kartoon

രണ്ട് ആഗ്രഹങ്ങള്‍


പ്രിന്റ് എടുത്ത് കോഴിക്കോട് മിഠായിത്തെരുവ്, എറണാകുളം മറൈന്‍ ഡ്രൈവ്, തിരുവനന്തപുരത്ത് തമ്പാനൂര്‍ , എന്നീ സ്ഥലങ്ങളില്‍ വെച്ചാല്‍ , ബ്ലോഗ് എന്താണെന്ന് അറിയാത്ത സാധാരണ വായനക്കാരനുപോലും മനസ്സിലാക്കാനാവുന്ന വിഷയങ്ങളേ എഴുതാവൂ എന്നുള്ള ഈയിടെയായിട്ടുള്ള എന്റെ ഒരു നിര്‍ബന്ധത്തിന് ഘടകവിരുദ്ധമാണ് ഈ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചിട്ട് വിഷയം മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നവര്‍ ക്ഷമിക്കണം. —————————————————————–

2009 ജൂലായ് 26, ചെറായി ബ്ലോഗേഴ്സ് മീറ്റിന്റെ ഭാഗമായി സജ്ജീവേട്ടന്‍ കാരിക്കേച്ചറുകള്‍ വരയ്ക്കാമെന്ന് ഏറ്റിരിക്കുന്നു. രണ്ട് ദിവസം മുന്നേ സജ്ജീവേട്ടനുമായി ബന്ധപ്പെട്ടു. എത്ര പേപ്പര്‍ വേണം ? എത്ര മാര്‍ക്കര്‍ വേണം ? എന്നൊക്കെ ചോദിച്ചറിഞ്ഞു. പല കടകളിലും 300 gms മാറ്റ് ഫിനിഷ് പേപ്പര്‍ കിട്ടാനില്ല.

“300 gms പേപ്പറാകുമ്പോള്‍ നല്ല കട്ടിയുണ്ടായിരിക്കും. വരക്കപ്പെടുന്നവന് ആ പടം വീട്ടില്‍ കൊണ്ടുപോയി ചുമ്മാ കുത്തി നിര്‍ത്താനാകും. കനം കുറഞ്ഞ പേപ്പറാകുമ്പോള്‍ തളര്‍ന്നൊടിച്ച് കിടക്കും മനോജേ “

കാരിക്കേച്ചര്‍ വരച്ച് കൊടുക്കുന്നതും പോരാഞ്ഞിട്ട് അത് എങ്ങനെ സൌകര്യപ്രദമായി സൂക്ഷിക്കാമെന്ന് വരെയാണ് സജ്ജീവേട്ടന്‍ ചിന്തിക്കുന്നത്. ഫ്രീയായിട്ട് ചിന്ത, ഫ്രീയായിട്ട് കാരിക്കേച്ചര്‍ ‍. വരക്കപ്പെടേണ്ടവര്‍ ചുമ്മാ 2 മിനിറ്റുനേരം നിന്നുകൊടുത്താല്‍ മാത്രം മതി .

നാളിതുവരെ 121 ബ്ലോഗ് പുലികളെ മാത്രം പിടിച്ചിട്ടുള്ള സജ്ജീവേട്ടന്‍ നിന്ന നില്‍പ്പില്‍ 100ല്‍പ്പരം ബ്ലോഗേഴ്സിനെയാണ് 4 മണിക്കൂര്‍ സമയം കൊണ്ട് ചെറായിയില്‍ കാരിക്കേച്ചറാക്കിയത്.

