niraksharan (നിരക്ഷരൻ) » തട്ടിപ്പ്
ജയിലിൽ കൂലിയും കുറയ്ക്കണം
<fb:like href="http://niraksharan.in/?p=10322" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
തടവുകാരുടെ ഭക്ഷണത്തിൽ നിന്ന് മട്ടനും മീനും വെട്ടിച്ചുരുക്കാൻ ജയിൽ വകുപ്പ് ശുപാർശ ചെയ്തിരിക്കുന്നു. ആ വകയിൽ 10 കോടി രൂപ ലാഭിക്കാം എന്നാണ് കണക്കാക്കുന്നത്.
ജയിൽപ്പുള്ളികൾക്ക് കഴിഞ്ഞ സർക്കാർ വർദ്ധിപ്പിച്ച് നൽകിയ കൂലി പഴയത് പോലെ ആക്കിയാൽ ഇതിൽക്കൂടുതൽ തുക ലാഭിക്കാൻ പറ്റും.
പെട്രോൾ ബങ്കിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് കിട്ടുന്ന ദിവസക്കൂലി 450 രൂപയാണ്. അവരുടെ കറൻസി ബാഗ് തട്ടിപ്പറിച്ചതിൻ്റെ പേരിൽ ജയിലിൽ ആകുന്ന ഒരു ക്രിമിനലിന് 530 – 620 രൂപ ശമ്പളം കിട്ടും. അതിലും കുറഞ്ഞ ശമ്പളത്തിൽ പണിയെടുക്കുന്ന എത്രയോ അയ്യോ പാവങ്ങൾ ജയിലിന് വെളിയിലുണ്ട്. അത് അനീതിയാണ്.
വിദഗ്ദ്ധ തൊഴിലാളികൾക്ക് 620 രൂപയും, അർദ്ധവിദഗ്ദ്ധ തൊഴിലാളികൾക്ക് 560 രൂപയും അവിദഗ്ദ്ധ തൊഴിലാളികൾക്ക് 530 രൂപയുമാണ് ജയിലിലെ പുതുക്കിയ കൂലി നിരക്ക്. അത് പഴയത് പോലെ 63 – 163 – 230 രൂപ നിരക്കുകൾ ആക്കണമെന്നാണ് എൻ്റെ പക്ഷം.
എൻ്റെ ഈ അഭിപ്രായം, മേൽപ്പടി വാർത്തയുടെ അടിയിൽ കമന്റായി പറഞ്ഞപ്പോൾ, ജയിൽ തൊഴിലാളികൾക്ക് 100 രൂപ മാത്രമാണ് ശമ്പളം എന്ന് എതിരഭിപ്രായവും വന്നു. ജയിലിൽ കിടക്കുന്ന ക്രിമിനൽക്കുവേണ്ടി വാദിക്കാനും സോഷ്യൽ മീഡിയയിൽ ആൾക്കാരുണ്ട് എന്നതാണ് തമാശ.
ഒരു കാര്യം ശരിയാണ്; ഈ തുക മുഴുവനും കുറ്റവാളികൾക്ക് കിട്ടില്ല. 30% ഇവർ കാരണം ദുരിതമനുഭവിക്കുന്നവരുടെ വീട്ടിലേക്ക് പോകും. കുറച്ച് പണം ജയിലിൽ ഇവരുടെ ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കുമായി എടുക്കും. അത് കഴിഞ്ഞുള്ള തുകയാണ് തടവുകാർക്ക് കിട്ടുക.
കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി പറയാം. ജയിലിൽ, മെനു പ്രകാരമുള്ള മട്ടനും ചിക്കനും മീനും മറ്റും ആഴ്ച്ചതോറും നൽകുന്നില്ല. ജയിൽ ഉദ്യോഗസ്ഥന്മാരും മേസ്തിരിമാരും കുശാലായി അവർക്ക് ആവശ്യമുള്ള ഭക്ഷണം അടിക്കുന്നുണ്ട്. വല്ലപ്പോഴെല്ലാം ജയിൽവാസികൾക്കും കിട്ടുമായിരിക്കും. പക്ഷേ ഇതിനാവശ്യമായ തുക കൃത്യമായി എഴുതിയെടുക്കുന്നുണ്ട്. അത് എങ്ങോട്ട് പോകുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (എല്ലാ ജയിലിലും കാര്യങ്ങൾ ഇങ്ങനെ ആകണമെന്നില്ല. ഉദ്യോഗസ്ഥന്മാടെ ഇടപെടൽ പോലെയിരിക്കും.) ഇക്കാര്യം ഞാൻ മനസ്സിലാക്കിയത് ജയിൽ കിടന്നിട്ടുള്ള ഒരാളുടെ കമന്റിൽ നിന്ന് തന്നെയാണ്. (കർമ്മവശാൽ ഞാൻ ഇതുവരെ ജയിലിൽ കിടന്നിട്ടില്ല.) അഴിമതി എന്ന് പറയുന്ന സംഭവം പുരാണത്തിലെ ഹിരണ്യകശിപു പറഞ്ഞത് പോലെയാണ്. അത് തൂണിലും തുരുമ്പിലും മാത്രമല്ല ജയിലിലുമുണ്ട് നമ്മുടെ രാജ്യത്ത്.
അതൊക്കെ എന്തായാലും ജയിലിൽ തുച്ഛശമ്പളം മാത്രമേ കൊടുക്കാൻ പാടുള്ളൂ. ജയിലിൽ അയക്കുന്നത്, ചെയ്ത കുറ്റത്തിൻ്റെ ശിക്ഷ എന്ന നിലയ്ക്കാണ്. സുഖിച്ച് ജീവിക്കാനും പുറത്ത് ജീവിക്കുന്നവരേക്കാൾ കൂടുതൽ സമ്പാദിക്കാനുമല്ല. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ആദ്യത്തെ കുറച്ച് ദിവസങ്ങൾ പിടിച്ച് നിൽക്കാനും ജീവിക്കാനും അൽപ്പം പണം കയ്യിൽ വേണം. അത് തീരുമ്പോഴേക്കും, പണ്ട് ചെയ്തിരുന്ന പണിയോ (കളവും തട്ടിപ്പും കൊട്ടേഷനും അല്ല ഉദ്ദേശിച്ചത്) മറ്റൊരു ജോലിയോ കണ്ടുപിടിച്ച് ജീവിതം മുന്നോട്ടു നീക്കേണ്ടത് ജയിലിൽ നിന്നും പുറത്തു വരുന്ന വ്യക്തിയുടെ മാത്രം ബാദ്ധ്യതയാണ്.
വാൽക്കഷണം:- മൂന്ന് നേരം ഭക്ഷണവും ആവശ്യമെങ്കിൽ മരുന്നും പണി ചെയ്യുന്നവർക്ക് ചെറിയൊരു കൂലിയും കൊടുക്കുന്നുണ്ടെങ്കിൽ മനുഷ്യാവകാശം സംരക്ഷിക്കുകയും നടപ്പിലാകുകയും ചെയ്ത് കഴിഞ്ഞു. ജയിൽപ്പുള്ളികളും മനുഷ്യരല്ലേ എന്ന ചോദ്യം ഉയർന്നാൽ അതിനുള്ള മറുപടിയാണ്.
<fb:like href="http://niraksharan.in/?p=10322" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വ്യാജ AI വീരന്മാരെ തിരിച്ചറിയുക.
<fb:like href="http://niraksharan.in/?p=10256" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ആദ്യകാലത്തെ AI ഇമേജുകളെപ്പോലെയല്ല ഇപ്പോളുള്ളത്. കുറേക്കൂടെ കൃത്യത വന്നിട്ടുണ്ട്. ഇനിയങ്ങോട്ട് ആ കൃത്യത കൂടിക്കൂടി വരുകയും ചെയ്യും. എന്നാലും ശ്രദ്ധിച്ചു നോക്കുന്നവർക്ക് നെല്ലും പതിരും തിരിച്ചറിയാൻ ബുദ്ധിമുട്ടൊന്നുമില്ല.
ഇത്തരം AI ഇമേജുകൾക്കടിയിൽ പോയി കമൻ്റിട് ഇളിഭ്യരാകുന്ന മലയാളികളെ കാണുമ്പോൾ സഹതാപവും സങ്കടവും തോന്നുന്നതിനാലാണ് ഈ പോസ്റ്റിടുന്നത്.
318K ഫോളോവേർസ് ഉള്ള ‘WORLD മലയാളി’ എന്നൊരു പേജ് പരിചയപ്പെടുത്താം. AI ഇമേജുകളിലൂടെ മനുഷ്യന്മാരെ വിഡ്ഢികളാക്കുന്ന ഒരു കൂട്ടരാണിവർ. അവരുടെ അത്തരം ഇമേജുകളിൽ ഒന്നാണ് ഈ പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്നത്. സുഖം ഇല്ലാത്ത കുടുംബം ആണെന്ന മുഖവുരയോടെ ഒരു അച്ഛനേയും അമ്മയേയും കുട്ടിയേയുമാണ് കാണിച്ചിരിക്കുന്നത്. മൂന്ന് പേർക്കും ഇരുകൈകളും ഇല്ല. ഞങ്ങൾക്ക് ഒരു ഹായ് തന്നുകൂടെ എന്ന് മാത്രമാണ് ഈ ‘കുടുംബം’ ചോദിക്കുന്നത്. അനുകമ്പ വഴിഞ്ഞൊഴുകുന്ന മണ്ടൻ മലയാളിക്കൂട്ടം കമൻ്റുകളും ആശംസകളും കൊണ്ട് ആ പോസ്റ്റിനെ വൈറലാക്കുന്നു. AI പോസ്റ്റ് പടച്ചുണ്ടാക്കിയ WORLD മലയാളിക്ക് അതിലൂടെ ഫേസ്ബുക്കിൽ നിന്ന് പണം ലഭിക്കുന്നു. പോരേ പൂരം?
വിജ്ഞാനപ്രദമായ പോസ്റ്റുകളും വീഡിയോകളും ഇട്ട് പണമുണ്ടാക്കിക്കൂടെ പരാന്നഭോജികളേ. ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടും വ്യാജ ഇമേജുകൾ പടച്ചുണ്ടാക്കിയും പണമുണ്ടാക്കുന്നത് എന്തിനാണ്?
