Comments on: ജനം ഏറ്റെടുത്ത് ഹർത്താലാക്കി മാറ്റിയ പണിമുടക്ക്

By: Manikandan
സെപ്തംബർ 2 ന് വൈകീട്ട് ഏഴുമണിയോടെ അത്യാവശ്യമായി നെടുമ്പാശ്ശേരി എയർപോർട്ട് വരെ പോകണമായിരുന്നു. വളരെ അടുത്ത ഒരു സുഹൃത്ത് വിജയവാഡയിൽ നിന്നും വരുന്നു. രാത്രി എറണാകുളത്ത് തങ്ങി ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തിന്  പോകും. പിന്നെ ജോലി സംബന്ധമായി വിദേശത്തേയ്ക്കും. ഇനി ഒരു പക്ഷെ കാണുന്നത് വർഷം ഒന്നു കഴിഞ്ഞാവും. അതിനാൽ ആളെ കാണണം, ഒരുമിച്ച് ഒരു ഡിന്നർ, പിന്നെ തിരികെ വീട്ടിലേയ്ക്കും. സാധാരണ അവധിയ്ക്ക് നാട്ടിൽ വരുമ്പോൾ ഇങ്ങനെ ഒരു ഒത്തുകൂടൽ പതിവുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ ഇത്തവണത്തെ വരവ് പൊതുപണിമുടക്ക് ദിവസം ആയിപ്പോയി. എന്നാലും കാണാതിരിക്കാൻ ആവില്ല. രാവിലെ മുതൽ നോക്കി. വാഹനങ്ങൾ ഹർത്താൽ ദിനത്തിലെപ്പോലെ വിരളമായേ ഓടുന്നുള്ളു. ഉച്ചവരെ അനിഷ്ടസംഭവങ്ങൾ ഇല്ല. ഞാൻ വണ്ടി ഓടിക്കാത്തകാരണം ആരുടെയെങ്കിലും സഹായം വേണം എങ്കിലേ എയർ പോർട്ടിൽ എത്താൻ സാധിക്കൂ. ഒറ്റയ്ക്കല്ല കുടുംബവും കൂടെ ഉണ്ട്. ടാക്സി വിളിച്ചു പലർക്കും മടി. കാരണം മടക്കം രാത്രി 9:30 എങ്കിലും ആവും. 12 മണിവരെ ആണല്ലൊ പണിമുടക്ക്. പരിചമുള്ള ഒരാളെ വിളിച്ചു വണ്ടി ഓടിയ്ക്കാൻ തയ്യാറാണോ എന്നറിയാൻ. അദ്ദേഹം തയ്യാറായി. അങ്ങനെ വൈകീട്ട് 6 മണിയ്ക്ക് യാത്ര തിരിച്ചു 7 മണിയോടെ വിമാനത്താവളത്തിൽ എത്തി. വഴിയിൽ (പറവൂർ – മാഞ്ഞാലി -കുന്നുകര- അത്താണി-എയർപോർട്ട്)  പൊതുവെ വാഹനങ്ങൾ കുറവ്. ഓടുന്നവയിൽ അധികവും മരണം / AirPort എന്നെഴുതിയവ. ഞങ്ങൾ അങ്ങനെ ഒന്നും എഴുതിയിരുന്നില്ല. എന്നാലും കുഴപ്പമൊന്നും കൂടാതെ വിമാനത്താവളം വരെ എത്തി. സുഹൃത്തിനേയും കുടുംബത്തേയും കണ്ടു, ഒരുമിച്ച് ഭക്ഷണവും കഴിച്ച് രാത്രി പത്തുമണിയോടെ കുഴപ്പമൊന്നും കൂടാതെ തിരികെ വീട്ടിൽ എത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പ പടിവാതിക്കൽ എത്തിയതാവണം പതിവുള്ള ബലംപിടുത്തം ഈ സമരത്തിൽ ഉണ്ടാകാതിരിക്കാൻ കാരണം എന്ന് കരുതുന്നു.