niraksharan (നിരക്ഷരൻ)
രാജശ്രീ – വിനയശ്രീ സാഹിത്യ വിവാദം
<fb:like href="http://niraksharan.in/?p=10634" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഈ വിഷയത്തെപ്പറ്റി ഒരു കുറിപ്പ് മുൻപ് ഞാൻ എഴുതിരുന്നു. അത് വിനയശ്രീ വായിച്ചതിന് ശേഷം ഞാനും വിനയശ്രീയും ഈ വിഷയത്തിൽ ഒരുപാട് നേരം ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിൻ്റെ വിശദാംശങ്ങൾ ഇവിടെ പറഞ്ഞാൽ തീരില്ല. എന്നാലും ചുരുക്കത്തിൽ ചിലത് പറയാം.
കോപ്പിയടിയുടെ കാര്യത്തിൽ കോടതിയുടെ വിഖ്യാതമായ ഒരു വാചകമുണ്ട്. ” Great minds think alike”. ഈ കേസിൽ അതിനേക്കാൾ ഭംഗിയായി കോടതി ആ വാചകം ഉപയോഗിക്കും. കാരണം, രാജശ്രീയും വിനയശ്രീയും ആശയം കടം കൊണ്ടിരിക്കുന്നത് മഹാഭാരതത്തിൽ നിന്നാണ്.
എൻ്റെ ഭാര്യയുടേയും മകളുടേയും പേര് 11 ഇടത്ത് അതേപടി പകർത്തി വെച്ച് എൻ്റെ 55 പേജുകൾ മോഷ്ടിച്ച കാരൂർ സോമൻ Karoor Soman Soman എന്ന ലണ്ടൻ പ്രവാസിയുമായി 2018 മുതൽ ഞാൻ നടത്തുന്ന കേസുകൾ 13 എണ്ണമാണ്. അതിലൊന്ന് സുപ്രീം കോടതി വരെ നീണ്ടു. അത് ഇതുവരെ എവിടെയും എത്തിയിട്ടില്ല. ആ ഒരു അനുഭവം വെച്ച് പറയുകയാണെങ്കിൽ 10 വർഷം കഴിഞ്ഞാലും ഈ കേസ് എങ്ങുമെത്തില്ല. അവസാനം തള്ളിപ്പോകുകയും ചെയും.
രാജശ്രീയുടെ മാനനഷ്ടക്കേസും തള്ളിപ്പോകും. കാരണം, രണ്ട് പുസ്തകങ്ങളുടെ മൗലികത്തർക്കം എന്നതിനപ്പുറം വിനയശ്രീ രാജശ്രീയെ ഏതെങ്കിലും തരത്തിൽ വ്യക്തിപരമായി അധിക്ഷേപിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. മാനനഷ്ടക്കേസ് എന്ന് പറയുന്നത് സത്യത്തിൽ എന്തെങ്കിലും നഷ്ടപരിഹാരം നേടിയെടുക്കാൻ വേണ്ടിയുള്ള ഒന്നല്ല. എനിക്കെതിരെ ഒരാൾ ആരോപണവുമായി വരുമ്പോൾ ആ ആരോപണത്തിന് മറുപടിയൊന്നും പറയാതിരുന്നാൽ അതിൽ ഒരു ഭംഗിക്കേടുണ്ട്. “നിങ്ങൾ എന്താണ് റിയാക്ട് ചെയ്യാതിരിക്കുന്നത് ” എന്ന് ആരെങ്കിലും ചോദിച്ചാൽ ഒരു മറുപടി വേണം. അതിൻ്റെ പേരിൽ ചെയ്യുന്ന ഒരു കാര്യം മാത്രമാണ് മാനനഷ്ടക്കേസുകൾ. കാരൂർ സോമനെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് മാവേലിക്കര കോടതിയിൽ അയാൾ എനിക്കെതിരെ മാനനഷ്ട കേസ് കൊടുത്തിട്ടുണ്ട്. ഒരു മോഷ്ടാവിനെ മോഷ്ടാവ്, കള്ളൻ എന്നൊക്കെ വിളിക്കാനേ എനിക്കറിയൂ. അതിനാണ് ഞാൻ മാനനഷ്ടക്കേസ് നേരിടുന്നത്. അത് സാരമാക്കുനില്ല.
എന്റെ അറിവിൽ ഒരു മാനനഷ്ട കേസിന് വിധി വന്നിട്ടുള്ളത്, നടി സുകന്യ നടത്തിയ കേസിൻ്റേതാണ്. (എന്റെ അറിവിൽ എന്ന് എടുത്തുപറയുന്നു). അവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി വന്നു. അതല്ലാതെ ഏതെങ്കിലും രാഷ്ട്രീയക്കാർ അന്യോന്യം കൊടുക്കുന്ന മാനനഷ്ട കേസിലോ സാഹിത്യകാരി/രന്മാർ പരസ്പരം കൊടുക്കുന്ന മാനനഷ്ട കേസിലോ ഒരു വിധി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽത്തന്നെ വിരളമായിരിക്കും.
ചുരുക്കിപ്പറഞ്ഞാൽ രാജശ്രീയും വിനയശ്രീയും പരസ്പരം നൽകിയിട്ടുള്ള ഈ രണ്ട് കേസുകളും തള്ളിപ്പോകും. സത്യത്തിൽ തന്റെ കഥാപാത്രവും കഥാസന്ദർഭവും എടുത്ത് മറ്റൊരു കഥ ഉണ്ടാക്കി, മറ്റൊരു പുസ്തകം ഉണ്ടാക്കി എന്ന് പറഞ്ഞ് ഇവർക്ക് രണ്ടുപേർക്കും എതിരെ കേസ് കൊടുക്കേണ്ടത് വേദവ്യാസനാണ്. കൂട്ടത്തിൽ രണ്ടാമൂഴം മുൻനിർത്തി എം.ടി.ക്ക് എതിരേയും വ്യാസന് കോടതി കയറേണ്ടി വരും. പക്ഷേ മൺമറഞ്ഞ വ്യാസൻ നേരിട്ടവതരിച്ച് കേസ് കൊടുത്താലും നിലവിലെ നിയമസംഹിത വെച്ച് ഈ കേസുകൾ തള്ളിപ്പോകും. രചയിതാവ് മരിച്ച് 60 വർഷം കഴിഞ്ഞാൽപ്പിന്നെ പകർപ്പാവകാശ നിയമം നിലനിൽക്കുന്നില്ല ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ എന്നതാണ് കാരണം.
എനിക്ക് വിനയശ്രീയോട് ഒരഭിപ്രായം പറയാനുള്ളത്, പുരാണകഥകളുടെ പുനരാഖ്യാനങ്ങൾ മാത്രം നടത്തിക്കൊണ്ടിരിക്കാതെ സ്വന്തം ഭാവനയെ സ്വന്തം കഥാതന്തുവിൽ നിന്ന് നിർലോഭം മേയാൻ വിട്ടാൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാകും എന്നതാണ്. വിനയശ്രീയുടെ രചനകൾ മിക്കവാറും എല്ലാം ഹിന്ദു പുരാണങ്ങളെ ആശ്രയിച്ച് നിൽക്കുന്നു എന്നതുകൊണ്ടാണ് ഇത് പറയേണ്ടി വന്നത്.
വാൽക്കഷണം:- വിനയശ്രീയുടെ പോസ്റ്റിൽ ഇന്നിട്ട ഏറെ ദൈർഘ്യമുള്ള ഒരു കമൻ്റാണ് ഈ പോസ്റ്റായി മാറിയത്.
<fb:like href="http://niraksharan.in/?p=10634" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
റോഡപകടങ്ങൾ തുടർക്കഥയാകരുത്
<fb:like href="http://niraksharan.in/?p=10630" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഏഷ്യാനെറ്റ് ന്യൂസിൽ കാണാനിടയായ ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് ആദ്യത്തെ ചിത്രത്തിൽ.
അത് പ്രകാരം പുതുതായി നിർമ്മിച്ച ആറുവരി പാതയിലൂടെ പോകുന്ന ഒരു കാറിന്റെ സ്റ്റിയറിങ് നിയന്ത്രിക്കുന്നത് ഒരു കൊച്ചുകുട്ടി. തൊട്ടടുത്ത വരിയിൽ പോകുന്ന കാറിൽ നിന്ന് പകർത്തിയ രംഗമാണ് ന്യൂസിൽ കാണിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഏഴിൽപ്പരം ജീവനുകളാണ് ഇത്തരക്കാർ കാരണം റോഡിൽ പൊലിഞ്ഞത്. എന്നിട്ടും ഒരിഞ്ച് പുറകോട്ടില്ല.
അതിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ മൂന്ന് അപകടങ്ങൾ താഴെ കുറിക്കുന്നു.
* മാനന്തവാടിയിൽ, നിയന്ത്രണം വിട്ട് തെറ്റായ ദിശയിൽ അതിവേഗം പാഞ്ഞ് വന്ന കാറിടിച്ച് 11 വയസ്സുകാരി കൊല്ലപ്പെട്ടു. (25.10.2026)
* തിരൂരങ്ങാടിയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് താൽക്കാലിക അദ്ധ്യാപകൻ കൊല്ലപ്പെട്ടു. (24.10.2026)
* 17കാരൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. (26.10.2026)
ഇതിനൊരു അന്ത്യം വേണമെന്ന് പൊതുസമൂഹമോ ഭരണകൂടമോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 3 നിർദ്ദേശങ്ങൾ പറയാം.
നിർദ്ദേശം 1:- നിയമങ്ങൾ കർശനമാക്കുക; അതുപോലെ തന്നെ നടപ്പിലാക്കുക.
* മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് ആയുഷ്ക്കാലം റദ്ദ് ചെയ്യുക.
* പ്രായപൂർത്തി ആകാതെയോ ലൈസൻസ് ഇല്ലാതെയോ വാഹനമോടിക്കുന്നവർക്ക് ആജീവനാന്തകാലം ലൈസൻസ് കൊടുക്കാതിരിക്കുക.
* അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും റദ്ദ് ചെയ്യുക.
