niraksharan (നിരക്ഷരൻ) » Manoj Ravindran
കൗമാരക്കാരുടെ അവകാശങ്ങൾക്ക് ഒരു വിലയുമില്ലേ?!
<fb:like href="http://niraksharan.in/?p=10647" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഈ നാടിൻ്റെ അവസ്ഥയോർത്ത് ആവലാതിയും വേവലാതിയുമുണ്ട് ഞങ്ങൾ കൗമാരക്കാർക്ക്. അതെന്താണെന്നോ?
* ഇന്നാട്ടിലെ ടീനേജേർസിന്, ആരെയെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താനുള്ള അവകാശമില്ലേ? അങ്ങനെ ഭീഷണിപ്പെടൂത്തി ഞങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിക്കാനായി ഇത്തിരിപ്പോലും സ്വർണ്ണം കവരാനുള്ള അവകാശമോ സ്വാതന്ത്ര്യമോ ഇല്ലേ? അപ്പോഴേക്കും ഞങ്ങളുടെ ഫോട്ടോയും പേരും പത്രത്തിൽ അച്ചടിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും എന്തൊരു നീതി നിഷേധമാണ്. അങ്ങനെ ചെയ്യുന്നവരെ ആജീവനാന്തം ശിക്ഷിക്കാനുള്ള എന്തെങ്കിലും നിയമമുണ്ടോ ഇന്നാട്ടിൽ?
* അഥവാ ആരെയെങ്കിലും ഞങ്ങൾ കൊന്നാൽ പരമാവധി ശിക്ഷ നൽകുന്നത് 3 കൊല്ലവും 5 കൊല്ലവുമൊക്കെയാണ്. ഞങ്ങൾ തിരിച്ചറിവില്ലാത്തവരാണെന്ന് വല്ല ബോധവുമുണ്ടോ നിങ്ങൾക്ക്? വെറുതെ വിടാനുള്ള വകുപ്പാണ് ഭാരതീയ ന്യായസംഹിതയിൽ വേണ്ടത്. അത്തരത്തിൽ നിയമമാറ്റം നടത്താനുള്ള ബില്ല് പാസ്സാക്കാൻ പാർലിമെൻ്റ് അംഗങ്ങൾ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. അല്ലാതെ ഞങ്ങളുടെ അവസരങ്ങളും അവകാശങ്ങളും തടയുന്നത് നീതിയല്ല.
* ആരെയെങ്കിലും ഭീഷണിപ്പെടുത്തിയോ ബ്ലാക്ക് മെയിൽ ചെയ്തോ അൽപ്പം പോക്കറ്റ് മണി ഉണ്ടാക്കാമെന്ന് വെച്ചാൽ അതും സമ്മതിക്കില്ല, ഈ വെള്ളരിക്കാപ്പട്ടണത്തിൽ.
* ഞങ്ങൾക്കീ നാട്ടിൽ വാഹനമോടിക്കണമെങ്കിൽ ലൈസൻസ് എടുക്കണമത്രേ! യൂട്യൂബ് നോക്കി ഡ്രൈവിങ്ങ് പഠിച്ചാൽ പോരത്രേ! യൂട്യൂബിലാണ് ഈ ലോകത്തിൻ്റെ സ്പന്ദനമെന്ന് ഇതുവരെ മനസ്സിലാക്കാതെ കാലഹരണപ്പെട്ട കുറേ നിയമങ്ങളും താങ്ങിപ്പിടിച്ചിരിക്കുന്ന തന്ത വൈബുകാരെ പറഞ്ഞാൽ മതിയല്ലോ.
* ലൈസൻസ് ഇല്ലാതെ, ഞങ്ങളുടെ പ്രൈം ടൈമായ രാത്രിയുടെ ധാന്യലക്ഷ്മീ യാമത്തിൽ വാഹനം ഓടിക്കുമ്പോൾ ഏതെങ്കിലും തട്ടുകടക്കാരൻ്റേയോ അസമയത്ത് ‘ചായ കുടിക്കാൻ ‘ എന്ന തോന്ന്യാസത്തിനിറങ്ങുന്നവരുടേയോ മേല് വാഹനം പാഞ്ഞുകയറി അവര് മരിച്ചാൽ അത് വലിയ കുറ്റമാണത്രേ! പാതിരാത്രി ഒരാവശ്യവുമില്ലാതെ റോഡിലിറങ്ങി നടക്കുന്ന അവരല്ലേ ശരിക്കും കുറ്റക്കാർ?
* വാഹനം അതിവേഗത്തിൽ ഓടിക്കുന്നതാണ് ഇന്നാട്ടിലെ മറ്റൊരു കുറ്റം. വേഗത്തിൽ ഓടിക്കാനല്ലെങ്കിൽപ്പിന്നെ എന്തിനാണ് ഇത്തരം അതിവേഗ വാഹനങ്ങൾ ഉണ്ടാക്കി വിൽക്കുന്നത്? അതിൻ്റെ വിൽപ്പന നിരോധിച്ചുകൂടെ. ഓട്ടോറിക്ഷ മാത്രം മതി നിരത്തിൽ എന്ന് തീരുമാനിച്ചുകൂടെ?
* ഞങ്ങളുടെ പേരിൽ എന്തെങ്കിലും കേസോ പൊല്ലാപ്പോ ഉണ്ടായാൽ ‘എൻ്റെ വാപ്പ നോക്കിക്കോളും’ എന്ന് പറയാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ ഇന്നാട്ടിൽ? ഇതെന്ത് കഥ? എൻ്റെ വാപ്പയല്ലാതെ പിന്നെ നിങ്ങൾടെ വാപ്പ വന്ന് എൻ്റെ കേസ് തീർക്കാൻ കാശിറക്കുമോ? എൻ്റെ വാപ്പയുടെ കാശ് ഇങ്ങനെയുള്ള കാര്യങ്ങൾക്കും കൂടെ വേണ്ടിയാണെന്ന് നിങ്ങൾക്ക് അറിയാൻ പാടില്ലെന്നാണോ?
* എല്ലാം പോട്ടെന്ന് വെക്കാം; ടീനേജുകാരുടെ കുറ്റങ്ങൾക്ക് എതിരെ ചുമ്മാ കേറി FIR ഇടാൻ പാടില്ലെന്ന് അറിഞ്ഞിട്ടും FIR ഇടുന്നത് എന്തൊരു നീതി നിഷേധമാണ്?
* ഞങ്ങൾ ടീനേജുകാരുടെ മേൽപ്പടി അവകാശങ്ങൾ നിഷേധിക്കുന്നതും പോരാഞ്ഞിട്ട് ഞങ്ങളുടെ രക്ഷിതാക്കൾക്ക് എതിരെ കേസെടുക്കണം പോലും! എന്ത് തോന്ന്യാസവും ആകാമെന്നാണോ?
* 21 വയസ്സാകാതെ മദ്യം വാങ്ങാൻ പറ്റില്ല എന്നതാണ് മറ്റൊരു വിശേഷപ്പെട്ട നിയമം. എത്ര കഷ്ടപ്പെട്ടാണ് ഒരു ബിയറോ പൈൻ്റോ സംഘടിപ്പിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഇത്തിരി കഞ്ചാവോ MDMA യോ സംഘടിപ്പിക്കാനാണ് അതിലും ബുദ്ധിമുട്ട്. ഓപ്പറേഷൻ തൂഫാൻ വന്നതിന് ശേഷം മേൽപ്പറഞ്ഞ ഐറ്റംസിനൊക്കെ വില ഇരട്ടിയാണ്. അതിൻ്റെയൊക്കെ വിലക്കയറ്റം തടയാൻ സർക്കാർ വല്ല നടപടിയും സ്വീകരിച്ചിട്ടുണ്ടോ? ഇത്തിരി കഞ്ചാവ് വിറ്റ് നാല് കാശുണ്ടാക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല. ഒരാളുടെ തൊഴിൽ നിഷേധിക്കുന്നത് ഇന്നാട്ടിൽ കുറ്റമല്ലാത്തതെന്തുകൊണ്ട്?
* ഏതെങ്കിലും കുറ്റത്തിന് ഞങ്ങൾ ശിക്ഷിക്കപ്പെട്ടാൽ, 18നും 21നും വയസ്സിനിടയിലുള്ളവർക്ക് ആകെയൊരു ബോസ്റ്റൽ സ്ക്കൂളാണ് സംസ്ഥാനത്തുള്ളത്. അത് എറണാകുളത്ത് മാത്രം. എല്ലാ ജില്ലയിലും ബോസ്റ്റൽ സ്ക്കൂൾ ഉണ്ടാക്കാൻ എന്താണിത്ര ബുദ്ധിമുട്ട്? ഞങ്ങളുടെ സ്ക്കൂൾ അവകാശങ്ങളെപ്പോലും നിഷേധിക്കുന്ന നിലപാടാണ് നിങ്ങൾക്ക്. ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ.
ഇങ്ങനെയാണ് തന്ത വൈബുകാരുടേയും സർക്കാരിൻ്റേയും നിയമത്തിൻ്റേയും പോക്കെങ്കിൽ, സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾക്കും നിരത്തിലിറങ്ങേണ്ടി വരും. ചിലപ്പോൾ നിയമം കൈയിലെടുക്കേണ്ടിയും വരും. നിയമങ്ങൾ ഞങ്ങൾക്കനുകൂലമായി തിരുത്തി എഴുതിയാൽ നിങ്ങൾക്ക് കൊള്ളാം. അല്ലാത്തപക്ഷം അതിരൂക്ഷമായ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും.
തൽക്കാലം നിർത്തുന്നത് കൈ വിറക്കുന്നതുകൊണ്ടും നാക്ക് കുഴയുന്നതുകൊണ്ടും മാത്രമാണ്. അതൊരു ബലഹീനതയായി കാണരുത്. ഇതൊരു സൂചന മാത്രമാണ്. നിങ്ങൾ നിയമങ്ങൾ മാറ്റിയാലും ഇല്ലെങ്കിലും ഇങ്ങനൊക്കെത്തന്നെ തുടരാനാണ് ഞങ്ങളുടെ തീരുമാനം. ജാഗ്രതൈ. നിരത്തിലിറങ്ങുന്നവർ കൂടുതൽ ജാഗ്രതൈ.
