niraksharan (നിരക്ഷരൻ) » കൃഷി
ഗുൽമോഹർ
<fb:like href="http://niraksharan.in/?p=8224" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഹാരിസ് സാർ, കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ വെച്ച് എനിക്ക് സാക്ഷരത ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അദ്ധ്യാപകനാണ്. സാറിൻ്റെ സഹോദരൻ മെഹമൂദിക്ക ഇന്നെൻ്റെ നര നോക്കിയ ശേഷം ആ ഗുരുശിഷ്യ ബന്ധത്തിൽ സംശയം രേഖപ്പെടുത്തി. മൂപ്പെളമ തർക്കം തീർക്കാൻ ചേകവന്മാരെ കൊണ്ടുവന്ന് അങ്കം വെട്ടേണ്ടതൊന്നുമില്ല. സാറിന് എന്നേക്കാൾ കഷ്ടി രണ്ടോ മൂന്നോ വയസ്സേ അധികം കാണൂ.
8 വർഷം മുൻപ് സാറിൻ്റെ ആറാട്ടുപുഴ (ആലപ്പുഴ ജില്ല) കായംകുളം കായലോരത്തെ വീടിന്റെ തൊടിയിൽ ഒരു ഗുൽമോഹർ നടണമെന്ന ആഗ്രഹം സാർ പറഞ്ഞിരുന്നു. അത് പ്രകാരം ഗുൽമോഹർ അടക്കം അഞ്ചെട്ട് മരങ്ങൾ അന്നവിടെ കൊണ്ടുപോയി നട്ടിരുന്നു. കായലോരത്ത് അതങ്ങനെ ചുവപ്പ് പ്രതിബിംബം വെള്ളത്തിൽ പതിപ്പിച്ച് നിൽക്കുന്ന കാഴ്ച്ച ഞാനും സ്വപ്നം കണ്ടു.
വർഷങ്ങൾക്ക് ശേഷം ആ ഗുൽമോഹർ വളർന്ന് വലുതായി അതിൽ ഊഞ്ഞാൽ കെട്ടി ആടുന്ന പടം സാർ അയച്ച് തന്നപ്പോളാണ് അക്കിടി പറ്റിയ കാര്യം എനിക്ക് ബോദ്ധ്യമായത്.
അത് ഗുൽമോഹറല്ല. പ്രണയത്തിൻ്റെ പര്യായമായ ഗുൽമോഹർ എവിടെക്കിടക്കുന്നു ‘ഉറക്കം തൂങ്ങി മരം‘ എവിടെക്കിടക്കുന്നു !
വിരിഞ്ഞ് കട്ടകുത്തി കാമദേവൻ്റെ അമ്പിനും വാലൻ്റൈൻസ് പുണ്യാളൻ്റെ കുപ്പായത്തിനും ഒരേപോലെ നിറം പകരാൻ പോന്ന ചുവന്ന പ്രണയപ്പൂക്കളെവിടെ, ഉറക്കം തൂങ്ങിയുടെ പൗഡർ പഫ് പോലത്തെ നിറം ചത്ത പൂക്കളെവിടെ ?!
എനിക്ക് ചെറുതൊന്നുമായിരുന്നില്ല സങ്കടം. ആ കായലോരത്ത് ഗുൽമോഹർ പൂത്തുലയുന്നത് വരെ ആ വ്യഥ മാറാനും പോകുന്നില്ല. അതിനാദ്യം അവിടെ ഗുൽമോഹർ നടണമല്ലോ ? പിന്നെ അത് പൂക്കുന്നത് വരെ ആയുസ്സും നീട്ടിക്കിട്ടണം.
ഗുൽമോഹർ നഴ്സറിയിൽ നിന്ന് സംഘടിപ്പിച്ചപ്പോൾ എങ്ങനെ ‘ഉറക്കം തൂങ്ങി മര’മായി എന്ന ചിന്ത ശരിക്കുമെൻ്റെ ഉറക്കം കെടുത്തി. ആ അമളിയുടെ രഹസ്യം മനസ്സിലാക്കിയത് ഈയടുത്ത കാലത്ത് മാത്രമാണ്.
പലപേരുകളിൽ അറിയപ്പെടുന്നുണ്ട് ഗുൽമോഹർ. വടക്കേ ഇന്ത്യക്കാർക്ക് ഗുൽമോഹർ. ബാംഗ്ലൂരിൽ ചെന്നാൽ മെയ്ഫ്ലവർ എന്ന് പറഞ്ഞാലേ രക്ഷയുള്ളൂ. മലയാളികൾക്കിത് പക്ഷേ വാകയാണ്.
“വാകപ്പൂമരം ചൂടും
വാരിളം പൂങ്കുലയ്ക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു
വടക്കൻ തെന്നൽ“…….എന്ന ഗാനത്തിലെ വാക തന്നെ.
അവിടെത്തന്നെയാണ് എനിക്ക് പിഴച്ചത്. ഉറക്കം തൂങ്ങി മരത്തിനെ നെന്മേനി വാക എന്ന് വിളിക്കാറുണ്ട് ചിലയിടങ്ങളിൽ. വാക ചോദിച്ചപ്പോൾ നെഴ്സറിക്കാരൻ നെന്മേനി വാക എടുത്തുതന്നു. ഇലകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള സാക്ഷരത എനിക്കില്ലാതെയും പോയി. (ഇനിയിപ്പോൾ ഗുൽമോഹറിൻ്റെ പലപല പ്രാദേശിക നാമഭേദങ്ങൾ, ഇത് വായിക്കുന്ന ഓരോത്തർക്കും പറയാനുണ്ടാകും. മടിക്കണ്ട… പോന്നോട്ടെ.)
എന്തായാലും ഹാരിസ് സാറിൻ്റെ വീട്ടിൽ നടാനുള്ള ശരിക്കുള്ള ഗുൽമോഹർ തപ്പി വീണ്ടുമിറങ്ങിയപ്പോൾ നഴ്സറികളിലൊന്നിലും ഒരെണ്ണം പോലും കിട്ടാനില്ല. മണ്ണൂത്തിയിലെ നഴ്സറിക്കാരും കൈമലർത്തി.
