niraksharan (നിരക്ഷരൻ) » ദൈവങ്ങള്‍
ക്ഷേത്രം കൊള്ള തുടരുന്നു.
<fb:like href="http://niraksharan.in/?p=10121" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
Times of India പത്രത്തിൽ ഇന്ന് വന്ന വാർത്തയാണ് ചിത്രത്തിൽ. ഈ വാർത്ത ശരിയാണെങ്കിൽ, ശബരിമലയിൽ മാത്രമല്ല, നല്ല വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങളിലും കാലാകാലങ്ങളായി ഗംഭീരമായ കൊള്ള ആസൂത്രിതമായി നടന്നിരിക്കുന്നു.
വിശ്വാസികളേ… നിങ്ങൾ ദേവന്മാർക്കും ദേവിമാർക്കും കൊടുത്ത പണമാണ് ഇത് അത്രയും. ‘ദൈവങ്ങൾക്ക് എന്തിനാണ് പണം?’ എന്നൊരു ചോദ്യം എന്നും ബാക്കിയുണ്ട്.
ദേവാലയങ്ങളിലെ ചിലവുകൾ നടത്താനും അറ്റകുറ്റപ്പണികൾ നടത്താനും ശമ്പളം കൊടുക്കാനും ഉള്ളത് കഴിച്ച് ബാക്കി തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നടത്തിയാൽ അതല്ലേ ഏറ്റവും ദൈവികമായ കാര്യം?
ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത, കയറിക്കിടക്കാൻ ഒരു കൂരയും ഇല്ലാത്ത, ചികിത്സയ്ക്ക് പണമില്ലാത്ത നൂറുകണക്കിന് മനുഷ്യർ ഈന്നാട്ടിലുണ്ട്. അവർക്ക് ഈ പണം കൊണ്ട് ഒരു ഉപകാരവും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, അത് നോക്കി നടത്തേണ്ടവർ തന്നെ പട്ടാപ്പകൽ കൊള്ളയടിക്കുന്നു. ഈ കള്ളന്മാർക്ക് തടിച്ച് വീർക്കാൻ വേണ്ടിയല്ലല്ലോ നിങ്ങൾ ദൈവങ്ങൾക്ക് പണം നൽകുന്നത്? ചിന്തിക്കേണ്ടത് വിശ്വാസികളായ നിങ്ങളാണ്. ഈ പകൽക്കൊള്ളയ്ക്കെതിരെ ശബ്ദം ഉയർത്തേണ്ടത് നിങ്ങളാണ്.
എല്ലാ ദേവാലയങ്ങളിലും ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടത് നിങ്ങൾ തന്നെയാണ്. കട്ടവൻ ഏത് പാർട്ടിക്കാരനായാലും എത്ര കൊലകൊമ്പൻ ആയാലും കൈയാമം വെച്ച് തുറുങ്കിലടക്കാൻ നടപടി സ്വീകരിക്കേണ്ടത് നിങ്ങളാണ്.
ദൈവം നേരിട്ട് ഇറങ്ങിവന്ന് ഇതിനെതിരെ നടപടി സ്വീകരിക്കാൻ പോകുന്നില്ല. ദൈവനിശ്ചയം നടപ്പിലാക്കേണ്ടത് നിങ്ങളാണ്. തത്വമസിയുടെ അർത്ഥം, പുതുതായി ആരെങ്കിലും നിങ്ങളെ പഠിപ്പിക്കേണ്ടതില്ലല്ലോ?
വാൽക്കഷണം:- ഈ വാർത്ത ശരിയല്ലെങ്കിൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് എതിരെ ഗുരുവായൂർ ദേവസ്വം കേസ് എടുക്കണം. അതിനുള്ള ആർജ്ജവം കാണിക്കുന്നില്ലെങ്കിൽ കട്ടു എന്ന് തന്നെയാണ് അർത്ഥം.
#ക്ഷേത്രംകൊള്ള
<fb:like href="http://niraksharan.in/?p=10121" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പോറ്റിയുടെ ജീവൻ അപകടത്തിൽ!
<fb:like href="http://niraksharan.in/?p=10118" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്.
ആ കൊള്ള നടക്കുമ്പോൾ, ലോക്കർ തുറക്കാൻ വേണ്ടി ഉപയോഗിച്ച സ്ക്രൂഡ്രൈവർ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റി. ആ സ്ക്രൂ ഡ്രൈവർ പിടിച്ചിരുന്നത് ഒരുപാട് കൈകളാണ്. ആ കൈകളെ അറസ്റ്റ് ചെയ്യാതെ ഉപകരണത്തെ മാത്രം അറസ്റ്റ് ചെയ്തത് കൊണ്ടാണ് ചിരിക്കേണ്ടി വന്നത്. അത്രയും വലിയ കൊള്ള ശബരിമലയിൽ നടത്താൻ ഉണ്ണികൃഷ്ണൻ പോറ്റി എന്ന അവസാന കണ്ണിയായ ഒരാൾക്ക് ഒറ്റയ്ക്ക് സാധിക്കില്ല. അരിഭക്ഷണം…. അല്ലെങ്കിൽ വേണ്ട…. ഗോതമ്പ് ഭക്ഷണം കഴിക്കുന്ന ഇതരസംസ്ഥാനക്കാർക്ക് വരെ അതറിയാം.
പക്ഷേ ഇപ്പോൾ ചിരിയല്ല വരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജീവനെ ഓർത്ത് ഭയമാണ് തോന്നുന്നത്. അയാൾക്ക് ജീവഹാനി ഉണ്ടായേക്കാം. ജയിലിന് അകത്ത് അല്ലെങ്കിൽ പുറത്ത്. അതിനുള്ള സംവിധാനമൊക്കെ ഈ സംസ്ഥാനത്ത് ഉണ്ട്. ജയിൽ ചരിത്രം പരിശോധിച്ചാൽ പിടികിട്ടും.
‘എന്നെ കുടുക്കിയതാണ്. കുടുക്കിയവരും പെടും.’ എന്ന രീതിയിലായിരുന്നു കോടതി വളപ്പിൽ പോറ്റിയുടെ പ്രതികരണം. അത് മാത്രം മതി പോറ്റിയുടെ ജീവൻ അപകടത്തിൽ ആവാൻ.
സ്ക്രൂഡ്രൈവർ തിരിച്ച കൈകൾ ഏതാണെന്ന് പുറത്ത് വന്നാൽ വലിയ പ്രശ്നമാണ്. അത് രഹസ്യമായിത്തന്നെ ഇരിക്കണമെങ്കിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇല്ലാതാകണം. ജയിലിനകത്തോ പുറത്തോ അയാൾ സുരക്ഷിതൻ ആയിരിക്കില്ല. അതിനുള്ള സാധ്യതകൾ ഏറെയാണ്. ഈ കേസിലെ മറ്റ് കൊള്ളക്കാർ അത്രയും ശക്തരും സ്വാധീനം ഉള്ളവരുമാണ്. പോറ്റിയെ കേരളത്തിന് പുറത്തുള്ള ഏതെങ്കിലും ജയിലിൽ റിമാൻഡ് ചെയ്യുന്നതാവും ഉചിതം. പക്ഷേ, അതും കോടതി തന്നെ സ്വമേധയാ തീരുമാനിക്കേണ്ടി വരും.
സ്വാമി ശരണം അല്പം കൂടെ ഉറക്കെ വിളിച്ചോളൂ പോറ്റീ. സ്വയം ചെയ്ത തെറ്റിനും സ്വന്തം ജീവനും വേണ്ടി.
വാൽക്കഷണം:- ശബരിമല നടയുടെ മുന്നിലുള്ള ഭണ്ഡാരവും സ്വർണ്ണം പൊതിഞ്ഞതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതേപ്പറ്റി ഒരു സംസാരവും കേൾക്കുന്നില്ലല്ലോ.
<fb:like href="http://niraksharan.in/?p=10118" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശബരിമലയിലെ സ്വർണ്ണക്കൊള്ള
<fb:like href="http://niraksharan.in/?p=10112" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇത് വായിക്കാൻ സാദ്ധ്യതയുള്ളവരോട് ആദ്യമേ ഒരു കാര്യം അഭ്യർത്ഥിക്കട്ടെ. ശബരിമലയിൽ സ്വർണ്ണം മോഷണം പോയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ പോസ്റ്റിന് അടിയിൽ…
വിശ്വസിക്കുന്നു,
yes,
അതെ,
മോഷ്ടിച്ചിട്ടുണ്ട്,
എന്നിങ്ങനെ എന്തെങ്കിലും ഒരു കമന്റ് ഇടുക. ചുരുങ്ങിയ പക്ഷം ഒരു കുത്ത് (.) എങ്കിലും ഇടുക. പൊതുജനത്തിന്റെ അഭിപ്രായം അറിയാൻ വേണ്ടി മാത്രമാണിത്.