<fb:like href="http://niraksharan.in/?p=10647" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ദീപാഞ്ജലി
<fb:like href="http://niraksharan.in/?p=10644" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
36 വർഷം DGLLൽ (Directorate General of Lighthouses and Lightships) ജോലി ചെയ്ത് അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച വ്യക്തിയാണ് ശ്രീ.ഐ.സി.ആർ.പ്രസാദ് Prasad Icr. ദീപസ്തംഭങ്ങളിൽ ജോലി ചെയ്ത ഒരാൾക്ക് ദീപങ്ങളോടും വിളക്കുകളോടും കമ്പമുണ്ടാകുന്നത് സ്വാഭാവികമെന്ന് പറയാനാവില്ല. അങ്ങനെയെങ്കിൽ ആ വകുപ്പിൽ പണിയെടുത്ത എല്ലാവർക്കും ഇതേ കമ്പം ഉണ്ടാകണമല്ലോ.
ശ്രീ.പ്രസാദ് വിളക്കുകളെപ്പറ്റി പഠിക്കാൻ തുടങ്ങി; വിളക്കുകൾ ശേഖരിക്കാൻ തുടങ്ങി. ആ ശ്രമം ഏതൊരാളെയും അമ്പരപ്പിക്കുന്ന ഒരിടത്താണ് ഇപ്പോൾ അദ്ദേഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.
നിലവിൽ, വിളക്കുകൾക്ക് മാത്രമായി ദീപാഞ്ജലി എന്ന പേരിൽ ഒരു മ്യൂസിയമാണ് അദ്ദേഹം കോഴിക്കോട് പുതിയങ്ങാടിയിൽ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ വീട് തന്നെയാണത്.
ലോകത്ത് എവിടെയൊക്കെ വിളക്കുകൾക്കായി മ്യൂസിയം ഉണ്ടെന്ന് പരതി നോക്കിയാൽ കിട്ടുന്ന 5 പേരുകളിൽ മൂന്നാമത്തേത് ദീപാഞ്ജലിയുടേതാണ്. അതിൽ ബാക്കി നാലെണ്ണവും ബെൽജിയം(2), കാനഡ, ചൈന എന്നീ വിദേശ രാജ്യങ്ങളിലാണ്. അതായത് ഇന്ത്യയിലെ ഒരേയൊരു വിളക്ക് മ്യൂസിയം പ്രസാദ് സാറിന്റെ ദീപാഞ്ജലി ആണെന്നർത്ഥം.
എന്നിട്ട് നമ്മളിൽ എത്ര പേർ ആ മ്യൂസിയം കണ്ടിട്ടുണ്ട്? കോഴിക്കോട്ടുകാർ എത്ര പേർ കണ്ടിട്ടുണ്ട്? എണ്ണമെടുത്താൽ തുലോം തുച്ഛമായിരിക്കും. പക്ഷേ കേട്ടറിഞ്ഞ്, തപ്പിപ്പിടിച്ച് വിദേശത്തുനിന്ന് പോലും സഞ്ചാരികൾ ഇങ്ങോട്ട് എത്തുന്നുണ്ട് എന്നതാണ് അതിശയം.
അദ്ദേഹത്തിന്റെ വീടിന്റെ മുറികളും ചുമരുകളും ഇടനാഴികളും എല്ലാം വിളക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. സന്ദർശകർക്ക് അതെല്ലാം ഓടി നടന്ന് കാണാൻ പോലും രണ്ടു മണിക്കൂർ സമയടുക്കും. വിളക്കുകളുടെ ചരിത്രം ചുരുക്കിപ്പറഞ്ഞ് തരാൻ പ്രസാദ് സാറും എടുക്കും ഒരു മണിക്കൂർ. പന്തങ്ങളിൽ നിന്ന് തുടങ്ങി, വിളക്കുകളിലേക്ക് കടന്ന്, ഓരോരോ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉണ്ടാക്കിയെടുത്ത വിളക്കുകളുടേയും അവയുടെ ഉപയോഗക്രമങ്ങളുടേയും വിളക്കുകളുമായി ബന്ധപ്പെട്ട് ഒട്ടനവധി വസ്തുതകളുടേയും വിവരണമാണ് അദ്ദേഹം നൽകുന്നത്. ഇതേ വിഷയത്തിൽ ഒരു പുസ്തകവും അദ്ദേഹം തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ലൈറ്റ് ഹൗസുകളെപ്പറ്റി അദ്ദേഹത്തിന്റെ 9 ഇംഗ്ലീഷ് പുസ്തകങ്ങൾ DGLL പ്രസിദ്ധീകരിച്ചിട്ടുണ്ട്. കറൻ്റ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച മിനിക്കോയ് ദ്വീപ് ആണ് മലയാളത്തിലെ അദ്ദേഹത്തിന്റെ ഏക പുസ്തകം. മിനിക്കോയ് ദ്വീപിലെ ലൈറ്റ് ഹൗസിനെപ്പറ്റി എഴുതിത്തുടങ്ങിയ പുസ്തകം പിന്നീട് ആ ദ്വീപിനെപ്പറ്റിയുള്ള പുസ്തകമായി മാറുകയായിരുന്നു.
തൻ്റെ ശേഖരത്തിലുള്ള പല വിളക്കുകളും, അദ്ദേഹം വലിയ വില കൊടുത്ത് വാങ്ങിയിട്ടുള്ളതാണ്. 5000 ചതുരശ്ര അടിയെങ്കിലും ഉണ്ടെങ്കിലേ ഇതെല്ലാം വിശദമായി പ്രദർശിപ്പിക്കുന്ന തരത്തിൽ ഒരു മ്യൂസിയം ഉണ്ടാക്കാനാവൂ. കാപ്പാട് ബീച്ചിൽ അതിനായുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ അദ്ദേഹം നടത്തിയിരുന്നു. പക്ഷേ അത് സഫലമായില്ല. പുതിയ സർക്കാർ ഇടപെട്ട് കോഴിക്കോട് അല്ലെങ്കിൽ കൊടുങ്ങല്ലൂരിൽ ഇതൊരു വലിയ മ്യൂസിയം ആയി സ്ഥാപിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയിലെ ഏക ലാമ്പ് മ്യൂസിയം കേരളത്തിലാകുന്നത്, സംസ്ഥാനത്തിന് അഭിമാനിക്കാനുള്ള വക നൽകില്ലേ?!
കൂടുതൽ പറഞ്ഞ് വിരസമാക്കുന്നില്ല. കാണാനുള്ള പൂരം പറഞ്ഞറിയിക്കരുതെന്നാണല്ലോ. ഓരോ മലയാളിയും നേരിട്ട് പോയിക്കണ്ട് ദീപാഞ്ജലി എന്ന വിളക്ക് മ്യൂസിയം അറിയുക, അനുഭവിക്കുക. ഗൂഗിളിൽ ദീപാഞ്ജലി ലാമ്പ് മ്യൂസിയം എന്ന് പരതിയാൽ, കൃത്യമായി അവിടെയെത്താം. ഗൂഗിളിൽ ആ റോഡിൻ്റെ പേര് പോലും ദീപാഞ്ജലി മ്യൂസിയം റോഡ് എന്നാണ്. സ്ഥലപരിമിതി കാരണം 4 പേരിൽ കൂടുതലുള്ള ഗ്രൂപ്പുകളെ അനുവദിക്കില്ല. സന്ദർശ്ശന സമയം മുൻകൂർ നിശ്ചയിച്ച്‌ ചെല്ലുക. വ്ലോഗർമ്മാർക്ക് പ്രവേശനം ഇല്ല.
ഈ ദീപാവലി ദിനത്തിൽ, ദീപങ്ങളെപ്പറ്റിയും വിളക്കുകളെപ്പറ്റിയുമല്ലാതെ മറ്റെന്ത് പറയാൻ?! എല്ലാവർക്കും ദീപാവലി ആശംസകൾ!
<fb:like href="http://niraksharan.in/?p=10644" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വാസ്തുവിളക്ക്
<fb:like href="http://niraksharan.in/?p=10641" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇതാണ് വാസ്തു വിളക്ക്. ചിലർ ആമവിളക്ക് എന്നും വിളിക്കും. മറ്റെന്തെങ്കിലും പേര് ഉണ്ടോ എന്നറിയില്ല. (ഉണ്ടെങ്കിൽ നിങ്ങൾ പറയുക.) ഇത് കത്തിച്ച് വെച്ചാൽ വാസ്തുദോഷങ്ങൾ തീരുമത്രേ!
ഇന്നലത്തെ എൻ്റെ കോഴിക്കോട് യാത്ര ഏറെ പ്രാധാന്യമുള്ള ഒന്നായിരുന്നു. പ്രസാദ് സാറിൻ്റെ വീട്ടിലേക്ക്, അഥവാ ഇന്ത്യയിലെ ഏക വിളക്ക് മ്യൂസിയം എന്ന് വിശേഷിപ്പിക്കാവുന്ന (ലോകത്തിൽ ഇതുപോലൊന്ന് മറ്റൊന്നുണ്ടോ എന്ന് സംശയമാണ്) ദീപഞ്ജലിയിലേക്കാണ് പോയത്. പുതിയങ്ങാടിയിലുള്ള ആ വിളക്ക് ശേഖരം അമ്പരപ്പിക്കുന്നതാണ്. കോഴിക്കോട്ടുകാർ ഇനിയും ദീപാഞ്ജലി കണ്ടിട്ടില്ലെങ്കിൽ ‘നിങ്ങളുടെ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല’ എന്നും നിങ്ങൾ ഇരുളിലാണെന്നുമാണ് സാരം.
എൻ്റെ ദീപാഞ്ജലി അനുഭവം, പടങ്ങളും നിരക്ഷരങ്ങളും ചേർത്ത് അൽപ്പം കൂടി വിശദമായി നാളെ എഴുതാം. (ഇതൊരു സൂചന മാത്രം.) നിങ്ങൾ പ്രസാദ് സാറിൻ്റെ  പ്രൊഫൈൽ പിന്തുടർന്നാൽ കുറേയേറെ ‘വെളിച്ചം’ അവിടെ നിന്ന് കിട്ടും.
