niraksharan (നിരക്ഷരൻ) » സിനിമ
ഇത്തിരി നേരം
<fb:like href="http://niraksharan.in/?p=10136" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’ ആദ്യ ദിവസം തന്നെ താരങ്ങൾക്കും പിന്നണി പ്രവർത്തകർക്കും ഒപ്പം പ്രിവ്യൂ ഷോ കണ്ടു.
ഏതൊരു സിനിമയിലും, അടുത്ത രംഗം ഏതാണെന്ന് ഊഹിക്കാൻ കഴിയുന്നില്ലെങ്കിൽ എനിക്ക് ആ സിനിമയോട് ഇഷ്ടം കൂടുകയാണ് പതിവ്.
ഈ സിനിമ എൻ്റെ എല്ലാ ഊഹങ്ങളേയും തെറ്റിച്ചാണ് മുന്നോട്ട് പോയത്. ഇപ്പോൾ വരും, ഇപ്പോൾ വരും എന്ന് പ്രതീക്ഷിച്ച രംഗങ്ങൾ ഒന്നും വന്നില്ല. എങ്ങോട്ട് പോകുന്നെന്നോ എങ്ങനെ അവസാനിക്കുമെന്നോ ഒരു പിടിയും കിട്ടുന്നില്ല. സിനിമയുടെ ആദ്യപകുതി ഗൗരവത്തിലും റൊമാൻസിലുമാണ്. രണ്ടാം പകുതി താരതമ്യേന നർമ്മത്തിലും! സാധാരണ സിനിമകളിൽ നേരെ തിരിച്ചാണല്ലോ.
സറിനും റോഷനും നായികാനായകന്മാരുടെ വേഷം ഗംഭീരമായി കൈകാര്യം ചെയ്തപ്പോൾ നർമ്മ സ്വഭാവമുള്ള വേഷങ്ങളുമായി നന്ദുവും ആനന്ദ് മന്മഥനും ജിയോ ബേബിയും കട്ടയ്ക്ക് കൂടെ നിന്നു.
വേണമെങ്കിൽ കൈവിട്ട് പോകാമായിരുന്ന അവസാന ഭാഗങ്ങളിൽ അതിന് ഇട നൽകാതെ safe landing ആയപ്പോൾ സിനിമ ഒരു ചെറിയ സന്ദേശം കൂടെ സമൂഹത്തിന് നൽകുന്നുണ്ട്.
നഷ്ടപ്രണയം ഉണ്ടായിട്ടുള്ളവർക്ക് ഈ സിനിമ കൂടുതൽ എളുപ്പം പിടികിട്ടും.
ഇത്തരം ഒരു സിനിമയിലും പശ്ചാത്തല സംഗീതത്തിന് ധാരാളം സാദ്ധ്യത ഉണ്ടെന്ന് തെളിയിക്കുന്നുണ്ട് സംഗീത സംവിധായകൻ ബാസിൽ.
എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു. (08/10). സംവിധായകൻ പ്രശാന്ത് വിജയിനും താരങ്ങൾക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
#ഇത്തിരിനേരം
#സിനിമ
#cinema
<fb:like href="http://niraksharan.in/?p=10136" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഫെമിനിച്ചി ഫാത്തിമ
<fb:like href="http://niraksharan.in/?p=10109" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
‘ഫെമിനിച്ചി ഫാത്തിമ’ എന്ന ഗംഭീര സിനിമയാണ് ഇന്നത്തെ ദിവസം ധന്യമാക്കിയത്. IFFK യിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഈ സിനിമയുടെ പ്രിവ്യൂ ആണ് ഇന്ന് ഷേണായീസിൽ കണ്ടത്.
ടീനേജുകാരനായ മൂത്തമകൻ കിടക്കയിൽ മൂത്രം ഒഴിക്കുന്നിടത്ത് നിന്ന് തുടങ്ങി, ഈ സിനിമ വിരൽചൂണ്ടുന്നതും കത്തിക്കയറുന്നതും പല കുടുംബങ്ങളിലും സ്ത്രീകൾ കടന്ന് പോകുന്ന അവസ്ഥകളിലൂടെയാണ്. ചിരിക്കാനും ചിന്തിക്കാനും മനസ്സറിഞ്ഞ് കൈയ്യടിക്കാനും ഒരുപാട് രംഗങ്ങളുള്ള മനോഹരമായ ഒരു കൊച്ചു സിനിമ.
ഈ സിനിമയിൽ താരങ്ങൾ ഇല്ല. കണ്ട് പരിചയമുള്ള അഭിനേതാക്കൾ എന്ന് പറയാൻ കാര്യമായി ആരുമില്ല. കുപ്പിയും പാട്ടയും ഒക്കെ പെറുക്കാൻ വരുന്ന തമിഴ് കഥാപാത്രമായി വരുന്ന റാജിയെ റീലുകളിൽ കണ്ട് പരിചയം ഉണ്ട്. അവരടക്കം എല്ലാ അഭിനേതാക്കളും മലയാള സിനിമയ്ക്ക് മുതൽക്കൂട്ട് ആകാൻ പോന്നവരാണ്. എത്ര സ്വാഭാവികമായ അഭിനയമാണെന്നോ ഇവരുടെയെല്ലാം. ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സംവിധായകൻ ഫാസിൽ മുഹമ്മദ്, കഥാകൃത്ത്, എഡിറ്റർ, എന്നീ റോളുകളിലും വലിയൊരു കയ്യടി അർഹിക്കുന്നു. ഇഴച്ചിലോ വലിച്ചിലോ ഇല്ലാത്ത കുറ്റമൊന്നും പറയാനില്ലാത്ത ഒരു കിടു സിനിമ.
ഒക്ടോബർ 10ന് ഫെമിനിച്ചി ഫാത്തിമ തിയേറ്ററുകളിൽ എത്തും. നല്ല മലയാളം സിനിമകളെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രേക്ഷകർ ഓരോരുത്തരും ഇത് തീയറ്ററിൽ പോയിത്തന്നെ കണ്ട് വലിയ വിജയമാക്കണം എന്നാണ് എന്റെ അഭിപ്രായം. ഇത്തരം സിനിമകളിലാണ് മലയാളം സിനിമയുടെ ഭാവി.
ക്രൂവിനും അഭിനേതാക്കൾക്കും ഒപ്പം ഒരു പ്രിവ്യൂ സീറ്റ് തരമാക്കി തന്നതിന് ഗീതിക്ക് നന്ദി. ഇത്രയുംം നല്ല ഒരു സിനിമ തിയേറ്ററുകളിൽ എത്തിച്ച DQവിൻ്റെ Wayfarer ഫിലിംസിന് പ്രത്യേകം നന്ദി.
#feminichifathima
#cinema
#malayalamcinema
<fb:like href="http://niraksharan.in/?p=10109" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഹൃദയപൂർവ്വം വിട പറയുന്നു!?
<fb:like href="http://niraksharan.in/?p=10078" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കുറച്ച് വർഷങ്ങളായി തീയറ്ററിൽ പോയി സിനിമ കാണുമ്പോഴും കണ്ടതിന് ശേഷവും ശക്തമായി ഉയർന്ന് വരുന്ന ഒരു വികാരവും ചിന്തയുമുണ്ട്. “വേണ്ട.. മതിയായി. തീയറ്ററിൽ പോയി സിനിമ കാണുന്നത് ഇതോടെ അവസാനിപ്പിക്കണം.”
മൊബൈൽ ഫോണുകളുടെ വരവോടെ, പ്രത്യേകിച്ച് സ്മാർട്ട് ഫോണുകളുടെ വരവോടെയാണ് ഈ ചിന്ത അധികരിച്ചിട്ടുള്ളത്.
ലോകത്ത് കിട്ടാവുന്നതിൽ ഏറ്റവും മുന്തിയ സ്മാർട്ട്ഫോൺ ഉപയോഗിക്കും പലരും. പക്ഷേ പൊതുബോധം വട്ടപ്പൂജ്യമാണ്. സിനിമാ തീയറ്ററിലെ ഇരുട്ടിൽ അവിടവിടെയായി മൊബൈൽ ഫോണിലെ വെളിച്ചം ഉണ്ടായാൽ, അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന് സ്വയം മനസ്സിലാക്കുന്നില്ല മൊബൈൽ വീരന്മാർ. പറഞ്ഞ് കൊടുത്താലും മനസ്സിലാക്കില്ല. പറഞ്ഞവനെ മെക്കിട്ട് കേറിയെന്ന് വരും. ഇതാണ് അവസ്ഥ.
