niraksharan (നിരക്ഷരൻ) » ചിത്രങ്ങൾ
ദീപാഞ്ജലി
<fb:like href="http://niraksharan.in/?p=10644" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
36 വർഷം DGLLൽ (Directorate General of Lighthouses and Lightships) ജോലി ചെയ്ത് അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച വ്യക്തിയാണ് ശ്രീ.ഐ.സി.ആർ.പ്രസാദ് Prasad Icr. ദീപസ്തംഭങ്ങളിൽ ജോലി ചെയ്ത ഒരാൾക്ക് ദീപങ്ങളോടും വിളക്കുകളോടും കമ്പമുണ്ടാകുന്നത് സ്വാഭാവികമെന്ന് പറയാനാവില്ല. അങ്ങനെയെങ്കിൽ ആ വകുപ്പിൽ പണിയെടുത്ത എല്ലാവർക്കും ഇതേ കമ്പം ഉണ്ടാകണമല്ലോ.
ശ്രീ.പ്രസാദ് വിളക്കുകളെപ്പറ്റി പഠിക്കാൻ തുടങ്ങി; വിളക്കുകൾ ശേഖരിക്കാൻ തുടങ്ങി. ആ ശ്രമം ഏതൊരാളെയും അമ്പരപ്പിക്കുന്ന ഒരിടത്താണ് ഇപ്പോൾ അദ്ദേഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.
നിലവിൽ, വിളക്കുകൾക്ക് മാത്രമായി ദീപാഞ്ജലി എന്ന പേരിൽ ഒരു മ്യൂസിയമാണ് അദ്ദേഹം കോഴിക്കോട് പുതിയങ്ങാടിയിൽ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ വീട് തന്നെയാണത്.
ലോകത്ത് എവിടെയൊക്കെ വിളക്കുകൾക്കായി മ്യൂസിയം ഉണ്ടെന്ന് പരതി നോക്കിയാൽ കിട്ടുന്ന 5 പേരുകളിൽ മൂന്നാമത്തേത് ദീപാഞ്ജലിയുടേതാണ്. അതിൽ ബാക്കി നാലെണ്ണവും ബെൽജിയം(2), കാനഡ, ചൈന എന്നീ വിദേശ രാജ്യങ്ങളിലാണ്. അതായത് ഇന്ത്യയിലെ ഒരേയൊരു വിളക്ക് മ്യൂസിയം പ്രസാദ് സാറിന്റെ ദീപാഞ്ജലി ആണെന്നർത്ഥം.
എന്നിട്ട് നമ്മളിൽ എത്ര പേർ ആ മ്യൂസിയം കണ്ടിട്ടുണ്ട്? കോഴിക്കോട്ടുകാർ എത്ര പേർ കണ്ടിട്ടുണ്ട്? എണ്ണമെടുത്താൽ തുലോം തുച്ഛമായിരിക്കും. പക്ഷേ കേട്ടറിഞ്ഞ്, തപ്പിപ്പിടിച്ച് വിദേശത്തുനിന്ന് പോലും സഞ്ചാരികൾ ഇങ്ങോട്ട് എത്തുന്നുണ്ട് എന്നതാണ് അതിശയം.
അദ്ദേഹത്തിന്റെ വീടിന്റെ മുറികളും ചുമരുകളും ഇടനാഴികളും എല്ലാം വിളക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. സന്ദർശകർക്ക് അതെല്ലാം ഓടി നടന്ന് കാണാൻ പോലും രണ്ടു മണിക്കൂർ സമയടുക്കും. വിളക്കുകളുടെ ചരിത്രം ചുരുക്കിപ്പറഞ്ഞ് തരാൻ പ്രസാദ് സാറും എടുക്കും ഒരു മണിക്കൂർ. പന്തങ്ങളിൽ നിന്ന് തുടങ്ങി, വിളക്കുകളിലേക്ക് കടന്ന്, ഓരോരോ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉണ്ടാക്കിയെടുത്ത വിളക്കുകളുടേയും അവയുടെ ഉപയോഗക്രമങ്ങളുടേയും വിളക്കുകളുമായി ബന്ധപ്പെട്ട് ഒട്ടനവധി വസ്തുതകളുടേയും വിവരണമാണ് അദ്ദേഹം നൽകുന്നത്. ഇതേ വിഷയത്തിൽ ഒരു പുസ്തകവും അദ്ദേഹം തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ലൈറ്റ് ഹൗസുകളെപ്പറ്റി അദ്ദേഹത്തിന്റെ 9 ഇംഗ്ലീഷ് പുസ്തകങ്ങൾ DGLL പ്രസിദ്ധീകരിച്ചിട്ടുണ്ട്. കറൻ്റ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച മിനിക്കോയ് ദ്വീപ് ആണ് മലയാളത്തിലെ അദ്ദേഹത്തിന്റെ ഏക പുസ്തകം. മിനിക്കോയ് ദ്വീപിലെ ലൈറ്റ് ഹൗസിനെപ്പറ്റി എഴുതിത്തുടങ്ങിയ പുസ്തകം പിന്നീട് ആ ദ്വീപിനെപ്പറ്റിയുള്ള പുസ്തകമായി മാറുകയായിരുന്നു.
തൻ്റെ ശേഖരത്തിലുള്ള പല വിളക്കുകളും, അദ്ദേഹം വലിയ വില കൊടുത്ത് വാങ്ങിയിട്ടുള്ളതാണ്. 5000 ചതുരശ്ര അടിയെങ്കിലും ഉണ്ടെങ്കിലേ ഇതെല്ലാം വിശദമായി പ്രദർശിപ്പിക്കുന്ന തരത്തിൽ ഒരു മ്യൂസിയം ഉണ്ടാക്കാനാവൂ. കാപ്പാട് ബീച്ചിൽ അതിനായുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ അദ്ദേഹം നടത്തിയിരുന്നു. പക്ഷേ അത് സഫലമായില്ല. പുതിയ സർക്കാർ ഇടപെട്ട് കോഴിക്കോട് അല്ലെങ്കിൽ കൊടുങ്ങല്ലൂരിൽ ഇതൊരു വലിയ മ്യൂസിയം ആയി സ്ഥാപിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയിലെ ഏക ലാമ്പ് മ്യൂസിയം കേരളത്തിലാകുന്നത്, സംസ്ഥാനത്തിന് അഭിമാനിക്കാനുള്ള വക നൽകില്ലേ?!
കൂടുതൽ പറഞ്ഞ് വിരസമാക്കുന്നില്ല. കാണാനുള്ള പൂരം പറഞ്ഞറിയിക്കരുതെന്നാണല്ലോ. ഓരോ മലയാളിയും നേരിട്ട് പോയിക്കണ്ട് ദീപാഞ്ജലി എന്ന വിളക്ക് മ്യൂസിയം അറിയുക, അനുഭവിക്കുക. ഗൂഗിളിൽ ദീപാഞ്ജലി ലാമ്പ് മ്യൂസിയം എന്ന് പരതിയാൽ, കൃത്യമായി അവിടെയെത്താം. ഗൂഗിളിൽ ആ റോഡിൻ്റെ പേര് പോലും ദീപാഞ്ജലി മ്യൂസിയം റോഡ് എന്നാണ്. സ്ഥലപരിമിതി കാരണം 4 പേരിൽ കൂടുതലുള്ള ഗ്രൂപ്പുകളെ അനുവദിക്കില്ല. സന്ദർശ്ശന സമയം മുൻകൂർ നിശ്ചയിച്ച്‌ ചെല്ലുക. വ്ലോഗർമ്മാർക്ക് പ്രവേശനം ഇല്ല.
ഈ ദീപാവലി ദിനത്തിൽ, ദീപങ്ങളെപ്പറ്റിയും വിളക്കുകളെപ്പറ്റിയുമല്ലാതെ മറ്റെന്ത് പറയാൻ?! എല്ലാവർക്കും ദീപാവലി ആശംസകൾ!
<fb:like href="http://niraksharan.in/?p=10644" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വാസ്തുവിളക്ക്
<fb:like href="http://niraksharan.in/?p=10641" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇതാണ് വാസ്തു വിളക്ക്. ചിലർ ആമവിളക്ക് എന്നും വിളിക്കും. മറ്റെന്തെങ്കിലും പേര് ഉണ്ടോ എന്നറിയില്ല. (ഉണ്ടെങ്കിൽ നിങ്ങൾ പറയുക.) ഇത് കത്തിച്ച് വെച്ചാൽ വാസ്തുദോഷങ്ങൾ തീരുമത്രേ!
ഇന്നലത്തെ എൻ്റെ കോഴിക്കോട് യാത്ര ഏറെ പ്രാധാന്യമുള്ള ഒന്നായിരുന്നു. പ്രസാദ് സാറിൻ്റെ വീട്ടിലേക്ക്, അഥവാ ഇന്ത്യയിലെ ഏക വിളക്ക് മ്യൂസിയം എന്ന് വിശേഷിപ്പിക്കാവുന്ന (ലോകത്തിൽ ഇതുപോലൊന്ന് മറ്റൊന്നുണ്ടോ എന്ന് സംശയമാണ്) ദീപഞ്ജലിയിലേക്കാണ് പോയത്. പുതിയങ്ങാടിയിലുള്ള ആ വിളക്ക് ശേഖരം അമ്പരപ്പിക്കുന്നതാണ്. കോഴിക്കോട്ടുകാർ ഇനിയും ദീപാഞ്ജലി കണ്ടിട്ടില്ലെങ്കിൽ ‘നിങ്ങളുടെ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല’ എന്നും നിങ്ങൾ ഇരുളിലാണെന്നുമാണ് സാരം.