ബാംഗ്ലൂരിൽ കിട്ടാത്ത ഗുൽമോഹറോ എന്ന അഹങ്കാരത്തിനും പെട്ടെന്ന് തന്നെ ശമനമായി. അവിടത്തെ വളരെ ചുരുക്കം നഴ്സറികളിൽ ഗുൽമോഹറുണ്ട്. പക്ഷേ 8 അടിക്ക് മേലെ വലിപ്പമുണ്ട് തൈകൾക്ക്. അത് കേരളത്തിലെത്തിക്കുക എളുപ്പമേയല്ല. ശ്രമം തുടർന്നപ്പോൾ ഒരിടത്തുനിന്ന് 2 അടി ഉയരമുള്ള 3 തൈകൾ കിട്ടി.
അതൊരാഴ്ച്ച ബാംഗ്ലൂരിലെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ ഇരുന്നു. നാട്ടിലേക്ക് തിരിച്ചപ്പോൾ കാറിൻ്റെ ഫ്രണ്ട് സീറ്റിൻ്റെ തറയിൽ ഏസി കിട്ടാൻ പാകത്തിന് എടുത്തുവെച്ചെങ്കിലും മൈസൂർ വഴി മട്ടന്നൂർ എത്തി അവിടൊരു ദിവസം തങ്ങി കോഴിക്കോട് ഗുരുവായൂർ വഴി എറണാകുളത്തെത്തിയപ്പോഴേക്കും ഇലകളെല്ലാം വാടിക്കരിഞ്ഞ് കൊഴിഞ്ഞു. ഇനിയെന്ത് ചെയ്യും? ശരിക്കും വിഷണ്ണനായി. പക്ഷേ നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ പുതിയ മുളകൾ പൊട്ടി. ഇലകൾ വന്നു. ഒരാഴ്ച്ചകൂടെ കാത്തുനിന്നു അതൊന്നുകൂടെ വളരാൻ.
ഇന്ന് ആ തൈകളുമായി ആറാട്ടുപുഴയ്ക്ക് വിട്ടു. 8 വർഷം മുന്നേ നട്ട നെന്മേനി വാക, നല്ല തണൽ മരമായി ആ തീരത്തുണ്ട്. അതിന് കീഴെ, ഊഞ്ഞാലിലും കായലിലെ വെള്ളത്തിലുമായി സ്ക്കൂളവധിക്കാലം ആഘോഷമാക്കുന്ന കുട്ടികൾ. 8 വർഷം മുൻപ് ആ മരം നട്ടയാൾക്ക് അപ്പോളുണ്ടായ സന്തോഷം പറഞ്ഞാൽ എത്ര പേർക്ക് മനസ്സിലാകുമെന്നറിയില്ല. അപ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞതുകൊണ്ട് അയാളുടെ സന്തോഷം, ഉറക്കം തൂങ്ങി മരവും കണ്ടില്ല.
നല്ല ഉപ്പുള്ള വെള്ളമാണ്. വാകത്തൈകളിൽ ഒരെണ്ണം കായലോരത്തും രണ്ടെണ്ണം അൽപ്പം ഉള്ളിലേക്കും മാറ്റി നട്ടു. പിടിച്ച് കിട്ടിയാൽപ്പിന്നെ പൂത്ത് ചോക്കാതെ പോകില്ല ഒരു വസന്തവും. ഇതിനേക്കാൾ കട്ടയുപ്പുള്ള മുസിരീസ് തുറമുഖ കവാടത്തിൽ ഒരു ഗുൽമോഹർ പിടിപ്പിച്ചെടുത്ത അനുഭവം ഗുരു.
വാൽക്കഷണം:- ഗുൽമോഹർ എന്ന് പേരുള്ള ആൺകുട്ടികൾ കേരളത്തിലുണ്ടത്രേ ! എങ്കിൽ അതിനേക്കാൾ കൂടുതൽ ഗുൽമോഹർ പെൺകുട്ടികളും ഉണ്ടാകാനാണ് സാദ്ധ്യത.
<fb:like href="http://niraksharan.in/?p=8224" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ബാലേട്ടൻ
<fb:like href="http://niraksharan.in/?p=7953" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
രാവിലെ തന്നെ ബാലേട്ടനെ വിളിച്ചു. എന്തൊരു മനുഷ്യനാണത് ! 20 വർഷം കൊണ്ട് നൂറേക്കറിലായി 20 ലക്ഷം മരങ്ങൾ നട്ട് വളർത്തി പരിപാലിക്കുന്നു ബാലേട്ടൻ. അൻപതാം വയസ്സിലുണ്ടായ ഒരുൾവിളിക്ക് ശേഷമാണ് അദ്ദേഹം വനവൽക്കരണത്തിലേക്ക് കടന്നത്. ഒരു കോടി മരങ്ങളാണ് ബാലേട്ടൻ്റെ ലക്ഷ്യം. അധികം സമയമൊന്നും ബാക്കിയില്ല. അതുകൊണ്ട്, ഓടിനടന്ന് ചെയ്ത് തീർക്കണമെന്ന മട്ടിലാണ് സംസാരം.
മരം നടൽ മാത്രമല്ല, കാട്ടിൽ നിന്ന് മൃഗങ്ങൾ നാട്ടിലേക്ക് കടക്കാതിരിക്കാൻ, പാലക്കാട്ടെ കടകളിൽ നിന്ന് ശേഖരിക്കുന്ന പഴങ്ങൾ കാട്ടിൽ കൊണ്ടുപോയി ഇടുന്ന പരിപാടിയടക്കം പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന പലപല ഏർപ്പാടുകളുണ്ട് അദ്ദേഹത്തിന്. 2011 സർക്കാറിൻ്റെ വനമിത്ര അവാർഡും നേടിയിട്ടുണ്ട് ബാലേട്ടൻ.
8 മിനിറ്റ് സംസാരത്തിനിടയിൽ പല കാര്യങ്ങളിലും ധാരണയായിട്ടുണ്ട്. പാലക്കാട് ചെന്ന് തങ്ങി 2 ദിവസം ബാലേട്ടൻ്റെ പരിപാടികൾക്കൊപ്പം നടക്കുക, കാണുക, പഠിക്കുക, അതെല്ലാം ശൂലഗിരിയിലും പരിസരങ്ങളിലും സോമനടിക്കുക. ബാലേട്ടനെ ശൂലഗിരിയിൽ കൊണ്ടുവന്ന് താമസിപ്പിച്ച് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ആരാഞ്ഞ് അപ്രകാരം നടപ്പിലാക്കുക. പറ്റുന്നത് പോലെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് താങ്ങാകുക. വനവൽക്കരണത്തിന് നടന്ന് 5 ലക്ഷം കടത്തിലാണ് കക്ഷി. 10 സെൻ്റ് സ്ഥലം വിറ്റ് ധനസമാഹരണം നടത്താൻ പോകുന്നെന്നാണ് പറഞ്ഞത്.
