19 – (1) (a)


191a
റിലീസ് ദിവസം തന്നെ കാണണമെന്ന് ആഗ്രഹിച്ചിരുന്ന ചിത്രമാണ് 19 -1a. നിത്യാ മേനോൻ്റേം വിജയ് സേതുപതീടേം ആരാധകനാണ് ഞാൻ എന്നതുതന്നെ അതിൻ്റെ കാരണം. പക്ഷേ വ്യക്തിപരമായ ചില നഷ്ടങ്ങൾ കാരണം, രണ്ടാഴ്ച്ചയ്ക്ക് ശേഷം ഇന്നലെയാണ് മേൽപ്പടി സിനിമ കാണാൻ സാധിച്ചത്.

മറ്റെല്ലാ തട്ട് തകർപ്പൻ സിനിമകളെപ്പറ്റിയും അഭിപ്രായം പറയുന്നവരിൽ ചുരുക്കം ചിലർ മാത്രമേ ഇക്കഴിഞ്ഞ രണ്ടാഴ്ച്ചക്കാലം 19 നെപ്പറ്റി അഭിപ്രായം പറഞ്ഞതായി എൻ്റെ കണ്ണിൽപ്പെട്ടുള്ളൂ. എന്തരോ എന്തോ ?

രാജ്യത്തും, ലോകത്ത് തന്നെയും സാഹിത്യകാർക്കും എഴുത്തുകാർക്കും നേരെ നടക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും അല്ലെങ്കിലും അധികമാർക്കും ബേജാറില്ലല്ലോ ? അത്തരത്തിൽ ഒരു ബേജാർ കഴിഞ്ഞ ദിവസങ്ങളിൽ മലയാളം കണ്ടു. സാഹിത്യത്തോടും കലയോടുമുള്ള ബന്ധങ്ങൾ ഉപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ അറിയിക്കുകയുണ്ടായി അദ്ധ്യാപകനും കവിയുമായ ശ്രീ. മനോജ് കുറൂർ Manoj Kuroor . സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ നടന്ന ശ്രമത്തിനെതിരെ പ്രബുദ്ധരായ മലയാള സാഹിത്യസാംസ്ക്കാരിക നായികാനായകന്മാരൊന്നും പ്രതികരിക്കാതെ പോയതിൻ്റെ വിഷമത്തിൽ നിന്നാണ് ശ്രീ.മനോജ് കുറൂർ ആ പ്രഖ്യാപനം നടത്തിയത്.

അങ്ങനെ നോക്കിയാൽ മലയാളത്തിൽ ഇതാ ഒരു സംവിധായിക തൻ്റെ കന്നി സിനിമയിൽത്തന്നെ, എഴുത്തുകാർക്കെതിരെയുള്ള ആക്രമണം എന്ന വിഷയം ശക്തമായി മുന്നോട്ട് വെക്കുന്നു. സിനിമയുടെ സാങ്കേതികത്തം, അഭിനയം, കാസ്റ്റിങ്ങ്, മേക്കിങ്ങ് എന്നിങ്ങനെ എല്ലാ ഘടകങ്ങളിലും എന്തൊക്കെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈയൊരു വിഷയം അവതരിപ്പിക്കാൻ കാണിച്ച ആർജ്ജവത്തിന് ഒരു ഗംഭീര കൈയടി അർഹിക്കുന്നു സംവിധായിക ഇന്ദു വി. എസ് Indhu VS .

എനിക്ക് സിനിമ നന്നേ ഇഷ്ടമായി. തീയറ്ററുകളെ ഇളക്കി മറിക്കുന്ന സിനിമകൾ കാണുന്നതിൻ്റെ കൂട്ടത്തിൽ വളരെ ലളിതമായും അതേ സമയം ശക്തമായും സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ വിരൽ ചൂണ്ടുന്ന ഇത്തരം സിനിമകൾ കാണാനുള്ള സമയം കൂടെ മലയാളി പ്രേക്ഷകർ തീർച്ചയായും നീക്കിവെക്കേണ്ടതുണ്ട്. ഹോട്ട്സ്റ്റാറിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

വാൽക്കഷണം:- സിനിമയുടെ പേരിൻ്റെ പിന്നിലുള്ള കാര്യം എന്താണെന്ന് എൻ്റെ അൽപ്പബുദ്ധി മനസ്സിലാക്കിയത്, ഫേസ്ബുക്കിലെ കമൻ്റുകളിൽ നിന്നാണ്. ചിത്രത്തിന് ഇതിലും യോജിക്കുന്ന മറ്റൊരു പേരില്ലെന്ന് എടുത്ത് പറയാതെ വയ്യ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>