ഞാൻ അദ്ദേഹത്തെ പരിചയപ്പെടാൻ ഒരുപാട് വൈകിയെന്ന് അതിയായ കുണ്ഡിതമുണ്ട്. എന്നാലും ആ സമാഗമത്തിൻ്റെ ഓർമ്മയ്ക്ക് വേണ്ടി, 05 നവംബർ 2026 എന്ന ഇന്നലയെ അടയാളപ്പെടുത്താൻ വേണ്ടി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഒരു തെരുവിൽ നിന്ന്, പ്രസാദ് സാർ എനിക്ക് തരപ്പെടുത്തി തന്നതാണ് ഈ വാസ്തുവിളക്ക്. (8.5×5.5 ഇഞ്ച്)
വാൽക്കഷണം:- ഇന്നലത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. എന്നിലെ ആക്രി പെറുക്കി നിഷ്പ്രഭനും ശൂന്യനുമായിപ്പോയ ദിവസം കൂടെയാണത്.
<fb:like href="http://niraksharan.in/?p=10641" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
NH 66-ൽ മനപ്പൂർവ്വം അപകടം ഉണ്ടാക്കുന്നവർ
<fb:like href="http://niraksharan.in/?p=10638" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു. NH 66ലൂടെ ഭാഗിയിൽ (Thar 3 Door) ആയിരുന്നു യാത്ര.
കുറ്റിപ്പുറം എത്തുന്നതിന് മുൻപാണ് സംഭവം. ഇരുട്ട് വീണിരുന്നു. നടുവിലെ ട്രാക്കിൽ പൊയ്ക്കൊണ്ടിരുന്ന ഞാൻ, മുൻപിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ഫാസ്റ്റ് ട്രാക്കിലേക്ക് കയറി. ഓവർ ടേക്കിങ്ങ് കഴിഞ്ഞ് സുരക്ഷിത ദൂരം ആയതിനുശേഷം വീണ്ടും നടുവിലെ ട്രാക്കിലേക്ക് മടങ്ങാനുള്ള പുറപ്പാടിൽ ആയിരുന്നു.
പെട്ടെന്നതാ ഫാസ്റ്റ് ട്രാക്കിൽ എനിക്ക് നേരെ ഒരു വെളുത്ത സെഡാൻ കാർ സാമാന്യം വേഗത്തിൽത്തന്നെ വരുന്നു. ആ ഭാഗത്തെ റോഡിന് ഇടതുവശത്തേക്ക് ഒരു ചെറിയ വളവുണ്ട്. ആയതിനാൽ മീഡിയന് എതിർവശത്തുകൂടെ പോകുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് ചെറുതായി കണ്ണിൽ വീഴും. അത്തരത്തിൽ അപ്പുറത്ത് പോകുന്ന ഒരു വാഹനത്തിൻ്റെ ലൈറ്റാണ് അതെന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നെയാണ് മനസ്സിലായത് അയാൾ എൻ്റെ ട്രാക്കിൽത്തന്നെ എതിരെയാണ് വരുന്നതെന്ന്. ഞൊടിയിടയിൽ ഞാൻ നടുവിലെ ട്രാക്കിലേക്ക് വാഹനം വെട്ടിച്ചത് കൊണ്ട് ഒരു അപകടം ഒഴിവായി. ഭാഗ്യത്തിന് അപ്പോഴേക്കും, നടുവിലെ ട്രാക്കിൽ ഞാൻ മറികടന്ന വാഹനം കുറച്ച് പിന്നിൽ ആയിട്ടുണ്ടായിരുന്നു. അയാൾ എൻ്റെ തൊട്ട് പുറകിൽ ഉണ്ടായിരുന്നെങ്കിൽ, നടുവിലെ ട്രാക്കിൽ ഒരു കൂട്ടിയിടിക്കുള്ള സാദ്ധ്യതയുണ്ടായിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി NH 66-ൽ ഇത്തരത്തിൽ ഫാസ്റ്റ് ട്രാക്കിൽ എതിർദിശയിൽ നിന്ന് വാഹനം ഓടിക്കുന്നതിൻ്റെ ധാരാളം ദൃശ്യങ്ങൾ കണ്ടിരുന്നതുകൊണ്ട് രാത്രിയും പകലും വളരെ ശ്രദ്ധയോടെയാണ് ഞാൻ പൊയ്ക്കൊണ്ടിരുന്നത്. അമിതവേഗം ഒരിക്കലും എടുത്തില്ല. ഥാർ അങ്ങനെ അമിതവേഗത്തിൽ ഓടിക്കാൻ സുഖമുള്ള ഒരു വാഹനവുമല്ല. 90kmph ന് മുകളിൽ ഒരിടത്തും ഞാൻ ഓടിച്ചിട്ടില്ല. എക്സിറ്റ്/എൻട്രി പോയൻ്റുകളിൽ വീണ്ടും വേഗത കുറച്ചാണ് പോയിരുന്നത്. ആ ഭാഗത്ത് എപ്പോൾ വേണമെങ്കിലും ഒരപകടം ഉണ്ടാകാം എന്ന അവസ്ഥയുണ്ട്.
എക്സിറ്റിൽ നിന്ന് എൻട്രി അടിക്കുകയും എൻട്രിയിൽ നിന്ന് എക്സിറ്റ് അടിക്കുകയും ചെയ്യുന്ന ധാരാളം വാഹനങ്ങളെ ഇന്നലെ കണ്ടു. എന്നിരുന്നാലും ഭാഗ്യവശാൽ, പകൽ സമയത്ത് കോഴിക്കോട്ടേക്ക് പോയപ്പോൾ ഒരു വാഹനവും എതിരെ വന്നില്ല. രാത്രി ഫാസ്റ്റ് ട്രാക്കിലൂടെ ഒരു വാഹനം എതിരെ വന്നാൽ അപകടസാദ്ധ്യത കൂടുതലാണ്. ജീവൻ തിരികെ കിട്ടിയാൽ ഭാഗ്യം.
ഞാൻ ഇന്നലെ തിരികെ വീട്ടിലെത്തിയത് എൻ്റെ അരിയെത്താത്തത് കൊണ്ട് മാത്രമാണ്. നിരത്തിലിറങ്ങി നടക്കുന്ന ഓരോ മനുഷ്യരുടേയും അവസ്ഥ ഇപ്പോൾ ഇതുതന്നെയാണ്. NH 66-ൽ ഇത്തരം നിയമലംഘനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ MVD-യുടെ പക്കൽ ഒരു സംവിധാനവും ഇല്ലേ? എതിരെ വരുന്നത് ഒരു ജഡ്ജിയുടെ മകനോ ധനാഢ്യനോ ഉന്നതങ്ങളിൽ പിടിപാടുള്ളവനോ ആണെങ്കിൽ, റോഡിലും കോടതിയിലും നിലവിളിക്കാൻ പോലും അർഹതയില്ലാത്തവരായി ചത്തൊടുങ്ങിക്കോട്ടേ സാധാരണക്കാരൻ എന്നാണോ?
#nh66
#roadsofkerala
#കേരളത്തിലെ_റോഡുകൾ
<fb:like href="http://niraksharan.in/?p=10638" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
രാജശ്രീ – വിനയശ്രീ സാഹിത്യ വിവാദം
<fb:like href="http://niraksharan.in/?p=10634" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഈ വിഷയത്തെപ്പറ്റി ഒരു കുറിപ്പ് മുൻപ് ഞാൻ എഴുതിരുന്നു. അത് വിനയശ്രീ വായിച്ചതിന് ശേഷം ഞാനും വിനയശ്രീയും ഈ വിഷയത്തിൽ ഒരുപാട് നേരം ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിൻ്റെ വിശദാംശങ്ങൾ ഇവിടെ പറഞ്ഞാൽ തീരില്ല. എന്നാലും ചുരുക്കത്തിൽ ചിലത് പറയാം.
കോപ്പിയടിയുടെ കാര്യത്തിൽ കോടതിയുടെ വിഖ്യാതമായ ഒരു വാചകമുണ്ട്. ” Great minds think alike”. ഈ കേസിൽ അതിനേക്കാൾ ഭംഗിയായി കോടതി ആ വാചകം ഉപയോഗിക്കും. കാരണം, രാജശ്രീയും വിനയശ്രീയും ആശയം കടം കൊണ്ടിരിക്കുന്നത് മഹാഭാരതത്തിൽ നിന്നാണ്.
എൻ്റെ ഭാര്യയുടേയും മകളുടേയും പേര് 11 ഇടത്ത് അതേപടി പകർത്തി വെച്ച് എൻ്റെ 55 പേജുകൾ മോഷ്ടിച്ച കാരൂർ സോമൻ Karoor Soman Soman എന്ന ലണ്ടൻ പ്രവാസിയുമായി 2018 മുതൽ ഞാൻ നടത്തുന്ന കേസുകൾ 13 എണ്ണമാണ്. അതിലൊന്ന് സുപ്രീം കോടതി വരെ നീണ്ടു. അത് ഇതുവരെ എവിടെയും എത്തിയിട്ടില്ല. ആ ഒരു അനുഭവം വെച്ച് പറയുകയാണെങ്കിൽ 10 വർഷം കഴിഞ്ഞാലും ഈ കേസ് എങ്ങുമെത്തില്ല. അവസാനം തള്ളിപ്പോകുകയും ചെയും.