അരോഗ്യം സംരക്ഷിച്ചുകൊള്ളണം, യോഗ ചെയ്യണം, എന്നൊക്കെ എന്നെ ഉപദേശിച്ചു. ചുവരില്ലാതെ ചിത്രമെഴുതാൻ പറ്റില്ലെന്ന് കടുപ്പിച്ച് പറഞ്ഞു. നേരിട്ട് ചെന്ന് ബാലേട്ടൻ ചെയ്യുന്ന യോഗയെല്ലാം പഠിച്ച് ചെയ്യുന്നതാണെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
മെഡിമിക്സ് അനൂപ്, ബാലേട്ടനെപ്പറ്റി ഒരു ഡോക്യുമെൻ്ററി തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അത് പുറത്തുവന്നാൽ ബാലേട്ടൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.
ഫോൺ കട്ട് ചെയ്ത്, ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ ബാലേട്ടൻ തിരിച്ച് വിളിച്ചു. നക്ഷത്രം എന്താണെന്ന് ചോദിച്ചു. അത്തം ആണെന്ന് പറഞ്ഞപ്പോൾ ബാലേട്ടനും അത്തമാണത്രേ! അമ്പഴമാണ് അത്തക്കാരുടെ മരമെന്നത് അറിയാമോ എന്ന് ചോദിച്ചു. ചിലയിടങ്ങളിൽ, നക്ഷത്രവനങ്ങൾ ഉണ്ടാക്കാൻ സഹകരിച്ചിട്ടുള്ളതുകൊണ്ട് അക്കാര്യം അറിയാം. പക്ഷേ, അമ്പഴമെന്നത് പ്ലാവാക്കി മാറ്റാൻ വല്ല മാർഗ്ഗവുമുണ്ടോ എന്ന് നേരിൽ കാണുമ്പോൾ ബാലേട്ടനോട് തിരക്കണം.
<fb:like href="http://niraksharan.in/?p=7953" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഗർഭപാത്രം ഉപേക്ഷിച്ച് മധുരം വിളയിക്കുന്നവർ
<fb:like href="http://niraksharan.in/?p=7737" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ബോൺസായ് മരങ്ങൾ വളർത്തിയിരുന്നു ഒരു കാലത്ത്. ഇന്നും ആ ഏർപ്പാട് ഉപേക്ഷിച്ചിട്ടില്ല. സമയം കുറവായതുകൊണ്ട് താൽക്കാലികമായി നിന്നിരിക്കുന്നു എന്ന് മാത്രം.
അക്കാലത്ത് ബോൺസായ് മരങ്ങളുടെ പടങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചപ്പോൾ, മരങ്ങളെ കുള്ളനാക്കി വളർത്തുന്നതിന് ഏറെ വിമർശനം നേരിട്ടിരുന്നു. വലിയ മരമായി വളരേണ്ട ഒന്നിനെ നെഞ്ചൊപ്പം പൊക്കത്തിൽ ബോൺസായി ആക്കി വെട്ടി നിർത്തി അതിൻ്റെ ഇലയെടുത്ത് പൊടിച്ച് ചായയാക്കി മാലോകർക്ക് മുഴുവൻ കുടിക്കാമെങ്കിൽ ഫ്ലാറ്റിൽ മരങ്ങൾ വളത്താൻ പറ്റാത്ത ഒരാൾ കുറച്ച് ബോൺസായി മരങ്ങൾ വളർത്തുന്നതിൽ തെറ്റില്ല എന്നാണ് അതിന് സ്വയം കണ്ടെത്തിയ ന്യായീകരണം.
അങ്ങനെ നോക്കാൻ പോയാൽ ആട്, പോത്ത്, കോഴി എന്നിങ്ങനെ ഒന്നിനേയും ഒരാൾക്കും വളർത്താനാവില്ല. മീൻ കൃഷി പറ്റില്ല. അക്വേറിയങ്ങൾ ഉണ്ടാക്കാനോ വിൽക്കാനോ പറ്റില്ല. വളർത്തുമൃഗങ്ങളെ പൂട്ടിയിട്ടും കൂട്ടിലിട്ടും കെട്ടിയിട്ടും വളർത്താനാവില്ല. ശരി തെറ്റുകൾ സ്വയം തീരുമാനിക്കേണ്ട അവസ്ഥ. മറ്റുള്ളവരുടെ ശരി നമുക്ക് ശരിയാകണമെന്നില്ല എന്ന സ്ഥിതി.
ഇത്രയും പറയാൻ കാരണം ഇന്ന് കണ്ട ഒരു പത്രവാർത്തയാണ്. ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തിയ ‘ബിറ്റർ സ്വീറ്റ് ‘ എന്ന സിനിമയെപ്പറ്റി ആദ്യമായി അറിഞ്ഞത് ആ വാർത്തയിലൂടെയാണ്. ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത ബിറ്റർ സ്വീറ്റ് പറയുന്നത് ജീവിക്കാൻ വേണ്ടി ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്ന സ്ത്രീകളെപ്പറ്റിയാണ്.
കരിമ്പിൻ തോട്ടങ്ങളിൽ മിക്കവാരും 6 മാസത്തോളം തുടർച്ചയായി വിളവെടുപ്പ് നടക്കും. ലോകവിപണിയിൽ ബ്രസീലിനെ കടത്തിവെട്ടി ഒന്നാം സ്ഥാനം നേടാനുള്ള തിരക്കിൽ, നിശ്ചിത അളവിൽ ജോലി ചെയ്യാനായില്ലെങ്കിൽ പല സ്ത്രീ ജോലിക്കാർക്കും പിഴയൊടുക്കേണ്ടി വരും. ആർത്തവം കാരണം മാസത്തിൽ നാലഞ്ച് ദിവസങ്ങളിൽ സ്ത്രീകൾക്ക് പലർക്കും ജോലിയിൽ കൃത്യതയോ മികവോ പുലർത്താൻ പറ്റണമെന്നില്ല. ഇതിൽ നിന്ന് രക്ഷപ്പെടാനായി ഗർഭപാത്രം തന്നെ നീക്കം ചെയ്യുന്നവരാണ് കരിമ്പിൻ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ അധികവും. അതിപ്പോൾ ഒരു ആചാരമായിത്തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. സിനിമ കടന്നുപോകുന്നത് ഇത്തരം സ്ത്രീകളുടെ ജീവിതത്തിലൂടെയും മാനസ്സിക സംഘർഷങ്ങളിലൂടെയുമാണ്.