സിനിമ തുടങ്ങി അതിന്റെ ടൈറ്റിൽ കാണിക്കുമ്പോളോ ആദ്യത്തെ അഞ്ച് മിനിറ്റ് നേരമോ സഹിക്കാം. ചിലർക്ക് സിനിമയുടെ ടൈറ്റിൽ വരുമ്പോളും നായകൻ വരുമ്പോഴും അതിന്റെ പടമെടുത്ത് കൈയോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തില്ലെങ്കിൽ ഒരു സമാധാനവുമില്ല. അതും സഹിക്കാം. പക്ഷേ, അവർക്ക് ബോറടിക്കുന്ന രംഗങ്ങളിലെല്ലാം അവർ മൊബൈൽ ഫോണിൽ ഞെക്കിക്കൊണ്ടിരിക്കും.
തൊട്ടടുത്ത സീറ്റുകളിൽ ഇരിക്കുന്നവരാണ് ഇത് ചെയ്യുന്നതെങ്കിൽ എനിക്ക് പിന്നെ സിനിമ കാണാനേ പറ്റാറില്ല. ആദ്യമാദ്യം അവരോട് തുറന്ന് പറയുകയും ഫോൺ ഓഫ് ചെയ്യാൻ അഭ്യർത്ഥിക്കുകയും ഒക്കെ പതിവായിരുന്നു. ഇപ്പോൾ പക്ഷേ ഭയമാണ്. ഏതൊക്കെ തരം പൊടിയും പുകയും അടിച്ചവരോടാണ് സംസാരിക്കുന്നതെന്ന് അറിയില്ലല്ലോ. സ്ഥലത്തെ പ്രധാന കൊട്ടേഷൻ സംഘാംഗമോ രാഷ്ട്രീയ ഗുണ്ടയോ ആണ് മറുവശത്തെങ്കിൽ നമ്മുടെ ജീവിതം അതോടെ തീർന്നു. അതിലും ഭേദം തീയറ്ററിൽ പോകാതിരിക്കുക തന്നെ.
മൂന്ന് ദിവസം മുമ്പ് സത്യൻ അന്തിക്കാടിന്റെ ‘ഹൃദയപൂർവ്വം’ എന്ന സിനിമയ്ക്ക് പോയ അനുഭവം പറയാം.
സിനിമ തുടങ്ങി അൽപനേരം കഴിഞ്ഞാണ് ഇടതുവശത്തെ സീറ്റുകളിൽ രണ്ടുപേർ വന്നിരുന്നത്. രണ്ടാളേയും മദ്യത്തിന്റെ രൂക്ഷഗന്ധം. പത്തര മണിയുടെ ഷോ ആണ്. വന്നിരുന്ന ഉടനെ തീയറ്ററിൽ ഉള്ള “എല്ലാവർക്കും ഉറക്കം വരാതെ ഇത് കാണാനുള്ള അവസരം ഉണ്ടാകട്ടെ” എന്ന് മദ്യപാനികളിൽ ഒരുത്തന്റെ ഉച്ചത്തിലുള്ള ആശംസ. സിനിമയെ പറ്റിയുള്ള അഭിപ്രായം കൃത്യമായും മനസ്സിലാക്കി വന്നിരിക്കുന്നവരാണ് രണ്ടാളും എന്ന് വൈകാതെ വ്യക്തമായി. ഓരോ ഡയലോഗിലും ചിരിയോട് ചിരി. പിന്നെ പരസ്പരം അതിന്റെ വ്യാഖ്യാനങ്ങളും വിലയിരുത്തലുകളും. അതിനടുത്ത ഡയലോഗ് അവരും കേൾക്കുന്നില്ല ഞാനും കേൾക്കുന്നില്ല.
ഇനി വലതുവശത്ത് ഭാര്യാസമേതം ഇരിക്കുന്ന മഹാന്റെ കാര്യം പറയാം. ഓരോ രണ്ട് മിനിറ്റിലും അയാൾക്ക് മെസ്സേജ് വരുന്നു. അയാൾ അതെടുത്ത് നോക്കുന്നു; മറുപടി അയക്കുന്നു. അതിനുശേഷം പലപ്പോഴും ഫോൺ തിരിച്ച് പിടിക്കുന്നത് എന്റെ മുഖത്തേക്ക്.
ഇടവേള ആയപ്പോഴേക്കും,….“ദയവ് ചെയ്ത് സിനിമ തീരുന്നതുവരെ ഈ ഫോൺ ഒന്ന് പോക്കറ്റിൽ വെക്കാമോ? എനിക്കതിന്റെ വെളിച്ചം വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.” എന്ന് ഞാൻ അയാളോട് അഭ്യർത്ഥിച്ചു.
“അത്യാവശ്യം ഒരു മെസ്സേജിന് മറുപടി അയക്കേണ്ടി വന്നു. അതുകൊണ്ടാണ്.”… എന്ന് മറുപടി.
“അത്യാവശ്യം മെസ്സേജ് അല്ലല്ലോ സുഹൃത്തേ. വന്നിരുന്നപ്പോൾ മുതൽ ഇത് തന്നെയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്. ഫോൺ ഒരെണ്ണം എന്റെ പോക്കറ്റിലും ഉണ്ട്. എനിക്കുമുണ്ട് അത്യാവശ്യങ്ങൾ. രണ്ടര മണിക്കൂർ ആ അത്യാവശ്യങ്ങളെല്ലാം മാറ്റി വെച്ചിട്ടാണ് ഞാനും സിനിമ കാണാൻ വന്നിരിക്കുന്നത്.”
പിന്നീട് ആയാൾ മറുത്തൊന്നും പറഞ്ഞില്ല. ഭാര്യയോട് എന്തോ പിറുപിടുത്തശേഷം ഫോൺ കമഴ്ത്തി പിടിച്ചു. എന്റെ മുഖത്ത് ലൈറ്റ് വീഴാത്ത വിധത്തിൽ ഫോൺ തിരിച്ച് പിടിച്ച് കലാപരിപാടി അവസാനം വരെ തുടരുകയും ചെയ്തു. അത്രയ്ക്കെങ്കിലും ആശ്വാസം.
ഇനി ഇടതുവശത്തെ മദ്യപാനികളിലേക്ക് തിരികെ വരാം. ഉറങ്ങാതെ കടിച്ചുപിടിച്ചിരുന്ന് സിനിമ കാണാൻ എല്ലാവർക്കും ആശംസകൾ നേർന്ന മഹാൻ ഇതിനകം കൂർക്കം വലിച്ച് ഉറക്കമായി. മദ്യപിച്ച് ഉറങ്ങുന്നവരുടെ കൂർക്കം വലിക്ക് 10 ഡെസിബെൽ കൂടുതലാണെന്ന് മദ്യപാനികളുമായി സമ്പർക്കമുള്ളവർക്ക് ബോദ്ധ്യമുണ്ടാകും. മുന്നിലെ സീറ്റിൽ ഇരിക്കുന്നവർ തിരിഞ്ഞ് നോക്കി അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് എന്ത് കാര്യം?! കൂടെ വന്നവൻ, ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ സിനിമയിൽ മുഴുകിയിരിക്കുന്നു. ലഹരി ഇറങ്ങിയത് കൊണ്ടായിരിക്കാം അയാളുടെ ചിരിയും അട്ടഹാസവും എല്ലാം ഒതുങ്ങിയിട്ടുണ്ട്. മറ്റേയാൾ, കൂർക്കം വലിയോടെ തന്നെ കുംഭകർണ്ണ സേവ പൂർവ്വാധികം ഭംഗിയായി സിനിമ തീരുന്നത് വരെ തുടർന്നു.
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ‘ഹൃദയപൂർവ്വം’ സിനിമയെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറയണമല്ലോ.
നേരെ ചൊവ്വേ കാണാനോ കേൾക്കാനോ ആസ്വദിക്കാനോ പറ്റിയില്ല. പിന്നെന്തോന്ന് പറയാൻ? മോഹൻലാലിന്റെ ഒപ്പം പല സീനുകളിലും നിറഞ്ഞ് നിന്ന സംഗീത് പ്രതാപ്, ജഗതിക്ക് പകരം വെക്കാൻ പോന്ന മുതലാണ് എന്ന് മദ്യപാനികൾ തീയറ്റർ മുഴങ്ങുന്ന ശബ്ദത്തിൽ പറയുന്നത് കേട്ടിരുന്നു. അവരാണല്ലോ ശരിക്കും സിനിമ ആസ്വദിച്ചത്. അതുകൊണ്ട് അവർ പറഞ്ഞത് ശരിയായിരിക്കാം.
