കാസിരംഗ നാഷണൽ പാർക്ക്


02
2023 ഡിസംബർ 11 എൻ്റെ ജീവിതത്തിൽ ഏറ്റവുമധികം വന്യമൃഗങ്ങളേയും പക്ഷികളേയും കണ്ട ദിവസമായാണ് അടയാളപ്പെടുത്തുന്നത്.

അന്നേ ദിവസം ഞങ്ങൾ 13 പേർ ആസ്സാമിലെ കാസിരംഗ നാഷണൽ പാർക്കിൽ ആയിരുന്നു. രണ്ട് മണിക്കൂർ ജീപ്പ് സവാരിക്ക് പോയ ഞങ്ങൾ മനസ്സില്ലാ മനസ്സോടെ മടങ്ങിയെത്തിയത് നാല് മണിക്കൂറിന് ശേഷമാണ്.

സാധാരണ നിലയ്ക്ക് കാട്ടിൽ കാണുന്നതും അന്ന് കാണാൻ പറ്റാതെ പോയതുമായ പക്ഷിമൃഗാദികളുടെ പേർ പറയുന്നതാകും സൗകര്യം. പാമ്പ്, കുരങ്ങൻ, മുതല, ചീങ്കണ്ണി എന്നിവ ഒഴിവാക്കിയാൽ 40-ൽപ്പരം പക്ഷി മൃഗാദികളെ കാണാനായി.

രണ്ട് ജീപ്പുകളിലായാണ് പാർക്കിലേക്ക് ഞങ്ങൾ യാത്ര തിരിച്ചത്. അതിൽ, രണ്ടാമത്തെ ജീപ്പിലുള്ളവർക്ക് കാണാൻ പറ്റാതെ പോയ കടുവയെ ഞങ്ങൾ കാത്തിരുന്ന് കണ്ടു.

കാട്ടിൽ ചില ഒച്ചപ്പാടും ബഹളവുമൊക്കെ കേട്ട് ഡ്രൈവർ വണ്ടി നിർത്തി. കുരങ്ങൻ മറ്റ് മൃഗങ്ങൾക്ക് അപായ സൂചന നൽകുന്നത് പോലുള്ള ശബ്ദങ്ങളായിരുന്നു അത്. ഞങ്ങൾ നദിക്കിപ്പുറമായിരുന്നു. അപ്പുറത്തുള്ള കുട്ടിക്കാട്ടിൽ നിന്ന് രണ്ട് സാമ്പാർ ഡിയറുകൾ പരിഭ്രാന്തരായി നദിതീരത്തെ പുൽമെത്തയിലേക്ക് ഓടി വന്നു. ഏറെ നേരം അവറ്റകൾ രണ്ടും കാട്ടിലേക്ക് ദൃഷ്ടി പായിച്ച് അനങ്ങാതെ നിന്നു. പുഴക്ക് ഇക്കരയിൽ ഞങ്ങളും കാത്തിരുന്നു. അവസാനം, ഏകദേശം 20 മിനിറ്റുകൾക്ക് ശേഷം കടുവ കുറ്റിക്കാട്ടിൽ നിന്ന് ഇറങ്ങി വന്നു. കാടിൻ്റെ ചലനങ്ങളും ശബ്ദങ്ങളും നല്ലവണ്ണം മനസ്സിലാക്കിയിട്ടുള്ള ഡ്രൈവറോടാണ് നന്ദി പറയേണ്ടത്. അയാൾക്കുറപ്പായിരുന്നു കടുവ പുറത്ത് വരുമെന്ന്.

പുട്ടുകുറ്റി ക്യാമറയുമായി വന്നിരിക്കുന്ന അഭിഭാഷക ദമ്പതിമാരും വന്യജീവി ഫോട്ടോഗ്രാഫർമാരും ആയ ധന്യയ്ക്കും ഹരിക്കും ആവശ്യത്തിന് ഫോട്ടോകൾ കിട്ടണമെന്ന് ഡ്രൈവർക്ക് നിർബന്ധമുള്ളത് പോലെ തോന്നി. ഒരു ചെറിയ പക്ഷിയേയോ മൃഗത്തേയോ കണ്ടാൽ അയാൾ വണ്ടി നിർത്തി അവറ്റകളെ കാണിച്ച് തന്നിരുന്നു. കടുവ ഇറങ്ങി വന്നപ്പോൾ അഡ്വ: ഹരി അതിനെ കൃത്യമായി ക്യാമറയിൽ പകർത്തുകയും ചെയ്തു.

ബൈനോക്കുലറിലൂടെ ഈ ജീവികളെയൊക്കെ അടുത്ത് കാണാൻ പറ്റിയെന്നതും ഒരു സന്തോഷമാണ്. 250 രൂപ കൊടുത്തൽ ബൈനോക്കുലർ വാടകയ്ക്ക് കിട്ടും പാർക്കിൻ്റെ പ്രവേശന കവാടത്തിൽ.