ഇത്രനാൾ നമ്മളിൽ പലരും പിന്നാമ്പുറ കഥകൾ അറിയാതെ രുചിച്ചിരുന്ന മധുരത്തിൻ്റെ പിന്നിലുള്ള വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ സിനിമ രൂപത്തിൽ പുറത്തെത്തിച്ച ആനന്ദ് മഹാദേവനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ !! ഏറെ ബുദ്ധിമുട്ടിയാണ് ആനന്ദ് മഹാദേവൻ ഇക്കഥ സിനിമയാക്കിയത്. സിനിമയാക്കാനാണ് ചെന്നിരിക്കുന്നതെന്ന് അറിഞ്ഞാൽ ചിലപ്പോൾ ജീവനോടെ അവിടന്ന് പുറത്ത് കടക്കാൻ പറ്റിയെന്ന് വരില്ല. എന്തായാലും ബിറ്റർ സ്വീറ്റ് എന്ന സിനിമ എത്രയും പെട്ടന്ന് കാണണമെന്നും ഈ സിനിമ അംഗീകാരങ്ങൾ നേടിയെടുക്കുന്നതിനപ്പുറം അധികാരികളുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാക്കാൻ വഴിയൊരുക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ജോലിപ്രശ്നം കാരണം ഗർഭപാത്രം നീക്കം ചെയ്യാൻ ഒരു സ്ത്രീയ്ക്ക് ഇടവരുന്നുണ്ടെങ്കിൽ ജോലിദാതാവിനെതിരെ നടപടിയുണ്ടാകുമെന്ന അവസ്ഥ വരണം, അതിനായുള്ള നിയമനിർമ്മാണം വരണം.
നമ്മളനുഭവിക്കുന്ന അല്ലെങ്കിൽ ആർഭാടമാക്കുന്ന ഓരോന്നിനും പിന്നിൽ ഏതെങ്കിലുമൊക്കെ മനുഷ്യരുടെ അല്ലെങ്കിൽ ജീവികളുടെ യാതനയുണ്ടെന്ന് ഈയിടെയായി കൂടുതലായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. പട്ടുനൂൽപ്പുഴുവിൻ്റെ ജീവത്യാഗം ഇല്ലെങ്കിൽ നമുക്ക് പട്ടുവസ്ത്രങ്ങൾ ഉടുക്കാനാവില്ലെന്ന് നേരത്തേ ധാരണയുണ്ടായിരുന്നെങ്കിലും, ആ വ്യവസായത്തിൽ മനുഷ്യൻ്റേയും ത്യാഗങ്ങൾ ധാരാളമുണ്ടെന്ന് കഴിഞ്ഞ വർഷം കർണ്ണാടകത്തിലെ സിദ്ലഘട്ട എന്ന പട്ട്നൂൽ വ്യവസായ ഗ്രാമത്തിൽ ചെന്നപ്പോളാണ് മനസ്സിലാക്കിയത്. പ്യൂപ്പയിൽ നിന്ന് പുറത്ത് വരുന്ന ദിവസത്തിന് തൊട്ട് മുന്നുള്ള ദിവസങ്ങളിലാണ് പ്യൂപ്പ ചൂടുവെള്ളത്തിലിട്ട് പുഴുവിനേയും നൂലിനേയും വേർതിരിക്കുന്നത്. പുഴു വെന്ത് ചാകുന്നതോടൊപ്പം, ആ നൂലുണ്ടകളെ ചൂടുവെള്ളത്തിൽ നിന്നെടുത്ത് ചുരുളഴിക്കാനായി യന്ത്രങ്ങളിലേക്ക് ഇട്ട് കൊടുക്കുന്ന മനുഷ്യരുടെ വെന്ത് വീർത്ത കൈകൾ പട്ടിൻ്റെ പൊലിമയ്ക്ക് പോലും മറച്ച് പിടിക്കാനാവുന്നതല്ല. (വീഡിയോ ഇവിടെ കാണാം.)
മറ്റ് വികസിത രാജ്യങ്ങളിൽ ഇത്തരം ജോലികൾ എങ്ങനെയാണ് നടക്കുന്നതെന്ന് അറിയില്ല. പക്ഷേ ഇന്ത്യയിൽ ഇമ്മാതിരി ജോലികൾ ഇനിയും ഒരു 25 വർഷമെങ്കിലും ഇതേ നിലയ്ക്ക് തുടർന്ന് പോകാനുള്ള എല്ലാ സാദ്ധ്യതയുമുണ്ടെന്ന് ഈ ജോലികൾ ചെയ്യുന്ന ഗ്രാമങ്ങളിലെ മനുഷ്യരുടെ ദാരിദ്യം സാക്ഷ്യപ്പെടുത്തുന്നു. ജീവിതം മുന്നോട്ട് പോകണമെങ്കിൽ ഒന്നുകിൽ ശരീരം വെന്ത് പൊള്ളണം, അല്ലെങ്കിൽ ഗർഭപാത്രം പോലുള്ള ആന്തരികാവയവങ്ങൾ നീക്കം ചെയ്യണം.
ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴെങ്കിലും ഇതിനൊക്കെ ഒരു മാറ്റമുണ്ടാകുമോ? ഇന്ത്യ തിളങ്ങുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് എത്രയോ നാളുകളായി. ഇതിനെയാണോ തിളക്കമെന്ന് പറയുന്നത് ? ഇത് കൂരിരുൾ അല്ലേ?
വാൽക്കഷണം:- ചായ കുടിക്കുമ്പോൾ പലപ്പോഴും ആദ്യം പറഞ്ഞ ബോൺസായ് വിഷയം ഓർമ്മയിലെത്താറുണ്ട്. പഞ്ചസാരപ്പാത്രം കാണുമ്പോളൊക്കെ ഇനിയോർമ്മ വരുന്നത് കരിമ്പിൻ തോട്ടങ്ങളിലെ നിസ്സഹായരായ ഒരുപാട് സ്ത്രീകളെ ആയിരിക്കും. എന്നിട്ട് നമ്മളിനിയും മധുരമിട്ട് തന്നെ ചായ ആസ്വദിക്കും.
<fb:like href="http://niraksharan.in/?p=7737" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ചക്കദിനാശംസകൾ !!
<fb:like href="http://niraksharan.in/?p=7617" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്ന് ജൂലായ് 4 അന്താരാഷ്ട്ര ചക്കദിനം!!
