വാർത്തേം കമന്റും – (പരമ്പര 119)


118
വാർത്ത 1:- RSS പരിപാടികളില്‍ പങ്കെടുക്കുന്നതിന് സർക്കാർ ജീവനക്കാർക്കുണ്ടായിരുന്ന വിലക്ക് നീക്കി കേന്ദ്രസർക്കാർ.
കമൻ്റ് 1:- ഹിന്ദുരാഷ്ട്രമാക്കാൻ അങ്ങനെ എന്തെല്ലാം വേലകൾ!

വാർത്ത 2:- ഗുജറാത്തില്‍ 12ാം ക്ലാസില്‍ തോറ്റ കുട്ടിക്ക് നീറ്റ് യു.ജിയില്‍ 705 മാര്‍ക്ക്
കമൻ്റ് 2:- നീറ്റ് പേപ്പറുകൾ ലീക്കായി എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ?

വാർത്ത 3:- പിണറായി ശൈലി മാറ്റേണ്ട ഒരു കാര്യവുമില്ല, മൂന്നാംതവണയും ഇടതുസർക്കാർ തുടരും- വെള്ളാപ്പള്ളി നടേശൻ.
കമൻ്റ് 3:- മൂന്നാം തവണയും തുടരുക തന്നെ വേണം വെള്ളാപ്പള്ളി സാറേ. എന്നാലേ ഈ വിപ്ലവഗാനം മംഗളം പാടി അവസാനിപ്പിക്കാൻ പറ്റൂ.

വാർത്ത 4:- ഓണ്‍ലൈന്‍ തട്ടിപ്പില്‍ തിരുവനന്തപുരത്ത് സൈബർ കേസുകളിൽ ഹാജരാകുന്ന അഭിഭാഷകന് നഷ്ടമായത് ഒരുകോടി രൂപ.
കമൻ്റ് 4:- കനൽക്കട്ടയിൽ ഉറുമ്പ് അരിച്ചിരിക്കുന്നു.

വാർത്ത 5:- കുണ്ടന്നൂർ മേൽപ്പാലത്തിന്റെ കൈവരിയിൽ വിള്ളൽ; മണ്ണ് പരിശോധന നടത്തി.
കമൻ്റ് 5:- പാലാരിവട്ടം പാലത്തിൻ്റെ പിൻഗാമി.

വാർത്ത 6:- ഡി.ജെ. പാർട്ടിക്ക് മയക്കുമരുന്ന്, കൊച്ചിയിൽ നാലുപേർ പിടിയിൽ; പാർട്ടിയിൽ പങ്കെടുത്തത് നൂറോളംപേർ.
കമൻ്റ് 6:- ഇതിൽ എന്തോന്നാണ് വാർത്ത?

വാർത്ത 7:- ‘മലയാളികളിൽ നിന്ന് ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് അറിയില്ല, മനം നിറഞ്ഞു’- രശ്മിക മന്ദാന.
കമൻ്റ് 7:- ഓ. ഞങ്ങൾക്കങ്ങളെയൊന്നും ഇല്ല. സിനിമാ നടി ആണെങ്കിൽപ്പിന്നെ സ്നേഹം വാരിക്കോരി ചൊരിയും.

വാർത്ത 8:- ഡിസാസ്റ്റര്‍ ടൂറിസം വേണ്ട; രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ കര്‍ശന നടപടി- പോലീസ്.
കമൻ്റ് 8:- ഇതൊക്കെ കുറേ കേട്ടിട്ടുണ്ട്. കർശന നടപടി സ്വീകരിച്ച് കണ്ടാൽ വിശ്വസിക്കും.

വാർത്ത 9:- പ്രതികരിക്കാനുള്ള മാനസികാവസ്ഥയിലല്ല: മാധവ് ഗാഡ്ഗില്‍.
കമൻ്റ് 9:- താങ്കളുടെ മുന്നറിയിപ്പ് അവഗണിച്ചവരോട് ഇനിയെന്ത് പ്രതികരിക്കാൻ?

വാർത്ത 10:- ആരോഗ്യ പ്ലസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പിന്‍വലിച്ചു: പോളിസി ഉടമകള്‍ ഇനി എന്തുചെയ്യും?
കമൻ്റ് 10:- ആരോഗ്യ മൈനസ് ഹെൽത്ത് ഇൻഷൂറൻസ് എന്ന് അക്ഷരം തെട്ടാതെ വിളിക്കാം. വേറെന്ത് ചെയ്യാൻ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>