എല്ലാ ഗുരുക്കന്മാർക്കും കൂപ്പുകൈ


ലയാളത്തോട് അടുപ്പിച്ചു നിർത്തിയ സുധ ടീച്ചർ, കരുണ ടീച്ചർ, പൂയപ്പിള്ളി തങ്കപ്പൻ സാർ….

ചരിത്രത്തിനോട് മുഖം തിരിക്കാതിരിക്കാൻ സഹായിച്ച ധർമ്മരത്നം സാർ, പത്മജാക്ഷി ടീച്ചർ….

കണക്കിന്റെ ഊരാക്കുടുക്കുകളിൽ നിന്ന് രക്ഷിച്ച ചന്ദ്രമേനോൻ സാർ, രഞ്ജൻ സാർ, ഗീത ടീച്ചർ….

ഇംഗ്ലീഷ് ക്ലാസ്സുകളിൽ മുടങ്ങാതെ കയറാൻ മരുന്നിട്ട ശശിധരൻ സാർ, ഗിൽബർട്ട് സാർ….

ബയോളജിയെ സ്നേഹിക്കാൻ പഠിപ്പിച്ച വിജയൻ മാഷ്, ജയകുമാരി ടീച്ചർ….

ഹിന്ദിയോട് താൽ‌പ്പര്യം ഉണ്ടാക്കിത്തന്ന സത്യശീലൻ മാഷ്, പത്മാവതി ടീച്ചർ, ഇന്ദിര ടീച്ചർ….

കർണ്ണാട്ടിൿ സംഗീതം പഠിപ്പിച്ച വെങ്കിടേശ്വരൻ മാഷ്….

ഫിസിക്സ് എന്താണെന്ന് മനസ്സിലാക്കിത്തന്ന രാജൻ സാർ, സുകുമാരൻ സാർ, ഗീത ടീച്ചർ, കേശവൻ വെള്ളിക്കുളങ്ങര സാർ….

ഒരച്ഛൻ മക്കളെ ചേർത്തു പിടിക്കുന്നത് പോലെ ആറ് സെമസ്റ്ററോളം ഒപ്പം നിന്ന ഡോ:ശശികുമാർ സാർ….

ക്ലാസ്സ് മുറികളിൽ പഠിപ്പിക്കാതെ തന്നെ ജീവിത പാഠങ്ങൾ നെഞ്ചോട് ചേർത്തുതന്ന പിള്ള സാർ, ആർ.പി.ആർ സാർ….

വളയം പിടിക്കാൻ പഠിപ്പിച്ച് തന്ന ജോർജ്ജ് ആശാൻ, മണി ആശാൻ….

പിന്നെ ലീല ടീച്ചർ, ജിമ്മി സാർ, ഹാരിസ് സാർ, കാർമൽ സിസ്റ്റർ, ഡോ:രാധാകൃഷ്ണൻ സാർ, ഡോ:കൃഷ്ണൻ സാർ, ഡോ:ആന്റണി സാർ….

അങ്ങനെയങ്ങനെ, പേരും പാഠ്യവിഷയവും ഒന്നും എടുത്ത് പറഞ്ഞാലും ഇല്ലെങ്കിലും മനസ്സിലിന്നും പച്ചപിടിച്ച് നിൽക്കുന്ന എല്ലാ ഗുരുക്കന്മാർക്കും……ഈ അദ്ധ്യാപക ദിനത്തിൽ….

നിരക്ഷരനായിപ്പോയ ഒരു ശിഷ്യന്റെ കൂപ്പുകൈ.

images

..

.

Comments

comments

13 thoughts on “ എല്ലാ ഗുരുക്കന്മാർക്കും കൂപ്പുകൈ

 1. വെളിച്ചം കാണിച്ചു തന്ന എല്ലാ അധ്യാപകര്‍ക്കും വന്ദനം..
  അധ്യാപക ദിന ആശംസകള്‍ !..

 2. എല്ലാവരെയും ഓര്‍ത്തില്ല എങ്കിലും കുറെയേറെ പേരെ മറന്നില്ലലോ……ആശംസകള്‍ ഈ നിരക്ഷരന് …ആ അധ്യാപകര്‍ക്ക് ലേശം സങ്കടം കാണും “ഇത്രേം പഠിപ്പിച്ചിട്ടും ഈ ചെക്കനെന്ന ഈ അക്ഷരം മാത്രം പഠിച്ചില്ല” എന്ന്

  1. @ ദീപ എന്ന ആതിര – ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച മേരിട്ടീച്ചർ മുതൽ എല്ലാവരേയും വളരെ വ്യക്തമായി ഓർക്കുന്നു.
   “….. അങ്ങനെയങ്ങനെ പേരും പാഠ്യവിഷയവും ഒന്നും എടുത്ത് പറഞ്ഞാലും ഇല്ലെങ്കിലും മനസ്സിലിന്നും പച്ചപിടിച്ച് നിൽക്കുന്ന എല്ലാ ഗുരുക്കന്മാർക്കും….

   എന്നാണ് വരികൾ.

 3. എല്ലാ നല്ല അദ്ധ്യാപകര്‍ക്കും വന്ദനം.അദ്ധ്യാപകരോടുള്ള ഇഷ്ടവും വെറുപ്പും കുട്ടികള്‍ അവരുടെ വിഷയങ്ങളോടും കാണിക്കുന്നു.

 4. വളരെ വൈകിയാണ് ഇവിടെ എത്തിയത്. എന്തായാലും അദ്ധ്യാപകദിനത്തിലെ ഈ ഗുരുസ്മരണ നന്നായി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>