യൻ പൗരന്മാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുക, വോട്ടർ പട്ടിക കുറ്റമറ്റതാക്കുക എന്നൊക്കെയാണ് SIRൻ്റെ ലക്ഷ്യമായി പറയുന്നത്. പക്ഷേ ആ പ്രക്രിയ അത്ര എളുപ്പമല്ല. ശ്രദ്ധിച്ചില്ലെങ്കിൽ ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വോട്ട് ചെയ്ത് പോന്നിരുന്ന നിങ്ങളുടെ വോട്ട് പോലും നാളെ ഇല്ലാതായെന്ന് വരാം.
SIR ൻ്റെ ഒരു സാമ്പിൾ ഷീറ്റ് ഇതിനൊപ്പം ചേർക്കുന്നു. അത് വെച്ച് വിശദീകരിക്കാം.
1. ആദ്യ ഭാഗത്ത് നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, അച്ഛന്റെ പേര്, അമ്മയുടെ പേര്, പങ്കാളിയുടെ പേര് എന്നിവയാണ് ചോദിക്കുന്നത്. കൂട്ടത്തിൽ അവരുടെയെല്ലാം EPIC (ഇലക്ഷൻ കാർഡ്) നമ്പർ ചോദിക്കുന്നുണ്ട്.
2. പച്ച നിറത്തിൽ കാണുന്ന ഭാഗത്ത് അവസാന SIR നടന്നപ്പോൾ ഉള്ള വിവരങ്ങളാണ് നൽകേണ്ടത്. അതായത് 2002ലേത്. അത് നമ്മളിൽ പലർക്കും അറിവുള്ള കാര്യങ്ങൾ ആകണമെന്നില്ല അതിനിടയ്ക്ക് പലവട്ടം നമ്മളുടെ വോട്ടിംഗ് മണ്ഡലം മാറിയിരിക്കാം. പ്രശ്നങ്ങൾ ഇവിടന്ന് ആരംഭിക്കുന്നു.
അവിടെ ‘ബന്ധുവിന്റെ പേര് ‘ എന്ന ഒരു കോളമുണ്ട്. ഏതെങ്കിലും ഒരു ബന്ധുവിന്റെ പേര് കൊടുത്താൽ പദ്ധതി പാളാൻ സാദ്ധ്യതയുണ്ട്. കാരണം, സർക്കാരിന് വേണ്ടത് നമ്മുടെ അച്ഛന്റേയോ അമ്മയുടെയോ പേര് ആണ്. നമ്മുടെ പൗരത്വം ആണല്ലോ വിഷയം. എനിക്ക് SIR ഫോം തന്ന BLO പറഞ്ഞത്, അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ പേര് തന്നെ അവിടെ വെക്കണമെന്നാണ്. കൂടാതെ സംസ്ഥാനത്തിന്റെ പേര്, ജില്ലയുടെ പേര്, നിയമസഭാ മണ്ഡലത്തിന്റെ പേര്, ഭാഗം നമ്പർ, ക്രമ നമ്പർ എന്നിവയും നൽകണം.
3. നീല നിറത്തിൽ കാണുന്നതിനെ പച്ചനിറത്തിലുള്ള ബോക്സിന്റെ തുടർച്ച എന്ന് തന്നെ പറയാം. നമ്മൾ പരിചയപ്പെടുത്തിയ ബന്ധുവിന്റെ വിശദവിവരങ്ങൾ, EPIC നമ്പർ, ബന്ധം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാ മണ്ഡലത്തിന്റെ പേര്, ഭാഗം നമ്പർ, ക്രമനമ്പർ ഇതൊക്കെയാണ് അവിടെ നൽകേണ്ടത്.
സാധാരണ മനുഷ്യർ ഇതെല്ലാം കൃത്യമായി പൂരിപ്പിച്ച് നൽകുമെന്ന് കരുതാൻ വയ്യ. BLO തീർച്ചയായും സഹായിക്കും. പല പല സൈറ്റുകളിൽ ചെന്ന് ഇതെല്ലാം കണ്ടെത്താൻ വൈദഗ്ദ്ധ്യം ഉള്ളവർക്ക് സാധിക്കും. പക്ഷേ അതെല്ലാം എത്ര പേരെക്കൊണ്ട് പറ്റും. പക്ഷേ എത്രത്തോളം ഉദ്യോഗസ്ഥ സഹായം ഇക്കാര്യത്തിൽ പൊതുജനത്തിന് കിട്ടും? ജാഗ്രത പുലർത്തേണ്ടത് വോട്ടർമാരായ നമ്മളാണ്. പിഴവുകൾ ഉണ്ടായാൽ വോട്ട് തന്നെ ഇല്ലാതായി മാറും. നാളെ നമ്മൾ ഈ നാട്ടിലെ പൗരൻ അല്ല എന്ന് സമർത്ഥിക്കാൻ, നമ്മുടെ പേരില്ലാത്ത ഒരു വോട്ടേഴ്സ് ലിസ്റ്റ് ധാരാളം മതിയാകും.
കാശ്മീരിൽ നിന്ന് ആളെ കൊണ്ടുവന്ന് വോട്ടേഴ്സ് ലിസ്റ്റിൽ ചേർത്ത് ഞങ്ങൾ വിജയം കൈവരിക്കും എന്ന് പറഞ്ഞ നേതാക്കന്മാരുള്ള നാടാണ്. ഒരാൾ 20ൽ അധികം പ്രാവശ്യം വോട്ടേഴ്സ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള നാടാണ്. മോഡലായ വിദേശ വനിതാ വോട്ടേഴ്സ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള നാടാണ്.
കൃത്യമായ രേഖകൾ ഇല്ലാത്തവരുടെ പരാതികൾ പരിശോധിക്കാൻ സിറ്റിങ്ങുകൾ ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്. സിറ്റിങ്ങുകൾക്ക് ശേഷം ഉദ്യോഗസ്ഥർ കനിഞ്ഞാൽ വോട്ട് കിട്ടിയെന്ന് വരും.
അതുകൊണ്ട് ജാഗ്രത മാത്രം പോര, SIRനെ നല്ല ഭയവും വേണം.
പ്രത്യേകം ശ്രദ്ധിക്കുക വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെങ്കിൽ, വോട്ടേർസ് സ്ലിപ്പ് വീട്ടിൽ വന്നതിന് ശേഷം, ലിസ്റ്റിൽ പേര് ചേർക്കുന്ന സ്ഥിരം പരിപാടി ഇനി നടക്കില്ല. ആ ചാൻസ് ആണ് ഇത്. ഇവിടെ പിഴച്ചാൽ പിന്നെ വോട്ടില്ല. വോട്ടില്ലാത്തവന് ഭാവിയിൽ എന്തൊക്കെ ഇല്ലാതാകുമെന്ന് ഇപ്പോൾ പറയാനും ആവില്ല. ആയതിനാൽ അതീവ ജാഗ്രത പുലർത്തുക.