എൻ്റെ ദീപാഞ്ജലി അനുഭവം, പടങ്ങളും നിരക്ഷരങ്ങളും ചേർത്ത് അൽപ്പം കൂടി വിശദമായി നാളെ എഴുതാം. (ഇതൊരു സൂചന മാത്രം.) നിങ്ങൾ പ്രസാദ് സാറിൻ്റെ  പ്രൊഫൈൽ പിന്തുടർന്നാൽ കുറേയേറെ ‘വെളിച്ചം’ അവിടെ നിന്ന് കിട്ടും.
ഞാൻ അദ്ദേഹത്തെ പരിചയപ്പെടാൻ ഒരുപാട് വൈകിയെന്ന് അതിയായ കുണ്ഡിതമുണ്ട്. എന്നാലും ആ സമാഗമത്തിൻ്റെ ഓർമ്മയ്ക്ക് വേണ്ടി, 05 നവംബർ 2026 എന്ന ഇന്നലയെ അടയാളപ്പെടുത്താൻ വേണ്ടി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഒരു തെരുവിൽ നിന്ന്, പ്രസാദ് സാർ എനിക്ക് തരപ്പെടുത്തി തന്നതാണ് ഈ വാസ്തുവിളക്ക്. (8.5×5.5 ഇഞ്ച്)
വാൽക്കഷണം:- ഇന്നലത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. എന്നിലെ ആക്രി പെറുക്കി നിഷ്പ്രഭനും ശൂന്യനുമായിപ്പോയ ദിവസം കൂടെയാണത്.
<fb:like href="http://niraksharan.in/?p=10641" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഈറോഡിലെ നമ്മ വീട്ട് ശാപ്പാട്
<fb:like href="http://niraksharan.in/?p=10338" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഒരുപക്ഷേ ഞാൻ കഴിച്ചിട്ടുള്ള ഏറ്റവും വിലകൂടിയ ഉച്ചഭക്ഷണം ഇതായിരിക്കും. ഏറ്റവും വലിയ ഉച്ചഭക്ഷണവും ഇതുതന്നെ.
കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്കിടയിൽ ഈറോഡിലെ സീനപുരം എന്ന സ്ഥലത്തുള്ള UBM എന്ന ഫാമിലി റസ്റ്റോറൻ്റിൽ നിന്നാണ് ഇത് കഴിച്ചത്.
വീട്ടുടമസ്ഥനും ഭാര്യയും മകനും മരുമകളും ചേർന്ന് വിളമ്പുന്നത് അതിവിശാലമായ ഊണാണ്. വിഭവങ്ങളും ആതിഥ്യമര്യാദയുമാണ് ഈ ഊണിനെ ശ്രദ്ധേയമാക്കുന്നത്.
ഒരു വലിയ വാഴയിലയുടെ പകുതിയോളം വിഭവങ്ങൾ വിളമ്പുന്നുണ്ട്. അതിൽ അഞ്ച് ഇനങ്ങൾ മട്ടൻ ആണ്. അക്കൂട്ടത്തിൽ ആടിന്റെ ചോര വറ്റിച്ച് കുറുക്കി പച്ചക്കറി പോലെ ആക്കിയ ഒരു ഐറ്റവും ഉണ്ട്. ഞാനതിന് ‘ചോരപ്പൊരിച്ചിൽ’ എന്ന് പേരിട്ടു. ചീരക്കറി ആണെന്ന് കരുതി ഞാനത് വെട്ടിവിഴുങ്ങുകയായിരുന്നു. ചോരയാണെന്ന് അറിഞ്ഞതും തൊണ്ടയിൽ കുടുങ്ങി. നാട്ടുക്കോഴി, കാട, ടർക്കി എന്നിങ്ങനെ പിന്നെയുള്ള അഞ്ച് ഇനങ്ങൾ പക്ഷിമാംസമാണ്. നെയ്മീൻ വറുത്തതാണ് ആകെയുള്ള മത്സ്യവിഭവം. ചോറിന് പുറമേ ചിക്കൻ ബിരിയാണിയും മുട്ടയും ഉണ്ട്. ആവശ്യാനുസരണം തൈരും കിട്ടും. പച്ചക്കറി അച്ചാറ് രൂപത്തിൽ പോലും ഇല്ല.
ഡസർട്ട് എന്ന് വെണമെങ്കിൽ പറയാവുന്ന വിഭവം (ഗുൽക്കണ്ട്) ഉണ്ടാക്കിയിരിക്കുന്നത് റോസാപ്പൂവിന്റെ ദളങ്ങളും തേനും ശർക്കരയും ഉപയോഗിച്ചാണ്. അത് തൈരിൽ കുഴച്ചു വേണം കഴിക്കാൻ. ഇതിനുപുറമേ ഐസ്ക്രീമും മിഠായിയും ഉണ്ട്. സ്ത്രീകൾക്ക് മിഠായിക്ക് പകരം ഒരു ചെറിയ ബാഗ് നൽകും. പോരേ പൂരം?
മട്ടൻ കഴിക്കാത്ത ഞാൻ, അവരുടെ കണ്ണുവെട്ടിച്ച് ഇല മടക്കാൻ നന്നായി ബുദ്ധിമുട്ടി. ഊണ് വില ₹900.
#food
#foodlover
#foodie
#foodlufe
#nammaveettusappadu
<fb:like href="http://niraksharan.in/?p=10338" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഋഷിവാലിയിൽ ഒരാഴ്ച്ച
<fb:like href="http://niraksharan.in/?p=10332" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കഴിഞ്ഞ ഒരാഴ്ച്ചയായി ശൂലഗിരിയിലെ Sanctity Ferme-ലാണ് ടെൻ്റടിച്ച് തങ്ങുന്നത്. ഭാഗിയിൽ കിടക്കാനുള്ള സൗകര്യങ്ങൾ തയ്യാറാക്കിയിട്ടില്ല എന്നതിനാലാണ് ടെൻ്റിൽ കഴിയുന്നത്. ചെറിയ തണുപ്പുള്ള നല്ല കാലാവസ്ഥ ആയതുകൊണ്ടും ഇവിടെ രണ്ട് റസ്റ്റോറൻ്റുകൾ ഉള്ളതുകൊണ്ടും തീനും കുടിയും കുളിയും തേവാരവും ഉറക്കവും അല്ലലില്ലാതെ നീങ്ങുന്നു.
തൊട്ടടുത്തുള്ള ഋഷിവാലി എന്ന കുന്നിൻ്റെ താഴ്വരയിൽ ചെറിയൊരു മാവിൻ തോട്ടവും അതിനകത്ത് 500 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു കിടപ്പാടവും (ഫാം ഹൗസ്) സജ്ജമാക്കാനുള്ള എൻ്റെ ആഗ്രഹത്തിനും അതിനായുള്ള സന്ദർശനങ്ങൾക്കും അഞ്ച് വർഷത്തോളം പഴക്കമുണ്ട്. ഇതിൽ ചില പലകാര്യങ്ങളും പലവട്ടം പറഞ്ഞിട്ടുള്ളതുകൊണ്ട്, നിങ്ങളിൽ പലർക്കും ഇക്കാര്യം ആവർത്തനവിരസത ഉണ്ടാക്കുന്നുമുണ്ടാകാം. ക്ഷമിക്കുക.
സ്ഥലത്തിൻ്റെ പോക്കുവരവ് എൻ്റേതല്ലാത്ത കാരണങ്ങളാൽ നടന്നിട്ടില്ല. വൈദ്യുതി വന്നിട്ടില്ല. വെള്ളത്തിൻ്റെ ഏർപ്പാട് ആയിട്ടില്ല. നാല് ദിവസമായി jcb തൊഴിലാളികൾ കൂലിത്തർക്കത്തിലാണ്. എന്നിരുന്നാലും ആർക്കിടെക്റ്റും കോൺട്രാക്ടറും ഞാനും തയ്യാറാണ്. അത് മാത്രമാണ് ശുഭസൂചകം.
വീടുപണി അങ്ങനെ തന്നെയാണ് എന്നാണ് കേട്ടിരിക്കുന്നത്. ഒന്നും നേരെ ചൊവ്വേ നടക്കില്ല. പണത്തിന് ബുദ്ധിമുട്ട് വരും. സാങ്കേതിക തടസ്സങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ പെരുകും. അതെല്ലാം തരണം ചെയ്ത് കഴിയുമ്പോളാണ് ഒരു നിർമ്മിതിയുടെ സന്തോഷം മുഴുവനായും കിട്ടുക. ഞാനത് ആസ്വദിച്ച് തന്നെ മുന്നോട്ട് നീങ്ങുകയാണ്.
അതിനിടയ്ക്ക് യാദൃശ്ചികമായി, രണ്ട് ദിവസം ഫാമിൽ നടന്ന ബൈക്ക് ഇവൻ്റ് ആസ്വദിക്കാൻ കഴിഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് വന്നവരും നേപ്പാൾ പോലുള്ള അയൽ രാജ്യങ്ങളിൽ നിന്ന് എത്തിയവരും അതിൽ പങ്കെടുത്തു. എനിക്ക് മുൻപരിചയം ഇല്ലാത്ത ഒരു ലോകത്തെയാണ് ആ രണ്ട് ദിവസത്തിനുള്ളിൽ അറിയാൻ കഴിഞ്ഞത്.
കഴിഞ്ഞ 3 ദിവസങ്ങളിൽ ഷിഹാബിന്റെ Shihab Kunhahammed നേതൃത്വത്തിൽ, കിലുക്ക ഫാമിൽ മരങ്ങൾ നടാനും ഒട്ടുമരങ്ങൾ ഉണ്ടാക്കാനും മിയാവാക്കി വനങ്ങൾ സൃഷ്ടിക്കാനും ലാൻഡ്സ്ക്കേപ്പുക്കൾ ഒരുക്കാനും ശാസ്ത്രീയമായും പ്രായോഗികമായും അഭ്യസിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ ഞങ്ങൾ 13 പേരാണ് കിലുക്ക സംഘടിപ്പിച്ച ഒൻപതാമത്തെ ആ വർക്ക്ഷോപ്പിൽ പങ്കെടുത്തത്. ഒരു ഫാം സമൂഹത്തിൻ്റെ ഭാഗമാകുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ആ വർക്ക് ഷോപ്പിലൂടെ മനസ്സിലാക്കാനായി. ഒന്നാമത്തെ വർക്ക്‌ ഷോപ്പിൽത്തന്നെ ഞാനത് പഠിക്കേണ്ടതായിരുന്നു എന്നത് മാത്രമാണ് വൈക്ലബ്യം. Better late than never എന്നാണല്ലോ?