* ബാംഗ്ലൂർ പോലുള്ള വലിയ നഗരങ്ങളിൽ വാഹന ഗതാഗത നിയമലംഘനം നടത്തുന്നവരുടെ ചിത്രങ്ങൾ എടുത്ത് ആപ്പിൽ ലോഡ് ചെയ്താൽ പൊലീസ് നടപടി ഉണ്ടാകാറുണ്ട്. അത്തരം ഒരു ആപ്പ് കേരളത്തിലും തയ്യാറാക്കുക. പൊലീസിനോ എംവിഡിക്കോ പിടികൂടാൻ കഴിയാത്തവരെ പൊതുജനം പിടികൂടി മുന്നിൽ നിർത്തിത്തരും. അവരിൽ നിന്ന് കനത്തപിഴ ഈടാക്കുക; കടുത്ത ശിക്ഷ നൽകുക.
നിർദ്ദേശം 2:- രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത് കേരളത്തിലെ ഒരു ജില്ലാ പോലീസ് ഏമ്മാൻ, 19.01.2024ൽ പുറത്തിറക്കിയ ഒരു ഉത്തരവാണ്. ഈ ഉത്തരവ് പുറത്തുവിട്ട ഉമേഷ് വള്ളിക്കുന്ന് Umesh Vallikkunnu എന്ന പോലീസ് ഉദ്യോഗസ്ഥന് രണ്ട് പ്രാവശ്യം ഇൻക്രിമെന്റ് നഷ്ടമായി. ഈ ഉത്തരവിൽ പറയുന്നത്, ‘പൊലീസ് വാഹന പരിശോധനയും പട്രോളിങ്ങും നടത്തുന്ന അവസരങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുത് ‘ എന്നാണ്. പൊലീസുകാർ തന്നെ ഇത്തരത്തിൽ ഉത്തരവിടുന്ന ഒരു സംസ്ഥാനത്ത് ജനങ്ങൾ മദ്യപിച്ച് വാഹനമോടിച്ച് തെരുവിലൂടെ നടക്കുന്ന പാവങ്ങളെ കൊന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന പോലീസുകാർക്ക് എതിരെ നടപടി ഉണ്ടാകണം. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങി വാഹനത്തിൽ കയറുന്നവരെ, വാഹനം സ്റ്റാർട്ട് ചെയ്യുന്ന നിമിഷം അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കാനുള്ള നടപടിയും ഉണ്ടാകണം.
നിർദ്ദേശം 3:- പറയാൻ വിട്ടുപോയ ഒരു നിർദ്ദേശം കൂടെയുണ്ട്. വെള്ളമടിച്ചവർക്കും ലൈസൻസ് ഇല്ലാത്തവർക്കും അമിതവേഗക്കാർക്കും വാഹനങ്ങൾ ഓടിച്ചേ പറ്റൂ എന്നാണെങ്കിൽ, അവർക്കുവേണ്ടി മാത്രം വളച്ചു കെട്ടിയ കുറച്ച് സ്ഥലം സജ്ജമാക്കി കൊടുക്കുക. അതിനകത്ത് ഓടിച്ച് പരസ്പരം ഇടിച്ച് ഒടുങ്ങിക്കോട്ടെ നാശങ്ങൾ. കണ്ണൂരിൽ കിഫ്ബി അനധികൃതമായി വാങ്ങിക്കൂട്ടിയ സ്ഥലം ഒരു പ്രയോജനവും ഇല്ലാതെ കിടക്കുകയാണെന്ന് കേട്ടു.
ഇതൊന്നും പറ്റുന്നില്ലെങ്കിൽ……
നിർദ്ദേശം 4:- ഇത്തരത്തിൽ ഗതാഗത നിയമലംഘനം നടത്തുന്നവരെ കൈകാര്യം ചെയ്യാനുള്ള അവകാശം പൊതുജനത്തിന് വിട്ടുകൊടുക്കുക. അരാജകത്വം എന്ന് മറ്റൊരു പേരുണ്ട് അതിന്. നിയമം നടമാടാത്തിടത്ത് അരാജകത്വം സ്വാഭാവികമായും ഉടലെടുത്തെന്നും വരും. അതുണ്ടാകാതെ നോക്കുക.
വാൽക്കഷണം :- ചിത്രത്തിൽ കാണുന്ന വീഡിയോ ഏഷ്യാനെറ്റിൽ നിന്ന് തപ്പിയെടുത്ത് ആ വാഹനത്തിന്റെ ഉടമയുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും എംവിഡിക്ക് കഴിയുമെങ്കിൽ മുകളിൽ പറഞ്ഞ ആപ്പിൻ്റെ പ്രാഥമിക രൂപമായി.
#കേരളത്തിലെ_റോഡുകൾ
<fb:like href="http://niraksharan.in/?p=10630" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
അടുത്ത വാഹനക്കൊല ജഡ്ജിയുടെ മകൻ്റെ വക
<fb:like href="http://niraksharan.in/?p=10618" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളുടെ റിമാൻഡ് കാലാവധി കഴിയുന്നതിന് മുന്നേ അടുത്ത വാഹനാപകടം സംഭവിച്ചിരിക്കുന്നു. ക്ഷമിക്കണം ഇതിനെ രണ്ടിനേയും വാഹനാപകടം എന്നതിലുപരി വാഹനക്കൊലപാതകങ്ങൾ എന്നാണ് പറയേണ്ടത്.
ആദ്യത്തെ കൊലപാതകത്തിൽ അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിങ്ങും ആയിരുന്നു കാരണങ്ങൾ. ഇന്ന് വെളുപ്പിന് 3 മണിക്ക് ചേരാനല്ലൂരിൽ ഉണ്ടായ നടന്ന വാഹനക്കൊലപാതകത്തിൻ്റെ കാരണം ലൈസൻസില്ലാത്ത; ലൈസൻസിന് പ്രായമാകാത്ത പയ്യൻ (17 വയസ്സ്) അമിത വേഗത്തിൽ ആഡംബര വാഹനം ഓടിച്ചു എന്നതാണ്. ഇതെല്ലാം നിയമവിരുദ്ധമായ കാര്യങ്ങളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുന്നതിനാലാണ് കൊലപാതകങ്ങൾ എന്ന് വിശേഷിപ്പിച്ചത്. നമ്മൾ എന്തൊക്കെ വിശേഷിപ്പിച്ചാലും മനപ്പൂർവ്വമല്ലാത്ത നരഹത്യ എന്നായിരിക്കുമല്ലോ കേസ് ചാർജ്ജ് ചെയ്യുക.
നെടുമ്പാശ്ശേരി കൊലപാതകത്തിൽ മൂന്ന് ചെറുപ്പക്കാരാണ് മരിച്ചതെങ്കിൽ ഇന്ന് ചേരാനെല്ലൂരിൽ മരിച്ചത് തട്ടുകട നടത്തി ജീവിക്കുന്ന മാഞ്ഞാലിക്കാരനായ ജയബാലകൃഷ്ണൻ എന്ന പാവപ്പെട്ട ഒരു മനുഷ്യനാണ്. തട്ടുകട അടച്ച് സ്ക്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോളാണ് കൊലപാതകം. അമിതവേഗത്തിൽ വന്ന ബെൻസ് കാർ അപകടശേഷം നിർത്താതെ പോയെങ്കിലും 200 മീറ്റർ കഴിഞ്ഞപ്പോൾ വാഹനം താനെ നിന്ന് പോയതുകൊണ്ട് മാത്രമാണ് പ്രതി പിടിക്കപ്പെട്ടത്. Hit & Run കൂറേക്കൂടെ ഗുരുതരമായ കുറ്റകൃത്യമാണെന്ന് മനസ്സിലാക്കുക.
സത്യത്തിൽ നെടുമ്പാശ്ശേരി കൊലപാതകത്തേക്കാൾ ഒപ്പമോ അതിന് മുകളിലോ നിൽക്കുന്ന ഒരു കൊലയല്ലേ ഇത്? പ്രതി, ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജ് റിനോ ഫ്രാൻസിസിൻ്റെ മകനാണ് എന്നതുകൊണ്ടാണ് ന്യായമായ ഈ സംശയം? നീതിന്യായ നിർവ്വഹണം നടത്തുന്നവർ തന്നെ തങ്ങളുടെ സന്തതികളെ നിയമം കയ്യിലെടുക്കാൻ വേണ്ടി അഴിച്ചുവിടുമ്പോൾ എന്ത് സുരക്ഷയാണ് സാധാരണ ജനങ്ങൾക്ക് ഇന്നാട്ടിലുള്ളത്. എന്ത് വിലയാണ് ഇക്കൂട്ടർ നിയമവാഴ്ച്ചയ്ക്ക് നൽകുന്നത്? തങ്ങൾ കൈയാളുന്ന നിയമം തങ്ങൾക്ക് ബാധകമല്ല എന്നുണ്ടോ ഇന്നാട്ടിൽ?
പാതിരാ കഴിഞ്ഞാൽ റോഡിൽ ഇറങ്ങി നടക്കാൻ പറ്റില്ല എന്നല്ലേ ഈ രണ്ട് അപകടങ്ങളും കാണിക്കുന്നത്? ആഡംബര വാഹനങ്ങളുമായി ധനിക കുടുംബങ്ങളിലെ ടീനേജുകാർ ആളെക്കൊല്ലാൻ നിരത്തിലിറങ്ങുന്ന സമയമാണത് എന്ന് വേണ്ടേ മനസ്സിലാക്കാൻ?
‘ലൈസൻസിന് പ്രായമാകാത്ത പയ്യൻ്റെ കയ്യിൽ വാഹനം കൊടുത്തു വിടുന്ന നിങ്ങളല്ലേ കുറ്റക്കാരൻ ‘ എന്ന് ജഡ്ജിയെ ചോദ്യം ചെയ്തിരുന്നു, കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുവായ സ്ത്രീ. ‘നിങ്ങൾ എന്നെ ചോദ്യം ചെയ്യേണ്ട ‘ എന്ന മട്ടിലായിരുന്നു ആ സമയത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് ജഡ്ജിയുടെ അഹങ്കാരം നിറഞ്ഞ മറുപടി. ജഡ്ജിമാർ എന്ത് തോന്ന്യാസം ചെയ്താലും ചോദ്യം ചെയ്യാൻ പാടില്ല എന്ന് നിയമമുണ്ടോ ഇവിടെ? നിയമം ലംഘിക്കാൻ കൂട്ട് നിന്നതിന് ന്യായാധിപ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നിഷ്ക്കാസിതൻ ആക്കാനുള്ള നിയമം ഇല്ലെങ്കിൽ, അങ്ങനെയൊന്ന് ഉണ്ടാക്കുകയാണ് വേണ്ടത്? പ്രതിയായ മകനെ സ്വാഭാവികമായും ജുവനൈൽ ജയിലിൽ റിമാൻഡ് ചെയ്യുമായിരിക്കും. ഈ നിയമലംഘനം നടത്താൻ മകന് കൂട്ടുനിന്ന പിതാവായ ജഡ്ജിനേയും ജയിലിലാക്കാണം. അതിനുള്ള വകുപ്പില്ലെങ്കിൽ അത് ഉണ്ടാക്കുക കൂടെ വേണം, ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലെങ്കിലും.
