വാർത്തേം കമന്റും – (പരമ്പര 86)


86
വാർത്ത 1:- നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാരുണ്ടാക്കാനാണ് അമിത്ഷായുടെ പദ്ധതിയെന്ന് ബിപ്ലബ് ദേബ്‌.
കമന്റ് 1:- സ്വന്തം മണ്ടത്തരങ്ങൾക്ക് ആഗോള കുപ്രശസ്തി നേടുകയാണ് ബിപ്ലവ് കുമാരന്റെ ലക്ഷ്യം.

വാർത്ത 2:- പി.സി. ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക്; രണ്ടു സീറ്റ് നല്‍കാന്‍ ബിജെപി.
കമന്റ് 2:- എൻ.ഡി.എ.കേരളത്തിൽ തട്ടിക്കൂട്ട് സംവിധാനമാണെന്ന് പറഞ്ഞയാൾ വീണ്ടും എൻ.ഡി.എ.യിൽ. പോകുന്നവനും സ്വീകരിക്കുന്നവർക്കും ലജ്ജയില്ലാത്ത കക്ഷിരാഷ്ട്രീയം.

വാർത്ത 3:- പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പാലക്കാട്ട് പിടികൂടി.
കമന്റ് 3:- ഇത് ആര് ആർക്ക് വേണ്ടി കടത്തി എന്നത് മാത്രം ഒരിക്കലും വെലിയിൽ വരില്ല. ആ വഴിക്ക് ഒരന്വേഷണം നടക്കുകയുമില്ല.

വാർത്ത 4:- തെലങ്കാനയില്‍ കോഴിപ്പോരിനിടെ 45-കാരന്‍ മരിച്ചു; കോഴി പോലീസ് കസ്റ്റഡിയില്‍.
കമന്റ് 4:- കാ‍ലാകാലങ്ങളായി കോഴികൾ നടത്തിപ്പോരുന്ന ഈ പോരിനിടയിൽപ്പെട്ട് മനുഷ്യരും മരിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ കോഴികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണം.

വാർത്ത 5:- പി സി ജോര്‍ജിന്റെ വായക്ക് മുന്നില്‍ കക്കൂസ് പോലും നാണിച്ച് പോകും-റിജില്‍ മാക്കുറ്റി.
കമന്റ് 5:- കക്കൂസ് നാറ്റം എന്താണെന്ന് മാക്കുറ്റി ഈ വരുന്ന ദിവസങ്ങളിൽ മനസ്സിലാക്കാൻ പോകുന്നതേയുള്ളൂ.

വാർത്ത 6:- ഇ.പി.ജയരാജൻ വീണ്ടും നിയമന വിവാദത്തിൽ; ഭാര്യാ ബന്ധുവിനെ സര്‍ക്കാര്‍ അഭിഭാഷകനാക്കി.
കമന്റ് 6:- തുടർഭരണം വരാൻ പോകുന്ന നിലയ്ക്ക് ബാക്കിയുള്ള ബന്ധുനിയമനം അടുത്ത മന്ത്രിസഭക്കാ‍ലത്തേക്ക് നീട്ടിവെക്കാനുള്ള ക്ഷമപോലും ഇല്ല ചിറ്റപ്പന്.

വാർത്ത 7:- ‘തൊഴിൽ’ ആയുധമാക്കാൻ സി.പി.എം.
കമന്റ് 7:- ബന്ധുജനങ്ങൾക്ക് അനധികൃത തൊഴിൽ നടപ്പിലാക്കി കഴിഞ്ഞതല്ലേ ?

വാർത്ത 8:- ലൈംഗികശേഷി വര്‍ദ്ധിക്കുമെന്ന് വിശ്വാസം; ആന്ധ്രയില്‍ കഴുത ഇറച്ചിയ്ക്ക് വന്‍ ഡിമാന്‍ഡ്, കശാപ്പും വ്യാപകം.
കമന്റ് 8:- കഴുതയിറച്ചി കഴിച്ച് ഇഅവന്മാർക്ക് കുറച്ച് സാമാന്യബുദ്ധിയെങ്കിലും വർദ്ധിച്ചിരുന്നെങ്കിൽ !

വാർത്ത 9:- എന്റെ വലംനെഞ്ചില്‍ ആന്റണിയും ഇടംനെഞ്ചില്‍ പിണറായി വിജയനുമാണ് – ചെറിയാന്‍ ഫിലിപ്പ്.
കമന്റ് 9:- മിക്കവാറും കഷിരാഷ്ട്രീയ നേതാക്കന്മാരുടെ നെഞ്ചിൻ‌കൂട് ഇങ്ങനെ തന്നെയാണ് ഹേ. അതോണ്ടല്ലേ അവിടന്ന് ചാടി ഇങ്ങോട്ടും ഇവിടന്ന് ചാടി അങ്ങോട്ടുമുള്ള ഏർപ്പാടുകൾ നിർലജ്ജം നടപ്പാകുന്നത്.

വാർത്ത 10:- കണക്കുകൂട്ടി നോക്കി, 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കാം: അധികാരം കിട്ടിയാല്‍ നടപ്പാക്കും- കുമ്മനം.
കമന്റ് 10:- അധികാരം കിട്ടിയാൽ 50 രൂപയ്ക്ക് ഇന്ധനം കൊടുക്കുമെന്ന് പറഞ്ഞ വേറൊരു ദേശീയ നേതാവുണ്ടായിരുന്നല്ലോ? ഇപ്പോൾ പ്രധനമന്ത്രിയോ മറ്റോ ആണെന്ന് തോന്നുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>