മേൽപ്പറഞ്ഞ പേജും സമാനമായ പേജുകളും സബ്സ്ക്രൈബ് / ഫോളോ ചെയ്തിട്ടുള്ളവരുണ്ടെങ്കിൽ അതിൽ നിന്ന് വിട്ട് നിൽക്കുക. നാളെ ഇതുപോലുള്ള ഒരു കുടുംബത്തിന് ധനസഹായം ആവശ്യമുണ്ടെന്ന് ഒരു പോസ്റ്റ് കണ്ടാൽ പലരും പണമയച്ചെന്നും വരും. പണം കൊടുക്കുന്നതോ ഉണ്ടാക്കുന്നതോ എന്നതിലുമപ്പുറം മലയാളികൾ വിഡ്ഢികളാക്കപ്പെടുന്നത് കാണുമ്പോൾ വിഷമമുണ്ട്.
അവരുടെ ഇത്തരം പല പോസ്റ്റുകളിലും പോയി “ഇത് AI പോസ്റ്റാണ്, മലയാളികളെ ഇങ്ങനെ വിഡ്ഡികളാക്കുന്നത് എന്തിനാണ്?” എന്ന് കമൻ്റിട്ടു ഞാൻ. അങ്ങനെ കമൻ്റിടുന്നത് പോലും മറ്റൊരു വിഡ്ഢിത്തമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അങ്ങനെ ചെയ്തത്. എൻ്റെ ആ കമൻ്റിലൂടെ അവർക്ക് കൂടുതൽ റീച്ച് കിട്ടും എന്നതാണ് വാസ്തവം. നമ്മളിടുന്ന ഓരോ ലൈക്കും കമൻ്റും അവരുടെ റീച്ച് കൂടുകയാണ്. പക്ഷേ ഇനിയങ്ങോട്ട് ആ പോസ്റ്റുകൾ കാണുന്നവരെങ്കിലും എൻ്റെ കമൻ്റിലൂടെ യാഥാർത്ഥ്യം മനസ്സിലാക്കട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. അത് ഒന്നാം ഘട്ടം മാത്രമായിരുന്നു. രണ്ടാം ഘട്ടമെന്ന നിലയ്ക്കാണ് ഈ പോസ്റ്റ് ഇടുന്നത്.
AI വ്യാജ വീഡിയോക്കാരെ സമൂഹത്തിൽ നിന്നും സമൂഹമാദ്ധ്യമങ്ങളിൽ നിന്നും അകറ്റി നിർത്തിയില്ലെങ്കിൽ ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ് ഉണ്ടാകാൻ പോകുന്നത്. അത് അറിഞ്ഞ് മനസ്സിലാക്കി നീങ്ങിയാൽ അവനവന് കൊള്ളാം. ഈ പോസ്റ്റ് ഇടുന്നതോടെ എൻ്റെ ടൈം ലൈനിൽ ഇനിയൊരിക്കലും കയറിവരാൻ കഴിയാത്തവിധം അവന്മാരെ ഞാൻ ബ്ലോക്ക് ചെയ്യുകയാണ്.
അൽപ്പവസ്ത്രധാരികളായ AI സ്ത്രീകളുടെ പേജുകൾ ഫോളോ ചെയ്യുകയും സബ്സ്ക്രൈബ് ചെയ്യുന്നവരും ധാരാളമായി വേറെയുമുണ്ട്; ഒറിജിനൽ വേറെങ്ങും കിട്ടാനില്ലാത്തത് പോലെ!
വാൽക്കഷ്ണം:- കഴിഞ്ഞ ദിവസം ത്രിപുരയിലെ ഉനക്കോടി എന്ന സ്ഥലത്തെപ്പറ്റിയുള്ള ഒരു വീഡിയോ കാണാനിടയായി. വീഡിയോയിൽ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണ്. പക്ഷേ അതിന്റെ വിഷ്വൽ എല്ലാം AI ആണ്. അതിന് ഉനക്കോടി എന്ന സ്ഥലവുമായി പുലബന്ധം പോലുമില്ല. അവിടെ പോയിട്ടുള്ളതുകൊണ്ട് എനിക്കത് മനസ്സിലായി. പോകാത്തവർ ആ വ്യാജ വിഷ്വൽ കണ്ട് മോഹിച്ച് നേരിട്ട് ചെല്ലുമ്പോളാണ് അമളി പിണഞ്ഞത് തിരിച്ചറിയുക. കാരൂർ സോമൻ്റെ പരിസരത്ത് കൂടെ പോലും സാങ്കേതിക വിദ്യ കടന്ന് പോകാത്തത് സമൂഹമാദ്ധ്യമങ്ങളിലുള്ളവരുടെ സുകൃതം.
#fakeaiposts
<fb:like href="http://niraksharan.in/?p=10256" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പോറ്റിയെ കേറ്റിയേ
<fb:like href="http://niraksharan.in/?p=10540" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശബരിമല വിഷയം സജീവമായി തന്നെ നിലനിൽക്കുന്നതിൽ വളരെ സന്തോഷമുണ്ട്.
പോറ്റിയേ കേറ്റിയേ എന്ന പാരഡി എഴുതിയവർക്കും പ്രചരിപ്പിച്ചവർക്കും എതിരെയുള്ള കേസ് പിൻവലിച്ച ശേഷം, “ഞങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരല്ല” എന്ന് കേസെടുത്ത കൂട്ടർ, ഉരുണ്ടുപിരണ്ട് കളിക്കുന്നത് കാണാൻ നല്ല രസമുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരല്ലെങ്കിൽ, ആരെങ്കിലും പറഞ്ഞ ഉടനെ കേസ് എടുക്കാൻ പാടില്ലായിരുന്നു. ആരുടെയെങ്കിലും ചുമലിൽ ചാരി കേസ് എടുത്തതാണെങ്കിൽ അതും പാടില്ലായിരുന്നു.
എന്തായാലും കാലം കുറെയായി മാളങ്ങളിൽ ഒളിച്ചിരിക്കുന്ന സാംസ്കാരിക നായികാ നായകന്മാരെ ഈ വിഷയത്തിലും കാണാൻ പറ്റിയില്ല എന്നതിൽ അതിശയമൊന്നുമില്ല. നിങ്ങളുടെ സെലക്ടീവ് സാംസ്കാരിക നായകത്വം അങ്ങ് കയ്യിൽ വെച്ചാൽ മതി എന്ന് കേരള ജനത ഒന്നടങ്കം പറയുന്ന അവസരങ്ങൾ ഇനിയുമുണ്ടാകും. അത് മറക്കണ്ട.
തുമ്പും വാലും ഇല്ലാത്ത ഇതിലും സങ്കീർണമായ കേസുകൾ തെളിയിച്ചിട്ടുണ്ട് കേരള പോലീസ്. ഈ കേസിൽ തുമ്പും വാലും വഴിയും മാർഗ്ഗവും പ്രതികളും ഒക്കെ കൺമുന്നിൽ തന്നെയുണ്ട്. അത് ചെന്നെത്തുന്നത് പ്രമുഖരായവരിലേക്കാണ് എന്നത് കൊണ്ടാണോ കേസ് തെളിയിക്കാൻ ഇത്ര താമസം?
ഒരു കാര്യം ഉറപ്പാണ്. ഈ കേസ് വന്നപ്പോൾ മുതൽ, ഇതിൽ ഞങ്ങളുടെ കൂട്ടർക്ക് പങ്കില്ല എന്ന് വാദിച്ചുകൊണ്ടിരിക്കുന്നത് ആരാണെന്ന് ജനങ്ങൾ കണ്ടിട്ടുണ്ട്. സ്വർണ്ണം കളവ് പോയിട്ടില്ല എന്നുവരെ വാദിച്ചവരുണ്ട്. എം.വി.ഗോവിന്ദൻ, ഒരു അഭിമുഖത്തിൽ, സ്വർണ്ണം കളവ് പോയോ ഇല്ലയോ എന്ന് പറയാൻ പോലും സമ്മതിക്കാതെ വഴുതി മാറി. സ്വന്തം കൈപ്പടയിൽ എഴുതി സ്വർണ്ണപ്പാളികളെ ചെമ്പ് പാളിയാക്കി മാറ്റിയ പത്മകുമാർ അകത്തായിട്ടും അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തയ്യാറാവുന്നില്ല. വാസുവിന്റെ കാര്യവും അങ്ങനെ തന്നെ. സ്വർണ്ണം പൊതിഞ്ഞതിന് തെളിവൊന്നുമില്ല എന്നാണ് വാസുവിന്റെ ഏറ്റവും പുതിയ വാദം. ഇജ്ജാതി കളവുകളെല്ലാം എങ്ങനെ പറയാൻ സാധിക്കുന്നു. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം പൊതിഞ്ഞിട്ട് അതിനൊരു രേഖയും ഇല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
ചുരുക്കത്തിൽ പറഞ്ഞാൽ, മടിയിൽ നല്ല കനം ഉണ്ട്. അതുകൊണ്ട് തന്നെയാണ് വഴിയിൽ പേടി കുടുങ്ങി നിൽക്കുന്നത്.
പോറ്റിയെ കേറ്റിയേ എന്ന ഗാനത്തിൽ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമേയില്ല. സ്വർണ്ണം കട്ടത് സഖാക്കൾ തന്നെയാണ്. സഖാക്കൾ അല്ലാത്തവർ ഈ കൊള്ളയിൽ ഉണ്ടെങ്കിൽ അവരും അഴിക്കുള്ളിൽ ആകണം.
ഇനി കോടതിയും തെളിവെടുപ്പും വിചാരണയും വിധി നിർണയവും എല്ലാം കഴിഞ്ഞേ നിങ്ങൾ സമ്മതിക്കൂ എന്നാണെങ്കിൽ ഒരു ചെറിയ ഉദാഹരണം പറയാം. ടി.പി. വധക്കേസിന് ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ പോയ കുഞ്ഞനന്തൻ എന്ന നേതാവ്,…. “അങ്ങനെയൊന്നും ചെയ്യില്ല, സാധു മനുഷ്യനാണ് ” എന്നല്ലേ നിങ്ങളുടെ മറ്റ് ചില നേതാക്കൾ പിന്നീട് പറഞ്ഞത്.
