ശിക്ഷാ നടപടികൾ മാറേണ്ടിയിരിക്കുന്നു.


ന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ ശിക്ഷ ജീവപരന്ത്യം ആണല്ലോ ? എന്നുവെച്ചാൽ 14 കൊല്ലം തടവ്. പ്രധാന കുറ്റത്തോടൊപ്പം (അത് മോഷണം, റേപ്പ്, എന്നിങ്ങനെ എന്തുമാകട്ടെ) വധശ്രമം, കൂട്ടം ചേർന്ന് ആക്രമിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ പല പല കുറ്റങ്ങളും ചെയ്തതായി തെളിഞ്ഞാൽ ഇപ്പറഞ്ഞതിനെല്ലാം തടവ് വിധിക്കുകയും ചെയ്യാറുണ്ട്. എന്നിട്ട് അവസാനം ഇതെല്ലാം കൂടെ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നൊരു ഔദാര്യമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ടാൽപ്പിന്നെ 14 കൊല്ലത്തിലധികം ജയിലിൽ കിടക്കേണ്ടി വരില്ല. അതിനിടയ്ക്ക്, ജയിലിലെ നല്ല നടപ്പ് പ്രമാണിച്ച് ശിക്ഷ ഇളവുകൾ, പരോളുകൾ, രാഷ്ട്രീയപാർട്ടിക്കാരുടെ ആളാണെന്ന ഇളവുകൾ, എന്നിങ്ങനെയുള്ള സൌജന്യങ്ങളും കൂടെ ആകുമ്പോൾ ആരും തന്നെ 14 കൊല്ലം ജയിൽവാസം അനുഭവിക്കുന്നതേയില്ല. ഇതുതന്നെയാണ് ഏറ്റവും വലിയ പ്രശ്നം. എത്ര വലിയ തെറ്റ് ചെയ്താലും ഇത്രയ്ക്കല്ലേ ശിക്ഷയുള്ളൂ എന്നൊരു വിചാരം കുറ്റവാസനയുള്ള എതൊരാളുടേയും ഉള്ളിലില്ലെന്ന് ആരുകണ്ടു ?! ശിക്ഷാനടപടികളിലുള്ള ഔദാര്യങ്ങളും ഇളവുകളുമാണ് ക്രിമിനലുകളുടെ വിളയാട്ടത്തിന്റെ പ്രധാന കാരണം. കുറേ കാശ് കൂടെ ഉള്ളവനായാൽ പിന്നെ പറയുകയും വേണ്ട. ഒന്നുകിൽ ജയിൽ അവൻ ഫൈഫ് സ്റ്റാർ ഹോട്ടലാക്കി മാറ്റും, അല്ലെങ്കിൽ ജയിലിനകത്ത് അവൻ കിടന്നെന്ന് തന്നെ വരില്ല.

ആദ്യമായിട്ട് ജീവപരന്ത്യം തടവ് എന്നത്, ഏറ്റവും കുറഞ്ഞത് 24 കൊല്ലമെങ്കിലും ആക്കി മാറ്റണം. പിന്നെ, തെളിവ് നശിപ്പിക്കൽ, കൂട്ടം ചേർന്ന് ആക്രമിക്കൽ, മോഷണം, കൊലപാതകശ്രമം, റേപ്പ്, ഗൂഢാലോചന, പൊതുമുതൽ നശിപ്പിക്കൽ, എന്നിങ്ങനെ ചെയ്ത മറ്റ് കുറ്റങ്ങൾക്കൊക്കെ 10 കൊല്ലം വീതം വേറെയും ശിക്ഷ കൊടുക്കണം. എന്നിട്ട് ഇതൊക്കെയും വേറെ വേറെ അനുഭവിക്കാനും വിധിക്കണം. എന്നുവെച്ചാൽ, റിഡക്ഷൻ എന്തെങ്കിലുമൊക്കെ കിട്ടിയാൽപ്പോലും, (അതും കൊടുക്കാൻ പാടില്ലാത്തതാണ്) മിനിമം 40 കൊല്ലമെങ്കിലും അകത്ത് കിടക്കാനുള്ള വകുപ്പ് ശിക്ഷാനടപടികളിൽ ഉണ്ടായേ തീരൂ. വിധി അഞ്ചും പത്തും കൊല്ലം കഴിഞ്ഞിട്ട് വന്നാൽ പോര. അതിർത്തിത്തർക്കവും പെറ്റിക്കേസുകളുമൊക്കെ 15 കൊല്ലമെടുത്ത് തീർപ്പാക്കിക്കോളൂ. പക്ഷെ ക്രിമിനൽ കുറ്റങ്ങൾക്ക് ഏറ്റവും കൂടിയത് ഒരു മാസത്തിനകം വിധിയുണ്ടാകണം, പ്രത്യേകിച്ചും പ്രതികൾ കുറ്റസമ്മതം നടത്തിയ കേസുകളിൽ.

