ഹൂബ്ളിയിൽ


11
ർണ്ണാടകയിലെ ചിത്രദുർഗ്ഗ ജില്ലയ്ക്ക് അപ്പുറത്തേക്ക് ഒരു വാഹനവും ഓടിച്ചിട്ടില്ലായിരുന്നു ഇന്ന് ഉച്ച വരെ. രാവിലെ മൈസൂര് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഹിരിയൂരിൽ നിന്ന് ഭക്ഷണം കഴിച്ച്, വൈകീട്ട് ആറര മണിയോടെ ഹൂബ്ളിയിൽ എത്തിയപ്പോൾ, രാജസ്ഥാൻ വരെ പൂർത്തിയാക്കാനുള്ള 2000 കിലോമീറ്ററിൽ 495 പിന്നിട്ടിരിക്കുന്നു.

ആദ്യം സൂചിപ്പിച്ചത് പോലെ, ചിത്രദുർഗ്ഗ കഴിഞ്ഞത് മുതൽ, പുതിയ ആകാശവും, പുതിയ ഭൂമിയും ആയിരുന്നു. ആറ് വരിപ്പാതയിലൂടെ അഞ്ചാമത്തെ ഗിയറിൽ ‘ഭാഗി’ സഞ്ചരിച്ചത് യഥാർത്ഥ ദൂരത്തേക്കാൾ ഒരുപാട് കൂടുതലാണെന്ന് തോന്നിപ്പോയി. ഈ ഭൂമി എന്തൊരു ഭീമാകാരൻ ഗോളമാണെന്ന് ഞാനൊന്ന് ആശ്ചര്യപ്പെട്ടാൽ, ‘നിരക്ഷരൻ എന്താണ്, കൊളംബസ് അമേരിക്ക കണ്ട് പിടിച്ചത് പോലെ സംസാരിക്കുന്നത് ‘ എന്ന് കളിയാക്കപ്പെടാൻ സാദ്ധ്യതയുണ്ട്. എങ്കിലും ഞാൻ ആശ്ചര്യപ്പെടുന്നു!!

ഹൂബ്ലിയിൽ ഏത് തെരുവിൽ ഭാഗിക്ക് വിശ്രമം നൽകുമെന്നത്, എൻ്റെ ചിന്തയിലേ ഉണ്ടായിരുന്നില്ല. ഏത് തെരുവും എനിക്കിപ്പോൾ ഒരു പോലെയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഞാനിപ്പോൾ സാമാന്യം നല്ല ഒരു തെണ്ടിയാണ്. എല്ലാ തെരുവുകളും തെണ്ടിക്ക് ഒരുപോലെ ആകണമല്ലോ.

എന്തായാലും, സാമാന്യം നല്ല ഒരിടത്താണ് ഭാഗിക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഒത്തുവന്നത്. ഹൂബ്ലിയിലെ സർക്കാർ ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ അഥവാ സർക്കീട്ട് ഹൗസിൻ്റെ വിശാലമായ അങ്കണത്തിലാണ് ഇന്നത്തെ പാർക്കിങ്ങ് തരമായത്. അതിന്റെ പിന്നിൽ പ്രവർത്തിച്ച കൈകൾ മൈസൂർ റാണിയുടേതാണ്. ഒരുപാട് നന്ദി Rani B Menon. പാർക്കിങ്ങ് നല്ലതായാൽ ആശങ്കകളില്ലാതെ ഉറങ്ങാം എന്നൊരു ഗുണമുണ്ട്.

നാളെ അൽപ്പം നേരത്തേ പുറപ്പെടണം. ഹൂബ്ലിയിൽ നിന്ന് സത്താറയിലേക്കുള്ള 340 കിലോമീറ്ററിൽ കുറേദൂരം റോഡ് പണി നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. അത് കാരണം യാത്ര വൈകാനും ഭാഗിക്ക് ഇരുട്ടത്ത് ഓടാനും അവസരം കൊടുക്കില്ല.

7 മണിയോടെ ഭാഗി ഉറങ്ങിക്കഴിഞ്ഞു. ഇനി ഞാനും വൈകിക്കുന്നില്ല. ശുഭരാത്രി കൂട്ടരേ.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

Great Indian Expedition
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#boleroxlmotorhome
#fortsofrajasthan
#motorhomelife

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>