niraksharan (നിരക്ഷരൻ) » കൊച്ചി മെട്രോ
കൊച്ചി മെട്രോ അറിയാൻ
<fb:like href="http://niraksharan.in/?p=8255" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കഴിഞ്ഞ 2 ദിവസങ്ങളിൽ കൊച്ചി മെട്രോയിൽ ധാരാളമായി യാത്ര ചെയ്തു. വർഷങ്ങൾക്ക് മുൻപ് മെട്രോ തുടങ്ങിയപ്പോൾ യാത്ര ചെയ്തശേഷം പിന്നീട് ഇപ്പോഴാണ് അവസരമുണ്ടായത്.
മെട്രോ നിറയെ സഞ്ചാരികളുണ്ട്. ഒരിക്കൽപ്പോലും ഇരിക്കാൻ ഇടം കിട്ടിയില്ല. അതിൽ സന്തോഷമുണ്ട്. യാത്രയ്ക്ക് ആളുണ്ടെന്നത് നല്ല ലക്ഷണമാണല്ലോ?
പക്ഷേ, മൊത്തത്തിൽ നിരാശയായിരുന്നു. കാരണങ്ങൾ പലതാണ്.
അകത്തേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പ്ലാറ്റ്ഫോമിൽ കൃത്യമായി അടയാളങ്ങൾ ഉണ്ട്. പക്ഷേ, വണ്ടി നിന്നതും കയറാനുള്ളവർ മൊത്തത്തിൽ ഇടിച്ച് കയറുന്നു. ഇറങ്ങാനുള്ളവർ ബുദ്ധിമുട്ടുന്നു. അവർ ഇറങ്ങീട്ട് കയറാം എന്ന് കരുതി മാറി നിന്നതും വാതിൽ അടഞ്ഞ് ഒരു വണ്ടിയങ്ങ് പോയിക്കിട്ടി. ചെറുപ്പക്കാരാണ് ഇങ്ങനെ ചെയ്യുന്നത് എന്നത് പ്രതീക്ഷ തല്ലിക്കെടുത്തുന്നു. ഞാനടക്കമുള്ള കിഴവൻ ബാച്ചുകൾ ചത്തടിയുന്നതോടെ എല്ലാം ശരിയായിക്കോളും, ചെറുപ്പക്കാർ ആഗോള പൗരന്മാരാണ്, അവർ ലോകവിവരം പലതരത്തിലും ആർജ്ജിച്ചിട്ടുണ്ട് എന്നൊക്കെ കരുതിയത് അസ്ഥാനത്തായി. കൊച്ചി മെട്രോ വഴി ഒരു വ്യത്യസ്ത സംസ്ക്കാരം മലയാളിക്ക് ഉണ്ടാകുമെന്ന് കരുതിയത് വെറുതെയായി. പ്ലാറ്റ് ഫോമിലെ മഞ്ഞ വര കടന്ന് നിൽക്കുന്നവരെ നിയന്ത്രിക്കാനായി വിസിൽ ഊതിക്കൊണ്ട് ഒരു ജീവനക്കാരി/രൻ സദാ സമയം അവിടെയുണ്ട്. അവർ വിചാരിച്ചാൽ മേൽപ്പറഞ്ഞ കാര്യം കൂടെ നടപ്പിലാക്കാൻ ആവില്ലേ?
ഇനി ടിക്കറ്റെടുക്കാൻ ചെന്നപ്പോൾ ഉണ്ടായ അനുഭവം പറയാം. കൗണ്ടറിൽ ഒരേയൊരു ജീവനക്കാരി മാത്രം. പക്ഷേ അവർ ഒരാൾക്ക് മെട്രോ കാർഡ് ഉണ്ടാക്കുന്ന തിരക്കിലാണ്. അതവർ പറയുകയും വെൻഡിങ്ങ് മെഷീനിൽ നിന്ന് ടിക്കറ്റെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വെൻഡിങ്ങ് മെഷീനിൽ ചെന്നപ്പോൾ അവിടെ രണ്ട് പേർ അത് പഠിച്ച് ടിക്കറ്റെടുക്കുന്നതിൻ്റെ കാലതാമസം. അവരുടെ ഊഴം കഴിഞ്ഞതും മെഷീൻ ഔട്ട് ഓഫ് ഓർഡർ. വീണ്ടും ക്യൂവിലേക്ക് ചെന്നു. അവിടെ അപ്പോഴും കാർഡ് നിർമ്മാണം നടക്കുകയാണ്. അപ്പോഴേക്കും അവിടെ 10 പേരുടെ ക്യൂ വന്നുകഴിഞ്ഞു.
അതിനിടയ്ക്ക് ഒരു പെൺകുട്ടി ഓടിക്കിതച്ച് ക്യൂവിന് മുന്നിലേക്ക് വന്ന് 10 പേരോടും, “എനിക്ക് അത്യാവശ്യമായി പോകേണ്ടതുണ്ട്; ഞാൻ ആദ്യം ടിക്കറ്റ് എടുത്തോട്ടേ“ എന്ന് ക്ഷമാപണം നടത്തുന്നു. പക്ഷേ, കാർഡ് നിർമ്മാണം കഴിയാതെ ആർക്കും ടിക്കറ്റ് എടുക്കാൻ പറ്റാത്ത അവസ്ഥ.
മേൽപ്പറഞ്ഞത് ഒറ്റപ്പെട്ട സംഭവം ആകാം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. കാർഡ് കൊടുക്കാൻ പതിവിൽക്കൂടുതൽ സമയം ആവശ്യമുണ്ട്. ആ സമയത്ത് ടിക്കറ്റ് വിതരണം മുടങ്ങാതിരിക്കാൻ കൊച്ചി മെട്രോ Kochi Metro എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടതാണ്.
കുറ്റം മാത്രം പറഞ്ഞാൽപ്പോരല്ലോ ? ഉപയോഗിച്ച ടിക്കറ്റ് കളനായുള്ള ബോക്സിൽ അത് നിക്ഷേപിക്കുന്നവരെ നല്ലയളവിൽ കണ്ടു. കുറഞ്ഞ പക്ഷം അവരത് സ്റ്റേഷനകത്ത് ഉപേക്ഷിക്കുന്നില്ല. ഈ സംസ്ക്കാരമാണ് പുറത്തേക്കും വ്യാപിപ്പിക്കേണ്ടത്. മാലിന്യം കുപ്പയിൽ നിക്ഷേപിക്കണമെന്ന് ജനങ്ങൾക്ക് തോന്നിയാൽ മാത്രം പോര; കുപ്പത്തൊട്ടി പൊതുവിടങ്ങളിൽ ഉണ്ടാകുക കൂടെ വേണം.
കർശന നടപടി വന്നതുകൊണ്ട്, മെട്രോ പില്ലറിൽ കക്ഷി രാഷ്ട്രീയക്കാരുടെ പോസ്റ്റർ ഒട്ടിക്കുന്നില്ല എന്ന്, കഴിഞ്ഞ ദിവസം, വന്ദേ ഭാരതിൽ പോസ്റ്ററൊട്ടിച്ചതിൻ്റെ ചർച്ചയ്ക്കിടയിൽ അഹങ്കാരത്തോടെ ഞാൻ സൂചിപ്പിച്ചിരുന്നു.
പക്ഷേ അതല്ല യാഥാർത്ഥ്യം. കക്ഷിരാഷ്ട്രീയക്കാർ തലപൊക്കി തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി മോദി കൊച്ചി നഗരത്തിൽ വരുന്നത് പ്രമാണിച്ച് അണികൾ തൂണ് നമ്പർ 978ൽ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. മറ്റ് ചില്ലറ പോസ്റ്ററുകളും അതേ പില്ലറിൽ കാണാനാകുന്നുണ്ട്. തൂണ് നമ്പർ 973Lലും പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയ പോസ്റ്ററുകാരേയും ‘വീട് വാടകയ്ക്ക് ‘ എന്ന് പോസ്റ്റർ ഒട്ടിച്ചവരേയും കണ്ടെത്താൻ എളുപ്പമാണ്. നല്ല കനത്ത പിഴ ഈടാക്കാൻ AI ക്യാമറകൾ തന്നെ തെളിവ് നൽകണമെന്നില്ലല്ലോ ? മുടക്കമില്ലാതെ പിടികൂടി ശിക്ഷിച്ചില്ലെങ്കിൽ മെല്ലെ മെല്ലെ മെട്രോ തൂണുകൾ മുഴുവൻ അനധികൃത പരസ്യക്കാർ കൈയടക്കിയെന്നിരിക്കും.
മെട്രോ പില്ലറിൽ പരസ്യങ്ങൾ പതിക്കപ്പെടുമ്പോൾ പടമെടുത്ത് കൊച്ചി മെട്രോയ്ക്ക് പരാതി നൽകി അത് നീക്കം ചെയ്യിക്കുന്ന മനുഷ്യരുണ്ട് ഇന്നാട്ടിൽ. എൻ്റെ ഓൺലൈൻ സുഹൃത്ത് ഉണ്ണികൃഷ്ണൻ അക്കൂട്ടത്തിൽ ഒരാളാണ്. പരാതി കിട്ടിയാൽ കൊച്ചി മെട്രോ നടപടി സ്വീകരിക്കാറുണ്ടെന്നും ഉണ്ണികൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ ഒന്നോ രണ്ടോ പേർ മാത്രം വിചാരിച്ചാൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. മെട്രോ എന്ന സൗകര്യം പ്രയോജനപ്പെടുത്തുന്ന എല്ലാവരും വിചാരിക്കണം. എന്ത് പോസ്റ്ററും അച്ചടിച്ച്, പശയില്ലെങ്കിൽ മഴവെള്ളം വെച്ചായാലും, എവിടെ വേണമെങ്കിലും പതിക്കാം എന്ന് കരുതുന്നവർ നാടിന് അപമാനമാണ്. മറുനാട്ടിൽ പോയാൽ മാത്രമേ മലയാളി ചട്ടം പാലിക്കൂ എന്നതും മാനക്കേട് തന്നെയാണ്.
<fb:like href="http://niraksharan.in/?p=8255" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വൈകി വരുന്ന ബോധോദയങ്ങൾ !
<fb:like href="http://niraksharan.in/?p=8112" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
വൈദ്യുത തൂണിൽ പരസ്യം പതിച്ചാലും എഴുതിയാലും ഇനിയങ്ങോട്ട് ക്രിമിനൽ കേസും പിഴയുമുണ്ടാകും! 1940ൽ, അതായത് കേരളത്തിൽ വൈദ്യുതി വന്ന കാലത്ത് നടപ്പിലാക്കേണ്ട കാര്യമാണ്. അതായത്, 82 വർഷം മുൻപ് പ്രാവർത്തികമാക്കേണ്ട കാര്യം ഇപ്പോൾ ചെയ്ത് തുടങ്ങിയിരിക്കുന്നു. പക്ഷേ, തിരുത്തിയെടുക്കാൻ ഇനിയും ഒരു 10 വർഷമെടുക്കും.
കൊച്ചി മെട്രോ വന്നപ്പോൾ അതിൻ്റെ പില്ലറുകളിൽ അനധികൃത പരസ്യങ്ങളോ പോസ്റ്ററുകളോ പതിക്കാൻ പാടില്ലെന്ന് നിഷ്ക്കർഷയുണ്ടായിരുന്നു. അത് ലംഘിച്ച് എല്ലാ പാർട്ടിക്കാരുടേയും പോസ്റ്ററുകൾ തൂണുകളിൽ പ്രത്യക്ഷപ്പെട്ടു. കൊച്ചി മെട്രോ കടുത്ത നിലപാട് സ്വീകരിച്ചു. പോസ്റ്ററൊട്ടിച്ച എല്ലാ പാർട്ടിക്കാർക്കും നോട്ടീസ് അയച്ചു. പരസ്യങ്ങൾ നീക്കിയില്ലെങ്കിൽ നിയമനടപടിയും പിഴയും ഉണ്ടാകുമെന്ന് അറിയിച്ചു. സംഭവം ഏറ്റു. അതിന് ശേഷം ഒരു അനധികൃത പരസ്യവും മെട്രോ പില്ലറുകളിൽ വന്നിട്ടില്ല.
അതുപോലെ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു ഇതും. ആദ്യത്തെ പോസ്റ്റർ വൈദ്യുതി പോസ്റ്റിൽ പ്രത്യക്ഷപ്പെട്ട സമയത്ത് നടപടി എടുക്കേണ്ടിയിരുന്നു. ഇന്നിപ്പോൾ വൈദ്യുത പോസ്റ്റിൻ്റെ നമ്പർ പോലും കാണാൻ പറ്റാത്ത തരത്തിലാണ് അനധികൃത പോസ്റ്ററുകൾ പതിയുന്നത്. ഗതികെട്ടപ്പോൾ നിയമം നടപ്പിലാക്കാൻ തുടങ്ങിയെന്ന് സാരം.
റോഡുകളിൽ പതിയുന്ന പരസ്യങ്ങളും ഇത് പോലെ തന്നെ നിയന്ത്രിക്കേണ്ട ഒന്നാണ്. റോഡുകളിൽ എന്ന് പറഞ്ഞാൽ റോഡരുകിലല്ല, ടാറിട്ട റോഡ് ഒരു ബ്ലാക്ക് ബോർഡ് എന്ന നിലയ്ക്ക് ഉപയോഗിക്കുന്ന കാര്യമാണ് സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കാർ തന്നെയാണ് ഇത് കൂടുതലായും ചെയ്യുന്നത്. ചില സന്ദർഭങ്ങളിൽ കലാപരിപാടികളും കായിക മത്സരങ്ങളും നടത്തുന്നവർ ദൂരദേശങ്ങളിൽ നിന്ന് വരുന്നവർക്ക് വഴി പറഞ്ഞ് കൊടുക്കാനായി റോഡ് മുഴുവൻ അടയാളവും അമ്പടയാളവും ഇടുന്നതും കാണാനാകും. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ സമയത്ത് ആരാധകർ സ്വന്തം രാജ്യങ്ങളുടെ പതാകകളും കളിക്കാരുടെ പടങ്ങൾ പതിക്കാനും റോഡുകൾ ഉപയോഗിച്ചു. അതെല്ലാം തെറ്റായ നടപടികളാണ്.
ട്രാഫിക്ക് സംബന്ധിയായ കാര്യങ്ങൾ അടയാളപ്പെടുത്താൻ മാത്രമുള്ളതാണ് റോഡുകൾ. ഉദാഹരണത്തിന്, തുടർച്ചയായ വെള്ളവര, ഇടവിട്ടുള്ള വെള്ളവര, സീബ്രാ ക്രോസിങ്ങ്, മഞ്ഞവര, സ്പീഡ് ലിമിറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങൾ മാത്രം അടയാളപ്പെടുത്താനാണ് റോഡുപയോഗിക്കേണ്ടത്.
