aa

കടവിൽ തിരക്ക് കൂടി, കാട് മരിച്ചു.


യനാട്ടിലെ കുറുവ ദ്വീപിലേക്കുള്ള പ്രധാന കടവിന്റെ ഒരു ദൃശ്യം.

ഒരു കാടിന്റെ ഏകാന്തത സമ്മാനിച്ചിരുന്ന, അരുവിയുടെ കളകള ശബ്ദം കേട്ടിരിക്കാൻ അവസരമുണ്ടാക്കിയിരുന്ന കുറുവയിലേക്ക് ഇപ്പോൾ പോകാൻ തന്നെ തോന്നില്ല. ഒന്നൊന്നര മണിക്കൂർ തിക്കിത്തിരക്കി നിന്നാലാണ് അങ്ങോട്ടും ഇങ്ങോട്ടും കടത്ത് കടക്കാനാവുന്നത്. 125ല്‍പ്പരം പക്ഷികൾ ഉണ്ടായിരുന്ന ദ്വീപിൽ ഇപ്പോൾ കുരങ്ങുകൾ അല്ലാതെ മറ്റൊരു ജീവിയും ഇല്ല. ഒരു കാടിന്റെ അന്ത്യം എന്ന് ഒറ്റവാക്കിൽ പറയാം. എന്നാലെന്താ പെട്ടി നിറയെ പണം വീഴുന്നില്ലേ ? പണമല്ലേ നമുക്കാവശ്യം. പണത്തിന് മേലെ പരുന്തുപോലും പറക്കില്ലല്ലോ ? പിന്നല്ലേ 125 ഇനം പക്ഷികൾ.

Comments

comments

17 thoughts on “ കടവിൽ തിരക്ക് കൂടി, കാട് മരിച്ചു.

  1. കുറുവയിലേക്കുള്ള സന്ദർശകരെ നിയന്ത്രിക്കണം. ഒരു ദിവസം 500 അല്ലെങ്കിൽ 800 പേർ. അതിലധികം ജനങ്ങളെ കടത്തി വിടരുത്. മുൻ‌കൂട്ടി ബുക്ക് ചെയ്ത് വരാനുള്ള സംവിധാനം ഉണ്ടാക്കണം.

  2. കാടുകൾ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുന്നു. ശേഷിക്കുന്ന കാടുകൾ കൂടി മറയാൻ അധികസമയമില്ല.

  3. ഫോട്ടോ കണ്ടിട്ട് പുഴയും ചത്തിപൊങ്ങുകയാണെന്ന് തോന്നുന്നുവല്ലോ ?

  4. മരം മറച്ചു നില്‍ക്കുന്നത് കൊണ്ടു കാട് കാണാനാവാത്തത്‌ ഉടന്‍ തന്നെ വെട്ടി മാറ്റി പരിഹരിക്കുന്നതാണ്

  5. പരിസ്ഥിതി വകുപ്പിന് ഒരു ഭീമ ഹര്‍ജി അയച്ചാലോ… കാട് നശിപ്പിക്കല്ലേ എന്നും പറഞ്ഞു….അല്ലെങ്കില്‍ സന്ദര്‍ശകരുടെ എണ്ണം കുറക്കണം എന്നെങ്കിലും….

  6. ഈ താത്താമാര്‍ക്കൊന്നും വേറെ ഒരു സ്ഥലവും കണ്ടില്ലേ പോവാന്‍?

  7. << പരിസ്ഥിതി വകുപ്പിന് ഒരു ഭീമ ഹര്‍ജി അയച്ചാലോ… കാട് നശിപ്പിക്കല്ലേ എന്നും പറഞ്ഞു….അല്ലെങ്കില്‍ സന്ദര്‍ശകരുടെ എണ്ണം കുറക്കണം എന്നെങ്കിലും….>>
    നമുക്ക്‌ വേറെ എന്ത് ചെയ്യാന്‍ കഴിയും ?

  8. “താന്‍ താന്‍ നിരന്തരം ചെയ്യും കര്‍മഫലം
    താന്‍ താന്‍ തന്നെ അനുഭവിക്കുക എന്നെ വരൂ”

    സംരക്ഷണം ഇനിയെങ്കില്‍ പ്രാവര്‍ത്തികമായാല്‍ !

  9. ഓർമ്മയില്ലെ മനോജേട്ടാ പഴയ പരിഷത്ത് ഗാനങ്ങൾ
    കാടെവിടെ മക്കളെ മേടെവിടെ മക്കളെ
    കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളെ
    കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളെ…

    എല്ലാം നശിക്കുന്നു. മനുഷ്യന്റെ ധനസമ്പാദനത്തിനുള്ള ത്വരയിൽ.

  10. the villain can not be named in this game, for, the game is called
    “progress, prosperity, population”
    Who doesn’t want to have an electri
    fied ‘modern’ house, dress up in
    style (meaning European) though or
    climate does not demand, have a lot
    to eat, to enjoy life meaning buying up anything and everything,
    in short consume? Unless we redefine the objectives of the pro-
    gress we desire, this will go on. Our strip of blessed homeland is
    going to face an ecological disaster already in the making. Who
    can prevent it? Nobody, I think. We
    can go on mourning and tearjerking
    for mother nature, but none of us
    is willing to change our lifestyle
    first. So we are all complices to
    this crime perpetrated in the name
    of progress.

  11. ജലദോഷം മാറ്റാന്‍ രോഗിയുടെ മൂക്ക്‌ മുറിച്ചുകളയുന്ന മുറിവൈദ്യന്മാരുടെ നാട്ടില്‍ ഇതല്ല ഇതിലപ്പുറം ഉണ്ടായാലും എന്തത്ഭുതം ?

  12. ദയവു ചെയ്തു ഇപ്പോള്‍ കുരുവയിലേക്ക് ആരും പോകല്ലേ…ഒരു കുരങ്ങു പോലും അവിടെ ഇല്ല..ഗവണ്മെന്റിനു കുറച്ച കാശ ഉണ്ടാക്കാം…വേറെ ഒന്നും അവിടെ ഇല്ല..പ്രകൃതിയുടെ വരദാനം ആയിരുന്നു..ഇപ്പോള്‍ എല്ലാം പോയി…

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>