രാവിലെ വഴി തെറ്റി മറ്റൊരു ബീച്ച് റിസോര്‍ട്ടില്‍ ചെന്നുകയറിയ സജ്ജീവേട്ടന്‍ അവിടന്ന് ‘നാട്ടുകാരനെ‘ വിളിച്ച്, പ്രിന്‍സേ എനിക്ക് കാലു്‌ വേദനയുണ്ട്, അധികനേരം നില്‍ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് എന്നെ വിളിക്കുന്നത്. വഴിയൊക്കെ പറഞ്ഞുകൊടുത്ത് കണ്‍ഫ്യൂഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നില്‍ക്കാതെ നേരിട്ട് ചെന്ന് മീറ്റ് നടക്കുന്ന അമരാവതി റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

അങ്ങനെ കാല് വേദന ഉണ്ടെന്ന് പറഞ്ഞ സജ്ജീവേട്ടനാണ് പിന്നെയും മണിക്കൂറുകളോ‍ളം നിന്നനില്‍പ്പില്‍ വരച്ചുകൊണ്ടേയിരുന്നത്.

ഒരുപാട് പുലികള്‍ വരുന്ന സ്ഥലമല്ലേ ?പുലിയൊന്നുമാകാന്‍ പറ്റിയിട്ടില്ലെങ്കിലും കാഴ്ച്ചയില്‍ ഒരു പുലി ലുക്ക് ആയിക്കോട്ടേന്ന് കരുതി, നല്ല പുലി വരയുള്ള ജുബ്ബയൊരെണ്ണം വാടകയ്ക്ക് സംഘടിപ്പിച്ചാണ് ഈയുള്ളവന്‍ മീറ്റിന് ഹാജരായത്.

എന്റെ കാരിക്കേച്ചര്‍ ഊഴമായി. സജ്ജീവേട്ടന്റെ മുന്നില്‍ നിലയുറപ്പിച്ചപ്പോള്‍ കാഴ്ച്ച ചെറുതായൊന്ന് മങ്ങി. എനിക്കങ്ങനെയാണ് നല്ല വിഷമം തോന്നുമ്പോളും സന്തോഷം വരുമ്പോഴും കാഴ്ച്ച മങ്ങും.

പെട്ടെന്ന് കണ്ണടയെടുത്തുമാറ്റാന്‍ സജ്ജീവേട്ടന്‍ പറഞ്ഞു.

“ഇതൊരു മറയാണ് ചേട്ടാ. ഇത് എടുത്ത് മാറ്റിയാല്‍ കണ്ണിലെ നനവ് കൂടെ ചേട്ടന് കാ‍രിക്കേച്ചറില്‍ വരക്കേണ്ടി വരും” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് കണ്ണടയെടുത്തുമാറ്റി.

നിമിഷനേരം കൊണ്ട് കാരിക്കേച്ചര്‍ തയ്യാര്‍.


ജീവിതത്തിലാദ്യമായിട്ടായിരിക്കണം സജ്ജീവേട്ടനൊരു നിരക്ഷരന്റെ പടം വരക്കുന്നതെന്നൊക്കെ ചീറ്റിപ്പോയ ഒരു തമാശയൊക്കെ പറഞ്ഞുകൊണ്ട് രംഗം കാലിയാക്കി.

പനമ്പള്ളി നഗറിലുള്ള വീട്ടില്‍ നല്ലൊരു പച്ചക്കറി ഊണിനുള്ള ക്ഷണം തന്നിട്ടാണ് സജ്ജീവേട്ടന്‍ കാറില്‍ക്കയറി യാത്രയായത്.

കുറഞ്ഞ സമയം കൊണ്ട്, ഒന്നോ രണ്ടോ ഫോണ്‍ വിളികളിലൂടെ മനസ്സില്‍ കടന്നുപറ്റിയ ആ വലിയ ശരീരത്തിനകത്ത് അതിനേക്കാള്‍ വലിയ മനസ്സൊരെണ്ണമാണുള്ളതെന്ന് മനസ്സിലാക്കാന്‍ ഏത് നിരക്ഷരനും ഒരു ബുദ്ധിമുട്ടുമില്ല.


രണ്ടാഗ്രഹങ്ങളാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത്.