ഒരു ദിവസം എത്ര പുതിയ വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നതെന്ന് നിശ്ചയമില്ലെങ്കിലും, എത്ര വാഹനാപകടങ്ങളാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാൻ പത്രം മറിച്ചുനോക്കിയാൽ മതിയാകും. അപകടങ്ങളുടെ തോത് കൂടുന്നതോടെ റോഡിൽ കൃത്യമായ ട്രാഫിക്ക് അടയാളങ്ങൾ പതിപ്പിച്ചേ മതിയാകൂ എന്ന അവസ്ഥ വരുക തന്നെ ചെയ്യും. അന്ന്… അന്ന് മാത്രമായിരിക്കും. മേൽപ്പറഞ്ഞ അനധികൃത അടയാളങ്ങളും പരസ്യങ്ങളും റോഡുകളിൽ പാടില്ലെന്ന് കർശനമായ നിബന്ധന വരുക.
നമ്മൾ വർഷങ്ങൾ പിന്നിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. പറ്റിപ്പോയ തെറ്റുകൾ തിരുത്തണമെങ്കിൽപ്പോലും പിന്നേയും വർഷങ്ങളെടുക്കും. കേരളം ഒന്നാമതാണ്, ഇന്ത്യ കുതിച്ചുയർന്ന് ലോകശക്തിയാകും എന്നൊക്കെയുള്ള വീരസ്യങ്ങളുടെ ആത്മരതിയിൽ മുങ്ങി നിവരുക മാത്രമാകും എക്കാലത്തും നമുക്കുള്ള ആശ്വാസം.
അതൊക്കെ പോട്ട്. വൈദ്യുത പോസ്റ്റുകൾ മാറി ഭൂഗർഭ കേബിളുകൾ എന്നാണ് നമുക്കുണ്ടാകുക? മറ്റ് പല സംസ്ഥാനങ്ങളിലും അതൊക്കെ വന്നിട്ട് പതിറ്റാണ്ടുകളായി. കേരളത്തിൽ അതിനെന്തെങ്കിലും സാങ്കേതിക തടസ്സം ഉണ്ടോ?
വാൽക്കഷണം:- തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി കൊടികൾ വൈദ്യുത പോസ്റ്റുകളിൽ തൂക്കിയാൽ ക്രിമിനൽ കേസും പിഴയും ഉണ്ടാകുമോന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
<fb:like href="http://niraksharan.in/?p=8112" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
പാലാരിവട്ടം മേൽ‌പ്പാലം ‘തകർന്നു‘.
<fb:like href="http://niraksharan.in/?p=6407" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഒരു സന്തോഷവാർത്തയുണ്ട്. നാളെ (13 ഏപ്രിൽ 2019) മുതൽ അറ്റകുറ്റപ്പണികൾക്കായി പാലാരിവട്ടം ഫ്ലൈ ഓവർ അടക്കുകയാണ്. ആ സിഗ്നൽ വഴി പോകുന്ന വാഹനങ്ങൾ ഏതൊക്കെ വഴിക്ക് തിരിഞ്ഞ് പോകണമെന്ന് ഈ പത്രക്കുറിപ്പ് വായിച്ച് മനസ്സിലാക്കുക. എന്തായാലും മേൽപ്പാലത്തിന് അടിയിലൂടെയും മുകളിലൂടെയുമുള്ള യാത്രകൾ താൽക്കാലികമായെങ്കിലും ഇന്നത്തോടെ അവസാനിക്കുകയാണ്. മാത്രമല്ല ഈ അറ്റകുറ്റപ്പണികൾ കഴിഞ്ഞ് മേൽ‌പ്പാലം വീണ്ടും സഞ്ചാരയോഗ്യമാകുന്നത് വരെ എറണാകുളം മെഡിക്കൽ സെന്റർ മുതൽ ഇടപ്പള്ളി വരെ കൊടിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകാൻ പോകുന്നത്. ആ വഴിക്ക് പോകണമെന്നുള്ളവർ കൂടുതൽ സമയം കൈയിൽ കരുതുകയോ മറ്റേതെങ്കിലും വ്ഴി തിരഞ്ഞെടുക്കുന്നതോ ആവും ബുദ്ധി.
2014 തറക്കല്ലിട്ട ഈ മേൽ‌പ്പാലം രണ്ടരക്കൊല്ലം സമയമെടുത്ത് 2016 ഒൿടോബറിലാണ് ഉത്ഘാടനം ചെയ്തത്. ഇതുണ്ടാക്കാൻ ചിലവഴിച്ചത് 72 കോടി രൂപ. ഒരു വർഷം പോലും തികയുന്നതിന് മുൻപ് ഈ മേൽ‌പ്പാലത്തിൽ പടുകുഴികൾ വീണത് അതിലൂടെ പോയിട്ടുള്ള ഏവരും നേരിട്ട് കണ്ടിട്ടുണ്ടാകും. ആ കുഴികളിൽ കുറച്ച് പാറക്കല്ലിട്ട് നിരത്തിയെങ്കിലും ഇപ്പോഴും അതൊന്ന് മര്യാദയ്ക്ക് ടാർ ചെയ്യാൻ പോലും പൊതുമരാമത്ത് വകുപ്പിനായിട്ടില്ല.
മേൽ‌പ്പാലത്തിന്റെ 1,2,3,7,10,12, പിയർ ക്യാപ്പുകൾക്ക് വിള്ളലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടോൾ ഒഴിവാക്കാനായി ദേശീയപാത അതോറിറ്റിയെ മാറ്റി നിർത്തി കേരള ബ്രിഡ്ജസ് & റോഡ്സ് കോർപ്പറേഷനാണ് ഈ മേൽ‌പ്പാലം RDS പ്രോജൿറ്റ്സ് എന്ന കോൺ‌ട്രാൿടർ വഴി ഉണ്ടാക്കിയത്. ഇതിന് ശേഷം നിർമ്മാണം ആരംഭിച്ച് ഇതിന് മുന്നേ പണി തീർന്ന ഇടപ്പള്ളി മെട്രോ മേൽ‌പ്പാലത്തിന് യാതൊരു കുഴപ്പവും ഇല്ലെന്നിരിക്കെ സർക്കാരിന്റെ വെള്ളാന കോർപ്പറേഷൻ ഉണ്ടാക്കുന്ന പാലങ്ങളുടേയും റോഡുകളുടേയുമൊക്കെ പിന്നാമ്പുറത്ത് നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും തട്ടിപ്പും വെട്ടിപ്പും ഒക്കെ എത്രത്തോളമാണെന്നുള്ളതിന് ഉദാഹരണമാണ് പാലാരിവട്ടം മേൽ‌പ്പാലം.
ഇത്തരം പാലങ്ങൾക്കും മറ്റും ഏറ്റവും കുറഞ്ഞത് 300 മുതൽ 400 വർഷം വരെയെങ്കിലുമാണ് ആയുസ്സ് ഉണ്ടാകേണ്ടത്. രണ്ടര കൊല്ലത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്ന ഒരു മേൽ‌പ്പാലത്തിന് എത്രകൊല്ലം ആയുസ്സ് പ്രതീക്ഷിക്കാമെന്നാണ് ? രണ്ടര കൊല്ലത്തിനുള്ളിലെ അവസ്ഥ ഇതാണെങ്കിൽ, അടുത്ത 10 കൊല്ലത്തിനുള്ളിൽ ഒരു ദാരുണ അപകടത്തോടെ ഈ പാലം നിലം‌പൊത്തുക തന്നെ ചെയ്യും. അതിൽ പെടാതിരുന്നാൽ കൊച്ചിക്കാരുടെ ഭാഗ്യം.
തൊട്ടപ്പുറത്ത് വൈറ്റിലയിലും കുണ്ടന്നൂരിലും രണ്ട് മേൽ‌പ്പാലങ്ങളുടെ കൂടെ പണി നടക്കുന്നുണ്ട്. അതൊന്ന് തുറന്ന് കിട്ടിയാൽ, ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവായി ശ്വാസം നേരെ വീഴുമെന്ന് വ്യാമോഹിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് മനസ്സിലാക്കിക്കോളൂ. ആ പാലങ്ങളുടെ ഗതിയും ഇത് തന്നെയാണ്. അത്രയ്ക്ക് നേരും നെറിയും ഇല്ലാത്ത ഒരു സർക്കാർ സംവിധാനമാണ് നമുക്കിന്നുള്ളത്. ഏത് പാർട്ടി ഭരിച്ചാലും അതിന് മാറ്റമൊന്നുമില്ല.
പാലാരിവട്ടം മേൽ‌പ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ കാരണം ഉണ്ടാകാൻ പോകുന്ന ഗതാഗതക്കുരുക്ക് ചെറുതൊന്നുമല്ല. ആയതിനാൽ ഓഫീസിലേക്കടക്കം യാത്ര പോകുന്നവർ ഒന്നോ രണ്ടോ മണിക്കൂർ നേരത്തേ വീട്ടിൽ നിന്നിറങ്ങിയാൽ നന്നായിരിക്കും.
പുതിയ ഹൈക്കോടതി കെട്ടിടത്തിന്റെ അവസ്ഥയും ഇതൊക്കെത്തന്നെ ആണെന്ന് നന്നായിട്ട് അറിയാമെങ്കിലും, ഹൈക്കോടതിയോട് ഒരപേക്ഷയുണ്ട്. ഈ മേൽ‌പ്പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട കരാറുകാർ, ഉദ്യോഗസ്ഥർ, മന്ത്രിമാർ എന്നിങ്ങനെ എല്ലാത്തിനേയും കണ്ടെത്തി ശിക്ഷിക്കാൻ വല്ല മാർഗ്ഗവും ഉണ്ടെങ്കിൽ അത് ചെയ്യണം. പറ്റുമെങ്കിൽ സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് പിരിച്ചുവിട്ട് റോഡ്, പാലം പണികൾ KMRL പോലുള്ള മറ്റേതെങ്കിലും സ്ഥാപനങ്ങളെ ഏൽ‌പ്പിക്കാൻ നിഷ്ക്കർഷിക്കണം. അവരുണ്ടാക്കിയ പാലങ്ങളും റോഡുകളും നല്ല നിലവാരത്തിൽ നിൽക്കുന്നത് എന്തുകൊണ്ടെന്ന് പഠനം നടത്തി, അവരുടെ നിർമ്മാണ രീതികൾ പിന്തുടരാനുള്ള സംവിധാനം കൊണ്ടുവരണം.
<fb:like href="http://niraksharan.in/?p=6407" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
അമൃതാനന്ദമയിയോട് ഒരപേക്ഷ
<fb:like href="http://niraksharan.in/?p=6312" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
സ്നേഹം നിറഞ്ഞ അമൃതാനന്ദമയി മാഡം* അറിയുന്നതിന്
ഈ മാസം 17, 18 തീയതികളിൽ മാഡം എറണാകുളത്ത് വരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു.
മാഡത്തിന്റെ സന്ദർശന വിവരം വൈറ്റില മുതൽ ഇടപ്പള്ളി വരെയുള്ള ബൈപ്പാസ് പാതയോരത്തെ മരങ്ങളിൽ കോൺക്രീറ്റിങ്ങിന് ഉപയോഗിക്കുന്ന നേർത്ത കമ്പികൾ ഉപയോഗിച്ച് മരങ്ങളിൽ വരിഞ്ഞ് കെട്ടി നിർത്തിയിരിക്കുന്ന നിരവധി (60 വരെ എണ്ണി. പിന്നെ എണ്ണൽ നിർത്തി) പരസ്യബോർഡുകളിൽ നിന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അതിന്റെ ചിത്രങ്ങളാണ് ഇതിനോടൊപ്പം ചേർത്തിരിക്കുന്നത്.
ഈ പരസ്യബോർഡുകൾ ഹൈക്കോടതി ശാസന പ്രകാരം നിയമവിരുദ്ധമാണെന്ന കാര്യം മാഡത്തിന് അറിയില്ലെങ്കിൽ, മാഡത്തിന്റെ അനുയായികൾക്ക് അറിയില്ലെങ്കിൽ, ഇപ്പോഴെങ്കിലും മനസ്സിലാക്കുക. കോടതി നിരോധിച്ചിരിക്കുന്നത് ഫ്ലക്സ് ബോർഡുകൾ ആണെന്നുള്ള മിഥ്യാധാരണയുടെ പുറത്താണ് ഈ ബോർഡുകളെല്ലാം 100 % കോട്ടൺ ആണെന്ന് ആ ബോർഡുകളിൽത്തന്നെ പ്രിന്റ് ചെയ്ത് വെച്ചിരുക്കുന്നതെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. കോട്ടണിൽ ചെയ്ത പരസ്യബോർഡുകൾ തൂക്കിയാൽ അത് നിയമവിരുദ്ധമാകാതിരിക്കുന്നില്ല എന്ന് മനസ്സിലാക്കുക. കോടതി പറഞ്ഞിരിക്കുന്നത് അനധികൃത ബോർഡുകൾ പാടില്ല എന്നാണ്. അതിൽ ഫ്ലക്സും കോട്ടണും എല്ലാം പെടും.  അതെല്ലാം ഒരുവിധം നീക്കം ചെയ്ത് കഴിഞ്ഞപ്പോൾ പാർട്ടിക്കാർ അടക്കമുള്ളവർ വീണ്ടും ബോർഡുകൾ സ്ഥാപിച്ചു. കോടതി വീണ്ടും ഇടപെട്ടു. അങ്ങനെ ഈ വിഷയത്തിൽ ചൂരലുമായി കോടതി പിന്നാലെ തന്നെ നിൽക്കുമ്പോൾ, കോടതി എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാനും അതനുസരിച്ച് സ്വയം പ്രവർത്തിക്കാനും, അണികളെക്കൊണ്ട് പ്രവർത്തിപ്പിക്കാനുമുള്ള ബാദ്ധ്യത സ്വന്തമായി ഒരു ചാനൽ ഉള്ള മാഡത്തിനെപ്പോലുള്ള ഒരു വ്യക്തിയ്ക്കുണ്ട്.