അക്ഷരാഭ്യാസമില്ലെങ്കിലും, വർഷത്തിൽ ഏതൊരു ദിവസവും ചക്ക തിന്നാനുള്ള സാങ്കേതികവിദ്യ* സ്വായത്തമാക്കിയ എനിക്ക്, ഈ ദിവസത്തിൽ പ്രത്യേകിച്ച് ഉൾപ്പുളകമൊന്നും തോന്നുന്നില്ല. എന്നാലും പ്രാതലിനൊപ്പം വരിക്കച്ചക്കയും സിന്ദൂര വരിക്കയും ഭേഷായിട്ട് തന്നെ സേവിച്ചു.(ചിത്രം 3&4).
രാവിലെ മുതൽ ഫോണിൽ വിളിച്ചും മെസ്സേജുകൾ അയച്ചും ടാഗ് ചെയ്തും ചക്കദിനാശംസകൾ അറിയിച്ച എല്ലാ സുഹൃത്തുക്കളേയും തിരിച്ച് ആശംസിക്കേണ്ട ഉത്തരവാദിത്വം ഈ പോസ്റ്റിലൂടെ നിർവ്വഹിക്കുന്നു. എല്ലാവർക്കും അന്താരാഷ്ട്ര ചക്ക ദിനാശംസകൾ
<fb:like href="http://niraksharan.in/?p=7617" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ചില ചക്ക നിർദ്ദേശങ്ങൾ
<fb:like href="http://niraksharan.in/?p=5785" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്ന് ചക്കയെ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്ന ദിനമാണ്. നമുക്കാവശ്യത്തിനുള്ളതിനേക്കാളും പത്തിരട്ടി ചക്കകൾ സ്വാഭാവികമായി കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അത് മുഴുവൻ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ ചക്കയെ സംസ്ഥാനഫലമായി പ്രഖ്യാപിക്കുന്നത് വെറുതെ കടലാസ്സിൽ മാത്രം ഒതുങ്ങുന്ന ഒരു ആദരവായി മാറരുത്.
ആയതിനാൽ, ഈ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കാര്യമായും പിന്നൽ‌പ്പം കളിയായും, ഒരു ചക്കപ്രേമിയെന്ന നിലയ്ക്ക് എനിക്ക് രണ്ട് ഡസൺ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനുണ്ട്. അതിൽ പത്തെണ്ണമെങ്കിലും കേരള സർക്കാർ നടപ്പിലാക്കിയാൽ ഈയുള്ളവൻ ധന്യനായി.
നിർദ്ദേശങ്ങൾ
1. ഒരു ചക്ക പോലും ഉപയോഗശൂന്യമായി വീണുപോകാതെ സംരക്ഷിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുക.
2. ഒരു പഞ്ചായത്തിൽ ഒന്നെന്ന തോതിൽ സ്ഥിരം ചക്ക സംഭരണകേന്ദ്രങ്ങളും  സ്ഥിരം ചക്കവിപണികളും ചക്ക ഉൽ‌പ്പന്ന വിൽ‌പ്പന പ്രദർശനകേന്ദ്ര ങ്ങളും സർക്കാർ തലത്തിൽ ആരംഭിക്കുക.
3. പ്ലാവുകളെ സംരക്ഷിക്കുക. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റേയും ജില്ലാ ഭരണസമിതിയുടേയും അനുവാദമില്ലാതെ സ്വന്തം പുരയിടത്തിലെ പ്ലാവുകൾ പോലും മുറിക്കാൻ പാടില്ലെന്ന് നിയമം കൊണ്ടുവരിക.
4. ചക്കതീറ്റ മത്സരങ്ങൾ സംഘടിപ്പിക്കുക.
5. ചക്ക സെമിനാറുകൾ സംഘടിപ്പിക്കുക. അതുവഴി ചക്കയുടെ ഗുണഗണങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുക.
6. ചക്കസംബന്ധമായ വ്യാപാരങ്ങൾ ചെയ്യുന്നവർക്ക് നികുതിയിളവ് നൽകുക.
7. കായ്ക്കുന്ന പ്ലാവുള്ള വീട്ടിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസ സംവരണവും തൊഴിൽ സംവരണവും ഏർപ്പെടുത്തുക.
8. ഉയരമുള്ള പ്ലാവിൽ കയറി ചക്ക പറിക്കാൻ ബുദ്ധിമുട്ടുള്ള പുരയിടങ്ങളിൽ ജീവിക്കുന്നവർക്ക് ടോൾ ഫ്രീ നമ്പർ വഴി ചക്ക പറിക്കാനുള്ള മാനവശേഷി വാഗ്ദാനം ചെയ്യുക, ആ സേവനം ഉറപ്പുവരുത്തുക.
9. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാലോ അജർജികൾ കാരണമോ ചക്ക കഴിക്കാത്തവരുണ്ടെങ്കിൽ അവർക്ക് സൌജന്യ ചികിത്സ ഏർപ്പെടുത്തി ആ രോഗത്തിൽ നിന്ന് മുക്തരാക്കുക.
10. പച്ചച്ചക്ക തിന്ന് മലബന്ധമടക്കമുള്ള ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് സ്വകാര്യ ആശുപത്രികളിലടക്കം സൌജന്യ ചികിത്സ ഉറപ്പാക്കുക.
11. ചക്കപ്പശയിൽ നിന്ന് ചൂയിംഗം പോലുള്ള മിഠായികൾ സംസ്ക്കരിച്ചെടുക്കുക.
12. അത്യാവശ്യക്കാരൻ ഒരു ചക്ക മോഷ്ടിക്കുന്നത് നിയമപരമായി കുറ്റമല്ലാതാക്കുക.
13. സംസ്ഥാനത്തെ കായ്ക്കുന്ന എല്ലാ പ്ലാവുകളുടേയും കനേഷുമാരി തയ്യാറാക്കുക. ചക്ക തീറ്റക്കാരുടെ സൌകര്യാർത്ഥം അതിനെ, കൂഴ, വരിക്ക, തേൻ‌വരിക്ക, സിന്ധൂരവരിക്ക എന്നിങ്ങനെ ഇനം തിരിച്ച് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുക.
14. ഓൺലൈനിൽ ഏറ്റവും കൂടുതൽ ചക്കസംബന്ധിയായ പോസ്റ്റുകൾ ഇടുന്നവർക്കും ചക്കയെ പ്രമോട്ട് ചെയ്യുന്നവർക്കും എല്ലാ വർഷവും പാരിതോഷികങ്ങളും ‘ചക്കശിരോമണി‘ എന്ന ബഹുമതിയും പ്രഖ്യാപിക്കുക. (ആദ്യത്തെ 10 കൊല്ലം മാത്രം എന്നെ പരിഗണിച്ചാൽ മതി.)