പിൻകുറിപ്പ് & അപ്ഡേറ്റ്:- എൻ്റെ BLO എന്നോട് പറഞ്ഞു തന്ന വിവരങ്ങൾ പ്രകാരമുള്ള പോസ്റ്റാണിത്. BLO മാർ അടക്കം ഈ പദ്ധതി നടപ്പിലാക്കാൻ ഇറങ്ങിയിരിക്കുന്ന ഉദ്യോഗസ്ഥർ പോലും കൃത്യമായ പരിശീലനമോ പരിചയമോ ഇല്ലാത്തവരാണ്, ഇതേപ്പറ്റി വ്യക്തത ഇല്ലാത്തവരാണ്. അവർ പലയിടത്തും പലതരത്തിലാണ് ഇതേപ്പറ്റി സംസാരിക്കുന്നത്. ആധികാരികമായ വസ്തുത എന്താണെന്ന് നമ്മൾ പൗരന്മാർ പിന്നെങ്ങനെ മനസ്സിലാക്കും? എല്ലാവരും അവരവരുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും കണ്ടെത്തലുകളും പറയൂ. നാടെങ്ങും ചർച്ചകൾ നടക്കട്ടെ. അത് ഗുണം ചെയ്തേക്കാം. എന്തായാലും ഈ പരിപാടി കഴിയുമ്പോഴേക്കും അർഹതയുള്ളവർക്ക് പോലും വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള കരുതലാണ് ഉണ്ടാകേണ്ടത്. അതിന് എൻ്റെ ഭാഗത്ത് നിന്ന് നൽകാൻ കഴിയുന്ന ഒരു സൂചന മാത്രമാണ് ഈ പോസ്റ്റ്.
#SIR2025
#sir
<fb:like href="http://niraksharan.in/?p=10139" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പ്രവാസികളുടെ കൂടാരം
<fb:like href="http://niraksharan.in/?p=10142" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ജയിൽ ജീവിതം ആരും ആഗ്രഹിക്കുന്ന ഒന്നാകാൻ വഴിയില്ല. ആർക്കും അതത്ര സുഖകരമായ അനുഭവമാകാനും സാദ്ധ്യതയില്ല.
കുറ്റകൃത്യങ്ങളും ക്രൂരതകളും ചെയ്ത് ശിക്ഷിക്കപ്പെട്ടവർ മാത്രമല്ല ജയിലുകളിൽ ചെന്ന് പെടുന്നത്. നിയമത്തിന്റെ കണ്ണിൽ കുറ്റമാകുന്ന ഒന്നിലേക്ക് അബദ്ധത്തിൽ ചെന്ന് ചാടുന്നവരും അവസാനം ജയിലിൽ എത്തിപ്പെടാറുണ്ട്.
ഇന്ത്യൻ ജയിലുകളുടെ കഥകൾ ധാരാളമായി നമ്മൾ വായിച്ചിട്ടുണ്ട്; അറിഞ്ഞിട്ടുണ്ട്. ജയചന്ദ്രൻ മൊകേരിയുടെ മാലിദ്വീപ് ജയിൽവാസത്തിൻ്റെ അനുഭവസാക്ഷ്യമായ ‘തക്കിജ്ജ’ നമ്മൾ വായിച്ച് തീർത്തത് ഉൾക്കിടിലത്തോടെയും, ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെയും ആണ്.
ഒരു വ്യാഴവട്ടത്തിലേറെ കാലം ഗൾഫ് രാജ്യങ്ങളിൽ പ്രവാസിയായിരുന്ന വ്യക്തിയാണ് ഞാൻ. അന്നാടുകളിൽ ജയിലിൽ എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഒരേ മുറിയിൽ താമസിക്കുന്നവരിൽ ഒരാൾ സ്വാഭാവികമായി മരണമടഞ്ഞാൽ പോലും മറ്റുള്ളവർക്ക് ഒന്നോ രണ്ടോ ദിവസം ജയിൽവാസത്തിന് യോഗമുണ്ട്. അതൊരു സ്വാഭാവിക മരണം ആണെന്ന് മെഡിക്കൽ റിപ്പോർട്ട് വരുന്നത് വരെ, ആ മുറിയിൽ കൂടെയുണ്ടായിരുന്നവർ തടവിലാക്കപ്പെടും. അങ്ങനെ അങ്ങനെ ധാരാളം ഗൾഫ് ജയിൽ കഥകൾ ഞാനും കേട്ടിട്ടുണ്ട്, പ്രവാസ കാലത്ത്.
പക്ഷേ ഒരു കൃതിയിലൂടെ ഗൾഫ് ജയിലിന്റെ അനുഭവങ്ങളും വിഹ്വലതകളും ആദ്യമായി വായിച്ചറിയുന്നത് സിദ്ദിഖ് തൊഴിയൂരിൻ്റെ ‘ പ്രവാസികളുടെ കൂടാരം’ എന്ന നോവലിലൂടെയാണ്.
കഥാനായകൻ ഹൈദ്രോസിന്റെ ജീവിതാനുഭവങ്ങളിലൂടെയും ഗൾഫ് രാജ്യത്തെ വളർച്ചയിലൂടെയുമൊക്കെ ആഖ്യാനം മുന്നോട്ടു നീങ്ങുമ്പോൾ ജയിൽവാർഡനും സഹതടവുകാരും ഒക്കെ കൃത്യമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. എല്ലാവർക്കും ജയിൽജീവിതം ഒരുപോലെ ഉൾക്കൊള്ളാനോ താങ്ങാനോ പറ്റുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ശെൽവൻ എന്ന തമിഴ് കഥാപാത്രം. നാട്ടിലെ കഷ്ടപ്പാടുകളിൽ നിന്ന് അറുതി നേടാനായി സ്നേഹമയിയായ പാട്ടിയെ വിട്ടുപിരിഞ്ഞ് ഗൾഫിലെത്തുന്ന ശെൽവൻ്റെ നൊമ്പരപ്പെടുത്തുന്ന അനുഭവമാണ് കഥാന്ത്യത്തിൽ.
മദ്യവും മയക്കുമരുന്നും അടക്കമുള്ള മോശം പാതകളിലൂടെ സഞ്ചരിക്കുകയും വഴിവിട്ട മാർഗ്ഗങ്ങളിലൂടെ ധാരാളം പണമുണ്ടാക്കുകയും ചെയ്തെങ്കിലും അവസാനം ജയിലിൽ എത്തുന്ന ഹൈദ്രോസിന് പക്ഷേ, മാനസാന്തരം ഉണ്ടാകുന്നുണ്ട്. സ്നേഹനിധിയായ ഉമ്മയെയും മാമയേയും വിഷമിപ്പിക്കുകയും കാമുകിയെ വഞ്ചിക്കുകയും ചെയ്തതിന്റെ ശിക്ഷയായി അയാൾ തന്റെ ജയിൽ ജീവിതത്തെ ഉൾക്കൊള്ളുന്നുണ്ട്. തെറ്റ് തിരുത്തണം എന്നുള്ള ആഗ്രഹമയാളിൽ ഉണ്ടാകുന്നുണ്ട്. അതൊക്കെ തന്നെയാണല്ലോ ജയിൽ എന്ന ശിക്ഷ കൊണ്ട് ഉദ്ദേശിക്കുന്നതും.