മാഡം സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരുടേയും കഷ്ടപ്പെടുന്നവരുടേയും പാവപ്പെട്ടവരുടേയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും അവർക്ക് സാന്ത്വനം നൽകാനുമായി നിലകൊള്ളുന്ന വ്യക്തിയും പ്രസ്ഥാനവുമാണെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അത്രയുമൊക്കെ ചെയ്യുന്ന ഒരാൾ തീർച്ചയായും രാജ്യതാൽ‌പ്പര്യവും സമൂഹനന്മയുമൊക്കെ ആരും പറയാതെ തന്നെ പ്രവർത്തികളിൽ ഉൾക്കൊള്ളിക്കേണ്ടതുണ്ട്; നിയമം അനുശാസിക്കുന്നത് പോലെ പ്രവർത്തിക്കാൻ ബാദ്ധ്യതയുമുണ്ട്.
ഈ പരസ്യപ്പലകൾ തൂക്കാൻ വേണ്ടി കമ്പി ചുറ്റിക്കെട്ടാനായല്ല പാതയോരത്ത് മരങ്ങൾ നട്ട് പിടിപ്പിച്ചിരിക്കുന്നത്. മാഡത്തിനെപ്പോലുള്ള ഒരാൾ പ്രകൃതി എന്താണെന്ന് മനസ്സിലാക്കി അതിന് വിഘ്നം നിൽക്കുന്ന കാര്യങ്ങളൊന്നും ചെയ്യാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ ?
കൊല്ലത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള ഒരാൾ രണ്ട് ദിവസം എറണാകുളത്ത് വരുമ്പോൾ ഇത്രയ്ക്കധികം കൊട്ടിഘോഷിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ് എന്റെ എളിയ അഭിപ്രായം. ഒരു പത്രവാർത്തയിലൂടെയോ പത്രസമ്മേളനത്തിലൂടെയോ ജനങ്ങളെ അറിയിക്കാവുന്നതല്ലേയുള്ള ഈ കാര്യം. അതുപിന്നെ, മാഡം നടത്തിക്കൊണ്ടിരിക്കുന്ന ആത്മീയ വ്യാപാരത്തിന്റെ ഭാഗമാണെങ്കിൽ, അങ്ങനെ പരസ്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് പറയാനുള്ള അധികാരമോ അവകാശമോ ആർക്കുമില്ല. പക്ഷേ, നിയമലംഘനം നടത്തിക്കൊണ്ടാവരുത് മാഡത്തിന്റെ സഞ്ചാരത്തിന്റെ പെരുമ്പറ മുഴക്കുന്നതെന്ന് പറയാനുള്ള അവകാശം ഇവിടത്തെ ഓരോ പ്രജയ്ക്കുമുണ്ട്. കാരണം ഈ പാതകൾ അവർക്ക് കൂടെ അവകാശപ്പെട്ടതാണ്. ഈ മരങ്ങൾ അവർക്ക് കൂടെയുള്ള തണലാണ്. തിരക്കേറിയ ഈ പാതയുടെ ഇരുവശങ്ങളിലും എന്ത് സംഭവിക്കുന്നു എന്ന മനസ്സിലാക്കണമെങ്കിൽ ഈ ബോർഡുകൾ ഒരു മറയായി നിന്ന് അപകട സാദ്ധ്യത ഉണ്ടാക്കാൻ പാടില്ല. അങ്ങനെ ഒരപകടത്തിൽ പെടുന്ന ഒരാളെ മാഡത്തിന്റെ ആശുപത്രിൽ ചികിത്സിക്കാൻ കൊണ്ടുവരുമ്പോൾ അയാൾക്ക് ചികിത്സാ ഇളവ് കൊടുക്കുന്നതിനേക്കാൾ നല്ലത് മാഡത്തിന്റെ അനധികൃത പരസ്യം കാരണം അയാൾക്ക് അപകടം ഉണ്ടാകാതെ ശ്രദ്ധിക്കുന്നതല്ലേ ?
ബൈപ്പാസിലെ പാതകളിലെന്ന പോലെ തന്നെ കൊച്ചി മെട്രോയുടെ തൂണുകളിലും മാഡത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ഈ പരസ്യ ബോർഡുകൾ നിരവധിയെണ്ണം കാണാനിടയായി. ഒരു പരസ്യ ബോർഡിന് പ്രതിമാസം 25,000 രൂപയാണ് KMRL ഈടാക്കുന്നതെന്ന് എന്നാണ് അവരുടെ പരസ്യങ്ങൾ വെക്കാൻ കോൺ‌ട്രാൿറ്റ് എടുത്തിരിക്കുന്ന വ്യക്തിയുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കാനായത്. അങ്ങനെ നോക്കിയാൽ മാഡം കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് വരുന്നത് അറിയിക്കാൻ ലക്ഷങ്ങളാണ് ചിലവഴിച്ചിരിക്കുന്നത്. അത്രയും പണമുണ്ടെങ്കിൽ എത്രയോ പേർക്ക് മാഡം നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പോലെ വീട് വെച്ച് കൊടുക്കുകയോ ചികിത്സാസഹായം നൽകുകയോ ഒക്കെ ചെയ്യാമായിരുന്നു. സർവ്വ ധൂർത്തും നടത്തിക്കഴിഞ്ഞശേഷം കൊട്ടിഘോഷിച്ച് ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വലിയ വിലകൊടുക്കാൻ എന്തുകൊണ്ടോ എന്റെ മനസ്സനുവദിക്കുന്നില്ല.
എന്തായാലും കൊച്ചി മെട്രോയുടെ തൂണുകളിൽ ലക്ഷങ്ങളുടെ പരസ്യബോർഡ് നേരായ വഴിയിലൂടെ തന്നെ തൂക്കിയതിന് മേൽ‌പ്പറഞ്ഞത് പോലുള്ള ഒരു ചെറിയ ആക്ഷേപമുണ്ടെന്നല്ലാതെ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് കടുപ്പിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. അതിന് കാരണമുണ്ട്. കൊച്ചി മെട്രോ ലാഭത്തിലോടുന്ന ഒരു പ്രസ്ഥാനമൊന്നുമല്ല. നാളേറെക്കഴിയും അതൊന്ന് കരപറ്റാൻ. പരസ്യങ്ങൾ തന്നെയാണ് ടിക്കറ്റ് വരുമാനത്തേക്കാൾ കൂടുതലായി അവരുടെ നിലനിൽ‌പ്പിന് ആധാരം. അങ്ങനെ നോക്കിയാൽ മാഡം ഈ പരസ്യം വഴി അവർക്ക് നൽകുന്ന ലക്ഷങ്ങൾ അവരുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കാൻ സഹായിക്കുകയെങ്കിലും ചെയ്യും. ആ‍യതിനാൽ ആ പണം, അഗതികൾക്ക് വീടായും ചികിത്സയായും കൊടുക്കാൻ പറ്റിയില്ലെങ്കിലും KMRL എന്ന ഒരു അഗതിയ്ക്ക് മാഡം ചെയ്യുന്ന ഒരു സഹായമായി കണക്കാക്കാവുന്നതാണ്.
എന്തൊക്കെയായാലും ഇടപ്പള്ളി ബൈപ്പാസ് ഹൈ വേയിൽ നിരത്തിയിട്ടുള്ള മാഡത്തിന്റെ ആ പരസ്യ ബോർഡുകൾ നിയമ വിരുദ്ധമാണ്. അതെടുത്ത് മാറ്റി മാതൃക കാണിക്കാൻ മാഡം തയ്യാറാകണം. ഞാനിത് പറഞ്ഞതുകൊണ്ട് മാഡത്തിന്റെ അനുയായികൾ എന്നോട് ചൊരുക്കൊന്നും കാണിക്കരുതെന്നും അപേക്ഷയുണ്ട്. മാഡത്തിനെപ്പോലെ തന്നെ ജനങ്ങളും നാടും നന്നാകണം അവർക്കാരോഗ്യമുണ്ടാകണം എന്നൊക്കെ ആഗ്രഹിക്കുന്ന ഒരു വ്യക്തി മാത്രമാണ് ഞാൻ. പാർട്ടി നേതാക്കന്മാർ ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കുമ്പോളും ഞാനിത് പോലെ വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു നീക്കം മാത്രമായേ ഇതിനേയും കാണാൻ പാടുള്ളൂ.
* – മാഡം എന്ന് മുകളിൽ എല്ലായിടത്തും അഭിസംബോധന ചെയ്തത് ഒരു സ്ത്രീ എന്ന നിലയ്ക്ക് നൽകേണ്ട എല്ലാ ബഹുമാനവും നൽകിക്കൊണ്ട് തന്നെയാണ്. അതിൽ മറ്റ് ദുരുദ്ദേശമോ മോശം ചിന്തയോ ഒന്നുമില്ല. എനിക്ക് ഒരമ്മ ഉണ്ട്. ഒന്നിലധികം അമ്മമാർ എന്ന സങ്കൽ‌പ്പത്തോട് താൽ‌പ്പര്യവും വിശ്വാസവും ഇല്ലാത്തതുകൊണ്ടും ആത്മീയതയിൽ അൽ‌പ്പം പോലും വിശ്വാസമില്ലാത്തതുകൊണ്ടുമാണ് ആ വിശേഷണത്തിന് മുതിരാതിരുന്നത്. തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷിക്കുന്നു.
ചുരുക്കുന്നു, നിറുത്തുന്നു.
ലോകാ സമസ്താ സുഖിനോ ഭവന്തു.
സസ്നേഹം
നിരക്ഷരൻ
(അന്നും എന്നും എപ്പോഴും)
വാൽക്കഷണം:- ബഹുമാനപ്പെട്ട ഹൈക്കോടതിയോടും ഒരു കാര്യം സൂചിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. പാർട്ടിക്കാരും മറ്റ് സ്ഥാപനങ്ങളുമൊക്കെ അനധികൃത പരസ്യബോർഡുകൾ ഫ്ലക്സായും അല്ലാതെയും തൂക്കുമ്പോൾ ശാസിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നത് പോലെ തന്നെ ആത്മീയ നേതാക്കളേയും ശാസിച്ച് നിലയ്ക്ക് നിറുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
<fb:like href="http://niraksharan.in/?p=6312" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
അന്ധരുടെ വഴിമുടക്കുന്ന നേതാവ്
<fb:like href="http://niraksharan.in/?p=6294" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
സൌത്ത് കളമശ്ശേരിയിൽ കൊച്ചി മെട്രോ പില്ലർ 297 ന്റെ സമീപത്തുനിന്നുള്ള ഒരു ദൃശ്യമാണ് മുകളിലുള്ളത്.
നടപ്പാതയിൽ മഞ്ഞ നിറത്തിൽ കാണുന്നത് അന്ധർക്ക് നടക്കാനുള്ള സംവിധാനമാണ്. അതിലൂടെ നടന്നാൽ മെട്രോ സ്റ്റേഷന് അകത്തേക്ക് കടന്ന് പ്ലാറ്റ്ഫോമിൽ വരെ പോകാൻ അന്ധർക്ക് പരസഹായം ആവശ്യമില്ല.
ഇവിടെ പക്ഷെ സഖാവ് കൊടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് 30 അടി ഉയരത്തിലും 7 അടി വീതിയിലും അന്ധരുടെ മാത്രമല്ല, സകലമാന ജനങ്ങളുടേയും വഴിമുടക്കിയാണ് ആ നടപ്പാതയിൽ നിൽക്കുന്നത്. ഇങ്ങനെ കാൽനടക്കാരുടെ എല്ലാവരുടേയും വഴി മുടക്കി നിന്നാൽ കേരളം സംരക്ഷിക്കപ്പെടുന്ന് കരുതുന്ന നേതാക്കന്മാർ ഇവിടെയുണ്ടെങ്കിൽ ജനങ്ങളുടെ കാര്യം കട്ടപ്പൊഹ തന്നെ. ഇങ്ങനെ തന്നെയാണ് നേതാക്കന്മാർ നിൽക്കാൻ ഉദ്ദേശമെങ്കിൽ ഒരു നവോത്ഥാനവും ഈ വഴിക്ക് വരാൻ പോകുന്നുമില്ല.
ഇവിടെ രണ്ട് നിയമലംഘനങ്ങളും ഒരു കോടതിയലക്ഷ്യവും ഉറപ്പായും നടന്നിരിക്കുന്നതായി മനസ്സിലാക്കാം.
നിയമലംഘനം 1:- അന്ധരുടെയും കണ്ണുകാണുന്നവരുടേയും അടക്കം എല്ലാവരുടേയും നടപ്പാത കൈയ്യേറി പോസ്റ്റർ അഥവാ ഫ്ലക്സ് സ്ഥാ‍പിച്ചിരിക്കുന്നു.
നിയമലംഘനം 2 & കോടതിയലക്ഷ്യം 1:- ഫ്ലക്സ് നിരോധനവും ഫ്ലക്സ് പാതയോരങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള കോടതിവിധിയും നടപ്പിലാക്കാൻ ബാദ്ധ്യതയുള്ള സർക്കാരിന്റെ മുന്നണി തന്നെ അതിന് കടകവിരുദ്ധമായി പ്രവർത്തിക്കുന്നു.ചില കോടതിവിധികളെങ്കിലും നടപ്പിലാക്കാൻ കാണിക്കുന്ന ശുഷ്ക്ക്കാന്തി എന്തുകൊണ്ട് ഈ വിഷയത്തിൽ സർക്കാരിനില്ല എന്നതും ഒരു ചോദ്യമായി ബാക്കി നിൽക്കുന്നു. ഇതിൽ ഒരു കോടതിയലക്ഷ്യം കൂടെ നിലനിൽക്കുന്നു. പാതയോരത്തെ അനധികൃത ഫ്ലക്സുകളുടെ കാര്യത്തിൽ കോടതി നിരന്തരം വിമർശനങ്ങൾ ഉയർത്തിയിട്ടും ഇതാണ് അവസ്ഥ.
ഒന്നു കൂടെയുണ്ട്. ആ ഫ്ലക്സ് ബോർഡ്, നാലുവശവും മറച്ചുകെട്ടി ഒരു ഫ്രെയിമിനുള്ളിൽ ലൈറ്റിട്ട് കൊഴുപ്പിച്ച നിലയ്ക്കാണുള്ളത്. അതിനായുള്ള വൈദ്യുതി എടുത്തിരിക്കുന്നത് തൊട്ടടുത്തുള്ള കടയിൽ നിന്നാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ അത് KSEB നിയമങ്ങൾക്ക് വിരുദ്ധമാണ്. താൽക്കാലിക ബോർഡുകൾക്ക് വേണ്ടിയും വൈദ്യുതി നൽകുന്ന പതിവ് KSEB യ്ക്ക് ഉണ്ട്. ഓൺലൈൻ വഴി ഇതിനുള്ള അപേക്ഷ നൽകാൻ വകുപ്പുണ്ട്. അത്തരത്തിലാണ് വൈദ്യുതി എടുത്തിരിക്കുന്നതെങ്കിൽ, നടപ്പാത വഴിമുടക്കി സ്ഥാപിച്ചിരിക്കുന്ന ഒരു പരസ്യബോർഡിൽ, അതും പാതയോരത്ത് സ്ഥാപിക്കാൻ പാടില്ല എന്ന് കോടതി വിലക്കുള്ള ഫ്ലക്സ് ബോർഡുകളിൽ വൈദ്യുതി കണൿഷൻ നൽകുന്നത് വഴി KSEB ചെയ്തിരിക്കുന്നത് കടുത്ത നിയമലംഘനം തന്നെയാണ്. KSEB യുടെ നിലപാട് അറിയാൻ താൽ‌പ്പര്യമുണ്ട്.
