niraksharan (നിരക്ഷരൻ) » GIE (English)
ചബ്ബിമൂരയിൽ ബോട്ട് സവാരി GIE 2025-26. Day#81 – Feb 17)
<fb:like href="http://niraksharan.in/?p=10350" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പ്രാതലിന് മുന്നേ പഴയ രാജ്ബാരി കൊട്ടാരം കാണാൻ ചെന്നു. ഇന്നലെ വൈകീട്ട് സന്ദർശിച്ച ഗുണവതി ക്ഷേത്ര സമുച്ചയത്തിൽ നിന്ന് കഷ്ടി 2 കിലോമീറ്റർ മാറിയാണ് പഴയ രാജ്ബാരി കൊട്ടാരം ഉള്ളത്.
ഞങ്ങൾ ചെല്ലുമ്പോൾ അതിൻ്റെ ഗേറ്റ് തുറന്നിട്ടില്ല. ഗ്രില്ല് ഉള്ള മതിൽ ചാടിക്കടന്ന് അകത്ത് ചെന്നു. മാണിക്യ രാജവംശത്തിൻ്റെ 16-)ം നുറ്റാണ്ടിലെ കൊട്ടാരത്തിൻ്റെ തകർന്ന ഭാഗങ്ങളാണ് അകത്തുള്ളത്. നിർമിതി ചൂടുകട്ടകൾ കൊണ്ടാണ്. നിലവിൽ നിലവിൽ മേൽക്കൂര ഒന്നുമില്ല. എന്തായിരുന്നു മേൽക്കൂര എന്ന് നിശ്ചയവും ഇല്ല.
കൊട്ടാരത്തിന് വെളിയിൽ രബീന്ദ്രനാഥ ടാഗോറിൻ്റെ ഒരു പ്രതിമയും ഭുവനേശ്വരി ക്ഷേത്രവുമാണ് ഉള്ളത്. ടാഗോർ ഈയിടം സന്ദർശിക്കുകയും ഇവിടെ തങ്ങി സാഹിത്യസൃഷ്ടി നടത്തുകയും ചെയ്തിട്ടുണ്ടത്രേ! അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
പിന്നീട് ഞങ്ങൾ സൗത്ത് ത്രിപുരയിലേക്ക് നീങ്ങി. 54 കിലോമീറ്റർ മാറിയുള്ള ശ്യാം സുന്ദർ ടില ആയിരുന്നു ലക്ഷ്യം. പോകുന്ന വഴിക്ക് പ്രാതൽ കഴിച്ചു. അതിന് തൊട്ട് മുൻപായി ത്രിപുരയിലൂടെ കടന്നുപോകുന്ന ട്രോപിക് ഓഫ് കാൻസർ കാണാൻ സാധിച്ചു.
ആർക്കിയോളജി വകുപ്പിന്റെ സംരക്ഷണയിലുള്ള, ചുടുകട്ടകൾ കൊണ്ട് നിർമ്മിച്ച ഒരു പഴയ ബുദ്ധ സ്തൂപത്തിന്റെ അവശിഷ്ടങ്ങളാണ് ശ്യാം സുന്ദർ ടിലയിൽ ഉള്ളത്. വളരെ കുറച്ച് സന്ദർശകർ മാത്രം എത്തുന്ന ഒരിടമാണ് അത്. ഞങ്ങൾക്കു മുൻപ് ആരെങ്കിലും അവിടെ ചെന്നത് ഫെബ്രുവരി 13ന് ആണ്.
അവിടന്ന് ഒരു കിലോമീറ്റർ മാറിയാണ് ടാക്കുറാണി ടില. ഉത്ഘനനം ചെയ്തെടുത്ത പുരാതന ബുദ്ധ ശില്പങ്ങളാണ് അവിടെയും പ്രദർശിപ്പിച്ചിട്ടുള്ളത്. അതിനോട് ചേർന്നുള്ള മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത് ടെറാക്കോട്ടയിൽ തീർത്ത ശില്പങ്ങളാണ്. അതിന്റെയൊന്നും ഫോട്ടോ എടുക്കാൻ പാടില്ല എന്ന് പറഞ്ഞത് എനിക്ക് ശരിക്കും നീരസം ഉണ്ടാക്കി. ആഴ്ചയിൽ ഒരിക്കൽ രണ്ടുമൂന്ന് പേർ മാത്രം വന്നുപോകുന്ന ഒരു സ്ഥലത്തിന്റെ ചരിത്രം മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് എന്തൊരു വിഡ്ഢിത്തമാണ്.
അടുത്ത ലക്ഷ്യം മനു ബാങ്കുൾ എന്ന സ്ഥലത്തുള്ള മഹാമുനി പഗോഡ ആയിരുന്നു. ഒരു മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട്. ഒരു ബുദ്ധക്ഷേത്ര സമുച്ചയമാണ് അത്. സിദ്ധാത്ത, ടിസ, ബിപ്പാസി, സിഖി, വെസ്സാഭു, കകുസന്ധ, കസഭ, കൊങ്കമാന, ഗൗതമ എന്നിങ്ങനെ പലപല ബുദ്ധന്മാരെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അങ്ങോട്ടുള്ള റോഡിന്റെ ഇരുവശവും ആഡംബര പനകൾ വെച്ച് മോടി പിടിപ്പിച്ചിരിക്കുന്നു. അതി മനോഹരമായ ഒരു പാതയാണ് അത്.
ചബ്ബിമൂര എന്ന സ്ഥലത്തേക്ക് അവിടന്ന് 2:30 മണിക്കൂർ യാത്രയുണ്ട്. 89 കിലോമീറ്റർ ദൂരം. ഗോമതി നദിയുടെ ഇരുവശങ്ങളിൽ ഉള്ള കുത്തനെയുള്ള പാറകളിൽ ചിലതിൽ 15-16 നുറ്റാണ്ടുകളിൽ ചെയ്തിരിക്കുന്ന വലിയ കൊത്തുപണികളാണ് ഇവിടത്തെ പ്രധാന ആകർഷണം. നാല് കിലോമീറ്ററോളം മാറി ആ മലയിടുക്കിലുള്ള ചെറിയൊരു ഗുഹയാണ് മറ്റൊരു ആകർഷണം. ഇത് രണ്ടും കാണണമെങ്കിൽ 2800 രൂപ കൊടുത്ത് ബോട്ടിൽ ഗോമതിയിലൂടെ സഞ്ചരിക്കണം.
അത് ഗംഭീരമായ ഒരു ബോട്ട് സവാരി ആയിരുന്നു. നദിയിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും സഞ്ചരിക്കുമ്പോൾ പുറത്തുള്ളതിനേക്കാളും താപമാനം വളരെ കുറവായിരുന്നു. രണ്ടു മണി സമയത്ത് പോലും നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിച്ച നല്ലൊരു ദിവസമായിരുന്നു ഇന്ന്. വൈകീട്ട് കുമാർഗാട്ടിൽ ചെന്ന് തങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. നാലര മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട്. റോഡ് വളരെ മോശം. ആ സമയത്തിനുള്ളിൽ ഇരുട്ട് വീഴുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഒന്നര മണിക്കൂർ ആ വഴിക്ക് നീങ്ങി തെലിയംപുര എന്ന സ്ഥലത്തുള്ള സ്വാഗത് എന്ന ഒരു ചെറിയ ഹോട്ടലിൽ തങ്ങി. അതിന് തൊട്ടടുത്തുള്ള ഒരു ചെറിയ ചായക്കടയിൽ നിന്ന് അത്താഴം കഴിച്ചു.
നാളെ ഉനക്കോടിയിലേക്കാണ് യാത്ര.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#Tripura
#northeastindia
#northeast
#chabimura
#shyamsundertila
#takkuranitila
<fb:like href="http://niraksharan.in/?p=10350" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ത്രിപുര സുന്ദരി (ഉദയ്പൂർ) GIE 2025-26. Day#80 – Feb 16)
<fb:like href="http://niraksharan.in/?p=10353" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ത്രിപുരയിൽ ചെന്നാൽ ത്രിപുര സുന്ദരിയെ കാണാതെ മടങ്ങാൻ പറ്റില്ലല്ലോ. ഇന്ന് അതിനായുള്ള യാത്രയായിരുന്നു. വിശദമാക്കാം.
പ്രാതലിന് ശേഷം തലസ്ഥാന നഗരിയായ ആഗർത്തലയോട് വിടപറഞ്ഞ് ബോക്സാനഗറിലേക്ക് യാത്രയായി. 30 കിലോമീറ്റർ ദൂരം ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്.
6 മുതൽ 12 വരെയുള്ള നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ബുദ്ധ മോണാസ്ട്രിയും അതിനോട് ചേർന്നുള്ള നിർമ്മിതികളുമാണ് ബോക്സാ നഗറിലെ ആകർഷണം. ആസ്സാമിലെ അഹോം കാലഘട്ടത്തിലേത് പോലെ ചുടുകൾ കൊണ്ടാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. തറപ്പൊക്കത്തിന് മുകളിലുള്ള ഭാഗങ്ങൾ പലതും തകർന്നു വീണിരിക്കുന്നു. ഒരു സ്തൂപം ഉണ്ടായിരുന്ന ഭാഗത്ത് മാത്രം അല്പം ഉയരത്തിൽ നിർമിതികൾ നിലനിൽക്കുന്നുണ്ട്. ആർക്കിയോളജിയുടെ സംരക്ഷണത്തിലാണ് നിലവിൽ ഈ പുരാവസ്തു സ്മാരകങ്ങൾ.
അടുത്ത ലക്ഷ്യം ആദ്യം നീർമഹൽ ആയിരുന്നു.