രാജശ്രീയുടെ മാനനഷ്ടക്കേസും തള്ളിപ്പോകും. കാരണം, രണ്ട് പുസ്തകങ്ങളുടെ മൗലികത്തർക്കം എന്നതിനപ്പുറം വിനയശ്രീ രാജശ്രീയെ ഏതെങ്കിലും തരത്തിൽ വ്യക്തിപരമായി അധിക്ഷേപിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. മാനനഷ്ടക്കേസ് എന്ന് പറയുന്നത് സത്യത്തിൽ എന്തെങ്കിലും നഷ്ടപരിഹാരം നേടിയെടുക്കാൻ വേണ്ടിയുള്ള ഒന്നല്ല. എനിക്കെതിരെ ഒരാൾ ആരോപണവുമായി വരുമ്പോൾ ആ ആരോപണത്തിന് മറുപടിയൊന്നും പറയാതിരുന്നാൽ അതിൽ ഒരു ഭംഗിക്കേടുണ്ട്. “നിങ്ങൾ എന്താണ് റിയാക്ട് ചെയ്യാതിരിക്കുന്നത് ” എന്ന് ആരെങ്കിലും ചോദിച്ചാൽ ഒരു മറുപടി വേണം. അതിൻ്റെ പേരിൽ ചെയ്യുന്ന ഒരു കാര്യം മാത്രമാണ് മാനനഷ്ടക്കേസുകൾ. കാരൂർ സോമനെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് മാവേലിക്കര കോടതിയിൽ അയാൾ എനിക്കെതിരെ മാനനഷ്ട കേസ് കൊടുത്തിട്ടുണ്ട്. ഒരു മോഷ്ടാവിനെ മോഷ്ടാവ്, കള്ളൻ എന്നൊക്കെ വിളിക്കാനേ എനിക്കറിയൂ. അതിനാണ് ഞാൻ മാനനഷ്ടക്കേസ് നേരിടുന്നത്. അത് സാരമാക്കുനില്ല.
എന്റെ അറിവിൽ ഒരു മാനനഷ്ട കേസിന് വിധി വന്നിട്ടുള്ളത്, നടി സുകന്യ നടത്തിയ കേസിൻ്റേതാണ്. (എന്റെ അറിവിൽ എന്ന് എടുത്തുപറയുന്നു). അവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി വന്നു. അതല്ലാതെ ഏതെങ്കിലും രാഷ്ട്രീയക്കാർ അന്യോന്യം കൊടുക്കുന്ന മാനനഷ്ട കേസിലോ സാഹിത്യകാരി/രന്മാർ പരസ്പരം കൊടുക്കുന്ന മാനനഷ്ട കേസിലോ ഒരു വിധി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽത്തന്നെ വിരളമായിരിക്കും.
ചുരുക്കിപ്പറഞ്ഞാൽ രാജശ്രീയും വിനയശ്രീയും പരസ്പരം നൽകിയിട്ടുള്ള ഈ രണ്ട് കേസുകളും തള്ളിപ്പോകും. സത്യത്തിൽ തന്റെ കഥാപാത്രവും കഥാസന്ദർഭവും എടുത്ത് മറ്റൊരു കഥ ഉണ്ടാക്കി, മറ്റൊരു പുസ്തകം ഉണ്ടാക്കി എന്ന് പറഞ്ഞ് ഇവർക്ക് രണ്ടുപേർക്കും എതിരെ കേസ് കൊടുക്കേണ്ടത് വേദവ്യാസനാണ്. കൂട്ടത്തിൽ രണ്ടാമൂഴം മുൻനിർത്തി എം.ടി.ക്ക് എതിരേയും വ്യാസന് കോടതി കയറേണ്ടി വരും. പക്ഷേ മൺമറഞ്ഞ വ്യാസൻ നേരിട്ടവതരിച്ച് കേസ് കൊടുത്താലും നിലവിലെ നിയമസംഹിത വെച്ച് ഈ കേസുകൾ തള്ളിപ്പോകും. രചയിതാവ് മരിച്ച് 60 വർഷം കഴിഞ്ഞാൽപ്പിന്നെ പകർപ്പാവകാശ നിയമം നിലനിൽക്കുന്നില്ല ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ എന്നതാണ് കാരണം.
എനിക്ക് വിനയശ്രീയോട് ഒരഭിപ്രായം പറയാനുള്ളത്, പുരാണകഥകളുടെ പുനരാഖ്യാനങ്ങൾ മാത്രം നടത്തിക്കൊണ്ടിരിക്കാതെ സ്വന്തം ഭാവനയെ സ്വന്തം കഥാതന്തുവിൽ നിന്ന് നിർലോഭം മേയാൻ വിട്ടാൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാകും എന്നതാണ്. വിനയശ്രീയുടെ രചനകൾ മിക്കവാറും എല്ലാം ഹിന്ദു പുരാണങ്ങളെ ആശ്രയിച്ച് നിൽക്കുന്നു എന്നതുകൊണ്ടാണ് ഇത് പറയേണ്ടി വന്നത്.
വാൽക്കഷണം:- വിനയശ്രീയുടെ പോസ്റ്റിൽ ഇന്നിട്ട ഏറെ ദൈർഘ്യമുള്ള ഒരു കമൻ്റാണ് ഈ പോസ്റ്റായി മാറിയത്.
<fb:like href="http://niraksharan.in/?p=10634" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
റോഡപകടങ്ങൾ തുടർക്കഥയാകരുത്
<fb:like href="http://niraksharan.in/?p=10630" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഏഷ്യാനെറ്റ് ന്യൂസിൽ കാണാനിടയായ ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് ആദ്യത്തെ ചിത്രത്തിൽ.
അത് പ്രകാരം പുതുതായി നിർമ്മിച്ച ആറുവരി പാതയിലൂടെ പോകുന്ന ഒരു കാറിന്റെ സ്റ്റിയറിങ് നിയന്ത്രിക്കുന്നത് ഒരു കൊച്ചുകുട്ടി. തൊട്ടടുത്ത വരിയിൽ പോകുന്ന കാറിൽ നിന്ന് പകർത്തിയ രംഗമാണ് ന്യൂസിൽ കാണിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഏഴിൽപ്പരം ജീവനുകളാണ് ഇത്തരക്കാർ കാരണം റോഡിൽ പൊലിഞ്ഞത്. എന്നിട്ടും ഒരിഞ്ച് പുറകോട്ടില്ല.
അതിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ മൂന്ന് അപകടങ്ങൾ താഴെ കുറിക്കുന്നു.
* മാനന്തവാടിയിൽ, നിയന്ത്രണം വിട്ട് തെറ്റായ ദിശയിൽ അതിവേഗം പാഞ്ഞ് വന്ന കാറിടിച്ച് 11 വയസ്സുകാരി കൊല്ലപ്പെട്ടു. (25.10.2026)
* തിരൂരങ്ങാടിയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് താൽക്കാലിക അദ്ധ്യാപകൻ കൊല്ലപ്പെട്ടു. (24.10.2026)
* 17കാരൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. (26.10.2026)
ഇതിനൊരു അന്ത്യം വേണമെന്ന് പൊതുസമൂഹമോ ഭരണകൂടമോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 3 നിർദ്ദേശങ്ങൾ പറയാം.
നിർദ്ദേശം 1:- നിയമങ്ങൾ കർശനമാക്കുക; അതുപോലെ തന്നെ നടപ്പിലാക്കുക.
* മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് ആയുഷ്ക്കാലം റദ്ദ് ചെയ്യുക.
* പ്രായപൂർത്തി ആകാതെയോ ലൈസൻസ് ഇല്ലാതെയോ വാഹനമോടിക്കുന്നവർക്ക് ആജീവനാന്തകാലം ലൈസൻസ് കൊടുക്കാതിരിക്കുക.
* അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും റദ്ദ് ചെയ്യുക.
* ബാംഗ്ലൂർ പോലുള്ള വലിയ നഗരങ്ങളിൽ വാഹന ഗതാഗത നിയമലംഘനം നടത്തുന്നവരുടെ ചിത്രങ്ങൾ എടുത്ത് ആപ്പിൽ ലോഡ് ചെയ്താൽ പൊലീസ് നടപടി ഉണ്ടാകാറുണ്ട്. അത്തരം ഒരു ആപ്പ് കേരളത്തിലും തയ്യാറാക്കുക. പൊലീസിനോ എംവിഡിക്കോ പിടികൂടാൻ കഴിയാത്തവരെ പൊതുജനം പിടികൂടി മുന്നിൽ നിർത്തിത്തരും. അവരിൽ നിന്ന് കനത്തപിഴ ഈടാക്കുക; കടുത്ത ശിക്ഷ നൽകുക.
നിർദ്ദേശം 2:- രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത് കേരളത്തിലെ ഒരു ജില്ലാ പോലീസ് ഏമ്മാൻ, 19.01.2024ൽ പുറത്തിറക്കിയ ഒരു ഉത്തരവാണ്. ഈ ഉത്തരവ് പുറത്തുവിട്ട ഉമേഷ് വള്ളിക്കുന്ന് Umesh Vallikkunnu എന്ന പോലീസ് ഉദ്യോഗസ്ഥന് രണ്ട് പ്രാവശ്യം ഇൻക്രിമെന്റ് നഷ്ടമായി. ഈ ഉത്തരവിൽ പറയുന്നത്, ‘പൊലീസ് വാഹന പരിശോധനയും പട്രോളിങ്ങും നടത്തുന്ന അവസരങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുത് ‘ എന്നാണ്. പൊലീസുകാർ തന്നെ ഇത്തരത്തിൽ ഉത്തരവിടുന്ന ഒരു സംസ്ഥാനത്ത് ജനങ്ങൾ മദ്യപിച്ച് വാഹനമോടിച്ച് തെരുവിലൂടെ നടക്കുന്ന പാവങ്ങളെ കൊന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന പോലീസുകാർക്ക് എതിരെ നടപടി ഉണ്ടാകണം. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങി വാഹനത്തിൽ കയറുന്നവരെ, വാഹനം സ്റ്റാർട്ട് ചെയ്യുന്ന നിമിഷം അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കാനുള്ള നടപടിയും ഉണ്ടാകണം.