എനിക്ക് പറയാനുള്ളത് സിനിമാ തീയറ്ററുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കണം എന്നാണ്. അല്ലെങ്കിൽ എന്നെപ്പോലുള്ള ന്യൂനപക്ഷങ്ങളെങ്കിലും സിനിമാ തീയറ്ററുകളിൽ നിന്ന് അകന്ന് പോകും. പോപ്ക്കോണും പാർക്കിംഗ് ഫീസും ടിക്കറ്റും ഒക്കെയായി കുറഞ്ഞത് 500 രൂപയെങ്കിലും മുടക്കിയാണ് ഒരാൾ ഇക്കാലത്ത് സിനിമ കാണുന്നത്. എന്നിട്ട് വന്ന കാര്യം നേരെ ചൊവ്വേ നടക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം?
ഹൃദയപൂർവ്വം, തീയറ്ററുകളോട് വിട പറയാനുള്ള സമയം ആയിരിക്കുന്നു. തീയറ്റർ എക്സ്പീരിയൻസ് തന്നെ കിട്ടണം എന്നുള്ള ചുരുക്കം ചില സിനിമകൾ ഇനിയും തീയറ്ററിൽ തന്നെ പോയി കണ്ടെന്നിരിക്കും. അല്ലാതെയുള്ള സിനിമകൾ എത്ര മഹത്തരം ആണെന്ന് പറഞ്ഞാലും OTT യിൽ വരുമ്പോൾ കണ്ടോളാം. അല്ലെങ്കിൽ പിന്നെ ആളൊഴിഞ്ഞ തിയറ്ററുകളിലെ സിനിമയ്ക്ക് മാത്രം കയറാം. അരനാഴിക നേരം മാത്രം ബാക്കിയുള്ളപ്പോൾ ഇനി എത്ര സിനിമകൾ കൂടെ കാണുമെന്നാണ്?!
വാൽക്കഷണം:- നാളെ ഒരു ‘തീയറ്റർ എക്സ്പീരിയൻസിന് ‘ കൂടെ തല വെക്കുന്നുണ്ട്. മേൽപ്പറഞ്ഞതിൽ നിന്ന് മറിച്ചൊരു അനുഭവം പ്രതീക്ഷിക്കുന്നതേയില്ല. “നന്നായിട്ട് വെറുപ്പിക്കണം” എന്നേ മൊബൈൽ വീരന്മാരോട് പറയാനുള്ളൂ. എന്നാലേ എന്റെ തീരുമാനത്തിന് ആക്കം കൂടൂ.
<fb:like href="http://niraksharan.in/?p=10078" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
സിനിമയിലെ മയക്കുമരുന്നുകാർ
<fb:like href="http://niraksharan.in/?p=9898" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഒപ്പം ഇനി മുതൽ സിനിമയിൽ അഭിനയിക്കില്ല, സഹകരിക്കില്ല എന്ന് പറഞ്ഞുകൊണ്ട്, നടി വിൻസി അലോഷ്യസ് അതിശക്തമായ ഒരു നീക്കം സധൈര്യം നടത്തി. ഒരുപക്ഷേ നാളെ തനിക്ക് സിനിമകൾ ഒന്നും കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിൻസി അത്തരം ഒരു സാഹസത്തിന് മുതിർന്നത്. അതിന് ഒരു വലിയ കൈയ്യടി അവർ അർഹിക്കുന്നു.
ആ കേസ് എന്തായി, അതിന്റെ മെറിറ്റ് എന്താണ്, എന്നതല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.
വിൻസി പറഞ്ഞത് പോലെയുള്ള ഒരു നടപടി സ്വീകരിക്കാൻ എത്ര നടിമാർ മുന്നോട്ട് വരും? എത്ര നടന്മാർ മുന്നോട്ടു വരും? ഞാൻ അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ, ഞാൻ ആ സിനിമയിൽ നിന്ന് പിന്മാറും എന്ന് സധൈര്യം പറയാൻ നമ്മുടെ സൂപ്പർസ്റ്റാറുകൾ തയ്യാറാണോ?
ബുദ്ധിമുട്ടായിരിക്കും. താരസിംഹാസനത്തിന് കോട്ടം തട്ടുന്ന നടപടികൾ, സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ താര രാജാക്കന്മാർ കൈക്കൊള്ളണമെന്നില്ല.
പക്ഷേ നമ്മൾ സിനിമാ പ്രേക്ഷകർക്ക് അത്തരം ചില നടപടികൾ സ്വീകരിക്കാൻ എളുപ്പമാണ്.
ഇന്ന് രാവിലെ മയക്കുമരുന്നും സിനിമയുമായി ചേർത്ത് കണ്ട ഒരു വാർത്തയുമായി ബന്ധപ്പെട്ടതാണ് ഇത്രയും പറഞ്ഞത്.
ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരാണ് പിടിയിലായത്.
1. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനായ ഖാലിദ് റഹ്മാൻ.
2. തമാശ, ഭീമൻ്റെ വഴി, സുലൈഖ മൻസിൽ, എന്നീ സിനിമകളുടെ സംവിധായകനായ അഷ്റഫ് ഹംസ.
…. എന്നിവരാണ് ഈ സംവിധായകർ. ക്യാമറാമാൻ സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്നാണ്, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരടക്കം മൂന്ന് പേരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.
രസകരമായ വസ്തുത, സ്റ്റേഷൻ ജാമ്യത്തിൽ തന്നെ ഇവരെ വിട്ടയച്ചു എന്നതാണ്.
നിശ്ചിത അളവിൽ കൂടുതൽ ലഹരി കൈവശം വെച്ചാൽ മാത്രമേ ഇതൊരു കുറ്റം ആകുന്നുള്ളൂ ഈ രാജ്യത്ത്! പിന്നെങ്ങനെ ലഹരിക്കെതിരെയുള്ള പോരാട്ടം വിജയിക്കുമെന്നാണ് നമ്മുടെ ഭരണകൂടം കരുതുന്നത്. ഏതൊരാളും നിശ്ചിത അളവിൽ താഴെയുള്ള ലഹരി പോക്കറ്റിൽ വെച്ച് നിർവിഘ്നം വിലസും. ഇതിലും ഭേദം ഈ സാധനം നിയമപരമാക്കി ആ ഇനത്തിൽ ടാക്സ് കൈപ്പറ്റുന്നതല്ലേ? സിനിമാ തിയേറ്ററിൽ ഇതിനെതിരെ ഒരു സ്ലൈഡ് കൂടുതലായി കാണിക്കേണ്ടി വരും. തീർന്നില്ലേ സർക്കാരിന്റെ ഉത്തരവാദിത്തം?!
ആദ്യം വേണ്ടത് മയക്കുമരുന്ന് ഒരു ഗ്രാം പോലും കൈവശം ഉണ്ടെങ്കിലും, പിടിച്ച് അകത്തിടാൻ പാകത്തിന് നിയമം ഭേദഗതി വരുത്തുകയാണ്.
‘ഞാൻ ഈ നിരോധിത സാധനം ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിക്കാറുണ്ട് ‘ എന്ന് പൊലീസിൽ മൊഴി കൊടുത്തവരേയും കുറ്റം ചാർത്തി അകത്തിടാൻ പാകത്തിന് നിയമം മാറ്റിയെഴുതണം. അതെ, ഈയടുത്ത് അങ്ങനെയൊരു മൊഴി നൽകിയ നടൻ ഷൈൻ ടോം ചാക്കോയെ ഉദ്ദേശിച്ച് തന്നെയാണ് പറഞ്ഞത്.
ലഹരി മാഫിയയുടെ ഒന്നാമത്തെ കണ്ണിക്കപ്പുറം മുകളിലുള്ള രണ്ടാമതൊരു കണ്ണിയെ ഇതുവരെ പിടിച്ചതായി വാർത്ത വന്നിട്ടുണ്ടോ? രണ്ടാമതൊരു കണ്ണിയിൽ നിന്ന് ആരെയും പിടിക്കില്ല. പിടിച്ചാൽ പല വമ്പന്മാരും കുടുങ്ങും. പല പകൽമാന്യന്മാരും അകത്താകും. ആതുകൊണ്ട് അങ്ങനെയൊരു സംഭവം ഉണ്ടാകില്ല. ആയതിനാൽ, ലഹരിക്കെതിരെയുള്ള സർക്കാരിന്റെ പോരാട്ടവും വീരസ്യം പറച്ചിലും ഒരു പ്രഹസനമായും പൊറാട്ട് നാടകമായും തുടരും.