ആഗ്രഹം 1 :- അടുത്ത ജന്മത്തില്‍ സജ്ജീവേട്ടനെപ്പോലെ തടിയുള്ള ഒരാളായി ജീവിച്ചാല്‍ മതി.

ആഗ്രഹം 2:- എന്റെ ആ തടിച്ച ശരീരത്തിനുള്ളില്‍ സജ്ജീവേട്ടന്റെ മനസ്സിന്റെ പത്തിലൊന്നെങ്കിലും വലിപ്പമുള്ള ഒരു മനസ്സുമുണ്ടായിരിക്കണം.

———————————————————
സജീവേട്ടൻ എന്നെ 1 മിനിറ്റ് കൊണ്ട് പടമാക്കി യൂ ട്യൂബിൽ കയറ്റിയത്, ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം.

Comments

comments

40 thoughts on “ രണ്ട് ആഗ്രഹങ്ങള്‍

  1. പ്രിന്റ് എടുത്ത് കോഴിക്കോട് മിഠായിത്തെരുവ്, എറണാകുളം മറൈന്‍ ഡ്രൈവ്, തിരുവനന്തപുരത്ത് തമ്പാനൂര്‍ , എന്നീ സ്ഥലങ്ങളില്‍ വെച്ചാല്‍ , ബ്ലോഗ് എന്താണെന്ന് അറിയാത്ത സാധാരണ വായനക്കാരനുപോലും മനസ്സിലാക്കാനാവുന്ന വിഷയങ്ങളേ എഴുതാവൂ എന്നുള്ള ഈയിടെയായിട്ടുള്ള എന്റെ ഒരു നിര്‍ബന്ധത്തിന് ഘടകവിരുദ്ധമാണ് ഈ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചിട്ട് വിഷയം മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നവര്‍ ക്ഷമിക്കണം
    —————————–
    ചെറായി മീറ്റിനെപ്പറ്റി എഴുതി അഗ്രഗേറ്ററിലെ വിലപ്പെട്ട ഒരു വരി ഉപയോഗശൂന്യമാക്കേണ്ടതില്ല എന്ന് മറ്റൊരു നിര്‍ബന്ധവും ഞാനിവിടെ ലംഘിക്കുന്നു. സജ്ജീവേട്ടനെപ്പറ്റി എഴുതാതിരിക്കാനാവുന്നില്ല. ഒരിക്കല്‍ക്കൂടെ ക്ഷമിക്കുക പൊറുക്കുക.

  2. പിന്നെ തേങ്ങായുടക്കല്‍ എനിക്ക്‌ ബൂലോകത്തിഷ്ടമല്ലാത്ത ഒന്നാണു്.. അര്‍ത്ഥമില്ലാത്ത ഒന്നു പോലെ തോന്നും..

    എന്തായാലും ഇനി ആര്‍ക്കും ഉടക്കാന്‍ വയ്യല്ലോ…
    ഞാന്‍ ഉത്ഘാടിച്ചു പോയില്ലേ :)

    ഹൈ ഹൈ… ഹൊയ് ഹൊയ് :) :)

  3. പ്രിയപ്പെട്ട മനോജ്. കാരിക്കെച്ചര്‍ കലക്കി, സജ്ജീവേട്ടന്റെ ഒരു കാരിക്കേച്ചര്‍ കൂടി ആവാമായിരുന്നു ആശംസകളോടേ
    ജയലക്ഷ്മി

  4. നേരിട്ട് കണ്ടിട്ടില്ല സജീവേട്ടനെ…
    പക്ഷെ നിങ്ങളുടെ ഒക്കെ കരികെച്ചരുകളിലൂടെയും വര്‍ണ്ണനകളിലൂടെയും അദേഹത്തെ കാണുന്നുണ്ട്…
    എല്ലാ അര്‍ത്ഥത്തിലും ‘വലിയ’ ആ മനുഷ്യനെ എന്നെങ്കിലും നേരില്‍ കാണണം എന്ന് ആഗ്രഹിക്കുന്നു. ആഗ്രഹം ദൈവം സാധിച്ചു തരട്ടെ

  5. രണ്ടാഗ്രഹങ്ങളും അടുത്ത ജന്മത്തേക്കുള്ളതാണല്ലേ.എന്തിനാ അടുത്ത ജന്മത്തേക്കു വക്കുന്നേ, ഈ ജന്മത്തില്‍ തന്നെ ഒരു കൈ നോക്കിയാലോ?