സ്വന്തം പാർട്ടിക്ക് വേണ്ടി കൊലപാതകവും കൊള്ളയും മോഷണവും നടത്തുന്നവരെ ഏതറ്റം വരെയും പോയി സംരക്ഷിച്ച ശേഷം, വലിയ ജനപക്ഷ പാർട്ടിയാണ് ഹൃദയപക്ഷ പാർട്ടിയാണ് എന്നൊക്കെ വീമ്പിളക്കിയിട്ട് ഒരു കാര്യവുമില്ല. കൊലയാളിപ്പാർട്ടി ആയിട്ടോ കൊള്ളക്കാരുടെ പാർട്ടി ആയിട്ടോ മാത്രമേ സാമാന്യ ജനം കണക്കാക്കൂ.
ശബരിമല സ്വർണ്ണ കേസിലെങ്കിലും അല്പം സത്യസന്ധത കാണിച്ചാൽ ഒരു രസം ഉണ്ടായിരുന്നു. വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം. അത്രയുള്ളൂ.
ഹൈക്കോടതിയോട് ഒരു അഭ്യർത്ഥന വെച്ചുകൊണ്ട് അവസാനിപ്പിക്കാം.
പത്മകുമാറിൻ്റെ അറസ്റ്റിന് ശേഷം ഈ കേസിൽ പുരോഗതി ഒന്നും ഉണ്ടായതായി കണ്ടില്ല. തുടർന്ന് അറസ്റ്റ് ചെയ്യാനുള്ളത് ഇതിലും വലിയ സ്രാവുകളാണ് എന്നത് കൊണ്ടാണോ ഇത്രയും അമാന്തം? കോടതി അങ്ങനെ മുഖവും പദവികളും നോക്കി നടപടി എടുക്കില്ല എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. പത്മകുമാർ സൂചിപ്പിച്ച ദൈവതുല്യനായ ആ സ്വർണക്കള്ളൻ ആരാണെന്നറിയാൻ കേരള ജനതയ്ക്ക് മുഴുവൻ താല്പര്യമുണ്ട്. ഈ കേസിലെ മോഷ്ടാക്കളെല്ലാം പ്രായം, പദവി, ലിംഗ ഭേദമെന്യേ ശിഷ്ടകാലം അഴിയെണ്ണണമെന്നും അവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടി ശബരിമലയിലേക്ക് മുതൽക്കൂട്ടണമെന്നും അഭ്യർത്ഥനയുണ്ട്. നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.
വാൽക്കഷണം:- പോറ്റിയെ കേറ്റിയേ എന്ന ഗാനവുമായി ബന്ധപ്പെട്ട് വന്ന കിട്ടിയ അത്രയും പ്രതികരണങ്ങൾ, ഒരു റെഫറൻസ് എന്ന നിലയ്ക്ക് ഇതിന് താഴെ കമന്റ് ആയി ഇടുന്നുണ്ട്. ഇത് വായിക്കുന്നവർക്കും അത്തരം ലിങ്കുകൾ ഇടാം. ഔദ്യോഗിക വൃത്തങ്ങളുടേയും കക്ഷി രാഷ്ട്രീയക്കാരുടേയും സഹായത്തോടെ നടത്തിയ, കേരളം കണ്ടതിൽ ഏറ്റവും വലിയ ക്ഷേത്രം കൊള്ളയാണിത് എന്നത് മറക്കരുത്.
#ശബരിമല
#ശബരിമലസ്വർണ്ണംകൊള്ള
#പോറ്റിയെകേറ്റിയേ
<fb:like href="http://niraksharan.in/?p=10540" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശബരിമലയും മലയന്മാരും
<fb:like href="http://niraksharan.in/?p=10615" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
എൻ്റെ കുടുംബത്തിന് ശബരിമലയുമായുള്ള ബന്ധമാണ് ഈ കുറിപ്പിൽ പറയുന്നത്. തികച്ചും വ്യക്തിപരമായ കാര്യങ്ങളും ഇതിലുണ്ട്. വിട്ട് നിൽക്കണം എന്നുള്ളവർ ഈ വരികൾക്കപ്പുറം പോകണമെന്നില്ല.
അപ്പൂപ്പൻ (അച്ഛൻ്റെ അച്ഛൻ) വലിയ അയ്യപ്പ ഭക്തനായിരുന്നു. പേര് വേലാണ്ടി. കുടുംബപ്പേര് പോണത്ത്.
എല്ലാ വർഷവും സ്വന്തം വീട്ട് മുറ്റത്ത് അയ്യപ്പവിളക്ക് നടത്തി മല കയറുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പതിവ്. അയ്യപ്പവിളക്ക് എന്താണെന്ന് അറിയാത്തവർക്കായി അത് ചുരുക്കത്തിൽ പറയാം.
വാഴപ്പിണ്ടികളും കുരുത്തോലകളും കൊണ്ട് ഷഡ്കോണാകൃതിയിൽ അഞ്ചിൽപ്പരം അമ്പലത്തിൻ്റെ മാതൃകകൾ ഉണ്ടാക്കി. അതിലൊന്നിൽ പതിനെട്ട് പടികൾ പണിത്, അയ്യപ്പൻ്റെ വിഗ്രഹമോ ഫോട്ടോയോ പ്രതിഷ്ഠിച്ച് വൈകുന്നേരം മുതൽ നേരം വെളുക്കുന്നത് വരെയുള്ള അയ്യപ്പഭജനയും കെട്ടുനിറക്കലുമൊക്കെയായി വീട്ടുമുറ്റം ഭക്തിസാന്ദ്രമാക്കുന്ന ചടങ്ങാണ് അയ്യപ്പവിളക്ക്. നാടൊട്ടുക്കുള്ള അയ്യപ്പന്മാർ കേട്ടറിഞ്ഞും ക്ഷണം സ്വീകരിച്ചുമൊക്കെ അയ്യപ്പവിളക്കിൽ പങ്കെടുത്ത് ഒരു കല്യാണമോ വീട്ടിലെ മറ്റെന്തെങ്കിലും ചടങ്ങോ ഗംഭീരമാക്കുന്നത് പോലെ അയ്യപ്പവിളക്കും പൊടിപൊടിക്കും. ഒരുപാട് പേർ അവിടെ കെട്ട്നിറക്കും. കല്യാണവീട്ടിലെന്ന പോലെ വരുന്നവർക്കെല്ലാം ഭക്ഷണവും വീട്ടിലുണ്ടാക്കും.
അക്കാലത്തും ഇക്കാലത്തും വീടുകളിൽ അയ്യപ്പവിളക്ക് കാണുക ദുർലഭമാണ്. ഇതിന് വേണ്ടി വരുന്ന വലിയ പണച്ചിലവ് തന്നെ പ്രധാന കാരണം. എന്നിരുന്നാലും, ക്ഷേത്രങ്ങളിൽ പലയിടത്തും മണ്ഡലകാലത്ത് അയ്യപ്പവിളക്ക് കാണാൻ സാധിക്കും.
പോണത്ത് വേലാണ്ടി വർഷാവർഷം വീട്ടുമുറ്റത്ത് അയ്യപ്പവിളക്ക് നടത്തുന്ന ഭക്തൻ ആയിരുന്നത് കൊണ്ട് അദ്ദേഹത്തിന് മുനമ്പം ദേശത്ത് ‘മലവേലാണ്ടി’ എന്ന ചെല്ലപ്പേര് വീണു. ആ കുടുംബത്തിലുള്ള ഞങ്ങളൊക്കെ മലയന്മാരും ആയി. പോണത്ത് എന്ന വീട്ടുപേരിൽ ധാരാളം വീടുകൾ അന്നാട്ടിൽ ഉണ്ടായിരുന്നതുകൊണ്ട്, അപ്പൂപ്പൻ്റെ മൂന്ന് ആണ്മക്കളുടെ വീടുകളെ തിരിച്ചറിയാൻ മലയന്മാർ എന്ന പേര് ഒരു അടയാളമായി മാറുകയും ചെയ്തു.
തനിക്ക് എഴുന്നേറ്റ് നടക്കാൻ പറ്റുന്നത്രയും കാലം വ്രതമെടുത്ത്, അയ്യപ്പൻ വിളക്ക് നടത്തി, കെട്ട് നിറച്ച്, മലവേലാണ്ടി ശബരിമല കയറി. വാതസംബന്ധിയായ ബുദ്ധിമുട്ടുകൾ കാരണം, ഇനി മല കയറാൻ ആവില്ല എന്ന് ഉറപ്പായ വർഷം, മണ്ഡലകാലത്തെ ആചാരത്തിൻ്റെ ഭാഗമായി കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണം കെട്ടിയ രുദ്രാക്ഷ മാല ശാസ്താവിൻ്റെ നടയ്ക്ക് മുന്നിലുള്ള ഭണ്ഡാരത്തിൽ നിക്ഷേപിച്ച് എന്നെന്നേക്കുമായി അദ്ദേഹം മലയിറങ്ങി.
മലവേലാണ്ടിയുടെ മൂന്നാമത്തെ പുത്രനാണ് എൻ്റെ അച്ഛനായ രവീന്ദ്രൻ മാഷ് എന്ന പോണത്ത് വേലാണ്ടി രവീന്ദ്രൻ. ഞാൻ ജനിച്ചു വളർന്ന, വലിയച്ഛൻ മലഭാസ്ക്കരൻ്റെ വീടിൻ്റെ മുറ്റത്ത് സ്ഥിരമായി ഒരു കോൺക്രീറ്റ് തറ ഉണ്ടായിരുന്നു. ഇന്നത്തെ വീടുകൾക്ക് മുന്നിൽ ടൈൽ വിരിച്ച തറകളുടേത് പോലെ. അതിൽ വാഴപ്പിണ്ടികൾ കൊണ്ട് അഞ്ച് ക്ഷേത്രങ്ങൾ ഉണ്ടാക്കാനുള്ള സ്ഥിരം സംവിധാനവും ഉണ്ടായിരുന്നു. അയ്യപ്പവിളക്കിൻ്റെ സമയമാകുമ്പോൾ ആ സംവിധാനത്തിലെ കുഴികളിൽ നിന്ന് മണ്ണ് നീക്കുന്ന ജോലി മാത്രം ചെയ്താൽ മതി. ക്ഷേത്രം നിർമ്മിക്കാനായി അളവെടൂക്കേണ്ട ആവശ്യമേയില്ല.