നിയമം അനുശാസിക്കുന്നത് പോലെ കാര്യങ്ങൾ കൊണ്ടുപോകാൻ ഏറ്റവും കുറഞ്ഞത് ഭരണകക്ഷിക്കാർ എങ്കിലും മുൻ‌കൈ എടുക്കണം. ഞങ്ങൾക്ക് സക്രട്ടറിയേറ്റ് റോഡിന്റെ നടുക്ക് സ്റ്റേജ് കെട്ടി സമ്മേളനമാകാം, ഞങ്ങൾക്ക് നടപ്പാതയിൽ ലൈറ്റിട്ട ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാം എന്നൊക്കെയാണ് ഭാഷ്യമെങ്കിൽ‌പ്പിന്നെ പ്രതിപക്ഷത്തിനും സ്വകാര്യസ്ഥാപനങ്ങൾക്കും സ്വകാര്യവ്യക്തികൾക്കും ഇതൊന്നുമല്ലാത്ത സാമൂഹ്യവിരുദ്ധർക്കും എന്തുമാകാമല്ലോ ? പിന്നെ ഏത് വഴിക്കാൻ നാട് നന്നാകുമെന്ന് പ്രതീക്ഷിക്കേണ്ടത് ? വേലി തന്നെ വിളവ് തിന്നുകൊണ്ടിരുന്നൽ എങ്ങനെയാണ് ‘എല്ലാം ശരിയാക്കാൻ‘ പറ്റുക ?.
ആയതിനാൽ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ പ്രസംഗിച്ച് നടക്കുന്നതിലൊക്കെ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഈ ഫ്ലക്സ് ബോർഡ് നീക്കം ചെയ്ത് മാതൃക കാണിക്കുക. പാർട്ടിക്കാർ നടപടി എടുത്താലും ഇല്ലെങ്കിലും Kochi Metro ഉചിതമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യ ചിത്രത്തിന് കടപ്പാട് Aakash KS
<fb:like href="http://niraksharan.in/?p=6294" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മെട്രോ സൈക്കിളുകൾ തയ്യാർ !!
<fb:like href="http://niraksharan.in/?p=5836" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്നലെ മുതൽ കൊച്ചി മെട്രോയുടെ സൈക്കിളുകൾ നഗരത്തിൽ സൌജന്യമായി ലഭ്യമായിരിക്കുകയാണ്. മുൻപ് ഒരിക്കൽ ശ്രമിച്ച് വിജയിപ്പിക്കാൻ കഴിയാതെ പോയ ഈ ദൌത്യം ഇപ്രാവശ്യം കൂടുതൽ കാര്യക്ഷമമായും മികവോടും കൂടെയാണ് നടപ്പാക്കിയിരിക്കുന്നത്. നമ്മൾ ഉപയോഗിക്കുകയും അതിന്റെ രീതി എല്ലാവരിലേക്കും പ്രചരിപ്പിക്കുകയും ചെയ്താൽ ഇനിയങ്ങോട്ട് നഗരത്തിലെ ചെറുയാത്രകൾക്ക് ഓട്ടോറിക്ഷയേയോ ബസ്സിനേയോ ഊബറിനേയോ ആശ്രയിക്കേണ്ടതില്ല. ആരോഗ്യസംരക്ഷണം അക്കൂട്ടത്തിൽ നടക്കുകയും ചെയ്യും.
മെട്രോ സ്റ്റേഷനുകളിലും മേനക പോലുള്ള നഗരത്തിലെ പ്രമുഖ ഇടങ്ങളിലും KMRL സൈക്കിളുകൾ ലഭ്യമാണ്. സൈക്കിൾ വെച്ചിരിക്കുന്ന ഡോക്കിങ്ങ് സ്റ്റേഷന്റെ പേര് അതാത് സ്റ്റേഷനുകളിൽ ഉണ്ടാകും. സൈക്കിളിന്റെ മുൻ‌വശത്തെ മഡ് ഗാർഡിൽ സൈക്കിളിന്റെ നമ്പറും ഉണ്ടാകും. അത് 9744011777 എന്ന നമ്പറിലേക്ക് sms ചെയ്തുകൊടുത്താൽ സൈക്കിൾ Unlock ചെയ്യാനുള്ള കോഡ് നമുക്ക് ലഭിക്കും. സൈക്കിൾ തിരികെ വെക്കുമ്പോഴും ഇതേ കാര്യം ചെയ്യുക. ഒരു ഡോക്കിങ്ങ് സ്റ്റേഷനിൽ നിന്നെടുക്കുന്ന സൈക്കിൾ മറ്റേതെങ്കിലും ഡോക്കിങ്ങ് സ്റ്റേഷനിൽ തിരികെ വെച്ചാൽ മതിയാകും.
(ഉദാ:- കച്ചേരിപ്പടിയിൽ നിന്നാണെങ്കിൽ kpy 3508 എന്ന് മെസ്സേജ് അയച്ചാൽ മതി. kpy-കച്ചേരിപ്പടി. 3508 – സൈക്കിൾ ഉദാ: നമ്പർ)
SMS ഫോർമാറ്റ്
സൈക്കിൾ നമ്പർ മഡ് ഗാർഡിൽ
24 മണിക്കൂറിനകം സൈക്കിൾ തിരികെ വെക്കണമെന്നാണ് നിബന്ധന. സൈക്കിൾ തിരികെ വെക്കുമ്പോൾ അതിന് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ അതുകൂടെ 9744011777 എന്ന നമ്പറിൽ അറിയിച്ചാൽ അദീസ് സൈക്കിൾ ക്ലബ്ബ് കുഴപ്പങ്ങൾ പരിഹരിച്ച് വെക്കും. ഇത്രയും ചെയ്താൽ മാസത്തിൽ 100 മണിക്കൂർ സൌജന്യമായി മെട്രോ സൈക്കിളുകൾ ഉപയോഗിക്കാം. അത് ഒരാൾക്ക് ധാരാളം മതിയാകും. 100 മണിക്കൂർ കഴിഞ്ഞാൽ മണിക്കൂറിന് 5 രൂപ ഈടാക്കുമെന്ന് പറയുന്നുണ്ടെങ്കിലും, അത്യാവശ്യക്കാരന് മറ്റൊരു മൊബൈൽ വഴി സൈക്കിൾ എടുത്ത് സൌകര്യം നന്നായി പ്രയോജനപ്പെടുത്താനാകും. ഇതിൽ രഹസ്യമൊന്നുമില്ല. സൈക്കിൽ സർവ്വീസ് നൽകുന്ന കമ്പനി തന്നെ അറിയിക്കുന്ന കാര്യമാണ്.
ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
1. പൊതുമുതലാണിത്. നശിപ്പിക്കാതെ ഉപയോഗിക്കുക, സംരക്ഷിക്കുക.
2. ലോകത്തൊരിടത്തും ഒരു പബ്ലിക്ക് ട്രാൻസ്പോർട്ട് സിസ്റ്റവും ഒരു ദിവസം രാവിലെ ജനം മുഴുവൻ ഉപയോഗിക്കാൻ ആരംഭിച്ചിട്ടില്ല.
പടിപടിയായെങ്കിലും ഇതും ഉപയോഗിക്കുക.വിജയിപ്പിക്കുക.
3. റോഡിൽ ഇനി ധാരാളം സൈക്കിളുകളും ഉണ്ടാകുമെന്ന് മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർ മനസ്സിലാക്കുക. സൈക്കിളിൽ പോകുന്നവർക്കും ആഢംബര കാറിലും മറ്റ് വാഹനങ്ങളിലും പോകുന്നവർ അൽ‌പ്പം മര്യാദ നൽകുക. നിങ്ങളേക്കാൾ വേഗത കുറവാണവർക്ക്. അതുകൊണ്ട് അവരെ മറിച്ചിട്ട് മുന്നോട്ട് പോകുന്നതിനുപകരം അവർ പോയതിന് ശേഷം മുന്നോട്ടെടുക്കാൻ ശ്രദ്ധിച്ചാൽ എല്ലാവർക്കും നല്ലത്. ഒന്ന് നിർത്തിക്കൊടുക്കേണ്ടി വന്നാലും സൈക്കിളുകാരേക്കാളും വേഗത്തിൽത്തന്നെ മറ്റ് വാഹനക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താനാകും. ഒരു അപകടം ഉണ്ടായാൽ തെറ്റ് ആരുടെ ഭാഗത്തായാലും ചെറിയ വാഹനക്കാർക്കാ‍ണ് നിയമപരിരക്ഷ കൂടുതൽ എന്നത് മനസ്സിലാക്കുക. (ഇതേപ്പറ്റി കൂടുതൽ വിശദമാക്കാനും തയ്യാർ)
4. സൈക്കിൾ മോഷ്ടിച്ച് കൊണ്ടുപോകാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ നിങ്ങളുടെ മൊബൈൽ ഫോൺ നിങ്ങൾക്ക് ശത്രുവാകും, പിടിക്കപ്പെടും, ശിക്ഷിക്കപ്പെടും. കിട്ടുന്ന സൌജന്യ സൌകര്യങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാനും ആസ്വദിക്കാനും പരിരക്ഷിക്കാനും മാത്രം ശ്രമിക്കുക.
5. KMRL സൈക്കിൾ ഹെൽമറ്റ് തരുന്നില്ല. ചെറുദൂരമായതുകൊണ്ടും ചെറിയ വേഗതയായതുകൊണ്ടും ശ്രദ്ധിച്ച് ഓടിക്കാൻ സൈക്കിളിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കുക. സ്ഥിരം ഉപയോഗിക്കുന്നവർ കൈയ്യിൽ സ്വന്തമായിട്ടൊരു ഹെൽമറ്റ് കരുതുന്നത് അഭികാമ്യം.
സൈക്കിൾ ഡോക്കിങ്ങ് സ്റ്റേഷൻ
കോളേജ് വിദ്യാർത്ഥികൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയാൽ എല്ലാ ക്യാമ്പസുകളിലും ഡോക്കിങ്ങ് സ്റ്റേഷനുകളും സൈക്കിളുകളും വെക്കാൻ KMRL തയ്യാറാകും. ആയിരക്കണക്കിന് സൈക്കിളുകൾ ഈ ആവശ്യത്തിലേക്ക് നൽകാൻ ഒരുപാട് വലിയ കമ്പനികൾ തയ്യാറായി വന്നിട്ടുണ്ടെന്ന് KMRL അറിയിക്കുന്നു. നമ്മൾ സൈക്കിൾ ഉപയോഗിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ. സൌജന്യമായി കിട്ടുന്ന ഒരു സേവനം എന്തിനവഗണിക്കണം ?
നഗരത്തിലെ ഇതരഭാഷാ തൊഴിലാളികൾ മാത്രം വിചാരിച്ചാൽ വിജയിക്കാൻ പോന്ന ഒരു സംരംഭമാണിത്. നഗരത്തിൽ ജീവിതമാർഗ്ഗം എന്ന നിലയ്ക്ക് ഏറ്റവും കൂടുതൽ സൈക്കിൾ ഉപയോഗിക്കുന്നത് അവരാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇതെങ്ങനെ ഉപയോഗിക്കാം എന്ന് അവർക്കിടയിൽ ബോധവൽക്കരണം നടത്താൻ KMRL തയ്യാറായാൽ, ഇപ്പോൾ വെച്ചിരിക്കുന്നതിന്റെ പതിന്മടങ്ങ് സൈക്കിളുകൾ ഒരു മാസത്തിനുള്ളിൽ ഡോക്കിങ്ങ് സ്റ്റേഷനുകളിൽ എത്തിക്കേണ്ടി വരും.
കൊച്ചിയുടെ നിരത്തുകളിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ള സൈക്കിളുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാണിക്കുന്നത്, അൽ‌പ്പം വൈകിയാണെങ്കിലും കൊച്ചിയിലെ നിരത്തുകൾ സൈക്കിൾ ഉപയോഗിക്കുന്നവർക്ക് അടിപ്പെടുമെന്ന് തന്നെയാണ്. പാർക്കിങ്ങ് സൌകര്യങ്ങൾക്ക് ക്ഷാമവും ഗതാഗതക്കുരുക്കിന് ഒരു കുറവുമില്ലാത്ത കൊച്ചി നഗരത്തിൽ വന്ന് ഒരു കാര്യം ചെയ്തുപോകാൻ ഇനിയങ്ങോട്ട് ഒരു സൈക്കിൾ തന്നെയായിരിക്കും സാധാരണക്കാരനും അല്ലാത്തവർക്കും പ്രയോജനപ്പെട്ടന്ന് വരുക.
വാൽക്കഷണം:- സൈക്കിൾ ലഭ്യമാകാതിരുന്നതുകൊണ്ടാണ് കാര്യമായി മെട്രോ ഉപയോഗിക്കാൻ എനിക്ക് സാധിക്കാതിരുന്നത്. മഹാരാജാസ് സ്റ്റേഷനിൽ ചെന്നിറങ്ങിയാൽ പിന്നീട് നഗരത്തിൽ ചെയ്യാനുള്ള കാര്യങ്ങൾക്കായി ബസ്സ് പിടിക്കുകയോ ഓട്ടോ പിടിക്കുകയോ എന്നത് കാര്യക്ഷമമായ ഒരവസ്ഥ ആയിരുന്നില്ല. ഇനിയങ്ങോട്ട് തൃക്കാക്കരയിലെ എന്റെ വീട്ടിൽ നിന്ന് ഇടപ്പിള്ളി മെട്രോ വരെ എന്റെ സ്വന്തം സൈക്കിളിൽ പോകുകയും അവിടന്നങ്ങോട്ട് മെട്രോയിൽ എറണാകുളം നഗരത്തിൽ ചെന്ന് അവിടത്തെ കറക്കങ്ങൾക്കെല്ലാം മെട്രോ സൈക്കിൾ ഉപയോഗിക്കുകയും ചെയ്യാനാണ് ഞാനുദ്ദേശിക്കുന്നത്.