  6. നിരക്ഷരാ,
    ആദ്യത്തെ ആഗ്രഹം -എനിക്കു അല്പം പോലും ഇല്ല!
    രണ്ടാമത്തെ ആഗ്രഹം – നിരക്ഷരനു കൊടുത്തിട്ടു ബാക്കി 90% എനിക്കു തന്നെ വേണം!

  7. പറഞ്ഞതു പോലെ വിഷയം മനസ്സിലായില്ല.
    എങ്കിലും ഒരു വരി അര്‍ത്ഥം മനസ്സിലായില്ലെങ്കിലും മനസ്സിൽ തട്ടുന്നു…

    ഇതൊരു മറയാണ് ചേട്ടാ. ഇത് എടുത്ത് മാറ്റിയാല്‍ കണ്ണിലെ നനവ് കൂടെ ചേട്ടന് കാ‍രിക്കേച്ചറില്‍ വരക്കേണ്ടി വരും”

  8. ഞാന്‍ ഒരു മഹാമണ്ടനാണെന്നു തോന്നുന്നു…..
    എനിക്കൊന്നും മനസ്സിലാവാതിരുന്നില്ല…
    ബ്ലോഗ് മീറ്റിനു വന്നിരുന്നതുകൊണ്ടാവാം വിഷയം മനസ്സിലാകാന്‍ പറ്റാതെ പോകാതിരുന്നത്….
    (ഇങ്ങിനെ ലളിതമായി വേണം എഴുതാന്‍.എങ്കിലേ സാധാരണക്കാര്‍ക്കു പോലും മനസ്സിലാകൂ.:-))
    മനസിന്റെ ആര്‍ദ്രത കണ്ണിലെ നനവിലറിയാം….

  9. നടക്കാത്ത കാര്യങ്ങളെപ്പറ്റി ആഗ്രഹിക്കുന്നത് സുഖമുള്ള കാര്യമാണ് സുഹൃത്തേ….!

  10. കരിങ്കല്ലു്‌ – നന്ദി

    ചാണക്യന്‍ – അത് നല്ലൊരു സംഭവം ആയിരിക്കും . സജ്ജീവേട്ടനോട് ചോദിച്ച് നോക്കട്ടെ :)

    jayalekshmi – അയ്യോ എനിക്ക് വരയ്ക്കാനൊന്നും അറിയില്ല.

    കണ്ണനുണ്ണീ – ആ അഗ്രഹമൊക്കെ നടക്കും മാഷേ :)

    Captain Haddock – നന്ദി :)

    എഴുത്തുകാരി – തടി കൂട്ടുന്ന കാര്യം ഈ ജന്മത്തില്‍ ആലോചിക്കാവുന്നതേയുള്ളൂ. പക്ഷേ മനസ്സിന്റെ വലിപ്പത്തിന്റെ കാര്യം …അത് മുകളില്‍ നിന്ന് കനിഞ്ഞ് കിട്ടുന്നതാണ്‍ ചേച്ചീ… :)

    സജീ – അച്ചായോ …മനസ്സിന്റെ വലിപ്പം താങ്ങാന്‍ അതിന്‍ പറ്റിയ ശരീരവും വേണം . ആ ഗുട്ടന്‍സ് പുടികിട്ടിയിട്ടില്ലാ അല്ലേ ? :)