പക്ഷേ, നമ്മൾ സാധാരണ മനുഷ്യന്മാർക്ക് ലഹരിക്കെതിരെ ചെയ്യാൻ പറ്റുന്ന ചില ചെറിയ കാര്യങ്ങളുണ്ട്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കില്ല എന്ന് തീരുമാനമെടുക്കാൻ നമുക്ക് കഴിയും. വിൻസി അലോഷ്യസ് എന്ന ധൈര്യശാലിയായ നടി എടുത്ത തീരുമാനം പോലെ.
ഞാൻ എന്റെ കാര്യം പറയാം.
1. ഷൈൻ ടോം ചാക്കോ
2. ശ്രീനാഥ് ഭാസി
3. ഖാലിദ് റഹ്മാൻ
4. അഷ്‌റഫ്‌ ഹംസ
5. വിനായകൻ*
എന്നിവർ ക്യാമറയ്ക്ക് മുന്നിലോ പിന്നിലോ സഹകരിക്കുന്ന സിനിമകൾ ഞാനിനി കാണില്ല. അതിനി ഓസ്ക്കാർ കിട്ടിയ സിനിമകൾ ആണെങ്കിലും തീരുമാനത്തിൽ മാറ്റമില്ല. മയക്കുമരുന്ന് അടിച്ചു കയറ്റി നിങ്ങൾ ഉണ്ടാക്കുന്ന കലാസൃഷ്ടികൾ കണ്ട് ധന്യനാകാനോ കോരിത്തരിക്കാനോ ഞാൻ ഉദ്ദേശിക്കുന്നില്ല.
* ഈ ലിസ്റ്റിൽ വിനായകൻ കയറി വന്നത് മറ്റ് പല കാരണങ്ങൾ കൊണ്ടാണ്. അയാൾ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന ആളാണോ എന്ന് തീർച്ചയില്ല. പക്ഷേ, മദ്യലഹരിയിൽ തുണി പറിച്ചെറിഞ്ഞ് മറ്റുള്ളവരുടെ തള്ളയ്ക്ക് വിളിക്കുകയും പൊതുസമൂഹത്തിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന അയാളെ സഹിക്കേണ്ട കാര്യം ഒരു മലയാളിക്കും ഇല്ല. അതുകൊണ്ട് അയാളെയും മാറ്റി നിർത്തുന്നു.
ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയെയും പിടികൂടിയത് സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്ന് ആയതുകൊണ്ട് സമീറും വൈകാതെ തന്നെ ഈ ലിസ്റ്റിൽ കയറിക്കൂടിയേക്കാം. ഷൈയ്ൻ നിഗമും മറ്റ് ചില പ്രമുഖ നടന്മാരും വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ട്. പിടികൂടപ്പെടുന്ന മുറയ്ക്ക് അവരും ലിസ്റ്റിൽ കയറിപ്പറ്റും.
(അപ്ഡേറ്റ്:- സമീർ താഹിറിനെ മുൻപ് മയക്കുമരുന്ന് കേസിൽ പിടികൂടിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് അയാളും ലിസ്റ്റിലേക്ക് കയറുന്നു.
6. സമീർ താഹിർ)
‘അങ്ങനെ നോക്കിയാൽ, നിരക്ഷരന് മലയാള സിനിമ തന്നെ കാണേണ്ടി വരില്ല’… എന്നൊരു അഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.
“ഓ.. മലയാള സിനിമ കണ്ട് പ്രബുദ്ധനായില്ലെങ്കിലും പുളകിതനായില്ലെങ്കിലും തട്ടിയും മുട്ടിയും ഞാനങ്ങ് ജീവിച്ച് പൊയ്ക്കോളാം. അതിൽക്കുറഞ്ഞുള്ള കലാസ്വാദനവും സിനിമാസ്വാദനവും മതിയെനിക്ക് ” എന്ന് മാത്രമേ അതിന് മറുപടിയുള്ളൂ.
അങ്ങനെയും സംഭവിക്കാം. മലയാള സിനിമയിൽ 80% പേരും ലഹരി ഉപയോഗിക്കുന്നവരാണ് എന്നൊരു വാർത്തയും ഈയടുത്ത് കണ്ടിരുന്നു. അങ്ങനെയാണെങ്കിൽ സർക്കാർ ആദ്യം ശുദ്ധീകരണം നടത്തേണ്ടത് സിനിമാ സെറ്റുകളിലും സിനിമാ കൂട്ടങ്ങളിലുമാണ്.
‘നിരക്ഷരൻ ഒരാൾ കുറേ സിനിമക്കാരെയും കുറച്ച് സിനിമകളേയും ബഹിഷ്കരിച്ചാൽ മലയാള സിനിമയ്ക്ക് പൂടയാണ് ‘…. എന്നൊരു അഭിപ്രായവും പ്രതീക്ഷിക്കുന്നുണ്ട്.
പൂടയേക്കാളും ചെറുത് എന്തെങ്കിലുമേ ആകൂ എന്ന് നല്ല ബോദ്ധ്യമുണ്ട്. പക്ഷേ, പല പൂടകൾ ചേർന്നാൽ ചിലപ്പോൾ വലിയൊരു കരിമ്പടം ആയാലോ? അതിട്ട് മൂടിയാൽ മയക്കുമരുന്ന് മാഫിയ അൽപ്പമെങ്കിലും ഒതുങ്ങിയാലോ?
വാൽക്കഷണം:- സിനിമാ കുടുംബത്തിൽ നിന്നുള്ള ഒരു പ്രമുഖ യുവനടനും ലഹരിക്ക് അടിമയാണെന്ന് കേൾക്കുന്നുണ്ട്. ആലപ്പുഴയിൽ നിന്നാണോ എറണാകുളത്ത് നിന്നാണോ ഈ സിനിമാ കുടുംബം എന്നത് വ്യക്തമല്ല.
#SayNoToDrugs
<fb:like href="http://niraksharan.in/?p=9898" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
തുടരും
<fb:like href="http://niraksharan.in/?p=9895" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
* പൊലീസ് സ്റ്റേഷൻ വരാന്തയിൽ തിരിഞ്ഞ് നിന്ന്, ലളിത എന്ന തമിഴ് കഥാപാത്രത്തിൻ്റെ ഒരു നോട്ടമുണ്ട്, പൊലീസുകാരൻ വില്ലനിലേക്ക്. ഒരു ലോങ്ങ് ഷോട്ട് ആണത്. നാഗവല്ലിയേക്കാൾ പല മടങ്ങ് ക്രൗര്യമുണ്ട് അവരുടെ ആ നോട്ടത്തിന്.
* പിന്നീട് മറ്റൊരു രംഗത്തിൽ, ലളിത എന്ന ഇതേ കഥാപാത്രത്തിൻ്റെ സമാനമായ ഒരു നോട്ടത്തിൻ്റെ ക്ലോസ് അപ്പ് ഉണ്ട്. മറുവശത്ത് നിൽക്കുന്നയാൾ ദഹിച്ച് പോകും. (ആ ഷോട്ടിന് ശേഷം ക്യാമറ പണിമുടക്കിയോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.)
ശോഭന അവതരിപ്പിച്ച ലളിതയുടെ മേൽപ്പറഞ്ഞ രണ്ട് ഷോട്ടുകൾ കാണാൻ വേണ്ടിയെങ്കിലും ‘തുടരും‘ കണ്ടാൽ ഒരു നഷ്ടവുമില്ല.
* തോമസ് മാത്യു എന്ന നടൻ്റെ പ്രകടനം ‘നാരായണിയുടെ മൂന്ന് ആണ്മക്കൾ‘ എന്ന സിനിമയിൽ കണ്ടിട്ടുള്ളവർ ആ മുഖം വെറുതെയെങ്കിലും വീണ്ടും കാണാൻ ആഗ്രഹിക്കും. ആ ചെറുപ്പക്കാരൻ ഒരു ഭാവി വാഗ്ദാനമാണ്.
ബാക്കിയെല്ലാം മറ്റ് സിനിമാസ്വാദകർ ഇതിനകം പറഞ്ഞ് കാണും. ഇല്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ പറയും. മേൽപ്പറഞ്ഞ കാര്യങ്ങൾ ആരെങ്കിലും പറയാതെ വിട്ടുപോയാലോ എന്നതുകൊണ്ട് സൂചിപ്പിച്ചെന്ന് മാത്രം.