<fb:like href="http://niraksharan.in/?p=5836" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മാലിന്യത്തിന് അടയിരിക്കുന്ന കൊച്ചിൻ കോർപ്പറേഷൻ
<fb:like href="http://niraksharan.in/?p=5487" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കൊച്ചി മെട്രോയ്ക്ക് വെർട്ടിക്കൽ ഗാർഡന് ആവശ്യമായ മാലിന്യം കൊടുക്കാൻ കൊച്ചിൻ കോർപ്പറേഷന് കഴിയുന്നില്ല. ആയതിനാൽ കൊച്ചി മെട്രോ അവരുടെ മോടിപിടിപ്പിക്കൽ പരിപാടിക്കുള്ള മാലിന്യം സംഘടിപ്പിക്കുന്നത് ജില്ലയ്ക്ക് വെളിയിൽ വർക്കലയിൽ നിന്നാണ്. ഇന്നത്തെ പത്രവാർത്തയാണിത്. മാലിന്യവുമായോ കൊച്ചി മെട്രോയുമായോ ബന്ധപ്പെട്ടുനിൽക്കുന്നവർക്ക് ഇത് വാർത്തയായി വന്ന് അങ്ങാടിപ്പാട്ടാകുന്നതിന് മുന്നേ തന്നെ പരസ്യമായിട്ടറിയാവുന്ന അരമനരഹസ്യം തന്നെയാണ്.
മാലിന്യം സംസ്ക്കരിക്കുകയുമില്ല, അതാവശ്യമുള്ളവർക്ക് അതൊട്ട് കൊടുക്കുകയുമില്ല.  ഈ പത്രവാർത്ത വായിച്ചപ്പോൾ മനസ്സിലാക്കാനായത് അങ്ങനെയാണ്. കേരളജനത ഇങ്ങനെ നാറ്റവും രോഗവും ദുരിതവുമൊക്കെ സഹിച്ച് കാലാകാലം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കണമെന്ന് ആർക്കൊക്കെയോ നിർബന്ധമുള്ളത് പോലെ. എന്തൊരു കഷ്ടമാണിത് ?!
ഈ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ചില ചോദ്യങ്ങൾ കോർപ്പറേഷനോടും മേയറോടും ചോദിച്ചാൽ, ഭാവിയിൽ ചോദ്യകർത്താവിന് എതിരെ കേസൊന്നും എടുക്കില്ലെന്ന് (മുൻ അനുഭവം അതാണ്) വിശ്വസിച്ചുകൊണ്ട് ചോദിക്കട്ടെ ?
ചോദ്യം 1:- മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുമെന്ന് പറയുന്ന ഈ പദ്ധതി എന്ന് നിലവിൽ വരും ? ഏത് ഏജൻസിയുമായാണ് ഇതിനായുള്ള ധാരണ ഉണ്ടാക്കിയിട്ടുള്ളത് ?
ചോദ്യം 2:- നഗരത്തിൽ നിന്ന് ഒരു ദിവസം 120 – 200 ടൺ മാലിന്യമേ കിട്ടുന്നുള്ളൂ എങ്കിൽ വൈദ്യുതി ഉണ്ടാക്കുന്നവർക്ക് നിത്യേന നൽകേണ്ട 300 ടൺ മാലിന്യം എത്രനാൾ ഇതുപോലെ ശേഖരിച്ച് വെക്കുമെന്നാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരു ദിവസം 80 ടൺ മാലിന്യത്തിന്റെ കുറവുണ്ട്. അതായത് ഒരു മാസം 2400 ടൺ മാലിന്യത്തിന്റെ കുറവ്. കുറഞ്ഞത് 3 മാസത്തെ കാര്യമെടുത്താൽ 7200 ടൺ മാലിന്യത്തിന്റെ കുറവ്. മൂന്ന് മാസത്തിനകം വൈദ്യുത ഉൽ‌പ്പാദനം തുടങ്ങിയില്ലെങ്കിൽ ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് പ്രതിമാസം 2400 എന്ന നിലയ്ക്ക് വർദ്ധിച്ചുവരും. ഇത്രയും മാലിന്യം ശേഖരിച്ച് വെച്ചാൽ ഉണ്ടാകുന്ന ദുരിതങ്ങളെപ്പറ്റി വല്ല ധാരണയുമുണ്ടോ ?
ചോദ്യം 3:- മൂന്ന് മാസത്തിനകം വൈദ്യുതി ഉൽ‌പ്പാദിക്കാനായാൽ, അടുത്ത മൂന്ന് മാസം കൊണ്ട് നിങ്ങൾ ശേഖരിച്ചുവെച്ച മാലിന്യം തീരുകയും വീണ്ടും 80 ടൺ മാലിന്യം നിത്യേന കുറവുണ്ടാകുകയും ചെയ്യും. അപ്പോൾ ആ മാലിന്യമുണ്ടാക്കാൻ നിങ്ങളെന്ത് ചെയ്യും ? ആവശ്യത്തിനുള്ള മാലിന്യം കോർപ്പറേഷൻ തരുന്നില്ല എന്ന് പറഞ്ഞ് പദ്ധതി നടപ്പിലാക്കുന്നവർ അതുപേക്ഷിച്ച് പോകാൻ സാദ്ധ്യതയില്ലേ ?
ചോദ്യം 4:- ആ സമയത്ത് കൂടുതൽ മാലിന്യം കണ്ടെത്താനുള്ള ഏർപ്പാട് സ്വീകരിക്കും എന്നാണ് നിലപാടെങ്കിൽ ഇപ്പോളെന്തിന് ഈ മാലിന്യം കൂട്ടിക്കൂട്ടി വെക്കുന്നു ? നിലവിലുള്ള മാലിന്യം ആർക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടെങ്കിൽ അത് കൊടുത്തൊഴിവാക്കുകയല്ലേ ഭേദം ? വൈദ്യുതി ഉൽ‌പ്പാദനം തുടങ്ങുമ്പോൾ അതിനാവശ്യമായ മാലിന്യം അന്ന് കണ്ടെത്തിയാൽ പോരേ ?
ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ ഈ മാലിന്യം മുഴുവൻ ശേഖരിച്ച് വെച്ചിരിക്കുന്നത് ശുദ്ധ പോഴത്തരമാണ്. തെല്ലെങ്കിലും ദീർഘവീക്ഷണത്തോടെ മാലിന്യവിഷയം ഇന്നുവരെ ഈ കേരളത്തിൽ ഒരു സർക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിഷയവിദഗ്ദ്ധന്മാരും കൈകാര്യം ചെയ്തിട്ടില്ല. ഉണ്ടെങ്കിൽ ഈ ഗതികേട് സംസ്ഥാനത്തിന് ഉണ്ടാകുമായിരുന്നില്ലല്ലോ.
ഒരു കാര്യം കൃത്യമായി മനസ്സിലാക്കുക. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കിക്കളയും എന്ന് പറയുന്ന ഈ പദ്ധതി നേരെ ചൊവ്വേ നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കിൽ, കൂട്ടിവെച്ചിരിക്കുന്ന ഈ മാലിന്യത്തിന് കൂടെ കോർപ്പറേഷൻ സമാധാനം പറയേണ്ടി വരും.
വാൽക്കഷണം:- സമ്പൂർണ്ണ സാക്ഷരരായ ഒരു ജനതയും അവരുടെ ഭരണാധികാരികളും, അവർ സ്വയം സൃഷ്ടിക്കുന്ന  മാലിന്യത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ അസഹനീയമാണ്.
മാലിന്യ വിഷയവുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങൾ.
1. മാലിന്യ വിമുക്ത കേരളം
2. വിളപ്പിൽശാലകൾ ഒഴിവാക്കാൻ
3. മാലിന്യസംസ്ക്കരണം ഒരു കീറാമുട്ടിയല്ല.
4. കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കര പ്ലാന്റ് ഒരു മാതൃക.
5. കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നു.
6. മലിനമാകാത്ത കൊടുങ്ങല്ലൂർ മോഡൽ
7. തെരുവ് നായ്ക്കളും മാലിന്യവും
8. കക്കൂസ് മാലിന്യം
<fb:like href="http://niraksharan.in/?p=5487" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മെട്രോ ഓടുന്ന ആദ്യദിവസം ഹർത്താൽ !!!
<fb:like href="http://niraksharan.in/?p=5256" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഇന്നലെ കൊച്ചി മെട്രോ ഉത്ഘാടനം നടന്നു. പക്ഷേ, ഇന്ന് ഞായറും കഴിഞ്ഞ് നാളെ തിങ്കളാഴ്ച്ച മുതൽക്കാണ് പൊതുജനത്തിന് വേണ്ടിയുള്ള മെട്രോ ഓട്ടം ആരംഭിക്കുന്നത്. ടിക്കറ്റ് വെച്ചുള്ള കന്നിയോട്ടം.
ഇന്നലെ ഉത്ഘാടനം കഴിഞ്ഞ ഉടനെ ഞാൻ ഉന്നയിച്ച ഒരു ചോദ്യമുണ്ടായിരുന്നു. ഹർത്താൽ ദിനങ്ങളിൽ മെട്രോ ഓടിയാൽ ‘രാഷ്ട്രീയ‘ പാർട്ടിക്കാരുടെ നിലപാട് എന്തായിരിക്കും ? മെട്രോയെ കല്ലെറിയുമോ ? സ്റ്റേഷനുകൾ അടിച്ച് തകർക്കുമോ ? ആ ചോദ്യം നില‌നിൽക്കെത്തന്നെ ഇതാ പൊതുജനത്തേയും കയറ്റി പണം വാങ്ങിയുള്ള കന്നിയോട്ടത്തിന്റെ ദിവസം തന്നെ എറണാകുളം ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ് വെൽഫെയർ പാർട്ടി. വിഷയം പുതുവൈപ്പ് ലാത്തിച്ചാർജ്ജ്. പുതുവൈപ്പിൽ കോൺ‌ഗ്രസ്സുകാരുടെ വകയും ഹർത്താലുണ്ട്.
ഈയവസരത്തിൽ എന്റെ ചോദ്യം കുറേക്കൂടെ ശക്തമായി ആവർത്തിക്കുന്നു.
കാത്തുകാത്തിരിക്കുന്ന പൊതുജനത്തെ കയറ്റിയുള്ള മെട്രോയുടെ കന്നിയോട്ടം തടയാൻ ഹർത്താലുകാർ മുതിരുമോ ?
സ്റ്റേഷനുകളോ മെട്രോയുടെ എന്തെങ്കിലും ഒരു മുതലോ നശിപ്പിക്കാമെന്ന് കരുതുന്ന വെൽ‌ഫെയർ പാർട്ടിക്കാർക്ക് അറിയില്ലെങ്കിൽ കേട്ടോളൂ. 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണത്. മെട്രോയുടെ ഓട്ടം തടഞ്ഞാൽ 5 വർഷം വരെ തടവും ലഭിക്കും. കൂടാതെ വെവ്വേറെ പിഴയുമുണ്ട്. അതുകൊണ്ട് അമിതാവേശം വേണ്ട. നിങ്ങൾ ജനാധിപത്യപരമായി ഹർത്താൽ ആഹ്വാനം ചെയ്തോളൂ. ജനാധിപത്യപരമായി അതിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവരെ മെക്കിട്ട് കയറാൻ പോകുരുത്. കൊച്ചി മെട്രോയോട് പരാക്രമങ്ങൾക്കൊന്നും മുതിരാൻ നിൽക്കണ്ട.
ഇതേ ചോദ്യം കൊച്ചി മെട്രോയോട് (KMRL) ആവർത്തിച്ചപ്പോൾ കിട്ടിയ മറുപടി   ഹർത്താലൊന്നും കണക്കിലെടുക്കാതെ നാളെ മെട്രോ ഓടുന്നുണ്ട് എന്നാണ്.
നാലെ ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്ന ഈ വെൽഫെയർ പാർട്ടി എന്താണെന്നും ഏതാണെന്നും എറണാകുളത്തുകാർക്ക് വല്ല പിടിയുമുണ്ടോ ? മുൻപ് എപ്പോഴെങ്കിലും നിങ്ങളവരെപ്പറ്റി കേട്ടിട്ടുണ്ടോ ? കേരളത്തിൽ എവിടെയെങ്കിലും അവർക്ക് എം.പി.യോ എം.എൽ.എ.യോ പഞ്ചായത്ത് പ്രസിഡന്റോ ഒരു പഞ്ചായത്ത് മെമ്പറിങ്കിലുമോ ഉള്ളതായി അറിയുമോ ?
അങ്ങനെ ആരെങ്കിലും വഴിയേ പോകുന്നവർ വന്ന് അവരുടെ പാർട്ടി വളർത്താനായി ഹർത്താൽ ആഹ്വാനിക്കുമ്പോഴേക്കും അത് ശിരസ്സാവഹിക്കേണ്ട കാര്യം ജനങ്ങൾക്കുണ്ടോ ? ഇല്ലേയില്ല. അതുകൊണ്ട് നാളത്തെ ഈ എറണാകുളം ജില്ലാ ഹർത്താൽ കഴിഞ്ഞ മാസം 30ന് മുസ്ലീം ഏകോപനസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തള്ളിക്കളഞ്ഞതുപോലെ എറണാകുളം ജില്ലാക്കാർ തള്ളിക്കളയുക. മറ്റ് ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ എറണാകുളം കടന്നുപോകും. അതിനൊപ്പം നിങ്ങളും വാഹനങ്ങൾ ഓടിക്കുക. സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക.  കൊച്ചി മെട്രോയിലെ നിങ്ങളുടെ കന്നിയാത്ര മാറ്റിവെക്കാതെ ആസ്വദിക്കുക.
എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ രോഗികളായവർക്ക് ആശുപത്രികളിൽ‌പ്പോലും പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ ഞങ്ങൾ Say No To Harthal പ്രവർത്തകരെ 9447035375 എന്ന നമ്പറിൽ വിളിക്കുക.
