വാർത്തേം കമന്റും – (പരമ്പര 91)


91
വാർത്ത 1:- മിസോറാമില്‍ നിന്ന് മാറ്റി: പി.എസ് ശ്രീധരന്‍പിള്ള ഇനി ഗോവ ഗവര്‍ണര്‍.
കമന്റ് 1:- മിസ്സോറാമുകാരുടെ ഭാഗ്യം ഇനി ഗോവക്കാർക്കും.

വാർത്ത 2:- കല്യാണത്തിന് 20 പേര്‍, ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടയിടി; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
കമന്റ് 2:- കല്യാണം നടന്നില്ലെങ്കിലും കുഴപ്പമില്ല, ബെവ്കോയ്ക്ക് മുന്നിൽ കൂട്ടയിടി നടന്നില്ലെങ്കിൽ സർക്കാർ പട്ടിണിയാകും കോടതീ.

വാർത്ത 3:- റോഡുകള്‍ക്ക് രാമജന്മഭൂമി പ്രക്ഷോഭത്തില്‍ ജീവന്‍നഷ്ടമായ കര്‍സേവകരുടെ പേരിടാന്‍ യുപി സര്‍ക്കാര്‍.
കമന്റ് 3:- അങ്ങനെ, രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മഹാന്മാരുടെ കൂട്ടത്തിലേക്ക്, രാജ്യത്തെ വർഗ്ഗീയമായി രണ്ട് ചേരിയിലാക്കാൻ കച്ചകൂട്ടിയവരും ഉയർത്തപ്പെടും.

വാർത്ത 4:- ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഇന്ത്യ ഏറെ പിന്നില്‍.
കമന്റ് 4:- ലിസ്റ്റ് താഴേന്ന് മുകളിലേക്ക് വായിക്കുമ്പോൾ ഒന്നാം സ്ഥാനം ഉണ്ടാകാൻ സാദ്ധ്യതയുണ്ടല്ലോ !

വാർത്ത 5:- മുസ്സൂറിയിലേക്ക് സഞ്ചാരികള്‍ ഒഴുകി, കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറന്നു.
കമന്റ് 5:- കാറ്റത്ത് കോവിഡ് പറക്കില്ലെന്നാണെങ്കിൽ പിന്നെന്തുമാകാമല്ലോ ?

വാർത്ത 6:- 50 പൈസ ഇളവ്; ഇന്ധനവിലയിൽ ജനങ്ങൾക്ക് ആശ്വാസമേകി കോട്ടയത്തെ പെട്രോൾ പമ്പ് ഉടമ.
കമന്റ് 6:- കേന്ദ്രത്തിനോ സംസ്ഥാനത്തിനോ തോന്നാത്ത നന്മ.

വാർത്ത 7:- സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി; തിരുവനന്തപുരത്ത് പെട്രോള്‍ 103 ലേക്ക്‌.
കമന്റ് 7:- ഇപ്രാവശ്യത്തെ ഭരണം തീരുന്നതിനു മുൻപ് കാൽ ലിറ്ററിന്ന് 50 രൂപ വിലയാക്കുക ലക്ഷ്യമാണെന്ന് തോന്നുന്നു.

വാർത്ത 8:- വസ്ത്രവ്യാപാര മേഖല പ്രതിസന്ധിയിൽ.
കമന്റ് 8:- ഈ കോവിഡ് കാലത്ത് ആരോഗ്യ മേഖല ഒഴികെ പ്രതിസന്ധിയില്ലാത്ത മറ്റൊരു മേഖല കാണിച്ച് തരാമോ ?

വാർത്ത 9:- കാലാവധി അവസാനിക്കാൻ 27 ദിവസം, നിയമനം കാത്തിരിക്കുന്നത് 39,612 ഉദ്യോഗാർഥികൾ.
കമന്റ് 9:- സർക്കാർ അവർക്ക് വേണ്ടപ്പെട്ടവർക്കായി താൽക്കാലിക പ്രവേശനം നടത്താൻ ഉഴിഞ്ഞ് വെച്ചിരിക്കുന്നതല്ലെന്ന് ആരുകണ്ടു ?

വാർത്ത 10:- കേന്ദ്രമന്ത്രിസഭ അഴിച്ചുപണി വെറും അഴിച്ചുപണിയല്ല, പുതിയൊരു കേന്ദ്ര സർക്കാർതന്നെ.
കമന്റ് 10:- എന്ത് കുന്തമായാലും ജനത്തിനു കിട്ടുന്ന പണിക്ക് ഒരു കുറവും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>