ഇങ്ങനൊക്കെ ആയാൽ, തന്തയില്ലാത്തരങ്ങൾ ചെയ്യുന്നതിന് മുൻപ്, ഏത് കൊടികെട്ടിയ ക്രിമിനൽ മനസ്സുള്ളവനും ഒന്നൂടെ ആലോചിക്കും. കുറേയധികം ജയിലുകൾ വേണ്ടിവന്നേക്കാം. അതിനെന്താ ? പുറം ലോകത്തേക്കുള്ള ചപ്പാത്തിയും സബ്‌ജിയും അടക്കം സകല സാധനങ്ങളും ചുരുങ്ങിയ ചിലവിൽ ഉണ്ടാക്കാൻ ആളായില്ലേ ? വേറെ എന്തൊക്കെ ജോലികൾ പുറത്തുള്ളവർക്ക് വേണ്ടി ചെയ്യിക്കാമോ അതൊക്കെയും ചെയ്യിക്കാമല്ലോ.

അല്ലെങ്കിൽ ഒരോരോ കേസുകൾ വരുമ്പോൾ, എങ്ങുമെത്താത്ത കുറേ പ്രതിഷേധങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോകും ജീവിതം ഇല്ലാതായിപ്പോയവന്റെ നിലവിളികൾ.

Comments

comments

25 thoughts on “ ശിക്ഷാ നടപടികൾ മാറേണ്ടിയിരിക്കുന്നു.

  1. കുറ്റകൃത്യത്തിനു മുതിരുന്നവന്റെ ഉള്ളില്‍ താന്‍ ഏതു വിധേനയും പിടിക്കപെടും എന്ന ചിന്ത ഉടലെടുപ്പിക്കാന്‍ ആയാല്‍ മാത്രമേ കുറ്റകൃത്യത്തില്‍ നിന്നും അയാള്‍ പിന്മാറുകയുള്ളൂ അല്ലാത്ത പക്ഷം വധ ശിക്ഷയ്ക്കൊക്കെ പുല്ലു വില …….!!

    സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍

    @ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ ?

  2. അമേരിക്കയിലെ പോലെ ഇവിടെയും ” ലൈഫ് “എന്നാല്‍ “ലൈഫ് “തന്നെ ആവണം . ഇവിടെ ജീവപര്യന്തം എന്നാല്‍ പതിനാലു വര്ഷം എന്നാണ് വെപ്പ്…എന്നാല്‍ എട്ടോ ഒന്‍പതോ കഴിഞ്ഞാല്‍ പുല്ലുപോലെ ഇറങ്ങി വരുന്നവരാണ് കൊടുത്താലും ( അതിനിടയില്‍ സ്വാധീനം ഉണ്ടെങ്കില്‍ പരോള്‍ പോലും ആവശ്യത്തിനു കിട്ടും )ഒരിക്കല്‍ ശിക്ഷിച്ചാല്‍ മാസത്തില്‍ മാസത്തില്‍ പരോള്‍ കൊടുക്കുന്നതും നിര്‍ത്തണം.

    ശിക്ഷകള്‍ കടുതതാവണം .. അതോര്തെങ്കിലും വലിയ ഒരു ശതമാനം കുറ്റകൃത്യങ്ങളില്‍ നിന്നും മാറി നിന്നേക്കാം

    ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി എന്ന് ഇളവു ആണ് ആദ്യം മാറ്റേണ്ടത്..