മലവേലാണ്ടി എന്ന അപ്പൂപ്പനെ കണ്ട ഓർമ്മ എനിക്കില്ല. ഞാൻ ജനിക്കുന്നതിന് ഒരാഴ്ച്ച മുന്നേ വല്ല്യച്ഛൻ മരിച്ചു. അതുകഴിഞ്ഞ് ഒരു വർഷം കഴിഞ്ഞതും അപ്പൂപ്പനും മരിച്ചു. പിന്നീടിങ്ങോട്ട് വളരെ ചുരുക്കം മാത്രമേ മലയന്മാരുടെ കുടുംബത്തിൽ അയ്യപ്പൻ വിളക്ക് ഉണ്ടായിട്ടുള്ളൂ. കുടുംബത്തിൽ പുതിയ വീടുകൾ ഉണ്ടാക്കുമ്പോൾ അയ്യപ്പൻ വിളക്ക് നിശ്ചയമായും നടത്തിയിരുന്നു. അച്ഛൻ സ്വന്തമായി വീടുണ്ടാക്കിയപ്പോൾ ആ വീട്ടുമുറ്റത്ത് അയ്യപ്പൻ വിളക്ക് നടത്തിയിട്ടുണ്ട്. ഒരേയൊരു പ്രാവശ്യം മാത്രം. പിന്നീട് കുടുംബത്തിൽ ആരെങ്കിലും അയ്യപ്പൻ വിളക്ക് നടത്തിയതായി എനിക്കറിയില്ല.
അപ്പൂപ്പൻ്റെ തലമുറയും അച്ഛൻ്റെ തലമുറയും കഴിഞ്ഞു. എൻ്റെ നാല് സഹോദരന്മാരും കളമൊഴിഞ്ഞു. ഈ തലമുറയിൽ മലയൻ എന്ന് പറയാൻ പുരുഷന്മാർ ഞാനടക്കം രണ്ട് പേരാണ് ബാക്കി.
അച്ഛനൊപ്പം മൂന്ന് നാല് പ്രാവശ്യവും മറ്റ് ചിലർക്കൊപ്പം ഒരു പ്രാവശ്യവും ഞാൻ ശബരിമല കയറിയിട്ടുണ്ട്. വലിയ കോൺക്രീറ്റ് സമുച്ചയമൊക്കെ വരുന്നതിന് മുന്നേ ശബരിമല ഞാൻ കണ്ടിട്ടുണ്ട്. അത്ര തിരക്കൊന്നുമില്ലാതെ പതിനെട്ടാം പടി ചവിട്ടിയിട്ടുണ്ട്. സ്വതന്ത്രചിന്തകളിലേക്ക് കടന്നതോടെ ഭക്തിയുടെ പേരിൽ ഒരു ദേവാലയത്തിലേക്കും പോകാതായി. പ്രത്യേകിച്ച് ഒരു ഗണത്തിലും കൂട്ടത്തിലും വർഗ്ഗത്തിലും സമൂഹത്തിലും പെടുത്താൻ പറ്റാത്ത ഒരു ജീവിയായി.
മലയന്മാരുടെ കുടുംബത്തിലെ അവസാന കണ്ണിയായ ഞാൻ അയ്യപ്പവിളക്ക് ഒന്നും നടത്താതെയാണ് ജീവിതത്തിൽ നിന്ന് വിരമിക്കുക എന്നത് ഉറപ്പാണ്. പക്ഷേ മറ്റൊന്നുണ്ട്…..
മലവേലാണ്ടി അടക്കം ഒട്ടനവധി അയ്യപ്പഭക്തന്മാരുടെ പ്രാർത്ഥനയും നേർച്ചയും സംഭാവനയും കൊണ്ട് കെട്ടിപ്പടുത്തതാണ് ഇന്ന് കാണുന്ന ശബരിമല ക്ഷേത്ര കോൺക്രീറ്റ് സമുച്ചയം. മലവേലാണ്ടി അദ്ദേഹത്തിൻ്റെ ബിസിനസ്സ് പങ്കാളി ആയിട്ടാണോ അയ്യപ്പനെ കണ്ടിരുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ അത്തരത്തിൽ ലക്ഷക്കണക്കിന് വരുന്ന ഭക്തരുടെ വിശ്വാസവും പ്രാർത്ഥനയുമാണ് ഇപ്പോൾ നടന്നിരിക്കുന്ന സ്വർണ്ണക്കൊള്ളയിലൂടെ അമ്പലംകള്ളന്മാർ മലീമസമാക്കിയിരിക്കുന്നത്. ഏതൊരു കൊള്ളയും അനീതിയും ചോദ്യം ചെയ്യുന്നത് പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ ആർജ്ജവത്തോടെ ശബരിമല സ്വർണ്ണക്കൊള്ളയെ ഞാനെന്ന മലയൻ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. ഞാൻ വിശ്വാസിയാണോ അല്ലയോ എന്ന കാര്യം ഈ വിഷയത്തിൽ ബാധകമല്ല. ഇതൊരു വൈകാരികമായ വിഷയം കൂടെയാണ് എനിക്ക്. നേരിൽ കണ്ട് ഓർമ്മയില്ലാത്ത മലവേലാണ്ടി എന്ന അയ്യപ്പഭക്തനായ അപ്പൂപ്പനോട് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കടമയും സ്നേഹവും കൂടെയാണത്.
ഒരുപാട് ഭക്തർക്കും ഭക്തർ അല്ലാത്തവർക്കും ഇങ്ങനെയൊക്കെ ഏതെങ്കിലും തരത്തിൽ വൈകാരികമായി അടുപ്പമുള്ള ഒരിടത്ത് നടത്തിയ സംഘടിതവും ആസൂത്രിതവുമായ പകൽക്കൊള്ളയെ അവർ ഓരോരുത്തരും ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. ഞഞ്ഞാപിഞ്ഞ പറഞ്ഞ് രക്ഷപ്പെടാൻ പറ്റുന്ന ഒരു പാതകമല്ല ചെയ്ത് വെച്ചിരിക്കുന്നതെന്ന്, ഇതിന് ചുക്കാൻ പിടിച്ചവരും ചൂട്ട് പിടിച്ചവരും കുട പിടിച്ചവരുമൊക്കെ മനസ്സിലാക്കിക്കോളൂ. കട്ടത് ചുട്ട് പോകും. അതിൻ്റെ കണക്ക് പറയിപ്പിക്കുക തന്നെ ചെയ്യും. ശിക്ഷ ഏതെങ്കിലുമൊക്കെ തരത്തിൽ അനുഭവിക്കാതെ വിടുതൽ ഉണ്ടാകില്ല കൊള്ളക്കാരേ.
ഈ വിഷയത്തിൽ എനിക്കൊരു രസകരമായ ജിജ്ഞാസ ബാക്കി നിൽക്കുന്നുണ്ട്. ശബരിമല കട്ട് കടത്തിയ കൂട്ടക്കാരുടെ പുതിയകാല അയ്യപ്പ പ്രാർത്ഥന (കല്ലും മുള്ളും കാലിക്കുത്ത) കേട്ടാൽ മലവേലാണ്ടിയുടെ പ്രതികരണം എന്താകുമായിരുന്നു?!
വാൽക്കഷണം:- മണ്ഡലകാലമാണെന്ന് വെച്ച് നീയിത് എന്തൊരു അന്തവും കുന്തവുമില്ലാത്ത പ്രകടനമാണ് അയ്യപ്പാ നടത്തിക്കൊണ്ടിരിക്കുന്നത്? നീയായി നിൻ്റെ ഹിതം പോലായി. നടക്കട്ടെ നടക്കട്ടെ.
#ശബരിമല
#ശബരിമലസ്വർണ്ണംകൊള്ള
<fb:like href="http://niraksharan.in/?p=10615" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ചോർന്നൊലിക്കുന്ന ലൈഫ് ഫ്ലാറ്റുകൾ
<fb:like href="http://niraksharan.in/?p=10155" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
സർക്കാർ സംവിധാനത്തിൽ ഉണ്ടാക്കിയ ശേഷം പൊളിഞ്ഞ് തകരുന്നതായി ഏറ്റവും കൂടുതലായി നാം കാണുന്നത് റോഡുകളാണ്. റോഡുപണി എന്ന് പറഞ്ഞാൽത്തന്നെ അഴിമതിയുടെ കൂത്തരങ്ങാണ്. PWD എന്ന വെള്ളാന ഒരുകാലത്തും കറുക്കാൻ പോകുന്നില്ല.
ഹൈക്കോടതി കെട്ടിടവും നിയമസഭാ കെട്ടിടവും ചോർന്നൊലിക്കാത്തതും ഇടിഞ്ഞ് വീഴാത്തതും ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന സമാന്യബുദ്ധി അഴിമതിക്കാർക്ക് ഉള്ളതുകൊണ്ട് മാത്രമാണ്. ഹൈക്കോടതി കെട്ടിടത്തിൻ്റെ അവസ്ഥയും അത്ര ഗംഭീരമൊന്നും അല്ല. അതുകൊണ്ടുകൂടെ ആകണം അവിടന്ന് മാറാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
എന്തായാലും പാവപ്പെട്ടവന് വേണ്ടി പണിയുന്ന വീടുകളും ഫ്ലാറ്റുകളുമൊക്കെ ചെറുചില്ലകൾ മാത്രമാണ്. അതിൽ നിന്ന് കക്കാനുള്ളതിൻ്റെ പരമാവധി ഈ അഴിമതിക്കാർ കട്ട് കീശയിലാക്കും. അതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ഒരു വർഷം മാത്രം പഴക്കമുള്ള മുണ്ടൻവേലിയിൽ ലൈഫ് പദ്ധതി പ്രകാരം ഉണ്ടാക്കിയ ഫ്ലാറ്റുകൾ.
കനാലിൻ്റെ പുറമ്പോക്കിൽ ജീവിച്ചിരുന്നപ്പോൾ, കനാലിൽ വെള്ളം പൊങ്ങുമ്പോൾ മാത്രമാണ് അവർക്ക് ദുരിതം ഉണ്ടായിരുന്നത്. പക്ഷേ ലൈഫിൻ്റെ ഫ്ലാറ്റിൽ ഒരോ ചെറുമഴയും അവർക്ക് പേടിസ്വപ്നമാണ്.
1. ചോർന്നൊലിക്കുന്ന മേൽക്കൂര.
2. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യണമെങ്കിൽ കുടപിടിച്ച് നിൽക്കണമെന്ന അവസ്ഥ.
3. ബ്ലോക്ക് ആകുന്ന ശുചിമുറി സംവിധാനങ്ങൾ.
4. സെപ്റ്റിക്ക് ടാങ്കുകളുടെ അവസ്ഥയും പരിതാപകരം.
5. ഓടകളോ കാനകളോ കെട്ടിടത്തിന് ചുറ്റും ഇല്ല.
