വാർത്തേം കമന്റും – (പരമ്പര 29)


111129

വാർത്ത 1:- ഋഷിരാജ് സിംങ്ങ് പുതിയ എക്സൈസ് കമ്മീഷണർ.
കമന്റ് 1:- മദ്യ മാഫിയയുടേയും മയക്കുമരുന്ന് കാപാലികരുടേയും ഉറക്കം ഇതോടെ തീ‍ർന്നിരിക്കുന്നു.

വാർത്ത 2:- മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായിക്കെതിരെ വി.എസ്.ന്റെ കത്ത്.
കമന്റ് 2:- പ്രതിപക്ഷം ജോലിയിൽ സജീവമായിക്കഴിഞ്ഞു.

വാർത്ത 3 :- മീററ്റിൽ സെൽഫി എടുക്കുന്നതിനിടയിൽ ഭർത്താവ് ഭാര്യയെ കനാലിൽ തള്ളിയിട്ട് കൊന്നു. ഗോകർണ്ണത്ത് സെൽഫി എടുക്കുന്നത്തിനിടെ യുവതി ലൈറ്റ് ഹൌസിന് മുകളിൽ നിന്ന് വീണുമരിച്ചു
കമന്റ് 3 :- വീണ്ടുവിചാരമില്ലാത്ത സെൽഫികളാണ് ക്യാമറ എന്ന കണ്ടുപിടുത്തത്തിന്റെ വഴിത്താരയിലെ ഏറ്റവും വലിയ ശാപം.

വാർത്ത 4:- പാവങ്ങൾക്ക് സൌജന്യം നൽകിയില്ല. ഡൽഹിയിൽ 5 ആശുപത്രികൾക്ക് 600 കോടി രൂപ പിഴ.
കമന്റ് 4:- ഡൽഹിയിൽ അഞ്ച് ആശുപത്രികൾ ഐ.സി.യു.വിൽ എന്നും വായിക്കാം.

വാർത്ത 5:- വിദേശത്തേക്ക് കള്ളപ്പണം ഒഴുക്കുന്നതിൽ ഇന്ത്യ നാലാമത്.
കമന്റ് 5:- ഇവിടന്ന് ഒഴുക്കാൻ ഇനിയൊന്നും ബാക്കിയില്ലാത്തതുകൊണ്ടാണ്. അല്ലെങ്കിൽ ഒന്നാം സ്ഥാനം ഞങ്ങൾ ഇന്ത്യാക്കാർ തന്നെ നേടുമായിരുന്നു.

വാർത്ത 6:- ജിഷ വധം അന്വേഷണം ജാലവിദ്യയല്ലെന്ന് ഡീ.ജി.പി.
കമന്റ് 6:- തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ട് തുമ്പും വാലുമില്ല്ലാതെ മേൽ‌പ്പോട്ട് നോക്കി നിൽക്കുന്ന നിലയ്ക്ക് ജാലവിദ്യയും മഷിനോട്ടവും അടക്കമുള്ള അഭ്യാസങ്ങളും ആലോചിക്കാവുന്നതാണ്.

വാർത്ത 7:- മുസ്ലീം മുക്ത ഭാരതത്തിന് സമയമായെന്ന് വി.എച്ച്.പി നേതാവ് സ്വാധി പ്രാച്ചി.
കമന്റ് 7:- അതിന് മുൻപ് കാവിയണിഞ്ഞ പേപ്പട്ടികളിൽ നിന്ന് ഇന്ത്യയെ ജനങ്ങൾ വിമുക്തമാക്കിയിരിക്കും.

വാർത്ത 8:- മഴക്കാലത്ത് കുട്ടികൾക്ക് ഷൂസ് വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ
കമന്റ് 8:- വേനൽക്കാലത്ത് ടൈ വേണ്ടെന്ന ഒരു ഉത്തരവ് കൂടെ കമ്മീ‍ഷനിൽ നിന്ന് പ്രതീക്ഷിക്കുന്നു.

വാർത്ത 9:- നയൻ‌താരയും വിഘ്‌നേഷും പിരിഞ്ഞു.
കമന്റ് 9:- ചിമ്പു, പ്രഭുദേവ, വിഘ്‌നേഷ്…. പിരിഞ്ഞ് പിരിഞ്ഞ് നയൻസ് ചൂടിക്കയർ പരുവത്തിലായി.

വാർത്ത 10:- സ്വാതന്ത്ര്യത്തിന് ശേഷം 70 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഗുജറാത്ത് തീരത്തുള്ള ഷിയാല്‍ ബെട്ട് ദ്വീപില്‍ വൈദ്യുതി എത്തി.
കമന്റ് 10:- ഗുജറാത്ത് മോഡൽ വികസനം എന്ന് പറയും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>