ലൈസൻസ് ഇല്ലാത്ത ചെറുപ്പക്കാരെ വാഹനം കൊടുത്ത് നിരത്തിലേക്ക് വിടുന്നവർക്ക് നേരെ, അത് ഏത് വലിയ ജഡ്ജി ആയാലും, കർശനമായ നടപടി ഉണ്ടാകുമോ എന്ന് കണ്ടറിയണം. വെറുമൊരു IAS കാരനായ ശ്രീറാം വെങ്കിട്ടരാമന് തൻ്റെ വാഹനാപകടക്കേസ് അട്ടിമറിക്കാൻ കഴിയുമെങ്കിൽ, ജഡ്ജിന് അതിനേക്കാൾ കേമമായി കഴിയും. പക്ഷേ അങ്ങനെ സംഭവിക്കാൻ വിടരുത്.
നെടുമ്പാശ്ശേരി കൊലപാതകത്തേക്കാൾ പൊതുജനം ശക്തമായി അപലപിക്കേണ്ടത് ജഡ്ജിൻ്റെ മകൻ നടത്തിയ ഈ കൊലപാതകമാണ്. സുഹൈലിൻ്റെ ഉമ്മാൻ്റെ തുണിക്കടയിലേക്ക് മാർച്ച് നടത്തിയ എത്ര പേർ റിനോ ഫ്രാൻസിസ് എന്ന ജഡ്ജിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് കാത്തിരുന്ന് കാണാം. കൊലപാതകിക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കുമെന്നുള്ള ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം കേൾക്കാനും, നാലാം തൂണായ മാദ്ധ്യമങ്ങൾ ഈ കേസ് എങ്ങനെ കൈകാര്യം ചെയ്യുന്നെന്ന് കാണാനും കാത്തിരിക്കുന്നു.
കേരളത്തിലെ റോഡിൽ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ സ്വരക്ഷയ്ക്ക് വേണ്ടി പൊതുജനം പല അക്രമങ്ങളിലേക്കും കടന്നെന്ന് വരും. വാഹനങ്ങളുമായി പൊതുനിരത്തിൽ അഭ്യാസങ്ങൾ കാണിക്കുന്നത് ജഡ്ജിൻ്റെ മകനായാലും വ്യവസായിയുടെ മകനായാലും മന്ത്രിയുടെ മകനായാലും പോലീസേമാൻ്റെ മകനായാലും, സാധാരണക്കാരൻ്റെ മകനായാലും ഒരൊറ്റ രീതിയിൽ പൊതുജനം കൈകാര്യം ചെയ്തെന്നിരിക്കും, നിയമം ഇക്കൂട്ടർക്ക് കൂച്ചുവിലങ്ങ് ഇട്ടില്ലെങ്കിൽ. ശ്രീ. ജയബാലകൃഷ്ണന് ആദരാഞ്ജലികൾ.
വാൽക്കഷണം:- കൊല നടത്തിയ ചെറുക്കൻ്റെ പേര് ഇതുവരെ പുറത്ത് വന്നിട്ടില്ല. അവനെ കാണാനും ആരേയും അനുവദിച്ചിട്ടില്ല. അവനെ മെഡിക്കലിന് കൊണ്ടുപോകുമ്പോൾ കൂടുതൽ സുരക്ഷ നൽകാനും പൊലീസ് മറക്കരുത്. ജഡ്ജിയുടെ മകനല്ലേ? വാപ്പാമാരുടെ കാലമാണല്ലോ ഇത്.
#ആഡംബരവാഹനക്കൊല
<fb:like href="http://niraksharan.in/?p=10618" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മരിച്ചാലും ഹർത്താലോ?
<fb:like href="http://niraksharan.in/?p=10624" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ആഗോളതലത്തിൽ 71 വയസ്സ് മനുഷ്യായുസ്സ് കണക്കാക്കിയിരിക്കുന്ന ഒരു കാലഘട്ടത്തിൽ, 84 വയസ്സ് കഴിഞ്ഞ ഒരു വ്യക്തി മരിക്കുന്നു. മരിച്ചതാണ് ആരും കൊലപ്പെടുത്തിയതല്ല. അതിനെന്തിനാണ് ഹർത്താൽ?
ഒരാൾ പ്രായം ചെന്ന് മരിച്ചതിൻ്റെ പേരിൽ മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യവും അവരവരുടെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള അവകാശവും എന്തിനാണ് നിഷേധിക്കുന്നത്. ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നത്? എന്തൊരു കാട്ടുനീതിയാണ് ഇവിടെ നടമാടുന്നത്.
മരിച്ചവരോടുള്ള ആദരവും സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാൻ മറ്റെന്തെങ്കിലും മാർഗ്ഗം കണ്ടെത്തുക വിവരദോഷികളേ. അല്ലെങ്കിൽ, മരിച്ചവർ എത്ര മഹത് വ്യക്തികളായാലും, അന്നേ ദിവസം തന്നെ ജനങ്ങൾ അവരെ വെറുക്കുന്ന അവസ്ഥയുണ്ടാകും.
വാൽക്കഷണം:- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം, മനുഷ്യനാകണം എന്നതൊക്കെയാണ് മുദ്രാവാക്യങ്ങൾ, എന്നതാണ് മുറ്റ് തമാശ.
<fb:like href="http://niraksharan.in/?p=10624" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ
<fb:like href="http://niraksharan.in/?p=10621" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
(Warning:- Spoiler Alert)
തീയറ്ററിൽ സാമാന്യം നന്നായി ഓടുകയും നല്ല പ്രതികരണം ലഭിക്കുകയും ചെയ്ത സിനിമയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. പോകെപ്പോകെ ഈ സിനിമയിലെ ധാരാളം കുറ്റങ്ങളും കുറവുകളും പലരും കണ്ടുപിടിച്ച് ചോദ്യം ചെയ്യുകയുണ്ടായി.
ഈ സിനിമയെപ്പറ്റി എനിക്കുള്ള ഒരു വലിയ സംശയമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്. ഇതിനുത്തരം അറിയാവുന്നവർ പറഞ്ഞ് തരുമല്ലോ. സിനിമ കാണാത്തവർ തുടർന്ന് വായിക്കരുത്. സസ്പെൻസ് നഷ്ടപ്പെടും.
നാല് പൊലീസുകാരുടെ അശ്രദ്ധയാൽ കൊല്ലപ്പെടുന്ന ഒരു കുറ്റവാളിയെ അവർ കുഴിച്ചുമൂടുന്നു. കുഴിവെട്ടി മൂടിയ ശേഷമാണ് കൊല്ലപ്പെട്ടയാൾ വന്ന കാറിൽ നിന്ന് രക്തം ഒഴുകുന്നത് പോലീസുകാർ കാണുന്നത്. കാറിൻ്റെ ബൂട്ട് തുറന്ന് നോക്കുമ്പോൾ ഒരു പെണ്ണിൻ്റെ മൃതശരീരം കാണുന്നു. ബോഡി അകത്ത് വെച്ചു കൊണ്ട് തന്നെ കാറിൻ്റെ ബൂട്ട് അടക്കുന്നതായിട്ടാണ് ആ സീനിൽ കാണിക്കുന്നത്. ആ ശരീരം പുറത്തെടുക്കുന്നതായോ എവിടെയെങ്കിലും മറവ് ചെയ്യുന്നതായോ ഒന്നും കാണിക്കുന്നില്ല.
അപ്പോഴേക്കും പുറത്ത് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരൻ സ്റ്റേഷനിലേക്ക് വരുന്നു. അയാൾ അവിടെ ഉള്ളപ്പോൾ ആ പെണ്ണിൻ്റെ ശരീരം സ്റ്റേഷൻ പരിസരത്ത് മറവ് ചെയ്യാൻ നാൽവർ സംഘത്തിന് സാധിക്കില്ല. അങ്ങനെ ചെയ്യുന്നതായും സിനിമയിൽ കാണിക്കുന്നില്ല; അത്തരത്തിൽ ഒരു സൂചനയും സിനിമയിൽ ഇല്ല.
പിന്നീടുള്ള സീനിൽ, പുറത്തുനിന്ന് വന്ന പോലീസുകാരൻ്റെ ശ്രദ്ധയിൽപ്പെടാതെ കൊല്ലപ്പെട്ടയാളുടെ കാർ, സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് പുറത്തേക്ക്, മാത്യു അവതരിപ്പിച്ച പോലീസ് കഥാപാത്രം കടത്തുന്നതാണ് കാണിക്കുന്നത്. പിന്നീട് ഈ കാർ സംസ്ഥാനത്തിന് പുറത്തുകൊണ്ടുപോയി സ്ക്രാപ്പ് ചെയ്യാൻ കൊടുക്കുന്നതായും കാണിക്കുന്നുണ്ട്. അതിനിടയ്ക്ക് ബൂട്ടിൽ ഉണ്ടായ പെണ്ണിൻ്റെ മൃതദേഹത്തിന് എന്ത് സംഭവിച്ചു?
മറവ് ചെയ്ത മൃതശരീരം പിന്നീട് കുഴിച്ചെടുക്കുമ്പോൾ ഒരു ശവശരീരത്തിന് പകരം രണ്ട് ശരീരങ്ങൾ കിട്ടുന്നുണ്ട്; കൂടാതെ ആനക്കൊമ്പുകളും. രണ്ടാമത്തെ മൃതശരീരം ആദ്യത്തെ ശരീരത്തിനൊപ്പം എപ്പോഴാണ് കുഴിച്ചിട്ടത് എന്നാണ് പിടി കിട്ടാത്തത്. ഇത് മനസ്സിലായവർ ആരെങ്കിലുമുണ്ടെങ്കിൽ പറഞ്ഞുതരിക.
