Cheeyappaara

ചീയപ്പാറ വെള്ളച്ചാട്ടംമൂന്നാറിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ചീയപ്പാറ വെള്ളച്ചാട്ടം കണ്ടത്. മഴ കാര്യമായിട്ട് കനിയാത്തതുകൊണ്ടാകണം പ്രകൃതി തന്റെ വെള്ളച്ചേല അഴിച്ചിട്ട് തല്ലിയലയ്ക്കുന്നത് കാണാന്‍ അത്രയ്ക്കങ്ങ് ഭംഗിയുണ്ടെന്ന് എനിക്ക് തോന്നിയില്ല.

എന്തൊക്കെയായാലും ഒരു വെള്ളച്ചാട്ടമല്ലേ ? തീരെയങ്ങ് അവഗണിക്കാന്‍ പറ്റില്ലല്ലോ ?

Comments

comments

24 thoughts on “ ചീയപ്പാറ വെള്ളച്ചാട്ടം

 1. നല്ല ഷോട്ട്..

  വെള്ള ചേല എന്നു പറയണ്ട…. വെള്ള ……..

  വെയിലൊരു പട്ടുകോണകം പോലെ എന്ന് പണ്ട് അക്കിത്തം എഴുതീട്ട്ണ്ട്:))

 2. അവഗണിക്കാന്‍ മാത്രം ഭംഗിക്കുറവൊന്നും എനിക്ക് തോന്നിയില്ല..എനിക്കിഷ്ടപ്പെട്ടു ഈ വെള്ളച്ചാട്ടം…:)..ഇതിന്റെ കൂടെ വിവരണം ഒന്നുമില്ലേ…

 3. കൊള്ളം ചേട്ടാ, ചീയാപ്പാറ വെള്ളച്ചാട്ടത്തെപ്പറ്റി കുറെ മധുര സ്മരണകള്‍ ഉണ്ടെനിക്ക്….വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി

 4. മനോജ്‌ചേട്ടാ നല്ലമഴയുള്ള സമയത്തു വളരെ ശക്തിയായി റൊഡിലേക്കു വരെ വെള്ളം എത്തും. എന്നാലും വേനലില്‍ ഇതുവരെ ഈ വെള്ളച്ചാട്ടം വറ്റികണ്ടിട്ടില്ല. കുറച്ചുകൂടി മുകളിലെക്കു ചെല്ലുമ്പോല്‍ വ്യു പോയിന്റില്‍ നിന്നുള്ള ദൃശ്യവും മനോഹരമാണ്.

 5. ചില പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ഷട്ടര്‍ സ്പീഡ് കുറച്ചിട്ട് ക്ലിക്ക് ചെയ്തപ്പോള്‍ കൈ ചെറുതായി വിറച്ചെന്ന് തോന്നുന്നു. അത് സുല്‍ പിടിച്ചു. എന്നാലും പടത്തിന് ഞാന്‍ ഉദ്ദേശിച്ച ഇഫക്ട് ഉണ്ടാക്കാന്‍ കുറേയൊക്കെ സാധിച്ചെന്ന് തോന്നുന്നു. ഇനി ഇത്തരം സന്ദര്‍ഭങ്ങളില്‍ ടൈപ്പോഡ് കയ്യില്‍ കരുതുന്നതായിരിക്കും.

  സുല്ലും റെയര്‍ റോസും ചോദിച്ചതുപോലെ കൂടുതല്‍ വിവരണം ഒന്നും എഴുതാനുള്ള സ്കോപ്പ് അവിടെ ഇല്ലായിരുന്നു.

  ഇതത്ര നന്ന പടമൊന്നുമല്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പടം അത്ര ഇഷ്ടമായില്ലെന്നുള്ള നവരുചിയന്റെ ഉള്ളുതുറന്ന കമന്റ് സസന്തോഷം ഏറ്റുവാങ്ങുന്നു.

  ചീയപ്പാറ വെള്ളച്ചാട്ടം കാണാനെത്തിയ എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

 6. അത് അടുത്ത് നിന്ന് കണ്ടിട്ടാണ്.. ദൂരെ എതിര്‍ ദിശയിലുള്ള മലയില്‍ നിന്നും നോക്കണം.. എന്ത് രസമാണെന്നോ… ഞാന്‍ കണ്ടിട്ടുണ്ട് …അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞ പോലെ അത്ര ചെറുതല്ല ഈ വെള്ള ചാട്ടം …പിന്നെ ഈ വെള്ളച്ചാട്ടം അതിമനോഹരമായ ഒരു വലിയ അരുവിയുടെ വളരെ ഒരു ചെറിയ കഷണം മാത്രം ….
  പിന്നെ [ മണികണ്ഠന്‍‌ ] ഒരു തിരുത്ത്‌ .. വല്ലറ അല്ല .. വാളറ. ആണ്..
  ആധികാരികമായിട്ടു പറയാന്‍ കാരണം… എന്റെ വീട് അതിന്റെ അടുത്ത് തന്നെയാണ് ഏകദേശം മൂന്ന് കിലോമീറ്റെര്‍ പോയാല്‍ മതി…. സുനില്‍ കോടതിയുടെ കമന്റ്‌ കണ്ടപ്പോള്‍ പെരുത്ത സന്തോഷം…

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>