ഇന്ന് വൈകീട്ട് കോഴിക്കോടുകാരി തെൻസിയുടെ Tenzir Anees വക സൗജന്യ ബേക്കിങ്ങ് വർക്ക്ഷോപ്പ് കൂടി കഴിഞ്ഞപ്പോൾ ഈ ആഴ്ച്ചയിലെ പരിപാടികൾക്ക് പരിസമാപ്തിയായി.
കൂടുതൽ പുതിയ തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ, നാളെ ഋഷിവാലിയിൽ ജെസിബി വന്ന് വാരം കോരും കുറ്റിയടിക്കും, കെട്ടിടത്തിൻ്റെ തറപ്പണി തുടങ്ങും.
എൻ്റെ ഒരു വലിയ ആഗ്രഹം, ഓരോ ദിവസത്തേയും നിർമ്മാണ ചിത്രങ്ങൾ ഒരേ ഇടത്തിൽ നിന്ന് പകർത്തി, എല്ലാ പണികളും തീർന്ന ശേഷം ആ ചിത്രങ്ങളെല്ലാം ടൈം ലാപ്സിൽ ബന്ധപ്പെടുത്തി ഒരു വിസ്മയം തീർക്കണമെന്നതാണ്. നടക്കുമായിരിക്കും.
വാൽക്കഷണം:- ഫാമിൻ്റെ ഒരു മൂലയ്ക്ക് കാട് തുടങ്ങുന്നയിടത്തായി, പിളർന്ന അവസ്ഥയിൽ നിലകൊള്ളുന്ന വലിയ പാറയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് ഒരു ചെറിയ വെള്ളച്ചാട്ടവും ഇരിപ്പിടവുമാണ്. (AI ചിത്രം കാണുക.) നിലാവുള്ള രാത്രികളിൽ ആ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിച്ച് കാടിനോട് ചേർന്നിരുന്ന് വെടിവട്ടം പറഞ്ഞിരിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾത്തന്നെ സ്വാഗതം ആശംസിക്കുന്നു. ബോബി ടീച്ചറും Bobby Jose കുടുംബവും ആദ്യസന്ദർശനം നടത്തിക്കഴിഞ്ഞു.
<fb:like href="http://niraksharan.in/?p=10332" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ആധികാരിക കേരള ചരിത്രം. (DC ബുക്ക്സ്)
<fb:like href="http://niraksharan.in/?p=10284" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഡി.സി.ബുക്ക്സ് 7 വാള്യമായി ഇറക്കാൻ പോകുന്ന 4000 പേജുള്ള ‘ആധികാരിക കേരള ചരിത്രം’ എന്ന പുസ്തകത്തിൻ്റെ പ്രമോഷണൽ വീഡിയോ https://www.facebook.com/share/v/1UYWXjvYYL/ കണ്ടത് മുതൽ ഉണ്ടായ ചില സംഭവവികാസങ്ങൾ ആണ് ഈ പോസ്റ്റിന് ആധാരം.
ആ വീഡിയോയിൽ വസ്തുതാപരമായ ഒരു പിശകുണ്ട്. അത് ചൂണ്ടിക്കാണിച്ച് ആ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ട് താഴെക്കാണുന്ന വരികൾ ഞാൻ എഴുതി.
പള്ളിപ്പുറം കോട്ടയിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ടയിലേക്ക് ഭൂഗർഭതുരങ്കം ഉണ്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. കോട്ടയുടെ കീഴ്ഭാഗത്ത് കാണുന്ന ഇടുങ്ങിയ മുറി വെടിമരുന്ന് ശേഖരിക്കാൻ വേണ്ടി മാത്രമുള്ള ഒരു ഇടമാണ്. അത് ഒരു തുരങ്കത്തിന്റെ കവാടമാണ് എന്ന് തെറ്റിദ്ധരിക്കുന്നവർ ധാരാളമുണ്ട്.
ഇത്തരം ഭോഷ്ക്കുകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് അല്പം കൂടെ ചരിത്രം പഠിച്ചിരുന്നെങ്കിൽ!
അടിസ്ഥാനമില്ലാത്തതും വസ്തുതാപരമല്ലാത്തതുമായ മുത്തശ്ശിക്കഥകൾ പോലുള്ള പൊള്ളത്തരങ്ങൾ, നല്ല മുഴങ്ങുന്ന ശബ്ദത്തിൽ DCയെപ്പൊലുള്ള പ്രസാധകരുടെ ലേബലിൽ ജനങ്ങളിലേക്ക് പടർത്തുന്നതും പ്രചരിപ്പിക്കുന്നതും അപലപനീയമാണ്.
വാൽകഷണം:- ‘ആധികാരിക കേരള ചരിത്രം’ എന്ന പേരിൽ ആ പുസ്തകത്തിൽ ഇനി എന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് കണ്ടറിയണം.
ഒരു പോസ്റ്റ് ഷെയർ ചെയ്താൽ അതിന് വളരെ മോശം റീച്ച് ആണ് ഫേസ്ബുക്ക് നൽകുന്നതെന്ന് നമുക്കറിയാമല്ലോ ? അതുകൊണ്ട് എൻ്റേതായി ഒരു പോസ്റ്റാക്കിത്തന്നെ ഈ വിഷയം എഴുതിയിടാൻ തയ്യാറെടുക്കുമ്പോഴേക്കും, ഷെയർ ചെയ്ത പോസ്റ്റ് കാണാനിടയായ എൻ്റെ സുഹൃത്ത് റാണി ബി. മേനോൻ Rani B Menon അതിവേഗം ഇടപെട്ടു. ഡി.സി.ബുക്സിൽ പരിചയമുള്ളവരിലേക്ക് ഇത് അറിയിച്ച്, ഇക്കാര്യം ശ്രദ്ധിക്കണം; നടപടി ഉണ്ടാകണം എന്ന് അവർ അറിയിച്ചു.
ഡി.സി.അത് വലിയ പ്രാധാന്യത്തോടെ തന്നെ പരിഗണിച്ചു. അര മണിക്കൂറിനകം ഡീ.സി.യിൽ നിന്ന് ശ്രീ.രാമദാസ് ആർ. എന്ന വ്യക്തിയുടെ ഫോൺ എനിക്ക് വന്നു. ഞങ്ങൾ ഇതേപ്പറ്റി സംസാരിച്ചു. അക്കാര്യങ്ങളുടെ ഉള്ളടക്കമാണ് താഴെ സൂചിപ്പിക്കുന്നത്.
രാമദാസ്:- ആ വീഡിയോ ഒരു പ്രമോഷൻ്റെ ഭാഗമായി ഉണ്ടാക്കിയതാണ്. അൽപ്പം ജിജ്ഞാസ ഉണർത്താൻ വേണ്ടിയുള്ള തരത്തിലാണ് അത് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് തുരങ്കം ഉണ്ട് എന്ന രീതിയിൽ പറഞ്ഞത്.
നിരക്ഷരൻ:- താളിയോലകളിലും ചെമ്പുതാളുകളിലും പുസ്തകങ്ങളിലും എഴുതി വെക്കുന്നത് മാത്രമല്ല ചരിത്രം. കാലം കടന്ന് പോകുമ്പോൾ ഡിജിറ്റൽ മീഡിയയിൽ വരുന്നതും ചരിത്രത്തിൻ്റെ ഭാഗമാകും. അങ്ങനെ നോക്കിയാൽ പ്രമോഷന് വേണ്ടി ഉണ്ടാക്കിയ ആ വീഡിയോ തെറ്റായ ചരിത്രമാണ് പറയുന്നത്. അതും പ്രചരിപ്പിക്കപ്പെട്ട് മുന്നോട്ട് നീങ്ങി നാളെ ചരിത്രത്തിൻ്റെ ഭാഗമാകും.
രാമദാസ്:- പുസ്തകത്തിൻ്റെ ആ ഭാഗത്ത് ഇതേ പിശക് വന്നിട്ടില്ല എന്ന് ഞങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണ്.
നിരക്ഷരൻ:- അങ്ങനെയാണെങ്കിൽ ആ വീഡിയോയിൽ വീണ്ടും പിശകുകൾ ഉണ്ട്. ഫോർട്ട് കൊച്ചിയിലെ പരദേശി സിന്നഗോഗ് കഴിഞ്ഞാൽപ്പിന്നെ കേരളത്തിലെ ഏറ്റവും വലിയ സിന്നഗോഗ് ചേന്ദമംഗലത്തേത് ആണെന്നാണ് വീഡിയോയിൽ പറയുന്നത്. അതും വസ്തുതാവിരുദ്ധമാണ്. ചേന്ദമംഗലം സിന്നഗോഗിനേക്കാൾ മൂന്നിരട്ടിയെങ്കിലും വലിപ്പമുണ്ട് പറവൂർ സിന്നഗോഗിന്. പുരയിടത്തിൻ്റെ വലിപ്പവും കെട്ടിടത്തിൻ്റെ വലിപ്പവും വെച്ച് നോക്കിയാൽ പറവൂർ സിന്നഗോഗ് ആണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ സിന്നഗോഗ്.
രാമദാസ്:- ഇക്കാര്യവും അച്ചടിയിൽ വരുന്നുണ്ടോ എന്ന് പരിശോധിക്കുന്നതാണ്.