നിലവിൽ ഭരണകക്ഷിയുടെ ആൾക്കാർ മാത്രമാണ് ‘മോഷണം പോയിട്ടില്ല എന്നും, അഥവാ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ രണ്ടോ മൂന്നോ ഗ്രാം സ്വർണ്ണം മാത്രമാണ് ‘ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. ചാനൽ ചർച്ചയിൽ വന്നിരുന്ന് കൊള്ള നടന്നിട്ടില്ല എന്ന് പറയുന്ന ഭരണകക്ഷി അനുകൂലികളുടെ തൊലിക്കട്ടി അപാരം. അവരുടെ ന്യായീകരണങ്ങളോട് യോജിക്കുന്നില്ല. ശബരിമലയിൽ ഗംഭീര സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
സംസ്ഥാന സർക്കാർ, നിയമിച്ചിട്ടുള്ള ദേവസ്വം, അതിന്റെ തലപ്പത്തിരിക്കുന്നവർ, ഉദ്യോഗസ്ഥർ, എന്നിങ്ങനെ ആർക്കും ഇതേപ്പറ്റി അറിയില്ലായിരുന്നു എന്നും ഇങ്ങനെ ഒരു കൊള്ള നടന്നതിന്റെ സൂചന പോലും ഇവർക്കാർക്കും കിട്ടിയിട്ടില്ല എന്നും ഞാൻ വിശ്വസിക്കുന്നില്ല. ഈ കൊള്ള പുറത്ത് വരുന്നത് പോലും ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ്. അല്ലായിരുന്നെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞ് ഈ കൊള്ള പുറത്ത് വരുമ്പോഴേക്കും നൂറായിരം ന്യായങ്ങൾ വേറെ ഉണ്ടാകുമായിരുന്നു കള്ളന്മാർക്ക് പറയാൻ.
എന്തായാലും കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ഏതെങ്കിലും ഒരു ദേവാലയത്തിന്റെ സ്വത്തും മുതലും അധികൃതരുടെ ഒത്താശയോടെ ഇതുപോലെ കൊള്ളയടിക്കപ്പെട്ട ഒരു സംഭവം മുൻപ് ഉണ്ടായിട്ടില്ല. ഇത്രയും നീചവും ലജ്ജാവഹവും ആസൂത്രിതവുമായ ഒരു കൊള്ളയടിയെ വിശേഷിപ്പിക്കാൻ പോന്ന വാക്കുകളൊന്നും മലയാള ഭാഷയിൽ ഇല്ല എന്ന് വേണം പറയാൻ.
കൊള്ള നടന്നു. ഇനി വേണ്ടത് ആരൊക്കെ കട്ടു എത്രയൊക്കെ കട്ടു എന്ന് കണ്ടുപിടിക്കുകയാണ്. അതത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ല.
യാതൊരു തുമ്പും വാലും ഇല്ലാത്ത കൊലപാതക കേസുകൾ പോലും തെളിയിച്ചിട്ടുള്ളവരാണ് കേരള പോലീസ്. വിജയ് മല്ല്യയ സ്വർണ്ണം പൊതിഞ്ഞു കൊടുത്ത തീയതി മുതൽ ഇന്ന് വരെയുള്ള ദേവസ്വം ഭാരവാഹികളേയും ശബരിമല ഭാരവാഹികളേയും ഉദ്യോഗസ്ഥരേയും ദേവസം മന്ത്രിമാരേയും ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയേയും കേസിൽ ഉൾപ്പെടുത്തി വിധിയാവണ്ണം ചോദ്യം ചെയ്താൽ നിഷ്പ്രയാസം തെളിയിക്കാൻ പറ്റുന്ന കേസ് മാത്രമാണിത്. അതിനുള്ള ആർജ്ജവം ഉണ്ടാകണമെന്ന് മാത്രം.
ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നത്, വിശ്വാസികളും വിശ്വാസികൾക്ക് വേണ്ടി കീ ജയ് വിളിക്കുന്ന പാർട്ടികളും ഇതിന്റെ പേരിൽ വലിയ ബഹളമൊന്നും ഉണ്ടാക്കി കാണുന്നില്ല എന്നതാണ്. (അത്തരം പ്രതിഷേധങ്ങളോ ബഹളങ്ങളോ ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാണെങ്കിൽ ക്ഷമിക്കണം.) പ്രതിപക്ഷം പതിവുപോലെ നാമമാത്രമായ ചില ചടങ്ങുകൾ നടത്തിയെന്ന് വരുത്തി മുന്നോട്ട് പോകുന്നുണ്ട്. അവർ അത്രയും ചെയ്യുന്നത് തന്നെ വലിയ ഔദാര്യം.
ഒരു കാര്യത്തിൽ വലിയ നിരാശയുണ്ട്. നിലവിലെ ഭരണകക്ഷി, പ്രതിപക്ഷത്ത് ഇരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു കൊള്ള പിടിക്കപ്പെടുന്നതെങ്കിൽ, ഈ കളവിന്റെ വിത്തും വേരും, മുക്കും മൂലയും, തൂണും തുരുമ്പും, കണക്കും കള്ളക്കണക്കും, ചെമ്പും സ്വർണ്ണവും ഒക്കെ വിശദമായിത്തന്നെ പഠിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമായിരുന്നു അവർ. ഇതിൻ്റെ പേരിലുള്ള സ്റ്റഡി ക്ലാസ്സുകളും, രാത്രി പഠന ക്ലാസ്സുകളും, പ്രതിഷേധ പ്രകടനങ്ങളും, രാജി ആവശ്യങ്ങളും, പന്തം കൊളുത്തി ജാഥകളും, സെക്രട്ടറിയേറ്റ് മാർച്ചുകളും ഹർത്താലുകളും കാരണം കേരളം പ്രകമ്പനം കൊള്ളുമായിരുന്നു. കേരള ജനതയ്ക്ക് അതിനുള്ള ഭാഗ്യം ഇല്ലാതെ പോയി.
കേരളത്തിൽ സാംസ്ക്കാരിക നായികാനായകന്മാർ എന്നൊരു കൂട്ടർ ഉണ്ടായിരുന്നു. “ഈ കൊള്ള നടത്തിയവരെ കൈയാമം വെപ്പിച്ച് റോഡിലൂടെ നടത്തിക്കണം” എന്ന് ആവശ്യപ്പെട്ട്, മേൽപ്പടി സംസ്ക്കാര സമ്പന്നർ ഒപ്പുവെച്ച ഒരു സംയുക്ത പ്രസ്താവന കാണാനുള്ള ഭാഗ്യവും കേരള ജനതയ്ക്ക് ഇല്ലാതെ പോയി. വല്ലാത്ത സെലക്ടീവ് സാംസ്ക്കാരിക പ്രവർത്തനം തന്നെ. ഏതെല്ലാം മാളങ്ങളിലാണാവോ നമ്മുടെ സാംസ്കാരിക നായികാനായകന്മാർ പുതഞ്ഞൊളിഞ്ഞ് ഇരിക്കുന്നത്?!
‘പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’ എന്നാണല്ലോ. രേഖകൾ അടക്കം കത്തിച്ച് ഇല്ലാതാക്കിയാലും കള്ളന്മാരെ പിടികൂടുക തന്നെ ചെയ്യും. അതങ്ങനെയാണ്. അതുകൊണ്ടാണല്ലോ ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. എത്ര കള്ളത്തരം കാണിച്ചാലും, സത്യത്തിനും നീതിക്കും വേണ്ടി, അങ്ങനെ ഏതെങ്കിലും ഒരു ഇടപെടൽ ഉണ്ടാകും. അതിനെ നമുക്ക് ദൈവീകം എന്നോ കർമ്മ എന്നോ മറ്റേതെങ്കിലും സൗകര്യപ്രദമായ പേരിട്ടോ വിളിക്കാം. അതുണ്ടാകും. സംശയം വേണ്ട.
വാൽക്കഷണം:- ഏറ്റവും പുതിയ വാർത്തകൾ പ്രകാരം അയ്യപ്പന്റെ യോഗദണ്ഡിലും തിരുമറി നടന്നിരിക്കുന്നു. ശബരിമലയിൽ പാത്രം വാങ്ങിയ വകയിലും കോടികളുടെ കൊള്ള നടന്നിരിക്കുന്നു. ഇക്കണക്കിന് അയ്യപ്പ വിഗ്രഹം ഒരു പരിശോധനയ്ക്ക് അയക്കുന്നത് നല്ലതാണ്. അത് ഒറിജിനൽ അയ്യപ്പൻ തന്നെയാണോ എന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാണല്ലോ.