* ബോക്സാ നഗറിൽ നിന്ന് 35 കിലോമീറ്റർ മാറിയാണ് നീർമഹൽ നിലകൊള്ളുന്നത്.
* പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വെള്ളത്തിന് നടുവിലാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.
* കിഴക്കൻ ഇന്ത്യയിലെ ഒരേയൊരു വാട്ടർ പാലസ് ആണ് ഇത്.
* ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടർ പാലസും ഇതുതന്നെ.
* 20 മിനിറ്റോളം രുദ്രാസാഗർ തടാകത്തിലെ വെള്ളത്തിലൂടെ തുഴഞ്ഞ് വേണം കൊട്ടാരത്തിലേക്ക് എത്താൻ. 350 രൂപയാണ് ആ വഞ്ചി സവാരിക്ക് ഈടാക്കിയത്.
* ഹിന്ദു – മുഗൾ വാസ്തുശില്പാ സമ്മേളനമാണ് ഈ കൊട്ടാരത്തിന്റെ നിർമിതിയിൽ കാണാനാവുക.
* 1930ൽ മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ ആണ് ഈ വേൽക്കാല കൊട്ടാരം രുദ്രാസാഗർ തടാകത്തിന് നടുവിൽ നിർമ്മിച്ചത്.
* കിടപ്പ് മുറികൾ, ഉല്ലാസ മുറികൾ, ഡർബാർ ഹാൾ, ഡാൻസ് മുറികൾ, പരാതി മുറി എന്നിങ്ങനെ ധാരാളം മുറികളും തുറന്ന ജാളികളും ഉള്ള ഗംഭീരമായ ഒരു കൊട്ടാരമാണ് ഇത്.
കൊട്ടാരത്തിലേക്ക് വഞ്ചിയിലുള്ള യാത്രയും സന്ദർശനവും തികച്ചും ഊർജ്ജ ദായകമായ ഒരു അനുഭവമായിരുന്നു.
തിരികെ തീരത്ത് എത്തിയ ഉടനെ അവിടെയുള്ള ധാരാളം റസ്റ്റോറന്റുകളിൽ ഒന്നിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു.
ഇനിയാണ് ത്രിപുരസുന്ദരിയെ കാണാനുള്ള യാത്ര. 40 കിലോമീറ്റർ ദൂരം 27 മിനിറ്റ് യാത്ര.
* ഉദയ്പൂരിലാണ് മാതാബാരി എന്നറിയപ്പെടുന്ന 500 വർഷം പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. (രാജസ്ഥാനിൽ എന്നത് പോലെ ത്രിപുരയിലും ഉദയപൂർ ഉണ്ട്.)
* ശിവന്റെ ആദ്യ ഭാര്യ ആയിരുന്ന സതീദേവിയുടെ വലത് കാൽപാദം ഇവിടെ വന്ന് വീണു എന്നാണ് ഐതിഹ്യം.
* A. D. 1501ൽ മഹാരാജ ധന്യ മാണിക്യ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.
* 51 ശക്തി പീഠങ്ങളിൽ ഒന്നാണ് ത്രിപുര സുന്ദരി. ആസാമിലെ ഗോഹാട്ടിയിലുള്ള കാമാഖ്യ ക്ഷേത്രമാണ് നോർത്ത് ഈസ്റ്റിലെ മറ്റൊരു ശക്തിപീഠം. രണ്ട് പ്രാവശ്യം അവിടം സന്ദർശിക്കാൻ അവസരം ഉണ്ടായിട്ടുണ്ട്. മൃഗബലി അടക്കമുള്ള കാര്യങ്ങൾ ഇന്നും തുടർന്ന് പോരുന്ന ഒരു ക്ഷേത്രമാണ് കാമാഖ്യ. ത്രിപുര സുന്ദരിയിൽ അത്തരം ഇല്ല എന്നാണ് തോന്നുന്നത്.
* ക്ഷേത്രത്തിനോട് ചേർന്ന് ചതുരാകൃതിയിലുള്ള വലിയ കുളം ഉണ്ട്. അവിടെ ആൾക്കാർ മീനിന് തീറ്റ കൊടുക്കുന്നത് പതിവാണ്.
ക്ഷേത്രത്തിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. സ്ത്രീ സന്ദർശകർ മിക്കവാറും പേർ ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് വന്നിരുന്നത്.
ത്രിപുര സുന്ദരിയിൽ നിന്ന് കഷ്ടി അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ചതുർദേശ് ദേവതാ ക്ഷേത്രമായിരുന്നു അടുത്ത ലക്ഷ്യം. അത് സാമാന്യം തിക്കും തിരക്കും പൂജയും ഉള്ള ക്ഷേത്രമാണ്. അവിടന്ന് നടക്കാവുന്ന ദൂരത്ത് ആർക്കിയോളജിയുടെ സംരക്ഷണത്തിൽ തിക്കും തിരക്കും ഇല്ലാത്ത മറ്റൊരു പുരാതന ക്ഷേത്ര സമുച്ചയമാണ് ഗുണവതി.
മഹാരാജ ഗോവിന്ദ മാണിക്യയുടെ റാണി ഗുണവതിയാണ് വിഷ്ണുവിൻ്റെ പേരിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. ചുടുകൾ കട്ടകൾ കൊണ്ടാണ് ഇതിന്റെ നിർമ്മിതി. അടുത്തടുത്ത് മൂന്ന് ക്ഷേത്രങ്ങൾ ഈ സമുച്ചയത്തിൽ ഉണ്ട്.
പകൽ സാമാന്യം നല്ല ചൂടുണ്ടായിരുന്നു. കൂടണയാനുള്ള സമയ ആയതുകൊണ്ട് ഹോട്ടൽ ഇംപീരിയലിൽ ചേക്കേറി.
രാത്രി തെരുവിലൂടെയുള്ള നടത്തവും അത്താഴവും കഴിഞ്ഞപ്പോൾ, ധാരാളം ഇടങ്ങൾ സന്ദർശിച്ച ദൈർഘ്യമുള്ള ഒരു ദിവസം അവസാനിക്കുകയായി.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#Tripura
#Northeast
#northeastindia
#neermahalpalace
#Neermahal
#tripurasundari
#tripurasundaritemple
#jaipur
#jaipurtripura
<fb:like href="http://niraksharan.in/?p=10353" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
അഗർത്തല GIE 2025-26. Day#79 – Feb 15)
<fb:like href="http://niraksharan.in/?p=10356" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കുമാർഘാട്ടിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ ദൂരമുണ്ട് ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലേക്ക്. മൂന്നേകാൽ മണിക്കൂർ സഞ്ചാരം.
രാവിലെ എട്ട് മണിയോടെ ഞങ്ങൾ പുറപ്പെട്ടു. പതിനൊന്നര മണിയോടെ എത്തുകയും ചെയ്തു. റോഡ് അവിടവിടെ പൊട്ടിയിട്ടുണ്ട് എന്നതൊഴിച്ചാൽ സാമാന്യം ഭേദപ്പെട്ടതാണ്. പക്ഷേ തലസ്ഥാന നഗരിയായ അഗർത്തലയിലെ റോഡ് സംസ്കാരം മോശമാണ്. ഇരുവശങ്ങളിലൂടെയും ഓവർടേക്ക് നടത്തും, മെലിഞ്ഞ ഓട്ടോറിക്ഷയ്ക്ക് (ടോട്ടോ) പുറമേ മോട്ടോർ ഘടിപ്പിച്ച സൈക്കിൾ റിക്ഷകളും സൈക്കിളുകളും കൂടെ ആകുമ്പോൾ ട്രാഫിക് തീരെ മോശമാകുന്നു. തട്ടാതെയും മുട്ടാതെയും ശ്രദ്ധിച്ച് ഓടിച്ചാൽ അവനവന് കൊള്ളാം.
നഗരത്തിലേക്ക് വന്ന് കയറിയ പാടെ ഞങ്ങൾ ഉജ്ജയ്ന്ത കൊട്ടാരത്തിലേക്ക് കയറി. 50 രൂപയാണ് പ്രവേശന ഫീസ്.
* മഹാരാജ രാധാകൃഷ്ണ മാണിക്യ ആണ് 1901ൽ ഈ കൊട്ടാരം നിർമ്മിച്ചത്.
* സർ അലക്സാണ്ടർ മാർട്ടിൻ ആണ്, ഒറ്റ നോട്ടത്തിൽ ഒരു കൊളോണിയൽ നിർമ്മിതിയെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ഈ കൊട്ടാരത്തിൻ്റെ ആർക്കിടെക്റ്റ്.
* അഗർത്തലയിൽ നിന്ന് 10 കിലോമീറ്റർ മാറി 1862 ൽ ബിജു മഹാരാജ് ആണ് യഥാർത്ഥ ഉജ്ജയ്ന്ത കൊട്ടാരം നിർമ്മിച്ചത്. 1897 ലെ ഭൂകമ്പത്തിൽ ആ കൊട്ടാരം തകർന്നു വീണു. പിന്നീടാണ് 1901ൽ നിലവിലുള്ള ഈ കൊട്ടാരം നിർമ്മിച്ചത്.
* കൊട്ടാരത്തിന് ഈ പേര് നൽകിയത് രവീന്ദ്രനാഥ ടാഗോർ ആണ്.
* 10 ലക്ഷം രൂപയ്ക്കാണ് കൊട്ടാരം 1862ൽ നിർമ്മിച്ചത്.
* 1972 ൽ 25 ലക്ഷം രൂപയ്ക്ക് ത്രിപുര സർക്കാർ ഈ കൊട്ടാരം വാങ്ങിച്ചു.