    വയനാടന്‍ – നന്ദി :)

    പാമരന്‍ – നന്ദി :)

    പാവത്താന്‍ – അത് ശരി അപ്പോ ബ്ലോഗ് മീറ്റിന്‍ വന്നില്ല അല്ലേ ? ഫയങ്കരാ.. :)

    T. K. Unni – അതെ മാഷേ..നടക്കാത്ത കാര്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആശിക്കുന്നു :)

    ഈ പോസ്റ്റ് അഗ്രഗേറ്ററില്‍ വന്നിട്ടില്ല ഇതുവരെ. ഇനി വരുകയും വേണ്ട. അവിടെ മറ്റൊരു നല്ല പോസ്റ്റിനുള്ള സ്ഥലം ഞാന്‍ പാഴാക്കിയില്ല എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ മനസ്സറിഞ്ഞ് പ്രവരത്തിച്ച അഗ്രഗേറ്ററിനും നന്ദി :)

  11. മനോജേട്ടാ ഇതു വായിച്ചപ്പോൾ ഒരു കാര്യം ഓർമ്മ വന്നു. സജീവേട്ടൻ അന്നു വരച്ച കാരിക്കേച്ചർ ഇതുവരെ മെയിൽ ചെയ്യാ‍ൻ കഴിഞ്ഞില്ല. കുറെ തിരക്കുകളും അവിചാരിതമായ ചില സംഭവങ്ങളുമാ‍യിരുന്നു കാരണം. ഇന്നു തന്നെ ചെയ്യണം.

  12. സജീവേട്ടനെ പറ്റി എനിക്ക് നല്ലത് മാത്രമേ പറയാനുള്ളു.അടുത്ത ജന്മം സജീവേട്ടനെ പോലെയായാല്‍ ഞങ്ങളൊക്കെ നല്ലത് പറയും എന്ന് കരുതിയാണെങ്കില്‍ വെറുതെയാ
    ഹ..ഹ..ഹ

  13. നല്ല പോസ്റ്റ് മനോജ്. മീറ്റിനെക്കുറിച്ചുണ്ടായ എല്ലാ അനാവശ്യ വിവാദങ്ങളെയും നിഷ്പ്രഭമാക്കുന്നതാണ് നന്മയുടെ തിളക്കം മാത്രമുള്ള ഇത്തരം ഓര്‍മകള്‍. അഭിനന്ദനങ്ങള്‍ — നിങ്ങള്‍ സംഘാടകര്‍ക്കും ആ വലിയ മനുഷ്യനും.

  14. മനോജേട്ടാ,ഒന്ന് മനസ്സ് വെച്ചാല്‍ ആദ്യത്തെ ആഗ്രഹം നടക്കും…എന്നാല്‍ രണ്ടാമത്തെ…ഹും..മനുഷ്യന്റെ ഓരോരോ അത്യാഗ്രഹങ്ങളെ..
    എഴുത്തിനു ഒരു ചിയേഴ്സ്…

  15. മനോജേ..

    നന്നായി.
    സജ്ജീവേട്ടന്റെ ഒരു പടം കൂടി ഇടാമായിരുന്നു!

    മനോജിന്റെ മുഖത്തെ സ്ഥായിയായ ഒരു ഭാവം വരക്കുന്നതിൽ സജ്ജീവേട്ടൻ 100% വിജയിച്ചു

  16. തിരിച്ചറിയുവാനും അംഗീകരിക്കുവാനുമുള്ള താങ്കളുടെ നല്ല മനസ്സിന്റെ സ്പന്ദനങ്ങള്‍…അഭിനന്ദനങ്ങള്‍

  17. “ബ്ലൊഗ് എഞ്ചിനിയര്‍“ എന്നൊരു പേര് കൂടി ഉള്ള വിവരം പബ്ലികിറ്റിയാക്കിയില്ലെ?:)