<fb:like href="http://niraksharan.in/?p=10112" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മംഗളാദേവിയിലേക്ക്…
<fb:like href="http://niraksharan.in/?p=9923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ചിത്രപൗർണമി നാളിൽ, കൊച്ചു വെളുപ്പാൻ കാലത്ത് പോലും, ഇടുക്കി ജില്ലയിലെ കുമളി നഗരം ഗതാഗതക്കുരുക്കിൽ മുറുകും. അതിന് കൃത്യമായ കാരണമുണ്ട്.
അന്നേ ദിവസമാണ് തമിഴ്നാടിന്റെ അതിർത്തി പട്ടണമായ കുമളിയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് കാട്ടിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നെത്തുന്ന മലമുകളിലുള്ള മംഗളാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം.
അന്ന് ഒരു ദിവസം മാത്രമാണ്, വനത്തിനുള്ളിൽ മലമുകളിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം തുറക്കുക. അന്ന് ഒരു ദിവസം മാത്രമാണ് ഈ കാടിനുള്ളിലൂടെ വനപ്രേമികൾക്കും ട്രക്കിംങ്ങ് പ്രേമികൾക്കുമെല്ലാം പ്രത്യേക അനുവാദമില്ലാതെ സഞ്ചാരം സാദ്ധ്യമാകുക. ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളേക്കാൾ കൂടുതൽ കാടിനെ ഇഷ്ടപ്പെടുന്നവരും ട്രക്കിങ്ങ് താൽപ്പര്യമുള്ളവരും അന്നിവിടേയ്ക്ക് ഒഴുകിയെത്തുന്നു.
ഈ ക്ഷേത്രം ഇരിക്കുന്നതിന്റെ ചെറിയൊരു ഭാഗം തമിഴ്നാടിന്റെ ആണെന്നാണ് അവരുടെ അവകാശ വാദം. ഭക്തിയിൽ തമിഴരെ തോൽപ്പിക്കാൻ വേറെ ആരുണ്ട്? അതുകൊണ്ടുതന്നെ തമിഴ് അടിവാരമായ പാളയംകുളത്ത് നിന്ന് തമിഴ് ഭക്തരും കുമളിയിയിൽ നിന്ന് വരുന്ന കേരള-തമിഴ് സഞ്ചാരികളും ഭക്തരുമെല്ലാം കൂടെ അന്ന് ആ കാടും മേടും ജനബാഹുല്ല്യമുള്ളതാക്കി മാറ്റുന്നു.
മലകയറാൻ വരുന്ന ഇത്രയും മനുഷ്യന്മാർ ചേർന്നുണ്ടാക്കുന്ന തിരക്കാണ് അന്ന് കുമളി പട്ടണം കണി കണ്ടുണരുക.
കുറച്ച് വർഷങ്ങൾക്കു മുമ്പ് അജുവിന്റെ Aju Chirakkal യാത്രാവിവരണത്തിൽ നിന്നാണ് മംഗളാദേവി ക്ഷേത്രത്തിലെ പറ്റി ഞാൻ സാക്ഷരനായത്. അന്ന് മുതൽ ഉഴിഞ്ഞു വെച്ചിരുന്ന മംഗളാദേവി യാത്ര തരമായത് ഈ മാസം 12ന്. (2025 മെയ് 12)
കുമളിയിലെ ടൂറിസത്തിന്റെ ചുമതലയുള്ള ഷൈൻ സാറിൻ്റെ Shine Kollamparambil Shanmughan സഹായത്തോടെ ജീപ്പും മറ്റ് സൗകര്യങ്ങളും തരപ്പെടുത്തി. ഒന്നാം നമ്പർ ജീപ്പ് ഏതാണെന്ന് ചോദിച്ചാൽ ഹബീബുള്ള ഓടിച്ചിരുന്ന ഞങ്ങളുടെ ജീപ്പ് തന്നെ. പക്ഷേ തിരക്കിന്റെ ആധിക്യം കാരണം, രാവിലെ 0545ന് പുറപ്പെട്ടിട്ടും മലമുകളിൽ എത്തിയത് 9 മണിക്ക്.
അവസാനത്തെ നാല് കിലോമീറ്റർ ജീപ്പ് കയറി പോകുന്ന മലയുടെ ഒരു വശം തമിഴ്നാടും മറുവശം കേരളവും ആണ്. കടുകിട ഒന്ന് തെന്നിയാൽ കേരളത്തിന്റെ താഴ്വരയിൽ നിന്നോ തമിഴ്നാടിന്റെ താഴ്വരയിൽ നിന്നോ പെറുക്കി എടുക്കേണ്ടിവരും ജീപ്പിന്റെയും മനുഷ്യരുടെയും കഷണങ്ങൾ. അതിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ നമിക്കാതെ വയ്യ. ഇന്നുവരെ അവിടെ വാഹനം മറിഞ്ഞ് ഒരു അപകടം ഉണ്ടായിട്ടില്ല എന്നതും അൽഭുതാവഹമായ ഒരു കാര്യമാണ്.
ഇടുക്കി ജില്ലയിലുള്ള സകല പോലീസ് സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ അന്നവിടെ ഡ്യൂട്ടിയിൽ ഉണ്ടാകും. ഫോറസ്റ്റിന്റേയും പഞ്ചായത്തിന്റേയും എന്ന് വേണ്ട സകല സർക്കാർ സ്ഥാപനങ്ങളുടേയും ജീപ്പുകൾ ഇന്നേ ദിവസം മംഗളാദേവിയിൽ കാണാം.
KSRTC കേരളത്തിലെ പല ജില്ലകളിൽ നിന്നായി നടത്തുന്ന മംഗളാദേവി സർവീസിന്റെ ഭാഗമായി മാത്രം 67 ജീപ്പുകളാണ് ബുക്ക് ചെയ്തിരുന്നത്. മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും വരെ ഈ സർവീസിലൂടെ സഞ്ചാരികൾ മംഗളാദേവിയിൽ എത്തി. എല്ലാ വാഹനങ്ങളേയും സഞ്ചാരികളേയും ഭക്തരേയും അന്ന് ഈ മല താങ്ങിയേ പറ്റൂ.
ചേര രാജാവായ ചെങ്കുട്ടവൻ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. 2000 വർഷങ്ങൾക്ക് പഴക്കമുള്ള ക്ഷേത്രം ആണെന്നും പറയപ്പെടുന്നു. ഇത് രണ്ടും ഒത്തു പോകുന്നില്ല എന്നുള്ളത് ചരിത്രം രേഖപ്പെടുത്തിയതിൻ്റെ പോരായ്മയാണ്. ചേരൻ ചെങ്കുട്ടവൻ 2000 വർഷങ്ങൾക്ക് മുമ്പല്ല ഉണ്ടായിരുന്നത് എന്നത് തന്നെ കാരണം. ചോല മറവ പടയാണ് ഇപ്പോൾ കാണുന്ന വിധം ക്ഷേത്രത്തിൻ്റെ നാശത്തിന് കാരണക്കാർ എന്ന് കരുതിപോരുന്നു.
ഐതിഹ്യമായി പറയുന്നത് കണ്ണകിയുടെ കഥ തന്നെ. മുല പറിച്ചെറിഞ്ഞ് അതിൽ നിന്ന് വന്ന തീ കൊണ്ട് കാവേരി പട്ടണം ചുട്ടെരിച്ച കണ്ണകി അവസാനം ക്രൗര്യം അവസാനിപ്പിച്ച് വന്നണഞ്ഞത് കൊടുങ്ങല്ലൂരിലാണ് എന്നാണല്ലോ ഐതിഹ്യം. അതേ കഥ തന്നെയാണ് മംഗളാദേവിയിലും പാടി പോരുന്നത്. മംഗളാദേവിയിൽ നിന്നാണത്രേ ദേവി കൊടുങ്ങല്ലൂരിലേക്ക് എത്തിയത്. റൂട്ട് മാപ്പ് വെച്ച് നോക്കിയാൽ കാവേരി പട്ടണത്ത് നിന്നാണ് കൊടുങ്ങല്ലൂരിലേക്ക് വരാൻ എളുപ്പം. ദേവിയെ ഗൂഗിൾ മാപ്പ് ചതിച്ചതാകാനേ വഴിയുള്ളൂ!
തമിഴ്നാട്ടിൽ നിന്ന് മുകളിലേക്കുള്ള കയറ്റം കുത്തനെയാണ്. കേരളത്തിൽ നിന്നുള്ള കയറ്റമാണ് ഭേദം. അധികം സഞ്ചാരികൾ ചെന്നെത്താത്തതിന്റെ കന്യകാത്വമുണ്ട് ഈ പെരിയാർ കടുവാ സങ്കേതത്തിന്.
