വാർത്തേം കമന്റും – (പരമ്പര 92)


92
വാർത്ത 1:- 3500 കോടിയുടെ നിക്ഷേപം; കിറ്റക്സ് സംഘം തെലങ്കാനയിലേക്ക് , സർക്കാർ പ്രത്യേക വിമാനം അയച്ചു.
കമന്റ് 1:- കക്ഷിരാഷ്ട്രീയവും വ്യവസായവും ഒരുമിച്ച് പോകില്ല കേരളത്തിലെന്ന് ലുങ്കി ഉടുക്കാത്തവർക്ക് പോലും അറിയാവുന്നതല്ലേ?

വാർത്ത 2:- നെടുമ്പാശ്ശേരിയിൽ 28 കോടിയുടെ ഹെറോയിൻ പിടിച്ചു.
കമന്റ് 2:- പിടികിട്ടാത്ത മയക്ക് മരുന്ന് കണക്ക് അതിഭീകരം തന്നെ ആയിരിക്കും.

വാർത്ത 3:- സംസ്ഥാനം വ്യവസായസൗഹൃദമാക്കാന്‍ നിയമം വരുന്നു; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കും വ്യവസ്ഥ.
കമന്റ് 3:- ഇതുവരെ വ്യവസായ സൗഹൃദമായിരുന്നില്ല എന്ന് സമ്മതിച്ചതായി കണക്കാക്കുന്നു.

വാർത്ത 4:- ‘അഴിമതിക്കെതിരായ പോരാട്ടം സിനിമയില്‍ മാത്രം മതിയോ?’; നടൻ വിജയ്ക്ക് രൂക്ഷ വിമർശം, ടാക്സ് വെട്ടിപ്പിൽ ഒരു ലക്ഷം പിഴ.
കമന്റ് 4:- ടാക്സ് മുഖ്യം ബിഗിലേ.

വാർത്ത 5:- ലോക്ഡൗണില്‍ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു.
കമന്റ് 5:- അടച്ച് പൂട്ടി ഇരുന്നെന്ന് വെച്ച് കുറ്റവാളികൾ അതല്ലാതാകില്ലല്ലോ.

വാർത്ത 6:- രാമക്ഷേത്ര നിര്‍മാണത്തിനുള്ള ധനസമാഹരണത്തില്‍ ലഭിച്ചത് 22 കോടി രൂപയുടെ വണ്ടിച്ചെക്ക്.
കമന്റ് 6:- തോൽവികൾ ഏറ്റുവാങ്ങാൻ രാമൻ്റെ ജീവിതം പിന്നെയും ബാക്കി.

വാർത്ത 7:- ഒളിംപിക്സ് ജേതാക്കള്‍ക്ക് 6 കോടി, വന്‍ വാഗ്ദാനവുമായി ഉത്തര്‍ പ്രദേശ്.
കമന്റ് 7:- മെഡൽ സാദ്ധ്യതയുള്ള ഏതെങ്കിലും വിദേശ താരത്തെ വിലയ്ക്കെടുക്കുന്ന കാര്യം കൂടെ പരിഗണിച്ചുകൂടെ ?

വാർത്ത 8:- തന്നെ പൊന്നാടയണിയിക്കാന്‍ പിണറായിക്ക് എല്ലാ അവകാശമുണ്ടെന്ന് മോദി.
കമന്റ് 8:- മലയാളി നൽകുന്ന ഏറ്റവും വലിയ ആദരവാണ് പൊന്നാടയെന്ന് അണിയിക്കുന്നവരും അണിയുന്നവരും അറിഞ്ഞിരിക്കുക.

വാർത്ത 9:- സ്വയം വാദിച്ച് ലൂസി കളപ്പുര; കന്യാസ്ത്രീയുടെ കേസ് വാദിക്കാൻ വക്കീലന്മാർ ആരും തയ്യാറായില്ല.
കമന്റ് 9:- ബലാൽസംഗവീരനും കൊലപാതകിയുമായ ഗോവിന്ദച്ചാമിയുടെ വരെ കേസ് വാദിക്കാൻ ആളുള്ള കേരളത്തിൽ മഠാധിപന്മാർക്കെതിരെ സംസാരിച്ചതിൻ്റെ പേരിൽ ഒരു കന്യാസ്ത്രീയുടെ കേസ് വാദിക്കാൻ ആളില്ല.

വാർത്ത 10:- കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ 4 പേർ മരിച്ചു; രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് അംഗം കുഴഞ്ഞുവീണു.
കമന്റ് 10:- കിണറ്റിലിറങ്ങുന്നതിനു മുൻപ് എന്തൊക്കെ ചെയ്യണമെന്ന് പഠിക്കാൻ വ്യാഴവട്ടങ്ങൾ നമ്മളിനിയും എടുക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>