15. ഏതെങ്കിലും തരത്തിൽ ചക്കയേയോ പ്ലാവിനേയോ ഉപദ്രവിക്കുന്നവർക്കും കേടുവരുത്തുന്നവർക്കും കൊള്ളാവുന്ന ഒരു IPC നമ്പർ വെച്ച് കനത്ത ശിക്ഷ നൽകുക.
16. വിദേശത്ത് ലഭ്യമായ ഡ്യൂറിയാൻ അടക്കമുള്ള മറ്റ് ചക്ക വൈവിദ്ധ്യങ്ങൾ ഇറക്കുമതി ചെയ്ത് കുറഞ്ഞചിലവിൽ ജനങ്ങളിലേക്കെത്തിക്കുക.
17. വിദേശരാജ്യങ്ങളിൽ കനത്ത തുക കൊടുത്ത് ചക്ക വാങ്ങിക്കഴിക്കുന്നവർ നാട്ടിൽ ലീവിന് വരുമ്പോൾ, ആ ബില്ല് ഹാജരാക്കിയാൽ സർക്കാർ ഖജനാവിൽ നിന്ന് ആ തുക തിരികെ നൽകുക.
18. ‘കുട്ടൻ‌പിള്ളയുടെ ശിവരാത്രികൾ‘ എന്ന സിനിമയിലെ ചക്കപ്പാട്ടിനെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചക്കപ്പാട്ടായി പ്രഖ്യാപിക്കുക.
19. ഏറ്റവും കൂടുതൽ ചക്ക വിളയുന്ന പുരയിടത്തിന് സംസ്ഥാന ചക്കപ്പുരയിടം എന്ന പദവി നൽകി ആദരിക്കുക.
20. നിർദ്ദിഷ്ട ചക്കഗവേഷണകേന്ദ്രം തൃക്കാക്കരയിലെ വള്ളത്തോൾ ജങ്ഷനിൽ സ്ഥാപിക്കുക.
21. ഹർത്താൽ ദിനങ്ങളിൽ‌പ്പോലും ചക്കയുമായിപ്പോകുന്ന (ഒരു ചക്കയോ ധാരാളം) വാഹനങ്ങളെ ഹർത്താലുകാർ തടയുകയോ ആക്രമിക്കുകയോ ചെയ്യാൻ പാടില്ല. അഥവാ അങ്ങനെയുണ്ടായാൽ യു.എ.പി.എ. യുടെ പരിധിയിൽ പെടുത്തി കനത്ത ശിക്ഷ ഉറപ്പാക്കുക. അത്തരം പാർട്ടികളേയും സംഘടനകളേയും നിരോധിക്കുക.
22. ചക്കയുമായി KSRTC ബസ്സിൽ കയറുന്നവർക്ക് സീറ്റ് സംവരണം ഉറപ്പാക്കുക.
23. ഓട്ടോ, ടാക്സി, ലോറി എന്നിവയ്ക്ക് പ്രത്യേക ചക്ക നിരക്കുകൾ പ്രഖ്യാപിക്കുക.
24. വിവാഹസദ്യകളിൽ കുറഞ്ഞത് രണ്ട് ചക്കവിഭവങ്ങളെങ്കിലും വിളമ്പാത്തവരുടെ വിവാഹരജിസ്ട്രേഷൻ വെച്ച് താമസിപ്പിക്കുക.
<fb:like href="http://niraksharan.in/?p=5785" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഒരു ആഞ്ഞിലിയുടെ കഥ, കടപ്ലാവിന്റേയും.
<fb:like href="http://niraksharan.in/?p=4237" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ആഞ്ഞിലി അഥവാ ഐനി എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. മരത്തിന്റെ തായ്‌ത്തടി നല്ല ഉയരത്തിൽ വളർന്നങ്ങ് പോകും. വലിയ മരമാകുമ്പോൾ അറുത്ത് വിൽക്കുന്ന ആവശ്യത്തിലേക്ക് അത് ഗുണം ചെയ്യും. പക്ഷേ, അതിലെ കായ്ഫലം അനുഭവിക്കുന്ന കാര്യത്തിൽ മരത്തിന്റെ മേലേക്കുള്ള ഈ പോക്ക് അത്ര സുഖകരമല്ല. മരത്തിൽ കയറി ചക്ക പറിക്കുന്നത് ദുഷ്ക്കരമായി മാറുന്നു. പിന്നെ, കാക്കയടക്കമുള്ള പക്ഷികളും അണ്ണാറനുമൊക്കെ തിന്ന് താഴേക്കിടുന്ന ചക്ക നോക്കി വെള്ളമിറക്കുകയേ നിവൃത്തിയുള്ളൂ.
പിതൃക്കന്മാർ എനിക്ക് തന്നിട്ട് പോയ ഭൂമിയിൽ ഒരു ആഞ്ഞിലി വളരുന്നുണ്ടായിരുന്നു. പതിവ് പോലെ മുകളിലേക്ക് തന്നെ. കൂമ്പ് വെട്ടിക്കളഞ്ഞാൽ പന്തലിച്ച് വളരാൻ സാദ്ധ്യതയുള്ളതുകൊണ്ട് അതേപ്പറ്റി കലശലായ ആലോചനയുണ്ടായിരുന്നു. എനിക്ക് തടിവിറ്റ് കാശാക്കണ്ട, പള്ള നിറച്ച് ഐനിച്ചക്ക തിന്നാമ്മതി. എന്താ‍യാലും, കൂമ്പ് മുറിക്കുന്ന കർമ്മം ഞാനായിട്ട് ചെയ്യേണ്ടി വന്നില്ല. തൊട്ടടുത്ത് നിന്നിരുന്ന തെങ്ങ് കാറ്റടിച്ച് വീണപ്പോൾ ആഞ്ഞിലിയുടെ കൂമ്പിന് മുകളിലൂടെയാണ് വീണത്. കൂമ്പൊടിഞ്ഞു. പിന്നങ്ങോട്ട് പ്രതീക്ഷിച്ചത് പോലെ മരം വശങ്ങളിലേക്ക് പന്തലിച്ച് വളരാൻ തുടങ്ങി. തൊട്ടടുത്തുന്ന Muziris Harbour View കെട്ടിടത്തിന്റെ ടെറസ്സിൽ നിന്ന് ഐനിച്ചക്കകൾ കൈകൊണ്ട് പറിച്ചെടുക്കുന്ന സുദിനങ്ങൾ സ്വപ്നം കണ്ട് ഞാൻ കാത്തിരുന്നു.