ചുരുങ്ങിയ എട്ട് അദ്ധ്യായങ്ങളിലൂടെ സിദ്ദിഖ് പറഞ്ഞു വെക്കുന്നത്, അമ്മ, മകൻ, അമ്മാവൻ, കാമുകി, പാട്ടി, എന്നിങ്ങനെ മനുഷ്യർ തമ്മിലുള്ള ഇഴയടുപ്പത്തിന്റേയും, പണം കാണുമ്പോൾ കണ്ണ് മഞ്ഞളിച്ച് പോകുന്ന മനുഷ്യരുടെ സഹജമായ വാസനകളുടേയും നേർക്കാഴ്ച്ചകളാണ്.
അറബി രാജ്യത്തെ ജയിൽ ആയതുകൊണ്ട്, ആഖ്യാനത്തിൽ പലയിടത്തും അറബി സംസാരം കടന്നു വരുന്നത് വ്യക്തിപരമായി എനിക്കേറെ ആസ്വാദ്യകരമായിരുന്നു. മറന്ന് തുടങ്ങിയിരുന്ന അറബി വാക്കുകളും ഭാഷയും പൊടി തട്ടിയെടുക്കാൻ പറ്റി എന്ന സന്തോഷമാണ് അതിന് പിന്നിൽ.
ചുരുങ്ങിയത് പ്രവാസികളെങ്കിലും ഒരു വട്ടം ‘പ്രവാസികളുടെ കൂടാര’ത്തിലൂടെ കടന്നു പോകണം. ഒരിക്കലും ഒരു മണലാരണ്യത്തിലെ ജയിലിൽ ചെന്ന് പെടാതിരിക്കാൻ ചിലപ്പോൾ അത് സഹായിച്ചെന്ന് വരും. നമുക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ചില പ്രവാസ രാജ്യങ്ങളിലെ ജയിലുകൾ എങ്ങനെയാണെന്ന് അറിയാൻ എല്ലാ മലയാളികൾക്കും ‘ പ്രവാസികളുടെ കൂടാരം’ നല്ല വായനയാണ്.
സിദ്ധിക്കിനും പ്രവാസികളുടെ കൂടാരത്തിനും ആശംസകൾ.
- നിരക്ഷരൻ.
<fb:like href="http://niraksharan.in/?p=10142" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഒരു ലേഖനത്തിൻ്റെ പിന്നാമ്പുറ ചർച്ച
<fb:like href="http://niraksharan.in/?p=10127" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മനോരമ എഡിറ്റർ:- (ലേഖകനോട്) – ഹിന്ദി സിനിമാതാരം രേഖയുടെ വീടിനെപ്പറ്റി ഒരു ലേഖനം തയ്യാറാക്കൂ. അതിനുവേണ്ട അത്യാവശ്യം റഫറൻസുകൾ ഞാൻ തരാം.
മനോരമ ലേഖകൻ:- (രണ്ട് ദിവസത്തിന് ശേഷം) അവിടന്നും ഇവിടുന്നും ഒക്കെ തപ്പിപ്പെറുക്കി ഒരു ലേഖനം ഞാൻ തല്ലിക്കൂട്ടിയിട്ടുണ്ട്. പക്ഷേ ഒരു സംശയം.
മ.എ:- എന്താണാവോ സംശയം?
മ. ലേ:- രേഖയുടെ വീട് ബാന്ദ്ര ബാൻഡ് സ്റ്റാൻഡിന് അടുത്താണ് എന്നാണ് എല്ലാ റഫറന്‍സിലും കാണുന്നത്. അത് എന്തോന്നാണ് ഈ ബാൻഡ് സ്റ്റാൻഡ്?
മ.എ:- എടോ… അത് ബാന്ദ്ര ബസ്സ് സ്റ്റാൻഡ് ആണ്. വടക്കേ ഇന്ത്യയിലെ വിവരമില്ലാത്തവന്മാർ അങ്ങനെ പല മണ്ടത്തരങ്ങളും എഴുതി വെക്കും. നമ്മൾ അതിലൊന്നും വീഴരുത്. നമ്മൾ ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള പത്രങ്ങളിൽ ഒന്നാണ്. അത് മറക്കരുത്.
മ.ലേ:- ഓ…ഓ.. അത് ബസ്സ് സ്റ്റാൻഡ് ആയിരുന്നല്ലേ? ഞാനും ആലോചിക്കാതിരുന്നില്ല, ബാൻഡ് സെറ്റുകാർക്ക് സ്ഥിരമായി രേഖയുടെ വീടിനടുത്ത് എങ്ങനെയാണ് നിൽക്കാൻ പറ്റുക എന്ന്.ഓരോരോ മണ്ടന്മാരെക്കൊണ്ട് തോറ്റു. ബാൻഡ് സ്റ്റാൻഡ് പോലും!
മ.എ:- എന്നാൽപ്പിന്നെ ഇയാള് ചെന്ന് ബാൻഡ് സ്റ്റാൻഡ് എല്ലാം തിരുത്തി ബസ്സ് സ്റ്റാൻഡ് ആക്കി ലേഖനം അപ്ലോഡ് ചെയ്യാൻ നോക്ക്.
മ.ലേ:- ഇപ്പ ശരിയാക്കാം. അത് മാത്രമേ തിരുത്താനുള്ളൂ. ഈ ലേഖനം നമ്മൾ പൊളിക്കും. പൊളിച്ചടുക്കും.
(ശേഷം ഓൺലൈനിൽ)
വാൽക്കഷണം:- വിവരം ഇല്ലായ്മ ഒരു കുറ്റമല്ല. ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് അറിവ് പകരുന്ന പത്ര സ്ഥാപനങ്ങളിലെ ജേർണലിസ്റ്റുകൾക്കോ എഡിറ്റർമാർക്കോ അല്പമെങ്കിലും പൊതുവിജ്ഞാനം ഉണ്ടാകുന്നതും ഒരു കുറ്റമല്ല.
<fb:like href="http://niraksharan.in/?p=10127" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കേരളത്തിൻ്റെ കടക്കണക്ക്
<fb:like href="http://niraksharan.in/?p=10124" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
2016 ൽ ഒന്നാം പിണറായി മന്ത്രിസഭ ഭരണം ഏൽക്കുമ്പോൾ കേരളത്തിന്റെ പൊതു കടം – ₹157370 കോടിയാണ്.
(കേരളപ്പിറവിക്ക് ശേഷം മാറിമാറി വന്ന എല്ലാ മന്ത്രിസഭകളുടേയും മൊത്തം കടമാണ് ഇപ്പറഞ്ഞ ₹1.57ലക്ഷം കോടി.)
