natural-history-museum-034

ദജ്ജാലിനെ നേരില്‍ക്കണ്ടു



ജ്ജാലിനെ നേരില്‍ക്കണ്ടു. അതെ ദജ്ജാല് തന്നെ, ഒറ്റക്കണ്ണന്‍ ദജ്ജാല്‍, ലോകാവസാനമാകുമ്പോള്‍ അവതരിക്കുമെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന അതേ ദജ്ജാല് തന്നെ.

ലോകാവസാനമായതിന്റെ അടയാളങ്ങള്‍ നമ്മള്‍ കാണാ‍ന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേയായ‍ല്ലോ ? പക്ഷെ, ദജ്ജാലിന്റെ ദ്രംഷ്ടങ്ങള്‍ വളര്‍ന്നിറങ്ങിയിട്ടുണ്ടെന്നും, അവന്‍ ആയുധം കയ്യിലെടുത്തുകഴിഞ്ഞെന്നും നേരില്‍ക്കണ്ടപ്പോള്‍ മാത്രമാണ് മനസ്സിലായത്.

നമ്മുടെ ഈ കൊച്ചു പ്ലാനറ്റിന് ഇനി വലിയ ആയുസ്സൊന്നുമില്ല. ദജ്ജാലിന്റെ രൂപത്തില്‍ നമുക്ക് നേരിടേണ്ടി വരുകയും, പൊരുതേണ്ടി വരുകയും ചെയ്യുക പരിസര മലിനീകരണത്തിനോടും, തീവ്രവാ‍ദികളോടും, ഗ്ലോബല്‍ വാമിങ്ങിനോടും, ഗ്ലോബല്‍ വാറിനോടും, പന്നിപ്പന്നി അടക്കമുള്ള അസുഖങ്ങളോടുമായിരിക്കും. കിയാം കരീബ്. ജാഗ്രതൈ.

ഇംഗ്ലണ്ടിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നൊരു ദൃശ്യം.

Comments

comments

31 thoughts on “ ദജ്ജാലിനെ നേരില്‍ക്കണ്ടു

  1. പന പറിച്ച് പല്ലുകുത്തീ
    ദജ്ജാലതാ വരുന്നേയ്..

    നിരക്ഷരാ നീരൂ ദജ്ജാലിനേം കണ്ടൂവല്ലേ?
    കൂടെ നിന്ന് ഒരു പടം കൂടിയിടായിരുന്നൂ..

  2. നേരിടേണ്ടി വരുകയും, പൊരുതേണ്ടി വരുകയും ചെയ്യുക പരിസര മലിനീകരണത്തിനോടും, തീവ്രവാ‍ദികളോടും, ഗ്ലോബല്‍ വാമിങ്ങിനോടും, ഗ്ലോബല്‍ വാറിനോടും, പന്നിപ്പന്നി അടക്കമുള്ള അസുഖങ്ങളോടുമായിരിക്കും.
    ithil parajayapettal pinne namukku madangam!

  3. അമ്പടാ ദജ്ജാലേ…:)
    കൂടെ കൊടുത്ത കുറിപ്പ് ദജ്ജാലിനേക്കാള്‍ കേമം….

  4. ചാഗ്രതൈ!!!

    ഏതായാലും നിരക്ഷരൻ പറഞ്ഞാണ് ദജ്ജാൽ എന്ന കൺസെപ്റ്റിനെ കുറിച്ച് ഞാൻ അറിയുന്നതു പോലും. നന്ദി

  5. നേരില്‍ കണ്ടു രണ്ടാളും ചായ കുടിച്ചു പിരിഞ്ഞൂല്ലേ .ഇനി കാണുമ്പോ എന്റേം കൂടെ അന്വേഷണം പറഞ്ഞേക്കൂ. :)
    പിന്നേ എപ്പോളാണ് ഇതിന്റെ യാത്ര വിവരണം വായിക്കാന്‍ പറ്റുക .