ഞാൻ തീയറ്ററിലാണ് സിനിമ കണ്ടത്. അന്ന് മുതൽ കൊണ്ടുനടക്കുന്ന സംശയമാണിത്. OTT യിൽ സിനിമ വന്നതിന് ശേഷം ഈ രംഗം വീണ്ടും കണ്ട് എനിക്ക് അബദ്ധം പിണഞ്ഞിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. ഇതേപ്പറ്റി ചർച്ച നടക്കുന്ന ഒന്നുരണ്ടിടത്ത് ഈ സംശയം ഉന്നയിച്ചപ്പോൾ, ‘നീ ആദ്യം സിനിമ കണ്ടിട്ട് അഭിപ്രായം പറയെടാ ഊവെ’ എന്ന നിലയ്ക്കുന്ന ‘സംസ്ക്കാരസമ്പന്നമായ’ മറുപടിയാണ് കിട്ടിയത്. അതിൽ തൃപ്തനാകാത്തത് കൊണ്ടാണ് ഈ സംശയവും പൊക്കിപ്പിടിച്ച് വരുന്നത്.
വാൽക്കഷണം:- സിനിമ Tightly packed ആണ്. തീയറ്ററിൽ ഇരുന്ന് ഇതൊന്നും ആലോചിക്കാനേ സമയമേ കിട്ടില്ല. അപ്പോഴേക്കും ഉദ്വേഗജനകമായ അടുത്ത രംഗം ആരംഭിച്ചിരിക്കും.
#cinema
<fb:like href="http://niraksharan.in/?p=10621" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ബോസ്റ്റൽ സ്ക്കൂൾ ചരിതം
<fb:like href="http://niraksharan.in/?p=10347" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട്, പ്രതി സുഹൈലിനെ ബോസ്റ്റൽ സ്ക്കൂളിൽ റിമാൻഡ് ചെയ്തത് വിവാദമായിരിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്.
ജുവനൈൽ ഹോം, ബോസ്റ്റൽ സ്ക്കൂൾ, സാധാരണ ജയിൽ എന്നിവയെക്കുറിച്ച് പൊതുജനത്തിന് കാര്യമായ ധാരണ ഉണ്ടാകണമെന്ന് നിർബന്ധമില്ല. പക്ഷേ മാദ്ധ്യമങ്ങൾക്കും ഇതേപ്പറ്റി അറിയില്ല എന്ന് വന്നാൽ, ജനങ്ങൾക്കിടയിലേക്ക് തെറ്റായ ധാരണ കൂടുതലായി പ്രചരിക്കും എന്നതുകൊണ്ട് കൂടെയാണ് ഇതേപ്പറ്റി വിശദമാക്കുന്നത്. തുടർന്ന്. ശ്രദ്ധിച്ച് വായിക്കണമെന്ന് അപേക്ഷ.
വസ്തുത 1 (ജയിൽ)
പ്രതിയുടെ പ്രായം 21 വയസ്സിന് മുകളിൽ ആണെങ്കിൽ സാധാരണ ജയിലുകളിലേക്കാണ് റിമാൻഡ് / ശിക്ഷ ചെയ്യുന്നത്. ജയിലുകളുടെ കൂട്ടത്തിൽ സെൻട്രൻ ജയിലുകളും (4) ജില്ലാ ജയിലുകളും (13) സബ് ജയിലുകളും (17) ഉണ്ട്. കണ്ണൂർ (പള്ളിക്കുന്ന്), മലപ്പുറം (തവനൂർ), ത്രിശൂർ (വിയ്യൂർ), തിരുവനന്തപുരം (പൂജപ്പുര) എന്നിവിടങ്ങളിലാണ് കേരളത്തിൽ സെൻട്രൽ ജയിലുകൾ ഉള്ളത്.
വസ്തുത 2 (ഒബ്സർവേഷൻ ഹോം)
കേസുകളിൽ കുറ്റാരോപിതരാകുന്നവരും ശിക്ഷിക്കപ്പെടുന്നവരുമായ 18 വയസ്സിൽ താഴെ പ്രായമുള്ളവരെ വനിത-ശിശു വകുപ്പിന് കീഴെ വരുന്ന ഒബ്സർവേഷൻ ഹോം / ചിൽഡ്രൻസ് ഹോം / ശിശുസദനം / ശിശുഭവനം എന്നയിടത്തേക്കാണ് പ്രവേശിപ്പിക്കുക. ഇതേ സ്ഥാപനത്തിൻ്റെ മറ്റ് ചില പേരുകൾ കൂടെ താഴെ കുറിക്കാം.
CCL (Child in conflict with the Law,
Juvenile Delinquent,
Juvenile in conflict with law,
Juvenile Justice (Care & Protection of children – Act 2015.
ഒരു സാധാരണക്കാരൻ ചിന്താക്കുഴപ്പത്തിൽ ആകാൻ ഇത്രയും പേരുകൾ തന്നെ ധാരാളമാണ്. പക്ഷേ മാദ്ധ്യമങ്ങൾക്ക് അങ്ങനെയൊരു ചിന്താക്കുഴപ്പം ഉണ്ടാകുന്നത് അഭിലഷണീയമല്ല.
ജുവനൈൽ ആക്റ്റ് തന്നെ വ്യത്യസ്തമാണ്. അവിടെയുള്ള കുട്ടികൾക്ക് തങ്ങൾ കുറ്റവാളികൾ അണെന്ന തോന്നൽ ഉണ്ടാകാൻ പാടില്ല എന്നാണ് ചട്ടം. പേരിൽ പോലും ആ തോന്നൽ ഉണ്ടാകാതിരിക്കാൻ പല പ്രാവശ്യം അതിൻ്റെ പേരുകൾ മാറ്റിമറിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇപ്പോളുള്ള ഒബ്സർവേഷൻ ഹോം എന്ന പേരിൽ എത്തി നിൽക്കുന്നത്. (പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കൊണ്ടുവരാൻ വേണ്ടി വികലാംഗർ എന്ന പദത്തെ ഭിന്നശേഷിക്കാർ എന്നാക്കിയത് പോലെ.) അവിടെ ജയിൽ പോലെ യൂണിഫോം ഉണ്ടാകില്ല. പൊലീസ് യൂണിഫോമിലും മറ്റും ആരും അങ്ങോട്ട് ചെല്ലരുതെന്ന് ചട്ടമുണ്ട്. കേസ് നടത്തിപ്പും ഒക്കെ അങ്ങോട്ട് ചെന്ന് നടത്തുന്നത് ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ്. ഇവിടെയുള്ള കുട്ടികളെ കേസിൻ്റെ ഭാഗമായി കോടതിയിലേക്ക് കൊണ്ടുവരാറില്ല. 18 വയസ്സ് കഴിഞ്ഞാൽ മാത്രമേ ഇവരെ മറ്റ് ജയിലുകളിലേക്ക് മാറ്റിപ്പാർപ്പിക്കൂ.
ചുരുക്കിപ്പറഞ്ഞാൽ സുഹൈൽ എന്ന നെടുമ്പാശേരി വാഹനക്കേസ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത് ജുവനൈൽ ഹോമിലേക്കല്ല. പിന്നെവിടെയാണ്? തുടർന്ന് വായിക്കൂ.
വസ്തുത 3 (ബോസ്റ്റൽ സ്ക്കൂൾ)
പ്രതിയുടെ പ്രായം 18 വയസ്സിനും 21 വയസ്സിനും ഇടയിലാണെങ്കിൽ അവരെ ബോസ്റ്റൽ (Borstal*) സ്ക്കൂൾ എന്ന ജയിലിലേക്കാണ് റിമാൻഡ് ചെയ്യുക. അത് ഒരു കറക്ഷണൽ ഹോം ആണ്. എന്തായാലും അത് വസ്തുത 2ൽ പറയുന്ന കുട്ടികളുടേതായ ജുവനൈൽ ഹോം/ഒബ്സർവ്വേഷൻ ഹോം അല്ല. 18-21 പ്രായക്കാർക്ക് ബോസ്റ്റൽ സ്ക്കൂളാണ് നിയമം അനുശാസിക്കുന്നത്. എത്ര വ്യത്യസ്തമോ വൈകാരികമോ ആയ കേസ് ആണെങ്കിലും നിയമത്തിനും കോടതിക്കും അങ്ങനെയൊരു നടപടിയേ സ്വീകരിക്കാനാവൂ. അത് തീരുമാനിക്കുന്നത് പൊലീസല്ല, കോടതിയാണ്.
നിലവിൽ കേരളത്തിൽ ഒരേയൊരു ബോസ്റ്റൽ സ്ക്കൂൾ മാത്രമേയുള്ളൂ. കാക്കനാട് ജില്ലാ ജെയിലിനോട് ചേർന്നാണ് അത് നിലകൊള്ളുന്നത്. അടുത്തടുത്ത വളപ്പുകൾ എന്ന് പറയാം. സത്യത്തിൽ കാക്കനാട് ആദ്യം ഉണ്ടായിരുന്നത് ബോസ്റ്റൽ സ്ക്കൂൾ മാത്രമായിരുന്നു. ജില്ലാ ജെയിൽ ഉണ്ടാക്കേണ്ടി വന്നപ്പോൾ ബോസ്റ്റൽ സ്ക്കൂളിൻ്റെ വളപ്പ് പകുത്ത് മതിൽ കെട്ടി ജില്ലാ ജെയിൽ സ്ഥാപിക്കുകയായിരുന്നു. ഇത് രണ്ടും രണ്ട് സ്ഥാപനങ്ങളാണ്. ബോസ്റ്റൽ സ്ക്കൂളിൽ CI റാങ്കിലുള്ള ജയിൽ സൂപ്രണ്ടും ജില്ലാ ജയിലിൽ DYSP റാങ്കിലുള്ള ജയിൽ സൂപ്രണ്ടുമാണ് ഉണ്ടാകുക.