2025 ൽ ധനകാര്യമന്ത്രി ബാലഗോപാൽ വെളിപ്പെടുത്തിയ കണക്ക് പ്രകാരമുള്ള കേരളത്തിന്റെ കടം. – ₹4.85 ലക്ഷം കോടിയാണ്.
ഈ കണക്കിൽ കിഫ്ബിയിലെ കടം ഉൾപ്പെടുന്നില്ല. പെൻഷൻ കടം (ഏകദേശം ₹60,000 കോടി) ഉൾപ്പെടുന്നില്ല. അതെല്ലാം കൂടെ ചേർത്താൽ ഏകദേശം ₹6 ലക്ഷം കോടിയാണ് കേരളത്തിൻ്റെ കടം.
ഏകദേശം എന്ന് പറയാൻ കാരണം, ഈ കടത്തിന്റെ കണക്കുകൾ ഒന്നും സർക്കാർ സൈറ്റുകളിൽ ലഭ്യമല്ല എന്നതാണ്.
നമുക്ക് തൽക്കാലം ധനമന്ത്രി പറയുന്ന ₹4.85 ലക്ഷം കോടി എന്ന കടക്കണക്ക് മാത്രം എടുക്കാം.
1947 മുതൽ 2016 വരെയുള്ള 69 വർഷത്തെ കേരളത്തിൻ്റെ പൊതുകടത്തിൻ്റെ 3 ഇരട്ടിയിലധികം കടം, വെറും 9.5 വർഷം കൊണ്ട് ഉണ്ടാക്കി, കേരളത്തെ മുച്ചൂടും കടത്തിൽ മുക്കിയ ഒരു മുഖ്യമന്ത്രി പറയുകയാണ്, UDF ഭരണത്തിൽ വന്നാൽ ഖജനാവ് കാലിയാക്കും. അതുകൊണ്ട് ഞങ്ങളെ മൂന്നാമതും ഭരിക്കാൻ അനുവദിക്കണം എന്ന്. വല്ലാത്ത തൊലിക്കട്ടി തന്നെ. ഗംഭീരം. അതിഗംഭീരം.
അദ്ദേഹം ഇപ്പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നവർ ഉണ്ടാകാം. എന്നിട്ട് അത് അതേപടി ഛർദ്ദിച്ച് പ്രചരിപ്പിക്കുന്നവരും ഉണ്ടാകാം. അതിനർത്ഥം നിങ്ങൾ നേടിയ സമ്പൂർണ്ണ സാക്ഷരതയും വിദ്യാഭ്യാസ സമ്പന്നതയും കൊണ്ട് കാൽ കാശിന്റെ ഗുണം നിങ്ങൾക്ക് ഉണ്ടായില്ല എന്നാണ്. നിങ്ങളുടെ നേതാവ് പറയുന്ന ഏത് കള്ളക്കണക്ക് കേട്ടാലും നിങ്ങളത് വിശ്വസിച്ചോളും എന്നാണ്. നമ്പർ വൺ കേരളം തന്നെ! ഒരു തർക്കവുമില്ല.
മൂന്നാം ഭരണവും വരും. കോൺഗ്രസ്സുകാർ അത്ര മണ്ടന്മാരൊന്നും അല്ല എന്നത് തന്നെ കാരണം. കട്ട് മുടിച്ച്, കടം വാങ്ങി ധൂർത്തടിച്ച് നശിപ്പിച്ച് വെച്ചിരിക്കുന്ന ഈ ഖജനാവും പേറി അവർ എന്തോന്ന് ഭരിക്കുമെന്നാണ്?! അവർക്ക് കേരള ഭരണം വേണ്ട ഹേ. അതുകൊണ്ടാണ് ഗ്രൂപ്പ് കളിച്ചും തമ്മിൽ തല്ലിയും കശപിശ കൂടിയും, താലത്തിൽ വെച്ച് നീട്ടിയിരിക്കുന്ന ഭരണം, അവർക്ക് വേണ്ട എന്ന അവസ്ഥയിലേക്ക് അവർ എത്തിക്കുന്നത്. എനിക്ക് അവരുടെ പ്രവർത്തിയെ അങ്ങനെ കാണാനേ കഴിയൂ.
വാൽക്കഷണം:- ഒരു കാര്യത്തിലേ സങ്കടമുള്ളൂ. UDF ഭരണകാലത്താണ് ഇമ്മാതിരി ധൂർത്തും കടമെടുപ്പും ബാങ്ക് മോഷണവും സ്വർണ്ണം കൊള്ളയും ഒക്കെ നടന്നിരുന്നതെങ്കിൽ, സോഷ്യൽ മീഡിയ ചുമരുകളിൽ മാത്രമല്ല, ഏതൊരു നാട്ടിൽപുറത്തെ ചുമരുകളിലും ഈ കടങ്ങളുടെ വിശദവും സമൃദ്ധവുമായ കണക്കുകൾ വായിച്ച് പഠിക്കാൻ കേരള ജനതയ്ക്ക് ഭാഗ്യം ഉണ്ടാകുമായിരുന്നു!
<fb:like href="http://niraksharan.in/?p=10124" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പോറ്റിയുടെ ജീവൻ അപകടത്തിൽ!
<fb:like href="http://niraksharan.in/?p=10118" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്.
ആ കൊള്ള നടക്കുമ്പോൾ, ലോക്കർ തുറക്കാൻ വേണ്ടി ഉപയോഗിച്ച സ്ക്രൂഡ്രൈവർ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റി. ആ സ്ക്രൂ ഡ്രൈവർ പിടിച്ചിരുന്നത് ഒരുപാട് കൈകളാണ്. ആ കൈകളെ അറസ്റ്റ് ചെയ്യാതെ ഉപകരണത്തെ മാത്രം അറസ്റ്റ് ചെയ്തത് കൊണ്ടാണ് ചിരിക്കേണ്ടി വന്നത്. അത്രയും വലിയ കൊള്ള ശബരിമലയിൽ നടത്താൻ ഉണ്ണികൃഷ്ണൻ പോറ്റി എന്ന അവസാന കണ്ണിയായ ഒരാൾക്ക് ഒറ്റയ്ക്ക് സാധിക്കില്ല. അരിഭക്ഷണം…. അല്ലെങ്കിൽ വേണ്ട…. ഗോതമ്പ് ഭക്ഷണം കഴിക്കുന്ന ഇതരസംസ്ഥാനക്കാർക്ക് വരെ അതറിയാം.
പക്ഷേ ഇപ്പോൾ ചിരിയല്ല വരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജീവനെ ഓർത്ത് ഭയമാണ് തോന്നുന്നത്. അയാൾക്ക് ജീവഹാനി ഉണ്ടായേക്കാം. ജയിലിന് അകത്ത് അല്ലെങ്കിൽ പുറത്ത്. അതിനുള്ള സംവിധാനമൊക്കെ ഈ സംസ്ഥാനത്ത് ഉണ്ട്. ജയിൽ ചരിത്രം പരിശോധിച്ചാൽ പിടികിട്ടും.