* 2011ൽ പുതിയ നിയമസഭാ മന്ദിരത്തിലേക്ക് മാറുന്നതുവരെ ഈ കൊട്ടാരത്തിൽ ആയിരുന്നു നിയമസഭ നടന്നിരുന്നത്.
* കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് ഇപ്പോൾ സ്റ്റേറ്റ് മ്യൂസിയം ഉൾക്കൊള്ളിച്ചിരിക്കുന്നു. മ്യൂസിയത്തിന് അകത്ത് ക്യാമറ അനുവദിക്കുന്നില്ല എന്നത് ഒരു ന്യൂനതയാണ്. ചരിത്രം എന്തിനിങ്ങനെ അടച്ച് പൂട്ടി വെക്കുന്നു?!
* കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് ഇപ്പോഴും ചില ഓഫീസ് കെട്ടിടങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
* മറ്റൊരു ഭാഗത്ത് നിലവിലെ രാജാവും കുടുംബവും താമസിക്കുന്നുണ്ട്. ആ രണ്ട് ഭാഗങ്ങളിലേക്കും പൊതുജനത്തിന് പ്രവേശനമില്ല.
കൊട്ടാരത്തിൽ നിന്ന് ഇറങ്ങി ഞങ്ങൾ ബംഗ്ലാദേശ് ബോർഡറിലേക്ക് ചെന്നു. അവിടെ രണ്ട് രാജ്യങ്ങളിലേയും സൈനികർ ചേർന്ന് നടത്തുന്ന ബീറ്റിങ് റിട്രീറ്റ് സെറിമണി ഉണ്ട്. അതിന്റെ സമയം തിരക്കാനാണ് ചെന്നത്. ‘നാലര മണിക്ക് വരൂ’ എന്ന് പറഞ്ഞ് സൈനികർ ഞങ്ങളെ മടക്കി.
തൊട്ടടുത്തുള്ള ‘കൽക്കത്ത 64′ എന്ന റസ്റ്റോറന്റിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം, 3 കിലോമീറ്റർ മാറിയുള്ള ഗെഡു മിയ മസ്ജിദിലേക്ക് നീങ്ങി.
* ഗെഡു മിയ എന്ന ഒരു ആനപ്പാപ്പാനാണ് ഈ പള്ളി നിർമ്മിച്ചത്.
* തുടക്കത്തിൽ പാപ്പാൻ ആയിരുന്നെങ്കിലും, പിന്നീട് അദ്ദേഹം ഒരു ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്.
* മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യയിൽ നിന്നും 1942ൽ ആഗർത്തല വിമാനത്താവളം നിർമ്മിക്കുന്നതിനുള്ള കരാർ ഇദ്ദേഹം നേടി.
* ഇതിൽ നിന്നും ലഭിച്ച ലാഭമുപയോഗിച്ചാണ് അദ്ദേഹം മനോഹരമായ ഈ പള്ളി പണിതത്.
* ഇൻഡോ-ഇസ്ലാമിക് ശൈലിയിലുള്ള വാസ്തുവിദ്യയാണ് ഈ പള്ളിയുടേത്.
* മിനാരങ്ങളും താഴികക്കുടങ്ങളും പള്ളിയെ മനോഹരമാക്കുന്നു.
* ഇറക്കുമതി ചെയ്ത മാർബിൾ കൊണ്ട് മനോഹരമായ കൊത്തുപണികൾ കൊത്തുപണികൾ ഇവിടെ കാണാം.
പള്ളിയിൽ നിന്ന് ജഗന്നാഥ ക്ഷേത്രത്തിലേക്ക് തിരിച്ചു. ഉജ്ജയ്ന്ത കൊട്ടാരത്തിനോട് തൊട്ടുചേർന്നാണ് ഈ ക്ഷേത്രം. അത് മുൻപേ അറിയാത്തതുകൊണ്ട് കുറച്ചു സമയം ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അതിൻ്റെ വില നൽകേണ്ടിയും വന്നു.
ക്ഷേത്രത്തിൽ നിന്ന് വീണ്ടും ബംഗ്ലാദേശ് ബോർഡർ എത്തി അവിടെ തിരിച്ചറിയൽ രേഖകൾ നൽകി ബംഗ്ലാദേശിൻ്റെ ഭാഗത്തേക്ക്‌ എത്തിയപ്പോഴേക്കും അവിടെ ബീറ്റിങ് റിട്രീറ്റ് സെറിമണി കഴിഞ്ഞിരുന്നു. ഞങ്ങൾക്കത് വലിയ നിരാശയായി. എങ്കിൽപ്പിന്നെ നാളെ ഇതേ സമയത്ത് വീണ്ടും വരാം എന്ന് തീരുമാനിച്ചപ്പോൾ, ഈ പരിപാടി ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് ഉള്ളത് എന്ന വിവരമാണ് കിട്ടിയത്. അത് കൂടുതൽ നിരാശയുണ്ടാക്കി. ഇനിയൊരിക്കൽ അഗർത്തലയിൽ വരുന്നുണ്ടെങ്കിൽ ശനിയോ ഞായറോ തന്നെ എത്തണം. അതിർത്തിയിലെ ഈ പരിപാടി എങ്ങനെയെങ്കിലും കാണണം എന്നുറച്ച് നിരാശയോടെ മടങ്ങി.
രാത്രി തങ്ങാൻ അനുരാഗ് എന്ന ഹോട്ടലിൽ ആണ് മുറി സംഘടിപ്പിച്ചത്. നഗരത്തിലെ വളരെ തിരക്കു പിടിച്ച ഒരു ഇടമാണിത്. ആ തെരുവിൽ നിന്ന് തന്നെ അത്താഴം കഴിച്ചു.
പകൽ മുഴുവൻ അത്യാവശ്യം ചൂടുണ്ടായിരുന്നു. തണുപ്പിൻ്റെ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. എത്രയും പെട്ടെന്ന് നോർത്ത് ഈസ്റ്റ് സന്ദർശനം കഴിച്ച് മടങ്ങണം എന്നുള്ള സൂചന കൂടെയാണ് ഇത്. ചൂട് കാലത്ത് ഇങ്ങനെയൊരു യാത്ര എന്റെ പദ്ധതിയിൽ ഇല്ല.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeast
#northeastindia
#Agartala
#Tripura
#BangladeshBorder
<fb:like href="http://niraksharan.in/?p=10356" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ത്രിപുരയിൽ GIE 2025-26. Day#78 – Feb 14)
<fb:like href="http://niraksharan.in/?p=10359" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
രാവിലെ 8 മണിയോടെ ലെങ്പൂയ് എയർപോർട്ടിൻ്റെ മുന്നിലെ റസ്റ്റോറൻ്റുകളിൽ ഒന്നിൽ നിന്ന് പ്രാതൽ കഴിച്ച ശേഷം ലെങ്പൂയിയോട് വിട പറഞ്ഞു.
നോർത്ത് ഈസ്റ്റിൽ ഇതുവരെ ഞാൻ സന്ദർശിക്കാത്ത ത്രിപുര സംസ്ഥാനത്തിലേക്കാണ് യാത്ര. ലക്ഷ്യം കുമാർഘാട്ട് എന്ന പട്ടണമാണ്.
193 കിലോമീറ്റർ സഞ്ചരിക്കാൻ 06:18 മണിക്കൂർ സമയം എന്ന് ഗൂഗിൾ മാപ്പിൽ കാണിക്കുമ്പോൾ റോഡ് ചിലയിടങ്ങളിലെങ്കിലും മോശമാണെന്ന് ഊഹിക്കാം.
ആ ഊഹം തെറ്റിയില്ല. മമിത് ജില്ലയിലേക്ക് കടന്നതും റോഡ് മോശമായി. മലഞ്ചെരുവകളിലൂടെയുള്ള സഞ്ചാരം ദുർഘടമായി. എതിരെ ഒരു വാഹനം വന്നാൽ ഒതുക്കി കൊടുക്കാൻ ബുദ്ധിമുട്ടായി. ഒരിടത്ത് ഇളകി കടക്കുന്ന റോഡിൽ മുകളിലേക്ക് കയറാൻ പറ്റാതെ ഭാഗി കുരുങ്ങി നിന്നു. അരുണാചലിലെ അനീനി എന്ന സ്ഥലത്ത് പോയപ്പോൾ ഉണ്ടായ സമാന അനുഭവം ഓർമ്മ വന്നു. ഒരു സംസ്ഥാനത്തിൻ്റെ തലസ്ഥാനത്ത് (മിസോറാം-ഐസ്വാൾ) നിന്ന് മറ്റൊരു സംസ്ഥാനത്തിൻ്റെ തലസ്ഥാനത്തേക്കുള്ള (ത്രിപുര- അഗർത്തല) വഴിയാണ് ഇത്രയും മോശമായി നിലകൊള്ളുന്നത് എന്നത് ഖേദകരമാണ്.
രണ്ട് മണിയോടെ ത്രിപുരയിലേക്ക് കടന്നു. ഈയവസരത്തിൽ മൂന്ന് കാര്യങ്ങൾ സൂചിപ്പിക്കാനുണ്ട്.
1. മിസോറാമിൽ നിന്ന് നേരിട്ടല്ല ത്രിപുരയിലേക്ക് കടക്കുന്നത്. മിസോറാമിൽ നിന്ന് ആസാമിലേക്ക് കടന്ന് അൽപ്പ ദൂരം ആസാമിലൂടെ സഞ്ചരിച്ച ശേഷം ആസ്സാമിൽ നിന്നാണ് ത്രിപുരയിലേക്ക് കടന്നത്. (ചിത്രം 2 നോക്കുക.)
