വാർത്തേം കമന്റും – പരമ്പര 17


1111

വാർത്ത 1:- സുകുമാരക്കുറുപ്പിനായി 30 വർഷത്തോളമായി തുടരുന്ന അന്വേഷണം ഇനിയും തുടരുമെന്ന് പൊലീസ്.
കമന്റ് 1:- പൊലീസിന്റെ ഈ ദയനീയാവസ്ഥ കണ്ട്, ഇപ്പോൾ എഴുപത് വയസ്സിന് മേൽ പ്രായമുള്ള സുകുമാരക്കുറുപ്പ് ഇങ്ങോട്ട് വന്ന് പിടിതരാൻ സാദ്ധ്യതയുണ്ട്.

വാർത്ത 2:- കേന്ദ്രമന്ത്രി കിരൺ റിജിജുവിന് വേണ്ടി എയർ ഇന്ത്യാ വിമാനത്തിൽ നിന്ന് മൂന്ന് പേരെ ഇറക്കിവിട്ടു.
കമന്റ് 2:- വോട്ട് ചെയ്ത് കേറ്റി വിട്ട ജനങ്ങളോട് ഇങ്ങനെ തന്നെ വേണം.

വാർത്ത 3:- പാഠപുസ്തക അച്ചടി ജൂലായ് 27നേ തീരൂ എന്ന് വിദ്യാഭ്യാസ മന്ത്രി
കമന്റ് 3:- ഏത് വർഷം ജൂലായ് 27ന് എന്ന് ഇപ്പഴും പറഞ്ഞിട്ടില്ല.

വാർത്ത 4:- ഇന്ത്യയിൽ നൂഡിൽ‌സ് പുനരവതരിപ്പിക്കുന്നതിനായി മാഗി തയ്യാറെടുക്കുന്നു.
കമന്റ് 4:- പുത്യേ പാക്കറ്റിലാക്കി പുത്യേ പരസ്യവും വെച്ച് പഴേത് തന്നെ കൊടുത്താലും ഇവിടൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് നെസ്‌ലേ കമ്പനിക്ക് നന്നായറിയാം.

വാർത്ത 5:- അരുവിക്കരയിൽ ഇടതുപക്ഷത്തിന്റെ വോട്ടുകൾ ബി.ജെ.പി.യിലേക്ക് ഒഴുകിയിട്ടില്ലെന്ന് പിണറായി വിജയൻ.
കമന്റ് 5:- ഒഴുകിയിട്ടില്ല കുത്തിയൊലിച്ച് പോകുകയായിരുന്നു, എന്നായിരിക്കും സഖാവ് ഉദ്ദേശിച്ചത് !!

വാർത്ത 6:- പ്രതിദിനം 12,000 ലിറ്റർ മദ്യ ഉപയോഗം കുറഞ്ഞുവെന്ന് മന്ത്രി ബാബു.
കമന്റ് 6:- പകരം എത്ര ലിറ്റർ വ്യാജ മദ്യം ഉപയോഗത്തിൽ വന്നിട്ടുണ്ടെന്നും മയക്കുമരുന്ന് ഉപഭോഗം എത്ര വർദ്ധിച്ചെന്നുമുള്ള കണക്ക് കൂടെ പ്രസിദ്ധപ്പെടുത്തണേ.

വാർത്ത 7:- എം.എൽ.എ.മാരുടെ ചികിത്സയ്ക്കായി ചിലവാക്കിയത് നാലേകാൽ കോടിയിലധികം രൂപ.
കമന്റ് 7:- ഇത്രേം വലിയ ‘രോഗി’കളെ പിടിച്ച് തിരഞ്ഞെടുപ്പിൽ നിർത്തി ജയിപ്പിച്ച് വിട്ട ജനത്തിനെ പറഞ്ഞാൽ മതിയല്ലോ.

വാർത്ത 8:‌- എ.ഡി.എം. നെ തള്ളിനീക്കിയത് രക്ഷിക്കാനെന്ന് ബിജിമോൾ എം.എൽ.എ.
കമന്റ് 8:- തള്ളിനീക്കി രക്ഷപ്പെടുത്തിയതുകൊണ്ട് എ.ഡി.എം.ന്റെ ഒരു കാലേ ഒടിഞ്ഞുള്ളൂ.

വാർത്ത 9:- മലപ്പുറത്ത് മട്ടുപ്പാവിലെ ഗ്രോ ബാഗിൽ കുട്ടികൾ കഞ്ചാവ് വളർത്തുന്നു.
കമന്റ് 9:‌- പച്ചക്കറി തമിഴ്‌നാട്ടിൽ നിന്ന് വരുമല്ലോ. അതുപോലാണോ കഞ്ചാവ് ?

വാർത്ത 10:- മൃഗസ്നേഹികൾക്ക് രണ്ട് തെരുവുനായ്ക്കളെ വീതം ദത്തെടുക്കാമെന്ന് ജില്ലാ കളൿടർ രാജമാണിക്യം.
കമന്റ് 10:‌- പ്രമുഖ അവതാരകയ്ക്ക് തെരുവ് നായ്ക്കളെ നൽകിക്കൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്യണമെന്ന് കേരളം ഒരേ സ്വരത്തിൽ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>