‘എന്നെ കുടുക്കിയതാണ്. കുടുക്കിയവരും പെടും.’ എന്ന രീതിയിലായിരുന്നു കോടതി വളപ്പിൽ പോറ്റിയുടെ പ്രതികരണം. അത് മാത്രം മതി പോറ്റിയുടെ ജീവൻ അപകടത്തിൽ ആവാൻ.
സ്ക്രൂഡ്രൈവർ തിരിച്ച കൈകൾ ഏതാണെന്ന് പുറത്ത് വന്നാൽ വലിയ പ്രശ്നമാണ്. അത് രഹസ്യമായിത്തന്നെ ഇരിക്കണമെങ്കിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇല്ലാതാകണം. ജയിലിനകത്തോ പുറത്തോ അയാൾ സുരക്ഷിതൻ ആയിരിക്കില്ല. അതിനുള്ള സാധ്യതകൾ ഏറെയാണ്. ഈ കേസിലെ മറ്റ് കൊള്ളക്കാർ അത്രയും ശക്തരും സ്വാധീനം ഉള്ളവരുമാണ്. പോറ്റിയെ കേരളത്തിന് പുറത്തുള്ള ഏതെങ്കിലും ജയിലിൽ റിമാൻഡ് ചെയ്യുന്നതാവും ഉചിതം. പക്ഷേ, അതും കോടതി തന്നെ സ്വമേധയാ തീരുമാനിക്കേണ്ടി വരും.
സ്വാമി ശരണം അല്പം കൂടെ ഉറക്കെ വിളിച്ചോളൂ പോറ്റീ. സ്വയം ചെയ്ത തെറ്റിനും സ്വന്തം ജീവനും വേണ്ടി.
വാൽക്കഷണം:- ശബരിമല നടയുടെ മുന്നിലുള്ള ഭണ്ഡാരവും സ്വർണ്ണം പൊതിഞ്ഞതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതേപ്പറ്റി ഒരു സംസാരവും കേൾക്കുന്നില്ലല്ലോ.
<fb:like href="http://niraksharan.in/?p=10118" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശബരിമലയിലെ സ്വർണ്ണക്കൊള്ള
<fb:like href="http://niraksharan.in/?p=10112" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇത് വായിക്കാൻ സാദ്ധ്യതയുള്ളവരോട് ആദ്യമേ ഒരു കാര്യം അഭ്യർത്ഥിക്കട്ടെ. ശബരിമലയിൽ സ്വർണ്ണം മോഷണം പോയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ പോസ്റ്റിന് അടിയിൽ…
വിശ്വസിക്കുന്നു,
yes,
അതെ,
മോഷ്ടിച്ചിട്ടുണ്ട്,
എന്നിങ്ങനെ എന്തെങ്കിലും ഒരു കമന്റ് ഇടുക. ചുരുങ്ങിയ പക്ഷം ഒരു കുത്ത് (.) എങ്കിലും ഇടുക. പൊതുജനത്തിന്റെ അഭിപ്രായം അറിയാൻ വേണ്ടി മാത്രമാണിത്.
നിലവിൽ ഭരണകക്ഷിയുടെ ആൾക്കാർ മാത്രമാണ് ‘മോഷണം പോയിട്ടില്ല എന്നും, അഥവാ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ രണ്ടോ മൂന്നോ ഗ്രാം സ്വർണ്ണം മാത്രമാണ് ‘ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. ചാനൽ ചർച്ചയിൽ വന്നിരുന്ന് കൊള്ള നടന്നിട്ടില്ല എന്ന് പറയുന്ന ഭരണകക്ഷി അനുകൂലികളുടെ തൊലിക്കട്ടി അപാരം. അവരുടെ ന്യായീകരണങ്ങളോട് യോജിക്കുന്നില്ല. ശബരിമലയിൽ ഗംഭീര സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
സംസ്ഥാന സർക്കാർ, നിയമിച്ചിട്ടുള്ള ദേവസ്വം, അതിന്റെ തലപ്പത്തിരിക്കുന്നവർ, ഉദ്യോഗസ്ഥർ, എന്നിങ്ങനെ ആർക്കും ഇതേപ്പറ്റി അറിയില്ലായിരുന്നു എന്നും ഇങ്ങനെ ഒരു കൊള്ള നടന്നതിന്റെ സൂചന പോലും ഇവർക്കാർക്കും കിട്ടിയിട്ടില്ല എന്നും ഞാൻ വിശ്വസിക്കുന്നില്ല. ഈ കൊള്ള പുറത്ത് വരുന്നത് പോലും ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ്. അല്ലായിരുന്നെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞ് ഈ കൊള്ള പുറത്ത് വരുമ്പോഴേക്കും നൂറായിരം ന്യായങ്ങൾ വേറെ ഉണ്ടാകുമായിരുന്നു കള്ളന്മാർക്ക് പറയാൻ.
എന്തായാലും കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ഏതെങ്കിലും ഒരു ദേവാലയത്തിന്റെ സ്വത്തും മുതലും അധികൃതരുടെ ഒത്താശയോടെ ഇതുപോലെ കൊള്ളയടിക്കപ്പെട്ട ഒരു സംഭവം മുൻപ് ഉണ്ടായിട്ടില്ല. ഇത്രയും നീചവും ലജ്ജാവഹവും ആസൂത്രിതവുമായ ഒരു കൊള്ളയടിയെ വിശേഷിപ്പിക്കാൻ പോന്ന വാക്കുകളൊന്നും മലയാള ഭാഷയിൽ ഇല്ല എന്ന് വേണം പറയാൻ.
കൊള്ള നടന്നു. ഇനി വേണ്ടത് ആരൊക്കെ കട്ടു എത്രയൊക്കെ കട്ടു എന്ന് കണ്ടുപിടിക്കുകയാണ്. അതത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ല.
യാതൊരു തുമ്പും വാലും ഇല്ലാത്ത കൊലപാതക കേസുകൾ പോലും തെളിയിച്ചിട്ടുള്ളവരാണ് കേരള പോലീസ്. വിജയ് മല്ല്യയ സ്വർണ്ണം പൊതിഞ്ഞു കൊടുത്ത തീയതി മുതൽ ഇന്ന് വരെയുള്ള ദേവസ്വം ഭാരവാഹികളേയും ശബരിമല ഭാരവാഹികളേയും ഉദ്യോഗസ്ഥരേയും ദേവസം മന്ത്രിമാരേയും ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയേയും കേസിൽ ഉൾപ്പെടുത്തി വിധിയാവണ്ണം ചോദ്യം ചെയ്താൽ നിഷ്പ്രയാസം തെളിയിക്കാൻ പറ്റുന്ന കേസ് മാത്രമാണിത്. അതിനുള്ള ആർജ്ജവം ഉണ്ടാകണമെന്ന് മാത്രം.
ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നത്, വിശ്വാസികളും വിശ്വാസികൾക്ക് വേണ്ടി കീ ജയ് വിളിക്കുന്ന പാർട്ടികളും ഇതിന്റെ പേരിൽ വലിയ ബഹളമൊന്നും ഉണ്ടാക്കി കാണുന്നില്ല എന്നതാണ്. (അത്തരം പ്രതിഷേധങ്ങളോ ബഹളങ്ങളോ ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാണെങ്കിൽ ക്ഷമിക്കണം.) പ്രതിപക്ഷം പതിവുപോലെ നാമമാത്രമായ ചില ചടങ്ങുകൾ നടത്തിയെന്ന് വരുത്തി മുന്നോട്ട് പോകുന്നുണ്ട്. അവർ അത്രയും ചെയ്യുന്നത് തന്നെ വലിയ ഔദാര്യം.
ഒരു കാര്യത്തിൽ വലിയ നിരാശയുണ്ട്. നിലവിലെ ഭരണകക്ഷി, പ്രതിപക്ഷത്ത് ഇരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു കൊള്ള പിടിക്കപ്പെടുന്നതെങ്കിൽ, ഈ കളവിന്റെ വിത്തും വേരും, മുക്കും മൂലയും, തൂണും തുരുമ്പും, കണക്കും കള്ളക്കണക്കും, ചെമ്പും സ്വർണ്ണവും ഒക്കെ വിശദമായിത്തന്നെ പഠിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമായിരുന്നു അവർ. ഇതിൻ്റെ പേരിലുള്ള സ്റ്റഡി ക്ലാസ്സുകളും, രാത്രി പഠന ക്ലാസ്സുകളും, പ്രതിഷേധ പ്രകടനങ്ങളും, രാജി ആവശ്യങ്ങളും, പന്തം കൊളുത്തി ജാഥകളും, സെക്രട്ടറിയേറ്റ് മാർച്ചുകളും ഹർത്താലുകളും കാരണം കേരളം പ്രകമ്പനം കൊള്ളുമായിരുന്നു. കേരള ജനതയ്ക്ക് അതിനുള്ള ഭാഗ്യം ഇല്ലാതെ പോയി.
കേരളത്തിൽ സാംസ്ക്കാരിക നായികാനായകന്മാർ എന്നൊരു കൂട്ടർ ഉണ്ടായിരുന്നു. “ഈ കൊള്ള നടത്തിയവരെ കൈയാമം വെപ്പിച്ച് റോഡിലൂടെ നടത്തിക്കണം” എന്ന് ആവശ്യപ്പെട്ട്, മേൽപ്പടി സംസ്ക്കാര സമ്പന്നർ ഒപ്പുവെച്ച ഒരു സംയുക്ത പ്രസ്താവന കാണാനുള്ള ഭാഗ്യവും കേരള ജനതയ്ക്ക് ഇല്ലാതെ പോയി. വല്ലാത്ത സെലക്ടീവ് സാംസ്ക്കാരിക പ്രവർത്തനം തന്നെ. ഏതെല്ലാം മാളങ്ങളിലാണാവോ നമ്മുടെ സാംസ്കാരിക നായികാനായകന്മാർ പുതഞ്ഞൊളിഞ്ഞ് ഇരിക്കുന്നത്?!
‘പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’ എന്നാണല്ലോ. രേഖകൾ അടക്കം കത്തിച്ച് ഇല്ലാതാക്കിയാലും കള്ളന്മാരെ പിടികൂടുക തന്നെ ചെയ്യും. അതങ്ങനെയാണ്. അതുകൊണ്ടാണല്ലോ ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. എത്ര കള്ളത്തരം കാണിച്ചാലും, സത്യത്തിനും നീതിക്കും വേണ്ടി, അങ്ങനെ ഏതെങ്കിലും ഒരു ഇടപെടൽ ഉണ്ടാകും. അതിനെ നമുക്ക് ദൈവീകം എന്നോ കർമ്മ എന്നോ മറ്റേതെങ്കിലും സൗകര്യപ്രദമായ പേരിട്ടോ വിളിക്കാം. അതുണ്ടാകും. സംശയം വേണ്ട.
വാൽക്കഷണം:- ഏറ്റവും പുതിയ വാർത്തകൾ പ്രകാരം അയ്യപ്പന്റെ യോഗദണ്ഡിലും തിരുമറി നടന്നിരിക്കുന്നു. ശബരിമലയിൽ പാത്രം വാങ്ങിയ വകയിലും കോടികളുടെ കൊള്ള നടന്നിരിക്കുന്നു. ഇക്കണക്കിന് അയ്യപ്പ വിഗ്രഹം ഒരു പരിശോധനയ്ക്ക് അയക്കുന്നത് നല്ലതാണ്. അത് ഒറിജിനൽ അയ്യപ്പൻ തന്നെയാണോ എന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാണല്ലോ.
<fb:like href="http://niraksharan.in/?p=10112" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ആ അജ്ഞാതന് ‘നന്ദിയുണ്ടേ’!
<fb:like href="http://niraksharan.in/?p=10104" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
‘വീണപൂവ്-മോഹൻലാൽ’ വിഷയം കാരണം പല ഗുണങ്ങളാണ് എനിക്കുണ്ടായത്. അതിൽ ചിലത് നിങ്ങൾക്കും ഗുണകരമായേക്കാം. അക്കമിട്ട് വിശദമാക്കാം.
ഗുണം1:- മേൽപ്പടി വിഷയവുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റ് ഇന്നലെ ഇട്ടിരുന്നു. (അതിലെ ചർച്ച തൽക്കാലം ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല ഇനിയും ചർച്ച ചെയ്യണമെന്നുള്ളവർക്ക് ആ പോസ്റ്റിന്റെ ലിങ്ക് ഇവിടെ ചേർക്കുന്നു.
ആ പോസ്റ്റിന് കീഴെ, മരണവീടുകളിൽ പാടുന്ന ഒരു പ്രാർത്ഥനാ ഗീതത്തിന്റെ വരികൾ ഞാൻ എടുത്തെഴുതിയിരുന്നു. ആ ഗീതത്തിന്റെ മുഴുവൻ വരികൾ കിട്ടാൻ വേണ്ടിയും അത് എഴുതിയത് ആരാണെന്ന് അറിയാൻ വേണ്ടിയും ശ്രമിച്ചിരുന്നു. അതിന് ഫലമുണ്ടായി.
സഹോദരൻ അയ്യപ്പന്റെ വരികളാണ് അതെന്ന് ഹരിതിൻ്റെ കമൻ്റ് വഴി മനസ്സിലാക്കാനായി. നന്ദി ഹരിത് മോഹൻ. ആ ഗീതം കമൻ്റിൽ വായിക്കാം.