അതിനിടയ്ക്ക് ഒരു അത്യാഹിതമുണ്ടായി. കുഴൽക്കിണറിൽ നിന്ന് വെള്ളം വലിക്കുന്ന ആറ് മാസം മാത്രം പ്രായമുള്ള മോട്ടോർ പണി മുടക്കി. പ്ലമ്പിങ്ങ് ജീവനക്കാർ പഠിച്ച പണിയെല്ലാം പയറ്റി നോക്കി. പഠിക്കാത്ത പണികൾ കുറേ ഞാനും പയറ്റി. രക്ഷയില്ല. മോട്ടോർ കാറ്റ് വലിച്ചുകൊണ്ടേയിരുന്നു. അവസാനം ഭൂമിക്കടിയിലെ പൈപ്പുകൾ കിളച്ചെടുത്ത് പരിശോധിക്കാൻ തീരുമാനമായി. ആദ്യ റൌണ്ട് കിളക്കലിൽത്തന്നെ മോട്ടോറിന്റെ രോഗകാരണം കണ്ടുപിടിക്കപ്പെട്ടു. ആഞ്ഞിലിയുടെ വേര് കുഴൽക്കിണറിൽ നിന്ന് വരുന്ന പീവീസി പൈപ്പിനെ വരിഞ്ഞ് മുറുക്കി പൊട്ടിച്ചിരിക്കുന്നു. അതിലൂടെയാണ് കാറ്റ് കയറുന്നത്. ചെളി പോലും വലിക്കുന്ന മോട്ടോറായതുകൊണ്ടാണ് ഇത്രയെങ്കിലും പിടിച്ചു നിന്നത്.
ഉടനെ തന്നെ സർവ്വസാധാരണമായ ഉപദേശങ്ങൾ കോൺക്രീറ്റ് പ്രേമികളിൽ നിന്നും ഉത്ഭവിച്ചു. “ കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന ഈ ആഞ്ഞിലി എങ്ങനെയായാ‍ാലും ഭാവിയിൽ കെട്ടിടത്തിന് വൻ‌ഭീഷണിയാണ്. അതിന്റെ സൂചന മാത്രമാണ് ഇപ്പോളുണ്ടായ ഈ പൈപ്പ് പൊട്ടിക്കൽ കർമ്മം. പെട്ടെന്ന് തന്നെ മരം മുറിച്ച് മാറ്റുന്നതാണ് നല്ലത്.“
മരത്തിൽ തൊട്ടുപോകാൻ പാടില്ലെന്ന് ഞാൻ ഇണ്ടാസിറക്കി. പൈപ്പ് പൊട്ടിയാൽ ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കാം. കെട്ടിടത്തിന് വിള്ളലുണ്ടാക്കിയാൽ സിമന്റ് വെച്ച് അടക്കാം. അല്ലെങ്കിൽ കെട്ടിടം പൊളിച്ച് പണിയാം. പക്ഷേ, കൽ‌പ്പണിക്കാരെയോ വാർക്കപ്പണിക്കാരെയോ പണം കൊടുത്ത് ജോലിക്ക് നിർത്തി ഒരു മരം ഉണ്ടാക്കിയെടുക്കാൻ മാത്രം സാധിക്കില്ല. യാതൊരു നിവൃത്തിയുമില്ലെങ്കിൽ കെട്ടിടത്തിനരുകിലേക്ക് പോകുന്ന വേര് മാത്രം കിളച്ചെടുത്ത് വഴി മാറ്റി വിടേണ്ടി വരും. അല്ലെങ്കിൽ ആ വേര് മാത്രം ചെറുതായി മുറിച്ച് മാറ്റേണ്ടി വരും. പക്ഷേ, മരത്തിൽ കോടാലി വെക്കുന്ന പരിപാടി മാത്രം നടപ്പില്ലെന്ന് ഞാൻ തറപ്പിച്ച് പറഞ്ഞു.
അത് കഴിഞ്ഞിട്ടിപ്പോൾ കൊല്ലം ഒന്നാകാൻ പോകുന്നു. പുതുതായി ഭൂമിക്കടിയിൽ സ്ഥാപിച്ച പൈപ്പിന്റെ അവസ്ഥ എന്താണെന്ന് നല്ല നിശ്ചയമില്ല. മോട്ടർ വെള്ളമടിക്കുന്നുണ്ടെന്ന് മാത്രമറിയാം. അങ്ങനിരിക്കുമ്പോൾ ഇക്കൊല്ലം ആഞ്ഞിലിക്ക് തിരി വീണു, കായ്ച്ചു, കായ്കൾ പഴുത്തു, കാക്കയും അണ്ണാറനുമൊക്കെ അത് തിന്ന് താഴേക്കിടാൻ തുടങ്ങി. മുറിച്ച് മാറ്റാഞ്ഞതിന്റെ നന്ദി പെട്ടെന്ന് തന്നെ മരമെന്നോട് കാണിച്ചതുപോലെ തോന്നി.
ഇന്നലെ ഞാൻ ടെറസ്സിൽ കയറി. സ്വപ്നം കണ്ട് നടന്നിരുന്നത് പോലെ കൈയ്യെത്തിച്ച്  ആഞ്ഞിലിച്ചക്കകൾ പറിച്ചു. ഇനിയങ്ങോട്ട് എല്ലാക്കൊല്ലവും ആഞ്ഞിലിച്ചക്കകൾ സുഭിക്ഷമായി തിന്നാം. വേനലവധിക്കാലത്ത് അമ്മവീട്ടിലെ തൊടികളിലെ ഉയരമുള്ള ആഞ്ഞിലികളിൽ നിന്ന് തോട്ടി വെച്ചുകെട്ടി കഷ്ടപ്പെട്ട് നിലത്തിറക്കി തിന്നിരുന്ന ആ പഴയ ഓർമ്മകളിലേക്ക് അനായാസം ഊളിയിടാം.
