ഇത്രേയുള്ളോ സ്ട്രോങ്ങ്‌ റൂം?


11
തിപ്പോൾ പൊതുജനം അറിഞ്ഞുകൊണ്ട് തുറക്കുന്ന രണ്ടാമത്തെ സ്ട്രോങ്ങ് റൂം ആണ്. അറിയാതെ ഏതൊക്കെ സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടുണ്ടെന്ന് കണക്കില്ല.

ഈ വിഷയത്തിൽ ചില ചോദ്യങ്ങളുണ്ട്…

1. ഇത്രയേ ഉള്ളോ ഈ സ്ട്രോങ്ങ് റൂം? (ഒരു ഓഫീസർ മറന്നു വെച്ച ഡയറി എടുക്കാൻ ആണത്രേ സ്ട്രോങ്ങ് റൂം തുറക്കുന്നത്!) ഒരു ഉദ്യോഗസ്ഥൻ ഒരു സാധനം മറന്നു വെച്ചാൽ അത് തിരികെ എടുക്കാൻ വേണ്ടി സീല് പൊളിച്ച് തുറക്കാവുന്നതേ ഉള്ളോ ഈ സ്ട്രോങ്ങ് റൂം?

2. അത് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക
ഡയറി ആണോ അതോ വ്യക്തിപരമായ ഡയറിയാണോ?

3. ഔദ്യോഗിക ഡയറി ആയാലും വ്യക്തിഗത ഡയറി ആയാലും, മെയ് 4ന് മുന്നേ തുറന്ന് എടുക്കേണ്ട എന്ത് അത്യാവശ്യം ആണ് ആ ഡയറിയിൽ ഉള്ളത്? അത് പൊതുജനത്തിനെ ബോധ്യപ്പെടുത്തുമോ?

4. വോട്ടിങ്ങ് കഴിഞ്ഞ്, സ്ട്രോങ്ങ്‌ റൂം അടച്ച് 12 ദിവസം കഴിഞ്ഞപ്പോഴാണോ ഡയറി സ്ട്രോങ്ങ് റൂമിൽ ആയിപ്പോയതെന്ന് ഉദ്യോഗസ്ഥൻ അറിഞ്ഞത്?

5. ഇക്കഴിഞ്ഞ 12 ദിവസം ആ ഡയറിയില്ലാതെ ഉദ്യോഗസ്ഥൻ എങ്ങനെ മുന്നോട്ടു നീങ്ങി?

6. അടുത്ത 14 ദിവസം കൂടി അതേ നിലയ്ക്ക് തുടരാൻ അദ്ദേഹത്തിന് പറ്റുമായിരുന്നില്ലേ?

7. ആ ഡയറി എടുക്കാൻ സ്ട്രോങ്ങ് റൂമിലേക്ക് പോകുന്ന വ്യക്തിയുടെ/ വ്യക്തികളുടെ ശരീര പരിശോധന നടത്തി ഉടായിപ്പ് ഒന്നുമില്ല എന്ന് തീർപ്പാക്കുമോ?

8. ഡയറി എടുക്കാൻ സ്ട്രോങ്ങ് റൂമിലേക്ക് പോകുന്നവർ ഉടായിപ്പ് ഒന്നും കാണിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ പൊലീസും അകത്തേക്ക് പോകുമോ?

9. പൊലീസിനും ഒരു ഉടായിപ്പിൻ്റെ ഭാഗമാകാമല്ലോ. ആ നിലയ്ക്ക് എല്ലാ പാർട്ടികളുടേയും ഒരു പ്രതിനിധിയെ സ്ട്രോങ്ങ്‌ റൂമിന് അകത്തേക്ക് അനുവദിക്കുമോ?

10. ഈ നടപടിക്രമങ്ങൾ മുഴുവൻ റെക്കോർഡ് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കുമോ?

11. ഡയറിയോ മടിശ്ശീലയോ ബാഗോ ഫോണോ കൗപീനമോ എന്തുമാകട്ടെ, സ്ട്രോങ്ങ് റൂമിൽ മറന്നു വെച്ചത് മൂലം അത് രണ്ടാമത് തുറക്കേണ്ടി വന്നതിൽ ഈ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമോ? ഇത് അയാളുടെ വീഴ്ച ആയിട്ടല്ലേ കണക്കാക്കേണ്ടത്. ഡയറി മറന്ന് വെച്ചത് മനുഷ്യസഹജമായി കണക്കാക്കാമെങ്കിലും അതിന്റെ പേരിൽ, ഇത്രയും വലിയ ഒരു ജനാധിപത്യ പ്രക്രിയയെ സംശയത്തിൽ ആക്കുന്ന തരത്തിൽ സ്ട്രോങ്ങ് റൂം തുറക്കേണ്ടി വരുന്നത് അയാളുടെ വീഴ്ചയല്ലേ?

12. ഈ സ്ട്രോങ്ങ് റൂം തുറക്കൽ ഇനിയുള്ള കാലങ്ങളിലും സ്ഥിരം കലാപരിപാടി ആയേക്കാം. തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെട്ടേക്കാം. ആയതിനാൽ വോട്ട് ചെയ്ത് പരമാവധി മൂന്ന് ദിവസത്തിനകം വോട്ട് എണ്ണുന്ന തരത്തിലുള്ള സംവിധാനമല്ലേ ഇനിയുള്ള കാലത്ത് അഭികാമ്യം?

13. ഇത്തരം പരിപാടികൾ ഇനിയും തുടർന്നേക്കാം എന്നതുകൊണ്ട് വോട്ടിംഗ് മെഷീനുകൾ മാറ്റി ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകുന്നല്ലേ ഉചിതം? ഇതുപോലുള്ള തട്ടിപ്പ് സാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ അതല്ലേ ഏകമാർഗ്ഗം?

വാൽക്കഷണം:- ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം. അല്ലെങ്കിൽ ഇവന്മാർ ചിലപ്പോൾ ജനാധിപത്യത്തെ നാലായി മടക്കി താറ് ഉടുക്കും.

#StrongRoom
#Polling
#election
#BalletPaper

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>