ഇഴകീറി പരിശോധിച്ചാൽ പല കുറ്റങ്ങളും കുറവുകളും കണ്ടെത്താൽ പറ്റിയെന്നിരിക്കും. അതൊക്കെ അവഗണിക്കേണ്ടി വരും, സിനിമയുടെ മൊത്തത്തിലുള്ള പ്രകടനം വെച്ച് നോക്കുമ്പോൾ.
സോഫ്റ്റ് വെയർ ജോലിയുപേക്ഷിച്ച് സിനിമയിലേക്ക് കയറി വന്ന തരുൺ മൂർത്തി എന്ന ചെറുപ്പക്കാരൻ, അയാളുടെ തീരുമാനം തെറ്റായില്ല എന്ന് ആദ്യത്തെ മൂന്ന് സിനിമകൾ കൊണ്ട് തെളിയിച്ച് കഴിഞ്ഞു. തരുൺ മൂർത്തി Tharun Moorthy മലയാള സിനിമയിൽ ഗംഭീരമായി തുടരും.
#Thudarum
#തുടരും
<fb:like href="http://niraksharan.in/?p=9895" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
എമ്പുരാൻ
<fb:like href="http://niraksharan.in/?p=9870" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇറാൻ, ഇറാക്ക്, ചൈന, യമൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, അമേരിക്ക, തുർക്കി, റഷ്യ, ജോർജ്ജിയ, മെക്സിക്കോ, സെനഗൽ (ബാക്കി നിങ്ങൾ പൂരിപ്പിക്കുക അല്ലെങ്കിൽ തിരുത്തുക) എന്നിങ്ങനെ ഒട്ടനവധി രാജ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് എമ്പുരാൻ!
പാക്ക്-അഫ്ഗാൻ അതിർത്തിയിലെ മലയിടുക്കുകളിലൂടെ ട്രക്കുകൾ നീങ്ങുന്ന ഒരു രംഗം കോരിത്തരിപ്പിക്കുന്നതായിരുന്നു.
പല രാജ്യങ്ങളിലെ പട്ടാള വേഷങ്ങളും ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്റ്ററുകളും സാങ്കേതികത്വവും ഒക്കെ ഈ സിനിമ പരിചയപ്പെടുത്തുന്നു.
എത്രയെത്ര ഭാഷകളാണ് ഈ സിനിമയിൽ ഓരോരോ കഥാപാത്രങ്ങൾ പറയുന്നത്!
കാര്യമായ ഭക്ഷണരീതികൾ കാണിക്കുന്നില്ലെങ്കിലും, ഇന്ദ്രജിത്ത് കുടിച്ച പച്ച ജ്യൂസ് കിടുക്കനായിരുന്നു. ക്വിവി ആണെന്ന് തോന്നുന്നു.
ഒരു ട്രാവൽ മൂവിയുടെ വ്യക്തമായ ഘടകങ്ങൾ ഈ സിനിമയിൽ കയറി വന്നത് എങ്ങനെ ശ്രദ്ധിക്കാതിരിക്കും?
ഒരു സിനിമ 100 പേർ 100 തരത്തിൽ കാണുന്നുണ്ടെന്നല്ലേ പറച്ചിൽ? ഒരു സഞ്ചാരി, മേൽപ്പറഞ്ഞ രീതിയിൽ എമ്പുരാനെ കണ്ടിട്ടുണ്ടെങ്കിൽ, തെറ്റ് പറയാൻ ആകുമോ?
എന്നിരുന്നാലും, പ്രിഥ്വിരാജ് Prithviraj Sukumaran ഉടനെയെങ്ങും ഇതിന് മുകളിൽ ഒരു സിനിമ സംവിധാനം ചെയ്യരുതെന്ന് അഭിപ്രായമുണ്ട്. താങ്കളുടെ ആരാധകരും പ്രേക്ഷകരും, താങ്കളുടെ സിനിമാ സങ്കൽപങ്ങൾക്കും സാങ്കേതികത്വത്തിനും മികവിനും ഒപ്പം ഓടിയെത്താൻ പ്രാപ്തരായിട്ടില്ല എന്നതാണ് കാരണം. വേണമെങ്കിൽ ‘ബ്രോ ഡാഡി’ പോലെ ഒന്ന് രണ്ടെണ്ണം സംവിധാനിച്ചോളൂ. അതാകുമ്പോൾ എല്ലാവരും ഒപ്പം ഓടിയെത്തും; വേണമെങ്കിൽ ഓവർടേക്കും ചെയ്യും.
ആകാംക്ഷ:- കഴുകന്റെ കൊത്തുപണിയുള്ള എമ്പുരാൻ മോതിരം എപ്പോൾ ആഭരണ മാർക്കറ്റിൽ ഇറങ്ങും?
വാൽക്കഷണം:- പലതും സെറ്റിട്ടത് ആണെന്നറിയാം. പലതും ഡമ്മിയാണെന്നും അറിയാം. പലതും ഫയൽ ഷോട്ടുകളും ആകാം. പക്ഷേ നമ്മളാ കാര്യങ്ങൾ കളങ്കമില്ലാതെ അനുഭവിച്ചോ എന്നതിലാണ് കാര്യം.
<fb:like href="http://niraksharan.in/?p=9870" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വരുമോ ?!
<fb:like href="http://niraksharan.in/?p=9316" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
*മലയാള സിനിമയിലെ സ്ത്രീവിരുദ്ധ സമീപനം ഇല്ലാതാക്കപ്പെടണമെന്ന് ഹൈക്കോടതി.
* സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി.
* ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ പൊതുചര്‍ച്ച അനിവാര്യം.
* പൊതു ചര്‍ച്ച നടത്തുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഹൈക്കോടതി.
* റിപ്പോര്‍ട്ട് ഉപയോഗിച്ച് വ്യക്തികള്‍ക്കെതിരെ ചര്‍ച്ച നടത്തുമെന്ന ഹർജിക്കാരൻ്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല, ഹര്‍ജിക്കാരന് തെറ്റിദ്ധാരണയെന്ന് ഹൈക്കോടതി.
* ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുതാല്‍പര്യമുള്ളതെന്ന് ജസ്റ്റിസ് വി ജി അരുണ്‍.
* അധികാര നടപടികളില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്നതാണ് വിവരാവകാശ നിയമം.
* സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നതിന് കമ്മിഷന്റെ വിലക്കുണ്ടെന്ന് ഹർജിക്കാരൻ. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹര്‍ജിക്കാരനെ ബാധിക്കില്ലെന്ന് ഹൈക്കോടതി.
* ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും വിധിയില്‍.
* ഹര്‍ജിക്കാരനായ സജിമോന്‍ പാറയിലിന് ഹൈക്കോടതിയുടെ വിമര്‍ശനം.
* സിനിമ മേഖലയിലെ അനാരോഗ്യ പ്രവണതകളെ മറയ്ക്കാനാണ് ഹര്‍ജിക്കാരൻ്റെ ശ്രമം.
* മൗലികാവകാശം ലംഘിക്കപ്പെടുമെന്ന് ബോധ്യപ്പെടുത്താന്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടു.
* ഹര്‍ജിക്കാരനായ സജിമോന്‍ പാറയിലിൻ്റെ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി.
ഹേമ കമ്മീഷനെപ്പറ്റി ഏറ്റവും അവസാനം വന്ന, മേൽപ്പറഞ്ഞ അത്രയും വാർത്തകൾ കാണുമ്പോൾ നമ്മൾ കരുതും ഹേമ കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന്. പക്ഷേ, അങ്ങനെയൊന്നും സംഭവിക്കില്ല.
ആരെങ്കിലും സ്റ്റേ കൊടുത്ത് ഹേമ കമ്മീഷൻ റിപ്പോർട്ട് വീണ്ടും ഇരുട്ടത്താക്കും. അത് അങ്ങനെയേ വരൂ. റിപ്പോർട്ടിനകത്ത് ഉള്ളത്  അത്രയ്ക്കും ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ ആണെന്നത് തന്നെയാണ് കാരണം.
ഏറ്റവും അവസാനം സ്റ്റേ വാങ്ങിയ നിർമ്മാതാവ് പറഞ്ഞത് ‘ഹേമ കമ്മീഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ അറിയാൻ പൊതുജനത്തിന് താല്പര്യമില്ല, അതുകൊണ്ട് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടേണ്ട‘ എന്നാണ്.