2. മിസോറാമിൽ ഇത്രയും ദിവസം തങ്ങിയതും സഞ്ചരിച്ചതും ILP എടുക്കാതെയാണ്. ILP യുടെ ഓൺലൈൻ ഫോമിൽ ടൂറിസ്റ്റുകൾ Itinerary നിർബന്ധമായും കൊടുക്കേണ്ടതുണ്ട്. എന്നെപ്പോലെ നിർദ്ദിഷ്ട പദ്ധതി ഇല്ലാതെ സഞ്ചരിക്കുന്നവർ ഈ സന്ദർഭത്തിൽ എന്ത് ചെയ്യണമെന്നാണ്? അതുകൊണ്ട് ILP ഫോം പൂർത്തിയാക്കാണോ എടുക്കാനോ കഴിഞ്ഞില്ല. നേരിട്ട് ILP എടുക്കാൻ പറ്റുന്ന ഏതെങ്കിലും ചെക്ക് പോസ്റ്റിൽ വാഹനം നിർത്തേണ്ടി വന്നില്ല. എവിടെ വെച്ചെങ്കിലും പിടിക്കപ്പെട്ടാൽ അപ്പോൾ നേരിടാം എന്ന തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. ഇത്തരം ന്യൂനതകൾ സർക്കാർ പരിഹരിക്കുകയാണ് വേണ്ടത്. ഇതിൻ്റെ പേരിൽ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ല.
3. ത്രിപുരയിലേക്ക് ഭാഗി കടക്കുന്നതോടെ ഞാൻ വാഹനമോടിച്ച് സഞ്ചരിക്കുന്ന പതിനെട്ടാമത്തെ സംസ്ഥാനമാകുന്നു ഇത്.
നാല് മണിയോടെ ത്രിപുരയിലെ കുമാർഘാട്ട് എന്ന പട്ടണത്തിലെത്തി. എലൈറ്റ് പാർക്ക് എന്ന ഹോട്ടലിൽ മുറിയെടുത്തു. അത്താഴവും അവരുടെ റസ്റ്റോറൻ്റിൽ നിന്ന് തന്നെ കഴിച്ചു.
ഈ സീസണിൽ തണുത്ത കാലാവസ്ഥയിലുള്ള GIE സഞ്ചാരം ഇതോടെ തീരുകയാണ്. ഇവിടെ താപമാനം 20 ഡിഗ്രി ആണ്. രാത്രി അത് 15 ലേക്ക് പോകുന്നുണ്ടെങ്കിലും എനിക്കിപ്പോൽ അതൊന്നും ഒരു തണുപ്പേയല്ല.
നാളെ ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലേക്കാണ് യാത്ര.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#Mizoram
#Tripura
#KUMARGHAT
<fb:like href="http://niraksharan.in/?p=10359" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മിസോറാം സംസ്ഥാന മ്യൂസിയം GIE 2025-26. Day#77 – Feb 13)
<fb:like href="http://niraksharan.in/?p=10362" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
റേയ്ക്ക് ട്ലാങ്ങിൽ മേഘ കിടക്ക കണ്ട് അജുവും മിനിയും ബീബിളും തിരികെയെത്തുമ്പോൾ ഞാൻ ലെങ്പൂയ് വിമാനത്താവളത്തിന്റെ പരിസരത്ത് നിന്ന് ഭാഗിയുമായി അവർക്കൊപ്പം ചേരാം എന്നായിരുന്നു ഇന്നത്തെ പദ്ധതി.
അത് പ്രകാരം രാവിലെ അജു വിളിച്ചു. മോശം വാർത്തയാണ് അജുവിന് പറയാനുണ്ടായിരുന്നത്. അവരുടെ കഷ്ടകാലത്തിന് ഇന്ന് രാവിലെ മേഘ കിടക്ക ഉണ്ടായിരുന്നില്ല. കാലാവസ്ഥയെ ചുറ്റിപ്പറ്റി നിൽക്കുന്ന കാര്യങ്ങളാണല്ലോ കാറ്റും മഴയും വെയിലും മേഘ കിടക്കയും ഒക്കെ. അത് നമ്മൾ ഉദ്ദേശിക്കുന്ന പോലെ ലഭിക്കണമെന്നില്ല.
എന്തായാലും അവർ താഴത്ത് എത്തിയപ്പോൾ ഞാൻ അവർക്കൊപ്പം ചേർന്നു. ഞങ്ങളുടെ വാഹനങ്ങൾ മിസോറാമിൻ്റെ തലസ്ഥാനമായ ഐസ്വാളിൽ നിന്ന് 5 കിലോമീറ്റർ മാറി റോഡ് അരികിൽ പാർക്ക് ചെയ്തശേഷം ടാക്സി പിടിച്ച് ഞങ്ങൾ ഐസ്വാൾ നഗരത്തിലേക്ക് വീണ്ടും ചെന്നെത്തി. ഐസ്വാൾ പട്ടണത്തിൽ സ്വന്തം വാഹനം ഓടിച്ചു പോകില്ല എന്ന് തീരുമാനമെടുത്തതായി മുൻപ് സൂചിപ്പിച്ചിരുന്നല്ലോ.
വീണ്ടും തലസ്ഥാനത്തേക്ക് പോകുന്നത്, ആദ്യം പോയപ്പോൾ സമയക്കുറവ് കാരണം മാറ്റി നിർത്തിയ മിസോറാം സ്റ്റേറ്റ് മ്യൂസിയം കാണാനാണ്. മിസോറാമിൽ വരുന്നവർ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് സ്റ്റേറ്റ് മ്യൂസിയം. മിസോറാമിന്റെ ചരിത്രപരവും സാംസ്കാരികവുമായ ഒരുപാട് കാര്യങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
പഴയകാലത്ത് ഉപയോഗിച്ചിരുന്ന മുള കൊണ്ടുള്ള വസ്തുക്കൾ, ഉപകരണങ്ങൾ, തുണിത്തരങ്ങൾ ആയുധങ്ങൾ, മൃഗങ്ങളുടെ അസ്ഥികളും തലയോട്ടികളും, സ്റ്റഫ് ചെയ്ത പക്ഷിമൃഗാദികൾ, എന്നിങ്ങനെ ധാരാളം കാര്യങ്ങൾ മൂന്നു നിലയിലുള്ള കെട്ടിടത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 30 രൂപയാണ് പ്രവേശന ഫീസ്. ക്യാമറ ഉപയോഗിക്കുന്നതിന് തടസ്സമില്ല.
ശത്രുക്കളുടെ തല കൊയ്യാൻ ഉപയോഗിച്ചിരുന്ന പ്രത്യേക തരം ദാവു (കത്തി), 1884 മുതൽ 1961 വരെ മിസോറാമിൽ ജീവിച്ചിരുന്ന മിസോറാമിലെ ഏറ്റവും ഉയരം (6’9″) ഉണ്ടായിരുന്ന തുംപങ്ക എന്ന വ്യക്തിയുടെ തുടയെല്ല് എന്നീ പ്രദർശനങ്ങളാണ് എന്നെ കൂടുതൽ ആകർഷിച്ചത്.
മ്യൂസിയത്തിൽ നിന്നിറങ്ങിയശേഷം ബാര മാർക്കറ്റ് സന്ദർശിക്കുക എന്നതായിരുന്നു ലക്ഷ്യം. ആദ്യം പോയപ്പോൾ ബാര മാർക്കറ്റിന്റെ പരമ്പരാഗത ഇടങ്ങൾ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. സൂപ്പർമാർക്കറ്റുകൾ പോലുള്ള പുതിയ സ്ഥലങ്ങളിലാണ് അന്ന് ഞങ്ങൾ ചെന്ന് പെട്ടത്. എന്തായാലും ഇപ്രാവശ്യം മാർക്കറ്റിന്റെ ബാക്കിയുള്ള ഭാഗങ്ങൾ കൂടെ കാണാൻ സാധിച്ചു.
ബാര മാർക്കറ്റിൽ ചുറ്റിയടിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങളുണ്ട്.
* അതൊരു വലിയ മാർക്കറ്റാണ്. ഒരു സംസ്ഥാനത്തിന്റെ പ്രൗഢിക്ക് ചേർന്നത് തന്നെ.
* മണിപ്പൂരിൻ്റെ തലസ്ഥാനമായ ഇംഫാലിലെ ഇമാ മാർക്കറ്റിനോട് കിടപിടിക്കുന്നതാണ് ബാര മാർക്കറ്റ്.
* ഇമാ മാർക്കറ്റിൽ സ്ത്രീകൾക്ക് മാത്രമാണ് കച്ചവടത്തിന് അനുമതി. ഭാരം മാർക്കറ്റിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കച്ചവടം ചെയ്യാം.
* പക്ഷേ കച്ചവടം ചെയ്യുന്ന ആണുങ്ങൾ 10% ത്തിൽ താഴെയേ വരൂ. ഈ സംസ്ഥാനത്തും സ്ത്രീകൾ തൊഴിൽ ചെയ്യുന്നതിന്റെ ആധിക്യം ഇത് സൂചിപ്പിക്കുന്നു. പുരുഷന്മാർ പൊതുവേ ഉഴപ്പന്മാരാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ബാര മാർക്കറ്റിൽ നിന്ന് അത്യാവശ്യം സോവനീറുകൾ വാങ്ങി ഞങ്ങൾ ലെങ്പൂയ് വിമാനത്താവളത്തിന്റെ പരിസരത്തേക്ക് നീങ്ങി. ഇന്നലെ രാത്രി ഭാഗിയും ഞാനും തങ്ങിയ ടൂറിസ്റ്റ് ലോഡ്ജിലെ ഡോർമിറ്ററിയിൽ അജുവും മിനിയും ബീബിളും തങ്ങുന്നു. ഞാൻ അവരുടെ വളപ്പിൽ ഭാഗിക്കുള്ളിൽ ഉറങ്ങും.