കേരളത്തിൽ ആദ്യം ബോസ്റ്റൽ സ്ക്കൂൾ ഉണ്ടായിരുന്നത് കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നാണ്. സിബി മലയിൽ സംവിധാനം ചെയ്ത് മമ്മൂട്ടി, ബൈജു, സുധീഷ്, എന്നിവർ അഭിനയിച്ച മുദ്ര എന്ന സിനിമയിൽ കാണിക്കുന്നത് ആ ബോസ്റ്റൽ സ്ക്കൂൾ ആണ്. പിന്നീട് 1995ൽ അത് പൂട്ടിയശേഷമാണ് ബോസ്റ്റൽ സ്ക്കൂൾ കാക്കനാട് തുറന്നത്. കാക്കനാട്ടെ അഥവാ കേരളത്തിലുള്ള ഒരേയൊരു ബോസ്റ്റൽ സ്ക്കൂളിലെ സൗകര്യം പരമാവധി 60 പേർക്കാണ്. എന്നിരുന്നാലും 85-90 പേരെ വരെ ഇവിടെ താമസിപ്പിക്കാറുണ്ട്. എന്നിരുന്നാലും ഇവിടെ സ്ത്രീ തടവുകാർക്ക് താമസസൗകര്യം ഇല്ല. അവർ ജില്ലാ ജയിലിലോ സബ് ജയിലിലോ തന്നെ കഴിയണം.
കേരളത്തിലെ മറ്റ് ജില്ലകളിലും ശിക്ഷിക്കപ്പെടുന്ന 18-21 വയസ്സുകാർ എല്ലാവരേയും പാർപ്പിക്കാൻ കാക്കനാട് ബോസ്റ്റൽ സ്ക്കൂളിൽ സൗകര്യമുണ്ടാകാറില്ല. ഉണ്ടെങ്കിൽത്തന്നെ ആലപ്പുഴയിൽ നിന്നോ തൃശൂർ നിന്നോ ചുരുക്കം കുറ്റവാളികളെ പാർപ്പിച്ചെന്നിരിക്കും. മറ്റ് ജില്ലകളിലെ 18-21 വയസ്സുള്ള കുറ്റവാളികൾ അതാത് ജില്ലാ ജയിലുകളിലെ പ്രമുഖ തടവുകാർക്കൊപ്പം തന്നെയാണ് പാർക്കുന്നത്. ഇവർ ബോസ്റ്റൽ തടവുകാരാണെന്ന് ജയിൽ വകുപ്പിനുള്ള പൂർണ്ണബോദ്ധ്യത്തോടെയും കോടതിയുടെ അറിവോടും കൂടെത്തന്നെയാണ് ഇങ്ങനെ പാർപ്പിക്കുന്നത്. ഈ തടവുകാർ മറ്റ് വലിയ ക്രിമിനലുകളുമായി ഇടപഴകി നിലവിലുള്ളതിനേക്കാൾ വലിയ ക്രിമിനലുകൾ ആകാതെ നോക്കുക. സ്വവർഗ്ഗാനുരാഗികളായ മുതിർന്ന തടവുകാരിൽ നിന്ന് പരിരക്ഷിക്കുക എന്നിങ്ങനെ നിയമത്തിൻ്റേതായ കരുതലുകൾ ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ ബോസ്റ്റൽ സ്ക്കൂൾ ഇല്ലാത്തയിടങ്ങളിലെ മറ്റ് ജയിലുകളിൽ ഈ പ്രായക്കാരെ താമസിപ്പിക്കുന്നത് ഒരേ സെല്ലുകളിൽ ആയിരിക്കും. CCTV ക്യാമറയ്ക്ക് അടുത്തുള്ള സെല്ലുകളിലോ വാർഡന്മാരുടെ നോട്ടം പെട്ടെന്ന് കിട്ടുന്ന സെല്ലുകളിലോ താമസിപ്പിക്കും.
പറഞ്ഞുവന്നത്, മേൽപ്പറഞ്ഞ വസ്തുതകളും നിയമങ്ങളും വെച്ച് നോക്കുമ്പോൾ സുഹൈലിനെ കാക്കനാട്ടെ ബോസ്റ്റൽ സ്ക്കൂളിലേക്ക് അയക്കാൻ മാത്രമേ പൊലീസിനും കോടതിക്കും നിയമത്തിനും സാധിക്കൂ. അങ്ങനെ ചെയ്തില്ലെങ്കിൽ ന്യായാധിപൻ അടക്കമുള്ളവർക്ക് പ്രശ്നമുണ്ട്. സുഹൈലിൻ്റെ കുടുംബത്തിൻ്റെ പണമോ സ്വാധീനമോ ബോസ്റ്റൽ സ്ക്കൂളിലേക്കുള്ള അയാളുടെ റിമാൻഡിനെ സ്വാധീനിച്ചിട്ടില്ല എന്ന് സാരം.
സുഹൈൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് മനുഷ്യജീവനുകളെടുത്തത് കണ്ണൂരിൽ വെച്ചായിരുന്നെങ്കിൽ അയാൾ കണ്ണൂർ ജില്ലാ ജെയിലിലേക്ക് പോകുമായിരുന്നു. സുഹൈലിന് എന്നല്ല, ധനാഢ്യനോ അല്ലാത്തതോ ആയ മറ്റൊരു ചെറുപ്പക്കാരൻ്റെ കാര്യത്തിലും ഇങ്ങനെ തന്നെയാകും കോടതി നടപടി വരുക. ബോസ്റ്റൽ സൗകര്യം ഉള്ളയിടമാണെങ്കിൽ അങ്ങോട്ട്, ആ സൗകര്യം ഇല്ലെങ്കിൽ സാധാരണ ജയിലിലേക്ക്.
ആയതിനാൽ, സുഹൈലിനെ ജയിലിലേക്ക് അയച്ച കാര്യത്തിൽ വഴിവിട്ട് എന്തെങ്കിലും സംഭവിച്ചതായി കരുതേണ്ടതില്ല.
എന്നിരുന്നാലും ഈ നിയമവുമായി ബന്ധപ്പെട്ട് ഒരു തിരുത്തൽ അല്ലെങ്കിൽ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് ഞാൻ കരുതുന്നു. തികച്ചും വ്യക്തിപരമായി ഒരഭിപ്രായം മാത്രം. 18 വയസ്സുകാർക്ക് ഡ്രൈവിങ്ങ് ലൈസൻസ് കൊടുക്കാമെങ്കിൽ അവർ ചെയ്യുന്ന ഏതൊരു ഗതാഗത കുറ്റകൃത്യവും മുതിർന്നവരെപ്പൊലെ വിചാരണയ്ക്കും തടവിനും ശിക്ഷയ്ക്കും വിടാനുള്ള വകുപ്പ് ഉണ്ടാകണം. ആ സമയത്ത് മാത്രം അവർ ഇള്ളക്കുട്ടികളാണ് കുപ്പിപ്പാൽ കുടിച്ചോട്ടെ എന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങൾ പാടില്ല. അവരെ മറ്റുള്ള തടവുകാർ കിടക്കുന്ന സാധാരണ ജയിലിലേക്ക് തന്നെ വിടണം. അല്ലെങ്കിൽ അവർക്ക് 21 വയസ്സിന് ശേഷമേ ലൈസൻസ് കൊടുക്കൂ എന്ന നിയമം വന്നാലും മതി. ഇതിൽ ഏതെങ്കിലും ഒരു നിയമനിർമ്മാണം ഉണ്ടാകാനുള്ള നടപടി വേണ്ടതാണ്. (വേണമെങ്കിൽ ബോസ്റ്റൽ സ്ക്കൂൾ 18-21 വയസ്സുള്ള മറ്റ് തടവുകാർക്കായി തുടർന്നോളൂ.)
ജയിലിൻ്റെ കാര്യം വിശദീകരിച്ചത് സുഹൈലിൻ്റെ പക്ഷം ചേർന്നല്ല. സുഹൈലിനെപ്പോലുള്ള പണമുള്ള വീട്ടിലെ ചെറുക്കന്മാർക്ക് തുലച്ച് കളയാനുള്ളതല്ല നിരത്തിലിറങ്ങി നടക്കുന്ന ഓരോ സാധാരണക്കാരുടേയും ജീവിതം. അയാൾക്ക് പരമാവധി ശിക്ഷ കിട്ടണെമെന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. പക്ഷേ, ജയിലുകളെ സംബന്ധിച്ച് മാദ്ധ്യമങ്ങൾ അടക്കം നമ്മളിൽ പലർക്കുമുള്ള അറിവുകേട് അൽപ്പമെങ്കിലും പരിഹരിക്കാൻ വേണ്ടിയാണ് ഇത് എഴുതേണ്ടി വന്നത്. സുഹൈലിന് ശരിയായ ശിക്ഷതന്നെ കിട്ടണമെന്ന് ഏതൊരു മനുഷ്യനേയും പോലും ഞാനും ആഗ്രഹിക്കുന്നു. കൊല്ലപ്പെട്ട കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കുക തന്നെ വേണം.
സുഹൈലിനെ ജുവനൈൽ ഹോമിലേക്ക് വിടുന്നു എന്ന് എഴുതിയ ഒരു മാദ്ധ്യമത്തിൻ്റെ കാർഡ് എന്നേയും തെറ്റിദ്ധരിപ്പിച്ചിരുന്നു തുടക്കത്തിൽ. പിന്നീട് ഞാനതേപ്പറ്റി കൂടുതൽ അന്വേഷിക്കുകയായിരുന്നു. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായി വിരമിച്ച അനിൽകുമാർ സാറാണ് Anil Kumar എൻ്റെ സംശയങ്ങൾ ദുരീകരിച്ചത്. അദ്ദേഹത്തിന് നന്ദി.
*ബോസ്റ്റൽ സ്ക്കൂൾ എന്ന പേർ എങ്ങനെ വന്നു എന്ന് കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ഇംഗ്ലണ്ടിൽ നിന്നാണ് അതിൻ്റെ തുടക്കം. 1902ൽ സർ.എവിലിൻ റഗ്ഗിൾസ് എന്ന സായിപ്പാണ് ആദ്യത്തെ ബോസ്റ്റൽ സ്ക്കൂളിന് പരീക്ഷണാർത്ഥത്തിൽ തുടക്കമിട്ടത്. ഇംഗ്ലണ്ടിലെ റോച്ചെസ്റ്റർ തുറമുഖ നഗരത്തിന് സമീപമുള്ള ബോസ്റ്റൽ എന്ന ഗ്രാമത്തിലായിരുന്നു ഗ്ലാഡ്സ്റ്റോൺ കമ്മറ്റിയുടെ നിർദ്ദേശാർത്ഥം ആദ്യത്തെ ആ ബോസ്റ്റൽ സ്ക്കൂൾ സർ.എവിലിൻ റഗ്ഗിൾസ് ആരംഭിച്ചത്.
