Comments on: ട്രാഫിക്ക് നിയമങ്ങൾ ആർക്കൊക്കെ ബാധകം ?

By: shaji parappanadan
മീശയുള്ള ഒരപ്പൻ ഉണ്ടായിരുന്നു. പിൻസീറ്റ് സീറ്റ്‌ബെൽറ്റ് പ്രശ്നത്തിൽ അങ്ങേരു് കളഞ്ഞിട്ട് പോയി. ഇപ്പോൾ അതേ സീറ്റിൽ ചാർജ്ജെടുത്തിരിക്കുന്ന വനിതാ ഉദ്യോഗസ്ഥയുടെ പുസ്തകങ്ങളെപ്പറ്റിയൊക്കെ ധാരാളം കേട്ടിട്ടുണ്ട്, ചിലത് വായിച്ചിട്ടുമുണ്ട്. ഫലവത്തായ എന്തെങ്കിലും ട്രാഫിക് നിയമങ്ങൾ ആ കസേരയിലിരുന്ന് നടപ്പിലാക്കിയതായി മാത്രം കേട്ടിട്ടില്ല.

By: മണികണ്ഠൻ
മനോജേട്ടാ ആ റോഡിന്റേ പേര് സൂചിപ്പിക്കുന്നതുപോലെ അവന്മാർക്ക് പതിച്ചുകൊടുത്തതാണ് ഈ  റോഡെന്ന് തോന്നും അവർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടാൽ. കൃത്യം ഒരു വാഹനം കടന്നുപോകാനുള്ള സ്ഥലം ഇട്ടിട്ടാണ് പാർക്ക് ചെയ്തിരിക്കുന്നത്. പല വാഹനങ്ങളും ആഴ്ചകളായി സ്ഥിരമായി പാർക്ക് ചെയ്തവയാണ്. ബോൾഗാട്ടിയിൽ മാത്രമല്ല ചേരാനല്ലൂർ സിഗ്നലിൽന്റെ പരിസരം, കളമശ്ശേരി ആനവാതിൽ സിഗ്നൽ, കളമശ്ശേരി പ്രീമിയർ ടയേഴ്സിനടുത്തുള്ള ഫ്ളൈ ഓവർ ഇവിടെ എല്ലാം ഇതുതന്നെ അവസ്ഥ. ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുമ്പോൾ പലപ്പോഴും തോന്നു ഇതിന്റെയൊക്കെ ചില്ലും ഹഡ് ലൈറ്റും തല്ലിപ്പൊട്ടിക്കാൻ.

By: വിശ്വം
വഴിയോരങ്ങളിൽ (സ്വകാര്യഭൂമികളിലാണെങ്കിൽ പോലും) പരസ്യവും രക്തസാക്ഷിമണ്ഡപവും ജയ്മാതാ-കാളീസേവാമന്ദിരങ്ങളും സ്ഥാപിച്ച് വാഹനമോടിക്കുന്നവരുടെ വിസിബിലിറ്റി ഇല്ലാതാക്കുന്നതിനെക്കുറിച്ചും ഒരു അവനും വിരോധമോ വികാരമോ ഇല്ല.  ഇനി അഥവാ ഏതെങ്കിലും ഏമാനു തോന്നിയാൽ ലോക്കൽ എം.എൽ.എ.യുടെയോ കുട്ടിനേതാവിന്റെയോ ഫ്ലെക്സ്ബോർഡ് എടുത്തുമാറ്റാൻ അഥവാ ശ്രമിച്ചാൽ, അയാൾക്കു്  എപ്പോ പണി കിട്ടി എന്നു ചോദിച്ചാൽ മതി.

നമ്മുടെ റോഡുകളുടെ നടുവരിയിലല്ല അപകടങ്ങൾ പതിയിരിക്കുന്നതു്. അവയുടെ വിനീതമായ,  അനാഥമായി ആരാനുവേണമെങ്കിലും തോന്നിവാസം കാണിക്കാവുന്ന, അരികുകളിലാണു്. അവ തുരുമ്പു പിടിച്ച കുറ്റികളായോ ഇടിഞ്ഞുപൊളിഞ്ഞ കാനകളായോ ദ്രവിച്ച് പോയിട്ടും പ്രേതങ്ങളായി യഥാർത്ഥ ട്രാഫിൿ അറിയിപ്പുകളെ മറച്ചുകൊണ്ടു നിൽക്കുന്ന പോസ്റ്ററുകളായോ അഞ്ചുകൊല്ലം മുമ്പു കഴിഞ്ഞുപോയ എലൿഷന്റെ ഫ്ലെക്സ്ബോർഡ് അസ്ഥികൂടമായോ ആളുകൾ കൂടിനിൽക്കുന്ന ചന്തസ്ഥലങ്ങളായോ ഏതവതാരത്തിലും ഉണ്ടാകാം.

By: വിശ്വം
റൗണ്ട് എബൗട്ടുകളിൽ വണ്ടി ഓടിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും ആരാണു നമ്മുടെ പ്രാകൃതഡ്രൈവർമാർക്കു് പറഞ്ഞുകൊടുക്കുക? റൗണ്ടിലൂടെ തിരിഞ്ഞു് പുറത്തുകടക്കാൻ ശ്രമിക്കുന്ന കാറുകാരനെ വശത്തുനിന്നും തിക്കിത്തിരക്കുന്ന പ്രൈവറ്റ് ബസ്സിനെ ബ്ലോക്കുചെയ്തു എന്ന ന്യായം പറഞ്ഞു് ശകാരിക്കുന്ന പോലീസുകാരെ കണ്ടിട്ടുണ്ടു്. ആദ്യം ആ ഏമാന്മാർക്കെങ്കിലും അറിയണം, “Right of way” എന്ന ആശയത്തിന്റെ അർത്ഥവും ചതുരക്കവലയിലും റൗണ്ട് എബൗട്ടിലും അതിന്റെ വ്യത്യാസവും.

