Stratford-20upon-20Avon-20SLR-20148

വിശ്വസാഹിത്യകാരന്റെ വീട്ലോകം കണ്ടതില്‍‌വെച്ചേറ്റവും വലിയ സാഹിത്യകാരനെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വില്യം ഷേക്‍സ്‌പിയര്‍ ജനിച്ചതും, കുറേക്കാലം ജീവിച്ചിരുന്നതുമായ വീട്.

‘സ്ട്രാറ്റ്ഫോര്‍ഡ് അപ്പോണ്‍ എവണ്‍’(Stratford-upon-Avon)എന്ന ഇംഗ്ലീഷ് പട്ടണത്തിലെ ഹെന്‍ലി സ്ട്രീറ്റില്‍ നിന്നൊരു ദൃശ്യം.

താഴെത്തെ നിലയില്‍ ഏറ്റവും വലത്തുവശത്തുകാണുന്ന ജനലിലൂ‍ടെയാണ് അദ്ദേഹത്തിന്റെ പിതാവ് തുകലുകൊണ്ടുള്ള കൈയ്യുറകള്‍ ഉണ്ടാക്കി തെരുവിലൂടെ പോകുന്നവര്‍ക്ക് വിറ്റിരുന്നത്.

വിശദമായ യാത്രാവിവരണം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

27 thoughts on “ വിശ്വസാഹിത്യകാരന്റെ വീട്

 1. വിശ്വസാഹിത്യകാരന്റെ വീട് എന്നു പറഞ്ഞപ്പോൾ ബഷീറിക്കാ‍ായുടെ വൈലാലിൽ വീട് ആയിരിക്കും എന്നു കരുതിയാ എത്തി നോക്കിയത്.പക്ഷേ ഇതു വല്ലാത്ത അൽഭുതമായി പോയി.ഷേക്സ്പിയറിന്റെ വീട് കാണാൻ അവസരം ഉണ്ടാക്കിത്തന്നതിനു നന്ദി!

 2. സുല്‍ത്താന്റെ മാങ്കോസ്റ്റിന്‍ കൂടെ ഉണ്ടാവണേ എന്നുകരുതി എത്തി നോക്കി..
  എന്തായാലും ഈ കാണിക്കലിന് നന്ദി.‍

 3. ഞാനും എന്റെ ലോകവും, ഹരീഷ് തൊടുപുഴ, കാന്താരിക്കുട്ടി, സമാന്തരന്‍ , പുള്ളി പുലി, ചാണക്യന്‍, പാറുക്കുട്ടി, ശ്രീഹരി, അല്‍‌ഭുത കുട്ടി, ….

  വിശ്വസാഹിത്യകാരന്റെ വീട് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

  @ അനില്‍@ബ്ലൊഗ്,
  @ പകല്‍ക്കിനാവന്‍….

  ഇതിപ്പോള്‍ സ്വകാര്യസ്വത്തല്ല. ദേശത്തിന്റെ സ്വത്താണ്. ആരും താമസമില്ല അവിടെ. അതൊരു മ്യൂസിയം പോലെ ഒരു തീയറ്റര്‍ പോലെയൊക്കെയാണ് സംരക്ഷിക്കപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഒരുയാത്രാ വിവരണത്തിലൂടെ തരാന്‍ ശ്രമിക്കാം. നന്ദി :)

 4. ഒഥല്ലോയും ഡെസ്ഡിമോണയും, ജൂലിയസ് സീസറും, ക്ലിയോപാട്രയും,മാർക്ക് ആന്റണിയും, കാഷ്യസും എല്ലാം ജനനമെടുത്ത വീട്………..

  ഇവിടുത്തെ ഓരോ മണൽ‌ത്തരികൾക്കും എന്തെല്ലാം പറയാനുണ്ടാവും!

  നന്ദി നിരക്ഷരകുക്ഷീ‍…………….!

 5. ഒരത്ഭുതത്തോടെയാ നിരക്ഷരാ ഇത് നോക്കിക്കാണുന്നത്. എത്രയോ കഥാപാത്രങ്ങളുടെ ജന്മസ്ഥലം. കൂടുതല്‍ ചിത്രങ്ങള്‍ക്കും യാത്രാവിവരണത്തിനുമായിട്ട് കാത്തിരിക്കുന്നു.
  - ആശംസകളോടെ , സന്ധ്യ!