നിരക്ഷരൻ:- എങ്കിൽ ഒരു കാര്യം കൂടെ പരിശോധിക്കണം. പള്ളിപ്പുറം കോട്ടയ്ക്ക് ആയക്കോട്ട എന്നൊരു പേര് കൂടെ ഉള്ളതായി സർക്കാരിൻ്റെ ഭാഗത്ത് നിന്നും ആ ഭാഗത്തുള്ള ബോർഡുകളിലും ഒക്കെ പ്രചരണമുണ്ട്. സത്യത്തിൽ അതല്ല ആയക്കോട്ട. മുനമ്പം അഴിമുഖത്ത് ഉണ്ടായിരുന്ന തെങ്ങുകൊണ്ട് ഉണ്ടാക്കിയ ഒരു കോട്ടയാണ് ആയക്കോട്ട. അത് പിന്നീട് തീയിട്ട് നശിപ്പിക്കപ്പെട്ടു. അങ്ങനെ ഒരു കോട്ട അവിടെ ഉണ്ടായിരുന്നതായി പ്രൊഫ: എൻ. ആർ. പ്രഭാകരൻ അടക്കമുള്ള പ്രാദേശിക ചരിത്രകാരന്മാർ അടയാളപ്പെടുത്തുന്നുണ്ട്. അക്കാലത്തെ ഡച്ച് ഗവർണ്ണർമാർ ആയിരുന്ന ആഡ്രിയൻ മോയൻസ്, ഗലാറ്റി എന്നിവരുടെ രേഖകളിലും ഇക്കാര്യം ക്യത്യമായി സൂചിപ്പിക്കുന്നുണ്ട്. നശിപ്പിക്കപ്പെട്ട് പോയ ഒരു കോട്ടയുടെ പേര് മറ്റൊരു കോട്ടയ്ക്ക് ചാർത്തിക്കൊടുക്കുകയാണ് ഉണ്ടായത്. നിങ്ങളുടെ പുസ്തകത്തിൽ എവിടെയെങ്കിലും പള്ളിപ്പുറം കോട്ടയെ ആയക്കോട്ട എന്ന് പരാമർശിക്കുന്നുണ്ടെങ്കിൽ അത് വസ്താപരമായി ശരിയല്ല. പ്രാദേശിക ചരിത്രകാരന്മാർ തെളിവടക്കം നിരത്തി സൂചിപ്പിക്കുന്ന കാര്യങ്ങൾ കൂടെ ആധികാരിക ചരിത്രം എന്ന് പറയുന്ന ഒരു പുസ്തകത്തിനായി പരിഗണിക്കപ്പെടേണ്ടതാണ്.
രാമദാസ്:- ഇക്കാര്യവും ഞങ്ങൾ പരിശോധിക്കുന്നതാണ്. ഞങ്ങൾ അവലംബിച്ചിട്ടുള്ളത് കൊളോണിയർ ആർക്കൈവ്സ് ആണ്.
നിരക്ഷരൻ:- കൊളോണിയൽ ആർക്കൈവ്സ് പരിഗണിച്ചിട്ടുണ്ടെങ്കിൽ ആയക്കോട്ട വിഷയം കൃത്യതയോടെ വരേണ്ടതാണ്. പള്ളിപ്പുറം കോട്ടയെ ആയക്കോട്ട എന്ന് പുസ്തകത്തിൽ എവിടെയെങ്കിലും പരാമർശിക്കുന്നുണ്ടെങ്കിൽ, കൊളോണിയർ ആർക്കൈവ്സ് പരിഗണിച്ചിട്ടില്ല എന്നാണ് സാരം. അങ്ങനെയെങ്കിൽ ഈ പുസ്തകത്തെ ആധികാരിക കേരള ചരിത്രം എന്ന് പറയുന്നത് ശരിയല്ല. സത്യത്തിൽ എനിക്ക് താൽപ്പര്യമുള്ള വിഷയമാണ് കോട്ടകളും ചരിത്രവുമൊക്കെ. അതുകൊണ്ട് തന്നെ ഈ പുസ്തകം ഞാൻ വാങ്ങേണ്ട ഒന്നുതന്നെയാണ്. പക്ഷേ, ഒരു കൊച്ച് വീഡിയോയിൽ മാത്രം രണ്ട് പിശകുകൾ കാണാൻ പറ്റിയ നിലയ്ക്ക് ഈ പുസ്തകത്തിൻ്റെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. ഞാനതിൻ്റെ കോപ്പി സ്വന്തമായി വാങ്ങുന്നില്ല. ലൈബ്രറിയിൽ നിന്നോ മറ്റോ എടുത്ത് വായിച്ചതിന് ശേഷം മേൽപ്പറഞ്ഞ പിശകുകൾ അതേപടി നിലനിൽക്കുന്നുണ്ടെങ്കിൽ ഒരു പ്രസ്സ് മീറ്റ് വിളിച്ച് ഇക്കാര്യം എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുന്നതാണ്.
ഞങ്ങളുടെ സംസാരത്തിൻ്റെ രത്നച്ചുരുക്കം മാത്രമാണ് മുകളിലുള്ളത്.
ഈ പുസ്തകത്തിനായി കാത്തിരിക്കുന്നു. ഒരു ചരിത്രപുസ്തകം തയ്യാറാക്കുന്നത് അങ്ങേയറ്റം ശ്രമകരമായ ജോലി തന്നെയാണെന്ന് നന്നായി അറിയാം. പ്രമോഷന് വേണ്ടി വീഡിയോകൾ ഉണ്ടാക്കുമ്പോൾ പോലും തെറ്റ് പറ്റാൻ പാടില്ലാത്തതാണ്. എന്നിരുന്നാലും പുസ്തകത്തിൽ ആ പിശകുകൾ കയറി വരാതിരിക്കാൻ എൻ്റെ പോസ്റ്റും റാണി ബി.മേനോൻ്റെ ഇടപെടലും ഡീ.സി.യിൽ നിന്നുണ്ടായ പ്രതികരണവും ഇടയാക്കുമെങ്കിൽ വളരെ സന്തോഷം; വളരെ നല്ലത്. ഇത്രയും സംഭവിച്ചിട്ടും അതേ പിശകുകൾ പുസ്തകത്തിൽ ആവർത്തിക്കുന്നുണ്ടെങ്കിൽ നിരാശാജനകം എന്ന് പറയേണ്ടി വരും.
എന്തായാലും ഒരു പ്രശ്നം അവതരിപ്പിച്ചപ്പോൾ, അതിൻ്റെ മെറിറ്റ് നോക്കുക പോലും ചെയ്യാതെ, ഇങ്ങോട്ട് വിളിച്ച് അതേപ്പറ്റി അന്വേഷിക്കാൻ ഡി.സി.കാണിച്ച ശുഷ്ക്കാന്തി അഭിനന്ദനാർഹമാണ്. നന്ദി.
വാൽക്കഷണം:- ഡി.സി.യിൽ നിന്ന് ഇങ്ങോട്ട് വിളിച്ച് സംസാരിച്ച സ്ഥിതിയ്ക്ക്, ഇനി ഇതേപ്പറ്റി പുസ്തകം വന്നതിന് ശേഷം എഴുതിയാൽ മതി എന്നാണ് ആദ്യം കരുതിയതെങ്കിലും, നാളെ എന്ന ദിവസത്തേക്ക് ആയുസ്സ് നീട്ടിക്കിട്ടിയിട്ടുണ്ടോ എന്ന് ഉറപ്പില്ലാത്തതിനാൽ കൈയോടെ പറഞ്ഞ് പോകുന്നു എന്ന് മാത്രം.
<fb:like href="http://niraksharan.in/?p=10284" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശ്രീ.വി.ഡി.സതീശന് അഭിനന്ദനങ്ങൾ!
<fb:like href="http://niraksharan.in/?p=10182" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ.വി.ഡി. സതീശന് അഭിനന്ദനങ്ങൾ!!
11 ദിവസം വൈകിയെങ്കിലും, തലങ്ങും വിലങ്ങും ചർച്ചകൾ നടത്തി, ഉചിതമായ തീരുമാനം തന്നെയാണ് AICC എടുത്തിരിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഉചിതം എന്ന് പറയാനുള്ള കാരണങ്ങൾ ഇപ്രകാരമാണ്.
കാരണം 1:- ജനങ്ങൾ ജയിപ്പിച്ച് വിടാത്ത ഒരാളേയും നൂലിൽ കെടിയിറക്കി മുഖ്യമന്ത്രി ആക്കിയില്ല. (അങ്ങനെയും ഉണ്ടായിട്ടുള്ള സംസ്ഥാനമാണ് കേരളം. ഉദാ:- 1996ലെ മുഖ്യമന്ത്രി നായനാർ)
കാരണം 2:- സീനിയോരിറ്റി അല്ല, പണിയെടുത്തത് ആരെന്നതാണ് മുഖ്യമന്ത്രി ആകാനുള്ള മാനദണ്ഡം. ഞാൻ ഉദ്ദേശിച്ച സീനിയർക്ക് ഇതിന് മുൻപ് അവസരം കിട്ടിയിട്ടുണ്ട്.
കാരണം 3:- രാജസ്ഥാനും മദ്ധ്യപ്രദേശും അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ പറ്റിപ്പോയ തെറ്റ് AICC ആവർത്തിച്ചില്ല.
കാരണം 4:- കോൺഗ്രസ്സ് MLA മാരുടെ മാത്രമല്ല, ഘടക കക്ഷികളുടേയും പ്രവർത്തകരുടേയും സാധാരണ സമ്മതിദായകരുടേയും കോൺഗ്രസ്സ് അല്ലാത്ത ജനങ്ങളുടേയും ആഗ്രഹവും ഇഷ്ടവും താൽപ്പര്യവും മനസ്സിലാക്കി തീരുമാനമെടുത്തു.