    നല്ല പോസ്റ്റ്,കാരിക്കെച്ചര്‍ വളരെ നന്നായിട്ടുണ്ട്.
    സജീവേട്ടനെ ശരിക്കും സമ്മതിച്ച് കൊടുക്കണം.
    ചെറായി വല്ലാത്തൊരു അനുഭവം തന്നെ…

    ഇനിയും നന്ദി പറഞ്ഞ് ഞാന്‍ ചെറുതാവുന്നില്ല.:)

  18. ആശകൊള്ളാം
    സജീവ് പറഞ്ഞതു കേട്ടല്ലോ കാലിനു വേദന ..
    അതല്ലങ്കില്‍ വല്യശരീരം OK
    മനസ്സിനു നിരക്ഷരനും വലിപ്പകുറവില്ലല്ലൊ.

    ആ കര്യ്ച്ചര്‍ ഉഗ്രനായി സജീവിനു ഒരു കൈയ്യടി:)

    നീരൂ, നിറത്തില്‍ ലാലു അലക്‌സ് പറഞ്ഞ ഡയലോഗാ ഓര്‍മ്മ വരുന്നത് :-” ഞാന്‍ ഫിറ്റല്ലള്ളോടാ പിന്നെ എന്താ …………

  19. മനസ്സിലാവാത്തതു മനസ്സിലായീന്നു പറഞ്ഞാൽ മനസ്സിലായതും കൂടി മനസ്സിലാവാതായാലോന്നു പേടിച്ച് തീരെ മനസ്സിലായില്ലാന്നു പറയുന്നില്ല.
    മനസ്സിലായല്ലോ.:)

  20. വായിച്ചു …
    ആഴമുള്ള ബന്ധങ്ങള്‍ എന്നും നില നില്‍ക്കട്ടെ
    കാറ്റും കടലും എടുക്കാതെ

  21. സജീവേട്ടനെന്ന ആ വലിയ മനുഷ്യനെ കണ്ടിട്ടില്ല,പക്ഷേ അറിയുന്നു ഇങ്ങനെയുള്ള എഴുത്തുകളിലൂടെ.
    പിന്നെ ഒന്നാമത്തെ ആഗ്രഹം ഒട്ടുമില്ല കെട്ടോ

  22. ആ കര്യ്ച്ചര്‍ ഉഗ്രനായി..തടി ഈ ജന്മത്തിലും കൂട്ടാവുന്നതേയുള്ളു..തടികൂടിയവന്റെ വിഷമം അവർക്കല്ലേ അറിയൂ..ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച..

  23. നിരക്ഷേഴ്സ്,
    ഇന്നാണിതു കണ്ടത്.
    ബോധം കെട്ടാലോ എന്നു തോന്നിപ്പോയി !
    ആരാ ഈ സജ്ജീവ്ന്ന് ?
    ഇന്നലെയെടുത്ത വീഡിയോകള്‍
    അപ്പൊത്തന്നെ കേരളഹഹഹ-യില്‍ ഇട്ടത്
    കണ്ടല്ലൊ.
    ഇനി ഒന്ന് മറയട്ടെ.
    (മറയുന്നു)

  24. തടിയുള്ളപുരുഷന്മാരുടേ ( വെറുതെ എന്തിനാ എന്റെ ഭാര്യ തെറ്റിദ്ധരിക്കുന്നത്‌ എന്നുകരുതി തടിയുള്ള സ്ത്രീകളെ മനപ്പൂർവ്വം ഒഴിവാക്കുന്നു) ഉള്ളിൽ നിഷ്കളങ്കമായ മനസ്സുണ്ടാകും എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌…

    സജീവേട്ടൻ വളരെ നല്ല മനസ്സുള്ളവനാ….എനിക്കങ്ങേരെ വല്യ കാര്യ…എന്നാണാവോ എന്റെ ഒരു കാരിക്കേചർ വർഛുതരിക?

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>