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള ശരീര പരിശോധനയൊക്കെ നടത്തിയാണ് ഓരോ സഞ്ചാരിയെയും കയറ്റി വിടുന്നത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് കേരള പോലീസ് ആണ്. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുപോകാൻ അനുവദിക്കില്ല. പകരം ടാങ്കുകളിൽ കുടിവെള്ളം വഴി നീളെ കിട്ടും. ദേവിയെ തൊഴുത് ഇറങ്ങി വരുന്നവർക്ക് തക്കാളിച്ചോറും ഉള്ളിക്കറിയും തമിഴരുടെ വക പ്രസാദമായി കിട്ടും. വിശന്നു പൊരിഞ്ഞു നിൽക്കുന്ന സമയത്ത് വലിയൊരു ആശ്വാസമാണ് ആ ഭക്ഷണം.
ക്ഷേത്രത്തിൻ്റെ ഒരു ഭാഗം കേരളത്തിലും മറ്റൊരു ഭാഗം തമിഴ്നാട്ടിലുമാണ്. അതേപ്പറ്റിയുള്ള തർക്കങ്ങൾ തുടരുന്നു. അതിന് തീർപ്പായാലും ഇല്ലെങ്കിലും തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് വിഗ്രഹം കൊണ്ടുവന്നാണ് ചിത്ര പൗർണമി നാളിൽ ഉത്സവം നടത്തിപ്പോരുന്നത്.
അതെന്തായാലും രണ്ട് സംസ്ഥാനത്തെ പൊലീസുകാരും, കൂടുതൽ സമയം മലമുകളിൽ നിൽക്കാൻ ജനങ്ങളെ അനുവദിക്കില്ല. ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാൽ ആരെയും മുകളിലേക്ക് കയറ്റി വിടില്ല. വൈകീട്ട് ആറ് മണിയോടെ എല്ലാവരേയും മലയിറക്കുകയും ചെയ്യും.
ഭക്തി, സഞ്ചാരം, ട്രക്കിങ്ങ്, വനയാത്ര എന്നിങ്ങനെ ഏത് ഇനത്തിൽ പെടുത്തി ആയാലും, കാടിനുള്ളിൽ അത്രയും വാഹനങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങളും ശബ്ദ കോലാഹലങ്ങളും അവഗണിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും മംഗളാദേവിയിലേക്ക് കയറിയിരിക്കണം, ഏതൊരു സഞ്ചാരിയും.
ഇപ്രാവശ്യം ഹബീബുള്ളയുടെ ജീപ്പിലായിരുന്നു കയറ്റവും ഇറക്കവും. അടുത്ത പ്രാവശ്യം നടന്ന് കയറാൻ പദ്ധതിയുണ്ട്. ആ കാടിൻ്റെ ഭംഗി പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ നടന്ന് തന്നെ കയറണം. ക്ഷേത്ര പരിസരത്ത് നിന്ന് കിട്ടിയതും കാടിനുള്ളിൽ കൂട് കെട്ടി വളർത്തി പോരുന്നതുമായ മംഗള എന്ന് പേരുള്ള കടുവയെ കാണാനുള്ള ഏർപ്പാടും അതിനകം ഉണ്ടാക്കണം.
വാൽക്കഷണം:- സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എനിക്ക് പരിചയമുള്ള 50 പേരെങ്കിലും 12ന് മംഗളാദേവിയിൽ ഉണ്ടായിരുന്നു. അതിൽ നേരിട്ട് കണ്ടത് ചുരുക്കം ചിലരെ മാത്രം.
#മംഗളാദേവി
#mangaladevi
<fb:like href="http://niraksharan.in/?p=9923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
യാത്രാമൊഴി
<fb:like href="http://niraksharan.in/?p=9892" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
നമ്മൾ കാര്യമായി ഗൗനിച്ചില്ലെങ്കിലും, വളരെ വേണ്ടപ്പെട്ടവരായി ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നമുക്കൊപ്പം നിൽക്കുന്ന ചില നല്ല മനുഷ്യരുണ്ട്. അത്തരം ചില ബന്ധങ്ങൾ ഇല്ലാതായി പോകുന്ന ഒരു ഘട്ടത്തിലേക്ക് കാലചക്രം കൊണ്ടെത്തിച്ചോ എന്നൊരു ആശങ്ക വല്ലാതങ്ങ് ഇരച്ച് കയറി വന്നപ്പോൾ, അവരിൽ ചിലരെയെങ്കിലും നേരിട്ട് കാണാൻ തീരുമാനിച്ചു.
അതിന് കാരണമുണ്ട്. 2024-25ലെ GIE യാത്ര കഴിഞ്ഞപ്പോൾ, മേൽപ്പറഞ്ഞവരെയൊക്കെ ഇനിയൊരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന ചില സാഹചര്യങ്ങളിലൂടെ ഞാൻ കടന്നുപോയി.
ഹജ്ജ് പോലുള്ള തീർത്ഥാടനങ്ങൾക്ക് പോകുമ്പോൾ, മനുഷ്യർ അവർക്ക് പരിചയമുള്ളവരോടൊക്കെ തെറ്റ് കുറ്റങ്ങൾ പൊറുത്ത് തരണമെന്ന് അപേക്ഷിച്ച് യാത്ര ചോദിക്കുന്നത് അനുഭവമുണ്ട്. അത്തരത്തിൽ അല്ലെങ്കിലും, ചുരുക്കം ചിലരെ 2025-26ൽ GIE പുനഃരാരംഭിക്കുന്നതിന് മുന്നേ കണ്ടേ തീരൂ എന്ന തീരുമാനത്തിലെത്തി.
മക്കത്തേക്ക് പോയ ചേരമാൻ പെരുമാളിന് നൽകുന്ന യാത്രാമൊഴിയായി നീലംപേരൂർ പടയണി കരുതിപ്പോരുന്നുണ്ട്. പെരുമാളുമായുള്ള ആ ബന്ധമാണ് പടയണി കാണണമെന്ന ആഗ്രഹം ഉണ്ടാക്കിയത്.
നീലംപേരൂർ പടയണി സെപ്റ്റംബർ മാസത്തിലാണ്. അതിന് മുന്നേ കടമ്മനിട്ടയിലെ വലിയ പടയണി കാണാനുറച്ച് രണ്ട് ദിവസം മുന്നേ (ഏപ്രിൽ 21) ഇറങ്ങിത്തിരിച്ചു.
അതിൻ്റെ തുടർ യാത്രയായി, തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും മേൽപ്പറഞ്ഞ മനുഷ്യരേയും കാണാനുള്ള കരുക്കൾ നീക്കി. ചിലരെയെല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ കണ്ടുമടങ്ങി.
അപ്പോഴേക്കും പഹൽഗാമിലെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ വന്ന് തുടങ്ങിയിരുന്നു. ‘എത്ര നന്നായി’ ഇവരെയൊക്കെ കാണണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സ് പറഞ്ഞു.
അവസാനം കാണേണ്ട വ്യക്തിയുടെ കാര്യത്തിൽ, അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. എങ്കിലും, അദ്ദേഹത്തിൻ്റെ വീട് കണ്ടെത്തി സന്തോഷത്തോടെ ഒരുപാട് നേരം സംസാരിച്ചിരുന്നു.
2025-26 ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത്, കാശ്മീർ, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.
കാശ്മീരിലേക്കാണ് നേരെ ചെല്ലുക. പട്ടാളക്കാർ പോകരുതെന്ന് വിലക്കുന്ന സ്ഥലങ്ങളൊഴിച്ച് എല്ലായിടത്തും പോയിരിക്കും. വരാനുള്ളത് എന്തും നേരിടാൻ തയ്യാറായിത്തന്നെയാണ്. തെരുവോരങ്ങളിൽ ഉണ്ടുറങ്ങി മാസങ്ങളോളം ഭാഗിയിൽ യാത്ര ചെയ്തത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ച് തട്ടിപ്പോയാലും അത്യാവശ്യം കാര്യങ്ങൾ പറഞ്ഞ് വെച്ചിരിക്കണം എന്നത് കൊണ്ടാണ് മരണപത്രം പരസ്യമായും, വിൽപ്പത്രം കുഴുപ്പിള്ളി രജിസ്റ്റർ ഓഫീസിലും എഴുതി വെച്ചിരിക്കുന്നത്. ബാക്കിയുണ്ടായിരുന്നത് മേൽപ്പറഞ്ഞ ചില വ്യക്തികളുമായുള്ള കൂടിക്കാഴ്ച്ചകളാണ്. അതും ചെയ്ത് കഴിഞ്ഞു.