ഞാൻ ഒരു വൈപ്പിൻ‌കരക്കാരനാണ്. പുതുവൈപ്പുകാർക്ക് നീതി കിട്ടണം. അവർക്കെതിരെ നടന്ന പോലീസ് കാടത്തത്തിന് നടപടിയുണ്ടാകണം. അവരുടെ ജീവിതവും നിലനിൽ‌പ്പും പ്രശ്നത്തിലാണെങ്കിൽ അതിനും പരിഹാരമുണ്ടാകണം. പക്ഷേ, എന്റെ കരക്കാരുടെ പ്രശ്നമായാലും എന്റെ തന്നെ പ്രശ്നമായാലും അതിന്റെ പേരിൽ മറ്റനേകം മനുഷ്യന്മാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഹർത്താൽ എന്ന സമരമുറയോട് മാത്രം അനുകൂലിക്കാൻ നിർവ്വാഹമില്ല. ഈ വിഷയത്തിൽ ഇക്കഴിഞ്ഞ 15ന് വൈപ്പിനിൽ ഹർത്താലായിരുന്നു. 5 ദിവസത്തിനകം അതേ വിഷയത്തിൽ വീണ്ടും ഒരു ഹർത്താൽ !! പ്രശ്നം തീരുന്നത് വരെ ഇങ്ങനെ ഹർത്താൽ നടത്തിക്കൊണ്ടിരിക്കുമോ ? അങ്ങനെ ഹർത്താലുകൾ നടത്തിക്കൊണ്ടിരുന്നാൽ പ്രശ്നങ്ങൾ തീരുമോ ? മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത ഏതെങ്കിലും സമരമാർഗ്ഗമുണ്ടെങ്കിൽ പറയൂ. നാട്ടുകാരനെന്ന നിലയ്ക്ക് ഞാനും കൂടാം നിങ്ങൾക്കൊപ്പം.
<fb:like href="http://niraksharan.in/?p=5256" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കൊച്ചി മെട്രോ എന്റെ മെട്രോ
<fb:like href="http://niraksharan.in/?p=5229" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
ഉത്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായെങ്കിലും അതൊക്കെ പരിഹരിച്ചുതന്നെ കൊച്ചി മെട്രോ ഇന്ന് ഔദ്യോഗികമായി കേരളത്തിന്റെ മറ്റൊരു പൊതുഗതാഗത മാർഗ്ഗമായി  പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്ഘാടനം ചെയ്തുകഴിഞ്ഞിരിക്കുകയാണ്.
രാജ്യത്തെ തന്നെ ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള മെട്രോയാണ് കൊച്ചിയിലേത്. നമുക്കതിൽ അഭിമാനിക്കാം. അതോടൊപ്പം കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നതും നിലവിൽ ഉള്ളതുമായ ചില വസ്തുതകളും കാഴ്ച്ചപ്പാടുകളുമൊക്കെ പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നു.
വിവാദങ്ങൾ കൊച്ചി മെട്രോയുടെ കരട് പദ്ധതി വന്നപ്പോൾ മുതൽക്കുള്ളതാണ്. മെട്രോ പരാജയമാകുമെന്ന് അന്നും ഇന്നും വാദിക്കുന്ന ഒരുവിഭാഗം തീർച്ചയായുമുണ്ട്. നഗരത്തിന്റെ സ്പന്ദനമറിഞ്ഞിട്ടുള്ള ഒരുപാട് വിദഗ്ദ്ധന്മാരും അക്കൂട്ടത്തിലുണ്ട്. ഉപരിതല ഗതാഗതത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കഴിഞ്ഞശേഷം മാത്രമേ ഭീമമായ ബാദ്ധ്യതയുണ്ടാക്കാൻ പോന്ന എലിവേറ്റഡ് ഗതാഗത സമ്പ്രദായങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും പാടുള്ളൂ എന്നാണവരുടെ കാഴ്ച്ചപ്പാട്.
നമ്മുടെ റോഡുകളും അതിന്റെ വശങ്ങളും പൂർണ്ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല, സാങ്കേതിക മികവില്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ ഓടകൾ, ടെലിഫോൺ പോസ്റ്റുകൾ, വൈദ്യുത പോസ്റ്റുകൾ, ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന സ്വകാര്യ കേബിളുകൾ, വഴിയോര വാണിഭക്കാർ, കയ്യേറ്റങ്ങൾ, നിയമാനുസൃതമല്ലാത്ത പാർക്കിങ്ങുകൾ എന്നിങ്ങനെയുള്ള കാര്യങ്ങളുടെ ബാഹുല്യത്തിനിടയിൽ റോഡ് അധവാ ഉപരിതല ഗതാഗതം പൂർണ്ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല കൊച്ചിക്കാർ എന്ന വാദം നിലനിൽക്കുന്നു. പരിതാപകരമായ അവസ്ഥയിലാണ് എറണാകുളം ബസ്സ് സ്റ്റാൻഡ് ഇന്നുമുള്ളത്. അതിനെ ഒന്ന് രക്ഷപ്പെടുത്തി എടുക്കാതെ മെട്രോ വന്നിട്ടെന്ത് കാര്യം എന്നതും എതിർക്കുന്നവരുടെ ചോദ്യമാണ്. മെട്രോയ്ക്ക് ചിലവാക്കിയ പണത്തിന്റെ പത്തിലൊന്ന് ചിലവാക്കി കുറച്ച് മേൽ‌പ്പാലങ്ങൾ പണിത് കൊച്ചിയുടെ ഗതാഗതക്കുരുക്കുകൾ അഴിക്കാമായിരുന്നു എന്നതാണ് മറ്റൊരു വാദം. ഒരു മെട്രോ റെയിൽ വരാനും വേണ്ടും ജനസംഖ്യ ഇവിടെയില്ല എന്നതാണ് മറ്റൊരു വാദം.  KMRL ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയാണെന്ന് വരെ ആരോപണമുണ്ട്.
ഈ വാദങ്ങളൊക്കെ കണക്കിലെടുത്തുകൊണ്ട് തന്നെ വേണം ഇരുകൂട്ടരും യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്ന കൊച്ചി മെട്രോയുടെ ഭാവി എന്താണെന്ന് ചിന്തിക്കേണ്ടത്. കൊച്ചി മെട്രോയെപ്പറ്റി ഇതിനകം മാദ്ധ്യമങ്ങളിൽ വന്ന വസ്തുതകളും വാർത്തകളുമൊക്കെ കുറേയേറെ ഇതിലേക്ക് പരിഗണിക്കുകയും വേണം.
കൺസൾട്ടന്റായ മെട്രോ‌മാൻ ഈ.ശ്രീധരനെ വേദിയിൽ ഇരുത്തുന്നില്ല എന്നതായിരുന്നല്ലോ പ്രധാന ഉത്ഘാടന വിവാദം. അതിന് പരിഹാരമായെങ്കിലും ഈ.ശ്രീധരനൊപ്പമോ അതിലധികമോ ആ വേദിയിൽ സ്ഥാനം അർഹിക്കുന്ന വ്യക്തിയാണ് കൊച്ചി മെട്രോയുടെ എം.ഡി.എല്യാസ് ജോർജ്ജ്. ഈ.ശ്രീധരൻ ഒരാൾ മാത്രമല്ല ഈ പദ്ധതിയുടെ മികവാർന്ന പൂർത്തീകരണത്തിന് മുൻ‌നിരയിൽ ഉണ്ടായിരുന്നതെന്ന വസ്തുത നാമാരും കണക്കിലെടുക്കുന്നില്ല. കൺസൾട്ടന്റിനെപ്പോലെ തന്നെ കാര്യപ്രാപ്തിയുള്ള ആളല്ല പദ്ധതിയുടെ തലപ്പത്തിരിക്കുന്നതെങ്കിൽ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നീങ്ങുന്നതെങ്ങനെ ? അത്തരത്തിൽ മഹത്തായ സേവനം കാഴ്ച്ച വെച്ചിട്ടുള്ള വ്യക്തിതന്നെയാണ് എല്യാസ് ജോർജ്ജ്. അദ്ദേഹത്തിന്റെ പ്രവർത്തനമികവും ആത്മാർത്ഥതയും വെല്ലുവിളികളെ നേരിടാനുള്ള ചങ്കൂറ്റവുമൊക്കെ മെട്രോയുടെ വിജയകരമായ ഈ പൂർത്തീകരണത്തിന് പിന്നിൽ മറ്റേതൊരു വ്യക്തിയേക്കാളും ഉയരത്തിൽത്തന്നെയുണ്ട്. CIALന്റെ കാര്യം വരുമ്പോൾ വി.ജെ.കുര്യൻ എന്ന ഉദ്യോഗസ്ഥനെ എക്കാലവും സ്മരിക്കുന്നത് പോലെ കൊച്ചി മെട്രോയുടെ കാര്യത്തിൽ ഈ.ശ്രീധരനൊപ്പം സ്മരിക്കപ്പെടേണ്ട ഒരു വ്യക്തി തന്നെയാണ് ശ്രീ.എല്യാസ് ജോർജ്ജ്. മാദ്ധ്യമങ്ങൾ പോലും അദ്ദേഹത്തിന് അങ്ങനെയൊരു പ്രാധാന്യം കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. ഇന്നലെ മാതൃഭൂമി പത്രത്തിൽ അദ്ദേഹത്തെപ്പറ്റി വന്ന ഒരു റിപ്പോർട്ട് അൽ‌പ്പമെങ്കിലും ആശ്വാസം നൽകുന്നു.
കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയതിന്റെ പിന്നിലുണ്ടായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുള്ള മറ്റ് ചില വ്യക്തികൾ, അവധിദിനങ്ങളിൽ പോലും ജോലിചെയ്തും രാത്രി ഏറെ നീളുന്നതുവരെ ഓഫീസിലിരുന്നും സമയബന്ധിതമായി ജോലികൾ മുന്നോട്ട് നീക്കിയ കൊച്ചി മെട്രോ ഉദ്യോഗസ്ഥരാണ്. തൊഴിൽ തേടി കേരളത്തിലെത്തി രാപ്പകലുള്ള വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്ത് അവസാനം കൂലിക്ക് പുറമെ ഒരു കേരളസദ്യ മാത്രം കഴിച്ച് പിരിയുന്ന സാധാരണക്കാരായ എണ്ണമറ്റ ഇതരസംസ്ഥാന തൊഴിലാളികളാണ്. മെട്രോയുടെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത നിരവധി കോണ്ട്രാ‍ൿടർമാരും അവരുടെ കമ്പനികളും ജോലിക്കാരുമാണ്. നമ്മളാരും ഒരിക്കലും കാണാനോ കേൾക്കാനോ ഇടയില്ലാത്ത മറ്റ് ഒരുപാട് പേരാണ്. ഒരുപാട് തർക്കങ്ങൾ ഉണ്ടായെങ്കിലും അവരവരുടെ സ്ഥലം വിട്ടുകൊടുത്ത് സഹകരിച്ച ഓരോ മലയാളിയുമാണ്. എല്ലാ ബുദ്ധിമുട്ടുകളും പരാതിയില്ലാതെ സഹിച്ച് സഹകരിച്ച നാട്ടുകാരാണ്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനുമുള്ള പങ്കും പ്രത്യേകം എടുത്തുപറയുന്ന കൂട്ടത്തിൽ ഈ പദ്ധതിക്ക് വേണ്ടി വായ്പ്പ അനുവദിച്ച ഫ്രഞ്ച് സർക്കാരിനേയും വിസ്മരിക്കാൻ പറ്റുന്നതല്ല.
കൊച്ചി മെട്രോ ദേശീയതലത്തിൽ ഒരുപാട് പ്രത്യേകതകൾ ഉള്ള ഒന്നാണെന്ന് അറിയാമല്ലോ ? എല്ലാ സ്റ്റേഷനുകളും കേരളത്തിന്റെ വൈവിധ്യങ്ങൾ വിളിച്ചോതുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ആലുവാ സ്റ്റേഷൻ കേരളത്തിലെ നദികളെയാണ് പ്രതിനിധീകരിക്കുന്നതെങ്കിൽ, പാലാരിവട്ടം സ്റ്റേഷൻ പൂക്കളെ പ്രതിനിധീകരിക്കുന്നു. കുസാറ്റ് സ്റ്റേഷൻ നാവിക പാരമ്പര്യത്തേയും ചങ്ങമ്പുഴ പാർക്ക് സ്റ്റേഷൻ കേരളത്തിലെ ചുവർ ചിത്രങ്ങളേയും ഉയർത്തിക്കാണിക്കുന്നു. ആന, മത്സ്യം, പക്ഷികൾ, പാമ്പ് എന്നിങ്ങനെ പോകുന്നു മറ്റ് പ്രമേയങ്ങൾ.  കേരളത്തിന്റെ ഭൂപ്രകൃതിയേയും സംസ്കൃതിയേയും ഒക്കെ പ്രതിഫലിപ്പിക്കുന്ന ഈ ഗതാഗത സംവിധാനം വിനോദസഞ്ചാര മേഖലയിലടക്കം മുന്നേറ്റമുണ്ടാക്കാൻ ഉതകുമെന്ന് KMRL കണക്കുകൂട്ടുന്നു.
സോളാർ സിസ്റ്റം പ്രയോജനപ്പെടുത്തുന്നതും നിലവിലുള്ള മറ്റ് ഗതാഗതസൌകര്യങ്ങളുമായി ബന്ധപ്പെടുത്തുന്നതും അടക്കം കൊച്ചി മെട്രോയുടെ പ്രത്യേകതകൾ നിരവധിയാണ്.  ഷോപ്പിങ്ങിന് കൊച്ചി വൺ കാർഡ്, മെട്രോയുടെ വിവരങ്ങൾ അറിയാൻ കൊച്ചി  വൺ ആപ്പ് എന്നിവയാണ് മറ്റ് സൌകര്യങ്ങൾ. ആറെണ്ണം ഇടവിട്ടുള്ള മെട്രോ തൂണുകളിൽ വെർട്ടിക്കൽ ഗാർഡൻ സംവിധാനം ചെയ്യുന്നുണ്ട്.