നിർദ്ദേശം 3:- പറയാൻ വിട്ടുപോയ ഒരു നിർദ്ദേശം കൂടെയുണ്ട്. വെള്ളമടിച്ചവർക്കും ലൈസൻസ് ഇല്ലാത്തവർക്കും അമിതവേഗക്കാർക്കും വാഹനങ്ങൾ ഓടിച്ചേ പറ്റൂ എന്നാണെങ്കിൽ, അവർക്കുവേണ്ടി മാത്രം വളച്ചു കെട്ടിയ കുറച്ച് സ്ഥലം സജ്ജമാക്കി കൊടുക്കുക. അതിനകത്ത് ഓടിച്ച് പരസ്പരം ഇടിച്ച് ഒടുങ്ങിക്കോട്ടെ നാശങ്ങൾ. കണ്ണൂരിൽ കിഫ്ബി അനധികൃതമായി വാങ്ങിക്കൂട്ടിയ സ്ഥലം ഒരു പ്രയോജനവും ഇല്ലാതെ കിടക്കുകയാണെന്ന് കേട്ടു.
ഇതൊന്നും പറ്റുന്നില്ലെങ്കിൽ……
നിർദ്ദേശം 4:- ഇത്തരത്തിൽ ഗതാഗത നിയമലംഘനം നടത്തുന്നവരെ കൈകാര്യം ചെയ്യാനുള്ള അവകാശം പൊതുജനത്തിന് വിട്ടുകൊടുക്കുക. അരാജകത്വം എന്ന് മറ്റൊരു പേരുണ്ട് അതിന്. നിയമം നടമാടാത്തിടത്ത് അരാജകത്വം സ്വാഭാവികമായും ഉടലെടുത്തെന്നും വരും. അതുണ്ടാകാതെ നോക്കുക.
വാൽക്കഷണം :- ചിത്രത്തിൽ കാണുന്ന വീഡിയോ ഏഷ്യാനെറ്റിൽ നിന്ന് തപ്പിയെടുത്ത് ആ വാഹനത്തിന്റെ ഉടമയുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും എംവിഡിക്ക് കഴിയുമെങ്കിൽ മുകളിൽ പറഞ്ഞ ആപ്പിൻ്റെ പ്രാഥമിക രൂപമായി.
#കേരളത്തിലെ_റോഡുകൾ
<fb:like href="http://niraksharan.in/?p=10630" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
അടുത്ത വാഹനക്കൊല ജഡ്ജിയുടെ മകൻ്റെ വക
<fb:like href="http://niraksharan.in/?p=10618" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളുടെ റിമാൻഡ് കാലാവധി കഴിയുന്നതിന് മുന്നേ അടുത്ത വാഹനാപകടം സംഭവിച്ചിരിക്കുന്നു. ക്ഷമിക്കണം ഇതിനെ രണ്ടിനേയും വാഹനാപകടം എന്നതിലുപരി വാഹനക്കൊലപാതകങ്ങൾ എന്നാണ് പറയേണ്ടത്.
ആദ്യത്തെ കൊലപാതകത്തിൽ അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിങ്ങും ആയിരുന്നു കാരണങ്ങൾ. ഇന്ന് വെളുപ്പിന് 3 മണിക്ക് ചേരാനല്ലൂരിൽ ഉണ്ടായ നടന്ന വാഹനക്കൊലപാതകത്തിൻ്റെ കാരണം ലൈസൻസില്ലാത്ത; ലൈസൻസിന് പ്രായമാകാത്ത പയ്യൻ (17 വയസ്സ്) അമിത വേഗത്തിൽ ആഡംബര വാഹനം ഓടിച്ചു എന്നതാണ്. ഇതെല്ലാം നിയമവിരുദ്ധമായ കാര്യങ്ങളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുന്നതിനാലാണ് കൊലപാതകങ്ങൾ എന്ന് വിശേഷിപ്പിച്ചത്. നമ്മൾ എന്തൊക്കെ വിശേഷിപ്പിച്ചാലും മനപ്പൂർവ്വമല്ലാത്ത നരഹത്യ എന്നായിരിക്കുമല്ലോ കേസ് ചാർജ്ജ് ചെയ്യുക.
നെടുമ്പാശ്ശേരി കൊലപാതകത്തിൽ മൂന്ന് ചെറുപ്പക്കാരാണ് മരിച്ചതെങ്കിൽ ഇന്ന് ചേരാനെല്ലൂരിൽ മരിച്ചത് തട്ടുകട നടത്തി ജീവിക്കുന്ന മാഞ്ഞാലിക്കാരനായ ജയബാലകൃഷ്ണൻ എന്ന പാവപ്പെട്ട ഒരു മനുഷ്യനാണ്. തട്ടുകട അടച്ച് സ്ക്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോളാണ് കൊലപാതകം. അമിതവേഗത്തിൽ വന്ന ബെൻസ് കാർ അപകടശേഷം നിർത്താതെ പോയെങ്കിലും 200 മീറ്റർ കഴിഞ്ഞപ്പോൾ വാഹനം താനെ നിന്ന് പോയതുകൊണ്ട് മാത്രമാണ് പ്രതി പിടിക്കപ്പെട്ടത്. Hit & Run കൂറേക്കൂടെ ഗുരുതരമായ കുറ്റകൃത്യമാണെന്ന് മനസ്സിലാക്കുക.
സത്യത്തിൽ നെടുമ്പാശ്ശേരി കൊലപാതകത്തേക്കാൾ ഒപ്പമോ അതിന് മുകളിലോ നിൽക്കുന്ന ഒരു കൊലയല്ലേ ഇത്? പ്രതി, ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജ് റിനോ ഫ്രാൻസിസിൻ്റെ മകനാണ് എന്നതുകൊണ്ടാണ് ന്യായമായ ഈ സംശയം? നീതിന്യായ നിർവ്വഹണം നടത്തുന്നവർ തന്നെ തങ്ങളുടെ സന്തതികളെ നിയമം കയ്യിലെടുക്കാൻ വേണ്ടി അഴിച്ചുവിടുമ്പോൾ എന്ത് സുരക്ഷയാണ് സാധാരണ ജനങ്ങൾക്ക് ഇന്നാട്ടിലുള്ളത്. എന്ത് വിലയാണ് ഇക്കൂട്ടർ നിയമവാഴ്ച്ചയ്ക്ക് നൽകുന്നത്? തങ്ങൾ കൈയാളുന്ന നിയമം തങ്ങൾക്ക് ബാധകമല്ല എന്നുണ്ടോ ഇന്നാട്ടിൽ?
പാതിരാ കഴിഞ്ഞാൽ റോഡിൽ ഇറങ്ങി നടക്കാൻ പറ്റില്ല എന്നല്ലേ ഈ രണ്ട് അപകടങ്ങളും കാണിക്കുന്നത്? ആഡംബര വാഹനങ്ങളുമായി ധനിക കുടുംബങ്ങളിലെ ടീനേജുകാർ ആളെക്കൊല്ലാൻ നിരത്തിലിറങ്ങുന്ന സമയമാണത് എന്ന് വേണ്ടേ മനസ്സിലാക്കാൻ?
‘ലൈസൻസിന് പ്രായമാകാത്ത പയ്യൻ്റെ കയ്യിൽ വാഹനം കൊടുത്തു വിടുന്ന നിങ്ങളല്ലേ കുറ്റക്കാരൻ ‘ എന്ന് ജഡ്ജിയെ ചോദ്യം ചെയ്തിരുന്നു, കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുവായ സ്ത്രീ. ‘നിങ്ങൾ എന്നെ ചോദ്യം ചെയ്യേണ്ട ‘ എന്ന മട്ടിലായിരുന്നു ആ സമയത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് ജഡ്ജിയുടെ അഹങ്കാരം നിറഞ്ഞ മറുപടി. ജഡ്ജിമാർ എന്ത് തോന്ന്യാസം ചെയ്താലും ചോദ്യം ചെയ്യാൻ പാടില്ല എന്ന് നിയമമുണ്ടോ ഇവിടെ? നിയമം ലംഘിക്കാൻ കൂട്ട് നിന്നതിന് ന്യായാധിപ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നിഷ്ക്കാസിതൻ ആക്കാനുള്ള നിയമം ഇല്ലെങ്കിൽ, അങ്ങനെയൊന്ന് ഉണ്ടാക്കുകയാണ് വേണ്ടത്? പ്രതിയായ മകനെ സ്വാഭാവികമായും ജുവനൈൽ ജയിലിൽ റിമാൻഡ് ചെയ്യുമായിരിക്കും. ഈ നിയമലംഘനം നടത്താൻ മകന് കൂട്ടുനിന്ന പിതാവായ ജഡ്ജിനേയും ജയിലിലാക്കാണം. അതിനുള്ള വകുപ്പില്ലെങ്കിൽ അത് ഉണ്ടാക്കുക കൂടെ വേണം, ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലെങ്കിലും.
ലൈസൻസ് ഇല്ലാത്ത ചെറുപ്പക്കാരെ വാഹനം കൊടുത്ത് നിരത്തിലേക്ക് വിടുന്നവർക്ക് നേരെ, അത് ഏത് വലിയ ജഡ്ജി ആയാലും, കർശനമായ നടപടി ഉണ്ടാകുമോ എന്ന് കണ്ടറിയണം. വെറുമൊരു IAS കാരനായ ശ്രീറാം വെങ്കിട്ടരാമന് തൻ്റെ വാഹനാപകടക്കേസ് അട്ടിമറിക്കാൻ കഴിയുമെങ്കിൽ, ജഡ്ജിന് അതിനേക്കാൾ കേമമായി കഴിയും. പക്ഷേ അങ്ങനെ സംഭവിക്കാൻ വിടരുത്.
നെടുമ്പാശ്ശേരി കൊലപാതകത്തേക്കാൾ പൊതുജനം ശക്തമായി അപലപിക്കേണ്ടത് ജഡ്ജിൻ്റെ മകൻ നടത്തിയ ഈ കൊലപാതകമാണ്. സുഹൈലിൻ്റെ ഉമ്മാൻ്റെ തുണിക്കടയിലേക്ക് മാർച്ച് നടത്തിയ എത്ര പേർ റിനോ ഫ്രാൻസിസ് എന്ന ജഡ്ജിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് കാത്തിരുന്ന് കാണാം. കൊലപാതകിക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കുമെന്നുള്ള ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം കേൾക്കാനും, നാലാം തൂണായ മാദ്ധ്യമങ്ങൾ ഈ കേസ് എങ്ങനെ കൈകാര്യം ചെയ്യുന്നെന്ന് കാണാനും കാത്തിരിക്കുന്നു.
