Monthly Archives: January 2020

വാർത്തേം കമന്റും – (പരമ്പര 67)


67

വാർത്ത 1:- ലക്ഷ്മീദേവിയുടെ ചിത്രം നോട്ടിൽ അച്ചടിച്ചാൽ ധനസ്ഥിതി മെച്ചപ്പെടുമെന്ന് സുബ്രഹ്മണ്യൻ സ്വാമി.
കമന്റ് 1:- പരീക്ഷകളിൽ ഉന്നതവിജയത്തിനായി സരസ്വതീദേവിയുടെ ചിത്രം അച്ചടിച്ച ഉത്തരക്കടലാസുകൾ ഉടൻ പ്രതീക്ഷിപ്പിൻ !

വാർത്ത 2:- വിമാനങ്ങളിലും ട്രെയിനുകളിലും തിരക്ക്, വിവാഹങ്ങളും നടക്കുന്നു; സാമ്പത്തികനില ഭദ്രം- കേന്ദ്ര റെയിൽ‌വേ സഹമന്ത്രി സുരേഷ് അങ്കടി.
കമന്റ് 2:- സാമ്പത്തിക നിലതകർന്ന് ഗതികെട്ട് ആത്മഹത്യ ചെയ്തവരുടെ ശവമടക്കിന് പോകാനായി ബസ്സ് കേറാൻ പറ്റില്ലെന്നായിരിക്കുന്നു.

വാർത്ത 3:- കച്ചവടമില്ലാതെ വ്യാപാരികൾ; രാവിലെ തുറന്നുവെയ്ക്കും, വൈകീട്ട് വെറുംകൈയോടെ മടക്കം.
കമന്റ് 3:- ഇങ്ങനെ കട തുറക്കാനും അടക്കാനും തെക്കുവടക്ക് പോകുന്നതിനെയാണ് കേന്ദ്രമന്ത്രി സുരേഷ് അങ്കടിയുടെ കണക്കിൽ ‘സാമ്പത്തിക നില ഭദ്രം‘ എന്ന് പറയുന്നത്.

വാർത്ത 4:-  ഊബർ ഈറ്റ്സിനെ സൊമാറ്റോ സ്വന്തമാക്കി.
കമന്റ്  4:- തിന്നുന്നതിനും തീറ്റിക്കുന്നതിനുമിടയിൽ വിഴുങ്ങിപ്പോകുന്നത് സ്വാഭാവികം.

വാർത്ത 5:- ബംഗ്ലാദേശികളെ അവരുടെ ഭക്ഷണ ശീലം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ ബിജെപി നേതാവ് കൈലാശ് വിജയ് വർഗീയ
കമന്റ്  5:- അല്ലെങ്കിലും ഭക്ഷണരീതി കണ്ടും വസ്ത്രധാരണ രീതി കണ്ടും ആൾക്കാരെ തിരിച്ചറിയുന്നതിൽ നിങ്ങൾ മിടുക്കരാണല്ലോ.

വാർത്ത 6:- രാജ്യം മാറി; കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് അവസാനമായിരിക്കുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡ.
കമന്റ്  6:- രാഷ്ട്രീയവും വർഗ്ഗീയതും കളിച്ച് കളിച്ച് രാജ്യം തന്നെ അവസാനിപ്പിക്കാൻ ശ്രമിക്കുന്നവരാണ് പറയുന്നത്.

വാർത്ത 7:- പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമം, മഠത്തില്‍ മാനസികമായി പീഡനം: സിസ്റ്റര്‍ ലൂസി കളപ്പുര.
കമന്റ്  7:- കുരിശിലേറിയ ദൈവപുത്രന്റെ പിൻതുടർച്ചക്കാരുടെ പ്രവർത്തികൾ.

വാർത്ത 8:-  സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ അടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി.
കമന്റ്  8:- അരനൂറ്റാണ്ട് വൈകി വന്ന നടപടി.

വാർത്ത 9:- യേശുദാസിന് ഇനിയും ഗുരുവായൂര്‍ നിഷേധിക്കരുതെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.
കമന്റ് 9:- അന്യമതക്കാർക്ക് പ്രവേശനമില്ലെന്ന പൊതുനടപടി റദ്ദാക്കിക്കൊണ്ട് വേണം യേശുദാസിന് ക്ഷേത്രാനുമതി നൽകേണ്ടത്.

വാർത്ത 10:- നാലു തവണ ബിജെപി എംഎല്‍എ ആയിട്ടുള്ള ഹര്‍ഷന്‍ സിങ് ബല്ലി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.
കമന്റ്  10:- ഇവിടന്ന് ഒരു കപിൽ മിശ്ര അങ്ങോട്ട് പോയതിന് പകരമാണെന്ന് തോന്നുന്നു.