  3. നീതി നടപ്പാക്കുന്നതിലെ താമസം നമ്മുടെ നീതിന്യായ വ്യവസ്ഥിതിയെ തന്നെ പരിഹാസ്യമാക്കുന്നു.കേസ്സ് കേള്‍ക്കാന്‍ വൈമുഖ്യം കാണിക്കുന്ന ന്യായാധിപരും എന്തിനും ഏതിനും സ്റ്റേ ലഭിക്കുന്ന സാഹചര്യവും തരുന്നത് നല്ല സൂചനകളല്ല.ബാലിശങ്ങളായ പരാതികളില്‍ കോടതികളെ കുടുക്കിയിടുന്ന രീതി അവസാനിക്കണം.

  4. ജീവപര്യന്തമെന്നാല്‍ ജീവ“പര്യന്ത”മാണെന്ന് സുപ്രീം കോടതി പലവട്ടം ഓര്‍മ്മിപ്പിച്ചിട്ടുണ്ടെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ. എന്തുചെയ്താലും ഇത്രയേ വരാനുള്ളു എന്ന ചിന്ത സമൂഹത്തില്‍ വേര്‍ പിടിച്ചാല്‍ പിന്നെ അരാജകത്വം ആയിരിയ്ക്കും ഫലം. ഇപ്പോള്‍ ഉള്ളതിലധികം പ്രതീക്ഷിയ്ക്കുന്നു ഇനിയുള്ള നാളുകളില്‍. കാരണം ഇച്ഛാശക്തിയുള്ള ഭരണമില്ല, ജനങ്ങളുമില്ല.

  5. കണ്ണും കെട്ടി കയ്യില്‍ ഒരു തുലാസുമായി ഒരു പ്രതിമ നില്‍പ്പുണ്ട്. മുന്‍പില്‍ നില്‍ക്കുന്ന ആരെയും അതിനു കാണില്ല. അതിന്റെ കയ്യിലുള്ള തുലാസിന്റെ തട്ടുകളില്‍ കൂടുതല്‍ “തുട്ടുകള്‍ ” ഇടുന്നവര്‍ക്ക് വേണ്ടി മാത്രമേ ആ പ്രതിമ സംസാരിക്കുള്ളൂ.

  6. ജീവപരന്ത്യമെന്നു പറയുന്നതെ ജീവിതകാലം മുഴുവൻ ആണെന്ന് കോടതി ഉത്തരവ് അടുത്തിടെ പത്രത്തിൽ വായിച്ചു. ബലാത്സംഗം, ആസൂത്രിതമായ കൊലപാതകം, രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള കൊലപാതക ആക്രമണങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ, തെളിവു നശിപ്പക്കൽ പോലുള്ള കുറ്റങ്ങളിൽ അതു നടപ്പിലാക്കണം, ഒരു രാഷ്ട്രീയത്തിനും, ഭരണത്തിനും അതിൽ ഇളവ് നൽകുവാൻ അനുവദിക്കരുത്. കൂടാതെ അങ്ങനെ ശിക്ഷിക്കപെടുന്നവർക്ക് യാതൊരുവിധ സർക്കാർ ആനുകൂല്യങ്ങളും നൽകരുത്.

  7. പിടിക്കപ്പെടാതിരിക്കാനുള്ള സാധ്യത, പിടിച്ച് കഴിഞ്ഞാല്‍ തന്നെ സ്വാധീനിച്ച് തെളിവുകള്‍ ദുര്‍ബലമാക്കി രക്ഷപ്പെടാനുള്ള സാധ്യത .. അങ്ങിനെ നിയമം നടപ്പിലാക്കുന്നതില്‍ വരുത്തുന്ന പിഴവുകളാണ്, ശിക്ഷാനടപടികളിലുള്ള ഇളവുകളെക്കാള്‍ ക്രിമിനലുകളുടെ ധൈര്യം എന്ന് തോന്നിയിട്ടുണ്ട്. എന്തായാലും രണ്ടും ഒഴിവാക്കേണ്ടത് തന്നെയാണ്.