  6. അപ്പൊ അങ്ങിനെ ദജ്ജാലും ഇറങ്ങി. ഇനിയിപ്പോ എന്നാണാവോ ഇത് അവസാനിക്കുന്നത്. സത്യത്തില്‍ ഈ ലോകം അവസാനിച്ചു കൊണ്ടേ ഇരിക്കുകയല്ലേ അവസാനം ദാ പന്നി പനിയും. ഇനിയെന്താണാവോ അടുത്ത പുകില്.

  7. ഹോ രക്ഷപ്പെട്ടൂ ..

    കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു .എന്തായാലും കണ്ടല്ലോ അപ്പോള്‍ ലവന്‍ ഉടനെ വരും

  8. ദജ്ജാലിനെ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

    ദജ്ജാലും കലിയും ഒക്കെ ഒന്നുതന്നെ.

    ഇതിനെപ്പറ്റിയൊക്കെ ഇങ്ങനെ പോസ്റ്റിടാനും കമന്റടിക്കാനുമല്ലാതെ നമുക്കെന്ത് ചെയ്യാനാകുമെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

    തീവ്രവാദികളേം, ഗ്ലോബല്‍ വാറിനേയുമൊക്കെ വിട്ടുകളഞ്ഞോളൂ. പക്ഷെ പകര്‍ച്ചവ്യാധി, പരിസരമലിനീകരണം എന്നതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാനാവില്ലേ ?

    ഉദാഹരണത്തിന്:-
    കൊച്ചിയിലെ ഹെലിക്കോപ്റ്റര്‍ പോലുള്ള കൊതുകുകള്‍ ലോകപ്രശസ്തമാണ്. എന്നിട്ട് ആ കൊതുകുകടി കൊള്ളൂന്ന നാട്ടുകാര്‍ മാറിമാറിവരുന്ന സര്‍ക്കാറിനെ കുറ്റം പറയലല്ലാതെ എന്താണ് സ്വന്തമായിട്ട് ചെയ്യുന്നത് ? കടവന്ത്രയിലെ ഒരു കനാലിന് അരുകില്‍ താമസിക്കുന്നവര്‍ രാത്രിയായാല്‍ അവരുടെ വീട്ടിലെ വേയ്‌സ്റ്റ്, പ്ലാസ്റ്റിക്ക് കവറില്‍ ഭദ്രമായി പൊതിഞ്ഞ് നീട്ടിയൊരു ഏറുവെച്ചുകൊടുക്കും ആ കനാലിലേക്ക്. കൊച്ചിയില്‍ ഏറ്റവും അധികം കൊതുകുകടി കൊള്ളുന്ന ജനവിഭാഗവും അവര്‍ തന്നെയാണ്. ആ വേസ്റ്റ് പാക്കറ്റുകള്‍ ദ്രവിക്കാതെ കിടന്ന് കീടാണുക്കളായി, ഓവുചാലുകളിലെ ഒഴുക്ക് തടസ്സപ്പെടുത്തി, കൊതുകിന്റെ കൂത്താടികള്‍ക്ക് ജീവിക്കാനുള്ള സൌകര്യമുണ്ടാക്കി, കൊതുകായി വളര്‍ന്ന് അവരെത്തന്നെ തിരിഞ്ഞ് കടിക്കുന്നു. ആരാണ് അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടത്? അല്ലെങ്കിലും ഇതൊക്കെ ആരെങ്കിലും അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ടോ ? നമ്മള്‍ സമ്പൂര്‍ണ്ണ സാക്ഷരരല്ലേ ?

    ഇനി ഇതിനൊരു മറുവശം ഉണ്ട്. തോട്ടിലേക്ക് എറിഞ്ഞില്ലെങ്കില്‍ ഈ വേസ്റ്റ് ആര് എടുക്കും എന്നാതാണാ വശം. വേസ്റ്റ് ഡില്‍‌പോസലിന് നല്ലൊരു സംവിധാനം ഇന്നും നമ്മുടെ നാട്ടിലില്ല. അപ്പോള്‍ ജനങ്ങള്‍ എന്തുചെയ്യും ?