പൊതുജനത്തിന് താല്പര്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഏതെങ്കിലുമൊരു നിർമ്മാതാവ് അല്ല. പൊതുജനത്തിൻ്റെ ഭാഗമായ എനിക്ക് ഈ റിപ്പോർട്ടിൽ ഉള്ളത് അറിയാൻ താല്പര്യമുണ്ട്. അതിന് കാരണം, ഒരു സിനിമാ ആസ്വാദകൻ എന്നതിനുപരി, ഞാൻ നൽകുന്ന നികുതിപ്പണത്തിൻ്റെ ഒരു പങ്ക് എടുത്താണ് ഈ കമ്മീഷനെ നിയമിച്ചതും അത് പ്രവർത്തിച്ചതും എന്നതാണ്.
സർക്കാർ അത്തരത്തിൽ ഒരു കാര്യം ചെയ്തതിനുശേഷം അതിന് ആൾക്കാർക്ക് താല്പര്യം ഉണ്ടോ ഇല്ലയോ എന്ന് തർക്കിക്കുന്നത് പോലും ശുദ്ധ ഭോഷ്ക്കാണ്. അല്ലെങ്കിൽപ്പിന്നെ ഇതിലൊക്കെ പൊതുജനത്തിന് എന്ത് കാര്യം എന്ന് ആദ്യമേ തീരുമാനിച്ച് അവരുടെ നികുതിപ്പണം പാഴാക്കാതെ നോക്കണമായിരുന്നു.
സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും അവർ നേരിടുന്ന ദുരിതങ്ങളും പഠിച്ച് ഉണ്ടാക്കിയ റിപ്പോർട്ടാണ് ഇത്. ഏറ്റവും കുറഞ്ഞത് സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കെങ്കിലും അക്കാര്യങ്ങൾ അറിയാൻ വിട്ടുകൊടുക്കണ്ടേ?
ഇത്രയും പണം ചിലവാക്കി ഒരു റിപ്പോർട്ട് ഉണ്ടാക്കിയിട്ട് അത് പുറത്ത് വിടരുതെന്ന് പറയുന്നവർ എന്തോ ഒന്നിനെ പേടിക്കുന്നില്ലേ? ആ പേടി തന്നെയാണ് ഈ റിപ്പോർട്ടിൻ്റെ മൂല്യം.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വരണം.  അതിലെ കണ്ടെത്തലുകൾ ജനങ്ങൾ അറിയണം. അതിനനുസൃതമായ മാറ്റങ്ങൾ സിനിമാ വ്യവസായത്തിൽ ഉണ്ടാകണം. ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ത് വില കൊടുത്തും എത്രയും പെട്ടെന്ന് പൂർണ്ണരൂപത്തിൽ പുറത്ത് വിടുക.
വാൽക്കഷണം:- എന്നെക്കേക്കുമായി ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തി വെക്കാനാണ് സർക്കാരിൻ്റേയും കോടതിയുടേയും തീരുമാനമെങ്കിൽ, ആ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് പറയുന്നവരുടെ കൈയിൽ നിന്നും ഹേമ കമ്മീഷൻ്റെ ചിലവ് മുഴുവൻ ഈടാക്കുക. ഞങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ ദുർവ്യയം ചെയ്യാനുള്ളതല്ല. റിപ്പോർട്ടിനെ എതിർക്കുന്നവർ അതിൻ്റെ ചിലവ് സസന്തോഷം വഹിച്ചോളും. അവരുടെ മുഖം മൂടികൾ അഴിഞ്ഞ് വീഴാതിരിക്കാൻ എത്ര വലിയ തുകയും അവർ വീശി എറിയുക തന്നെ ചെയ്യും.
- നിരക്ഷരൻ
(അന്നും എന്നും എപ്പോഴും)
<fb:like href="http://niraksharan.in/?p=9316" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്ത്യൻ – 2
<fb:like href="http://niraksharan.in/?p=9295" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്ത്യൻ 1 ചെയ്ത അതേ ഉശിരോടെ തന്നെ രണ്ടാം ഭാഗവും ചെയ്തിട്ടുണ്ടായിരിക്കാം. ഉണ്ടെങ്കിലും ഇല്ലെങ്കിലും അതേ ആസ്വാദ്യത എനിക്ക് കിട്ടിയില്ല. അത്, ഇന്ത്യൻ 2 മോശമായത് കൊണ്ടാണെന്ന് കരുതുന്നില്ല.
അതിന് മറ്റ് പല കാരണങ്ങളുണ്ട്.
ഇന്ത്യൻ 1നും 2നും ഇടയ്ക്ക്, 28 വർഷത്തിനിടയ്ക്ക്, ഇന്ത്യൻ സിനിമയിൽ പല അത്ഭുതങ്ങളും വേറെ സംഭവിച്ചു. ശങ്കറിൻ്റെ കഴിവിനെ വെല്ലുന്ന സിനിമകൾ പലതും നമ്മൾ കണ്ടു. ഇന്ത്യൻ്റെ കഥാതന്തു പുതുമയില്ലാത്ത ഒന്നായി മാറി. അതുകൊണ്ടാകാം ഒന്നാം ഭാഗത്തിനോട് കിടപിടിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടും രണ്ടാം ഭാഗം ഏൽക്കുന്നില്ല. 1000 കോടിയുടെ അഴിമതി എന്നൊക്കെ പറയുന്നത് വലിയ സംഭവം അല്ലാതായി മാറിയിരിക്കുന്നു 28 വർഷം കഴിഞ്ഞപ്പോൾ. 400 കോടിയുടെ അഴിമതി കേരളത്തിലെ ഒരു ചെറിയ പട്ടണത്തിലെ സഹകരണ ബാങ്കിനെക്കൊണ്ട് പോലും പറ്റുന്നുണ്ട്.
ഒന്നാം ഭാഗത്തിലെ പല ഗാനങ്ങളും ഇപ്പോളും മൂളാൻ പറ്റുന്നുണ്ട്. ഇന്നലെ കണ്ട രണ്ടാം ഭാഗത്തിലെ ഒരു ഗാനം പോലും ഓർമ്മയിൽ നിൽക്കുന്നില്ല.
രണ്ടാം ഭാഗത്തിൽ സേനാപതി എന്ന നായകനെ വേട്ടയാടുന്ന രംഗങ്ങളാണ് കൂടുതലെന്ന് തോന്നി. ആ വേട്ടയാടൽ രംഗങ്ങളിലൂടെ പറയുന്നത് പ്രകാരം, സേനാപതിയെപ്പോലെ ഒരു ഇന്ത്യനെ, ഇന്ത്യക്കാർ അർഹിക്കുന്നില്ല. അഴിമതി നടന്നാലും കുഴപ്പമില്ല, സ്വന്തം അച്ഛനമ്മമാരുടേയും ബന്ധുജനങ്ങളുടേയും കണ്ണീരും വിഷമങ്ങളും കാണാൻ യുവതലമുറയ്ക്ക് താൽപ്പര്യമില്ല. സിനിമയിൽ മാത്രമല്ല, നിത്യജീവിതത്തിലും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു.
comebackindian എന്ന് ഹാഷ് ടാഗ് ഇട്ട അതേ യുവജനത തന്നെ ദിവസങ്ങൾക്കകം gobackindian എന്ന് ആക്രോശിക്കുന്നു, ലക്ഷങ്ങൾ അതേറ്റു പിടിക്കുന്നു. തെരുവിൽ സേനാപതിയെ കല്ലെറിയുന്നു, വേട്ടയാടുന്നു.
ഞാൻ തിരികെ വരും എന്ന് സേനാപതി പറയുമ്പോൾ, നിങ്ങൾ തിരികെ വരണമെന്ന് വ്യക്തിപരമായി എനിക്കാഗ്രഹമില്ല. കാരണം നിങ്ങളെ, അഥവാ അഴിമതിക്കെതിരെ പോടാരുന്ന ഒരാളെ, ഈ ജനതയോ സമൂഹമോ അർഹിക്കുന്നില്ല. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ഈ മനുഷ്യരെ മൊത്തം, ഇനി എങ്ങനെ നിങ്ങൾ തിരുത്തുമെന്നാണ് ?