നാളെ രാവിലെ ഞങ്ങൾ മിസോറാമിനോട് വിട പറയുകയാണ്.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#mizoramstate
#niraksharan
#mizoramstatemuseum
#museumsofindia
#museum
#northeastindia
#northeast
#Mizoram
<fb:like href="http://niraksharan.in/?p=10362" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ലെങ്പൂയ് (GIE 2025-26. Day#76 – Feb 12)
<fb:like href="http://niraksharan.in/?p=10365" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്ന് വെസ്റ്റ് ഫൈലിങിനോട് വിട പറയുന്ന ദിവസമാണ്. നാട്ടിൽ നിന്ന് ആരെങ്കിലും ഈ മലമൂട്ടിൽ എത്തി നാലു ദിവസം ഒപ്പം ചിലവഴിച്ചതിന്റെ സന്തോഷം എന്നതുപോലെ, അവരെ പിരിയുമ്പോൾ ഉമയ്ക്ക് സങ്കടവും ഉണ്ട്.
രാവിലെ പ്രാതൽ കഴിക്കുമ്പോൾ “നിങ്ങൾ എന്നോട് യാത്ര പറയാതെ പോയാൽ മതി. അതെനിക്ക് സങ്കടമാവും.” എന്നാണ് ഉമ പറഞ്ഞത്.
നാല് ദിവസത്തെ ആതിഥേയത്വത്തിന് നന്ദി ഉമ. പിരിയുന്നതിൽ ഞങ്ങൾക്കും സങ്കടമുണ്ട്. പക്ഷേ ഞാൻ പലപ്പോഴും, പി.പത്മരാജൻ എന്ന പപ്പേട്ടനെ കടമെടുത്ത് പറഞ്ഞിട്ടുള്ളത് പോലെ, ദേശാടനക്കിളികൾ കരയാൻ പാടില്ലല്ലോ.
എന്നിട്ടും ഞങ്ങൾ യാത്ര പറഞ്ഞ് തന്നെ ഇറങ്ങി. ലെങ്പൂയ് വിമാനത്താവളത്തിലേക്കാണ് യാത്ര. വൈകിട്ട് 3:00 മണിയോടെ തിരുവനന്തപുരത്ത് നിന്ന് ഡൽഹി വഴി മിനിയും ബീബിളും എത്തും. അവരെ എയർപോർട്ടിൽ ചെന്ന് അജു സ്വീകരിക്കും. ഞാൻ പാതിവഴിയിൽ അവരെ കാത്തുനിൽക്കും. അവർ എത്തിയാൽ എല്ലാവരും കൂടെ റെയ്ക്ക് ട്ലാങിലേക്ക് (Reiek Tlang) പോകാനാണ് പദ്ധതി.
മിസോറാമിൽ മേഘക്കിടക്ക (cloud bed) കാണാൻ പറ്റുന്ന സ്ഥലങ്ങളിൽ ഒന്നാണ് റേയ്ക്ക് ട്ലാങ്. ഞങ്ങൾ ഒരുമിച്ചുള്ള യാത്ര ഇന്ന് മുതൽ തുടരുന്നു.
വെസ്റ്റ് ഫൈലിങ്ങിൽ ഗ്യാസ് സ്റ്റേഷനുകൾ ഇല്ല. ലിറ്ററിന് 120 രൂപ നിരക്കിൽ കുപ്പിയിൽ പെട്രോൾ വാങ്ങാൻ കിട്ടും. കഴിഞ്ഞ ദിവസങ്ങളിൽ അജു 12 ലിറ്റർ പെട്രോൾ അത്തരത്തിൽ വാങ്ങിയിട്ടുണ്ട്.
വഴിയിൽ ദപ്ച്ചുവാ (Dapchhuah) എന്ന സ്ഥലത്ത് ടുട്ട് നദിക്ക് കുറുകെയുള്ള പാലത്തിൽ ഒരു കാഴ്ച കണ്ടു. ചെറിയ പ്ലാസ്റ്റിക്‌ പൊതികളിൽ മിഠായി പോലെയുള്ള ഭക്ഷ്യവസ്തുക്കൾ വച്ചിട്ടുണ്ട്. ഒരു പൊതിക്ക് പത്ത് രൂപയാണ് വില. പണം നിക്ഷേപിക്കാനുള്ള കുടുക്ക തൊട്ടടുത്ത് തന്നെ ഉണ്ട്. പൈസ അതിനകത്തിട്ട് ആവശ്യമുള്ള ഭക്ഷണപ്പൊതി എടുക്കാം. അല്പം സത്യസന്ധത ആവശ്യമുള്ള കാര്യമാണ് ഇത്.
താഴെ നദിയിൽ തുടിച്ച് പുളക്കുന്ന വലിയ മീനുകൾ ഉണ്ട്. മീനുകൾക്കുള്ള തീറ്റയാണ് പൊതികളിലുള്ളത്. ഡിസംബർ മാസത്തിൽ മാത്രം പിടിക്കുന്ന മെഷീർ എന്ന സംരക്ഷിത മത്സ്യമാണ് അത്. ഒഴുക്കുള്ള ജലത്തിലാണ് ഇത് കൂടുതലായും ഉണ്ടാവുക. ഓരോന്നിനും എട്ട് കിലോഗ്രാമിൽ അധികം തൂക്കം വരും. പൈസ കുടുക്കയിലിട്ട് മീനുകൾക്ക് ഭക്ഷണം നൽകിയശേഷം അവിടന്ന് യാത്ര തുടർന്നു.
പാലത്തിന്റെ ഒരു വശത്ത് സാമാന്യം ഭേദപ്പെട്ട ഒരു പച്ചക്കറി മാർക്കറ്റ് ആണ്. അവിടന്ന് നാരങ്ങ വാങ്ങി. മിസോറാമിൽ നാരങ്ങയ്ക്ക് വലിയ വിലയാണ്. 10 നാരങ്ങയ്ക്ക് 200 രൂപ. 150 ഗ്രാം പച്ചമുന്തിരിക്ക് 100 രൂപ. ഇങ്ങനെയാണ് നിരക്കുകൾ.
അജു എയർപോർട്ടിലേക്ക് പോയി. ആ സമയത്ത്, റെയ്ക്ക് റൂട്ടിലേക്ക് ഞാനൊന്ന് കടന്നു നോക്കി. റോഡ് മോശം, വളവും തിരിവും നിർലോഭം, വീതി കുറവ്. 30 കിലോമീറ്റർ സഞ്ചരിക്കാൻ 01:45 മണിക്കൂർ വേണം. ഗൂഗിൾ മാപ്പ് വഴി തെറ്റിച്ച് എന്നെ അപകടം പിടിച്ച ഒരു റൂട്ടിൽ കൊണ്ടുചെന്ന് കയറ്റുകയും ചെയ്തു. അതോടെ എന്റെ ആത്മവിശ്വാസം പോയി.
റെയ്ക്കിൽ ചെന്ന് മേഘക്കിടക്ക കാണുന്ന പദ്ധതി ഞാൻ ഉപേക്ഷിച്ചു. മിനിയും ബീബിളും അജുവും റെയ്ക്കിയിലേക്ക് തിരിച്ചു. അവസാനത്തെ കുറച്ചു ദൂരം അവർക്ക് ഇരുട്ടത്ത് സഞ്ചരിക്കേണ്ടി വരും. അത്തരം വഴികളിലൂടെയെന്നല്ല, ആറ് വരി ദേശീയ പാതകളിൽ പോലും ഇരുട്ടത്ത് സഞ്ചരിക്കാൻ ഞാൻ ഒരുക്കമല്ല. ഈ യാത്രയിൽ അതാണ് പോളിസി.
ലെങ്പൂയ് എയർപോർട്ടിന് സമീപമുള്ള ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് അതിന്റെ പരിസരത്ത് ഞാൻ ഭാഗിയെ ഒതുക്കി. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് വീണ്ടും ഭാഗിയിൽ ഉറങ്ങാൻ പോകുന്നത്.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeast
#Mizoram
#feedingfish #tutriver
#feedingfishes
#northeastindia
#lengpuiairport
<fb:like href="http://niraksharan.in/?p=10365" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഡമ്പ ഗ്രാമം (GIE 2025-26. Day#75 – Feb 11)
<fb:like href="http://niraksharan.in/?p=10368" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
രാവിലെ വെസ്റ്റ് ഫൈലിങിലെ തെരുവിൽ ഒന്നിൽ വെള്ളം ശേഖരിച്ചിട്ടുള്ള ടാങ്കിന് സമീപമെത്തി ഭാഗിയെ കഴുകി വൃത്തിയാക്കി; തുണികൾ അലക്കി. ഗ്രാമങ്ങളിൽ പലയിടത്തും ഇത്തരം വാട്ടർ ടാങ്കുകളുടെ പരിസരത്താണ് ഗ്രാമവാസികളുടെ അലക്കും കുളിയും ഒക്കഞ നടക്കുന്നത്.
11 മണിയോടെ വെസ്റ്റ്‌ ഫൈലങിൽ നിന്ന് ഉമയ്ക്കും അജുവിനും ഒപ്പം അജുവിൻ്റെ കാറിൽ ഡമ്പയിലേക്ക് (Dambarangpui) തിരിച്ചു. 30 കിലോമീറ്റർ ദൂരം; ഒരു മണിക്കൂർ യാത്ര. വഴിയ്ക്ക് തെരേയ് (Teirei) എന്ന സ്ഥലത്ത് നിന്ന് ഉമയുടെ സഹപ്രവർത്തക ബോലിയെ (Lalrawngbawli) കൂടെക്കൂട്ടി. ഡമ്പയിൽ ബോലിയായിരുന്നു ഞങ്ങളുടെ ഗൈഡ്.