കേരളത്തിലെ റോഡിൽ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ സ്വരക്ഷയ്ക്ക് വേണ്ടി പൊതുജനം പല അക്രമങ്ങളിലേക്കും കടന്നെന്ന് വരും. വാഹനങ്ങളുമായി പൊതുനിരത്തിൽ അഭ്യാസങ്ങൾ കാണിക്കുന്നത് ജഡ്ജിൻ്റെ മകനായാലും വ്യവസായിയുടെ മകനായാലും മന്ത്രിയുടെ മകനായാലും പോലീസേമാൻ്റെ മകനായാലും, സാധാരണക്കാരൻ്റെ മകനായാലും ഒരൊറ്റ രീതിയിൽ പൊതുജനം കൈകാര്യം ചെയ്തെന്നിരിക്കും, നിയമം ഇക്കൂട്ടർക്ക് കൂച്ചുവിലങ്ങ് ഇട്ടില്ലെങ്കിൽ. ശ്രീ. ജയബാലകൃഷ്ണന് ആദരാഞ്ജലികൾ.
വാൽക്കഷണം:- കൊല നടത്തിയ ചെറുക്കൻ്റെ പേര് ഇതുവരെ പുറത്ത് വന്നിട്ടില്ല. അവനെ കാണാനും ആരേയും അനുവദിച്ചിട്ടില്ല. അവനെ മെഡിക്കലിന് കൊണ്ടുപോകുമ്പോൾ കൂടുതൽ സുരക്ഷ നൽകാനും പൊലീസ് മറക്കരുത്. ജഡ്ജിയുടെ മകനല്ലേ? വാപ്പാമാരുടെ കാലമാണല്ലോ ഇത്.
#ആഡംബരവാഹനക്കൊല
<fb:like href="http://niraksharan.in/?p=10618" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മരിച്ചാലും ഹർത്താലോ?
<fb:like href="http://niraksharan.in/?p=10624" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ആഗോളതലത്തിൽ 71 വയസ്സ് മനുഷ്യായുസ്സ് കണക്കാക്കിയിരിക്കുന്ന ഒരു കാലഘട്ടത്തിൽ, 84 വയസ്സ് കഴിഞ്ഞ ഒരു വ്യക്തി മരിക്കുന്നു. മരിച്ചതാണ് ആരും കൊലപ്പെടുത്തിയതല്ല. അതിനെന്തിനാണ് ഹർത്താൽ?
ഒരാൾ പ്രായം ചെന്ന് മരിച്ചതിൻ്റെ പേരിൽ മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യവും അവരവരുടെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള അവകാശവും എന്തിനാണ് നിഷേധിക്കുന്നത്. ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നത്? എന്തൊരു കാട്ടുനീതിയാണ് ഇവിടെ നടമാടുന്നത്.
മരിച്ചവരോടുള്ള ആദരവും സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാൻ മറ്റെന്തെങ്കിലും മാർഗ്ഗം കണ്ടെത്തുക വിവരദോഷികളേ. അല്ലെങ്കിൽ, മരിച്ചവർ എത്ര മഹത് വ്യക്തികളായാലും, അന്നേ ദിവസം തന്നെ ജനങ്ങൾ അവരെ വെറുക്കുന്ന അവസ്ഥയുണ്ടാകും.
വാൽക്കഷണം:- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം, മനുഷ്യനാകണം എന്നതൊക്കെയാണ് മുദ്രാവാക്യങ്ങൾ, എന്നതാണ് മുറ്റ് തമാശ.
<fb:like href="http://niraksharan.in/?p=10624" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ
<fb:like href="http://niraksharan.in/?p=10621" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
(Warning:- Spoiler Alert)
തീയറ്ററിൽ സാമാന്യം നന്നായി ഓടുകയും നല്ല പ്രതികരണം ലഭിക്കുകയും ചെയ്ത സിനിമയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. പോകെപ്പോകെ ഈ സിനിമയിലെ ധാരാളം കുറ്റങ്ങളും കുറവുകളും പലരും കണ്ടുപിടിച്ച് ചോദ്യം ചെയ്യുകയുണ്ടായി.
ഈ സിനിമയെപ്പറ്റി എനിക്കുള്ള ഒരു വലിയ സംശയമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്. ഇതിനുത്തരം അറിയാവുന്നവർ പറഞ്ഞ് തരുമല്ലോ. സിനിമ കാണാത്തവർ തുടർന്ന് വായിക്കരുത്. സസ്പെൻസ് നഷ്ടപ്പെടും.
നാല് പൊലീസുകാരുടെ അശ്രദ്ധയാൽ കൊല്ലപ്പെടുന്ന ഒരു കുറ്റവാളിയെ അവർ കുഴിച്ചുമൂടുന്നു. കുഴിവെട്ടി മൂടിയ ശേഷമാണ് കൊല്ലപ്പെട്ടയാൾ വന്ന കാറിൽ നിന്ന് രക്തം ഒഴുകുന്നത് പോലീസുകാർ കാണുന്നത്. കാറിൻ്റെ ബൂട്ട് തുറന്ന് നോക്കുമ്പോൾ ഒരു പെണ്ണിൻ്റെ മൃതശരീരം കാണുന്നു. ബോഡി അകത്ത് വെച്ചു കൊണ്ട് തന്നെ കാറിൻ്റെ ബൂട്ട് അടക്കുന്നതായിട്ടാണ് ആ സീനിൽ കാണിക്കുന്നത്. ആ ശരീരം പുറത്തെടുക്കുന്നതായോ എവിടെയെങ്കിലും മറവ് ചെയ്യുന്നതായോ ഒന്നും കാണിക്കുന്നില്ല.
അപ്പോഴേക്കും പുറത്ത് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരൻ സ്റ്റേഷനിലേക്ക് വരുന്നു. അയാൾ അവിടെ ഉള്ളപ്പോൾ ആ പെണ്ണിൻ്റെ ശരീരം സ്റ്റേഷൻ പരിസരത്ത് മറവ് ചെയ്യാൻ നാൽവർ സംഘത്തിന് സാധിക്കില്ല. അങ്ങനെ ചെയ്യുന്നതായും സിനിമയിൽ കാണിക്കുന്നില്ല; അത്തരത്തിൽ ഒരു സൂചനയും സിനിമയിൽ ഇല്ല.
പിന്നീടുള്ള സീനിൽ, പുറത്തുനിന്ന് വന്ന പോലീസുകാരൻ്റെ ശ്രദ്ധയിൽപ്പെടാതെ കൊല്ലപ്പെട്ടയാളുടെ കാർ, സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് പുറത്തേക്ക്, മാത്യു അവതരിപ്പിച്ച പോലീസ് കഥാപാത്രം കടത്തുന്നതാണ് കാണിക്കുന്നത്. പിന്നീട് ഈ കാർ സംസ്ഥാനത്തിന് പുറത്തുകൊണ്ടുപോയി സ്ക്രാപ്പ് ചെയ്യാൻ കൊടുക്കുന്നതായും കാണിക്കുന്നുണ്ട്. അതിനിടയ്ക്ക് ബൂട്ടിൽ ഉണ്ടായ പെണ്ണിൻ്റെ മൃതദേഹത്തിന് എന്ത് സംഭവിച്ചു?
മറവ് ചെയ്ത മൃതശരീരം പിന്നീട് കുഴിച്ചെടുക്കുമ്പോൾ ഒരു ശവശരീരത്തിന് പകരം രണ്ട് ശരീരങ്ങൾ കിട്ടുന്നുണ്ട്; കൂടാതെ ആനക്കൊമ്പുകളും. രണ്ടാമത്തെ മൃതശരീരം ആദ്യത്തെ ശരീരത്തിനൊപ്പം എപ്പോഴാണ് കുഴിച്ചിട്ടത് എന്നാണ് പിടി കിട്ടാത്തത്. ഇത് മനസ്സിലായവർ ആരെങ്കിലുമുണ്ടെങ്കിൽ പറഞ്ഞുതരിക.
ഞാൻ തീയറ്ററിലാണ് സിനിമ കണ്ടത്. അന്ന് മുതൽ കൊണ്ടുനടക്കുന്ന സംശയമാണിത്. OTT യിൽ സിനിമ വന്നതിന് ശേഷം ഈ രംഗം വീണ്ടും കണ്ട് എനിക്ക് അബദ്ധം പിണഞ്ഞിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. ഇതേപ്പറ്റി ചർച്ച നടക്കുന്ന ഒന്നുരണ്ടിടത്ത് ഈ സംശയം ഉന്നയിച്ചപ്പോൾ, ‘നീ ആദ്യം സിനിമ കണ്ടിട്ട് അഭിപ്രായം പറയെടാ ഊവെ’ എന്ന നിലയ്ക്കുന്ന ‘സംസ്ക്കാരസമ്പന്നമായ’ മറുപടിയാണ് കിട്ടിയത്. അതിൽ തൃപ്തനാകാത്തത് കൊണ്ടാണ് ഈ സംശയവും പൊക്കിപ്പിടിച്ച് വരുന്നത്.
വാൽക്കഷണം:- സിനിമ Tightly packed ആണ്. തീയറ്ററിൽ ഇരുന്ന് ഇതൊന്നും ആലോചിക്കാനേ സമയമേ കിട്ടില്ല. അപ്പോഴേക്കും ഉദ്വേഗജനകമായ അടുത്ത രംഗം ആരംഭിച്ചിരിക്കും.
#cinema
<fb:like href="http://niraksharan.in/?p=10621" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ബോസ്റ്റൽ സ്ക്കൂൾ ചരിതം
<fb:like href="http://niraksharan.in/?p=10347" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട്, പ്രതി സുഹൈലിനെ ബോസ്റ്റൽ സ്ക്കൂളിൽ റിമാൻഡ് ചെയ്തത് വിവാദമായിരിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്.