മേൽപ്പറഞ്ഞ കാൽപ്പനികമായ ചിന്തകൾക്കപ്പുറം സിനിമാപരമായി പറഞ്ഞാലും ഇന്ത്യൻ 3 ഉണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. കമലാഹാസൻ തന്നെ സേനാപതിയായി അഭിനയിക്കണമെങ്കിൽ കുറഞ്ഞത് 5 വർഷത്തിനകം മൂന്നാം ഭാഗം പിടിക്കേണ്ടി വരും. ഒന്നിനും രണ്ടിനും ഇടയ്ക്കുണ്ടായ 28 വർഷത്തെ വിടവ് ഉണ്ടായാൽ, അത്രയും കാലം നായക നടൻ ആരോഗ്യത്തോടെയോ ജീവനോടെയോ ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽപ്പിന്നെ AI സാങ്കേതിക വിദ്യ മുന്നേറിയത് പ്രയോജനപ്പെടുത്തി നെടുമുടി വേണുവിനെ രണ്ടാം ഭാഗത്തിൽ പുനഃർജീവിപ്പിച്ചത് പോലെ കമലാഹാസൻ്റെ കാര്യത്തിലും വേണ്ടി വരും.
വാൽക്കഷണം:- ഇത് സിനിമാ അവലോകനമല്ല. നിരക്ഷര സിനിമാ ജൽപ്പനങ്ങൾ മാത്രം. വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ഒരു പ്രാവശ്യം കാണുന്നതിൽ കുഴപ്പമില്ല.
<fb:like href="http://niraksharan.in/?p=9295" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
സിനിമാ തീയറ്ററിലെ മൊബൈലുകൾ
<fb:like href="http://niraksharan.in/?p=9283" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വിജയ് സേതുപതി നടിച്ച ‘മഹാരാജ’ എന്ന തമിഴ് സിനിമ കണ്ടു. ഗംഭീര സിനിമ. സിനിമയിൽ ഒരു കുപ്പത്തൊട്ടി പ്രധാന വേഷം ചെയ്യുന്നതുകൊണ്ട്, ‘കുപ്പത്തൊട്ടി’ എന്ന പേരും ഈ സിനിമയ്ക്ക് നന്നായി ചേരും. എല്ലാവരും പോയി കാണൂ. ഇഷ്ടപ്പെടാതിരിക്കില്ല. ഈ ചിത്രം നിർദ്ദേശിച്ചതിന് ആര്യന് Aaryan Ramani Girijavallabhan നന്ദി.
സിനിമയെക്കുറിച്ച് അത്രയേ പറയുന്നുള്ളൂ. അതിനേക്കാൾ ഉപരി പറയാനുള്ളത്, എന്നും ഞാൻ പരാതി പറയാറുള്ള സിനിമാ തീയറ്റർ അനുഭവങ്ങളാണ്.
എന്റെ വലതുവശത്ത് വന്നിരുന്ന 40 വയസ്സോളം പ്രായമുള്ള ഒരാൾ, സിനിമ തുടങ്ങി അരമണിക്കൂർ കഴിഞ്ഞിട്ടും മൊബൈൽ ഫോൺ ഉപയോഗം നിർത്തുന്നില്ല. ഫോൺ ചെയ്യുന്നു, നിരന്തരമായി ചാറ്റ് ചെയ്യുന്നു,… അങ്ങനെയങ്ങനെ. ആ മൊബൈൽ ഫോണിൻ്റെ പ്രകാശം, എന്നത്തേയും പോലെ എൻ്റെ കണ്ണുകൾക്ക് വലിയ ബുദ്ധിമുട്ടാകുന്നു.
അവസാനം ഞാൻ അയാളോട് പറഞ്ഞു. “വിരോധം ഇല്ലെങ്കിൽ സിനിമ കഴിയുന്നതുവരെ മൊബൈൽ ഫോൺ ഉപയോഗം നിർത്തിവെക്കണം പ്ലീസ്.”
വളരെ ആലോചിച്ച് ഉറച്ച് കൃത്യമായി ഈ വാചകമാണ് ഞാൻ പറഞ്ഞത്. നമ്മൾ സംസാരിക്കുന്നത് എത്തരക്കാരോട് ആണെന്ന് അറിയില്ലല്ലോ. മാന്യനാകാം, ഗുണ്ടാ സംഘാംഗമാകാം, മരുന്നടിക്കുന്നവർ ആകാം, എല്ലാത്തരം തെമ്മാടിത്തരങ്ങളും തികഞ്ഞ ഒരാൾ ആകാം, പരമശുദ്ധനും ആകാം.
എൻ്റെ അഭ്യർത്ഥന കേട്ടതും തലകുലുക്കി അയാൾ അത് സമ്മതിച്ചു, ഫോൺ പോക്കറ്റിൽ വെച്ചു. പക്ഷേ അയാളുടെ ഫോണിൽ തുടരെ തുടരെ മെസ്സേജുകൾ വരുന്നതിൻ്റെ ശബ്ദം കേൾക്കാമായിരുന്നു. അയാളാകട്ടെ അത് എടുക്കാൻ പറ്റാത്തതിൻ്റെ ബുദ്ധിമുട്ടിൽ ഞെരിപിരി കൊള്ളുന്നു.
ഇടവേള ആയതും അയാൾ ധൃതിയിൽ ഫോൺ നോക്കി ധാരാളം മിസ്സ്ഡ് കോളുകൾ ഉണ്ടെന്ന് അടുത്ത സീറ്റിൽ ഇരിക്കുന്ന സുഹൃത്തിനോട് പറയുന്നത് കേട്ടു. സ്വകാര്യമായി ഫോൺ ചെയ്യാനാവും, അയാൾ പുറത്തേക്ക് ഇറങ്ങിപ്പോയി. ഇടവേള കഴിഞ്ഞ് ഇരുട്ട് വീണതും കയറി വന്ന്, വീണ്ടും അല്പനേരം ഫോൺ നോക്കി. പക്ഷേ, അധികം വൈകാതെ ഫോൺ പോക്കറ്റിൽ വെച്ചു.
അയാൾ തുടർന്നും ഫോൺ ഉപയോഗിച്ചിരുന്നെങ്കിൽ, “എൻ്റെ ടിക്കറ്റിൻ്റെ പണം തന്ന് എന്നെ പറഞ്ഞുവിടണം, അല്ലെങ്കിൽ താങ്കൾ ഫോൺ അൽപ്പനേരത്തേക്ക് കൂടെ മാറ്റി വെക്കണം“ എന്ന് പറയാൻ തുനിയുകയായിരുന്നു ഞാൻ.
മറ്റൊന്നുള്ളത് അയാൾക്ക് തമിഴ് തീരെ വശമില്ല. വളരെ ലളിതമായി മനസ്സിലാക്കാൻ പറ്റുന്ന ഒരു കഥയാണ്. സങ്കീർണമായ തമിഴ് സംഭാഷണങ്ങൾ ഇല്ല. എന്നിട്ടും ഇയാൾ തൊട്ടടുത്തിരിക്കുന്ന സുഹൃത്തിനോട് ചോദിച്ചാണ് കഥ മനസ്സിലാക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ, എൻ്റെ വലത് വശത്തെ പിറുപിറുക്കലുകൾ ശല്ല്യമായി തുടർന്നു. “കഥയൊക്കെ വീട്ടിൽ ചെന്നിട്ട് പറഞ്ഞ് കൊട്. തൽക്കാലം ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഇരുന്ന് കാണ് ” എന്ന് പിന്നിലെ സീറ്റിൽ നിന്ന് ഒരാൾ ഇടപെട്ടപ്പോളാണ് മൊത്തത്തിൽ ശാന്തത ഉണ്ടായത്. എനിക്ക് മാത്രമല്ല അയാൾ ശല്യമായതെന്ന് സാരം.
എനിക്ക് മനസ്സിലാകാത്തത്,…. പ്രധാനമന്ത്രിയെക്കാൾ തിരക്കുള്ളവരും ടെലിഫോൺ ഓപ്പറേറ്ററെക്കാൾ തിരക്കുള്ളവരും ഒരു സെക്കൻഡ് പോലും മൊബൈൽ ഫോണിന്റെ ചതുരത്തിൽ നിന്ന് വിട്ടുനിൽക്കാൻ പറ്റാത്തവരും എന്തിനാണ് രണ്ടര മണിക്കൂർ തീയറ്ററിൽ വന്ന് മറ്റുള്ളവരെ കൂടെ ബുദ്ധിമുട്ടിക്കുന്നത്?.