ഡമ്പയിൽ കാണാനുള്ളത് ഡമ്പ ടൈഗർ റിസർവ്വും ഡമ്പ ഗ്രാമവുമാണ്. ടൈഗർ റിസർവ്വിൻ്റെ കവാടത്തിന് ഉള്ളിലേക്ക് കടന്നില്ല. അതിന് പല കാരണങ്ങളുണ്ട്. അങ്ങോട്ട് പോകണമെങ്കിൽ അനുമതി മുൻകൂട്ടി എടുക്കണം. കൂടെ വരാൻ
ഗൈഡിനെ ഏർപ്പാടാക്കണം. അകത്ത് കടന്നാൽ നടന്ന് കാണാനേ വകുപ്പുള്ളൂ. വാഹനത്തിൽ സഫാരിയില്ല. കടുവയേയോ കാര്യമായി ഏതെങ്കിലും മൃഗങ്ങളേയോ കാണാൻ കിട്ടില്ല എന്നാണ് തദ്ദേശവാസികളുടെ അഭിപ്രായം. അഥവാ മൃഗങ്ങൾ വന്നാൽ, നടന്ന് പോകുന്നവരുടെ സുരക്ഷയ്ക്ക് എന്തുവില?
ഞങ്ങൾ ഡമ്പ ടൈഗർ റിസർവ്വിൻ്റെ കവാടത്തിൻ്റെ മുന്നിൽ നിന്ന് പടങ്ങൾ എടുത്ത ശേഷം മുന്നോട്ട് നീങ്ങി. പോകുന്ന വഴിക്കുള്ള കാര്യങ്ങളും കാഴ്ച്ചകളും ബോലി വിശദീകരിച്ചുകൊണ്ടിരുന്നു. ബ്രൂ എന്ന ഗോത്രവർഗ്ഗക്കാരിയാണ് ബോലി. ഈ പ്രദേശത്ത്, മിസോ, ചക്ക്മ, ബ്രൂ, ബർമീസ് എന്നീ ഗോത്രവർഗ്ഗക്കാരാണ് ഉള്ളത്. മ്യാൺമാറിർ നിന്ന് കുടിയേറി വന്നവരാണ് ബർമീസ്.
മിനിയാന്ന് വെറോണിക്ക പറഞ്ഞ് തന്നത് മിസോ ഗോത്രവർഗ്ഗകാരുടെ വിവാഹ സംബന്ധിയായ ചടങ്ങുകൾ ആയിരുന്നെങ്കിൽ, ഇന്ന ബോലി ബ്രൂ ഗോത്രവർഗ്ഗത്തിൻ്റെ വിവാഹ രീതികൾ പറഞ്ഞുതന്നു. മുപ്പത് വയസ്സുകാരിയായ ബോലി വിവാഹിതയല്ല. വിവാഹം കഴിക്കാൻ അവൾ ഉദ്ദേശിക്കുന്നുമില്ല. മിസോറാമിലെ (പൊതുവെ നോർത്ത് ഈസ്റ്റിലെ) പുരുഷന്മാർ അലസന്മാരും ജോലി ചെയ്യുന്ന കാര്യത്തിൽ പിന്നാക്കവുമാണ്. ജോലി ചെയ്യാനും കുട്ടികളെ പ്രസവിക്കാനും എല്ലാവർക്കും വെച്ചുവിളമ്പി കഷ്ടപ്പെടാനും എന്തിന് മെനക്കെടണം എന്നാണ് ബോലിയുടെ ചോദ്യം.
ഡമ്പ ഗ്രാമത്തിൽ ഉമയുടെ മറ്റൊരു സഹപ്രവർത്തകയായ ബെലിൻഡ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഗർഭിണിയായ ബെലിൻഡയ്ക്ക് വേണ്ടി നിറയെ പലഹാരങ്ങൾ വാങ്ങി കേരള മാതൃകയിലാണ് ഉമ ചെന്നിരിക്കുന്നത്. ബെലിൻഡയ്ക്ക് അത് വളരെ സന്തോഷമായി.
ഡമ്പ ഗ്രാമത്തിൽ ചില മദ്യ വാറ്റ് കേന്ദ്രങ്ങൾ ഉള്ളതായാണ് അറിവ്. അതിലൊരെണ്ണമെങ്കിലും കാണണമെന്ന ആഗ്രഹം നടന്നില്ല. 1995 മുതൽക്ക് മദ്യനിരോധനമുള്ള മിസോറാമിൽ ഇപ്പോൾ നടക്കുന്ന വാറ്റുകൾ പരമ രഹസ്യമാണ് പോലും!
ഡമ്പ ഗ്രാമത്തിലെ ഒരു നെയ്ത്ത് വീടും ഒരു പരമ്പരാഗത മുള വീടും സന്ദർശിച്ച ശേഷം ഗ്രാമത്തിലെ ഒരു ചെറിയ ചായക്കടയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു. അനന്തരം ബെലിൻഡയോട് യാത്ര പറഞ്ഞ് വെസ്റ്റ് ഫൈലിങിലേക്ക് മടങ്ങി. വഴിക്ക് ബോലിയും തെരേയിൽ ഇറങ്ങി.
ഇരുട്ട് വീഴാൻ ധാരാളം സമയം ബാക്കിയുള്ളതുകൊണ്ട്, വെസ്റ്റ് ഫൈലിങിലെ മറ്റ് മലമടക്കുകളിൽ ചുറ്റിയടിച്ചു. വെസ്റ്റ് ഫൈലിങ് സാമാന്യം വലിയൊരു ഗ്രാമമാണെന്ന് അപ്പോളാണ് പിടികിട്ടിയത്.
അത്താഴം ഉമയുടെ വീട്ടിൽ നിന്ന് തന്നെ കഴിച്ചു. നാളെ വെസ്റ്റ് ഫൈലിങ് വിടുകയാണ്. തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 4 മണിയോടെ ഇംഫാൽ വിമാനത്താവളത്തിൽ എത്തുന്ന മിനിയേയും ബീബിളിനേയും സ്വീകരിച്ച ശേഷം യാത്ര തുടരും.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#Mizoram
#motorhome
#Dambarangpui
<fb:like href="http://niraksharan.in/?p=10368" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പുക്സിങ് ഗുഹ (GIE 2025-26. Day#74 – Feb 10)
<fb:like href="http://niraksharan.in/?p=10371" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്ന് സാമാന്യം ഭേദപ്പെട്ട സാഹസികമായ ഒരു ദിവസമായിരുന്നു. വിശദമാക്കാം.
രാവിലെ വെസ്റ്റ് ഫൈലങ് കവലയിൽ നിന്ന് പ്രാതൽ കഴിച്ച ശേഷം 60 കിലോമീറ്റർ മാറിയുള്ള പുക്സിങ് എന്ന ഗ്രാമം ലക്ഷ്യമാക്കി നീങ്ങി. ഈ യാത്രയിൽ അജുവിനും എനിക്കും ഒപ്പം ഉമയും സഹപ്രവർത്തകരായ റമിയും രുധിയും ഉണ്ട്. അവർക്കത് ജോലിസംബന്ധമായ ഫീൽ വിസിറ്റ് കൂടെയാണ്. ഗ്രാമവാസികളായ സ്ത്രീകൾക്ക് ചെറിയ കച്ചവടങ്ങളോ വ്യവസായങ്ങളോ തുടങ്ങാൻ കേന്ദ്രസർക്കാർ നൽകുന്ന ലോണുകൾ നാട്ടുക്കൂട്ടങ്ങളിൽ അവതരിപ്പിച്ച് നടപ്പാക്കുക എന്നതാണ് അവരുടെ ജോലി.
ആ ജോലി കാണാൻ ഞങ്ങൾക്കും താൽപ്പര്യമുണ്ടായിരുന്നു. ഭാഷ മനസ്സിലായില്ലെങ്കിലും ആ പരിപാടി അജുവും ഞാനും കണ്ടിരുന്നു. ശേഷം ആ വീട്ടുകാർ ഞങ്ങൾക്ക് കരിപ്പെട്ടി ചായ തന്ന് യാത്രയാക്കി.
അവിടന്ന് ആ കുടുംബത്തിലെ ഒരു ചെറുപ്പക്കാരൻ ഞങ്ങൾക്കൊപ്പം വഴികാട്ടിയായി ചേർന്നു. അതിന് കാരണമുണ്ട്. പുക്സിങ് ഗുഹയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. പുക് എന്നാൽ ഗുഹ എന്നാണ് മിസോ അർത്ഥം. തദ്ദേശവാസികളുടെ ആരുടെയെങ്കിലും സഹായമില്ലാതെ അങ്ങോട്ട് എത്തിച്ചേരുക എളുപ്പമല്ല.