ചുരുങ്ങിയ പക്ഷം ഓരോ ബോർഡെങ്കിലും വെച്ചുകൊണ്ടു് തുടങ്ങാം. [പക്ഷേ, ബോർഡിൽ അറിയിപ്പ് ചെറുതായും ആ ബോർഡ് സ്പോൺസർ ചെയ്ത കമ്പനിയുടെ പരസ്യം മത്തങ്ങ പോലെയും ആവുമെന്നു മാത്രം].

By: വിശ്വം
ആദ്യം ഡ്രൈവിങ്ങ് സ്കൂൾ തൊട്ടു തുടങ്ങണം. അവിടെ പഠിപ്പിക്കുന്നവർക്കും എന്തെങ്കിലും ചില ട്രെയിനർ യോഗ്യതകൾ ഉണ്ടാവണം.  ചുരുങ്ങിയ പക്ഷം അവർക്കെങ്കിലും ഒരു ധാരണയുണ്ടാവണം ഇടത്തും വലത്തും പിടിപ്പിച്ചിട്ടുള്ള ഓറഞ്ച് ലൈറ്റുകൾ എന്തിനാണെന്നും അവ എപ്പോഴൊക്കെ ഉപയോഗിക്കണമെന്നും മനുഷ്യജീവന്റെ വില എന്താണെന്നും.

ഏറെക്കാലം കാര്യമായ യാതൊരു അപകടവും  വരുത്താതെ പലതരം വാഹനങ്ങളും പല വേഗത്തിലും ഓടിച്ചുജീവിച്ച പരിചയമുണ്ടു്. പക്ഷേ, ഇവിടെയല്ല, വിദേശരാജ്യങ്ങളിൽ. എന്നാൽ ആ പായസമിളക്കുന്ന പരിപാടി (മാനുവൽ ഗിയർ) അത്ര പിടിയില്ല. മാത്രമല്ല, നാട്ടിലേതുപോലെ ഡ്രൈവിങ്ങ് ഒരു മരണപ്പോരാട്ടമായല്ല, സുന്ദരവും ആയാസരഹിതവുമായ ഒരു കലയോ വിനോദമോ ആയാണു പരിചയം. അതുകൊണ്ടു് ഒരു പത്തുമണിക്കൂറെങ്കിലും ട്രെയിനിങ്ങ് എടുത്തു് ഇന്ത്യൻ ലൈസൻസും സംഘടിപ്പിച്ചിട്ടാവാം സ്വന്തമായി കാറു വാങ്ങുക തുടങ്ങിയ ബാക്കി കാര്യങ്ങളൊക്കെ എന്നു കരുതി. ഒരു സുഹൃത്തിന്റെ ശിപാർശ അനുസരിച്ച് “ഏറ്റവും മികച്ച” ഒരു ട്രെയിനറേയും സമീപിച്ചു. സുരക്ഷിതമായ ഏതെങ്കിലും ഒരു ഗ്രൗണ്ടിൽ ഒന്നോ രണ്ടോ മണിക്കൂറെങ്കിലും ഗിയർ മാറ്റം പഠിച്ചിട്ടേ റോഡിലേക്കിറങ്ങൂ എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ആ ഭീകരൻ SH-22ലെ ഏറ്റവും തിരക്കുള്ള കൂർക്കഞ്ചേരി-ചേർപ്പ് സെഗ്മെന്റിൽ ട്രാക്കിൽ തന്നെ നിർത്തി എന്നെ ഡ്രൈവർ സീറ്റിൽ പ്രതിഷ്ഠിച്ചുകൊണ്ടാണു് വിദ്യാരംഭം തുടങ്ങിയതു്. മുന്നിലും പിന്നിലും അണിനിരന്ന വാഹനങ്ങളുടെ ഹോണടിക്കിടെ, വലതുവശത്തു് ഒറ്റ സ്റ്റീയറിങ്ങും ഒരൊറ്റ സെറ്റ് കണ്ട്രോൾ പെഡലുകളുമുള്ള ഒരു പഴയ സാദാ മാരുതി വാഹനത്തിലിരുന്നു് ഞാൻ ടെൻഷനടിച്ചു് വിയർത്തുകുളിച്ചു. “ക്ലച്ചുചവിട്ടടോ” “ഗിയറു ഫസ്റ്റിലിടടോ” “ബ്രേക്ക് ചവിട്ടടോ” എന്നെല്ലാം ഗുരുവര്യൻ ആർത്തട്ടഹസിച്ചുകൊണ്ടിരുന്നു. ജീവിതത്തിലെ ഏറ്റവും ദാരുണമായ അനുഭവമായിരുന്നു രണ്ടുകിലോമീറ്ററോളം ആ വണ്ടിയും വലിച്ചിഴച്ചുകൊണ്ടു് എന്റെ ‘കിളി’ പറന്നതു്. ആ മഹാസേവനത്തിനു് 300 രൂപയും കയ്യിൽ കൊടുത്തു് ‘കമാ’ന്നൊരക്ഷരം മിണ്ടാതെ ഞാൻ രക്ഷപ്പെട്ടു.

ഇത്തരം ഹറാംപിറന്ന ക്രിമിനലുകളാണു് നമ്മുടെ നാട്ടിൽ ഡ്രൈവിങ്ങിനു് ഹരിശ്രീ കുറിച്ചുതരുന്നതെങ്കിൽ പിന്നെ എന്തു പറയാൻ?