ഒരപകടം, വീട്ടിൽ നിന്ന് ഇറങ്ങി പ്രധാന റോഡിലേക്ക് കടക്കുമ്പോൾ പോലും ഉണ്ടാകാം. ദൂരയാത്ര പോകുമ്പോൾ അപകട സാദ്ധ്യത എപ്പോഴും കൂടെയുണ്ട്. ഒറ്റയ്ക്ക് വാഹനമോടിച്ച് തെരുവിൽ ഉറങ്ങിയുള്ള യാത്രയിൽ അതിൻ്റെ തോത് പതിന്മടങ്ങാണ്. എന്നുവെച്ച് യാത്ര ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ?
എത്രയോ വിമാനാപകടങ്ങളും തീവണ്ടിയപകടങ്ങളും ബസ്സപകടങ്ങളും കാറപകടങ്ങളും ബോട്ടപകടങ്ങളും ഉണ്ടായിരിക്കുന്നു. അതിന് ശേഷം മനുഷ്യർ ഈ സൗകര്യങ്ങളിലൊന്നും യാത്ര ചെയ്തിട്ടില്ല എന്നുണ്ടോ?
വിനോദ സഞ്ചാരികളെ നരാധമന്മാർ കൊന്ന് തള്ളിയ ഇടമായതുകൊണ്ട് പഹൽഗാമിലേക്ക് ആളുകൾ പിന്നീട് പോകാതിരിക്കില്ലല്ലോ. ഒരുപാട് പേർ ഇനിയും പോകും. ഇന്ത്യ മുഴുവൻ കാണാനുള്ള യാത്രയുടെ ഭാഗമായി ഞാനും പോകും.
പഹൽഗാമിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് പ്രണാമം, അന്ത്യയാത്രാമൊഴി.
വാൽക്കഷണം:- ആറു ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യത്തോട് ഹിമാംശി എന്ന യുവതി യാത്ര പറയുന്ന രംഗം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.
(ചിത്രം:- പടയണിയെ വരവേറ്റുകൊണ്ടുള്ള അഗ്നി)
<fb:like href="http://niraksharan.in/?p=9892" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
അടിച്ചേൽപ്പിക്കരുതേ; അത് മാന്യതയല്ല.
<fb:like href="http://niraksharan.in/?p=7693" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ദൈവത്തിൽ വിശ്വസിക്കുന്നവരുണ്ട്. വിശ്വാസിക്കാത്തവരും ഉണ്ട്. രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ് ഈയുള്ളവൻ.
ഈ രണ്ടുകൂട്ടർക്കും അവരവരുടെ ഭാഗങ്ങളും വാദങ്ങളും ചിന്തകളും കാഴ്ച്ചപ്പാടുകളും, ദേവാലയങ്ങളിലോ പൊതുവിടങ്ങളിലോ ആൾക്കൂട്ടം ഉള്ളയിടങ്ങളിലോ ഇല്ലാത്തയിടങ്ങളിലോ കമ്മ്യൂണിറ്റി ഹാളുകളിലോ സ്വകാര്യ ഇടങ്ങളിലോ, ഉച്ചഭാഷിണി വെച്ചോ വെക്കാതെയോ പ്രചരിപ്പിക്കാനും പ്രസംഗിക്കാനുമുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്.
ഒരു കൂട്ടർ അവരുടെ ഭാഗം പ്രചരിപ്പിക്കുമ്പോൾ കേട്ടിരിക്കണമെന്നുണ്ടെങ്കിൽ ഏതൊരാൾക്കും കേട്ടിരിക്കാം. താൽപ്പര്യമില്ലാത്തവർക്ക് ഒഴിഞ്ഞ് പോകുകയും ആവാം. അതിനുള്ള സ്വാതന്ത്ര്യവും ഇന്നാട്ടിലുണ്ട്. അങ്ങനെയങ്ങോട്ട് പോയാൽ ഒരു പ്രശ്നവുമില്ല ഹേ. അതിന് പകരം ഒറ്റയ്ക്കിരിക്കുന്ന ഒരാളിലേക്ക് കടന്നുകയറി സ്വന്തം വിശ്വാസമോ അവിശ്വാസമോ അടിച്ചേൽപ്പിക്കാനും ചെലുത്താനും നിൽക്കരുത്. സ്പർദ്ധ അവിടെത്തുടങ്ങുകയായി. വെറുതെ എന്തിനാണ് ചുമ്മാ ചൊറിഞ്ഞ് പുണ്ണാക്കി അതിൽ മുളകുപൊടി വിതറി രസിക്കുന്നത് ?
നാലര ബില്ല്യൺ വർഷങ്ങളായി ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയിൽ മനുഷ്യനെന്ന ജന്തുവിന് കിട്ടിയിരിക്കുന്ന ശരാശരി ആയുസ്സ് എൺപതായോ നൂറായോ കണക്കിലാക്കിയാലും മനുഷ്യൻ അൽപ്പ ജീവിയാണ്. ഈ കുറഞ്ഞ നാളുകൾ ദൈവത്തിന്റെ പേര് പറഞ്ഞ് ഇടിച്ചുകയറി പരസ്പരം പോരടിക്കാതെ ജീവിച്ചു കൂടെ ? അതേപ്പറ്റിയുള്ള പ്രചരണങ്ങളും മറുപ്രചരണങ്ങളും ആയിക്കോളൂ. പക്ഷേ, സ്വകാര്യതയിലേക്ക് കടന്നു കയറി പ്രചരിപ്പിക്കാനോ ഉണ്ടാക്കാനോ വരരുത് എന്നാണ് ഉദ്ദേശിച്ചത്.
വിശ്വാസിയല്ലെങ്കിലും, സമയവും സൗകര്യവും പോലെ രണ്ട് കൂട്ടരുടേയും പ്രചാരണങ്ങളും വാദപ്രതിവാദങ്ങളും കേട്ടിരിക്കാറുണ്ട് ഞാൻ. വിശ്വാസിയല്ലെന്ന് ക്ലബ്ബ് ഹൗസ് പ്രൊഫൈലിൽ എഴുതി പ്രദർശിപ്പിച്ചിട്ടുമുണ്ട്. എന്നുവെച്ച്, അങ്ങനെയുള്ള ഒരാളെ മെസ്സേജ് ബോക്സിലൂടെ വന്ന് ഉദ്ധരിക്കേണ്ട കാര്യമൊന്നും ആർക്കുമില്ല. അങ്ങനെ ചെയ്താൽ അത് സ്വകാര്യതയിൽ ഇടിച്ച് കയറി നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും വിശ്വാസങ്ങളും ചെലുത്തുന്ന നടപടിയായി മാറുന്നു. അതനുവദിച്ച് തരുന്ന പ്രശ്നമില്ല. പ്രത്യേകിച്ച് ഏതെങ്കിലുമൊരു അപരിചിതന്.
അങ്ങനെയൊരു സംഭവം ഇന്നുണ്ടായി. അതാണ്  മുകളിലെ ചിത്രത്തിലുള്ളത്. അതിന് തക്ക മറുപടി (താഴെയുള്ള ചിത്രം നോക്കൂ) കൈയോടെ നൽകുകയും ചെയ്തു.
നാസ്തികനായ സനൽ ഇടമറുകിൻ്റെ ക്ലബ്ബ് ഹൗസ് പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കുന്ന വരെ ടാർഗറ്റ് ചെയ്താണ് വിശ്വാസികളുടെ ഈ നീക്കമെന്ന് ഊഹിക്കുന്നതിൽ തെറ്റില്ലല്ലോ. അദ്ദേഹം പറഞ്ഞോട്ടെ. നിങ്ങൾക്ക് പറയാനുള്ളത് പരസ്യമായി നിങ്ങളും പറയുന്നുണ്ടല്ലോ.
അവസാനമായി അൽപ്പം കൂടെ വ്യക്തത തരാം. വിശ്വാസികളും അവിശ്വാസികളും അടക്കം പലതരക്കാരുള്ള സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് നല്ല ബോദ്ധ്യമുണ്ട്. ഒരു കൂട്ടരെ മാറ്റി നിർത്തി മറ്റേ കൂട്ടർക്ക് മാത്രമായി നിലനിൽക്കാനാവില്ല. വിശ്വാസി ഓടിക്കുന്ന ബസ്സിൽ കയറില്ലെന്ന് അവിശ്വാസിയും, അവിശ്വാസിയുടെ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങില്ലെന്ന് വിശ്വാസിയും തീരുമാനിച്ചാൽ സർവ്വതും അവതാളത്തിലാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇതൊക്കെ വിശ്വാസികളും അവിശ്വാസികളും ചെയ്യുന്നുണ്ട്. ആ ബസ്സുകൾ തിങ്ങിനിറഞ്ഞു തന്നെ ഓടുന്നുണ്ട്. അതിന്റെ പേരിൽ ഒരു മരുന്നു കടയും ഇന്നേവരെ പൂട്ടിപ്പോയിട്ടില്ല.