അധികം വൈകാതെ ഈ കെടിടം നിലം പൊത്തുക തന്നെ ചെയ്യും. അതിന് മുന്നേ ജീവഭയം കാരണം ഇവിടത്തെ അന്തേവാസികൾ മറ്റേതെങ്കിലും പുറമ്പോക്കിലേക്ക് ചേക്കേറും.
കേരളത്തിൽ വീട് ഇല്ലാത്തവർ ആരുമില്ല എന്ന സ്ഥാപിച്ചെടുക്കാനും പ്രഖ്യാപനം നടത്താനുമൊക്കെ എളുപ്പമാണ്. പക്ഷേ, പ്രഖ്യാപനം കഴിഞ്ഞ് അധികം വൈകാതെ കൂട്ടത്തോടെ വീടില്ലാതായിപ്പോകുന്ന ഏക സംസ്ഥാനം എന്ന ചീത്തപ്പേരും കേരളത്തിനുണ്ടാകും.
ലൈഫ് പദ്ധതിയുടെ ഓരോ നിർമ്മാണവും ഇത്തരത്തിൽ അഴിമതി നിറഞ്ഞതാണ്. ഇതിൽ നിന്നൊരു മോചനം കേരളജനതയ്ക്ക് ഇല്ലേ? ഇതിനൊന്നും ഒരു പരിഹാരവും ഇല്ലെന്നാണോ? വോട്ട് ചോദിച്ച് പോലും അങ്ങോട്ട് ആരും ചെല്ലാത്ത അവസ്ഥ. സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി പോരാടാൻ തയ്യാറെടുക്കുന്ന പൊതുജനം വേദനിപ്പിക്കുന്ന കാഴ്ച്ച തന്നെയാണ്.
ആരാധനാലയങ്ങൾ കട്ട് കടത്തിയാലും ചോർന്നൊലിച്ചാലും അതിനകത്തിരിക്കുന്ന (ഇരിക്കുന്നുണ്ടെങ്കിൽ) ദേവീദേവന്മാർക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. തോർത്ത് മാത്രം ചുറ്റി പൂജ ചെയ്യുന്ന ശാന്തിക്കാരൻ ചെറുതായൊന്ന് നനഞ്ഞെന്ന് വരും. അത്രേയുള്ളൂ.
പക്ഷേ അതുപോലല്ല ജനങ്ങൾ വസിക്കുന്ന ഇടങ്ങൾ ചോർന്നൊലിച്ചാൽ. ഇതൊക്കെ കട്ട് മുടിച്ചവരോടും കൃത്യമായി ജോലി ചെയ്യാതെ പോയവരോടുമൊക്കെ കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. അക്കാലം അത്ര വിദൂരമൊന്നുമല്ല.
വീഡിയോ കണ്ട് മനസ്സിലാക്കൂ…
<fb:like href="http://niraksharan.in/?p=10155" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കേരളത്തിൻ്റെ കടക്കണക്ക്
<fb:like href="http://niraksharan.in/?p=10124" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
2016 ൽ ഒന്നാം പിണറായി മന്ത്രിസഭ ഭരണം ഏൽക്കുമ്പോൾ കേരളത്തിന്റെ പൊതു കടം – ₹157370 കോടിയാണ്.
(കേരളപ്പിറവിക്ക് ശേഷം മാറിമാറി വന്ന എല്ലാ മന്ത്രിസഭകളുടേയും മൊത്തം കടമാണ് ഇപ്പറഞ്ഞ ₹1.57ലക്ഷം കോടി.)
2025 ൽ ധനകാര്യമന്ത്രി ബാലഗോപാൽ വെളിപ്പെടുത്തിയ കണക്ക് പ്രകാരമുള്ള കേരളത്തിന്റെ കടം. – ₹4.85 ലക്ഷം കോടിയാണ്.
ഈ കണക്കിൽ കിഫ്ബിയിലെ കടം ഉൾപ്പെടുന്നില്ല. പെൻഷൻ കടം (ഏകദേശം ₹60,000 കോടി) ഉൾപ്പെടുന്നില്ല. അതെല്ലാം കൂടെ ചേർത്താൽ ഏകദേശം ₹6 ലക്ഷം കോടിയാണ് കേരളത്തിൻ്റെ കടം.
ഏകദേശം എന്ന് പറയാൻ കാരണം, ഈ കടത്തിന്റെ കണക്കുകൾ ഒന്നും സർക്കാർ സൈറ്റുകളിൽ ലഭ്യമല്ല എന്നതാണ്.
നമുക്ക് തൽക്കാലം ധനമന്ത്രി പറയുന്ന ₹4.85 ലക്ഷം കോടി എന്ന കടക്കണക്ക് മാത്രം എടുക്കാം.
1947 മുതൽ 2016 വരെയുള്ള 69 വർഷത്തെ കേരളത്തിൻ്റെ പൊതുകടത്തിൻ്റെ 3 ഇരട്ടിയിലധികം കടം, വെറും 9.5 വർഷം കൊണ്ട് ഉണ്ടാക്കി, കേരളത്തെ മുച്ചൂടും കടത്തിൽ മുക്കിയ ഒരു മുഖ്യമന്ത്രി പറയുകയാണ്, UDF ഭരണത്തിൽ വന്നാൽ ഖജനാവ് കാലിയാക്കും. അതുകൊണ്ട് ഞങ്ങളെ മൂന്നാമതും ഭരിക്കാൻ അനുവദിക്കണം എന്ന്. വല്ലാത്ത തൊലിക്കട്ടി തന്നെ. ഗംഭീരം. അതിഗംഭീരം.
അദ്ദേഹം ഇപ്പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നവർ ഉണ്ടാകാം. എന്നിട്ട് അത് അതേപടി ഛർദ്ദിച്ച് പ്രചരിപ്പിക്കുന്നവരും ഉണ്ടാകാം. അതിനർത്ഥം നിങ്ങൾ നേടിയ സമ്പൂർണ്ണ സാക്ഷരതയും വിദ്യാഭ്യാസ സമ്പന്നതയും കൊണ്ട് കാൽ കാശിന്റെ ഗുണം നിങ്ങൾക്ക് ഉണ്ടായില്ല എന്നാണ്. നിങ്ങളുടെ നേതാവ് പറയുന്ന ഏത് കള്ളക്കണക്ക് കേട്ടാലും നിങ്ങളത് വിശ്വസിച്ചോളും എന്നാണ്. നമ്പർ വൺ കേരളം തന്നെ! ഒരു തർക്കവുമില്ല.
മൂന്നാം ഭരണവും വരും. കോൺഗ്രസ്സുകാർ അത്ര മണ്ടന്മാരൊന്നും അല്ല എന്നത് തന്നെ കാരണം. കട്ട് മുടിച്ച്, കടം വാങ്ങി ധൂർത്തടിച്ച് നശിപ്പിച്ച് വെച്ചിരിക്കുന്ന ഈ ഖജനാവും പേറി അവർ എന്തോന്ന് ഭരിക്കുമെന്നാണ്?! അവർക്ക് കേരള ഭരണം വേണ്ട ഹേ. അതുകൊണ്ടാണ് ഗ്രൂപ്പ് കളിച്ചും തമ്മിൽ തല്ലിയും കശപിശ കൂടിയും, താലത്തിൽ വെച്ച് നീട്ടിയിരിക്കുന്ന ഭരണം, അവർക്ക് വേണ്ട എന്ന അവസ്ഥയിലേക്ക് അവർ എത്തിക്കുന്നത്. എനിക്ക് അവരുടെ പ്രവർത്തിയെ അങ്ങനെ കാണാനേ കഴിയൂ.
വാൽക്കഷണം:- ഒരു കാര്യത്തിലേ സങ്കടമുള്ളൂ. UDF ഭരണകാലത്താണ് ഇമ്മാതിരി ധൂർത്തും കടമെടുപ്പും ബാങ്ക് മോഷണവും സ്വർണ്ണം കൊള്ളയും ഒക്കെ നടന്നിരുന്നതെങ്കിൽ, സോഷ്യൽ മീഡിയ ചുമരുകളിൽ മാത്രമല്ല, ഏതൊരു നാട്ടിൽപുറത്തെ ചുമരുകളിലും ഈ കടങ്ങളുടെ വിശദവും സമൃദ്ധവുമായ കണക്കുകൾ വായിച്ച് പഠിക്കാൻ കേരള ജനതയ്ക്ക് ഭാഗ്യം ഉണ്ടാകുമായിരുന്നു!
<fb:like href="http://niraksharan.in/?p=10124" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ക്ഷേത്രം കൊള്ള തുടരുന്നു.
<fb:like href="http://niraksharan.in/?p=10121" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
Times of India പത്രത്തിൽ ഇന്ന് വന്ന വാർത്തയാണ് ചിത്രത്തിൽ. ഈ വാർത്ത ശരിയാണെങ്കിൽ, ശബരിമലയിൽ മാത്രമല്ല, നല്ല വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങളിലും കാലാകാലങ്ങളായി ഗംഭീരമായ കൊള്ള ആസൂത്രിതമായി നടന്നിരിക്കുന്നു.
വിശ്വാസികളേ… നിങ്ങൾ ദേവന്മാർക്കും ദേവിമാർക്കും കൊടുത്ത പണമാണ് ഇത് അത്രയും. ‘ദൈവങ്ങൾക്ക് എന്തിനാണ് പണം?’ എന്നൊരു ചോദ്യം എന്നും ബാക്കിയുണ്ട്.
ദേവാലയങ്ങളിലെ ചിലവുകൾ നടത്താനും അറ്റകുറ്റപ്പണികൾ നടത്താനും ശമ്പളം കൊടുക്കാനും ഉള്ളത് കഴിച്ച് ബാക്കി തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നടത്തിയാൽ അതല്ലേ ഏറ്റവും ദൈവികമായ കാര്യം?
ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത, കയറിക്കിടക്കാൻ ഒരു കൂരയും ഇല്ലാത്ത, ചികിത്സയ്ക്ക് പണമില്ലാത്ത നൂറുകണക്കിന് മനുഷ്യർ ഈന്നാട്ടിലുണ്ട്. അവർക്ക് ഈ പണം കൊണ്ട് ഒരു ഉപകാരവും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, അത് നോക്കി നടത്തേണ്ടവർ തന്നെ പട്ടാപ്പകൽ കൊള്ളയടിക്കുന്നു. ഈ കള്ളന്മാർക്ക് തടിച്ച് വീർക്കാൻ വേണ്ടിയല്ലല്ലോ നിങ്ങൾ ദൈവങ്ങൾക്ക് പണം നൽകുന്നത്? ചിന്തിക്കേണ്ടത് വിശ്വാസികളായ നിങ്ങളാണ്. ഈ പകൽക്കൊള്ളയ്ക്കെതിരെ ശബ്ദം ഉയർത്തേണ്ടത് നിങ്ങളാണ്.