  8. അറബി നാടുകളിലെ കാടന്‍ നിയമത്തെ വിമര്‍ശിച്ചിരുന്ന ചിലര്‍തന്നെ ഇപ്പോള്‍ ഇന്ത്യയിലും അത്തരം ചില നിയമങ്ങള്‍ ആവശ്യമാണ് എന്ന് ചിന്തിച്ചു പോവുന്നു …

  9. നിയമങ്ങള്‍ കര്‍ശനമാണ് അത് നിറവേറ്റേണ്ട ഉദ്യോഗസ്ഥരാണ് കുഴപ്പക്കാര്‍ .. പിന്നെ നമ്മുടെ സമൂഹവും.

  10. ജീവപര്യന്തം എന്നാല്‍ പതിനാലു വര്ഷം തടവ്‌ അല്ല എന്ന് ഏതോ കോടതി പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഓര്‍മ.

    1. ഉവ്വോ ? എങ്കിൽ കൊള്ളാം. പക്ഷെ ഇവിടെ നടപ്പാകുന്നത് 14 കൊല്ലം എന്ന കണക്കല്ലേ ? ജീവിതാവസാനം വരെ ഏതെങ്കിലും പ്രതി ജയിലിൽ കിടന്ന കേസ് ഉണ്ടായിട്ടുണ്ടോ ? ഇല്ലെങ്കിൽ അതുണ്ടാകുകയാണ് വേണ്ടത്.

    2. ഉറപ്പിക്കണം എന്നുണ്ടെങ്കില്‍ ആരോടെങ്കിലും ചോദിക്കുക തന്നെ വേണം.

      ഏതോ ഒരു വ്യക്തി പതിനാല് വര്‍ഷത്തിനു ശേഷം റിലീസ് ചെയ്യാത്തതിന് കേസിനു പോയപ്പോള്‍ ആണ് എന്നാണ് എന്റെ ഓര്മ

  11. ശക്തിദൗ൪ബല്യങ്ങള് അേനകമുളള നിയമസംഹിതയാണ് ഭാരതത്തിനുളളത്.നിരപരാധിശിക്ഷിക്കെപടരുത് എന്നതാണ് അതിെ൯റ കാതല്.കുററവാളികള് രക്ഷെപടുന്െന൯കില്.അഴിച്ചുപണി ആവശ്യം തന്െനയാണ്.എല്ലാതരം ഓ൪മ്മെപടുത്തലുകള്കുംേവണ്ടി ഒരു ജീവ൯ ന്മമുെട നിസ്സംഗതെകാണ്ട് തല്ലിെകടുത്േതണ്ടിയും വന്നു.ദുരന്തം ആവ൪ത്തിക്കെപട്േടക്കാം കരുതിയിരിക്കുക!?

  12. Go to you tube/porajan and see my comment . Give beating from 10 to 100 beat a day to 1 to 100 days and a fine of Rs.1000 to 5000000, no body will try to do any crime. Even if he do crime again do amputation of his right hand and left leg. No prison or death penalty. Why should we feed and maintain criminal with a huge spending.. All prisons should be made production centers. All punishment should be instant and be done in the village level to avoid everlasting court cases and delay of justice which means denial of justice. Punishment should be beating and fine so that people need not spend for criminals and government get a big income from fines and closing down of jails and courts.

  13. ജീവ പര്യന്തം 14 വര്ഷം എന്നത് തന്നെ ആദ്യം മാറ്റണം.. അതില്‍ ചിലപ്പോള്‍ പരോളും, പിന്നെ നല്ല നടപ്പിനു ഇളവും ഒക്കെ ലഭിച്ചേക്കാം.. വിദേശ രാജ്യങ്ങളില്‍ ചെയ്യുന്നപോലെ ജീവപര്യന്തം എന്നാല്‍ ജീവിത കാലം മുഴുവന്‍ ജയിലില്‍ ഇടുന്ന രീതിയില്‍ ആക്കണം നിയമങ്ങള്‍../.. കഴിഞ്ഞ ദിവസം ഏതോ ഒരു കേസില്‍ പ്രതിക്ക് 22 വര്ഷം തടവ്‌ എന്ന് കണ്ടു തലകെട്ടില്‍ വാര്‍ത്ത‍ കണ്ടു.. വായിച്ചു നോകിയപ്പോള്‍ എല്ലാം കൂടെ 10 കൊല്ലം അനുഭവിച്ചാല്‍ മതി എന്ന്.. ഇതൊക്കെ അല്ലെ ശിക്ഷ രീതികള്‍..?