തീരുമാനം അൽപ്പം വൈകി എന്ന് വേണമെങ്കിൽ പറയാമെങ്കിലും കേരളത്തിൽ ഇതിന് മുൻപും ഇതിൽക്കൂടുതൽ വൈകിയ മുഖ്യമന്ത്രി തീരുമാനം ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ നോക്കിയാൽ മനസ്സിലാക്കാം. (ലിങ്ക് https://www.facebook.com/share/v/1GGLVrX3dk/ ) ആ കണക്കുകൾ ജനം മറന്നത് പോലെ തന്നെ ഈ കാലതാമസവും വൈകാതെ ജനം മറക്കും.
ഇതുവരെ ശുഭകരം എന്ന് ആശ്വസിച്ചാലും ശ്രീ. വി. ഡി. സതീശനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.
വെല്ലുവിളി 1:- മുഖ്യമന്ത്രി പദം കിട്ടാതെ പോയവരുടേയും അവരുടെ അഭ്യുദയകാംക്ഷികളുടേയും തൊഴുത്തിൽക്കുത്തും കുതികാൽവെട്ടലും നിസ്സഹകരണവും.
വെല്ലുവിളി 2:- കാലിയായ,…. സതീശൻ്റെ ഭാഷയിൽ പറഞ്ഞാൽ പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് വെച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുക എന്ന വെല്ലുവിളി.
വെല്ലുവിളി 3:- തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുക എന്നതിന് പുറമേ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ സമഗ്രമായ മാറ്റങ്ങളും പദ്ധതികളും നടത്തിയെടൂക്കണമെന്ന വെല്ലുവിളി.
വെല്ലുവിളി 4:- ജനാധിപത്യത്തിനും മുകളിലാണ് തങ്ങളെന്ന് കരുതുന്ന രണ്ട് വൃത്തികെട്ട സമുദായ നേതാക്കന്മാർ വലിയ വെല്ലുവിളി ഇതുവരെ ഉയർത്തിയതെങ്കിലും അതെല്ലാം ഭംഗിയായി നേരിടാൻ VDSന് കഴിഞ്ഞു. എന്നിരുന്നാലും നേരും നെറിയും ഇല്ലാത്ത ആ രണ്ട് പുംഗവന്മാർ കുത്തിത്തിരുപ്പുകൾ തുടർന്നുകൊണ്ടിരിക്കും. അതിന് അർഹമായ അവഗണനയും ശ്രദ്ധയും കൊടുത്ത് മുന്നേറേണ്ടി വരും.
വെല്ലുവിളി 5:- കഴിഞ്ഞ 10 വർഷമായി നിർത്തി വെച്ചിരിക്കുന്ന ഹർത്താലുകളും സമരങ്ങളും പൊതുമുതൽ നശിപ്പിക്കലും, പൂർവ്വകാല പ്രാബല്യത്തിൽ പുറത്തെടുക്കാൻ തയ്യാറായിരിക്കുന്ന പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുക എന്ന വെല്ലുവിളി.
ഇത്രയുമോ ഇതിനപ്പുറമോ ഉള്ള വെല്ലുവിളികൾ നേരിട്ട്, കഴിഞ്ഞ രണ്ട് വർഷത്തിനകമെങ്കിലും പ്രതീക്ഷയുടെ പുതുനാളം നീട്ടാൻ സതീശന് കഴിഞ്ഞാൽ അദ്ദേഹത്തിൻ്റെ തേരോട്ടം തടയാൻ ബുദ്ധിമുട്ടാകുന്ന കാലം വരും.
കാര്യങ്ങൾ പറഞ്ഞത് പോലെ നടത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിൽ, 100 സീറ്റ് മറ്റേതെങ്കിലും ഒരു മുന്നണിക്കോ പാർട്ടിക്കോ നൽകി 2031ൽ ഭരണം സതീശൻ്റെ കൈയിൽ നിന്ന് ഒഴിവാക്കാൻ പോന്നവരാണ് കേരള ജനത എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്. അത് ഓരോ നിമിഷവും ഓർമ്മയുണ്ടായാൽ നന്ന്. എന്നെപ്പോലുള്ള ഒരുപാട് പേർ പ്രതിപക്ഷത്ത് തന്നെയാണ് തുടരുക.
എന്തായാലും ഇന്ന് മുതൽ മുഖ്യമന്ത്രി ഇല്ലാത്തവനേ / ഇല്ലാത്തവളേ എന്ന് വിളിച്ച് ആരും മലയാളികളെ അധിക്ഷേപിക്കില്ല എന്ന തമാശ കൂടെ പങ്കിട്ട് ഈ കുറിപ്പ് ചുരുക്കുന്നു.
ശ്രീ.വി.ഡി. സതീശന് V D Satheesan ഒരിക്കൽക്കൂടെ അഭിനന്ദനങ്ങൾ !!
നല്ലൊരു ഭരണം കാഴ്ച്ച വെക്കാൻ അദ്ദേഹത്തിന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു!!
വാൽക്കഷണം:- ജനാധിപത്യം സമ്പൂർണ്ണമായി കൊടിനാട്ടിയ ഒരു പൊതുതെരഞ്ഞെടുപ്പും മുഖ്യമന്ത്രി തെരഞ്ഞെടുപ്പും ആയിരുന്നു ഇപ്രാവശ്യത്തേത് എന്നത് സന്തോഷമുള്ള കാര്യം തന്നെ.
#CMKerala
#cmkerala2026
#VDSatheesan
<fb:like href="http://niraksharan.in/?p=10182" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ആ പരിപ്പ് കേരളത്തിൽ വേവില്ല
<fb:like href="http://niraksharan.in/?p=10173" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
അല്പം ചരിത്രം പറയട്ടെ.
പതിനഞ്ചാം നൂറ്റാണ്ടിൽ നടന്ന സംഭവമാണ്. അതായത് ഏതാണ്ട് 500 വർഷങ്ങൾക്ക് മുൻപ്.
പോർച്ചുഗീസുകാർ ഇന്ത്യയിൽ എത്തിയ കോളനിക്കാലം. അന്ന് ഇവിടെയുള്ള ക്രൈസ്തവരുടെ വേഷഭൂഷാദികളും ആചാര അനുഷ്ഠാനങ്ങളും കലാപരമായ ഇടപെടലുകളും കണ്ട് പോർച്ചുഗീസുകാർക്ക് കലികയറി.
അക്കാലത്ത് കളരികളിൽ പരദേവതകളെ വെച്ച് പൂജിക്കുക, ബലിയിടുക എന്നതടക്കം തീണ്ടൽ, അയിത്തം, പുലകുടി, പുണ്യാഹം എന്നിങ്ങനെ ഹൈന്ദവരുടേതായ ആചാരങ്ങൾ ക്രിസ്ത്യാനികളും അനുഷ്ഠിച്ചു പോന്നിരുന്നു. വിവാഹത്തിന് മുൻപ് ലക്ഷണം നോക്കിക്കുക, പഴുതൊക്കുക എന്നതും പോരാഞ്ഞ് ആഭിചാര പ്രവർത്തികൾ ചെയ്യുക, യന്ത്രങ്ങൾ ശരീരത്തിൽ കെട്ടുക എന്നീ ക്രൈസ്തവോചിതമല്ലാത്ത പല പ്രവർത്തികളും അന്നത്തെ ക്രിസ്ത്യാനികൾ ചെയ്തിരുന്നു.
“സുനഹദോസ് കാലഘട്ടത്തിലെ നസ്രാണി മാപ്പിളമാർ, പുറമേ ക്രിസ്തുമതവും അകമേ സവർണ്ണ ഹിന്ദുത്വവും, പുറത്ത് പള്ളിയും അകത്ത് അമ്പലവുമായി കഴിഞ്ഞുകൂടിയ പച്ച സവർണ്ണ നായരും നമ്പൂതിരിയും ആയിരുന്നു എന്ന് ‘പുരാതന ക്രിസ്ത്യാനികളുടെ പുണ്യാഹ കർമ്മങ്ങൾ’ എന്ന മലയാള മനോരമ (1938) ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ഇവിടെയുള്ള മറ്റ് ഏതൊരു മനുഷ്യരേയും പോലെ തന്നെയുള്ള വേഷങ്ങളായിരുന്നു ക്രൈസ്തവന്റേയും. അവർ ആസ്വദിക്കുന്നത് ക്ഷേത്ര കലകൾ, ആചരിക്കുന്നത് ഹൈന്ദവാചാരങ്ങൾ. ഒറ്റനോട്ടത്തിൽ ഹിന്ദുവേത് ക്രൈസ്തവനേത് എന്ന് തിരിച്ചറിയാൻ പോലും പറ്റുന്നില്ല.
പോർച്ചുഗീസുകാർ ഇടപെട്ടു. ക്ഷേത്ര കലകളിൽ നിന്ന് ക്രൈസ്തവരെ വിലക്കി. പകരം ക്രൈസ്തവരുടേതായ ഒരു കലാരൂപം ഉണ്ടാക്കാൻ ചിന്നത്തമ്പി അണ്ണാവി എന്ന വറീച്ചൻ അണ്ണാവിയെ ഏർപ്പാടാക്കി. അദ്ദേഹം ക്രൈസ്തവർക്ക് വേണ്ടി ചിട്ടപ്പെടുത്തിയ കലാരൂപമാണ് ചവിട്ടുനാടകം. അതുകൊണ്ടാണ് ചവിട്ടുനാടകത്തിലെ കഥകളെല്ലാം ബൈബിളിനെ ആധാരമാക്കി ആയത്.
ഇനി 21-)ം നൂറ്റാണ്ടിലേക്ക് വരാം. ഗോതുരുത്തിലെ ‘ചുവടി’ ചവിട്ടുനാടക ഫെസ്റ്റിവൽ ആണ് വേദി. കൃത്യമായി പറഞ്ഞാൽ 2014 ഡിഡംബർ 26.