ഗുണം 2:- അപ്പോൾ ദാ വരുന്നു അടുത്ത പ്രശ്നം. യുക്തിവാദിയും നാസ്തികനുമായ സഹോദരൻ അയ്യപ്പൻ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഗീതം എഴുതുകയോ! അതെങ്ങനെ ശരിയാകും? ഈ സംശയം മുന്നോട്ടുവെച്ചത് എന്റെ നാട്ടുകാരനും സതീർത്ഥൃനുമായ അനിൽ കുമാർ ആണ്.
അതേപ്പറ്റി തിരക്കാൻ എന്റെ ഗുരുനാഥനും മലയാളം അദ്ധ്യാപകനുമായ പൂയപ്പള്ളി തങ്കപ്പൻ മാഷിനെ വിളിച്ചു. അദ്ദേഹം, സഹോദരൻ അയ്യപ്പനെ നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയാണ്. അവർ രണ്ടുപേരും ചെറായിക്കാരാണ്. തങ്കപ്പൻ മാഷിന്റെ മറുപടി ഇപ്രകാരമായിരുന്നു.
“മരണ വീടുകളിൽ പാടാൻ ഒരു പ്രാർത്ഥനാഗീതം വേണമെന്ന് പറഞ്ഞ് പലർ പലപ്പോഴായി സഹോദരൻ അയ്യപ്പനെ സമീപിച്ചു. അങ്ങനെ അദ്ദേഹം എഴുതിയതാണ് ഈ വരികൾ. നമ്മൾ ഉന്നയിക്കുന്ന അതേ സംശയവുമായി പിന്നീട് പലരും അയ്യപ്പനെതിരെ വിരൽ ചൂണ്ടി. വിശ്വാസികളായ മനുഷ്യർക്ക് അങ്ങനെയൊരു പ്രാർത്ഥനാഗീതം കൊണ്ട് എന്തെങ്കിലും മനശ്ശാന്തി ലഭിക്കുന്നുണ്ടെങ്കിൽ അത് കിട്ടിക്കോട്ടെ എന്ന് കരുതിയാണ് ഞാൻ അത് എഴുതിക്കൊടുത്തത് എന്നായിരുന്നു അയ്യപ്പന്റെ മറുപടി.” നാസ്തികൻ ആയിരുന്നിട്ട് പോലും വിശ്വാസികളുടെ സന്തോഷത്തിനും മനശ്ശാന്തിക്കും ഒപ്പം നിൽക്കാൻ സഹോദരൻ അയ്യപ്പൻ കാണിച്ച മനസ്സ് അനുകരണീയം.
ഗുണം 3:- ആദ്യത്തെ പോസ്റ്റിൽ പ്രാർത്ഥനാഗീതം എടുത്ത് എഴുതിയപ്പോൾ അതിൽ വന്നിരുന്ന അക്ഷരപ്പിശക് സുധ ടീച്ചർ ചൂണ്ടിക്കാണിച്ചു. സാ’യൂ’ജ്യം തെറ്റാണ് എന്ന് ടീച്ചർ സൂചിപ്പിച്ചു. ഇത്രകാലവും ഞാൻ ഉപയോഗിച്ചിരുന്നത് സായൂജ്യം എന്ന് തന്നെയാണ്. അത് തെറ്റാണെങ്കിൽ അതിന്റെ ശരി എന്താണെന്ന് പോലും എനിക്കറിയില്ല. (ചുമ്മാതല്ല ഞാൻ നിരക്ഷരൻ ആയിപ്പോയത്.)
ശബ്ദതാരാവലി പരതിയപ്പോൾ സാ’യു’ജ്യം ആണ് ശരി എന്ന് മനസ്സിലായി. പക്ഷേ ശബ്ദതാരാവലിയിൽ അവസാനം എഴുതിയ ഒരു കാര്യം എനിക്ക് മനസ്സിലായില്ല. സാ’യൂ’ജ്യം (അ.പാ) എന്നായിരുന്നു അത്.
ഗുണം 4:- അ.പാ. എന്നാൽ അപപാഠം അഥവാ തെറ്റായ പാഠം. സാ’യൂ’ജ്യം തെറ്റായ പാഠമാണെന്നാണ് ശബ്ദതാരാവലി പറയുന്നത്. അങ്ങനെ അപപാഠം എന്ന ഒരു വാക്ക് പഠിച്ചു.
ഗുണം 5:- സാ’യൂ’ജ്യം തെറ്റാണെങ്കിലും സംസ്കൃതത്തിൽ നിന്ന് വന്ന സാ’യു’ജ്യം എന്ന പദം മലയാളികരിക്കപ്പെട്ട് മലയാളത്തിന്റെ ചൊല്ലിനോടും ശീലിനോടും ചേർന്നപ്പോൾ സായൂജ്യം ആവുകയും അതിപ്പോൾ തെറ്റാണെന്ന് പറയാൻ പറ്റാത്ത അവസ്ഥയിലായിട്ടുണ്ടെന്നും ആണ് തങ്കപ്പൻ മാഷ് പറയുന്നത്. അദ്ധ്യാപകൻ അധ്യാപകൻ ആയത് പോലെ. ശരിയും തെറ്റും ഏതുമാകട്ടെ. പക്ഷേ, രണ്ട് വശവും മനസ്സിലാക്കി നീങ്ങുക തന്നെ.
ഇതിനൊക്കെ നന്ദി പറയാനുള്ളത് ലാലേട്ടന് പ്രസംഗം എഴുതിക്കൊടുത്ത ആ അജ്ഞാത മഹാനുഭാവലുവിനോടാണ്. നന്ദിയുണ്ടേ. (UPI വഴി പണം അയച്ച ശേഷം മമ്മൂക്കയുടെ ശബ്ദത്തിൽ കേൾക്കുന്ന അതേ ‘നന്ദിയുണ്ടേ’ തന്നെ)
വാൽക്കഷണം:- എന്നെ ഇപ്പോൾ അലട്ടുന്ന പ്രശ്നം ഇതൊന്നുമല്ല. ഇങ്ങനെയിങ്ങനെ ഭാഷയിലെ ഓരോ പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയാൽ, എന്റെ നിരക്ഷര പദവിക്കും പട്ടത്തിനും അത് ഭീഷണി ആകില്ലേ?
<fb:like href="http://niraksharan.in/?p=10104" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇവർക്ക്‌ കൗൺസിലിങ്ങ് ആവശ്യമുണ്ട്!
<fb:like href="http://niraksharan.in/?p=10099" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്ന് (21.09.2025) വൈകീട്ട് സമയം 06:55 മണി. കാക്കനാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന എന്റെ കാറിന്റെ പിന്നിൽ, കലൂർ ഭാഗത്ത് വെച്ച് ഒരു സ്ക്കൂട്ടർ വന്നിടിക്കുന്നു. ട്രാഫിക് ബ്ലോക്കിൽ നിർത്തിയിട്ട വാഹനങ്ങൾക്കിടയിലൂടെ കുത്തിത്തിരുകി വന്ന സ്ക്കൂട്ടറാണ് ഇടിക്കുന്നത്. 25 വയസ്സിൽ താഴെയുള്ള ഒരു ചെറുപ്പക്കാരനാണ് മുന്നിൽ; പിറകിൽ ഇരിക്കുന്നത് ആ പ്രായത്തിൽ താഴെയുള്ള ഒരു പെൺകുട്ടി.