അവിശ്വാസിയാണെങ്കിലും ഒരു വിശ്വാസിക്കൊപ്പം അയാളുടെ ദേവാലയത്തിൽ പോകുന്നതിനോ വിശ്വാസപരമായ ചടങ്ങിന്റെ ഭാഗമാകുന്നതിനോ അതിൽ സഹകരിക്കുന്നതിനോ വ്യക്തിപരമായി യാതൊരു എതിർപ്പോ ബുദ്ധിമുട്ടോ എനിക്കില്ല. അത് ഞാനെന്ന സമൂഹജീവി വിശ്വാസികൾക്ക് തരുന്ന ബഹുമാനമാണ്, മാന്യതയാണ്. അങ്ങനെയൊന്ന് അതേ നാണയത്തിൽ തിരിച്ച് തന്നില്ലെങ്കിലും ഇടിച്ച് കയറി വിശ്വാസം അടിച്ചേൽപ്പിക്കുന്ന പരിപാടിയിൽ നിന്ന് ഒഴിവാകണം. അഭ്യർത്ഥനയാണ്. മനസ്സിലായിക്കാണുമെന്ന് കരുതുന്നു
വാൽക്കഷണം:- ലോകത്തിലെ സകല മനുഷ്യരും ദൈവത്തിൽ വിശ്വസിക്കുകയോ ഏതെങ്കിലും പ്രത്യേക മതത്തിന്റെ ദൈവത്തിൽ വിശ്വസിക്കുകയോ ചെയ്താൽ നാളെ മുതൽ, അല്ലെങ്കിൽ വേണ്ട, ഒരു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും പട്ടിണിയും കവർച്ചകളും കൊലപാതകങ്ങളും പീഡനങ്ങളുമെല്ലാം ഒഴിഞ്ഞ് ശാന്തിയും സമാധാനവും അഭിവൃദ്ധിയും പൂണ്ട് വിളയാടുമെന്ന് ഉറപ്പ് തരാമെങ്കിൽ, മറുത്തൊന്നും പറയാതെ, നിങ്ങൾ പറയുന്ന ദൈവത്തിൽ, പറയുന്ന മതത്തിന്റെ കീഴിൽ നിന്ന് വിശ്വാസമർപ്പിക്കാൻ ഞാൻ തയ്യാറാണ്.
<fb:like href="http://niraksharan.in/?p=7693" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇത് അയ്യപ്പന്റെ മാത്രം മണ്ണല്ല.
<fb:like href="http://niraksharan.in/?p=6131" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശബരിമല വിഷയത്തിൽ നിരന്തരമായി തെരുവിലിറങ്ങി ഗതാഗതം സ്തംഭിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയായ നടപടിയല്ല. വിധി വന്നത് സുപ്രീം കോടതിയിൽ നിന്നാണ്. അതിൽ ആക്ഷേപമുള്ളവർ സുപ്രീം കോടതിയോട് തന്നെ പറയുകയോ തർക്കിക്കുകയോ യുദ്ധം ചെയ്യുകയോ വേണം. കോടതിയിൽ തോറ്റതിന് പൊതുജനത്തിനോട് ഏറ്റുമുട്ടുന്നത് ശുദ്ധഭോഷ്ക്കാണ്.
ഇതൊരു മതേതര രാജ്യമാണ്. ഹിന്ദുക്കളിൽ ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നത്തിന്, മുഴുവൻ ജനങ്ങളും ദുരിതം അനുഭവിക്കണമെന്ന് പറയുന്നത് അനീതിയാണ്. ക്രിസ്ത്യാനിയും മുസ്ലീമും സിക്കും ജൈനനും ജൂതനും ബുദ്ധിസ്റ്റുകളും ഇതിലൊന്നിലും വിശ്വസിക്കാത്തവരും ഇപ്പോഴും ഇന്നാട്ടിലുണ്ട്. ഭരണഘടന ഒരു പൌരന് നൽകുന്ന സ്വാതന്ത്ര്യവും സമത്വവും സുരക്ഷയുമൊക്കെ എക്കാലവും പുലർത്തപ്പെടുമെന്ന് വിശ്വസിച്ച് നടക്കുന്നവരും ഇവിടെയുണ്ട്. നിങ്ങളുടെ വിശ്വാസം പോലെ അവർക്കും ആ വിശ്വാസങ്ങൾ വളരെ വലുതാണ്. അവർക്ക് ജോലിക്ക് പോകാനും, ആശുപത്രിയിൽ പോകാനും, കുടുംബത്തോടൊപ്പം ഉല്ലാസയാത്ര പോകാനുമൊക്കെയുള്ള പൊതുവഴികൾ പലതും പലയിടത്തും തടസ്സപ്പെടുത്തിക്കൊണ്ടേയിരിക്കുന്നത് മതേതര ജനാധിപത്യ മര്യാദയല്ല.
പൊതുനിരത്ത് തടസ്സപ്പെടുത്തിയേ തീരൂ എന്നുണ്ടെങ്കിൽ പമ്പ മുതൽ മുകളിലേക്കുള്ള ശബരിമലയുടെ ഭാഗങ്ങളിൽ എവിടെയെങ്കിലും ചെന്ന് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ കുത്തിയിരിക്കൂ. ഇത് അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം നിലനിർത്താൻ വേണ്ടി പോരാടുന്നവരുടെ മാത്രം മണ്ണല്ല.
ഈ വിഷയം ഫേസ്ബുക്കിൽ ചർച്ച ചെയ്തപ്പോൾ കിട്ടിയ പ്രതികരണങ്ങളിൽ ചിലത്.
“ആദ്യമായിട്ടാണോ ഏതെങ്കിലും പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുന്നത് ?“
“ഈ പോസ്റ്റ് ഇട്ട പോസ്റ്റ്മാൻ ഇതുപോലെ മുൻപ് നടന്ന റോഡ് ഉപരോധത്തിനെതിരെയൊന്നും ചെറുവിരൽ അനക്കിയില്ലല്ലോ?”
“ ഏതെങ്കിലും പാർട്ടിക്കാർക്കെതിരെയാണെങ്കിൽ ഒരക്ഷരം മിണ്ടില്ലായിരുന്നല്ലോ ? “
എന്നൊക്കെയായിരുന്നു. അവരോടെല്ലാം പറയാനുള്ളത് ഇത്രമാത്രമാണ്.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന എല്ലാ പ്രതിഷേധങ്ങളോടും സമരങ്ങളോടും കക്ഷിഭേദമെന്യേ ഇക്കഴിഞ്ഞ കാലമത്രയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. ഹർത്താൽ ദിനങ്ങളിൽ സ്വന്തം വാഹമെടുത്തിറങ്ങി റോഡിൽ കുടുങ്ങിപ്പോകുന്നവരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിന്റെ ധാരാളം തെളിവുകൾ ഈയുള്ളവന്റെ ഓൺലൈൻ ഇടങ്ങളിൽ നിന്ന് ‘Say No To Harthal‘ എന്ന പേരിലും ഹാഷ് ടാഗിലും കിട്ടും. ഈ  വെബ്ബ് പോർട്ടലിലും ‘ഹർത്താൽ‘ എന്ന ടാഗ് തിരഞ്ഞാൽ അത്തരം തെളിവുകൾ ലഭിക്കും.
ശബരിമല വിഷയത്തിലുള്ള പ്രതിഷേധം ഒരു ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ തീരുന്നില്ലെന്ന് മാത്രമല്ല, നിത്യേന ജനങ്ങൾ പലയിടങ്ങളിലായി ബന്ദിയാക്കപ്പെടുന്ന സാഹചര്യം ഉണ്ടായതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കേണ്ടി വന്നത്. അയ്യപ്പഭക്തന്മാർ മാത്രമല്ല, മറ്റേത് മതസ്ഥരായാലും പാർട്ടിക്കാരായാലും സംഘടനക്കാരായാലും അനന്തമായി ഇങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ ഇതേ നിലയ്ക്ക് തന്നെ വിമർശിച്ചിരിക്കും.