  14. വളരെ ശരി ..ഗോവിദ ച്ചാമി യൊക്കെ ജയിലില്‍ നിന്ന് വരുന്നത് തന്നെ ഒരു സെളിബ്രിടി സെറ്റപ്പിലാ … സര്‍ക്കാര്‍ ചിലവില്‍ ഒന്നൂടെ ഒന്ന് മെഴുത്തു കൊഴുത്തു

  15. ath thangal paranjath sathyam thanne… shikshayude kalaavadhi iniyum koottanam… jayilile jeevitham sughavaasamaakaathe nokkukayum veenam… ennale ivattakalokke padikku….

  16. സ്ത്രീകളോട് ആവശ്യത്തിനുപോലും ഇടപഴകാത്ത മറ്റു ചിലരില്‍ സ്വയം ഊറിക്കൂടുന്ന വളരെ അപകടകരമായ ഒരു അവസ്ഥയുണ്ട്. അവര്‍ സ്വയംവരുത്തിവെയ്ക്കുന്ന അകല്‍ച്ച സ്ത്രീകള്‍ സെക്സ് സിംബല്‍ മാത്രമായത് കൊണ്ടാണെന്ന് അങ്ങ് ഒരു പ്രതിവിധി പോലെ വിശ്വസിക്കും. കല്ല്യാണം, പ്രണയം തുടങ്ങിയവയിലൂടെ പ്രാപിക്കാന്‍ മാത്രമുള്ള ഒരു വസ്തുവായി മാത്രം കാണും. ഇത് മനസ്സില്‍ കിടന്നു തക്കംകിട്ടുമ്പോള്‍ അയാളുടെ ക്രിമിനല്‍ മൈന്‍ഡ് ഉണരുന്ന വേളയില്‍ അതൊരു റേപ്പ് ആയി പരിണമിക്കും. കുറച്ചു ട്ടൈറ്റ് ആയിട്ട് വസ്ത്രധാരണം ചെയ്തു കൊണ്ട് ഒരു പെണ്‍കുട്ടി പോയാല്‍ ചിലര്‍ അനുഷ്ഠിക്കുന്നത് വായ കൊണ്ട് ചെയ്യുന്ന ഒരുതരം റേപ്പ് ആണ്.

    ദേഹം പുറത്തുകാണിക്കാതെ എന്നാല്‍ സ്കിന്‍ ടൈട്ട് ആയിട്ടുള്ള വസ്ത്രധാരണം ചെയ്തുകൊണ്ട് പോകുന്ന ഒരു പെണ്‍കുട്ടി “ഇങ്ങു ഓടിവാ റെപ്പ് ചെയ്യ്‌ ” എന്നൊരു സൈന്‍ ബോര്‍ഡ് ദേഹത്ത് ഒട്ടിച്ചു കൊണ്ട് പോകുന്നതായി തോന്നും. അടുത്തിടപഴകുന്ന ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ എവിടെയെങ്കിലും കണ്ടാല്‍ അതിനെയെല്ലാം സെക്സിന്റെ പശ്ചാത്തലത്തിലും സദാചാരവിരുദ്ധതയുടെ ലേബലിലും കാണാന്‍ തുടങ്ങി സ്വയം സമ്മര്‍ദ്ദം ചെലുത്തി ഒരുതരം മാനസികരോഗമെന്ന നിലയില്‍ ആകും കാര്യങ്ങള്‍ പിന്നെ. ജോലിയ്ക്ക് പോകുന്ന, രാത്രിഷിഫ്റ്റ്‌ കഴിഞ്ഞു മടങ്ങുന്ന സ്ത്രീ അവരെല്ലാം അയാളുടെ കണ്ണില്‍ വിലക്കപ്പെട്ട സൌഹൃദത്തിന്റെ കനിയാണ്. അവിടെത്തുടങ്ങുന്നു ആക്രമണങ്ങള്‍. (സ്ത്രീകളുമായി ആരോഗ്യകരമായ സൌഹൃദങ്ങള്‍ നിലനിര്‍ത്തുന്ന ഒരുവന്‍ സ്ത്രീയെ സെക്സ് സിംബല്‍ മാത്രമായി കാണില്ല.)