അന്നേ ദിവസം ഫെസ്റ്റിവലിൽ അവതരിപ്പിച്ച ചവിട്ടുനാടകത്തിൻ്റെ പേര് ‘ശബരിമല ശ്രീ ധർമ്മശാസ്താവ് ‘ എന്നായിരുന്നു. കഥയും അത് തന്നെ. പുലിപ്പുറത്ത് കയറി അയ്യപ്പൻ സ്റ്റേജിലേക്ക് വരുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ പോലും ആവിഷ്ക്കരിച്ചിരുന്നു അതിൽ. ചുവടി ചവിട്ടുനാടക ഫെസ്റ്റിവൽ അരങ്ങേറുന്നത് ഗോതുരുത്തിലെ ക്രൈസ്തവ ദേവാലയത്തിൻ്റെ ചുമരിനോട് ചേർന്നുള്ള വളപ്പിലാണെന്ന് ശ്രദ്ധിക്കണം.
ഭൂഗോളം ഒരുപാട് മുന്നോട്ട് തിരിഞ്ഞപ്പോൾ, കലയിൽ ജാതിമത വേർതിരിവുകൾ കൊണ്ടുവരാൻ ശ്രമിച്ചതിൻ്റെ കാരണം പോലും കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞു പോയതിൻ്റെ ഉദാഹരണമാണ് മേൽപ്പറഞ്ഞത്.
ക്രൈസ്തവരെ ഹിന്ദു കലാരൂപങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിച്ച പറങ്കികൾ അപ്പോൾ ആരായി? കാലം അവരെ കശൂമ്മാവിൻ തോപ്പ് വഴി പോർച്ചുഗീസിലേക്ക് തന്നെ ഓടിച്ചു.
ഇനി കുറച്ച് തെക്കോട്ട് സഞ്ചരിച്ച്, പോർച്ചുഗീസുകാർ തന്നെ സ്ഥാപിച്ച വല്ലാർപാടം ക്രൈസ്തവ ദേവാലയത്തിൽ ചെല്ലാം.
1676 ലെ വെള്ളപ്പൊക്കത്തിൽ ഈ ക്രൈസ്തവ ദേവാലയം മുങ്ങിപ്പോകുകയും നശിച്ച് പോകുകയും ചെയ്തു. അൾത്താരയിൽ ഉണ്ടായിരുന്ന വല്ലാർപാടത്തമ്മയുടെ ചിത്രം ഒഴുകി നടന്നപ്പോൾ അത് കണ്ടെടുത്തത് പാലിയത്തത് രാമൻ വല്യച്ചൻ.
വല്ലാർപാടത്ത് പുതിയ പള്ളി സ്ഥാപിക്കാനുള്ള സ്ഥലം വിട്ടു നൽകിയത് പാലിയത്തച്ചൻ ആണ്. വിശ്വാസികൾക്ക് അദ്ദേഹം മാതാവിന്റെ ചിത്രം തിരികെ നൽകിയ സ്ഥലത്ത് കൊടിമരം നാട്ടി അവിടെ പുതിയ പള്ളി നിർമ്മിച്ചു. ദേവാലയത്തിന്റെ ആശീർവാദത്തിൽ പാലിയത്തച്ചൻ പങ്കെടുക്കുകയും പള്ളിയിലേക്ക് ഒരു കെടാവിളക്ക് നൽകുകയും അതിൽ ഒഴിക്കാനുള്ള എണ്ണ കൊട്ടാരത്തിൽ നിന്ന് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇടക്കാലത്ത് ആ ചടങ്ങ് നിന്നു പോയെങ്കിലും 1994 മുതൽ പാലിയം കൊട്ടാരത്തിൽ നിന്ന് എണ്ണ കൊണ്ടുവരുന്ന ചടങ്ങ് പുനസ്ഥാപിച്ചു.
വല്ലാർപാടം പള്ളിയിലെ പെരുന്നാൾ കൊടിയേറുമ്പോൾ, കുരുത്തോല നൽകാനുള്ള അവകാശം ഇന്നും ഒരു ഹൈന്ദവ കുടുംബത്തിനാണ്.
അയ്യപ്പനും വാവരും, ഹരിവരാസനം പാടുന്ന ക്രൈസ്തവനായ യേശുദാസ്, ഹൈന്ദവ ഭക്തി ഗീതങ്ങൾ ചിട്ടപ്പെടുത്തിയ യൂസഫലി, ഇസ്ലാം ഭക്തിഗാനം പാടുന്ന മാർക്കോസ്, അങ്ങനെയങ്ങനെ നൂറുദാഹരണങ്ങൾ ഈ കൊച്ചു കേരളത്തിൽ എടുത്തു പറയാനുണ്ട്.
അവനവന്റെ മതത്തിനും ആചാരത്തിനും വിശ്വാസത്തിനും ഒക്കെ ഉപരിയായി, ആഘോഷങ്ങളിലും സന്തോഷങ്ങളിലും സന്താപത്തിലുമെല്ലാം വിവിധ മതസ്ഥർ തോളോട് തോൾ ചേർന്ന് നിന്ന് പച്ച മനുഷ്യരായി സ്നേഹം പങ്കിടുന്ന ഉദാത്ത ഉദാഹരണങ്ങൾ!
അക്കൂട്ടത്തിൽ ഒന്നാണ് ഇക്കഴിഞ്ഞ ദിവസവും സംഭവിച്ചത്. താൻ പഠിച്ച വിദ്യാലയത്തോടുള്ള ആദരസൂചകമായി, തങ്ങൾക്ക് ഭജന നടത്താനുള്ള സൗകര്യങ്ങൾ ചെയ്തുതന്ന ക്രൈസ്തവ ദേവാലയത്തോടുള്ള നന്ദി സൂചകമായി, ഒരു ക്രൈസ്തവ ഭക്തിഗാനം ഹിന്ദു ദേവാലയത്തിന്റെ മതിൽക്കെട്ടിന് വെളിയിൽ ‘നന്ദഗോവിന്ദം ഭജൻസ് ‘ പാടി. അവിടെയുണ്ടായിരുന്നവരും അത് കേട്ട് ആസ്വദിച്ചവരും ഹർഷാരവത്തോടെ അതിനെ നെഞ്ചേറ്റി.
പക്ഷേ ഒരു കൂട്ടർക്ക് മാത്രം ഇത് അത്ര പിടിച്ചില്ല. അവരുടെ മതവികാരം ഇക്കിളിപ്പെട്ടു.
ശ്രദ്ധിച്ചു നോക്കിയാൽ ഒരു കാര്യം കൃത്യമായി മനസ്സിലാകും. മനുഷ്യർക്കിടയിൽ ജാതിയുടേയും മതത്തിന്റേയും പേരിൽ സ്പർദ്ധ പടർത്തുന്നത് കക്ഷിരാഷ്ട്രീയക്കാരോ രാജ്യം പിടിച്ചടക്കാൻ വന്നവരോ അധികാര മോഹികളോ ആണ്. പക്ഷേ കലയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കാവില്ല. കാലവും കലയും മനുഷ്യരും തോളോട് തോൾ ചേർന്ന്, അവരെ തള്ളിപ്പറയുകയും തൂത്തെറിയുകയും തന്നെ ചെയ്യും.
ഭജന കലയല്ല എന്ന് പറഞ്ഞ് കുറച്ച് നാൾ കൂടെ എതിർത്ത് നോക്കാമെന്ന് മാത്രം. പക്ഷേ ഫലമുണ്ടാകില്ല. കേരളത്തിൻ്റെ മതേതര മനസ്സ് തള്ളിക്കളയും.
ചേർത്തു പിടിക്കുമ്പോൾ കിട്ടാത്ത എന്ത് സുഖവും സന്തോഷവുമാണ് ഹേ തള്ളിമാറ്റുമ്പോൾ കിട്ടുന്നത്? ഏത് ദൈവമാണ് മാറ്റി നിർത്താൻ ആഹ്വാനം ചെയ്തിട്ടുള്ളത്?
വാൽക്കഷണം:- മേൽപ്പറഞ്ഞ സംഭവങ്ങൾ എല്ലാം പോരാഞ്ഞിട്ട്, ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും വാഗ്ഭടാനന്ദനും തൈക്കാട് അയ്യയും ഡോക്ടർ പൽപ്പുവും വൈകുണ്ഠ സ്വാമികളും ഒക്കെ ചേർന്ന് നവോത്ഥാനം നടപ്പിലാക്കിയ കേരളമാണിത്. ചില പ്രത്യേകതരം പരിപ്പുകൾ ഈ കലത്തിൽ ഒരു കാലത്തും വേവാൻ പോകുന്നില്ല.
#മതേതരകേരളം
#secular
#secularism
#SecularKerala
<fb:like href="http://niraksharan.in/?p=10173" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മില്ല്യനും ബില്ല്യനും മെസ്സിയും
<fb:like href="http://niraksharan.in/?p=10287" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
16000 മില്ല്യൺ ഡോളർ വാങ്ങിയ ശേഷം കേരളത്തിൽ ഫുട്ബോൾ കളിക്കാൻ വരാതെ മെസ്സി പറ്റിച്ചെന്ന് നമ്മുടെ സംസ്ഥാന സ്പോർട്സ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമിൻ്റെ പ്രസ്താവന വന്നിരിക്കുന്നു.
ഇന്നത്തെ ഡോളർ നിരക്ക് (92.74) വെച്ച് കണക്കു കൂട്ടിയപ്പോൾ 16000 മില്യൺ ഡോളർ എന്നാൽ ’148384 കോടി’ രൂപ എന്നാണ് ഞാൻ മനസ്സിലാക്കിയത്.
