Monthly Archives: August 2012

flag

വേണം സ്വാതന്ത്ര്യം !!


4444

മായം കലർന്ന ഭക്ഷ്യവസ്തുക്കളിൽ നിന്ന്,
വിഷമടിച്ച് വീർപ്പിച്ച കായ്‌കനികളിൽ നിന്ന്,
കോളിഫോം കലർന്ന കുടിവെള്ളത്തിൽ നിന്ന്,
ദാരിദ്ര്യ രേഖയുടെ അടിയിൽ നിന്ന്,
അഗാധ ഗർത്തങ്ങളുള്ള പാതകളിൽ നിന്ന്,
പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മാലിന്യങ്ങളിൽ നിന്ന്,
വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്ന്,
പൊട്ടാനിരിക്കുന്ന അണകളിൽ നിന്ന്,
കൊലവിളിക്കുന്ന കൊട്ടേഷൻ സംഘങ്ങളിൽ നിന്ന്,
മുച്ചൂടും മുടിക്കുന്ന അഴിമതിക്കാരിൽ നിന്ന്,
രാഷ്ട്രസ്നേഹമില്ലാത്ത ‘രാഷ്ട്രീയ’ക്കാരിൽ നിന്ന്,
ഹർത്താലെന്ന ബന്ധനത്തിൽ നിന്ന്,
നിലമറന്നുള്ള വികസനങ്ങളിൽ നിന്ന്,
ജാതി-മത കോമരങ്ങളിൽ നിന്ന്,
ജനം എന്തുണ്ണണമെന്ന് തീരുമാനിക്കുന്നവരിൽ നിന്ന്,
അവരെന്തുടുക്കണമെന്ന് തീരുമാനിക്കുന്നവരിൽ നിന്ന്,
അതിരുകടന്ന പാർട്ടി സ്നേഹത്തിൽ നിന്ന്,
അലിവൊട്ടുമില്ലാത്ത ആൾദൈവങ്ങളിൽ നിന്ന്,
ധാർമ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത മാദ്ധ്യമങ്ങളിൽ നിന്ന്,
ഇന്നാഘോഷിക്കുന്ന നിസ്സഹായതയിൽ നിന്ന്,

വേണം സ്വാതന്ത്ര്യം, വേണം സുസ്വാതന്ത്ര്യം !!