കോഴിക്കോട്ടെ താമരശ്ശേരി ചുരം ഇറങ്ങിവരുമ്പോള്‍ കണ്ട കാഴ്ച്ചയാണിത്.
എറണാ‘കുളം‘ നഗരത്തിലെ റോഡുകള്‍ ഒഴികെ കേരളത്തിലെ മിക്കവാറും റോഡുകള്‍ നന്നായി റബ്ബറൈസ്‌ഡൊക്കെ ആക്കി മിനുക്കിയിട്ടിരിക്കുകയാണ്. മഴ പെയ്തുകഴിഞ്ഞാല്‍ പക്ഷെ കണ്ണാടിപോലെ കിടക്കുന്ന ഇത്തരം റോഡുകളിലെ റബ്ബറും വാഹനങ്ങളിലെ ടയറിന്റെ റബ്ബറും തമ്മില്‍ പിണങ്ങും. നല്ല വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി, ചെറുതായൊന്ന് വെട്ടിച്ച് കൊടുത്താല്‍ ഇതുപോലെ കുട്ടിക്കരണം മറിയും.
കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ടിരിക്കുകയാണ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണ്. ഓയല്‍ഫീല്‍ഡില്‍ മിക്കവാറും കാണാറുള്ള ഒരു പോസ്റ്ററിലെ വാചകം ഉദ്ധരിച്ച് പറഞ്ഞാല്‍,
“ നിങ്ങള്‍ സുരക്ഷിതരായി മടങ്ങിവരുന്നതിനായി നിങ്ങളുടെ കുടുംബം കാത്തിരിക്കുന്നു ”
സൂക്ഷിച്ചാല്‍ കുളിരില്ല….ക്ഷമിക്കണം സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.