  17. ഒരു അക്രമം ഉണ്ടാകുന്പോള് അതിനെതിരെ ഘോരഘോരം പ്രസംഗിക്കാനും മുതലക്കണ്ണീര്‍ പൊഴിക്കാനും എത്ര പേരാണ് …
    ഇവരില് പലരും തന്നെ ഇത്തരം അക്രമങ്ങള്‍ക്കും അക്രമികള്‍ക്കും മറ പിടിക്കുന്നവരാണ്.
    അര്‍ധരാത്രിയില് സൂര്യനുദിച്ചാല് ഇവരില് കുറെപ്പേരെ തിരിച്ചറിയാനാകും.

    സിനിമയില് നല്ല റോള്‍ കിട്ടണമെങ്കില്, രാഷ്ട്രീയത്തില് സീറ്റ് കിട്ടണമെങ്കില്, ഉദ്യോഗത്തില് സ്ഥാനക്കയറ്റം വേണമെങ്കിലൊക്കെ പലര്‍ക്കും ഉടുതുണി അഴിക്കേി വരുന്നുണ്ട്. ചിലര്‍ ഇതൊക്കെ നേടിയെടുക്കാന്‍ സ്വയം തുണിയുരിയുന്നു.
    സൌമ്യ മരിച്ചപ്പോള്‍ കണ്ണീര്‍ വാര്‍ത്തവരൊക്കെ പിന്നെ പുറത്തുവന്നത് ഇപ്പോളാണ്.ചാനലില് മുഖം കാട്ടാന്. സ്വയം സ്ത്രീകളുടെ രക്ഷകരാകാന് ശ്രമിക്കുന്നവര്.
    കൂട്ട മാനഭംഗത്തിനിരയായവള്‍ ഇപ്പോള് ഹീറോയാണ്.
    അപ്പോള്‍ അക്രമത്തിനിരയാകുന്നതാണോ ഹീറോയിസം? സ്ത്രീകള് വല്യ ആളാകുന്നത് ഇത്തരം കാമഭ്രാന്തിന് ഇരയാകുന്പോഴാണോ. അവള് മരിച്ചത് നന്നായി. ആന്തരികാവയവങ്ങള്ക്ക് കേടു പറ്റി ശവം പോലെ ജിവിക്കുന്നതിലും നല്ലത് മരണം തന്നെ. അല്ലെങ്കില് അവള് ഇടയ്ക്കിടെ ഇത്തരം സംഭവങ്ങള് ഉണ്ടാകുന്പോള് വാര്ത്താമാധ്യമങ്ങള്ക്ക് പേക്കൂത്ത് കാണിക്കാനും രാഷ്ട്രീയ കോമരങ്ങള്ക്കും സ്ത്രീ പ്രവര്ത്തകര്ക്കും തട്ടിക്കളിക്കാനുള്ള ഒരു പന്തും മാത്രമായേനേം.
    സ്ത്രീകള്ക്കുള്ള സീറ്റ് കിട്ടണമെങ്കില്പോലും അവള് എത്ര ബുദ്ധിമുട്ടേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അപ്പോള് എന്തൊക്കെ ആരൊക്കെ പറഞ്ഞാലും നിയമം കൊണ്ടു വന്നാലും കാര്യമില്ല. സ്ത്രീ സ്വയം രക്ഷകയാകണം. തന്നെ ദ്രോഹിക്കുന്നവന്റെ കൈ വെട്ടാന് ..കഴുത്തു വെട്ടാന് അവള് ധൈര്യം കാണിക്കണം. സ്വയ രക്ഷയ്ക്കായി കായികാഭ്യാസം സ്വായത്തമാക്കണം. നമ്മുടെ പെണ്മക്കളെ അതിനു പ്രാപ്തരാക്കണം. ആണ്മക്കള്ക്ക് നന്മ പകര്ന്നു നല്കണം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>