ഞാനൊരു വിശ്വാസിയല്ല. അതുകൊണ്ടുതന്നെ വിശ്വാസികളുടെ വിഷയം എന്റെ വിഷയമേയല്ല. ശബരിമലയ്ക്ക് യൌവനയുക്തരായ സ്ത്രീകൾ പോകണ്ട എന്ന് കോടതി വിധി വന്നാലും പോയ്ക്കോളൂ എന്ന് വിധി വന്നാലും ഒരുതരത്തിലും അതെന്നെ ബാധിക്കുന്നില്ല. പക്ഷേ, അയ്യപ്പന്റെ പേരിലായാലും അള്ളാവിന്റെ പേരിലായാലും ഈശോമിശിഹായുടെ പേരിലായും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാകുന്നത് എന്റെ വിഷയം തന്നെയാണ്.
ഈ വിഷയത്തിൽ ഒന്ന് കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. നിങ്ങൾ പെണ്ണുങ്ങൾ ശബരിമലയ്ക്ക് പോകുകയോ പോകാതിരിക്കുകയോ പാതിവഴി പോകുകയോ എന്ത് വേണമെങ്കിലും ആയിക്കോളൂ. അത് നിങ്ങൾ വിശ്വാസികളുടെ വിഷയം. പക്ഷേ, ശബരിമലയ്ക്ക് പോകുന്ന പെണ്ണുങ്ങൾക്ക് പ്രത്യേക സൌകര്യങ്ങളൊരുക്കാനായി 100 ഏക്കർ കാട് കൂടെ തുലയ്ക്കാൻ പറ്റില്ല. മരങ്ങൾക്കും കാടിനും പരിസ്ഥിതിക്കും വേണ്ടി നിലകൊള്ളുന്നവരുടെ, നിങ്ങളുടെ ദൈവങ്ങളേക്കാൾ ഭക്തിയോടെ ഓരോ മരങ്ങളേയും നോക്കിക്കാണുന്നവരുടെ കൂടെ വിഷയമാണിത്. നിലവിലുള്ള സ്ഥലത്ത് എല്ലാവരും കൂടെ പ്രാർത്ഥിക്കുകയോ വിരിവെക്കുകയോ ക്യൂ നിൽക്കുകയോ തേങ്ങായുടയ്ക്കുകയോ പന്തം കത്തിക്കുകയോ, ചെയ്ത് തൃപ്തിയടഞ്ഞോളണം.
<fb:like href="http://niraksharan.in/?p=6131" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മല കയറിയാൽ പാപങ്ങൾ തീരുമോ ?
<fb:like href="http://niraksharan.in/?p=4777" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വിശ്വാസങ്ങളും ഇതുവരെ തുടർന്നുപോന്ന ആചാരങ്ങളും വെച്ച് നോക്കിയാൽ ആർത്തവ പ്രായത്തിലുള്ള സ്ത്രീകൾ ശബരിമല കയറാൻ പാടില്ല. അല്ലെങ്കിൽ‌പ്പിന്നെ അയ്യപ്പന്റെ തന്നെ കണ്ടീഷൻ അനുസരിച്ച്, കന്നി സ്വാമിമാർ ആരും മല കയറാനില്ലാത്ത ഒരു മണ്ഡലകാലം ഉണ്ടായാൽ, അയ്യപ്പൻ മാളികപ്പുറത്തിനെ വേൾക്കും. അതോടെ ബ്രഹ്മചര്യം അവസാനിക്കും. അന്നുമുതൽ എല്ലാ സ്ത്രീകൾക്കും അയ്യപ്പ സന്നിധിയിലേക്ക് പോകാം. കോടിക്കണക്കിന് നടവരുമാനമുള്ള ഒരു ആരാധനാലയമായതുകൊണ്ട് അതിങ്ങനെ മണ്ഡലകാലത്ത് മാത്രം തുറക്കുന്നതിനേക്കാൾ ഭേദം എല്ലാ ദി‌വ‌സ‌വും തുറന്ന് പരമാവധി പണമുണ്ടാക്കാൻ തന്നെയാകും ഉള്ളുകൊണ്ടെങ്കിലും ദേവസ്വം ബോർഡിനും താൽ‌പ്പര്യം. പക്ഷേ, കന്നിഅയ്യപ്പന്മാർ ഇല്ലാത്ത ശബരിമലക്കാലം സാദ്ധ്യമായ കാര്യമല്ല.
വേറൊരു ലൈനിൽ ചിന്തിച്ച് നോക്കിയാൽ, നിലവിൽ സ്ത്രീകളടക്കം എല്ലാ ജനങ്ങളും ശബരിമല കയറിയാലും ആചാരമൊന്നും തെറ്റാൻ പോകുന്നില്ല. കാരണം, ആ പ്രദേശത്തെങ്ങും ഇപ്പോൾ അയ്യപ്പന്റെ സാന്നിദ്ധ്യമില്ല. അത് കാട്ടിനുള്ളിലെ പക്ഷിമൃഗാദികളേയും ജീവജാലങ്ങളേയും മരങ്ങളേയുമൊക്കെ കുരുതി കൊടുത്ത/കൊടുത്തുകൊണ്ടിരിക്കുന്ന ഒരു ‘കോൺ‌ക്രീറ്റ് ജങ്കിൾ‘ മാത്രമാണ്. അങ്ങനെയുള്ള സ്ഥലത്തൊന്നും അയ്യപ്പനെന്നല്ല, നിങ്ങളൊക്കെ വിശ്വസിക്കുന്ന ഒരു ദേവനും ദേവിക്കും കുടികൊള്ളാനാവില്ല. ദൈവമെന്നാൽ പ്രകൃതിയാണ്, മനസ്സിന് ശാന്തതയും സമാധാനവും ലഭിക്കുന്ന ഇടങ്ങളാണ്. ഇതൊന്നും ഇപ്പോൾ ശബരിമലയുടെ ഏഴയലത്തില്ല. പ്ലാറ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും, അനുവദനീയമായതിലും നൂറിരട്ടി കോളിഫോം ഏറ്റുവാങ്ങിയ പമ്പ എന്ന മലിന നദിയും ഒക്കെ ചേർന്ന ഒരു പ്രദേശത്ത് കുറേ ആർത്തവരക്തം കൂടെ കലർന്നെന്ന് വെച്ച് ഒരു ആചാരവും തെറ്റാൻ പോകുന്നില്ല, ഒരു ദൈവകോപവും കൂടുതലായി ഉണ്ടാകാനില്ല.
നാലഞ്ച് കിലോമീറ്ററോളം കാട്ടിലൂടെ നടന്ന് മലകയറിയാൽ പാപങ്ങളൊക്കെ പോകുമെന്ന് വിശ്വസിക്കുന്നവർ ഞങ്ങൾക്കൊപ്പം മാസത്തിലൊരിക്കലെങ്കിലും ട്രക്കിങ്ങിന് വരൂ. കാടിനെ ബഹുമാനിച്ചും കാട്ടിലെ നിയമങ്ങൾ അനുസരിച്ചും വന്നാൽ നിങ്ങൾക്കവിടെ ഏതെങ്കിലും ഒരു രൂപത്തിൽ ദൈവത്തിനെ കാണാനായെന്ന് വരും.
<fb:like href="http://niraksharan.in/?p=4777" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
നീലിയാർ കോട്ടം
<fb:like href="http://niraksharan.in/?p=3908" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ബിരുദ പഠനകാലത്ത് നാല് കൊല്ലത്തിലേറെ കാലം കണ്ണൂര് ജീവിച്ചിട്ടും, തെയ്യം ഒന്നുപോലും കാണാൻ എനിക്കായിട്ടില്ല; പഴശ്ശിനിക്കടവ് ക്ഷേത്രത്തിൽ പോകുമ്പോൾ എപ്പോഴും കാണുന്ന മുത്തപ്പന്റെ തെയ്യം മാറ്റി നിർത്തിയാൽ.
കണ്ണൂർക്കാരനായ ഷാജി മുള്ളൂർക്കാരനും കൂട്ടരും കുറേ കൊല്ലങ്ങളായി തെയ്യത്തിന്റെ സീസണാകുമ്പോൾ കണ്ണൂർക്ക് ക്ഷണിക്കുന്നു. പക്ഷേ, പോകാനൊക്കുന്നില്ല. തെയ്യം കാണാനുള്ള യോഗം പിണങ്ങി മാറി നിൽക്കുന്നത് പോലെ.
എന്തായാലും, കഴിഞ്ഞമാസം കണ്ണൂർ സുഹൃത്തുക്കളായ രാജേഷിന്റേയും സിന്ധുട്ടീച്ചറിന്റേയും കൂടെ മാടായിപ്പറമ്പും മാടായിക്കാവും ജൂതക്കുളവുമൊക്കെ സന്ദർശിച്ച കൂട്ടത്തിൽ ഒരു തെയ്യവും കാണാൻ പറ്റുമെന്ന അവസ്ഥ സംജാതമായി.