വാഹനം റോഡരുകിൽ ഒതുക്കി ഞങ്ങൾ ഗുഹയെ ലക്ഷ്യമാക്കി നടന്നു. ഒരു കിലോമീറ്റർ ദൂരമുണ്ട് ഗുഹയിലേക്ക്. ആദ്യമാദ്യം മുളകൾ വളർന്ന് നിൽക്കുന്ന ഒറ്റയടിപ്പാത. 200 മീറ്റർ അങ്ങനെ നടന്നാൽ ഗുഹയുടെ ഒരു പാർശ്വവീക്ഷണം ലഭിക്കും. പിന്നീടത് മരങ്ങൾക്കിടയിലൂടെ കുത്തനെയുള്ള ഇറക്കമായി മാറുന്നു. ആ വഴി ചെന്നവസാനിക്കുന്ന ഇടത്തു നിന്ന് ആ മലയെ ചുറ്റി കയറ്റം ആരംഭിക്കുകയായി. ചിലയിടത്ത് പടകൾ വെട്ടിയെടുത്തിട്ടുണ്ടെങ്കിലും അതെല്ലാം ഇടിഞ്ഞ് വീണ് കയറ്റം ദുഷ്ക്കരമാക്കുന്നു. ഗുഹയിൽ നിന്ന് ഇടിഞ്ഞ് വീണിരിക്കുന്ന പാറക്കഷണങ്ങളാണ് അവസാന ഘട്ടത്തിൽ യാത്ര ക്ലേശകരമാക്കുന്നത്. ചവിട്ടുന്നിടത്തെല്ലാം അത് ഇളകി മാറി അപകട സാദ്ധ്യത ഉണ്ടാക്കുന്നു. താഴേക്ക് തെന്നിയാൽ അഗാധമായ കൊക്കയിൽ നിന്ന് വാരിപ്പെറുക്കി എടുക്കേണ്ടി വരും. ഗൈഡ് ചെറുപ്പക്കാരൻ വെട്ടിത്തന്ന വടി കുത്തിയായിരുന്നു ഞാൻ ആ വഴി മുഴുവൻ താണ്ടിയത്.
389 അടി ഉയരം, 260 അടി നീളം, 171 അടി ഉയരം. ഇതാണ് പുക്സിങ് ഗുഹയുടെ അളവുകൾ. തദ്ദേശവാസികൾ പോലും കാര്യമായി ഗൗനിക്കാത്ത ഈ ഗുഹയിൽ ടൂറിസ്റ്റുകൾ അധികമാരെങ്കിലും സന്ദർശിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വെസ്റ്റ് ഫൈലങിൽ പോലും ആരും വരുന്നില്ല. അവിടന്ന് വീണ്ടും 60 കിലോമീറ്റർ സഞ്ചരിക്കാൻ ആർക്കും താൽപ്പര്യം ഇല്ലതന്നെ. അതുകൊണ്ടാകാം പുക്സിങ് ഗുഹ വലിയ ഖ്യാതിയൊന്നും ഇല്ലാതെ നിലകൊള്ളുന്നത്.
ഒരു കാലത്ത് ഈ ഗുഹ തീവ്രവാദികളും വിദ്ധ്വംസക പ്രവർത്തകരും താവളമാക്കിയിരുന്നു എന്നാണ് സുന്ദരേശൻ പറയുന്നത്.
സുന്ദരേശൻ ആരാണെന്നല്ലേ?
വെസ്റ്റ് ഫൈലങിൽ വന്ന ദിവസം തന്നെ സുന്ദരേശൻ്റെ കാര്യം ഉമ സൂചിപ്പിച്ചിരുന്നു. വർഷങ്ങൾക്കു മുൻപ് ഇവിടെ വന്ന് ഇന്നാട്ടുകാരിയെ വിവാഹം ചെയ്ത് സ്ഥിരതാമസക്കാരനായ കായംകുളത്തുകാരനായ വ്യക്തിയാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന് വെസ്റ്റ് ഫൈലങ് കവലയിൽ ഒരു പലചരക്ക് കടയുണ്ട്. കവലയിൽ ഒരു ഗംഭീര വീടും ഗ്രാമത്തിൽ വേറെ രണ്ട് വീടുകളും ഉണ്ട്‌.
ഞങ്ങൾക്ക് അദ്ദേഹത്തെ കാണണമെന്ന ആഗ്രഹം കലശലായി. കവലയിൽ ചെന്ന് മദിരാശിക്കാരൻ്റെ കട അന്വേഷിച്ചാൽ സുന്ദരേശനെ കണ്ടെത്താൻ ബുദ്ധിമുട്ടില്ല.
അദ്ദേഹം ഞങ്ങളെ, അതേ തെരുവിൽ ഉള്ള അദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോയി, ചായ സൽക്കാരം നടത്തി, അദ്ദേഹത്തിൻ്റെ മിസോറാം ജീവിതഗാഥ വിവരിച്ചു.
BRO ജോലിസംബന്ധമായ 1990ലാണ് സുന്ദരേശൻ മിസോറാമിൽ എത്തുന്നത്. വൈകാതെ ഇന്നാട്ടുകാരിയെ വിവാഹം ചെയ്ത് ഇവിടെ സ്ഥിര താമസമായി. രണ്ട് പെൺമക്കൾ ഉണ്ട്. രണ്ടുപേരും വിവാഹിതരാണ്. അവർക്ക് ഈരണ്ട് കുട്ടികൾ വീതം ഉണ്ട്.
2002ന് ശേഷം സുന്ദരേശൻ കേരളത്തിലേക്ക് വന്നിട്ടില്ല. ഭാര്യയും മക്കളും കൊച്ചുമക്കളുമായി മിസോറാമിൽ സസുഖം കഴിയുന്നു.
മനുഷ്യൻ ഭുഗോളത്തിൻ്റെ ഒരു കോണിൽ നിന്ന് മറ്റൊരു കോണിലേക്ക് സ്വയം പറിച്ചു നട്ട് അവിടെ വേരുകൾ ആഴ്ത്തി ആ ഭൂവിൽ സന്തോഷം കണ്ടെത്തുന്ന പ്രക്രിയ എനിക്ക് വലിയ അൽഭുതകരമായി തോന്നി.
പുക്സിങിൽ നിന്നുള്ള മടക്കയാത്രയിൽ, ട്രോപ്പിക് ഓഫ് ക്യാൻസർ കടന്ന് പോകുന്ന മറ്റൊരു വഴി കൂടെ കാണാനായി എന്നതാണ് ഇന്നത്തെ മറ്റൊരു സന്തോഷം.
ഇന്നത്തെ ദിവസം അർത്ഥവത്താക്കാൻ സഹായിച്ചതിന് ഉമയ്ക്കും റമിക്കും രുധിക്കും നന്ദി.
അത്താഴത്തിന് പുട്ടും ചേമ്പ് പുഴുക്കും വിളമ്പിയതിന് ഉമയ്ക്ക് പ്രത്യേകം നന്ദി.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#pukzingpuk
#pukzing
#northeastindia
#motorhome
#northeast
#Mizoram
#tropicofcancer
<fb:like href="http://niraksharan.in/?p=10371" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വെസ്റ്റ് ഫൈലങിൽ വിശ്രമം (GIE 2025-26. Day#73 – Feb 09)
<fb:like href="http://niraksharan.in/?p=10374" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്ന് വിശ്രമിക്കാൻ തീരുമാനിച്ച ദിവസം ആയതുകൊണ്ട് രാവിലെ അൽപ്പനേരം കൂടുതൽ ഉറങ്ങി.
അപ്പോഴേക്കും യാത്ര പുറപ്പെടാൻ തയ്യാറായി സന്ദീപ് തൻ്റെ സൈക്കിളിൽ ബാഗുകൾ എടുത്ത് വെച്ചിട്ടുണ്ടായിരുന്നു.
രണ്ട് ചെറിയ ബാഗുകൾ, പിന്നിലെ ടയറിന് ഇരുവശത്ത്. ഒരാൾക്ക് കിടക്കാൻ പാകത്തിനുള്ള ഒരു ടെന്റ് പുറകിലെ കാരീയറിൽ. വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ചെറിയ ബാഗ്, ഹാൻഡിൽ ബാറിൽ. ഈ മൂന്ന് ബാഗുകളും സൈക്കിളിന്റെ ഭാരവും ചേർത്ത് വെറുമൊരു 26 കിലോഗ്രാം മാത്രമാണ് ഭാരം. സന്ദീപിന്റെ ഭാരം 58 കിലോഗ്രാം.
ഒരു ഹെൽമറ്റ്, രണ്ട് ഷോർട്ട്സ്, രണ്ട് ടീ ഷർട്ട്, ഒരു പാൻ്റ്സ്, ഒരു ജാക്കറ്റ്, സൈക്കിളിൻ്റെ പഞ്ചർ കിറ്റ്, അൽപ്പം ബിസ്ക്കറ്റുകളും എനർജി ബാറുകളും, ഒരു ഫോൺ, ഒരു പവർ ബാങ്ക്. ഇത്രയും സാധനങ്ങൾ മാത്രമാണ് 40 വയസ്സുള്ള ആ ചെറുപ്പക്കാരൻ കൊണ്ടു നടക്കുന്നത്. എത്ര ലളിതമായ ജീവിതം! ഭാഗിയിൽ ഞാൻ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ ഇനിയും കുറക്കേണ്ടിയിരിക്കുന്നു എന്ന നിർദ്ദേശം പറയാതെ പറഞ്ഞുതന്ന് അയാൾ സൈക്കിളിൽ നീങ്ങുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു. ഇത്രയും മിനിമലിസ്റ്റ് ആയ ഒരു സൈക്കിളിസ്റ്റിനെയോ സഞ്ചാരിയെത്തന്നെയോ മുൻപ് കണ്ടിട്ടില്ല. ഹാറ്റ്സ് ഓഫ് സന്ദീപ്.
പ്രാതലിന് ഉമ തയ്യാറാക്കിയ ഉപ്പുമാവ് കഴിച്ച ശേഷം ഉമയ്ക്കൊപ്പം ഉമയുടെ ഓഫീസിൽ എത്തി സഹപ്രവർത്തകരെ പരിചയപ്പെട്ടു. തദ്ദേശീയരായ അവരിൽ നിന്ന് ഇന്നാട്ടിലെ കാര്യങ്ങൾ പലതും ചോദിച്ചറിഞ്ഞു.