പ്രായമുള്ളവർക്കടക്കമുള്ള പ്രിവിലേജ്‌ഡ് സീറ്റുകൾ ഇളം പച്ച നിറത്തിലാണെങ്കിൽ മറ്റ് സീറ്റുകൾ നീല നിറത്തിലാണ്. ഗർഭിണികൾക്കായുള്ള സീറ്റിൽ മാത്രം കുഷ്യൻ സംവിധാനമുണ്ട്.  USB ചാർജ്ജിങ്ങ് സംവിധാനം സീറ്റുകളുടെ വശങ്ങളിലുണ്ട്.   ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ ലിഫ്റ്റുകൾ ഉണ്ടെങ്കിൽ, അന്ധർക്ക് തടസ്സമില്ലാതെ നീങ്ങാൻ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള തറയോടുകൾ വഴികാട്ടികളാകും. മദ്യപിച്ച് കോൺ തിരിഞ്ഞ് ചെല്ലുന്നവർക്ക് മെട്രോയിൽ പ്രവേശനമുണ്ടാകില്ല. എല്ലാം ക്യാമറകളുടെ നിരീക്ഷണത്തിൽ ആയിരിക്കുമെന്നതുകൊണ്ട് കുഴപ്പക്കാർ കുടുങ്ങുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.  കൊച്ചി മെട്രോയുടെ പ്രത്യേകതകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സഞ്ചരിക്കുന്ന പരസ്യസംവിധാനം നഗരത്തിന്റെ പലഭാഗങ്ങളിലായി പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
കുടുംബശ്രീ  പ്രവർത്തകരുടെ ഉള്ളിൽ നിന്ന് ബിരുദധാരികളും അല്ലാത്തവരുമായ ഒരുപാട് പേരെ പരീക്ഷകൾ നടത്തി ജോലിക്ക് തിരഞ്ഞെടുത്തതാണ് എടുത്ത് പറയേണ്ട ഒരു കാര്യം. 23 ഭിന്നലിംഗക്കാരെ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലിക്കെടുക്കുന്നത് രാജ്യത്ത് തന്നെ ഇതാദ്യമായിട്ടാണ്. ഏതെങ്കിലും ഒരു ഏജൻസിയെ ഏൽ‌പ്പിച്ച് കൊടുക്കുകയോ തൻ‌മൂലം പാർട്ടിക്കാരുടെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കുത്തിനിറക്കുന്ന അവസ്ഥ ഉണ്ടാകുകയോ ചെയ്തിട്ടില്ല.
പറഞ്ഞുവന്നത്, സാധാരണക്കാരിൽ സാധാരണക്കാരായ എല്ലാവർക്കും ജോലി സാദ്ധ്യതയും പങ്കാളിത്തവുമൊക്കെ നടപ്പിലാക്കിക്കൊണ്ട് പ്രാവർത്തികമായിരിക്കുന്ന ഒരു സർക്കാർ സംവിധാനമാണിത്. അതുകൊണ്ട് തന്നെ ഇത് സാധാരണക്കാരുടെ മെട്രോയാണ്.   ആയതിനാൽ അവർ തന്നെയാണ് തീവണ്ടിയും സ്റ്റേഷനും പരിസരവുമൊക്കെ വൃത്തികേടാവാതെയും നാശനഷ്ടങ്ങൾ ഉണ്ടാകാതെയും സൂക്ഷിക്കേണ്ടത്. ലോകോത്തര നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ യാത്രാസംവിധാനം അതേനിലവാരത്തിൽത്തന്നെ നാം ഉപയോഗിക്കുകയും സംരക്ഷിക്കുകയും വേണം.
മെട്രോ വൃത്തികേടാക്കുന്നതിന്റെ കാര്യം പറയുമ്പോൾ ആദ്യം ചൂണ്ടിപ്പറയേണ്ടിവരുന്നത് കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാരെത്തന്നെയാണ്. മെട്രോത്തൂണുകളിൽ പരസ്യങ്ങളും ഫ്രക്സുകളും തൂക്കാൻ പാടില്ലെന്ന് അതിന്റെ നിർമ്മാണ ജോലികൾ നടക്കുന്ന കാലം മുതൽക്കേ കർശനമായി അറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും പോസ്റ്ററൊട്ടിക്കാനും ഫ്ലക്സ് തൂക്കാനും പാർട്ടിക്കാർ മടി കാണിച്ചിട്ടില്ല. ഒരിക്കൾ DYFI യുടെ പോസ്റ്ററുകൾ മെട്രോ തൂണുകളിൽ നിരത്തി ഒട്ടിച്ചപ്പോൾ മറ്റൊരിക്കൽ മെട്രോ യാഥാർത്ഥ്യമാക്കിയെന്ന് പറഞ്ഞ് പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന ബി.ജെ.പിക്കാർ അവരുടെ പാർട്ടി നേതാവ് അമിത് ഷാ കേരളം സന്ദർശിക്കുന്നെന്ന് പറഞ്ഞ് ഫ്ലക്സുകൾ നിരത്തിയത് ഇതേ മെട്രോ പില്ലറുകളിലാണ്. പരസ്യം തൂക്കുന്നവർക്ക് അത് നീക്കം ചെയ്യാൻ 24 മണിക്കൂർ സമയം കൊടുക്കുക എന്നതാണ് KMRL ന്റെ ഇപ്പോഴത്തെ നിലപാട്. പക്ഷേ പിഴയൊന്നും ഈടാക്കുന്ന ഏർപ്പാട് ഉണ്ടായിട്ടില്ല ഇതുവരെ. കനത്ത പിഴയടിക്കുക കൂടെ വേണം എന്നാണ് എനിക്കഭിപ്രായമുള്ളത്. കർശനമായ നിയമനടപടികൾ  ഉണ്ടായാൽ അതൊരു പാഠമാകും എല്ലാവർക്കും.
മെട്രോ യാഥാർത്ഥ്യമാക്കിയതിന്റെ കീർത്തി അവകാശപ്പെട്ടുകൊണ്ട് മൂന്ന് പ്രമുഖ പാർട്ടിക്കാരും ഇതിനകം നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ നിരത്തിക്കഴിഞ്ഞ നിലയ്ക്ക് ഈ പാർട്ടികളും അവരുടെ പോഷകസംഘടനകളും യുവജനസംഘടനകളുമൊക്കെ മെട്രോ പില്ലറുകളിൽ പരസ്യവും ഫ്ലക്സും പതിക്കില്ല എന്ന ധാർമ്മിക ബാദ്ധ്യതകൂടെ നിങ്ങളിൽ വന്ന് ചേർന്നിരിക്കുകയാണ്. മെട്രോ യാഥാർത്ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് നിങ്ങൾക്കാണെങ്കിൽ അത് സംരക്ഷിക്കേണ്ട ബാദ്ധ്യതയും നിങ്ങൾക്കുണ്ടെന്നത് മറക്കരുത്.
പാർട്ടിക്കാരോട് പറയാൻ ഇനിയുമുണ്ട് ചില കാര്യങ്ങൾ. മെട്രോമാൻ ശ്രീധരന് വേദിയിൽ ഇടമില്ലാതായപ്പോൾ ഒരുപോലെ ദുഃഖിതരായവരാണല്ലോ നിങ്ങൾ. പക്ഷേ മെട്രോമാന്റെ ദുഃഖമെന്താണെന്ന് നിങ്ങളറിയാൻ ശ്രമിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും ?മെട്രോ പണിതുടങ്ങി ഇതുവരെ 120 ജോലിദിവസങ്ങൾ നഷ്ടപ്പെട്ടു എന്നതാണ് അദ്ദേഹത്തിന്റെ വിഷമം. ആ 120 ദിവസവും നിങ്ങൾ പാർട്ടിക്കാർ ഉണ്ടാക്കിയ സമരങ്ങളുടെ പേരിൽ മാത്രമാണ്. മെട്രോയുടെ പണികൾ പോലും സ്തംഭിപ്പിച്ചുകൊണ്ട് പണിമുടക്കുണ്ടാക്കുക എന്നത് ഒരു അഭിമാനപ്രശ്നം പോലെയായിരുന്നു നിങ്ങൾക്ക്. എന്നിട്ടും സമയബന്ധിതമായി ജോലികൾ തീർക്കാൻ അവർക്ക് കഴിഞ്ഞെങ്കിൽ അത് നിങ്ങളുടെ മിടുക്കൊന്നുമല്ലെന്ന് മാത്രമല്ല പരാജയം കൂടെയാണ്.
ഒരുപാട് പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും പ്രതീക്ഷിച്ചതിനേക്കാൾ കോടിക്കണക്കിന് രൂപ ചിലവ്  കുറച്ച് ഇതുവരെയുള്ള ജോലികൾ തീർക്കാൻ കൊച്ചി മെട്രോയ്ക്ക് കഴിഞ്ഞു എന്നത് കേരള ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു കാര്യമാണ്. മറ്റ് പൊതുമരാമത്ത് ജോലികൾ എന്തുകൊണ്ട് ഇത്തരത്തിൽ സാദ്ധ്യമാകുന്നില്ല എന്നൊരു ചിന്ത കൂടെ കൊച്ചി മെട്രോ മുന്നോട്ട് വെക്കുന്നുണ്ട് ഈ അവസരത്തിൽ.
മെട്രോ ജോലികൾ കഴിഞ്ഞിട്ടില്ല. ആലുവ മുതൽ പാലാരിവട്ടം വരെയാണ് ഇപ്പോൾ സർവ്വീസ് ആരംഭിക്കുക. പാലാരിവട്ടം മുതൽ പേട്ട വരെയുള്ള ജോലികൾ ബാക്കി കിടക്കുകയാണ്. കാക്കനാട്ടേക്ക് രണ്ടാം ഘട്ടം നീട്ടുന്നതിന്റെ ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ആയതിനാൽ ഇനി വേണ്ടത് ബാക്കിയുള്ള മെട്രോ ജോലികൾ, കഴിയുന്നതുവരെ എന്തൊക്കെ സമരങ്ങളും പണിമുടക്കുകളും ഉണ്ടായാലും മെട്രോ ജോലികൾ തടസ്സപ്പെടില്ല എന്ന് പാർട്ടിക്കാരും മറ്റ് സംഘടനകളുമൊക്കെ  ഉറപ്പുവരുത്തണം. എന്നാലേ ബാക്കിയുള്ള മെട്രോ കൂടെ യാഥാർത്ഥ്യമാക്കിയതിന്റെ പേരിൽ ബോർഡ് വെക്കാൻ നിങ്ങൾക്ക് യോഗ്യത കൈവരൂ.
പാർട്ടിക്കാരോടുള്ളത് കഴിഞ്ഞിട്ടില്ല.  എല്ലാ ദിവസവും കേരളത്തിൽ എവിടെയെങ്കിലും ഹർത്താൽ ഒരെണ്ണമെന്നത് മലയാളിയുടെ ഒരു ഗതികേടായി മാറിയിരിക്കുകയാണല്ലോ ? ഹർത്താലിന്റെ ഇരുവശങ്ങൾ ഇവിടെ തൽക്കാലം ചർച്ച ചെയ്യാനും തർക്കിക്കാനും ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഹർത്താൽ ദിനങ്ങളിലും ഇന്ത്യൻ റെയിൽ വേ സർവ്വീസ് നടത്തുന്നത് പതിവാണ്.  ഹർത്താൽ ദിനങ്ങളിൽ മെട്രോയോട് നിങ്ങളെന്ത് സമീപനമാണ് സ്വീകരിക്കുക എന്നറിയിച്ചാൽ നന്നായിരുന്നു. ഓരോ പാർട്ടിക്കാരും പാർട്ടിതലത്തിൽ സംസ്ഥാന ഓഫീസിൽ നിന്ന് തന്നെ അറിയിപ്പായോ അല്ലെങ്കിൽ പത്രസമ്മേളനം വിളിച്ചോ ഇക്കാ‍ര്യം വെളിപ്പെടുത്തുക തന്നെയാണ് വേണ്ടത്. അല്ലെങ്കിൽ വിവരദോഷികളായ അണികൾ കാര്യങ്ങളൊന്നും മനസ്സിലാക്കാതെ മെട്രോയേയും തടസ്സപ്പെടുത്താനും ആക്രമിക്കാനും തുടങ്ങിയാൽ എല്ലാം താറുമാറാകും. ഹർത്താൽ എന്ന വിഷയത്തിൽ, പ്രതിഷേധിക്കാൻ ആ‍ഗ്രഹമുള്ളവർ പ്രതിഷേധിക്കട്ടെ, അല്ലാതുള്ളവരെ അവർക്ക് ഭരണഘടന നൽകുന്ന സഞ്ചാര സ്വാതന്ത്ര്യവും സംരക്ഷണവും ഞങ്ങളാരും തടയില്ല എന്നൊരു നിലപാട് എല്ലാ പാർട്ടിക്കാരും സംഘടനകളും മുന്നോട്ട് വെച്ചാൽ അത് മെട്രോയ്ക്ക് മാത്രമല്ല സാധാരണക്കാരാ‍യ മനുഷ്യർക്ക് മെട്രോ ഇതര വിഷയങ്ങളിലും വരെ ഉപകാരമാകുന്ന ഒരു വലിയ കാര്യമായേക്കും.
ചുരുക്കത്തിൽ, പൊതുസ്ഥലങ്ങൾ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുന്ന സംസ്ക്കാരം ഇതുവരെയില്ലാത്ത മലയാളിക്ക് അത്തരത്തിൽ ഒരു മാറ്റത്തിനുള്ള നിമിത്തം കൂടെയായി മാറണം കൊച്ചി മെട്രോ. നിർബന്ധിത പണിമുടക്കുകൾ, ഹർത്താലുകൾ അതുമായി ബന്ധപ്പെട്ട അക്രമങ്ങൾ എന്നിവയിൽ നിന്ന് മോചനമുണ്ടാകാനും മെട്രോ ഒരു നിമിത്തമാകട്ടെ.
മെട്രോയ്ക്ക് കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടാകാം. ഒന്നൊന്നായി അതെല്ലാം പരിഹരിക്കാൻ അവർക്ക് കഴിയുക തന്നെ ചെയ്യാം. അതിന് നമ്മളും ഒരുപാട് സഹകരിക്കേണ്ടി വരും. പ്രധാന പ്രശ്നമായി തോന്നിയിട്ടുള്ളത് പാർക്കിങ്ങാണ്. സ്റ്റേഷനുകളിൽ ആവശ്യത്തിന് പാർക്കിങ്ങ് ഇല്ലെങ്കിൽ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. സ്ഥലമേറ്റെടുത്ത് മൾട്ടി ലെവൽ പാർക്കിങ്ങ് ഉണ്ടാക്കുക എന്നത് മെട്രോയ്ക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കിയെന്ന് വരും. സ്വകാര്യ പാർക്കിങ്ങ് കേന്ദ്രങ്ങൾ ഉണ്ടായി വരുമെന്ന് തന്നെ പ്രതീക്ഷിക്കാം. പക്ഷെ, പാർക്കിങ്ങ് ആര് കൊണ്ടുവന്നാലും അമിതമായി ഫീസ് ഏർപ്പെടുത്തിയാൽ ടിക്കറ്റിന്റെ ചാർജ്ജും പാർക്കിങ്ങ് ഫീസുമെല്ലാം ചേർന്ന് യാത്രക്കാരെ പിന്തിരിപ്പിക്കാൻ ഇടവരുത്തിയെന്ന് വരും.