ജുവനൈൽ ഹോം, ബോസ്റ്റൽ സ്ക്കൂൾ, സാധാരണ ജയിൽ എന്നിവയെക്കുറിച്ച് പൊതുജനത്തിന് കാര്യമായ ധാരണ ഉണ്ടാകണമെന്ന് നിർബന്ധമില്ല. പക്ഷേ മാദ്ധ്യമങ്ങൾക്കും ഇതേപ്പറ്റി അറിയില്ല എന്ന് വന്നാൽ, ജനങ്ങൾക്കിടയിലേക്ക് തെറ്റായ ധാരണ കൂടുതലായി പ്രചരിക്കും എന്നതുകൊണ്ട് കൂടെയാണ് ഇതേപ്പറ്റി വിശദമാക്കുന്നത്. തുടർന്ന്. ശ്രദ്ധിച്ച് വായിക്കണമെന്ന് അപേക്ഷ.
വസ്തുത 1 (ജയിൽ)
പ്രതിയുടെ പ്രായം 21 വയസ്സിന് മുകളിൽ ആണെങ്കിൽ സാധാരണ ജയിലുകളിലേക്കാണ് റിമാൻഡ് / ശിക്ഷ ചെയ്യുന്നത്. ജയിലുകളുടെ കൂട്ടത്തിൽ സെൻട്രൻ ജയിലുകളും (4) ജില്ലാ ജയിലുകളും (13) സബ് ജയിലുകളും (17) ഉണ്ട്. കണ്ണൂർ (പള്ളിക്കുന്ന്), മലപ്പുറം (തവനൂർ), ത്രിശൂർ (വിയ്യൂർ), തിരുവനന്തപുരം (പൂജപ്പുര) എന്നിവിടങ്ങളിലാണ് കേരളത്തിൽ സെൻട്രൽ ജയിലുകൾ ഉള്ളത്.
വസ്തുത 2 (ഒബ്സർവേഷൻ ഹോം)
കേസുകളിൽ കുറ്റാരോപിതരാകുന്നവരും ശിക്ഷിക്കപ്പെടുന്നവരുമായ 18 വയസ്സിൽ താഴെ പ്രായമുള്ളവരെ വനിത-ശിശു വകുപ്പിന് കീഴെ വരുന്ന ഒബ്സർവേഷൻ ഹോം / ചിൽഡ്രൻസ് ഹോം / ശിശുസദനം / ശിശുഭവനം എന്നയിടത്തേക്കാണ് പ്രവേശിപ്പിക്കുക. ഇതേ സ്ഥാപനത്തിൻ്റെ മറ്റ് ചില പേരുകൾ കൂടെ താഴെ കുറിക്കാം.
CCL (Child in conflict with the Law,
Juvenile Delinquent,
Juvenile in conflict with law,
Juvenile Justice (Care & Protection of children – Act 2015.
ഒരു സാധാരണക്കാരൻ ചിന്താക്കുഴപ്പത്തിൽ ആകാൻ ഇത്രയും പേരുകൾ തന്നെ ധാരാളമാണ്. പക്ഷേ മാദ്ധ്യമങ്ങൾക്ക് അങ്ങനെയൊരു ചിന്താക്കുഴപ്പം ഉണ്ടാകുന്നത് അഭിലഷണീയമല്ല.
ജുവനൈൽ ആക്റ്റ് തന്നെ വ്യത്യസ്തമാണ്. അവിടെയുള്ള കുട്ടികൾക്ക് തങ്ങൾ കുറ്റവാളികൾ അണെന്ന തോന്നൽ ഉണ്ടാകാൻ പാടില്ല എന്നാണ് ചട്ടം. പേരിൽ പോലും ആ തോന്നൽ ഉണ്ടാകാതിരിക്കാൻ പല പ്രാവശ്യം അതിൻ്റെ പേരുകൾ മാറ്റിമറിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇപ്പോളുള്ള ഒബ്സർവേഷൻ ഹോം എന്ന പേരിൽ എത്തി നിൽക്കുന്നത്. (പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കൊണ്ടുവരാൻ വേണ്ടി വികലാംഗർ എന്ന പദത്തെ ഭിന്നശേഷിക്കാർ എന്നാക്കിയത് പോലെ.) അവിടെ ജയിൽ പോലെ യൂണിഫോം ഉണ്ടാകില്ല. പൊലീസ് യൂണിഫോമിലും മറ്റും ആരും അങ്ങോട്ട് ചെല്ലരുതെന്ന് ചട്ടമുണ്ട്. കേസ് നടത്തിപ്പും ഒക്കെ അങ്ങോട്ട് ചെന്ന് നടത്തുന്നത് ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ്. ഇവിടെയുള്ള കുട്ടികളെ കേസിൻ്റെ ഭാഗമായി കോടതിയിലേക്ക് കൊണ്ടുവരാറില്ല. 18 വയസ്സ് കഴിഞ്ഞാൽ മാത്രമേ ഇവരെ മറ്റ് ജയിലുകളിലേക്ക് മാറ്റിപ്പാർപ്പിക്കൂ.
ചുരുക്കിപ്പറഞ്ഞാൽ സുഹൈൽ എന്ന നെടുമ്പാശേരി വാഹനക്കേസ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത് ജുവനൈൽ ഹോമിലേക്കല്ല. പിന്നെവിടെയാണ്? തുടർന്ന് വായിക്കൂ.
വസ്തുത 3 (ബോസ്റ്റൽ സ്ക്കൂൾ)
പ്രതിയുടെ പ്രായം 18 വയസ്സിനും 21 വയസ്സിനും ഇടയിലാണെങ്കിൽ അവരെ ബോസ്റ്റൽ (Borstal*) സ്ക്കൂൾ എന്ന ജയിലിലേക്കാണ് റിമാൻഡ് ചെയ്യുക. അത് ഒരു കറക്ഷണൽ ഹോം ആണ്. എന്തായാലും അത് വസ്തുത 2ൽ പറയുന്ന കുട്ടികളുടേതായ ജുവനൈൽ ഹോം/ഒബ്സർവ്വേഷൻ ഹോം അല്ല. 18-21 പ്രായക്കാർക്ക് ബോസ്റ്റൽ സ്ക്കൂളാണ് നിയമം അനുശാസിക്കുന്നത്. എത്ര വ്യത്യസ്തമോ വൈകാരികമോ ആയ കേസ് ആണെങ്കിലും നിയമത്തിനും കോടതിക്കും അങ്ങനെയൊരു നടപടിയേ സ്വീകരിക്കാനാവൂ. അത് തീരുമാനിക്കുന്നത് പൊലീസല്ല, കോടതിയാണ്.
നിലവിൽ കേരളത്തിൽ ഒരേയൊരു ബോസ്റ്റൽ സ്ക്കൂൾ മാത്രമേയുള്ളൂ. കാക്കനാട് ജില്ലാ ജെയിലിനോട് ചേർന്നാണ് അത് നിലകൊള്ളുന്നത്. അടുത്തടുത്ത വളപ്പുകൾ എന്ന് പറയാം. സത്യത്തിൽ കാക്കനാട് ആദ്യം ഉണ്ടായിരുന്നത് ബോസ്റ്റൽ സ്ക്കൂൾ മാത്രമായിരുന്നു. ജില്ലാ ജെയിൽ ഉണ്ടാക്കേണ്ടി വന്നപ്പോൾ ബോസ്റ്റൽ സ്ക്കൂളിൻ്റെ വളപ്പ് പകുത്ത് മതിൽ കെട്ടി ജില്ലാ ജെയിൽ സ്ഥാപിക്കുകയായിരുന്നു. ഇത് രണ്ടും രണ്ട് സ്ഥാപനങ്ങളാണ്. ബോസ്റ്റൽ സ്ക്കൂളിൽ CI റാങ്കിലുള്ള ജയിൽ സൂപ്രണ്ടും ജില്ലാ ജയിലിൽ DYSP റാങ്കിലുള്ള ജയിൽ സൂപ്രണ്ടുമാണ് ഉണ്ടാകുക.
കേരളത്തിൽ ആദ്യം ബോസ്റ്റൽ സ്ക്കൂൾ ഉണ്ടായിരുന്നത് കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നാണ്. സിബി മലയിൽ സംവിധാനം ചെയ്ത് മമ്മൂട്ടി, ബൈജു, സുധീഷ്, എന്നിവർ അഭിനയിച്ച മുദ്ര എന്ന സിനിമയിൽ കാണിക്കുന്നത് ആ ബോസ്റ്റൽ സ്ക്കൂൾ ആണ്. പിന്നീട് 1995ൽ അത് പൂട്ടിയശേഷമാണ് ബോസ്റ്റൽ സ്ക്കൂൾ കാക്കനാട് തുറന്നത്. കാക്കനാട്ടെ അഥവാ കേരളത്തിലുള്ള ഒരേയൊരു ബോസ്റ്റൽ സ്ക്കൂളിലെ സൗകര്യം പരമാവധി 60 പേർക്കാണ്. എന്നിരുന്നാലും 85-90 പേരെ വരെ ഇവിടെ താമസിപ്പിക്കാറുണ്ട്. എന്നിരുന്നാലും ഇവിടെ സ്ത്രീ തടവുകാർക്ക് താമസസൗകര്യം ഇല്ല. അവർ ജില്ലാ ജയിലിലോ സബ് ജയിലിലോ തന്നെ കഴിയണം.