കൊല്ലാകൊല്ലം കൂടിക്കൂടിവരുന്ന ചൂടിനേയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന മഴയേയും മറന്ന്, കോൺക്രീറ്റ് കാടുകളുടെ സൌകര്യം മാത്രം പരിഗണിച്ച് മരങ്ങളൊക്കെ മുറിച്ച് മാറ്റാൻ എളുപ്പമാണ്.  കാണുന്ന ‘കാടൻ’ സ്വപ്നങ്ങളൊക്കെ നടത്തിയെടുക്കുന്ന കാര്യം സത്യത്തിൽ അതിനേക്കാൾ എളുപ്പമാണ്. അതിന് കോൺക്രീ‍റ്റിനെ പ്രേമിക്കുന്നതിന്റെ പത്തിലൊന്ന് പ്രേമം മതിയാകും.
ഇതേ തൊടിയിൽ കുറച്ച് മാറി ഒന്നരക്കൊല്ലം കൊണ്ട് കായിച്ച ഒരു കടപ്ലാവും  നിൽ‌പ്പുണ്ട്.  ഇരിങ്ങാലക്കുടക്കാരി ഹേന ചന്ദ്രൻ എന്ന സുഹൃത്തിന്റെ ആവശ്യപ്രകാരമാണ് അത് നട്ടത്.  ആരെങ്കിലുമൊക്കെ ഒരു ചെടിയോ മരമോ നട്ട് അതിന്റെ പുരോഗതി ഫേസ്ബുക്ക് വഴി അപ്ഡേറ്റ് ചെയ്യാമോ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹേന ആവശ്യപ്പെട്ടത്. അത് പ്രകാരം മണ്ണൂത്തിയിൽ നിന്ന് സംഘടിപ്പിച്ച കടപ്ലാവിന്റെ തൈ നട്ടത് 2014 ഒൿടോബർ 3നാണ്. 2016 ഏപ്രിൽ 3 ആയപ്പോഴേക്കും, അതായത് വെറും ഒന്നരക്കൊല്ലത്തിനുള്ളിൽ കടച്ചക്ക തയ്യാർ.  കൊടുത്താൽ വാരിക്കോരി തിരികെ തരും പ്രകൃതി.  വെട്ടിനിരത്തിയാലും വാരിക്കോരിത്തരും. കൊടും‌ ചൂട് അടക്കമുള്ള ദുരിതങ്ങൾ ആയിരിക്കുമെന്ന് മാത്രം.
വാൽക്കഷണം:- കടപ്ലാവ് പുരയിടത്തിൽ നട്ടാൽ കടം കയറുമെന്ന് വിശ്വസിക്കുന്നവരുള്ള നാ‍ടാ‍ണ്. കടം കയറിയാൽ ഞാനങ്ങ് സഹിക്കും. കോൺക്രീറ്റിലുള്ളതെല്ല്ലാം കടക്കാർക്ക് വിട്ടുകൊടുക്കും. എന്നിട്ട് കടപ്ലാവ്വിന്റെയോ ആഞ്ഞിലിയുടെയോ ചുവട്ടിലങ്ങ് കൂടും.
<fb:like href="http://niraksharan.in/?p=4237" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
നക്ഷത്രമരങ്ങൾ
<fb:like href="http://niraksharan.in/?p=507" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
നക്ഷത്രമരങ്ങൾ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കേട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഏതൊക്കെ നക്ഷത്രത്തിന് ഏതൊക്കെ മരം എന്ന് അറിയാത്തവർക്ക് വേണ്ടി ഇതാ ഒരു ലിസ്റ്റ്. തമ്മനത്ത് പുരോഷോത്തമ കൈമളിന്റെ വീട്ടിൽ പോയാൽ ഈ മരങ്ങളെല്ലാം നേരിട്ട് കാണാനും അതിനിടയിലൂടെ ശുദ്ധവായു ശ്വസിച്ച് നടക്കാനുമാകും. ഓരോ മരങ്ങളുടേയും ഉപയോഗവും ശാസ്ത്രീയ നാമവും എല്ലാം മരങ്ങളിൽ എഴുതിത്തൂക്കിയിട്ടുമുണ്ട്.
അശ്വതി – കാഞ്ഞിരം
ഭരണി – നെല്ലി
കാർത്തിക – അത്തി
രോഹിണി – ഞാവൽ
മകയിരം – കരിങ്ങാലി
തിരുവാതിര – കരിമരം
പുണർതം – മുള
പൂയം – അരയാൽ
ആയില്യം – നാഗപൂമരം
മകം – പേരാൽ
പൂരം – പ്ലാശ്
ഉത്രം – ഇത്തി
അത്തം – അമ്പഴം
ചിത്തിര – കൂവളം
ചോതി – നീർ‌മരുത്
വിശാഖം – വയ്യം‌ങ്കത
അനിഴം – ഇലഞ്ഞി
തൃക്കേട്ട – വെട്ടി
മൂലം – പൈൻ
പൂരാടം – ആറ്റുവഞ്ഞ്‌ജി
ഉത്രാടം – പ്ലാവ്
തിരുവോണം – എരുക്ക്
അവിട്ടം – വഹ്നി
ചതയം – കടമ്പ്
പൂരിരുട്ടാതി – തേൻ‌മാവ്
ഉത്രട്ടാതി – കരിമ്പന
രേവതി – ഇലുപ്പ
കൈമളിന്റെ നഴ്സറിയിലെ മരങ്ങൾ, നക്ഷത്രമരങ്ങളിൽ ഒതുങ്ങുന്നില്ല. രണ്ടേക്കറോളം വരുന്ന ആ പുരയിടത്തിൽ ഇല്ലാത്ത മരങ്ങൾ ഏതെന്ന് ചോദിക്കുന്നതാവും എളുപ്പം. ഒരോ മരങ്ങളും കാണിച്ച് വിവരിച്ച് കൈമൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോൾ എന്റെ കണ്ണ് തള്ളി. ഇടയ്ക്കിടയ്ക്ക് വിവിധയിനം കായ്കൾ അദ്ദേഹം പറിച്ചുതന്നുകൊണ്ടിരുന്നു. അതിലെ ചാമ്പക്കകൾ മാത്രം തിന്ന് വയറ് തള്ളി. ഇങ്ങനൊരു സ്ഥലം നഗരമദ്ധ്യത്തിലുണ്ടെന്ന് പരിചയപ്പെടുത്തിത്തന്ന ചിത്തിരയ്ക്ക് നന്ദി.
വാൽക്കഷണം:- ഉത്രാടം നക്ഷത്രത്തിൽ ജനിക്കേണ്ട ഞാനെങ്ങനെ അത്തം നക്ഷത്രത്തിൽ ജനിച്ചെന്ന് മാത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല
<fb:like href="http://niraksharan.in/?p=507" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;