ട്രാഫിക് ബ്ലോക്കിനിടയിൽ, ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ പോലും എനിക്ക് പറ്റാത്ത അവസ്ഥയാണ്. ആ തിരക്കിനിടയിലൂടെ സ്കൂട്ടർ ഓടിച്ച് ചെറുപ്പക്കാർ രക്ഷപ്പെട്ടു.
മോശമായിപ്പോയി പിള്ളേരെ. ഒരു അപകടം നടന്നാൽ വാഹനം നിർത്തി പരസ്പരം സംസാരിച്ച് ആരുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഒത്തുതീർപ്പുകൾ നടത്തേണ്ടതാണ്. നിങ്ങൾക്ക് അതിനൊന്നും സമയമില്ല. ഒരു മനുഷ്യന്റെ ശരീരത്തിൽ നിങ്ങളുടെ വാഹനം ഇടിച്ചിരുന്നെങ്കിലും നിങ്ങൾ ഇതു തന്നെയല്ലേ ചെയ്യുക? Hit & Run ആണ് നിങ്ങൾ ചെയ്തിരിക്കുന്നത്. മോശം പെരുമാറ്റവും സംസ്ക്കാരവും കുറ്റകരമായ നീക്കവും ആണത്.
എന്നുവെച്ച് പുതുതലമുറയെ മുഴുവൻ അടച്ച് കുറ്റം പറയാൻ ഞാൻ തയ്യാറല്ല. അതിന് കാരണമുണ്ട്.
ട്രാഫിക്ക് ബ്ലോക്കിൽ നിന്ന് ഞാൻ അല്പം മുന്നോട്ട് നീങ്ങിയതും വലത് വശത്ത് ബൈക്കിൽ വന്ന ഒരു ചെറുപ്പക്കാരൻ എന്നോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടറിന്റെ പടം വേണമോ എന്ന് അയാൾ എന്നോട് ചോദിച്ചു. ആ ചെറുപ്പക്കാരൻ തന്ന പടമാണ് ഇതോടൊപ്പം ഉള്ളത്.
യുവതലമുറയ്ക്ക് പറഞ്ഞാൽ മനസ്സിലാകുന്ന ഒരു കാര്യം പറയാം. CCTVആയും മൊബൈൽ ഫോണുകൾ ആയും ഒരു പൗരൻ്റെ ചുറ്റിനും ക്യാമറകൾ ഉണ്ട് ഇക്കാലത്ത്. തന്ത വൈബുകാരോട് ഇത് പറഞ്ഞാൽ അവർക്ക് മനസ്സിലാകണമെന്നില്ല. പക്ഷേ നിങ്ങൾ ന്യൂജനറേഷൻ പിള്ളേർക്ക് അത് തീർച്ചയായും മനസ്സിലാകും, മനസ്സിലായേ തീരൂ. ഒരു കുറ്റകൃത്യം ചെയ്ത ശേഷം എളുപ്പത്തിൽ രക്ഷപ്പെടൽ ഇനിയുള്ള കാലത്ത് ബുദ്ധിമുട്ടാണ്.
സൈക്കിളിൽ പിന്നിലൂടെ ചെന്ന് ഒരു പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിച്ച പതിനൊന്നാം ക്ലാസുകാരനെ CCTVയുടെ സഹായത്തോടെ ആ പെൺകുട്ടി പിടിച്ച് പോലീസിൽ ഏൽപ്പിച്ചത്, റീലുകൾ വഴി കഴിഞ്ഞയാഴ്ച്ച നിങ്ങൾ കണ്ടുകാണുമല്ലോ. തൻ്റെ സൈക്കിൾ മോഷ്ടിച്ച് കടന്നു കളഞ്ഞ ഒരാളെ CCTVയുടെ സഹായത്തോടെ ഒരു നാലാം ക്ലാസുകാരൻ പിടികൂടിയതും നിങ്ങൾ ചിലപ്പോൾ കണ്ടുകാണും.
നിങ്ങൾ മറ്റേതോ ലോകത്താണ് ജീവിക്കുന്നതെന്ന് കരുതരുത്. ഒന്ന് പോലീസ് സ്റ്റേഷനിൽ കയറേണ്ടി വരുമ്പോൾ നിങ്ങൾ ഈ ലോകത്തെ സാധാരണ പൊതുജനങ്ങളുടെ മുൻപിൽ തലകുനിച്ച് നിൽക്കേണ്ടിവരും; ചിലപ്പോൾ നിങ്ങളുടെ രക്ഷിതാക്കളും. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങൾക്ക് നല്ല കൗൺസിലിങ്ങ് ആവശ്യമുണ്ട്. ഒന്നുകിൽ സ്കൂളുകളിൽ നിന്ന് അല്ലെങ്കിൽ പോലീസ് സ്റ്റേഷനുകളിൽ നിന്ന്.
പൊതുബോധമുള്ള നല്ല ചെറുപ്പക്കാരും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്. അത്തരത്തിൽ ഒരു ചെറുപ്പക്കാരനാണ് ഈ ഫോട്ടോയെടുത്ത് എനിക്ക് തന്നത്. അയാളെപ്പോലുള്ളവർക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്.
നിങ്ങളുടെ RC നമ്പർ വെച്ച് വണ്ടി ഉടമയെ കണ്ടുപിടിച്ച് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. തൽക്കാലം ഞാനത് ചെയ്യുന്നില്ല. പക്ഷേ എല്ലായ്‌പ്പോഴും ഇങ്ങനെ രക്ഷപ്പെടുമെന്ന് കരുതരുത്. എല്ലാത്തിനും കൂടെ ചേർത്ത് എപ്പോഴെങ്കിലും തെരുവിൽ നിന്ന് തന്നെ നിങ്ങൾക്ക് കിട്ടും. ജാഗ്രതൈ!
വാൽക്കഷണം:- ഏറ്റവും ചുരുങ്ങിയ പ്രതികരണമാണ് ഈ പോസ്റ്റും ആ വരിയും. രണ്ടാഴ്ച മുൻപ്, കാലിന് സുഖമില്ലാത്ത എന്റെ ഒരു സുഹൃത്ത് റോഡ് ക്രോസ് ചെയ്യുമ്പോൾ, ഇടിച്ച് വീഴ്ത്തി ഒരു ബൈക്കുകാരൻ നിർത്താതെ പോയ്ക്കളഞ്ഞു. അയാളെ റോഡിലിട്ട് ആരെങ്കിലും ഒന്ന് പൊട്ടിച്ചാൽ എങ്ങനെയിരിക്കും. അത്രയേ ഞാൻ പറഞ്ഞുള്ളൂ. ഒരു മുന്നറിയിപ്പ് മാത്രം.
<fb:like href="http://niraksharan.in/?p=10099" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;