കൊച്ചി മെട്രോ ലാഭമാകുമോ നഷ്ടമാകുമോ എന്നതും ഒരു വലിയ ചോദ്യമാണ്. ടിക്കറ്റ് വിറ്റുകിട്ടുന്ന പണം മാത്രമാണ് വരുമാനമെങ്കിൽ കൊച്ചി മെട്രോ നഷ്ടം തന്നെയാകാനാണ് സാദ്ധ്യത. പക്ഷെ, വാർഷിക വരുമാനമായി 37 കോടി രൂപ പരസ്യത്തിലൂടെ നേടിയെടുക്കാൻ കൊച്ചി മെട്രോ ലക്ഷ്യമിടുന്നുണ്ട്. മെട്രോ വൺ കാർഡ് ഉപയോഗിച്ച് ഷോപ്പിങ്ങ് നടത്തുമ്പോൾ അതിന്റെ ഒരു ലാഭവിഹിതം മെട്രോയ്ക്ക് ലഭിക്കുന്നുണ്ട്. മറ്റ് പല മാർഗ്ഗങ്ങളിലൂടെയും വരുമാനമുണ്ടാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതെല്ലാം വരും ദിവസങ്ങളിൽ ജനങ്ങളിലേക്കെത്തുക തന്നെ ചെയ്യും. അങ്ങനെയങ്ങനെ പോകപ്പോകെ കൊച്ചി മെട്രോ സാമ്പത്തികമായി മാത്രമല്ല എല്ലാത്തരത്തിലും വിജയമാകുമെന്ന് തന്നെ KMRL കണക്കുകൂട്ടുന്നു.
കാക്കനാട്ടേക്ക് മാത്രമല്ല ഈ.ശ്രീധരൻ പറയുന്നത് പോലെ തൃപ്പൂണിത്തുറയിലേക്കും പിന്നീട് നെടുമ്പാശ്ശേരിയിലേക്കും കൊച്ചി മെട്രോ നീളട്ടെ എന്ന് നമുക്കാഗ്രഹിക്കാം. അങ്ങനെയുണ്ടായാൽ എയർപ്പോർട്ട് മുതൽ തൃപ്പൂണിത്തുറ വരെയുള്ള റൂട്ടിൽ സ്വന്തം വാഹനമെടുത്ത് യാത്ര ചെയ്യുന്ന ഏർപ്പാടു തന്നെ ഞാനവസാനിപ്പിച്ചിരിക്കും.
തുടക്കത്തിൽ സൂചിപ്പിച്ചത് എതിർപ്പുകളെപ്പറ്റിയാണല്ലോ. എതിർപ്പുകൾ എല്ലാം നിലനിൽക്കെത്തന്നെ മെട്രോ യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ നികുതിപ്പണമാണ് ഈ ആകാശപ്പാളങ്ങൾക്കായി ചിലവഴിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഇനി എതിർപ്പുകളുമായി മാറിനിൽക്കുന്നതിലോ എതിർപ്പ് തുടർന്നുകൊണ്ടുപോകുന്നതിലോ അർത്ഥമില്ല. നഗരത്തിലെ ഗതാഗതക്കുരുക്കുകൾക്ക് അൽ‌പ്പമെങ്കിലും മോചനമുണ്ടാക്കാൻ മെട്രോയ്ക്ക് കഴിയുമെങ്കിൽ നമ്മളാ സൌകര്യം ഉപയോഗിക്കാൻ മടി കാണിക്കരുത്.
കൊച്ചി മെട്രോയെപ്പറ്റി ഇത്രയുമൊക്കെ പറഞ്ഞ നിലയ്ക്ക് അതിനായി നഗരത്തിലെമ്പാടും മുറിച്ചുനീക്കപ്പെട്ട വൻമരങ്ങളെ സ്മരിക്കാതെ പോകുന്നത് അക്ഷന്തവ്യമായ അപരാധമായിപ്പോകും. മുറിച്ചുമാറ്റപ്പെട്ട മരങ്ങൾക്ക് പകരം ഒരുലക്ഷം മരങ്ങൾ നഗരത്തിലെമ്പാടും നട്ടുപിടിപ്പിക്കുമെന്ന് KMRL ഏൽക്കുകയും അത് നല്ലൊരു പരിധിവരെ പ്രാവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു ലക്ഷം മരങ്ങൾ തികഞ്ഞിട്ടില്ലെങ്കിൽ ആ ലക്ഷ്യവുമായി മുന്നോട്ട് പോകാൻ ഞാനടക്കമുള്ള ഒരുപാട് പേർ സഹകരിക്കുന്ന ഗ്രീൻ‌വെയ്ൻ (Greenvein) എന്ന പരിസ്ഥിതി സംഘടന ഒപ്പമുണ്ടാകുമെന്ന് അറിയിക്കട്ടെ. KMRL നട്ടുപിടിപ്പിച്ച മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിലും ഞങ്ങളുടെ സഹകരണം ഉറപ്പുനൽകുന്നു.
വാൽക്കഷണം:- കൊച്ചി മെട്രോ വന്നപ്പോൾ മുൻപ് ഇത്തരത്തിലുള്ള മറ്റേതൊക്കെ മെട്രോകളിൽ യാത്രചെയ്തിട്ടുണ്ടെന്ന് ഒരു കണക്കെടുപ്പ് സ്വയം നടത്തി നോക്കി. ക്രമമനുസരിച്ച് പറഞ്ഞാൽ സിംഗപ്പൂർ MRT (Mass Rapid Transfer), ലണ്ടൻ ട്യൂബ്, ബാംഗ്ലൂർ മെട്രോ എന്നിവയിൽ യാത്ര ചെയ്യാനുള്ള അവസരമുണ്ടായിട്ടുണ്ട്.  ദുബായ് മെട്രോയിൽ കയറാനുള്ള അവസരം തൊട്ടടുത്തുണ്ടായിരുന്നിട്ടും പലകാരണങ്ങൾകൊണ്ടും ഒത്തുവന്നില്ല. നാലാമത്തേതാണ് കൊച്ചി മെട്രോ. അത് ക്രമനമ്പറിൽ മാത്രം. സ്ഥിരം ഉപയോഗിക്കാൻ പോകുന്ന ഒന്നെന്ന നിലയ്ക്ക് ഇന്നുമുതൽ ഒന്നാം സ്ഥാനം കൊച്ചി മെട്രോയ്ക്ക് തന്നെ. ഇതെന്റെ കൊച്ചിയാണ്, ഇതെന്റെ മെട്രോയാണ്.
<fb:like href="http://niraksharan.in/?p=5229" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയത് നരേന്ദ്ര മോദിയല്ല
<fb:like href="http://niraksharan.in/?p=5218" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
മെട്രോമാൻ ഈ.ശ്രീധരനും കൊച്ചി മെട്രോയുടെ എം.ഡി.എല്യാസ് ജോർജ്ജിനും കൊച്ചി മെട്രോയുടെ ഉത്ഘാടനച്ചടങ്ങിലെ വേദിയിൽ സ്ഥാനമില്ല പോലും !! വേദിയിൽ ആരൊക്കെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. പരാതിയില്ലെന്ന് ഈ.ശ്രീധരൻ പറയുന്നത് അദ്ദേഹത്തിന്റെ മാന്യത. ഞങ്ങൾ നടത്തിപ്പുകാർ മാത്രമാണെന്ന് പറയുന്നത് ഏല്യാസ് ജോർജ്ജിന്റെ മാന്യത.
മെട്രോ ജോലികൾ ആരംഭിച്ചതുമുതൽ കേൾക്കുന്ന പേരാണ് ‘ഈ.ശ്രീധരൻ‘. അദ്ദേഹത്തിന്റെ കർമ്മകുശലതയും ജോലിയോടുള്ള ആത്മാർത്ഥതയുമൊക്കെ ഇതിനകം ഒരുപാട് കേൾക്കുകയും അറിയുകയും ചെയ്തിരിക്കുന്നു മലയാളി. (അതേപ്പറ്റി എന്തെങ്കിലും വിവാദമുണ്ടെങ്കിൽ അത് മറ്റൊരു വിഷയമാണ്.) എല്യാസ് ജോർജ്ജ് എന്ന സിവിൽ സർവ്വന്റിന്റെ പ്രവർത്തന മികവും ദീർഘവീക്ഷണവും ജനകീയ നടപടികളും ഉത്സാഹവുമൊക്കെ ഇല്ലായിരുന്നെങ്കിൽ കൊച്ചി മെട്രോ ഇപ്പോൾ കാണുന്നതുപോലെ മികവറ്റ ഒന്നാകുമായിരുന്നോ എന്ന് സംശയമാണ്.
ഉത്ഘാടനവേദിയിൽ പ്രധാനമന്ത്രിയെക്കൂടാതെ ഏഴ് പേർ ഇരിക്കുന്നുണ്ടെങ്കിൽ അതിൽ മൂന്ന് പേർ മുഖ്യമന്ത്രി പിണറായി വിജയനും, കൊച്ചി മെട്രോ മാനേജിങ്ങ് ഡയറൿടർ ഏലിയാസ് ജോർജ്ജും, മെട്രോമാൻ ഈ. ശ്രീധരനും തന്നെയാകണമായിരുന്നു. അതുകഴിഞ്ഞുള്ള സീറ്റുകളിൽ ഭരണ-പ്രതിപക്ഷത്തുനിന്നുള്ള നേതാക്കന്മാരെയോ മറ്റ് ഉദ്യോഗസ്ഥന്മാരെയോ ഇരുത്തുകയോ ഇരുത്താതിരിക്കുകയോ ചെയ്താലും വിഷയമല്ല.
ഈ.ശ്രീധരനേയും മാനേജിങ്ങ് ഡയറൿടർ ഇല്യാസ് ജോർജ്ജിനേയും സ്റ്റേജിൽ ഇരുത്തുക മാത്രമല്ല, കനത്ത ഉപഹാരങ്ങൾ നൽകി മലയാളികൾക്കും ദേശത്തിനും വേണ്ടി ആദരിക്കണമായിരുന്നു, രാഷ്ട്രത്തിന്റെ പ്രതിനിധിയായ പ്രധാനമന്ത്രി.
അതിനിടയ്ക്ക്, ഇന്ന് മണപ്പാട്ടിപ്പറമ്പ് സിഗ്നലിൽ കാണാനിടയായ ബി.ജെ.പി.യുടെ ഒരു ഫ്ലക്സ് ബോർഡ് ഇങ്ങനെയായിരുന്നു. ഇതേ ഫ്ലക്സ് നഗരത്തിൽ നൂറിടങ്ങളിലെങ്കിലും നിരത്തിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്.
“ കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അഭിവാദ്യങ്ങൾ !!! “
കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയത് നരേന്ദ്രമോഡിയല്ല കൂട്ടരേ. അദ്ദേഹം പ്രധാനമന്ത്രി എന്ന സ്ഥാനത്തിരിക്കുന്നതുകൊണ്ട് അത് ഉത്ഘാടനം ചെയ്യുന്നു എന്ന് മാത്രം. അതല്ലാതെ അദ്ദേഹത്തിന്റേതായ സംഭാവനയൊന്നും കൊച്ചി മെട്രോയിൽ ഇല്ല.
കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയത്………..
1. മാനേജിങ്ങ് ഡയറൿടർ ഏലിയാസ് ജോർജ്ജാണ്.
2. ഒരു കൺസൾട്ടന്റ് എന്ന നിലയ്ക്കുള്ള സേവനം നൽകിയ മെട്രോമാൻ ഈ.ശ്രീധരനാണ്.
3. അവധിദിനങ്ങളിൽ പോലും ജോലിചെയ്തും രാത്രി ഏറെ നീളുന്നതുവരെ ഓഫീസിലിരുന്നും സമയബന്ധിതമായി ജോലികൾ മുന്നോട്ട് നീക്കിയ കൊച്ചി മെട്രോ ഉദ്യോഗസ്ഥരാണ്.
4. തൊഴിൽ തേടി കേരളത്തിലെത്തി രാപ്പകലുള്ള വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്ത് അവസാനം കൂലിക്ക് പുറമെ ഒരു കേരളസദ്യ മാത്രം കഴിച്ച് പിരിയുന്ന സാധാരണക്കാരായ എണ്ണമറ്റ ഇതരസംസ്ഥാന തൊഴിലാളികളാണ്.
5. മെട്രോയുടെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത നിരവധി കോണ്ട്രാ‍ൿടർമാരും അവരുടെ കമ്പനികളും ജോലിക്കാരുമാണ്. നമ്മളാരും ഒരിക്കലും കാണാനോ കേൾക്കാനോ ഇടയില്ലാത്ത മറ്റ് ഒരുപാട് പേരാണ്.
6. ഒരുപാട് തർക്കങ്ങൾ ഉണ്ടായെങ്കിലും അവരവരുടെ സ്ഥലം വിട്ടുകൊടുത്ത് സഹകരിച്ച ഓരോ മലയാളിയുമാണ്.
7. എല്ലാ ബുദ്ധിമുട്ടുകളും പരാതിയില്ലാതെ സഹിച്ച് സഹകരിച്ച നാട്ടുകാരാണ്.
8. കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കുന്നതിന്റെ ക്രെഡിറ്റ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതാണ്.
എന്നിട്ടവസാനം, ഉത്ഘാടനം ചെയ്യാൻ വരുന്ന പ്രധാനമന്ത്രിയുടെ ഓഫീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വേദിയിൽ ഇരിക്കേണ്ടവരെ, മെറിറ്റ് കാറ്റിൽ‌പ്പറത്തിക്കൊണ്ട് തീരുമാനിക്കുകയും പ്രോജൿറ്റ് യാഥാർത്ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുകയും ചെയ്യുമ്പോൾ ഈ ഉത്ഘാടനത്തിന്റെ എല്ലാ ശോഭയും ഇല്ലാതാകുകയാണ്. ഇങ്ങനെയായിരുന്നില്ല മലയാളികളുടെ എക്കാലത്തേയും വലിയ സ്വപ്നപദ്ധതി ഉത്ഘാടനം ചെയ്യേണ്ടിയിരുന്നത്.
വാൽക്കഷണം:- ഈ അനീതിയിൽ പ്രതിഷേധിച്ച്, ക്ഷണമുണ്ടായിരുന്നിട്ടും കൊച്ചി മെട്രോ ഉത്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച പ്രിയ സുഹൃത്ത് അഡ്വ:ഹരീഷ് വാസുദേവന് അഭിവാദ്യങ്ങൾ.
<fb:like href="http://niraksharan.in/?p=5218" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;