എല്ലാ ദേവാലയങ്ങളിലും ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടത് നിങ്ങൾ തന്നെയാണ്. കട്ടവൻ ഏത് പാർട്ടിക്കാരനായാലും എത്ര കൊലകൊമ്പൻ ആയാലും കൈയാമം വെച്ച് തുറുങ്കിലടക്കാൻ നടപടി സ്വീകരിക്കേണ്ടത് നിങ്ങളാണ്.
ദൈവം നേരിട്ട് ഇറങ്ങിവന്ന് ഇതിനെതിരെ നടപടി സ്വീകരിക്കാൻ പോകുന്നില്ല. ദൈവനിശ്ചയം നടപ്പിലാക്കേണ്ടത് നിങ്ങളാണ്. തത്വമസിയുടെ അർത്ഥം, പുതുതായി ആരെങ്കിലും നിങ്ങളെ പഠിപ്പിക്കേണ്ടതില്ലല്ലോ?
വാൽക്കഷണം:- ഈ വാർത്ത ശരിയല്ലെങ്കിൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് എതിരെ ഗുരുവായൂർ ദേവസ്വം കേസ് എടുക്കണം. അതിനുള്ള ആർജ്ജവം കാണിക്കുന്നില്ലെങ്കിൽ കട്ടു എന്ന് തന്നെയാണ് അർത്ഥം.
#ക്ഷേത്രംകൊള്ള
<fb:like href="http://niraksharan.in/?p=10121" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശബരിമലയിലെ സ്വർണ്ണക്കൊള്ള
<fb:like href="http://niraksharan.in/?p=10112" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇത് വായിക്കാൻ സാദ്ധ്യതയുള്ളവരോട് ആദ്യമേ ഒരു കാര്യം അഭ്യർത്ഥിക്കട്ടെ. ശബരിമലയിൽ സ്വർണ്ണം മോഷണം പോയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ പോസ്റ്റിന് അടിയിൽ…
വിശ്വസിക്കുന്നു,
yes,
അതെ,
മോഷ്ടിച്ചിട്ടുണ്ട്,
എന്നിങ്ങനെ എന്തെങ്കിലും ഒരു കമന്റ് ഇടുക. ചുരുങ്ങിയ പക്ഷം ഒരു കുത്ത് (.) എങ്കിലും ഇടുക. പൊതുജനത്തിന്റെ അഭിപ്രായം അറിയാൻ വേണ്ടി മാത്രമാണിത്.
നിലവിൽ ഭരണകക്ഷിയുടെ ആൾക്കാർ മാത്രമാണ് ‘മോഷണം പോയിട്ടില്ല എന്നും, അഥവാ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ രണ്ടോ മൂന്നോ ഗ്രാം സ്വർണ്ണം മാത്രമാണ് ‘ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. ചാനൽ ചർച്ചയിൽ വന്നിരുന്ന് കൊള്ള നടന്നിട്ടില്ല എന്ന് പറയുന്ന ഭരണകക്ഷി അനുകൂലികളുടെ തൊലിക്കട്ടി അപാരം. അവരുടെ ന്യായീകരണങ്ങളോട് യോജിക്കുന്നില്ല. ശബരിമലയിൽ ഗംഭീര സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
സംസ്ഥാന സർക്കാർ, നിയമിച്ചിട്ടുള്ള ദേവസ്വം, അതിന്റെ തലപ്പത്തിരിക്കുന്നവർ, ഉദ്യോഗസ്ഥർ, എന്നിങ്ങനെ ആർക്കും ഇതേപ്പറ്റി അറിയില്ലായിരുന്നു എന്നും ഇങ്ങനെ ഒരു കൊള്ള നടന്നതിന്റെ സൂചന പോലും ഇവർക്കാർക്കും കിട്ടിയിട്ടില്ല എന്നും ഞാൻ വിശ്വസിക്കുന്നില്ല. ഈ കൊള്ള പുറത്ത് വരുന്നത് പോലും ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ്. അല്ലായിരുന്നെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞ് ഈ കൊള്ള പുറത്ത് വരുമ്പോഴേക്കും നൂറായിരം ന്യായങ്ങൾ വേറെ ഉണ്ടാകുമായിരുന്നു കള്ളന്മാർക്ക് പറയാൻ.
എന്തായാലും കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ഏതെങ്കിലും ഒരു ദേവാലയത്തിന്റെ സ്വത്തും മുതലും അധികൃതരുടെ ഒത്താശയോടെ ഇതുപോലെ കൊള്ളയടിക്കപ്പെട്ട ഒരു സംഭവം മുൻപ് ഉണ്ടായിട്ടില്ല. ഇത്രയും നീചവും ലജ്ജാവഹവും ആസൂത്രിതവുമായ ഒരു കൊള്ളയടിയെ വിശേഷിപ്പിക്കാൻ പോന്ന വാക്കുകളൊന്നും മലയാള ഭാഷയിൽ ഇല്ല എന്ന് വേണം പറയാൻ.
കൊള്ള നടന്നു. ഇനി വേണ്ടത് ആരൊക്കെ കട്ടു എത്രയൊക്കെ കട്ടു എന്ന് കണ്ടുപിടിക്കുകയാണ്. അതത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ല.
യാതൊരു തുമ്പും വാലും ഇല്ലാത്ത കൊലപാതക കേസുകൾ പോലും തെളിയിച്ചിട്ടുള്ളവരാണ് കേരള പോലീസ്. വിജയ് മല്ല്യയ സ്വർണ്ണം പൊതിഞ്ഞു കൊടുത്ത തീയതി മുതൽ ഇന്ന് വരെയുള്ള ദേവസ്വം ഭാരവാഹികളേയും ശബരിമല ഭാരവാഹികളേയും ഉദ്യോഗസ്ഥരേയും ദേവസം മന്ത്രിമാരേയും ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയേയും കേസിൽ ഉൾപ്പെടുത്തി വിധിയാവണ്ണം ചോദ്യം ചെയ്താൽ നിഷ്പ്രയാസം തെളിയിക്കാൻ പറ്റുന്ന കേസ് മാത്രമാണിത്. അതിനുള്ള ആർജ്ജവം ഉണ്ടാകണമെന്ന് മാത്രം.
ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നത്, വിശ്വാസികളും വിശ്വാസികൾക്ക് വേണ്ടി കീ ജയ് വിളിക്കുന്ന പാർട്ടികളും ഇതിന്റെ പേരിൽ വലിയ ബഹളമൊന്നും ഉണ്ടാക്കി കാണുന്നില്ല എന്നതാണ്. (അത്തരം പ്രതിഷേധങ്ങളോ ബഹളങ്ങളോ ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാണെങ്കിൽ ക്ഷമിക്കണം.) പ്രതിപക്ഷം പതിവുപോലെ നാമമാത്രമായ ചില ചടങ്ങുകൾ നടത്തിയെന്ന് വരുത്തി മുന്നോട്ട് പോകുന്നുണ്ട്. അവർ അത്രയും ചെയ്യുന്നത് തന്നെ വലിയ ഔദാര്യം.
ഒരു കാര്യത്തിൽ വലിയ നിരാശയുണ്ട്. നിലവിലെ ഭരണകക്ഷി, പ്രതിപക്ഷത്ത് ഇരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു കൊള്ള പിടിക്കപ്പെടുന്നതെങ്കിൽ, ഈ കളവിന്റെ വിത്തും വേരും, മുക്കും മൂലയും, തൂണും തുരുമ്പും, കണക്കും കള്ളക്കണക്കും, ചെമ്പും സ്വർണ്ണവും ഒക്കെ വിശദമായിത്തന്നെ പഠിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമായിരുന്നു അവർ. ഇതിൻ്റെ പേരിലുള്ള സ്റ്റഡി ക്ലാസ്സുകളും, രാത്രി പഠന ക്ലാസ്സുകളും, പ്രതിഷേധ പ്രകടനങ്ങളും, രാജി ആവശ്യങ്ങളും, പന്തം കൊളുത്തി ജാഥകളും, സെക്രട്ടറിയേറ്റ് മാർച്ചുകളും ഹർത്താലുകളും കാരണം കേരളം പ്രകമ്പനം കൊള്ളുമായിരുന്നു. കേരള ജനതയ്ക്ക് അതിനുള്ള ഭാഗ്യം ഇല്ലാതെ പോയി.
കേരളത്തിൽ സാംസ്ക്കാരിക നായികാനായകന്മാർ എന്നൊരു കൂട്ടർ ഉണ്ടായിരുന്നു. “ഈ കൊള്ള നടത്തിയവരെ കൈയാമം വെപ്പിച്ച് റോഡിലൂടെ നടത്തിക്കണം” എന്ന് ആവശ്യപ്പെട്ട്, മേൽപ്പടി സംസ്ക്കാര സമ്പന്നർ ഒപ്പുവെച്ച ഒരു സംയുക്ത പ്രസ്താവന കാണാനുള്ള ഭാഗ്യവും കേരള ജനതയ്ക്ക് ഇല്ലാതെ പോയി. വല്ലാത്ത സെലക്ടീവ് സാംസ്ക്കാരിക പ്രവർത്തനം തന്നെ. ഏതെല്ലാം മാളങ്ങളിലാണാവോ നമ്മുടെ സാംസ്കാരിക നായികാനായകന്മാർ പുതഞ്ഞൊളിഞ്ഞ് ഇരിക്കുന്നത്?!
‘പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’ എന്നാണല്ലോ. രേഖകൾ അടക്കം കത്തിച്ച് ഇല്ലാതാക്കിയാലും കള്ളന്മാരെ പിടികൂടുക തന്നെ ചെയ്യും. അതങ്ങനെയാണ്. അതുകൊണ്ടാണല്ലോ ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. എത്ര കള്ളത്തരം കാണിച്ചാലും, സത്യത്തിനും നീതിക്കും വേണ്ടി, അങ്ങനെ ഏതെങ്കിലും ഒരു ഇടപെടൽ ഉണ്ടാകും. അതിനെ നമുക്ക് ദൈവീകം എന്നോ കർമ്മ എന്നോ മറ്റേതെങ്കിലും സൗകര്യപ്രദമായ പേരിട്ടോ വിളിക്കാം. അതുണ്ടാകും. സംശയം വേണ്ട.