 6. അന്നും ഞാന്‍ ചോദിച്ചു, അടുത്തത് ഇതല്ലേ എന്ന്, അപ്പൊ എത്ര വല്യ ആളായാലും നിരക്ഷരന് മുന്നില്‍ ക്യൂ നില്‍ക്കണം എന്ന് പറഞ്ഞ ആളാ… ഇപ്പൊ ദേ കെടക്കണ്……….

 7. ഷേക്‍സ്‌പിയര്‍ കൃതികള്‍ ഒട്ടു മിക്കതും വിദ്യാര്‍ത്ഥിനിയായിരുന്നാപ്പോഴേ വായിച്ചെങ്കിലും, ഈ വീട് കാണാനൊത്തത് ഇപ്പോഴാ. നന്ദി.

 8. നന്ദി , ഷേക്സ്പിയറിന്റെ വീടിന്റെ ചിത്രം കാണാന്‍ അവസരം ഉണ്ടാക്കിത്തന്നതിനു …പോരട്ടെ ഇനിയും നല്ല പോസ്റ്റുകള്‍ …

 9. സുനില്‍ കൃഷ്ണന്‍ – അതെ ഒരുപാട് കഥാപാത്രങ്ങള്‍ ഈ വീട്ടില്‍ വെച്ച് പിറവിയെടുത്തുകാണും. അതില്‍ ചില കഥാപാത്രങ്ങള്‍ ഇപ്പോഴും ആ വഴിയിലുംവീട്ടിലുമൊക്കെ കറങ്ങിനടക്കുന്നുണ്ട്.

  സുപ്രിയ – ആ പറഞ്ഞതില്‍ കാര്യമുണ്ട്, നന്ദി :)

  ഏകലവ്യന്‍ – നന്ദി :)

  സന്ധ്യാ – യാത്രാവിവരണം അധികം താമസിയാതെ എഴുതാം, നന്ദി :)

  അരങ്ങ് – ആ മുറികളിലൂടെ കയറി ഇറങ്ങുമ്പോള്‍ എന്റെ മനസ്സിലും അതായിരുന്നു ചിന്ത. ആ മഹാനായ മനുഷ്യന്‍ കയറി ഇറങ്ങി നടന്നിരുന്ന വീട്ടില്‍ ഞാനും.

  പ്രിയാ ഉണ്ണികൃഷ്ണന്‍ – അവരുടെ വീട് എന്ന് പറഞ്ഞതെന്താ ? അതില്‍ ഒരു സ്ത്രീലിംഗം ചുവയ്ക്കുന്നുണ്ടാല്ലോ ? അത്ഭുതക്കുട്ടി പറഞ്ഞതുപോലെ വല്ല വിശ്വാസവും പ്രിയയ്ക്ക് ഉണ്ടോ ? എനിക്കേതായാലും ഇല്ല.

  മുരളിക – മാഷേ. ഇത് വെറുമൊരു പടം മാത്രമല്ലേ ? യാത്രാവിവരണത്തിന്റെ കാര്യമാ ഞാന്‍ പറഞ്ഞത്.അത് ചില യാത്രകളില്‍ ആണ് വരുക. അതിന് ആ മഹാനായ കലാകാരനും ഈ അല്‍പ്പനായ നിരക്ഷരന്റെ ക്യൂവില്‍ നില്‍ക്കേണ്ടി വരും… :)

  ലതി – നന്ദി ചേച്ചീ :)

  ചങ്കരന്‍ – അദ്ദേഹം ഒരു നാട്ടുപ്രമാണി എന്ന് പറയാന്‍ പറ്റില്ല. മിഡില്‍ ക്ലാസ്സ് ഫാമിലി ആയിരുന്നെന്ന് തോന്നുന്നു. വീടിന്റെ വലിപ്പം കണ്ടിട്ടാണോ അങ്ങനെ പറഞ്ഞത് ?

  റാണി അജയ് – നല്ല പോസ്റ്റ് എന്ന് പറഞ്ഞതിന് നന്ദി. ഇനിയും വരാം. കാണാം:)

  എല്ലാവര്‍ക്കും നന്ദി..

 10. ഞാനും ഈ വീട് കാണണമെങ്കിൽ ഇതു പോലെ വല്ല പോസ്റ്റും ഇടണം :)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>