വാർത്തേം കമന്റും – (പരമ്പര 120)


120
വാർത്ത 1:- ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം; 30 കോടിയുടെ തട്ടിപ്പ്, വ്യവസായി സുന്ദര്‍ മേനോന്‍ അറസ്റ്റിൽ.
കമൻ്റ് 1:- പത്മശ്രീ നേടിയ ഒരാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ഒരു നാടായി മാറിക്കഴിഞ്ഞിരിക്കുന്നു കേരളം.

വാർത്ത 2:- ഷോറൂമിലെ ശൗചാലയത്തില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; പ്രതി അറസ്റ്റില്‍.
കമൻ്റ് 2:- ബസ്സിൽ, നിരത്തിൽ, ജോലി സ്ഥലത്ത്, ആശുപത്രിയിൽ, ദേവാലയത്തിൽ എന്നിങ്ങനെ പോരാഞ്ഞ് ശൗചാലയത്തിൽ പോലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന കെട്ട കാലം.

വാർത്ത 3:- ഖുശ്ബു തമിഴ്നാട് ബി.ജെ.പി. അദ്ധ്യക്ഷയാകുമെന്നു സൂചന.
കമൻ്റ് 3:- ഒരു കാലത്ത് തമിഴ്നാട്ടിൽ ദൈവമായിരുന്ന ഖുശ്ബുവിന് ഒരു പാർട്ടിയുടെ അദ്ധ്യക്ഷയാകാൻ എന്താ ബുദ്ധിമുട്ട് ?

വാർത്ത 4:- ലഹരി മാഫിയയുടെ കേന്ദ്രമായി മാറി; ഒടുവിൽ ‘പ്രേമം പാല’ത്തിന് പൂട്ട് വീണു.
കമൻ്റ് 4:- എന്തെങ്കിലും ഒന്ന് പൂട്ടിക്കുന്ന കാര്യത്തിൽ മലയാളി കഴിഞ്ഞേ ലോകത്ത് മറ്റാരുമുള്ളൂ.

വാർത്ത 5:- മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ്: കുറ്റം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമൻ.
കമൻ്റ് 5:- വാഹനം താനെ ഓടിപ്പോയി പത്രപ്രവർത്തകനെ കൊലപ്പെടുത്തിയതാണെന്ന് വിധി വരുന്നതിനായി കാത്തിരിക്കുന്നു.

വാർത്ത 6:- പത്ത് കോടി പുതിയ അംഗങ്ങളെ ലക്ഷ്യം വെച്ച് ബി.ജെ.പി., പുതിയ അധ്യക്ഷനേയും തിരഞ്ഞെടുത്തേക്കും.
കമൻ്റ് 6:- എന്തിന് 10 കോടിയിൽ നിർത്തണം? 100 കോടിയേയും ലക്ഷ്യം വെച്ചോളൂ.

വാർത്ത 7:- പിക്കപ്പ് കണ്ടാൽ പൊക്കും! മുൻ സൈനികനടക്കം പിക്കപ്പ് സ്‌പെഷ്യലിസ്റ്റ് മോഷ്ടാക്കളായ രണ്ടുപേർ പിടിയിൽ.
കമൻ്റ് 7:- പട്ടാള പരിശീലനം കിട്ടിയ വ്യക്തി കള്ളനാകുമ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ മോഷണം നടത്താമല്ലോ?

വാർത്ത 8:- ആഫ്രിക്കയിൽ അവഗണിച്ചു; എംപോക്സ് അടുത്ത മഹാമാരിയായേക്കും.
കമൻ്റ് 8:- മനുഷ്യരാശി ഇനിയുമെത്രയോ മഹാമാരികൾ നേരിടാനിരിക്കുന്നു!

വാർത്ത 9:- ‘പോരാട്ടം അവസാനിച്ചിട്ടില്ല, ഈ സ്‌നേഹത്തിന് എനിക്ക് കടംവീട്ടണം, ഗുസ്തിയിലേക്ക് മടങ്ങാൻ കഴിയും’- വിനേഷ് ഫോഗട്ട്.
കമൻ്റ് 9:- കടം വീട്ടണം, എതിരുനിന്ന ദേശദ്രോഹികളോട് പകരവും വീട്ടണം.

വാർത്ത 10:- ഡ്രൈവിംങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മഞ്ഞനിറം; നടപ്പിലാക്കാന്‍ ഒരുമാസം സമയം.
കമൻ്റ് 10:- നിറം മാറ്റിയിട്ടെന്ത് കാര്യം? പഠിപ്പിക്കുന്ന ഡ്രൈവിങ്ങ് രീതികൾക്ക് ഒരു മാറ്റവും ഇല്ലല്ലോ ?

#വാർത്തേംകമൻ്റും

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>