നീലിയാർ ഭഗവതി എന്നാണ് തെയ്യത്തിന്റെ പേര്. കോട്ടത്തിയ, ഒറ്റത്തറ എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവീ തെയ്യത്തിന് മഹാകാളി സങ്കൽ‌പ്പമാണുള്ളത്.  കുട്ടികളില്ലാത്തവരും ഗർഭിണികളും തെയ്യം നേരുകയും പ്രസവത്തിന് ശേഷം തെയ്യം കെട്ടിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രത്യേക കാലപരിധിയൊന്നും ഇല്ലാതെ ഏത് സമയത്തും നീലിയാർ കോട്ടം കാണാൻ പറ്റിയെന്ന് വരുംം മംഗല്യ സൌഭാഗ്യത്തിനും തെയ്യം നേരുന്നവരുണ്ട്. വണ്ണാൻ സമുദായക്കാരാണ് നീലിയാർ തെയ്യം കെട്ടിയാടുന്നത്.
കൊട്ടിയൂരിനടുത്തുള്ള മണത്തണ എന്ന സ്ഥലത്ത് സുന്ദരിയും തർക്കശാസ്ത്രവിദഗ്ദ്ധയുമായ കീഴ്‌ജാതിക്കാരിയായ നീലി രാജാവിനാൽ അപമൃത്യുവിനിരയാക്കപ്പെടുകയും പിന്നീട് നീലിയാർ കോട്ടമായി അവതരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.
മണത്തണ ഇല്ലത്തെ കുളത്തിൽ കുളിക്കാനെത്തുന്നവരെ സുന്ദരിയുടെ രൂപത്തിൽ സമീപിക്കുന്ന നീലി, അവർക്ക് എണ്ണയും താളിയും നൽകാനായി സമീപിക്കുകയും അവരെ കൊന്ന് ചോര കുടിക്കുകയും പതിവായിരുന്നു. ഒരിക്കൾ പണ്ഡിതശ്രേഷ്ഠനായ കാളക്കാട്ട് നമ്പൂതിരിക്ക് എണ്ണയും താളിയും നൽകിയപ്പോൾ അമ്മ നൽകിയ അമൃതാണ് ഇതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹമത് കുടിച്ചു. അമ്മ എന്ന് വിളിച്ചതുകൊണ്ട് നീലി അദ്ദേഹത്തെ കൊന്നില്ലെന്ന് മാത്രമല്ല, നമ്പൂതിരിയുടെ ഓലക്കുടയിൽ കയറി പോരുകയും പുലിയും പശുവും ഉള്ളയിടത്ത് തന്നെ കുടിയിരുത്തണമെന്ന് പറയുകയും ചെയ്തു. മാങ്ങാട്ട് പറമ്പിൽ എത്തിയപ്പോൾ അവിടെ പശുവും പുലിയും ഒരുമിച്ച് മേയുന്നത് കാണുകയും നമ്പൂതിരി ഓലക്കുട ഇറക്കി വെച്ച് അവിടെ വിശ്രമിച്ചെന്നും ഐതിഹ്യം.
മാങ്ങാട്ട് പറമ്പ് ദേശീയ പാതയിൽ നിന്നും അധികം ദൂരമില്ല തെയ്യം കെട്ടിയാടുന്ന പത്തൊൻ‌പത് ഏക്കറോളം വിസ്തൃതിയുള്ള കാവിലേക്ക്. കാവിലുള്ള വള്ളികൾ നിലത്തുകൂടെയാണ് പരന്ന് കിടന്ന് ഇഴയുന്നത്. നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം ഭൂമിയിൽ പതിക്കില്ല. അത്രയ്ക്ക് നിബിഢം.  തലകുനിക്കാതെ ആർക്കും കാവിനകത്തേക്ക് കടന്നു ചെല്ലാനുമാവില്ല.
ഞങ്ങൾ സ്ഥലത്തെത്തുമ്പോൾ തെയ്യം 20 അടിയോളം കിളരമുള്ള മുടിയുമായി അൽ‌പ്പം ഒഴിഞ്ഞ ഒരു പ്രദേശത്ത് അതിഗംഭീരമായി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു. ഞങ്ങളോട് വഴി മാറി നിൽക്കാൻ സഹായികൾ ആവശ്യപ്പെട്ടു. പെട്ടെന്ന് തെയ്യം തിരിഞ്ഞ് നിന്ന് കാവിനകത്തേക്ക് ഓടിക്കയറി. നാലടി പോലും ഉയരമില്ലാതെ വള്ളികൾ നിറഞ്ഞുനിൽക്കുന്ന കാവിൽ ഇരുപത് അടി ഉയരമുള്ള മുടിയിടിച്ച് തെയ്യം വീഴില്ലേയെന്ന് ഞാൻ ആശങ്കപ്പെട്ടു. പക്ഷെ, തെയ്യത്തിന്റെ ചുവന്ന ശരീരം കാവിനകത്തേക്ക് കുഴപ്പമൊന്നും ഇല്ലാതെ കടന്നുപോകുന്നത് വള്ളികൾക്കിടയിലൂടെ കാണാനാകുന്നുണ്ട്. ഞങ്ങൾ നീലിയാർ കോട്ടത്തെ പിന്തുടർന്നു. മരങ്ങളിലും വള്ളികളിലും മുടി ഇടിക്കാതെ പോകാനാകുന്ന ഒരു കാട്ടുപാതയിലൂടെയാണ് തെയ്യം ഉള്ളിലേക്ക് പോയിരിക്കുന്നത്.
തെയ്യം മുടിയും വേഷവുമൊക്കെ അഴിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാലാൾ താങ്ങിയെടുത്താണ്, തെയ്യത്തിന്റെ വാരിയെല്ലിനോട് ചേർന്ന് ഇരുമ്പ് ചട്ടയുടെ സഹായത്തോടെ ഉറപ്പിച്ചിരുന്ന മുടി അഴിച്ച് താഴെ വെച്ചത്. അത്രയും ഉയരവും ഭാരവുമുള്ള മുടി താങ്ങി നിന്നിരുന്ന അഞ്ചരയടി ഉയരം മാത്രമുള്ള മനുഷ്യന്റെ കായികക്ഷമത അപാരം തന്നെ.  ഇതുവരെ നല്ലൊരു തെയ്യം കാണാതെ പോയ ഒരുത്തന് ഇതിൽ‌പ്പരം ആനന്ദം ഇനിയെന്തുണ്ടാകാൻ !!
ഭക്തനല്ലാത്തതുകൊണ്ടും മുൻപ് ഒരു തെയ്യത്തിനോട് ഇടപഴകാത്തതുകൊണ്ടും, ഒരുപാട് സംശയങ്ങൾ ഉണ്ടെങ്കിലും എങ്ങനെ, എന്ത് ചോദിക്കണം എന്ന് ശങ്കിച്ച് നിന്നു ഞാൻ. തെയ്യത്തിന്റെ പേര് മനസ്സിൽ അപ്പോഴും ശരിക്ക് പതിയാത്തതുകൊണ്ട് ഞാനത് അറച്ചറച്ച് മെല്ലെ ചോദിച്ചു. അപ്പോഴേക്കും തെയ്യം അതിന്റെ മുടിയും വേഷവുമെല്ലാം അഴിച്ചുമാറ്റിക്കഴിഞ്ഞിരുന്നു. ദേവി സങ്കൽ‌പ്പമെല്ലാം കഴിഞ്ഞിരിക്കുന്നു.
എന്റെ ചോദ്യത്തിന് മറുപടി കിട്ടി. “ഹരിദാസ് “
ചിത്രങ്ങൾ:- രാജേഷ് കെ.വി.
<fb:like href="http://niraksharan.in/?p=3908" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
രാവണന്റെ തലകള്‍
<fb:like href="http://niraksharan.in/?p=1045" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പത്ത് തലയുള്ള രാവണനെ ചിത്രങ്ങളിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും, പത്ത് തലയോടൊപ്പം തന്നെ 20 കൈകളുമൊക്കെയുള്ള രാവണനെ ഞാനാദ്യമായിട്ടാണ് കാണുന്നത്.
ശിവപ്രീതിക്കായി കഠിന തപസ്സ് ചെയ്തിട്ടും മഹേശ്വരന്‍ പ്രത്യക്ഷപ്പെടാതിരുന്നപ്പോള്‍ തലകള്‍ ഓരോന്നോരോന്നായി മുറിച്ച് കളയുന്ന ഈ രാവണശില്‍പ്പം കര്‍ണ്ണാടകത്തിലെ മുരുദ്വേശ്വറിര്‍ നിന്നാണ്.
<fb:like href="http://niraksharan.in/?p=1045" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;