ഇരട്ട സൈക്കിളിൽ റെക്കോഡിട്ട് ലൊറേനും ഗാലിനും


pixlr_20190929152353401

വംബർ മുതൽ ഒൿടോബർ വരെയുള്ള ഒരു സീസണിൽ അഥവാ ഒരു വർഷത്തിൽ 200, 300, 400, 600 കിലോമീറ്റർ ദൂരങ്ങൾ യഥാക്രമം 13.5, 20, 27, 40 മണിക്കൂറുകൾക്കുള്ളിൽ പിന്നിടുന്നവർക്കാണ് ഫ്രാൻസിൽ നിന്നുള്ള Super Randennouer (SR) പട്ടം നൽകുന്നത്. എബ്രഹാം ഗാലിൻ ‌Eralilgalin Abraham ഈ നേട്ടം കൈവരിച്ചിരിക്കുന്നത് 11 ൽ അധികം പ്രാവശ്യമാണ്. അതിന് പുറമെ 100, 1200, 1400, ഡൽഹി നേപ്പാൾ ഡൽഹി, പാരീസ് ബ്രസ്റ്റ് പാരീസ് എന്നിങ്ങനെയുള്ള എണ്ണം പറഞ്ഞ നേട്ടങ്ങൾ 15ൽ അധികം വേറെയും. ഇതിനൊക്കെ പുറമെ ഒന്നിന് പുറകെ ഒന്നായി 200, 300, 400, 600 കിലോമീറ്ററുകൾ ചവിട്ടിക്കൊണ്ടുള്ള
5 Days SR പട്ടവും ഗാലിൻ കൈവരിച്ചിട്ടുണ്ട്. ഗാലിന്റെ നേട്ടങ്ങൾ ഞാൻ ഇപ്പറഞ്ഞതിൽ മാത്രം ഒതുങ്ങുന്നില്ല. എന്തായാലും, സൈക്കിളിങ്ങ് രംഗത്ത് ഇന്ത്യയിലുള്ള പറ്റാവുന്നത്രയും റെക്കോഡുകൾ മറികടക്കാനുള്ള ശ്രമത്തിലാണ് ഗാലിൻ ഇപ്പോൾ.

അതിന്റെ ഭാഗമാണ് ഒന്നിന് പിന്നാലെ മറ്റൊന്ന് ഘടിപ്പിച്ചിട്ടുള്ള Tandem സൈക്കിളിൽ Super Randennouer (SR) പട്ടത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമം. ഇതിൽ അദ്ദേഹത്തിനൊപ്പം കട്ടയ്ക്ക് നിൽക്കുന്നത് ലൊറേൻ Lorraine D’Costa – Trow എന്ന സുഹൃത്താണ്. രണ്ടുപേരും ചേർന്ന് Tandem സൈക്കിളിൽ 200, 300, 400, കിലോമീറ്ററുകൾ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ വിജയകരമായി പിന്നിട്ട് കഴിഞ്ഞു. 600 കിലോമീറ്റർ എന്ന കടമ്പ കൂടെ കഴിഞ്ഞാൽ ഇന്ത്യയിൽ ഈ നേട്ടം ആദ്യശ്രമത്തിൽത്തന്നെ കൈവരിക്കുന്നവർ എന്ന റെക്കോഡ് ഈ എറണാകുളം ജില്ലക്കാരുടെ പേരിലായിരിക്കും. ഈ നേട്ടം കൈവരിച്ചിട്ടുള്ളവർ 600 കിലോമീറ്ററിൽ ഒന്നിലധികം പ്രാവശ്യം ശ്രമിച്ച ശേഷമാണ് വിജയിച്ചിട്ടുള്ളത്. മറ്റൊരു ടീം 200, 300, കിലോമീറ്ററുകൾക്ക് ഒരു പാർട്ട്നറും 400, 600 കിലോമീറ്ററുകൾക്ക് മറ്റൊരു പാർട്ടണറേയുമാണ് ഉൾപ്പെടുത്തിയത്.

ഗാലിനും ലൊറേനും Tandem സൈക്കിളിൽ SR ആകുന്ന ഇന്ത്യയിലെ മൂന്നാമത്തെ ടീം ആണെങ്കിലും, ഈ നേട്ടം പരാജയം നുണയാതെ നേടുന്ന ആദ്യ ടീം ആകാൻ ഇനി മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. കോയമ്പത്തൂരുനിന്ന് ഇന്നലെ ഇവർ 600 കിലോമീറ്റർ റൈഡ് ആരംഭിച്ചിരുന്നു. 35 മണിക്കൂർ കഴിഞ്ഞപ്പോൾ അവർ 540 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞു. ഇന്ന് വൈകുന്നതിന് മുൻപ്, അനിഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ബാക്കിയുള്ള 60 കിലോമീറ്റർ കൂടെ പിൻ‌തള്ളി ഇവർ ചരിത്രം രചിക്കും.

(അപ്ഡേറ്റ്:-അനുവദിച്ചിരുന്ന 40 മണിക്കൂറിലെ 38 മാത്രം എടുത്ത് ലൊറേനും ഗാലിനും ആ ചരിത്രനേട്ടത്തിന് ഉടമകളായിക്കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ!!)

കൊച്ചിയിലെ ചങ്കുകൾ സൈക്കിളിങ്ങിന്റെ ലോകത്ത് വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരെല്ലാം സുഹൃത്തുക്കളാണെന്ന് പറയുന്നത് തന്നെ ഒന്നൊന്നര ഗർവ്വുള്ള കാര്യമാണ്.

വാൽക്കഷണം 1:- ഇവർ കോയമ്പത്തൂര് നിന്ന് കൊച്ചിയിൽ തിരിച്ചെത്തുമ്പോൾ ലൈവായിത്തന്നെ ഉൾക്കൊള്ളിക്കാവുന്ന ഒരു വാർത്തയ്ക്കുള്ള സ്ക്കോപ്പുണ്ടെന്ന് തോന്നുന്നുണ്ടോ ചാനലുകാരേ ? ഉണ്ടെങ്കിൽ നേരിട്ട് ചെന്ന് അതൊന്ന് വാർത്തയാക്കൂ. വാർത്തയ്ക്കുള്ളത് ഇതിലില്ലെങ്കിൽ ഈ പോസ്റ്റ് മറന്നേക്കൂ.

വാൽക്കഷണം 2:- ക്രിക്കറ്റും ഫുട്ട്ബോളും മാത്രമല്ല സൈക്കിളിങ്ങും ഒരു സ്പോർട്ട്സാണ്. ഇതിൽ വിജയം കൈവരിക്കുന്നവർക്ക് സർക്കാർ പ്രോത്സാഹനം നൽകണം. അവരുടെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് സർക്കാർ സഹായമുണ്ടാകണം. സ്പോൺസേർസ് ഇതെല്ലാം കണ്ടറിഞ്ഞ് മുന്നോട്ട് വരണം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>