സമ്പൂർണ്ണ സാക്ഷരനായ മലയാളി പൊതുവിടങ്ങളിലെ മര്യാദകൾ എന്നാണിനി പഠിക്കുക?!
ഫാൻസിൻ്റെ ഒച്ചപ്പാടും ബഹളവും കാരണം സൂപ്പർതാരങ്ങളുടെ സിനിമ കാണാൻ അഥവാ പോയാലും ആദ്യത്തെ ഒരാഴ്ച്ച പോകാറേയില്ല. പക്ഷേ ഇത്തരം മൊബൈൽ ഫോൺ ശല്യങ്ങൾ എല്ലാ സിനിമയ്ക്കും പതിവാണ്. 150 ഉം 250 രൂപയുടെ ടിക്കറ്റെടുത്ത് തീയറ്ററിൽ പോയാൽ ഇതാണ് സ്ഥിരം അനുഭവമെങ്കിൽ തീയറ്ററുകളോട് എന്നെന്നേക്കുമായി വിടപറയേണ്ടി വരും. ആ കാശിന് ലോകത്തുള്ള OTT കൾ ഓരോന്നോരോന്നായി ബുക്ക് ചെയ്യാൻ പറ്റും. വയസ്സ് കാലത്ത് അത്രയൊക്കെ മതി സിനിമ കാണൽ എന്ന് തീരുമാനിച്ചെന്നും വരും. ആൾക്കാരോട് തല്ലുപിടിക്കാനോ അവരെ ബോധവൽക്കരിക്കാനോ ഉദ്ദേശിക്കുന്നില്ല എന്നത് മറ്റൊരു കാരണം.
<fb:like href="http://niraksharan.in/?p=9283" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഗോളം
<fb:like href="http://niraksharan.in/?p=9274" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഫസ്റ്റ് ഡേ സെക്കൻഡ് ഷോ ‘ഗോളം’ കണ്ടു. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
ഒരു കുറ്റന്വേഷണ കഥയാണിത്. മലയാള സിനിമ കത്തി നിൽക്കുന്ന ഈ സമയത്ത്, ഒരു കൊലപാതക അന്വേഷണ സിനിമ വരുമ്പോൾ, അതിൽ എന്തെങ്കിലും രസിപ്പിക്കാനും ത്രസിപ്പിക്കാനുമുള്ളത് ഇല്ലാതെ പടച്ചിറക്കാൻ പറ്റില്ലല്ലോ, എന്ന തോന്നൽ വന്നതുകൊണ്ടാണ് വേറൊരാളുടെ അഭിപ്രായതിന് പോലും പിടികൊടുക്കാതെ ഈ സിനിമ കാണാൻ തീരുമാനിച്ചത്.
സാധാരണ കൊലപാതക സിനിമാ കഥകൾക്ക് ഒരു കുഴപ്പമുണ്ട്. ആദ്യത്തെ പ്രദർശനം കഴിഞ്ഞ് ഇറങ്ങുന്നവർ, ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കുന്നവർക്ക് മുന്നിൽ നിന്ന്, കൊലപാതകി ആരാണെന്ന്, വിളിച്ചു പറയും. അതോടെ സിനിമയുടെ രസച്ചരട് പൊട്ടും.
ഈ സിനിമയിൽ കൊലപാതകി ആരാണെന്ന് വിളിച്ച് പറയുക അത്ര എളുപ്പമല്ല. അഥവാ അത് വിളിച്ച് പറഞ്ഞാലും, സിനിമ തുടങ്ങുന്ന നിമിഷം മുതൽ, അത് കൂടുതൽ സങ്കീർണമായ ചിന്തകളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകും. കൊലപാതകി എങ്ങനെ കൃത്യം ചെയ്തു എന്ന് സിനിമയിൽ കാണിക്കുന്നത് വരെ ഒരു സമാധാനവും കിട്ടില്ല. അത്തരത്തിൽ ഭദ്രമാക്കിയ ഒരു കഥയാണ് ‘ഗോളം’ പറയുന്നത്.
ഇത് ഒരു സമ്പൂർണ്ണ സിനിമാ നിരൂപണം അല്ല; ചെറിയ ഒരു ആസ്വാദനം മാത്രം. അതുകൊണ്ട് തന്നെ അഭിനയം, ക്യാമറ, പശ്ചാത്തല സംഗീതം എന്ന് തുടങ്ങി ഓരോന്നിനേയും കുറിച്ച് എടുത്തെടുത്ത് പറയാൻ മുതിരുന്നില്ല.
വലിയ താരങ്ങൾ ഇല്ലാത്ത സിനിമകൾക്ക് പലതിനും ഈയിടെ കാണികൾ ഇല്ലാതെ പോകുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. താരങ്ങൾ ഉണ്ടെങ്കിൽ ഏത് തട്ട് പൊളിപ്പൻ സിനിമയും ഹിറ്റാണ് താനും. ഇതിലും അത്ര വലിയ താരങ്ങളില്ല. സിദ്ദിഖ്, ദിലീഷ് പോത്തൻ, സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ ഒഴിച്ചാൽപ്പിന്നെ എനിക്ക് പേരറിയുന്നതും നേരിട്ട് പരിചയമുള്ളതും പ്രിയയെ മാത്രം. സൂപ്പർ താരങ്ങൾ ഇല്ലാത്തതുകൊണ്ട് ഗോളത്തിന് കാണികളില്ലാതെ പോകരുത് എന്നതുകൊണ്ടാണ് ഇത്രയെങ്കിലും പറയണമെന്ന് തീരുമാനിച്ചത്.
ആ നിലയ്ക്ക്, സിനിമയുടെ ഒന്ന് രണ്ട് ചെറിയ കുറ്റങ്ങൾ കൂടെ പറഞ്ഞേക്കാം. കുത്തിയിരുന്ന് ഇഴ കീറിയാൽ എന്തെങ്കിലും സാങ്കേതിക പിഴവുകൾ കണ്ടുപിടിക്കാൻ പറ്റിയേക്കും. ചിത്രത്തിൽ കാണിക്കുന്ന പഞ്ചിങ്ങ് മെഷീനെ പറ്റിയാണ് അങ്ങനെയൊരു സംശയമുള്ളത്. സംശയം മാത്രം.
ഇത്രയധികം സാങ്കേതികമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സിനിമയുടെ സംഭാഷണം എഴുതിയത് ആരായാലും ആ കക്ഷിയോട് പറയാനുള്ളത്… Datas എന്ന പദം തെറ്റാണ്. Datum എന്ന ഇംഗ്ലീഷ് പദത്തിന്റെ ബഹുവചനമാണ് Data. നിങ്ങളുടെ വക ഒരു S കൂടി ചേർത്ത് അതിന് ഡാറ്റാസ് ആക്കരുത്; എന്നിട്ട് അത് സിദ്ദിഖിനെ പോലുള്ള ഒരു മുതിർന്ന നടനെക്കൊണ്ട് പറയിപ്പിക്കരുത്.
നിലവിൽ ബഹുവചനമായ Media യെ വീണ്ടും ബഹുവചനമാക്കി മീഡിയാസ് (Medias) എന്ന് മാദ്ധ്യമപ്രവർത്തകർ വരെ തെറ്റിച്ച് പറയുന്ന കാലമാണിത്. (Medium – Singular. Media, Mediums – Plural) പക്ഷേ നിങ്ങൾക്ക് രണ്ട് കൂട്ടർക്കും Medias തെറ്റാണെന്ന് ബോദ്ധ്യപ്പെടാതെ, പൊതുജനത്തിനെ നേരിട്ട് തിരുത്തിയിട്ട് എന്തുകാര്യം?
വാൽക്കഷണം:- സിനിമ തുടങ്ങി 10 മിനിറ്റിനകം കൊലപാതകം നടക്കുന്നു. അവിടുന്നങ്ങോട്ട് അവസാനം വരെ പിരിമുറുക്കം തന്നുകൊണ്ടാണ് രംഗങ്ങൾ മുന്നോട്ട് പോകുന്നത്. അവസാനിക്കുന്നതാകട്ടെ രണ്ടാം ഭാഗത്തിനുള്ള സൂചനകൾ ബാക്കി വെച്ചുകൊണ്ടും. ഒന്നാം ഭാഗത്തിന് കാണികൾ ഉണ്ടായാൽ, രണ്ടാം ഭാഗത്തിന് തീർച്ചയായും സാദ്ധ്യതയുണ്ട്.
<fb:like href="http://niraksharan.in/?p=9274" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;