കേരളത്തിലെ മറ്റ് ജില്ലകളിലും ശിക്ഷിക്കപ്പെടുന്ന 18-21 വയസ്സുകാർ എല്ലാവരേയും പാർപ്പിക്കാൻ കാക്കനാട് ബോസ്റ്റൽ സ്ക്കൂളിൽ സൗകര്യമുണ്ടാകാറില്ല. ഉണ്ടെങ്കിൽത്തന്നെ ആലപ്പുഴയിൽ നിന്നോ തൃശൂർ നിന്നോ ചുരുക്കം കുറ്റവാളികളെ പാർപ്പിച്ചെന്നിരിക്കും. മറ്റ് ജില്ലകളിലെ 18-21 വയസ്സുള്ള കുറ്റവാളികൾ അതാത് ജില്ലാ ജയിലുകളിലെ പ്രമുഖ തടവുകാർക്കൊപ്പം തന്നെയാണ് പാർക്കുന്നത്. ഇവർ ബോസ്റ്റൽ തടവുകാരാണെന്ന് ജയിൽ വകുപ്പിനുള്ള പൂർണ്ണബോദ്ധ്യത്തോടെയും കോടതിയുടെ അറിവോടും കൂടെത്തന്നെയാണ് ഇങ്ങനെ പാർപ്പിക്കുന്നത്. ഈ തടവുകാർ മറ്റ് വലിയ ക്രിമിനലുകളുമായി ഇടപഴകി നിലവിലുള്ളതിനേക്കാൾ വലിയ ക്രിമിനലുകൾ ആകാതെ നോക്കുക. സ്വവർഗ്ഗാനുരാഗികളായ മുതിർന്ന തടവുകാരിൽ നിന്ന് പരിരക്ഷിക്കുക എന്നിങ്ങനെ നിയമത്തിൻ്റേതായ കരുതലുകൾ ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ ബോസ്റ്റൽ സ്ക്കൂൾ ഇല്ലാത്തയിടങ്ങളിലെ മറ്റ് ജയിലുകളിൽ ഈ പ്രായക്കാരെ താമസിപ്പിക്കുന്നത് ഒരേ സെല്ലുകളിൽ ആയിരിക്കും. CCTV ക്യാമറയ്ക്ക് അടുത്തുള്ള സെല്ലുകളിലോ വാർഡന്മാരുടെ നോട്ടം പെട്ടെന്ന് കിട്ടുന്ന സെല്ലുകളിലോ താമസിപ്പിക്കും.
പറഞ്ഞുവന്നത്, മേൽപ്പറഞ്ഞ വസ്തുതകളും നിയമങ്ങളും വെച്ച് നോക്കുമ്പോൾ സുഹൈലിനെ കാക്കനാട്ടെ ബോസ്റ്റൽ സ്ക്കൂളിലേക്ക് അയക്കാൻ മാത്രമേ പൊലീസിനും കോടതിക്കും നിയമത്തിനും സാധിക്കൂ. അങ്ങനെ ചെയ്തില്ലെങ്കിൽ ന്യായാധിപൻ അടക്കമുള്ളവർക്ക് പ്രശ്നമുണ്ട്. സുഹൈലിൻ്റെ കുടുംബത്തിൻ്റെ പണമോ സ്വാധീനമോ ബോസ്റ്റൽ സ്ക്കൂളിലേക്കുള്ള അയാളുടെ റിമാൻഡിനെ സ്വാധീനിച്ചിട്ടില്ല എന്ന് സാരം.
സുഹൈൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് മനുഷ്യജീവനുകളെടുത്തത് കണ്ണൂരിൽ വെച്ചായിരുന്നെങ്കിൽ അയാൾ കണ്ണൂർ ജില്ലാ ജെയിലിലേക്ക് പോകുമായിരുന്നു. സുഹൈലിന് എന്നല്ല, ധനാഢ്യനോ അല്ലാത്തതോ ആയ മറ്റൊരു ചെറുപ്പക്കാരൻ്റെ കാര്യത്തിലും ഇങ്ങനെ തന്നെയാകും കോടതി നടപടി വരുക. ബോസ്റ്റൽ സൗകര്യം ഉള്ളയിടമാണെങ്കിൽ അങ്ങോട്ട്, ആ സൗകര്യം ഇല്ലെങ്കിൽ സാധാരണ ജയിലിലേക്ക്.
ആയതിനാൽ, സുഹൈലിനെ ജയിലിലേക്ക് അയച്ച കാര്യത്തിൽ വഴിവിട്ട് എന്തെങ്കിലും സംഭവിച്ചതായി കരുതേണ്ടതില്ല.
എന്നിരുന്നാലും ഈ നിയമവുമായി ബന്ധപ്പെട്ട് ഒരു തിരുത്തൽ അല്ലെങ്കിൽ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് ഞാൻ കരുതുന്നു. തികച്ചും വ്യക്തിപരമായി ഒരഭിപ്രായം മാത്രം. 18 വയസ്സുകാർക്ക് ഡ്രൈവിങ്ങ് ലൈസൻസ് കൊടുക്കാമെങ്കിൽ അവർ ചെയ്യുന്ന ഏതൊരു ഗതാഗത കുറ്റകൃത്യവും മുതിർന്നവരെപ്പൊലെ വിചാരണയ്ക്കും തടവിനും ശിക്ഷയ്ക്കും വിടാനുള്ള വകുപ്പ് ഉണ്ടാകണം. ആ സമയത്ത് മാത്രം അവർ ഇള്ളക്കുട്ടികളാണ് കുപ്പിപ്പാൽ കുടിച്ചോട്ടെ എന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങൾ പാടില്ല. അവരെ മറ്റുള്ള തടവുകാർ കിടക്കുന്ന സാധാരണ ജയിലിലേക്ക് തന്നെ വിടണം. അല്ലെങ്കിൽ അവർക്ക് 21 വയസ്സിന് ശേഷമേ ലൈസൻസ് കൊടുക്കൂ എന്ന നിയമം വന്നാലും മതി. ഇതിൽ ഏതെങ്കിലും ഒരു നിയമനിർമ്മാണം ഉണ്ടാകാനുള്ള നടപടി വേണ്ടതാണ്. (വേണമെങ്കിൽ ബോസ്റ്റൽ സ്ക്കൂൾ 18-21 വയസ്സുള്ള മറ്റ് തടവുകാർക്കായി തുടർന്നോളൂ.)
ജയിലിൻ്റെ കാര്യം വിശദീകരിച്ചത് സുഹൈലിൻ്റെ പക്ഷം ചേർന്നല്ല. സുഹൈലിനെപ്പോലുള്ള പണമുള്ള വീട്ടിലെ ചെറുക്കന്മാർക്ക് തുലച്ച് കളയാനുള്ളതല്ല നിരത്തിലിറങ്ങി നടക്കുന്ന ഓരോ സാധാരണക്കാരുടേയും ജീവിതം. അയാൾക്ക് പരമാവധി ശിക്ഷ കിട്ടണെമെന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. പക്ഷേ, ജയിലുകളെ സംബന്ധിച്ച് മാദ്ധ്യമങ്ങൾ അടക്കം നമ്മളിൽ പലർക്കുമുള്ള അറിവുകേട് അൽപ്പമെങ്കിലും പരിഹരിക്കാൻ വേണ്ടിയാണ് ഇത് എഴുതേണ്ടി വന്നത്. സുഹൈലിന് ശരിയായ ശിക്ഷതന്നെ കിട്ടണമെന്ന് ഏതൊരു മനുഷ്യനേയും പോലും ഞാനും ആഗ്രഹിക്കുന്നു. കൊല്ലപ്പെട്ട കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കുക തന്നെ വേണം.
സുഹൈലിനെ ജുവനൈൽ ഹോമിലേക്ക് വിടുന്നു എന്ന് എഴുതിയ ഒരു മാദ്ധ്യമത്തിൻ്റെ കാർഡ് എന്നേയും തെറ്റിദ്ധരിപ്പിച്ചിരുന്നു തുടക്കത്തിൽ. പിന്നീട് ഞാനതേപ്പറ്റി കൂടുതൽ അന്വേഷിക്കുകയായിരുന്നു. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായി വിരമിച്ച അനിൽകുമാർ സാറാണ് Anil Kumar എൻ്റെ സംശയങ്ങൾ ദുരീകരിച്ചത്. അദ്ദേഹത്തിന് നന്ദി.
*ബോസ്റ്റൽ സ്ക്കൂൾ എന്ന പേർ എങ്ങനെ വന്നു എന്ന് കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ഇംഗ്ലണ്ടിൽ നിന്നാണ് അതിൻ്റെ തുടക്കം. 1902ൽ സർ.എവിലിൻ റഗ്ഗിൾസ് എന്ന സായിപ്പാണ് ആദ്യത്തെ ബോസ്റ്റൽ സ്ക്കൂളിന് പരീക്ഷണാർത്ഥത്തിൽ തുടക്കമിട്ടത്. ഇംഗ്ലണ്ടിലെ റോച്ചെസ്റ്റർ തുറമുഖ നഗരത്തിന് സമീപമുള്ള ബോസ്റ്റൽ എന്ന ഗ്രാമത്തിലായിരുന്നു ഗ്ലാഡ്സ്റ്റോൺ കമ്മറ്റിയുടെ നിർദ്ദേശാർത്ഥം ആദ്യത്തെ ആ ബോസ്റ്റൽ സ്ക്കൂൾ സർ.എവിലിൻ റഗ്ഗിൾസ് ആരംഭിച്ചത്.
വാൽക്കഷണം:- മാദ്ധ്യമങ്ങളെ തിരുത്താനാണെങ്കിൽ, FIR-ൽ സുഹൈലിൻ്റെ പേരില്ല, അയാൾ മദ്യപിച്ചിരുന്നു എന്ന് പരാമർശമില്ല, കേസ് അട്ടിമറിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞ് പുതിയ മുറവിളിയും കാർഡുകളും വന്നിട്ടുണ്ട്. എങ്ങനെയാണ് എത്തരത്തിലാണ് ഒരു FIR ഉണ്ടാകുന്നത്/ഉണ്ടാക്കുന്നത് എന്ന് എതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചാൽ വിശദമായി പറഞ്ഞ് തരും. എല്ലാ സാധാരണക്കാർക്കും അത് കഴിയണമെന്നില്ല. പക്ഷേ മാദ്ധ്യമങ്ങൾക്ക് കഴിയും, കഴിഞ്ഞേ പറ്റൂ. അതൊന്നും മനസ്സിലാക്കാതെ തെറ്റായ ചിന്തകളും വിവരങ്ങളും ജനങ്ങൾക്കിടയിലേക്ക് പടർത്തുന്നതിനെ മാദ്ധ്യമപ്രവർത്തനം എന്ന് പറയാനാവില്ല.
(ചിത്രം:- കാക്കനാട്ടുള്ള കേരളത്തിലെ ഏക ബോസ്റ്റൽ സ്ക്കൂളിൻ്റെ കവാടം.)
#borstalschool
#borstal
<fb:like href="http://niraksharan.in/?p=10347" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;