വാൽക്കഷണം:- ഏറ്റവും പുതിയ വാർത്തകൾ പ്രകാരം അയ്യപ്പന്റെ യോഗദണ്ഡിലും തിരുമറി നടന്നിരിക്കുന്നു. ശബരിമലയിൽ പാത്രം വാങ്ങിയ വകയിലും കോടികളുടെ കൊള്ള നടന്നിരിക്കുന്നു. ഇക്കണക്കിന് അയ്യപ്പ വിഗ്രഹം ഒരു പരിശോധനയ്ക്ക് അയക്കുന്നത് നല്ലതാണ്. അത് ഒറിജിനൽ അയ്യപ്പൻ തന്നെയാണോ എന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാണല്ലോ.
<fb:like href="http://niraksharan.in/?p=10112" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പുതിയ ദുരന്തം തയ്യാർ!
<fb:like href="http://niraksharan.in/?p=9928" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മഴ തുടങ്ങിയതേയുള്ളൂ. അതിന് മുന്നേ ദുരന്തം ഒരെണ്ണം സംഭവിച്ച് കഴിഞ്ഞു. ഉത്ഘാടനം കാത്തിരിക്കുന്ന മലപ്പുറം വേങ്ങര കുരിയാട് ഭാഗത്തെ ദേശീയപാത ഇടിഞ്ഞ് വീണു. ഭാഗ്യത്തിന് ആളപായം ഒന്നും ഉണ്ടായില്ല.
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ പുതിയ പഠനങ്ങളൊന്നും നടത്തേണ്ടതില്ല. എങ്ങനെയാണ് രാജ്യത്ത് റോഡുകൾ ഉണ്ടാക്കുന്നതെന്നും എത്രത്തോളം അഴിമതി നിറഞ്ഞതാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളെന്നും നമ്മൾക്കെല്ലാവർക്കും ഇതിനകം അറിവുള്ളതാണ്. അത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ പോയാൽ ഒരു കാലത്തും തീരാൻ പോകുന്നില്ല. അത്തരം അഴിമതികളൊക്കെ ഇല്ലാതാക്കണമെങ്കിൽ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകണം. അതൊന്നും ഈ രാജ്യത്ത് നടപ്പുള്ള കാര്യമല്ല. ഉദ്യോഗസ്ഥരും ഭരണവർഗ്ഗവും മത്സരിച്ച് അഴിമതി നടത്തിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ ഇത്തരം അപകടങ്ങൾ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
കേരളത്തിൽ അങ്ങോളമിങ്ങോളം ഈ മഴക്കാലത്ത് വാഹനങ്ങൾ ഓടിച്ച് നടക്കുന്നവർ ഒരു കാര്യം ശ്രദ്ധിച്ചാൽ നന്നായിരിക്കും.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പുതിയ റോഡുകളിൽ പലയിടത്തും ഇത്തരം അപകടങ്ങൾ ഈ മഴക്കാലത്ത് പ്രതീക്ഷിക്കാം. അഥവാ ഈ മഴക്കാലത്ത് കേരളം നേരിടാൻ പോകുന്ന പ്രധാന ദുരന്തം ഈ പുതിയ സംസ്ഥാന പാതകളിലും ദേശീയ പാതകളിലും സംഭവിച്ചേക്കാവുന്ന റോഡ് ഇടിച്ചിൽ ആയിരിക്കാം.
പുതിയതായി ഉണ്ടാക്കിയ പാതകളിൽ ശ്രദ്ധിച്ച് പോകണം എന്ന് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. നോക്കി നിൽക്കേ റോഡുകൾ വിണ്ടുകീറി പാതാളത്തിലേക്ക് പോകുന്ന അവസ്ഥയിൽ നമ്മളെന്തോന്ന് ശ്രദ്ധിക്കാൻ?
മഴക്കാലത്ത്, പുതിയ പാതകളിൽ വാഹനം ഓടിക്കാതിരിക്കുക എന്നതേ ശ്രദ്ധിക്കാനുള്ളൂ. ഒരു സീസൺ മഴയും വെയിലും ഏറ്റ് കിടന്നതിന് ശേഷം പുതിയ വഴികളിലൂടെ പോകുക എന്നതാണ് ഞാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടി. അത് എത്രത്തോളം പ്രായോഗികം ആണെന്ന് കണ്ടറിയണം. നിത്യേന അത്തരം പാതകളിലൂടെ സഞ്ചരിച്ചാലേ പറ്റൂ എന്നുള്ളവരുടെ കാര്യത്തിൽ അത് ഒട്ടും നടപടിയാകില്ല. ചുരുക്കത്തിൽ പറഞ്ഞാൽ വീട്ടിൽ നിന്ന് ഇറങ്ങിയാൽ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല.
അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന പൊതുമരാമത്ത് വകുപ്പുകൾ ഉള്ള രാജ്യത്തെ മനുഷ്യരുടെ ഗതികെട്ട അവസ്ഥയാണിത്. ആരോട് പറയാൻ? ആര് കേൾക്കാൻ?
വാൽക്കഷണം:- ദുരന്തം എന്തെങ്കിലും ഒരെണ്ണം വരണമെന്ന് കാത്തിരിക്കുന്നവരുണ്ട്. അതെന്തിനാണെന്ന് വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അരിഭക്ഷണം കഴിച്ച് വളർന്നവർക്ക് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഓരോ ദുരന്തങ്ങളും അവർക്ക് മുന്നോട്ടുള്ള ചവിട്ടുപടികളാണ്. നമുക്കങ്ങനെയല്ല. അതോർമ്മയുണ്ടായാൽ നന്ന്.
<fb:like href="http://niraksharan.in/?p=9928" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്ത്യൻ പാസ്പോർട്ടുള്ള പാക്ക് പൗരന്മാർ
<fb:like href="http://niraksharan.in/?p=9908" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പഹൽഗാം തീവ്രവാദി ആക്രമണത്തിന് ശേഷം, ഇന്ത്യ നയം കടുപ്പിക്കുകയും എല്ലാ പാക്കിസ്ഥാനികളോടും ഇന്ത്യയിൽ നിന്ന് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയും ആണല്ലോ.
ഈ ഉത്തരവ് കേട്ടപ്പോൾ ഏകദേശം ഒരു വ്യാഴവട്ടക്കാലം മുൻപ് ഗൾഫിലെ എണ്ണപ്പാടങ്ങളിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ ഒരു അനുഭവം ഓർമ്മ വന്നു.
ഇറാനിലെ ഒരു കടലിടുക്കിലെ എണ്ണപ്പാടത്താണ് ഞാൻ അന്ന് ജോലി ചെയ്തിരുന്നത്. ഞങ്ങൾ ബോട്ട് എന്ന് വിളിക്കുന്ന ഒരു ചെറിയ കപ്പലിൽ ആണ് താമസം. ക്യാപ്റ്റൻ അടക്കം 15 പേർക്ക് താമസിക്കാനുള്ള സൗകര്യം അതിനകത്തുണ്ട്. ജോലിയില്ലാത്ത സമയങ്ങളിൽ അത് കടലിൽ നങ്കൂരമിട്ട് ആടിയുലഞ്ഞ് കിടക്കും. ജോലിയുള്ളപ്പോൾ ഈ ബോട്ട് പ്ലാറ്റ്ഫോമിലേക്ക് അടുപ്പിച്ച് ഞങ്ങൾ അതിലേക്ക് *മങ്കി ജംമ്പിങ് നടത്തി ചാടി കയറും, ജോലിയിൽ വ്യാപൃതരാകും.
(മങ്കി ജംമ്പിങ് നീട്ടി വലിച്ച് പറയാനുള്ള മറ്റൊരു പോസ്റ്റ് തന്നെയുണ്ട്. അത് പിന്നീട് ആകാം.)
ജോലി തീരുമ്പോൾ തിരിച്ച് ബോട്ടിലേക്ക് കയറി അതിൽ വിശ്രമിക്കും. ഇങ്ങനെ രണ്ടാഴ്ചയോളം ഞങ്ങൾ ആ കടലിടുക്കിൽ ജോലി ചെയ്തു.
ഞങ്ങൾ പത്തോളം പേരാണ് ഈ ജോലിക്ക് വേണ്ടി പോയിരുന്നത്. എന്റെ കമ്പനിയിൽ നിന്ന് ഞാനടക്കം 4 പേർ. മറ്റു പല സേവനങ്ങളും നൽകാൻ വേറെ കമ്പനികളിൽ നിന്നുള്ള 5 പേർ. അതിൽ ഒരാൾ പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ബോർഡറിൽ നിന്നുള്ള അയ്യൂബ് ഖാൻ എന്ന വ്യക്തിയാണ്. അദ്ദേഹമായിരുന്നു ആ പ്ലാറ്റ്ഫോമിലെ ക്രെയിൻ ഓപ്പറേറ്റർ.
ഒന്ന് രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ ഒരേ ജോലിക്കായി വന്നിരിക്കുന്നവർ സൗഹൃദത്തിൽ ആകുന്നത് പതിവാണ്. അത് മനുഷ്യസഹജം ആണല്ലോ. എല്ലാവരും പരസ്പരം മറ്റുള്ളവരുടെ വീട് കൂട് കൂട്ട് താൽപ്പര്യങ്ങൾ എന്നീ വിശേഷങ്ങൾ ചോദിച്ചറിയും. ജോലിയില്ലാത്ത സമയത്ത് കടലിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുകയോ വെടിവട്ടം പറഞ്ഞിരിക്കുകയോ സിനിമ കാണുകയോ ചെയ്യും.
