ഇത്തിരി നേരം


11
പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’ ആദ്യ ദിവസം തന്നെ താരങ്ങൾക്കും പിന്നണി പ്രവർത്തകർക്കും ഒപ്പം പ്രിവ്യൂ ഷോ കണ്ടു.

ഏതൊരു സിനിമയിലും, അടുത്ത രംഗം ഏതാണെന്ന് ഊഹിക്കാൻ കഴിയുന്നില്ലെങ്കിൽ എനിക്ക് ആ സിനിമയോട് ഇഷ്ടം കൂടുകയാണ് പതിവ്.

ഈ സിനിമ എൻ്റെ എല്ലാ ഊഹങ്ങളേയും തെറ്റിച്ചാണ് മുന്നോട്ട് പോയത്. ഇപ്പോൾ വരും, ഇപ്പോൾ വരും എന്ന് പ്രതീക്ഷിച്ച രംഗങ്ങൾ ഒന്നും വന്നില്ല. എങ്ങോട്ട് പോകുന്നെന്നോ എങ്ങനെ അവസാനിക്കുമെന്നോ ഒരു പിടിയും കിട്ടുന്നില്ല. സിനിമയുടെ ആദ്യപകുതി ഗൗരവത്തിലും റൊമാൻസിലുമാണ്. രണ്ടാം പകുതി താരതമ്യേന നർമ്മത്തിലും! സാധാരണ സിനിമകളിൽ നേരെ തിരിച്ചാണല്ലോ.

സറിനും റോഷനും നായികാനായകന്മാരുടെ വേഷം ഗംഭീരമായി കൈകാര്യം ചെയ്തപ്പോൾ നർമ്മ സ്വഭാവമുള്ള വേഷങ്ങളുമായി നന്ദുവും ആനന്ദ് മന്മഥനും ജിയോ ബേബിയും കട്ടയ്ക്ക് കൂടെ നിന്നു.

വേണമെങ്കിൽ കൈവിട്ട് പോകാമായിരുന്ന അവസാന ഭാഗങ്ങളിൽ അതിന് ഇട നൽകാതെ safe landing ആയപ്പോൾ സിനിമ ഒരു ചെറിയ സന്ദേശം കൂടെ സമൂഹത്തിന് നൽകുന്നുണ്ട്.

നഷ്ടപ്രണയം ഉണ്ടായിട്ടുള്ളവർക്ക് ഈ സിനിമ കൂടുതൽ എളുപ്പം പിടികിട്ടും.

ഇത്തരം ഒരു സിനിമയിലും പശ്ചാത്തല സംഗീതത്തിന് ധാരാളം സാദ്ധ്യത ഉണ്ടെന്ന് തെളിയിക്കുന്നുണ്ട് സംഗീത സംവിധായകൻ ബാസിൽ.

എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു. (08/10). സംവിധായകൻ പ്രശാന്ത് വിജയിനും താരങ്ങൾക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

#ഇത്തിരിനേരം
#സിനിമ
#cinema

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>