വാർത്ത 1:- രണ്ട് മാവുകളുടെ കാവലിന് 4 കാവല്‍ക്കാരും 6 നായകളും;മാമ്പഴത്തിന്റെ വില കിലോയ്ക്ക് 2.7 ലക്ഷം രൂപ.
കമന്റ് 1:- ഈ മാങ്ങയുടെ അണ്ടി എറിഞ്ഞു കളയുന്നത് എവിടെയാണെന്ന് അറിഞ്ഞാൽ കൊള്ളാം.
വാർത്ത 2:- സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം 20,700 കോടി കടന്നു; രണ്ട് വര്‍ഷത്തിനിടെ മൂന്നിരട്ടിയായി.
കമന്റ് 2:- നാൾക്കുനാൾ പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യ.
വാർത്ത 3:- സിപിഎം ശുപാര്‍ശ;പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാആശുപത്രിയില്‍ നിയമനം.
കമന്റ് 3:- ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ.
വാർത്ത 4:- ‘ഇന്ത്യ’ ഒരു ‘അടിമപ്പേര്’; ‘ഭാരതം’ എന്ന് പുനര്‍നാമകരണം ചെയ്താല്‍ മാത്രമേ പുരോഗതി നേടാനാവൂ-കങ്കണ.
കമന്റ് 4:- ഒരു ഉത്തമ അടിമ പറയുന്നത് ശ്രദ്ധിക്കൂ.
വാർത്ത 5:- കോവിഡ് വെറും ജലദോഷ പനിയല്ല, ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നു- കങ്കണ.
കമന്റ് 5:- അറിയാത്ത ഉണ്ണിക്ക് ചൊറിഞ്ഞപ്പോൾ അറിഞ്ഞു.
വാർത്ത 6:- സ്ത്രീധനം വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ഇവിടെ ജോലിയില്ല- സോഹന്‍ റോയ്.
കമന്റ് 6:- ടാറ്റ അടക്കമുള്ള തൊഴിൽ ദാദാക്കൾ ഈ വഴിക്ക് നീങ്ങിയാൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ നിരക്ക് കുത്തനെ ഉയർന്നെന്ന് വരും.
വാർത്ത 7:- സ്ത്രീധനം നൽകുകയാണെങ്കിൽ പെൺകുട്ടിയുടെപേരിൽ രജിസ്റ്റർ ചെയ്യണം; വിവാദ പരാമർശവുമായി ജോസഫൈൻ.
കമന്റ് 7:- സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന കൂട്ടർക്ക് ചേർന്ന വനിതാ കമ്മീഷൻ.
വാർത്ത 8:- പാചകവാതകത്തിന് 25 രൂപ കൂട്ടി: എല്ലാ മാസവും ഒന്നിന് ഇനി പുതുക്കിയ വില.
കമന്റ് 8:- അധികം വൈകാതെ ഇന്ധനവില പോലെ നിത്യേന കൂട്ടുന്നതായിരിക്കും.
വാർത്ത 9:- താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
കമന്റ് 9:- അത്രയ്ക്ക് വേണ്ടപ്പെട്ട നിയമനങ്ങൾ ആകാതെ തരമില്ല.
വാർത്ത 10:- മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം- പിണറായി വിജയന്‍.
കമന്റ് 10:- ഏതെങ്കിലും കോമഡി പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ പറഞ്ഞതാകാനേ വഴിയുള്ളൂ.