വാൽക്കഷണം:- മാദ്ധ്യമങ്ങളെ തിരുത്താനാണെങ്കിൽ, FIR-ൽ സുഹൈലിൻ്റെ പേരില്ല, അയാൾ മദ്യപിച്ചിരുന്നു എന്ന് പരാമർശമില്ല, കേസ് അട്ടിമറിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞ് പുതിയ മുറവിളിയും കാർഡുകളും വന്നിട്ടുണ്ട്. എങ്ങനെയാണ് എത്തരത്തിലാണ് ഒരു FIR ഉണ്ടാകുന്നത്/ഉണ്ടാക്കുന്നത് എന്ന് എതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചാൽ വിശദമായി പറഞ്ഞ് തരും. എല്ലാ സാധാരണക്കാർക്കും അത് കഴിയണമെന്നില്ല. പക്ഷേ മാദ്ധ്യമങ്ങൾക്ക് കഴിയും, കഴിഞ്ഞേ പറ്റൂ. അതൊന്നും മനസ്സിലാക്കാതെ തെറ്റായ ചിന്തകളും വിവരങ്ങളും ജനങ്ങൾക്കിടയിലേക്ക് പടർത്തുന്നതിനെ മാദ്ധ്യമപ്രവർത്തനം എന്ന് പറയാനാവില്ല.
(ചിത്രം:- കാക്കനാട്ടുള്ള കേരളത്തിലെ ഏക ബോസ്റ്റൽ സ്ക്കൂളിൻ്റെ കവാടം.)
#borstalschool
#borstal
<fb:like href="http://niraksharan.in/?p=10347" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മാതാപിതാക്കളും നിലവിലെ നിയമങ്ങളും ഒരുപോലെ കുറ്റക്കാർ
<fb:like href="http://niraksharan.in/?p=10344" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
നെടുമ്പാശ്ശേരിയിൽ സുഹൈൽ സജീവ് എന്ന 19കാരൻ അമിതവേഗത്തിൽ വണ്ടിയോടിച്ച് മൂന്ന് ചെറുപ്പക്കാരുടെ ജീവനെടുത്ത കേസിൽ ചില നിരീക്ഷണങ്ങൾ പറയാനുണ്ട്.
1. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ പോലീസുകാർ, കേസ് നിഷ്പ്രഭമാക്കാൻ പോന്ന തരത്തിൽ സംസാരിക്കുന്നത് വീഡിയോയിൽ സുവ്യക്തമാണ്. സ്പീഡ് 100ന് താഴെ ആക്കി കൊണ്ടുവരാൻ പോലീസുകാരൻ കിണഞ്ഞു പരിശ്രമിക്കുന്നത് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. കുറ്റവാളിയുടെ ധനാഢ്യരായ രക്ഷകർത്താക്കൾ ഇതിനകം പണം വാരി എറിഞ്ഞിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ന് മനോരമ ചാനൽ വാർത്തയിൽ 100 കിലോമീറ്ററിൽ അധികം വേഗത എന്ന് വന്ന് കഴിഞ്ഞു. അതിനേക്കാളൊക്കെ ഒരുപാട് അധികം വേഗത ഉണ്ടായിരുന്നു എന്ന് സൂചനകളുണ്ട്.
2. മിനി കൂപ്പർ വാഹനം പരിശോധനയ്ക്ക് വിടുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. അപകടം നടക്കുമ്പോൾ എത്ര വേഗത ഉണ്ടായിരുന്നു എന്ന് പരിശോധനയിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ആ റിസൽറ്റ് പണമെറിഞ്ഞ് അട്ടിമറിക്കപ്പെടാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
3. കുറ്റവാളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് മുക്കി കഴിഞ്ഞിരിക്കുന്നു. അയാൾ 220 കിലോമീറ്റർ സ്പീഡിൽ വാഹനമോടിച്ചുകൊണ്ട് എടുത്തിരിക്കുന്ന മുൻ വീഡിയോ മുക്കുകയായിരിക്കാം പ്രധാന ഉദ്ദേശം. പക്ഷേ മിടുക്കുള്ളവർ ആ വീഡിയോ സോഷ്യൽ മീഡിയയിൽ തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഹാറ്റ്സ് ഓഫ് കൂട്ടരേ.
4. നമുക്ക് സാധിക്കുമെങ്കിൽ കുട്ടികളുടെ ആഗ്രഹങ്ങൾ നടപ്പിലാക്കി കൊടുക്കണമെന്നാണ് പ്രതി സുഹൈലിൻ്റെ അമ്മ തന്റെ വീഡിയോയിൽ ആഹ്വാനം ചെയ്യുന്നത്. നല്ല ബെസ്റ്റ് മദർ. അമ്മമാരായാൽ ഇങ്ങനെ തന്നെ വേണം. മകനുമൊത്തുള്ള അവരുടെ വീഡിയോകളിൽ നിന്ന് ആ ചെറുക്കനെ അവർ എത്രത്തോളം ലാളിച്ച് വഷളാക്കിയിട്ടുണ്ടെന്ന് സ്പഷ്ടമാണ്. അതിന്റെ ഫലമാണ് ഇപ്പോൾ അവർ അനുഭവിക്കുന്നത്.
5. ബോത്തിക്ക് നടത്തുന്ന ആ സ്ത്രീ, തങ്ങൾക്കെതിരെ നെഗറ്റീവ് കമന്റ് ഇട്ടവർക്കെതിരെയെല്ലാം മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നാണ് പറയുന്നത്. പണത്തിന്റെ ഹുങ്കാണ് അവർ പ്രകടിപ്പിക്കുന്നതെന്ന് സ്പഷ്ടം. “എന്റെ ബാപ്പ നോക്കിക്കോളും” എന്ന് പ്രതിയായ സുഹൈൽ പറഞ്ഞതും ഇതേ ഹുങ്കിന്റെ പിൻബലത്തിലാണ്.
6. മക്കൾ ആവശ്യപ്പെടുന്നത് എന്തായാലും അതെല്ലാം അപ്പപ്പോൾ വാങ്ങിക്കൊടുക്കുക എന്നല്ലാതെ ഈ നാട്ടിലെ നിയമവ്യവസ്ഥയെ അനുസരിക്കാൻ ഇക്കൂട്ടർക്ക് സാദ്ധ്യമല്ല എന്ന് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തെളിയിക്കുന്നു. ആ വാഹനത്തിന് HSRP നമ്പർ പ്ലേറ്റ് ഇല്ല. അവർക്ക് തോന്നിയ കണക്കുള്ള ഒരു ഫാൻസി നമ്പർ പ്ലേറ്റും ഫോണ്ടുമാണ് പിടിപ്പിച്ചിരിക്കുന്നത്. നിയമത്തിന് പുല്ലുവില.
7. ഈ ചെറുക്കന് കഷ്ടി ഒരു വർഷത്തെ ഡ്രൈവിംഗ് പരിചയമേ ഉള്ളൂ. അപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ, നാലഞ്ചു കൊല്ലം കൂടി കഴിയുമ്പോൾ എന്താകുമായിരുന്നു സ്ഥിതി!?
8. മദ്യപിച്ച് വാഹനമോടിച്ച് മൂന്നാളെ കൊന്നാലും, കുറച്ചു ദിവസം കഴിയുമ്പോൾ റദ്ദ് ചെയ്ത ലൈസൻസ് (ചെയ്താലായി) ഇയാൾക്ക് തിരികെ കിട്ടും. ആജീവനാന്ത ലൈസൻസ് ബാൻ അടിക്കാനൊന്നും ഇന്ത്യാ മഹാരാജ്യത്ത് വകുപ്പില്ല. അതുതന്നെയാണ് ഇതുപോലുള്ള ആൾക്കാർക്ക് വളം. ഇവിടെ ഗതാഗത നിയമങ്ങൾ കർശനമല്ല. പണവും സ്വാധീനവും ഉള്ളവർക്ക് വേറെ നിയമമാണ്. സൽമാൻ ഖാൻ, ജോസ് കെ. മാണി ജൂനിയർ, ശ്രീറാം വെങ്കിട്ടരാമൻ IAS എന്നിവർക്ക് എതിരെയുള്ള നിയമനടപടികൾ ഉദാഹരണം.
9. ഏതൊരു വാഹനാപകടക്കേസും പോലെ തന്നെ, മനപൂർവ്വമല്ലാത്ത നരഹത്യ ആയിരിക്കണം നെടുമ്പാശ്ശേരിയിലും ചാർജ് ചെയ്തിരിക്കുക. അങ്ങനെ ആണെങ്കിലും അല്ലെങ്കിലും പണം വാരിയെറിഞ്ഞ് സുഹൈൽ എന്ന പ്രതി ഈ കേസിൽ നിന്ന് ഊരിപ്പോരും. മൂന്ന് ചെറുപ്പക്കാരുടെ കുടുംബത്തിന് പോയി. അത്രതന്നെ.
10. ഇരുപത്തിമൂന്ന് വയസ്സ് ആകാത്ത ചെറുക്കന് മദ്യം കൊടുത്തതിൻ്റെ പേരിൽ ബാറുകാർക്ക് എതിരെ കേസ് ചാർജ്ജ് ചെയ്യും എന്നൊരു കോമഡി മറ്റൊരു ഭാഗത്ത് തകർക്കുന്നുണ്ട്. നാട്ടിൽ ഒരാൾക്ക് മദ്യം കിട്ടാൻ ബാറ് മാത്രമാണ് അവലംബം എന്ന് തോന്നും ഇതൊക്കെ കേട്ടാൽ. നിയമവിരുദ്ധമായ മയക്കുമരുന്നുകൾ യഥേഷ്ടം ലഭ്യമായ ഒരു സംസ്ഥാനത്ത്, കരം ഈടാക്കി സർക്കാർ തന്നെ വിൽക്കുന്ന മദ്യം, ഏതൊരു പ്രായക്കാർക്കും കിട്ടാൻ എന്താണ് ബുദ്ധിമുട്ട്?!
11. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന്, മദ്യപിച്ചു വാഹനം ഓടിച്ചതിന്, വാഹനത്തിന് ശരിയായ രജിസ്ട്രേഷൻ നമ്പർ പിടിപ്പിക്കാത്തതിന്, ഇതൊക്കെ ചേർത്ത്, ആജീവനാന്തകാലം ചെറുക്കൻ്റെ ലൈസൻസ് റദ്ദാക്കാൻ വകുപ്പുണ്ടോ ഇന്നാട്ടിൽ. എങ്കിൽ മനുഷ്യർക്ക് സ്വസ്ഥമായി റോഡിൽ ഇറങ്ങി നടക്കാനാവും. അല്ലാത്തിടത്തോളം ഇതെല്ലാം തുടർക്കഥകളാകും.
12. മക്കൾ രണ്ടുപേരും വണ്ടിഭ്രാന്തന്മാരാണെന്ന് സുഹൈലിൻ്റെ അമ്മ അഭിമാനത്തോടെ പറയുന്നുണ്ട് ഒരു വീഡിയോയിൽ. ആ വണ്ടി പ്രാന്തിനെ കൈയയച്ച് പ്രോത്സാഹിപ്പിച്ചപ്പോൾ മകൻ കയ്യാമം വെച്ച് നടക്കുന്നത് കാണാനായില്ലേ മാഡം? അല്പം കൂടി അഭിമാനിച്ചോളൂ.
13. ഇന്നാട്ടിൽ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ? 79 കോടി രൂപയോ മറ്റോ ചിലവഴിച്ച് നിരത്തുകളിൽ പിടിപ്പിച്ച AI ക്യാമറകൾ വല്ലതും ഇപ്പോൾ പണിയെടുക്കുന്നുണ്ടോ? അക്കാലത്ത് കുട്ടികൾക്ക് വരെ ഹെൽമെറ്റ് വാങ്ങിവെച്ചവർ ഇപ്പോൾ പഴയതുപോലെയായി. നിലവിൽ കുട്ടികൾക്കും വലിയവർക്കും ഹെൽമറ്റ് ഇല്ല.
14. അപകടത്തിൽപ്പെട്ട് മരിച്ച മൂന്ന് പേരും നിയമം ലംഘിച്ചിരുന്നു. ഒരു ടൂ വീലറിൽ മൂന്ന് പേരാണ് സഞ്ചരിച്ചിരുന്നത്. നിയമം കർശനമല്ലാത്തതിന്റെ കുഴപ്പം. 19 വയസുള്ള ഈ പ്രതിയെ ജയിലിലേക്ക് വിടാതെ ദുർഗ്ഗണ പരിഹാര പാഠശാലയിലേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ വാർത്ത. 18 വയസ്സ് കഴിഞ്ഞവർക്ക് വോട്ടവകാശം നൽകാമെങ്കിൽ, അവർക്ക് ലൈസൻസ് നൽകാമെങ്കിൽ, അവർ ചെയ്യുന്ന കുറ്റങ്ങൾക്ക് ജയിലിലേക്ക് തന്നെ അയക്കാനുള്ള നിയമം ഉണ്ടാകണം. ആ സമയത്ത് മാത്രം, കുപ്പിപ്പാൻ കുടിക്കുന്ന കുഞ്ഞു കുട്ടികളായി അവരെ പരിഗണിക്കരുത്.
15. മക്കൾ ആവശ്യപ്പെടുന്നതെന്തും തൽക്ഷണം സാധിച്ച് കൊടുക്കുന്ന വീണ്ടുവിചാരമില്ലാത്ത മാതാപിതാക്കളും നിയമത്തിന് പുല്ലുവില നൽകാത്ത ഇത്തരം ചെറുപ്പക്കാരെ നിലയ്ക്ക് നിർത്താൻ പോന്ന കർശനമായ നിയമസംവിധാനം ഇല്ലാത്തതുമാണ് ഇതുപോലുള്ള അപകടങ്ങളുടെ മൂലകാരണം.
വാൽക്കഷണം:- വാഹനമിടിച്ച് ഒരാളെ കൊന്നതിൻ്റെ പേരിൽ മുഹമ്മദ് നിഷാം എന്നൊരു കോടീശ്വരനെങ്കിലും അഴിയെണ്ണുന്നുണ്ട് എന്നതാണ് ഇത്തരം കേസുകളിലെ ഏക ആശ്വാസം. അത് മനപ്പൂർവ്വമുള്ള നരഹത്യ ആയതുകൊണ്ടാകാം ശിക്ഷിക്കപ്പെട്ടത്. അതുപോലെ പത്ത് ധനാഢ്യരെങ്കിലും ഇത്തരം കേസുകളിൽ അഴിയെണ്ണുന്ന അവസ്ഥ ഉണ്ടായാൽ എന്തെങ്കിലും മാറ്റം കേരളത്തിലെ നിരത്തുകളിൽ പ്രതീക്ഷിക്കാം. അല്ലെങ്കിൽ നാല് ദിവസത്തെ വാർത്തയ്ക്ക് ശേഷം ഇതും ഒതുങ്ങും. മറ്റൊരു വേഷത്തിൽ മറ്റൊരു ഹെയർസ്റ്റൈലിൽ വീണ്ടും അമിതവേഗത്തിലും മദ്യലഹരിയിലും ആഡംബര കാറിൽ പാഞ്ഞെത്തുന്ന സുഹൈലിനെ ജനം തിരിച്ചറിയില്ല. അന്ത്യശ്വാസം വലിക്കുന്നതിനിടയിൽ, അവന്റെ വാഹനത്തിന്റെ ചക്രങ്ങൾക്കിടയിൽ പെടുന്നവർ ഒട്ടും തിരിച്ചറിയില്ല.
<fb:like href="http://niraksharan.in/?p=10344" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ബത്ത (തമിഴ്)
<fb:like href="http://niraksharan.in/?p=10341" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വിജയ് സേതുപതി നടിച്ച ബത്ത എന്ന തമിഴ് സിനിമ പറ്റുമെങ്കിൽ തീയറ്ററിൽത്തന്നെ പോയി കാണണം സിനിമാസ്വാദകർ.
പല കാരണങ്ങൾ കൊണ്ടാണ് ഈ സിനിമ നിർദ്ദേശിക്കുന്നത്.
1. തമിഴ് കാര്യമായി മനസ്സിലാകാത്തവർക്കും ഈ സിനിമ എളുപ്പം മനസ്സിലാകും.
2. തീയറ്ററിൽ കൂട്ടത്തോടെ ചിരിച്ച് മറിയാം.
3. രണ്ട് മലയാളി നടിമാരാണ് (ലിജോമോൾ, ശാന്തി) ഇതിലെ നായികമാർ. തമിഴ് സിനിമാലോകം മലയാളി പെൺകുട്ടികൾ അടക്കി ഭരിക്കാൻ പോകുകയാണോ എന്ന് സംശയിച്ചാലും തെറ്റില്ല.
4. ഒരു സഹനടൻ്റെ റോളിൽ മലയാളി നടൻ വിഷ്ണു ഗോവിന്ദൻ Vishnu Govindan ചിത്രത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.
5. ചിത്രത്തിലെ നിറസാന്നിദ്ധ്യമായ 8 വയസ്സുകാരൻ്റെ വേഷം ചെയ്തിരിക്കുന്ന സായ് പൃഥ്വിരാജ്, മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് സാദ്ധ്യതയാണ്.
തീയറ്ററുകളിൽ ഒരു കളി മാത്രം ഉണ്ടായിരുന്നത്, രണ്ടിലധികം കളികളാക്കി ഉയർത്തിയിരിക്കുന്നത്, ചിത്രത്തിൻ്റെ സ്വീകാര്യത കൊണ്ട് മാത്രമല്ല, നിങ്ങൾക്ക് പോയി കാണാനുള്ള അവസരമായിട്ട് കൂടെയാണ്.
സംവിധായകൻ ബാലാജി തരണീധരനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ, നന്ദി.
#Baththa
<fb:like href="http://niraksharan.in/?p=10341" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഈറോഡിലെ നമ്മ വീട്ട് ശാപ്പാട്
<fb:like href="http://niraksharan.in/?p=10338" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഒരുപക്ഷേ ഞാൻ കഴിച്ചിട്ടുള്ള ഏറ്റവും വിലകൂടിയ ഉച്ചഭക്ഷണം ഇതായിരിക്കും. ഏറ്റവും വലിയ ഉച്ചഭക്ഷണവും ഇതുതന്നെ.
കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്കിടയിൽ ഈറോഡിലെ സീനപുരം എന്ന സ്ഥലത്തുള്ള UBM എന്ന ഫാമിലി റസ്റ്റോറൻ്റിൽ നിന്നാണ് ഇത് കഴിച്ചത്.
വീട്ടുടമസ്ഥനും ഭാര്യയും മകനും മരുമകളും ചേർന്ന് വിളമ്പുന്നത് അതിവിശാലമായ ഊണാണ്. വിഭവങ്ങളും ആതിഥ്യമര്യാദയുമാണ് ഈ ഊണിനെ ശ്രദ്ധേയമാക്കുന്നത്.
ഒരു വലിയ വാഴയിലയുടെ പകുതിയോളം വിഭവങ്ങൾ വിളമ്പുന്നുണ്ട്. അതിൽ അഞ്ച് ഇനങ്ങൾ മട്ടൻ ആണ്. അക്കൂട്ടത്തിൽ ആടിന്റെ ചോര വറ്റിച്ച് കുറുക്കി പച്ചക്കറി പോലെ ആക്കിയ ഒരു ഐറ്റവും ഉണ്ട്. ഞാനതിന് ‘ചോരപ്പൊരിച്ചിൽ’ എന്ന് പേരിട്ടു. ചീരക്കറി ആണെന്ന് കരുതി ഞാനത് വെട്ടിവിഴുങ്ങുകയായിരുന്നു. ചോരയാണെന്ന് അറിഞ്ഞതും തൊണ്ടയിൽ കുടുങ്ങി. നാട്ടുക്കോഴി, കാട, ടർക്കി എന്നിങ്ങനെ പിന്നെയുള്ള അഞ്ച് ഇനങ്ങൾ പക്ഷിമാംസമാണ്. നെയ്മീൻ വറുത്തതാണ് ആകെയുള്ള മത്സ്യവിഭവം. ചോറിന് പുറമേ ചിക്കൻ ബിരിയാണിയും മുട്ടയും ഉണ്ട്. ആവശ്യാനുസരണം തൈരും കിട്ടും. പച്ചക്കറി അച്ചാറ് രൂപത്തിൽ പോലും ഇല്ല.