ഈ കണക്ക് പ്രകാരം ചില കാര്യങ്ങൾ പറയാനുമുണ്ട്.
a)1 Million = 10,000,00
1 Billion = 1000 Million
ഈ കണക്ക് ശരിയല്ലേ?
b) അങ്ങനെയാണെങ്കിൽ 16000 മില്ല്യൻ ഡോളർ എന്നാൽ (16000/1000) 16 ബില്ല്യൻ ഡോളർ അല്ലേ?
c) ഗൂഗിൾ ചെയ്തപ്പോൾ മെസ്സിയുടെ ആസ്തി 850 മില്ല്യനും 1 ബില്ല്യനും ഇടയിലാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. (ജീവിക്കാൻ വകയില്ലാത്ത ഒരു ചെറുപ്പക്കാരൻ അല്ലേ? നമുക്ക് ഇത് തൽക്കാലം പരമാവധി തുകയായ 1 ബില്ല്യൻ തന്നെ ആയി കണക്കാക്കാം)
d) മന്ത്രി പറയുന്നത് സത്യമാണെങ്കിൽ, മെസ്സിയുടെ മൊത്തം ആസ്തിയുടെ 16 ഇരട്ടി തുക, ഈ കൊച്ചു കേരളത്തിൽ വന്ന് നാലോ അഞ്ചോ കളികൾ കളിക്കാൻ വേണ്ടി മെസ്സിക്ക് കൊടുത്തിരിക്കുന്നു. എന്നിട്ട് കളിക്കാൻ വരാതെ മെസ്സി കേരളത്തെ പറ്റിച്ചിരിക്കുന്നു.
e) ഒരു കളിക്കാരനെ, (അയാൾ ഇനി ഏത് ലോകോത്തര കളിക്കാരൻ ആയാലും) കുറച്ചു കളികൾക്കായി കേരളത്തിൽ കൊണ്ടുവരാൻ, അയാളുടെ മൊത്തം ആസ്തിയുടെ 16 ഇരട്ടി ചിലവാക്കേണ്ടി വരുമോ? ഇല്ല എന്നാണ് എന്റെ ബോദ്ധ്യം.
f) കേരളത്തിന്റെ 2025ലെ GDP 157 ബില്ല്യൻ ഡോളർ എന്നാണ് ഗൂഗിൾ പറയുന്നത്. (ശരിയല്ലെങ്കിൽ തിരുത്താം.)
g) കേരളത്തിൻ്റെ പൊതുകടം ഏകദേശം 6 ലക്ഷം കോടി രൂപയാണ്. അപ്പോഴാണ് മെസ്സിക്ക് 148384 കോടി രൂപ, പുഷ്പം പോലെ മന്ത്രിയും ട്രീ കട്ടർ കള്ളന്മാരും കൂടെ കൊടുത്തിരിക്കുന്നത്. ഹോ സമ്മതിച്ചിരിക്കുന്നു.
h) അതായത്, മെസ്സിയെ കേരളത്തിൽ കളിക്കാൻ കൊണ്ടുവരാനായി കേരളത്തിന്റെ GDPയുടെ പത്തിൽ ഒന്ന് തുക എടുത്ത് കൊടുത്തിരിക്കുന്നു ഈ മന്ത്രി പുംഗവൻ. ഇത് നമ്മൾ വിശ്വസിക്കണം എന്നാണോ? ഞാൻ വിശ്വസിക്കുന്നില്ല. കാരണം മന്ത്രിയുടെ കണക്ക് തെറ്റാണ്. മന്ത്രിയെ കണക്ക് പഠിപ്പിച്ച അധ്യാപകർക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്.
i) അങ്ങനെയെങ്കിൽ സത്യത്തിൽ മെസ്സിക്ക് കൊടുത്ത തുക എത്ര? ആ കണക്ക് അണ പൈ വിടാതെ കേരള ജനതയെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമേ വി. അബ്ദുറഹിമാൻ എന്ന മാന്യദേഹത്തിന് വോട്ട് ചെയ്യാൻ പാടുള്ളൂ എന്നാണ് തിരൂരിലെ വോട്ടർമാരോട് എന്റെ അഭ്യർത്ഥന.
j) ഒന്നുകിൽ മന്ത്രി നട്ടാൽ കുരുക്കാത്ത കള്ളം പറയുന്നു. മന്ത്രി സത്യമാണ് പറയുന്നതെങ്കിൽ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണം പകൽപോലെ വ്യക്തമാണ്. അതുമല്ലെങ്കിൽ മന്ത്രിക്ക് കണക്ക് ലവലേശം അറിയില്ല. ഇതിൽ എതായാലും ഇങ്ങനെയൊരു MLAയെ നിങ്ങൾക്ക് ആവശ്യമുണ്ടോ തിരൂരുകാരെ? അഞ്ച് കൊല്ലം വീട്ടിലിരുന്ന് കണക്ക് പഠിക്കാനുള്ള അവസരം ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ വി. അബ്ദുറഹിമാന് ചെയ്തു കൊടുക്കുക.
k) മന്ത്രി പറയുന്നത് കളവാണ്. ഇത് മെസ്സിക്കെതിരെയുള്ള ഗുരുതരമായ ആരോപണവുമാണ്. മെസ്സി ഒരു കേസ് കൊടുത്താൽ മന്ത്രിക്ക് ശിഷ്ടകാലം കോടതി കയറിയിറങ്ങാനുള്ള വകുപ്പായി.
l) മെസ്സിയെ കേരളത്തിൽ കൊണ്ടുവരാൻ നടന്ന കൂട്ടത്തിൽ മരംവെട്ട് കേസിലെ പ്രതികൂടെയായ ചാനൽ മുതലാളിയും മുൻനിരയിൽ ഉണ്ട്. ഇപ്പേരും പറഞ്ഞ് ഇവന്മാർ എല്ലാവരും കൂടെ തുലച്ചതും കട്ടതും എത്ര കോടികൾ ആണെന്ന കണക്ക് വെക്കാൻ കേരള ജനത ആവശ്യപ്പെടണം. ആറ്റിൽ കളഞ്ഞാലും അളവ് വേണമെന്നാണ് ചൊല്ല്.
വാൽക്കഷണം:- മിശിഹായേ നീയിത് വല്ലതും അറിയുന്നുണ്ടോ? എല്ലാവർക്കും ഈസ്റ്റർ ആശംസകൾ!
<fb:like href="http://niraksharan.in/?p=10287" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പോറ്റിയെ കേറ്റിയേ
<fb:like href="http://niraksharan.in/?p=10540" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ശബരിമല വിഷയം സജീവമായി തന്നെ നിലനിൽക്കുന്നതിൽ വളരെ സന്തോഷമുണ്ട്.
പോറ്റിയേ കേറ്റിയേ എന്ന പാരഡി എഴുതിയവർക്കും പ്രചരിപ്പിച്ചവർക്കും എതിരെയുള്ള കേസ് പിൻവലിച്ച ശേഷം, “ഞങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരല്ല” എന്ന് കേസെടുത്ത കൂട്ടർ, ഉരുണ്ടുപിരണ്ട് കളിക്കുന്നത് കാണാൻ നല്ല രസമുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരല്ലെങ്കിൽ, ആരെങ്കിലും പറഞ്ഞ ഉടനെ കേസ് എടുക്കാൻ പാടില്ലായിരുന്നു. ആരുടെയെങ്കിലും ചുമലിൽ ചാരി കേസ് എടുത്തതാണെങ്കിൽ അതും പാടില്ലായിരുന്നു.
എന്തായാലും കാലം കുറെയായി മാളങ്ങളിൽ ഒളിച്ചിരിക്കുന്ന സാംസ്കാരിക നായികാ നായകന്മാരെ ഈ വിഷയത്തിലും കാണാൻ പറ്റിയില്ല എന്നതിൽ അതിശയമൊന്നുമില്ല. നിങ്ങളുടെ സെലക്ടീവ് സാംസ്കാരിക നായകത്വം അങ്ങ് കയ്യിൽ വെച്ചാൽ മതി എന്ന് കേരള ജനത ഒന്നടങ്കം പറയുന്ന അവസരങ്ങൾ ഇനിയുമുണ്ടാകും. അത് മറക്കണ്ട.
തുമ്പും വാലും ഇല്ലാത്ത ഇതിലും സങ്കീർണമായ കേസുകൾ തെളിയിച്ചിട്ടുണ്ട് കേരള പോലീസ്. ഈ കേസിൽ തുമ്പും വാലും വഴിയും മാർഗ്ഗവും പ്രതികളും ഒക്കെ കൺമുന്നിൽ തന്നെയുണ്ട്. അത് ചെന്നെത്തുന്നത് പ്രമുഖരായവരിലേക്കാണ് എന്നത് കൊണ്ടാണോ കേസ് തെളിയിക്കാൻ ഇത്ര താമസം?
ഒരു കാര്യം ഉറപ്പാണ്. ഈ കേസ് വന്നപ്പോൾ മുതൽ, ഇതിൽ ഞങ്ങളുടെ കൂട്ടർക്ക് പങ്കില്ല എന്ന് വാദിച്ചുകൊണ്ടിരിക്കുന്നത് ആരാണെന്ന് ജനങ്ങൾ കണ്ടിട്ടുണ്ട്. സ്വർണ്ണം കളവ് പോയിട്ടില്ല എന്നുവരെ വാദിച്ചവരുണ്ട്. എം.വി.ഗോവിന്ദൻ, ഒരു അഭിമുഖത്തിൽ, സ്വർണ്ണം കളവ് പോയോ ഇല്ലയോ എന്ന് പറയാൻ പോലും സമ്മതിക്കാതെ വഴുതി മാറി. സ്വന്തം കൈപ്പടയിൽ എഴുതി സ്വർണ്ണപ്പാളികളെ ചെമ്പ് പാളിയാക്കി മാറ്റിയ പത്മകുമാർ അകത്തായിട്ടും അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തയ്യാറാവുന്നില്ല. വാസുവിന്റെ കാര്യവും അങ്ങനെ തന്നെ. സ്വർണ്ണം പൊതിഞ്ഞതിന് തെളിവൊന്നുമില്ല എന്നാണ് വാസുവിന്റെ ഏറ്റവും പുതിയ വാദം. ഇജ്ജാതി കളവുകളെല്ലാം എങ്ങനെ പറയാൻ സാധിക്കുന്നു. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം പൊതിഞ്ഞിട്ട് അതിനൊരു രേഖയും ഇല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
ചുരുക്കത്തിൽ പറഞ്ഞാൽ, മടിയിൽ നല്ല കനം ഉണ്ട്. അതുകൊണ്ട് തന്നെയാണ് വഴിയിൽ പേടി കുടുങ്ങി നിൽക്കുന്നത്.