അയൂർ ഖാൻ തന്റെ വിശേഷങ്ങൾ പങ്കുവെച്ചത് വലിയ അഭിമാനത്തോടെ തന്നെയാണ്. അഫ്ഗാൻ ബോർഡറിൽ ഉള്ള അദ്ദേഹത്തിന്റെ ഗ്രാമത്തിൻ്റെ മേൽ പാക്കിസ്ഥാൻ എന്ന രാജ്യത്തിന് യാതൊരു നിയന്ത്രണവും ഇല്ല. രാജ്യത്തിൻ്റെ വൈദ്യുതി അവർ ഉപയോഗിക്കുന്നുണ്ട്, പക്ഷേ ആരും ബില്ല് തുക അടക്കാറില്ല. അതിന്റെ പേരിൽ പാക്ക് സർക്കാർ വൈദ്യുതി വിച്ഛേദിക്കാറുമില്ല. ആയൂബ് ഖാൻ്റെ പിതാവിന് അവിടെ ഒരു തോക്ക് ഫാക്ടറി ഉണ്ട്. ഈ തോക്കുകൾ അഫ്ഗാനിസ്ഥാനിലേക്കും പാക്കിസ്ഥാനിലേക്കും ധാരാളമായി വിറ്റുപോകും. വിദേശനിർമ്മിത തോക്കുകളും അവിടെ വില്പനയ്ക്ക് വരാറുണ്ട്. ഇതൊക്കെ ആയൂബ് ഖാൻ പറയുന്ന വിശേഷങ്ങളാണ്. എത്രത്തോളം തള്ളുണ്ട് മസാലയുണ്ട് എന്നൊന്നും നിശ്ചയമില്ല.
പക്ഷേ മസാലയൊന്നും ഇല്ലാത്ത ഒന്ന് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു! അതേപ്പറ്റി പറയാം. അതാണ് എന്റെ വിഷയം.
ഒരു ദിവസം പതിവുപോലെ എല്ലാവരും വളഞ്ഞിരുന്ന് സംസാരിക്കുമ്പോൾ, അയൂബ് ഖാൻ തൻ്റെ പാക്കിസ്ഥാൻ പാസ്പോർട്ട് എടുത്ത് മേശപ്പുറത്ത് വെച്ചു. ഒരു പാക്കിസ്ഥാൻ പാസ്പോർട്ട് കാണാനുള്ള കൗതുകത്തിന്, അനുവാദം വാങ്ങിക്കൊണ്ടു തന്നെ ഞാൻ ആ പാസ്പോർട്ട് പരിശോധിച്ചു. അസ്വാഭാവികത ഒന്നുമില്ലാത്ത ഒരു സാധാരണ പാകിസ്ഥാൻ പാസ്പോർട്ട്.
അടുത്ത നിമിഷം ആയൂബ്ഖാൻ ഒരു ഇന്ത്യൻ പാസ്പോർട്ട് എടുത്ത് മേശപ്പുറത്ത് വെച്ചു. അത് തുറന്ന് നോക്കാൻ എന്നോട് ആവശ്യപ്പെട്ടു.
അയൂബ്ഖാൻ എന്ന അതേ പേരിൽ ആ മനുഷ്യന്റെ തന്നെ ഫോട്ടോ ഒട്ടിച്ച, മുംബൈ അഡ്രസ്സിൽ ഉള്ള ഒരു ഇന്ത്യൻ പാസ്പോർട്ട് ആയിരുന്നു അത്. (മുംബൈയിലെ അഡ്രസ്സ് കൃത്യമായി ഞാനിപ്പോൾ ഓർക്കുന്നില്ല.)
ഞാൻ ശരിക്കും ഞെട്ടിയെങ്കിലും ഞെട്ടൽ പുറത്ത് കാണിച്ചില്ല. അയൂബ് ഖാൻ മെല്ലെ ആ ഇന്ത്യൻ പാസ്പോർട്ടിന്റെ കഥയിലേക്ക് കടന്നു.
അയാൾ രണ്ട് വിവാഹം ചെയ്തിട്ടുണ്ട്. ആ രണ്ട് വിവാഹങ്ങളിലുമായി നാല് പെൺമക്കളും ഉണ്ട്. പക്ഷേ ഒരു ആൺകുട്ടിക്ക് വേണ്ടി അയാൾ വല്ലാതെ കൊതിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ആരോ ഒരാൾ അയാളോട് പറഞ്ഞു, ‘നീ ഇന്ത്യയിൽ പോയി ഒരു കല്യാണം കഴിക്കൂ; അവിടെ നിനക്ക് ഒരു ആൺകുഞ്ഞ് പിറക്കും.’
അയൂബ് ഖാൻ ഇന്ത്യയിലേക്ക് വരാനുള്ള തയ്യാറെടുപ്പുകൾ നടത്തി. വിസയും പൊല്ലാപ്പും ഒക്കെയായി ഇന്ത്യയിൽ വന്ന് കല്യാണം കഴിക്കുന്നത് വലിയ കഷ്ടപ്പാടാണ്. സ്ഥിരമായി ഇന്ത്യക്കാരനായാൽ എപ്പോൾ വേണമെങ്കിലും ഇന്ത്യയിലേക്ക് വരാം, പോകാം. അയാൾ പണം വാരി എറിഞ്ഞ് മുംബൈയിൽ നിന്ന് ഒരു ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിച്ചു. ആ പാസ്പോർട്ട് ആണ് എന്റെ കയ്യിൽ ഇരിക്കുന്നത്.
രണ്ടു പ്രാവശ്യം ഇതിനകം അയാൾ ഇന്ത്യയിൽ വന്ന് മടങ്ങിക്കഴിഞ്ഞു. ദുബായിൽ നിന്ന് മുംബൈയിലേക്ക് വന്നതിൻ്റേയും പോയതിന്റേയും സ്റ്റാമ്പുകൾ ആ പാസ്പോർട്ടിലുണ്ട്.
ഒരു നിക്കാഹിനുള്ള ചുറ്റുവട്ടങ്ങൾ ഒക്കെ മുംബൈയിൽ തയ്യാറായിട്ടുണ്ട്. അടുത്ത ഇന്ത്യൻ സന്ദർശനത്തിൽ, അയൂബ് ഖാൻ്റെ നിക്കാഹ് ഉണ്ടാകും. അതിൽ തനിക്കൊരു ആൺകുഞ്ഞ് ഉണ്ടാകുമെന്നും അയൂബ്ഖാൻ പ്രതീക്ഷിക്കുന്നു.
ഈ ഇന്ത്യൻ പാസ്പോർട്ട് എങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് അയൂബ് ഖാനോട് ഉണ്ട്. പണം വാരി എറിഞ്ഞാൽ എത്ര ഇന്ത്യൻ പാസ്പോർട്ട് വേണമെങ്കിലും മുംബൈയിൽ കിട്ടും എന്നായിരുന്നു അയാളുടെ മറുപടി.
“അപ്പോൾ PCC (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) പോലുള്ള പ്രശ്നങ്ങൾ ഇല്ലേ?”… എന്നായി എന്റെ ചോദ്യം.
“അതിനല്ലേ പൊലീസുകാർക്ക് പണം വാരി എറിയുന്നത്. കൈക്കൂലി കൊടുത്താൽ നടക്കാത്ത എന്ത് കാര്യമാണ് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ഉള്ളത്? “…. ഒരു മറുചോദ്യമായിരുന്നു അയൂബ് ഖാൻ്റെ മറുപടി.
ഇനി എൻ്റെ ഈ അനുഭവത്തിൽ നിന്ന് നമുക്ക് വിഷയത്തിലേക്ക് മടങ്ങി വരാം. ആയൂബ് ഖാൻ അപകടകാരിയായ ഒരു പാക്കിസ്ഥാനി ആണെന്ന് ഞാൻ കരുതുന്നില്ല. അയാളുടെ കയ്യിൽ ധാരാളം പണമുണ്ട്. ഇന്ത്യയിൽ വന്ന് ഒരു കല്യാണം കഴിക്കണമെന്ന ആഗ്രഹം പണമെറിഞ്ഞ് വളഞ്ഞ വഴിയിലൂടെ അയാൾ നടപ്പിലാക്കുന്നു. മറ്റൊരു ദുരുദ്ദേശവും അയാൾക്ക് ഉണ്ടാകണമെന്നില്ല.
ആയൂബ് ഖാന് ഒരു ഇന്ത്യൻ പാസ്പോർട്ട് മുംബൈയിൽ സംഘടിപ്പിക്കാൻ ആകുമെങ്കിൽ, എത്രയോ തീവ്രവാദികൾക്ക് ഇതേപോലെ പണമെറിഞ്ഞ് സ്വന്തം പേരിലോ കള്ളപ്പേരിലോ ഇന്ത്യൻ പാസ്പോർട്ടുകൾ ഉണ്ടാക്കാൻ സാധിക്കില്ലേ? അങ്ങനെ ഇന്ത്യൻ പൗരന്മാരായ എത്രയോ പാക്കിസ്ഥാൻ തീവ്രവാദികൾ നമ്മുടെ പ്രധാന നഗരങ്ങളിൽ വിലസുന്നുണ്ടാകും. അവരെയൊക്കെ കണ്ടെത്താൻ എന്ത് മാർഗ്ഗമാണ് നമുക്കുള്ളത്? അവരോടെല്ലാം ഇന്ത്യ വിട്ട് പോകൂ എന്ന് എങ്ങനെ പറയാൻ സാധിക്കും? അവരുടെ കയ്യിൽ ഇന്ത്യൻ പാസ്പോർട്ട് ഇരിക്കുകയല്ലേ?
സ്ലീപ്പർ സെല്ലുകൾ പോലെ എത്രയോ പാക്കിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയിലെ നഗരങ്ങളിൽ അവസരം പാർത്ത് ജീവിക്കുന്നുണ്ടാകാം?! രേഖാമൂലം എല്ലാ പാക്കിസ്ഥാനികളും ഇന്ത്യ വിട്ടു പോയാലും എത്രയോ പാക്കിസ്ഥാനികൾ ഇന്ത്യയിൽത്തന്നെ കാണുമെന്ന് എനിക്കുറപ്പാണ്.
ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. സർക്കാർ ജീവനക്കാരുടെ കൈക്കൂലി സമ്പ്രദായം; അഥവാ ധനത്തോടുള്ള അവരുടെ ആർത്തി. അത് അവസാനം ചെന്നെത്തി നിൽക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി ആയിട്ടാണ്.
കൂടുതൽ എന്തു പറയാൻ? പറഞ്ഞിട്ട് എന്ത് കാര്യം? അതുകൊണ്ട് തൽക്കാലം നിർത്തുന്നു. പക്ഷേ, കേരളത്തിലെ കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥന്മാരെപ്പറ്റി ചിലത് തീർച്ചയായും പറയാനുണ്ട്. വൈകാതെ അതും പറയാം.
<fb:like href="http://niraksharan.in/?p=9908" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;