കക്കൂസ് മാലിന്യം


44

45
കേ രളത്തിലെ നഗരങ്ങൾ വെളിയിട വിസർജ്ജനമുക്തം എന്ന് പ്രഖ്യാപിക്കാൻ പോണത്രേ !!! ഒൿടോബർ രണ്ടിനാണ് പ്രഖ്യാപനം.

ഇങ്ങനെയൊരു വാർത്ത കണ്ടപ്പോൾ ആദ്യം ഓർമ്മവന്നത് കക്കൂസ് മാലിന്യങ്ങൾ വെളിയിടങ്ങളിൽ തള്ളുന്നതിനെപ്പറ്റി പലപ്പോഴായിവായിച്ചിട്ടുള്ള വാർത്തകളാണ്. അതൊന്നുകൂടെ വായിക്കാനായി, ഇന്റർ നെറ്റിൽ ‘കക്കൂസ് മാലിന്യം’ എന്ന് പരതി പരതി നോക്കി. അപ്പോൾ കിട്ടിയ നൂറ് കണക്കിന് വാർത്തകളിൽ നിന്ന് 12 എണ്ണം മാത്രം ഈ കുറിപ്പിന്റെ അവസാനഭാഗത്ത് എടുത്തെഴുതിയിട്ടുണ്ട്.

കക്കൂസ് മാലിന്യം എങ്ങനെ സംസ്ക്കരിക്കണം എന്നാണ് സർക്കാരിന്റെ നിലപാട് ? അതിനെന്ത് സംവിധാനമാണ് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉള്ളത് ? കൃത്യമായ മാർഗ്ഗനിർദ്ദേശമോ സംവിധാനമോ ഇല്ലെങ്കിൽ, റോഡിലും തോട്ടിലും കടലിലും കായലിലുമൊക്കെ ഒളിച്ചും പാത്തും ജനങ്ങൾ ഈ സാധനം തള്ളിക്കൊണ്ടിരിക്കും.

ആദ്യം കക്കൂസ് മാലിന്യം സംസ്ക്കരിക്കുന്ന കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം. എന്നിട്ട് വേണം കേരളത്തിലെ നഗരങ്ങൾ വെളിയിട വിസർജ്ജനമുക്തം എന്ന് വീമ്പിളക്കാനും പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കാനും.

നാലഞ്ച് പേർ റോഡിലിരുന്ന് തൂറുന്നതിനേക്കാളും വലിയ വൃത്തികേടാണ് സാറന്മാരേ 400 പേരുടെ തീട്ടം ഒരുമിച്ച് റോഡിലും തോട്ടിലും കൊണ്ടുപോയി തള്ളുന്നത്.

——————————————————————————–
ഇനി കക്കൂസ് മാലിന്യം തള്ളിയ കഥകൾ വായിക്കൂ.
——————————————————————————–
20 മാർച്ച് 2017 – മനോരമ – മലപ്പുറത്ത് കക്കൂസ് മാലിന്യം പുഴയിൽ തള്ളാനെത്തിയവരെ നാട്ടുകാർ ഓടിച്ചു. പുറകെ ലോറി മറിഞ്ഞു.

13 ജനുവരി 2017 – ജന്മഭൂമി – മട്ടന്നൂരിലെ ജനവാസ പ്രദേശങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി.

04 ജൂലായ് 2017 – ജന്മഭൂമി – രാത്രിയുടെ മറവിൽ ചിത്രപ്പുഴയിലേക്ക് കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട് പേർ അറസ്റ്റിൽ.

02 ജൂൺ 2017 – ജന്മഭൂമി – കൽ‌പ്പറ്റയിൽ പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സ്വകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം ഒഴുക്കുന്നു.

20 മാർച്ച് 2017 – മനോരമ – ചിന്നക്കനാലിൽ സ്വകാര്യ റിസോർട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി.

05 ജൂലായ് 2017 – മാതൃഭൂമി – പാവറട്ടിയിൽ കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നു.

07 മെയ് 2017 – ദേശാഭിമാനി – നാദാപുരത്ത് കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയതിൽ വ്യാപക പ്രതിഷേധം.

26 ജൂൺ 2017 – മാധ്യമം – പത്തനം‌തിട്ടയിൽ പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും കക്കൂസ് മാലിന്യം തട്ടുന്നു.

05 ജൂലായ് 2017 – മംഗളം – കുന്നങ്കുളത്ത് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി വിടുന്നത് കണ്ടെത്തി.

28 ജൂൺ 2017 – കേരളകൌമുദി – കോട്ടയത്ത് നാഗമ്പടം ബസ്സ് സ്റ്റാൻഡിലെ പൈപ്പ് ലൈൻ പൊട്ടി കക്കൂസ് മാലിന്യം ഒഴുകുന്നു.

27 മെയ് 2017 – മാതൃഭൂമി – കോഴിക്കോട് മടവൂരിൽ കക്കൂസ് മാലിന്യം തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുവന്ന് തള്ളുന്നു.

18 മെയ് 2017 – മനോരമ – എറണാകുളം കളമശ്ശേരിയിൽ ടാങ്കറിൽ എത്തിച്ച കക്കൂസ് മാലിന്യം HMT ക്ക് സമീപം നടുറോഡിൽ തള്ളാൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽ‌പ്പിച്ചു.
——————————————————————-
ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങൾ.

1. മാലിന്യ വിമുക്ത കേരളം
2. വിളപ്പിൽശാലകൾ ഒഴിവാക്കാൻ
3. മാലിന്യസംസ്ക്കരണം ഒരു കീറാമുട്ടിയല്ല.
4. കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കര പ്ലാന്റ് ഒരു മാതൃക.
5. കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നു.
6. മലിനമാകാത്ത കൊടുങ്ങല്ലൂർ മോഡൽ
7. തെരുവ് നായ്ക്കളും മാലിന്യവും

Comments

comments

One thought on “ കക്കൂസ് മാലിന്യം

  1. അല്ലെങ്കിലും ഇത്തരം പ്രഖ്യാപനങ്ങൾ മൊത്തം കോമഡി അല്ലെ? സമാനമായ പ്രഖ്യാപനം കോഴിക്കോട് നടത്തിയിരുന്നു. കോർപ്പറേഷൻ പരിധിയിൽ തന്നെ നഗരത്തിൽ കക്കൂസുകൾ ഇല്ലാത്ത വീടുകളെ കുറിച്ച് വാർത്തകൾ വന്നു. തിരുവനന്തപുരത്ത് ഒരു വൃദ്ധ വെളിക്കിരിക്കാൻ കടപ്പുറത്ത് പോയപ്പോളാണ് അവരെ നായ്ക്കൾ കടിച്ചു കൊന്നത്. അന്നും വന്നു പ്രഖ്യാപനം. പക്ഷെ അതും പ്രഖ്യാപനം മാത്രമായി ഒതുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>