ഡസർട്ട് എന്ന് വെണമെങ്കിൽ പറയാവുന്ന വിഭവം (ഗുൽക്കണ്ട്) ഉണ്ടാക്കിയിരിക്കുന്നത് റോസാപ്പൂവിന്റെ ദളങ്ങളും തേനും ശർക്കരയും ഉപയോഗിച്ചാണ്. അത് തൈരിൽ കുഴച്ചു വേണം കഴിക്കാൻ. ഇതിനുപുറമേ ഐസ്ക്രീമും മിഠായിയും ഉണ്ട്. സ്ത്രീകൾക്ക് മിഠായിക്ക് പകരം ഒരു ചെറിയ ബാഗ് നൽകും. പോരേ പൂരം?
മട്ടൻ കഴിക്കാത്ത ഞാൻ, അവരുടെ കണ്ണുവെട്ടിച്ച് ഇല മടക്കാൻ നന്നായി ബുദ്ധിമുട്ടി. ഊണ് വില ₹900.
#food
#foodlover
#foodie
#foodlufe
#nammaveettusappadu
<fb:like href="http://niraksharan.in/?p=10338" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ക്ലെഫ്റ്റ് റോക്ക് (Cleft Rock)
<fb:like href="http://niraksharan.in/?p=10335" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ബൈബിളിലും ഖുറാനിലും പരാമർശമുണ്ട് ക്ലെഫ്റ്റ് റോക്ക് എന്ന പിളർന്ന പാറയെപ്പറ്റി. മൂസയെ ദൈവം ഒരു പിളർന്ന പാറയ്ക്കിടയിൽ സംരക്ഷിച്ച് നിർത്തി എന്നാണ് വിശ്വാസം. (മുഴുവൻ കഥ അറിയുന്നവർ വിശദമായി പറഞ്ഞ് തരൂ).
വിശ്വാസിയല്ലാത്ത നിരക്ഷരന് ഇതിലെന്ത് കാര്യം എന്നൊരു ചോദ്യത്തിന് ഉത്തരം നൽകേണ്ട ബാദ്ധ്യതയുണ്ട്.
ശൂലഗിരിയിലെ മിക്കവാറും തോട്ടങ്ങൾക്കെല്ലാം അതിൻ്റെ ഉടമകൾ മനോഹരമായ പേരുകൾ നൽകിയിട്ടുണ്ട്. സ്വന്തം തോട്ടത്തിനും ഒരു പേര് വേണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ? ആയതിനാൽ, ഒരു പേരിന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.
പാറകൾ ഏറെയുള്ള സ്ഥലമാണ്. രണ്ട് മലകൾക്കിടയിലാണ് തോട്ടം നിലകൊള്ളുന്നത്. മലകൾ തമിഴ്നാട് റിസർവ്വ് ഫോറസ്റ്റിൻ്റെ ഭാഗമാണ്. വനത്തിനോട് ചേർന്നുള്ള അതിർത്തിയിൽ, പിളർന്ന് നിൽക്കുന്ന ഒരു വലിയ പാറയുണ്ട്. ആ പാറ(കൾ) സ്വന്തമാക്കാൻ വേണ്ടി, ചോദിച്ചു വാങ്ങിയതാണ് ഈയിടം. വീടിൻ്റെ ചുമര് കരിങ്കല്ല് കൊണ്ട് പണിത് തേക്കാതെ നിർത്താനാണ് പദ്ധതി. പാറകൾക്കും കല്ലുകൾക്കും പ്രാധാന്യമുള്ള പേരായാലോ?
ഇക്കാരണങ്ങളാൽ പെട്ടെന്ന് തന്നെ പേരിൻ്റെ കാര്യം തീരുമാനമായി. പിളർന്ന പാറ എന്നാൽ ക്ലെഫ്റ്റ് റോക്ക് എന്നർത്ഥം വരുന്നുണ്ട്. വേദഗ്രന്ഥങ്ങളിലെ കഥ ഉപോൽബലകമായും ഉണ്ട്. ക്ലെഫ്റ്റ് റോക്ക് എന്ന പേര് ഉറപ്പിച്ചു.
ഇന്ന് ക്ലെഫ്റ്റ് റോക്കിൽ 500 ചതുരശ്രയടിയുള്ള ഒരു വീടിന് തറക്കല്ല് വീണു. അതുമായി ബന്ധപ്പെട്ട് ഇനിയുമുണ്ട് വിശ്വാസത്തിൻ്റേതായ കാര്യങ്ങൾ.
വീടിന് സ്ഥാനം നോക്കിയപ്പോൾ…
“വാസ്തു നോക്കണ്ടേ” എന്ന് എഞ്ചിനീയർ/കൺട്രാക്ക് നവീൺ?
“വാസ്തു നോക്കിയില്ലെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?” എന്ന് ഞാൻ.
കാറ്റ്, വെളിച്ചം, അഗ്നി എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദീകരിച്ചു നവീൺ.
“ശരി, അതിൻ്റെയൊരു കുറവ് വേണ്ട. വാസ്തു പ്രകാരം കുറ്റിയടിച്ചോളൂ.” എന്ന് ഞാൻ.
“ഭൂമിപൂജ വേണം, മധുരം വിളമ്പണം” എന്നായി പണി ചെയ്യാൻ വന്ന ബീഹാറികൾ.
“ഞാനായിട്ട് പൂജയൊന്നും ചെയ്യില്ല. നിങ്ങൾക്ക് വേണമെങ്കിൽ പൂജയോ പ്രാർത്ഥനയോ ആകാം. മധുരം ഞാൻ തരാം. എന്തിൻ്റെ പേരിലായാലും, ഭക്ഷണം കഴിക്കാനും കഴിപ്പിക്കാനും സന്തോഷം തന്നെ.”
സ്വസ്ഥതയും സമാധാനവും ശുദ്ധവായുവും തെളിഞ്ഞ വെള്ളവും കിട്ടണേ എന്ന് പ്രപഞ്ചത്തോടും പ്രകൃതിയോടും എനിക്കൊരു പ്രാർത്ഥനയുണ്ട്. പിന്നിലുള്ള കാട്ടിൽ നിന്ന് വല്ലപ്പോഴുമൊക്കെ ആനയും കരടിയും ഇറങ്ങി വന്നതായി ഗ്രാമവാസികളുടെ മൊഴിയുണ്ട്. വന്യജീവികൾ കാടിറങ്ങി വന്നാൽ എൻ്റെ കൈയിലുള്ള ഭക്ഷണം തന്നേക്കാം; പക്ഷേ ഉപദ്രവിക്കരുത് എന്നൊരു അപേക്ഷ അവറ്റകളോടുമുണ്ട്. നിങ്ങൾക്കുള്ള പ്ലാവോ തേനീച്ചക്കൂടോ കാടിൻ്റെ അതിർത്തിയിൽ നട്ട് വളർത്തിത്തരാം. നമുക്ക് നല്ല അയൽവാസികളായി ജീവിക്കാം. ഈ നിർദ്ദേശം സ്വീകരിക്കപ്പെടും എന്ന ‘വിശ്വാസ’ത്തിൽ തറക്കല്ലിട്ട് പണികൾ ആരംഭിച്ചു.
വെള്ളമില്ല, വൈദ്യുതിയില്ല, നീക്കിയിരിപ്പ് ദ്രവ്യമില്ല എന്നിങ്ങനെ പ്രശ്നങ്ങൾ വേറെ പലതുമുണ്ട്. വീടുപണിക്കാലത്ത് പ്രശ്നങ്ങളുടെ പെരുമഴയായിരിക്കും പോലും! അല്ലെങ്കിലും കാടിനോട് ചേർന്ന് വീട് നിർമ്മിക്കാൻ പോകുമ്പോൾ അത്യാധുനിക സൗകര്യങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്.
10 മണിക്ക് ശേഷമാണത്രേ നല്ല സമയം! അതുവരെ കൺട്രാക്കിൻ്റെ ബീഹാറി പണിക്കാർ, മൊബൈൽ സിഗ്നലിൻ്റെ ദൗർലഭ്യത്തെ പഴിച്ച് മരത്തണലിൽ വിശ്രമിച്ചു. കൺട്രാക്കിൻ്റെ പണിക്കാർ, അയാളുടെ പണം, അയാളുടെ വിശ്വാസം. അതയാളെ രക്ഷിക്കട്ടെ. വിശ്വാസിയല്ലാത്ത ഞാൻ ആവശ്യത്തിലധികം വിശ്വാസങ്ങൾക്ക് ഇതിനകം കൂട്ടുനിന്ന് കഴിഞ്ഞു.
അറിവിലുള്ള ഒന്നുരണ്ട് വീടുപണി വിശ്വാസങ്ങൾ കൂടെ പറഞ്ഞ് അവസാനിപ്പിക്കാം.
ഒരു തേങ്ങ ഉടയ്ക്കും പൂജാരി. അത് നല്ല വട്ടത്തിൽ ഉടഞ്ഞ് വന്നാൽ വീടുപണി അല്ലലില്ലാതെ നടക്കുമത്രേ! ഉടഞ്ഞ തേങ്ങയുടെ ഒരു പാതിയിൽ നിറഞ്ഞ് നിൽക്കുന്ന തേങ്ങാവെള്ളത്തിൽ ഒരു ഇലയോ പുഷ്പമോ ഇടുന്നു പൂജാരി. അത് പെട്ടെന്ന് ചിരട്ടയോട് അടുത്താൽ വീടുപണി എളുപ്പം തീരും. അത് വെള്ളത്തിന് നടുവിൽ ചുറ്റിക്കറങ്ങി നിന്നാലും കുഴപ്പമില്ല. അത്തരം വിഘ്നങ്ങൾ നീക്കാൻ വേറെ ചില പൂജകൾ ചെയ്താൽ മതി. നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ; നിൻ്റെ വിശ്വാസമില്ലായ്മയും.
വാൽക്കഷണം:- ഇടയ്ക്കിടയ്ക്ക് ഈ നിലയത്തിൽ നിന്ന് ക്ലെഫ്റ്റ് റോക്ക് കഥകൾ ഉണ്ടായെന്നിരിക്കും. സദയം ക്ഷമിക്കുക. അല്ലെങ്കിൽ വനത്തിലേക്ക് കടന്ന് രക്ഷപ്പെട്ടുകൊള്ളുക.
#cleftrock
<fb:like href="http://niraksharan.in/?p=10335" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;