മിസോറാം വിവാഹത്തിൻ്റെ രീതികളെപ്പറ്റി പറഞ്ഞു തന്നത് അഡീഷണൽ പ്രോഗ്രാം ഓഫീസർ വെറോണിക്ക ആണ്. ആ കാര്യങ്ങളൊക്കെ നോർത്ത് ഈസ്റ്റിനെപ്പറ്റി ഒരു പുസ്തകം തയ്യാറാക്കി അതിൽ വിശദമാക്കാം. പുസ്തകത്തിന് ഒരു പേരും ഞാൻ കണ്ടു വെച്ചിട്ടുണ്ട്. അതും വഴിയെ വെളിപ്പെടുത്താം.
ഈ ഗ്രാമത്തിൽ ഇതിനകം എല്ലാവർക്കും ഞങ്ങളെ അറിയാം എന്നായിരിക്കുന്നു. ഇന്നലെ ഏതോ ഒരു കടയിൽ ചെന്ന സന്ദീപിനോട് “കേരളത്തിൽ നിന്ന് വന്ന ഉമയുടെ സൃഹൃത്താണല്ലേ?” എന്ന് കടക്കാരൻ ചോദിച്ചിരുന്നു!
ഉച്ച ഭക്ഷണം ഉമയുടെ ഓഫീസ് കാൻ്റീനിൽ നിന്ന് കഴിച്ചു. ശേഷം നന്നായി കിടന്നുറങ്ങി. ഈ സമയത്ത് അജുവും ഉമയും മാർക്കറ്റിൽ പോയി മീൻ വാങ്ങി വന്നു.
വെള്ളത്തിന് ക്ഷാമം ഉള്ളതുകൊണ്ട് തുണി അലക്കലും ഭാഗിയെ കഴുകലും നടന്നില്ല.
ഉമ തയ്യാറാക്കിയ ചോറും കറിയും മീൻ വറുത്തതും കഴിച്ച് അത്താഴം ആർഭാടമാക്കി.
തണുപ്പ് താരതമ്യേന കുറവാണ് ഈ മലഞ്ചെരുവിൽ. ഒറ്റ വാചകത്തിൽ, നല്ല രസികൻ കാലാവസ്ഥ എന്ന് വിശേഷിപ്പിക്കാം.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#Mizoram
#motorhome
<fb:like href="http://niraksharan.in/?p=10374" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വെസ്റ്റ് ഫൈലെങ് (GIE 2025-26. Day#72 – Feb 08)
<fb:like href="http://niraksharan.in/?p=10378" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഞായറാഴ്ച ഐസ്വാൾ നഗരത്തിൽ ഒരു സ്ഥാപനങ്ങളും തുറക്കില്ല. എല്ലാവരും നല്ല വസ്ത്രങ്ങൾ ധരിച്ച് പള്ളിയിൽ പോകും. ഭരണകൂടത്തേക്കാളോ നിയമാവലികളെക്കാളോ ഭയമാണ് ഇവിടെ ജനങ്ങൾക്ക് പള്ളികളേയും പട്ടക്കാരേയും.
4 കിലോമീറ്റർ മാറിയുള്ള സോളമൻസ് ടെമ്പിളിലേക്കാണ് പ്രാതൽ കഴിഞ്ഞ ഉടനെ ഞങ്ങൾ പോയത്. പേര് ടെമ്പിൾ എന്നാണെങ്കിലും അതൊരു പള്ളിയാണ്. കൊഹ്‌റാൻ തിയാങ്‌ലിം എന്ന മതവിഭാഗമാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. 1984 ൽ ഡോ. എൽ.ബി. സൈലോ ആണ് ഇത് സ്ഥാപിച്ചത്. മിസോറാം സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
പക്ഷേ ഞായറാഴ്ച ആയിട്ടും അത് അടഞ്ഞ് കിടക്കുകയായിരുന്നു. ഞങ്ങൾ ഗേറ്റിന് വെളിയിൽനിന്ന് പടങ്ങൾ എടുത്ത് മടങ്ങി.
ഇനി യാത്ര ലെങ്പുയ് (Lengpui) എയർപോർട്ടിലേക്കാണ്. മിനിയും ബീബിളും ഇന്ന് കേരളത്തിലേക്ക് മടങ്ങുകയാണ് എന്ന് സൂചിപ്പിച്ചിരുന്നല്ലോ. അത്യാവശ്യ കാര്യങ്ങൾ ചെയ്തുതീർത്ത് രണ്ട് ദിവസത്തിനകം അവർ മടങ്ങിയെത്തും. ഉച്ചഭക്ഷണം കഴിച്ച ശേഷം അവരെ എയർപോർട്ടിൽ കൊണ്ട് ചെന്ന് യാത്രയാക്കി.
എയർപോർട്ടിലേക്കുള്ള വഴിമദ്ധ്യേ കാണുന്ന റെയിൽപാളവും അതിനെ താങ്ങിനിർത്തുന്ന കൂറ്റൻ പില്ലറുകളും ആരുടേയും ശ്രദ്ധ ആകർഷിക്കും. 200 അടിക്ക് മുകളിൽ ഉയരമുണ്ട് ആ കൂറ്റൻ പില്ലറുകൾക്ക്. ഈ അടുത്തകാലത്താണ് ഗോഹാട്ടിയിൽ നിന്നും മിസോറാമിലെ സായിറങ് എന്ന സ്ഥലത്തേക്ക് തീവണ്ടി വന്നത്. ഗോഹട്ടിയിൽ നിന്നും കൊൽക്കത്തയിൽ നിന്നും ഇങ്ങോട്ട് ട്രെയിനുകൾ ഉണ്ട്.
എയർപോർട്ടിൽ നിന്ന് ഒന്നരമണിക്കൂറോളം യാത്രയുണ്ട് വെസ്റ്റ് ഫൈലെങ് എന്ന സ്ഥലത്തേക്ക്. 62 കിലോമീറ്റർ ദൂരം. അവിടെയാണ് അജുവിന്റെ സുഹൃത്തും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയുമായ ഉമ കഴിഞ്ഞ നാലു വർഷമായി താമസിക്കുന്നത്. അവരുടെ BDO ഗസ്റ്റ് ഹൗസിൽ ഇന്ന് ഞങ്ങൾക്ക് മുറി ബുക്ക് ചെയ്തിട്ടുണ്ട്. മിനിയും ബീബിളും മടങ്ങി വരുന്നതുവരെ അവിടെ താമസിച്ച് ആ പരിസരങ്ങളിൽ ചുറ്റിയടിക്കാനാണ് ഞങ്ങളുടെ പദ്ധതി.
മൂന്ന് മണിയോടെ ഉമയുടെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചു. ഒരുപാട് സമയം ഉമയോട് സംസാരിച്ചു ഇരുന്നു. ഗ്രാമവാസികൾക്ക് വേണ്ടിയുള്ള സർക്കാർ പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതുകൊണ്ട്, ഉമയ്ക്ക് ഈ പ്രദേശത്തെ ജനങ്ങളുമായി നല്ല ബന്ധമുണ്ട്. മിസോറാമികളുടെ സാംസ്കാരികമായ ഒരുപാട് കാര്യങ്ങൾ ഉമയിൽ നിന്ന് മനസ്സിലാക്കാനായി.
നാളെ മിസോ വിവാഹത്തെപ്പറ്റി കൂടുതൽ പറഞ്ഞ് തരാനായി ഒരു കൂട്ടുകാരിയെ ഏർപ്പാടാക്കിയിട്ടുണ്ട് ഉമ.
BDO ഗസ്റ്റ് ഹൗസിൽ വെച്ച് ഇംഗ്ലണ്ടുകാരനായ സന്ദീപിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ വേരുകൾ ഗുജറാത്തിലാണെങ്കിലും ജനിച്ച് വളർന്നത് ലണ്ടനിലാണ്. സൈക്കിൾ ചവിട്ടി അദ്ദേഹം ഇങ്ങോട്ട് വരുന്നത് ഞങ്ങൾ കണ്ടതാണ്. ഇപ്പോൾ 40 വയസ്സുള്ള സന്ദീപ് 12 വർഷങ്ങൾക്ക് മുന്നേ സൈക്കിൾ ചവിട്ടി മിസോറാമിൽ വന്നിട്ടുണ്ട്. ഞായറാഴ്ച ആയതുകൊണ്ട് ഒരു ഭക്ഷണവും കിട്ടാതെ വലയുകയായിരുന്നു സന്ദീപ്.
രാത്രി ഉമ ഉണ്ടാക്കിയ പുട്ടും പയറ് കറിയും കഴിക്കാൻ സന്ദീപും ഞങ്ങൾക്കൊപ്പം കൂടി. മറ്റൊരു രാജ്യത്ത് ചെന്ന് ഇങ്ങനെ സൈക്കിളിൽ കറങ്ങുന്ന കാര്യം എനിക്ക് ആലോചിക്കാനേ വയ്യ. 12 വർഷം മുൻപ് ഇത്രയ്ക്ക് പോലും സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് ആ മനുഷ്യൻ സൈക്കിൾ ചവിട്ടി ഇവിടെ വന്നിട്ടുണ്ട് എന്നു പറയുമ്പോൾ അതിശയം ഇരട്ടിയാകുന്നു.
സന്ദീപ് നാളെ രാവിലെ സൈക്കിൾ യാത്ര തുടരും. ഞാനും അജുവും നാളെ വിശ്രമിക്കുകയാണ്. ഇവിടെ തണുപ്പ് ഐസ്വാളിനേക്കാൾ രണ്ട് ഡിഗ്രി കുറവാണ്.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeast
#Mizoram
<fb:like href="http://niraksharan.in/?p=10378" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;