പോറ്റിയെ കേറ്റിയേ എന്ന ഗാനത്തിൽ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമേയില്ല. സ്വർണ്ണം കട്ടത് സഖാക്കൾ തന്നെയാണ്. സഖാക്കൾ അല്ലാത്തവർ ഈ കൊള്ളയിൽ ഉണ്ടെങ്കിൽ അവരും അഴിക്കുള്ളിൽ ആകണം.
ഇനി കോടതിയും തെളിവെടുപ്പും വിചാരണയും വിധി നിർണയവും എല്ലാം കഴിഞ്ഞേ നിങ്ങൾ സമ്മതിക്കൂ എന്നാണെങ്കിൽ ഒരു ചെറിയ ഉദാഹരണം പറയാം. ടി.പി. വധക്കേസിന് ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ പോയ കുഞ്ഞനന്തൻ എന്ന നേതാവ്,…. “അങ്ങനെയൊന്നും ചെയ്യില്ല, സാധു മനുഷ്യനാണ് ” എന്നല്ലേ നിങ്ങളുടെ മറ്റ് ചില നേതാക്കൾ പിന്നീട് പറഞ്ഞത്.
സ്വന്തം പാർട്ടിക്ക് വേണ്ടി കൊലപാതകവും കൊള്ളയും മോഷണവും നടത്തുന്നവരെ ഏതറ്റം വരെയും പോയി സംരക്ഷിച്ച ശേഷം, വലിയ ജനപക്ഷ പാർട്ടിയാണ് ഹൃദയപക്ഷ പാർട്ടിയാണ് എന്നൊക്കെ വീമ്പിളക്കിയിട്ട് ഒരു കാര്യവുമില്ല. കൊലയാളിപ്പാർട്ടി ആയിട്ടോ കൊള്ളക്കാരുടെ പാർട്ടി ആയിട്ടോ മാത്രമേ സാമാന്യ ജനം കണക്കാക്കൂ.
ശബരിമല സ്വർണ്ണ കേസിലെങ്കിലും അല്പം സത്യസന്ധത കാണിച്ചാൽ ഒരു രസം ഉണ്ടായിരുന്നു. വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം. അത്രയുള്ളൂ.
ഹൈക്കോടതിയോട് ഒരു അഭ്യർത്ഥന വെച്ചുകൊണ്ട് അവസാനിപ്പിക്കാം.
പത്മകുമാറിൻ്റെ അറസ്റ്റിന് ശേഷം ഈ കേസിൽ പുരോഗതി ഒന്നും ഉണ്ടായതായി കണ്ടില്ല. തുടർന്ന് അറസ്റ്റ് ചെയ്യാനുള്ളത് ഇതിലും വലിയ സ്രാവുകളാണ് എന്നത് കൊണ്ടാണോ ഇത്രയും അമാന്തം? കോടതി അങ്ങനെ മുഖവും പദവികളും നോക്കി നടപടി എടുക്കില്ല എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. പത്മകുമാർ സൂചിപ്പിച്ച ദൈവതുല്യനായ ആ സ്വർണക്കള്ളൻ ആരാണെന്നറിയാൻ കേരള ജനതയ്ക്ക് മുഴുവൻ താല്പര്യമുണ്ട്. ഈ കേസിലെ മോഷ്ടാക്കളെല്ലാം പ്രായം, പദവി, ലിംഗ ഭേദമെന്യേ ശിഷ്ടകാലം അഴിയെണ്ണണമെന്നും അവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടി ശബരിമലയിലേക്ക് മുതൽക്കൂട്ടണമെന്നും അഭ്യർത്ഥനയുണ്ട്. നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.
വാൽക്കഷണം:- പോറ്റിയെ കേറ്റിയേ എന്ന ഗാനവുമായി ബന്ധപ്പെട്ട് വന്ന കിട്ടിയ അത്രയും പ്രതികരണങ്ങൾ, ഒരു റെഫറൻസ് എന്ന നിലയ്ക്ക് ഇതിന് താഴെ കമന്റ് ആയി ഇടുന്നുണ്ട്. ഇത് വായിക്കുന്നവർക്കും അത്തരം ലിങ്കുകൾ ഇടാം. ഔദ്യോഗിക വൃത്തങ്ങളുടേയും കക്ഷി രാഷ്ട്രീയക്കാരുടേയും സഹായത്തോടെ നടത്തിയ, കേരളം കണ്ടതിൽ ഏറ്റവും വലിയ ക്ഷേത്രം കൊള്ളയാണിത് എന്നത് മറക്കരുത്.
#ശബരിമല
#ശബരിമലസ്വർണ്ണംകൊള്ള
#പോറ്റിയെകേറ്റിയേ
<fb:like href="http://niraksharan.in/?p=10540" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
സജ്ജീവേട്ടനും നാഗന്മാരും
<fb:like href="http://niraksharan.in/?p=10546" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കാർട്ടൂൺ വരച്ച് വരച്ച് മലയാളികളെ മുഴുവൻ മയക്കിയശേഷം സജ്ജീവേട്ടൻ Sajjive Balakrishnan നാഗന്മാരുടെ മനം കവരാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
രണ്ട് ദിവസം മുൻപ് ഭാഗിയെ സർവീസ് ചെയ്യാൻ കൊണ്ട് പോയപ്പോൾ പരിചയപ്പെട്ട മിസ്റ്റർ സോളോ, ഭാഗിയുടെ സർവ്വീവ് ചാർജ്ജ് നൽകി സ്നേഹം പ്രകടിപ്പിച്ച കാര്യം അന്നത്തെ യാത്രാവിവരണത്തിൽ ഞാൻ സൂചിപ്പിച്ചിരുന്നു.
അന്നേ ദിവസം തന്നെ, നാഗ ബൗൾ ബേക്കറിയിൽ വെച്ച് പരിചയപ്പെട്ട അതിന്റെ ഉടമ നീറ്റല്ലോ എനിക്ക് സൗജന്യമായി കാപ്പിയും ക്രോസന്റും ജ്യൂസും നൽകിയ കാര്യവും പറഞ്ഞിരുന്നു.
സജീവേട്ടൻ ഉടനെ തന്നെ ഇവരെ രണ്ടുപേരെയും കാരിക്കേച്ചർ ആക്കി എനിക്ക് അയച്ച് തന്നു. നാഗാലാൻഡിലും മറ്റും കാരിക്കേച്ചറോ കാർട്ടൂണോ വരക്കുന്നവർ അധികമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇത് അവർക്ക് വളരെ സന്തോഷം നൽകും.
കഷ്ടകാലത്തിന് എന്റെ കയ്യിൽ മിസ്റ്റർ സോളോയുടെ ഫോൺ നമ്പർ ഇല്ലായിരുന്നു. കൊഹീമയിലെ സുഹൃത്ത് സജി Saji Manuel വഴി അദ്ദേഹത്തിന്റെ നമ്പർ സംഘടിപ്പിച്ചു. നെറ്റിൽ നിന്ന് നാഗാ ബൗൾ ബേക്കറിയുടെ നമ്പർ തപ്പിയെടുത്ത് നീറ്റല്ലോയുടെ നമ്പറും തരപ്പെടുത്തി.
കാരിക്കേച്ചർ അവർക്ക് രണ്ട് പേർക്കും അയച്ചു കൊടുത്തിട്ടുണ്ട്. അവരുടെ മറുപടി വരുമ്പോൾ ഇവിടെ അറിയിക്കാം.
സജീവേട്ടൻ മിക്കവാറും നാഗാലാൻഡിൽ ഒന്നോ രണ്ടോ വർഷം വന്ന് തങ്ങേണ്ടി വരും. ഇവിടെ കഷ്ടി 25ലക്ഷം പേരെ ഉള്ളൂ. അവരെ വരച്ച് തീർത്താൽ ഉടൻ മടങ്ങിപ്പോകാം.
തൃപ്പൂണിത്തുറ ഉത്സവത്തിന്റന്ന് നിന്നനിൽപ്പിൽ ഒരു ലക്ഷം പേരെ വരച്ച സജീവേട്ടന് 25 ലക്ഷം നാഗന്മാർ ചീള് കേസ് ആണ്.
നാഗപരമ്പര മുത്തപ്പാ, സജ്ജീവേട്ടനെ കാത്തോളണേ.
വാൽക്കഷണം:- ഈ യാത്ര എന്നിൽ നിന്ന് വിട്ടുപോയി മറ്റൊരു തലത്തിൽ സഞ്ചരിച്ച് ഭാഷയുടേയും ദേശത്തിന്റേയും അതിർവരമ്പുകൾ ഭേദിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വർഷത്തെ യാത്രയിൽ എനിക്കൊപ്പം വിനീതും Vineeth Edathil ഇത്തരത്തിൽ തൻ്റെ വരകളുമായി സഞ്ചരിച്ചിരുന്നു.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#motorhomelife
#dimapur
#caricature
#cartoon
#sajjivebalakrishnan
<fb:like href="http://niraksharan.in/?p=10546" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;