അവസാനമായപ്പോൾ മാനുകളെ കണ്ടാൽ ഞങ്ങൾ ശ്രദ്ധിക്കാത്ത അവസ്ഥയായി. സന്ദർശകരെ സ്ഥിരമായി കാണുന്നത് കൊണ്ടാകാം മൃഗങ്ങൾക്കൊന്നും വലിയ ഭയമുള്ളതായി തോന്നിയില്ല. വാഹനം അടുത്ത് ചെന്നിട്ടും മൃഗങ്ങളൊന്നും ഓടി മറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ആസ്സാമിൽ പോയാൽ ഒഴിവാക്കാൻ പറ്റാത്ത ഒരിടമാണ് യുനസ്കോ ഹെറിറ്റേജ് സൈറ്റ് കൂടെയായ കാസിരംഗ നാഷണൽ പാർക്ക്. ലോകത്താകെയുള്ള ഇന്ത്യൻ കണ്ടാമൃഗങ്ങളുടെ മൂന്നിൽ രണ്ടും കാസിരംഗയിലാണ്. 2600ൽപ്പരമാണ് ഇവിടെയുള്ള കണ്ടാമൃഗങ്ങൾ. 1090 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പക്ഷിമൃഗാദികൾ സ്വര്യവിഹാരം നടത്തുന്ന ഇടം. ആയിരക്കണക്കിന് ദേശാടനപ്പക്ഷികൾ വന്ന് പോകുന്ന ഭൂപ്രദേശം. 118 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായതാണ് കാസിരംഗ പാർക്ക്. കൃത്യമായി പറഞ്ഞാൽ 1905ൽ. അതിന് മുൻ കൈ എടുത്തതാകട്ടെ, അന്നത്തെ വൈസ്രോയി ആയിരുന്ന ലോർഡ് കർഡ്സൻ്റെ ഭാര്യ മേരി കർഡ്സൺ.

ജീപ്പിൽ മൃഗങ്ങളെ കാണാൻ പോകുന്നത് പോലെ തന്നെ ആനപ്പുറത്തേറിയും സവാരി പോകാം. ആന പോകുന്ന റൂട്ടിലാണ് കണ്ടാമൃഗങ്ങൾ കൂടുതലുള്ളതെന്ന് പൊതുവായി അഭിപ്രായമുണ്ട്. ശാസ്ത്രം പുരോഗമിച്ചതോടെ ആന, കുതിര എന്നിവയെ എന്തെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുവോ, അതിൽ നിന്നെല്ലാം ഒഴിവാക്കി സർവ്വസ്വതന്ത്രരാക്കി, സാങ്കേതികമായി കണ്ടെത്തിയ മറ്റ് മാർഗ്ഗങ്ങൾ അവറ്റകളുടെ സേവനത്തിന് പകരമായി ഉപയോഗിക്കണമെന്ന അഭിപ്രായക്കാരനായതുകൊണ്ട്, ഇന്നുവരെ മൃഗങ്ങളുടെ മുകളിൽ സവാരി ചെയ്തിട്ടില്ല, അത് താൽപ്പര്യപ്പെടുന്നുമില്ല.

അന്നേ ദിവസം കണ്ട പക്ഷിമൃഗാദികളുടെ ലിസ്റ്റ് താഴെ ചേർക്കുന്നു. പലതിൻ്റേയും ഇംഗ്ലീഷ് പേരോ മലയാളം പേരോ എനിക്കറിയാമായിരുന്നില്ല. എല്ലാം വക്കീൽ ദമ്പതികളോടെ ചോദിച്ച് മനസ്സിലാക്കിയതാണ്.

1 ആന
2. കടുവ
3. കണ്ടാമൃഗം
4. ഉടുമ്പ് (Monitor Lizard)
5. കഴുകൻ
6. നീർക്കാക്ക
7. Crescent serpent eagle
8. Bar headed goose
9. Gargini
10. Indian roller
11. Red wattled lapwing
12. Barking deer
13. Grey Heron
14. Asian open billed stock
15. Spot billed Pelican
16. Plum headed Parrkeet
17. Rose ringed parakeet
18. Red jungle fowl
19. Oriental darter
20. Little Cormorant
21. Black stock
22. White breasted Kingfisher
23. Pied Kingfisher
24. Wild boar
25. Bronze-winged jacana (താമരക്കോഴി)
26. മാൻ
27. Pond Heron
28. Cattle egret
29. Little egret
30. Sambar deer
31. Bison
32. Midhun
33. Wild pig
34. Long tailed shrike
35. Scaly breasted munia
36. Red jungle fowl
37. Jungle fowl
38. White breasted drongo
39. Turtle
40. Red wattled lapwing

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>