    അതിനെനിക്കൊരു ഉത്തരമുണ്ട്. വോട്ട് ചെയ്ത് ജയിപ്പിച്ച് പഞ്ചായത്തിലും, നിയമസഭയിലും, പാര്‍ലിമെന്റിലുമൊക്കെ നാം പറഞ്ഞയച്ചിരിക്കുന്ന ജനനേതാക്കള്‍ ഒരുപാടുണ്ടല്ലോ ?

    ഈ വേസ്റ്റുകള്‍ ഒക്കെ ഒരൊറ്റ ദിവസം എല്ലാ വീട്ടുകാരും കൊണ്ടുപോ‍യി ഇപ്പറഞ്ഞ നേതാക്കന്മാരുടെ വീട്ടുമുറ്റത്ത് ഇട്ടിട്ട് പോരുക. നേരത്തേ കൂട്ടി തീയതി നിശ്ചയിച്ച് ഈ കലാപരിപാടി ചെയ്താല്‍ വാര്‍ത്തകള്‍ക്ക് വേണ്ടി പരക്കം പായുന്ന മാദ്ധ്യമപ്പടയുടെ സാന്നിദ്ധ്യത്തില്‍ തന്നെ ഇത് ചെയ്യാം. ഉടനെ നടപടി വരും. ഇല്ലെങ്കില്‍ ഒരു ദിവസം കൂടെ ഈ കലാപരിപാടി ആവര്‍ത്തിക്കുക. എല്ലാം പെട്ടെന്ന് തീരുമാനമാകും.

    നികുതിപ്പണം കൊണ്ട് പാലം പണിയുകയും, റോഡ് പണിയുകയും ചെയ്യൂന്നതിന് മുന്‍പ് അവശ്യമായും ചെയ്തിരിക്കേണ്ട കാര്യമാണ് വേസ്റ്റ് ഡിസ്‌പോസല്‍.

    പരിസരമലിനീകരണത്തില്‍ നിന്നും അതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധിക്കുമെതിരായി നമുക്കുതന്നെ ആഞ്ഞടിക്കാനാവും. ഏത് വന്‍ മരവും ആ പ്രക്ഷോഭത്തില്‍ കടപുഴകും.

    ഇതൊക്കെ പറഞ്ഞിട്ടെന്തിനാ ? നമുക്ക് ഒരൊറ്റ പ്രക്ഷോഭമാര്‍ഗ്ഗമല്ലേ അറിയൂ. അതല്ലേ ബന്ദ് ?

    മുന്‍പൊരിക്കല്‍ ഇതുപോലൊരു പോസ്റ്റിട്ടപ്പോള്‍, ഇങ്ങനെ പ്രസംഗിച്ച് പോകാനല്ലാതെ നിങ്ങള്‍ക്കൊക്കെ എന്ത് ചെയ്യാനാകും എന്ന് ഒരു ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. അതുകൊണ്ട് മാത്രമാണ് ഇത്രയും പറയേണ്ടി വന്നത്. ഞാന്‍ ജീവിക്കുന്ന തെരുവില്‍, വേസ്റ്റ് ആരെങ്കിലും റോഡിലോ, കാണയിലോ വലിച്ചെറിയൂന്നത് കണ്ടാല്‍ ഞാനിടപെടും, അവരെ ചോദ്യം ചെയ്യും. അവരുമായി സംഘടിച്ച് മുന്‍പ് പറഞ്ഞതുപോലുള്ള കാര്യങ്ങള്‍ ചെയ്യും. മറ്റുള്ള എല്ലാ തെരുവുകളിലും പോയി അങ്ങനൊക്കെ ചെയ്യാന്‍ എനിക്ക് പറ്റിയെന്ന് വരില്ല. എല്ലാവരും വിചാരിക്കണം.പിന്നെ നമ്മുടെ ജനപ്രതിനിധികളും വിചാരിക്കണം.

    ഓരോ തെരുവിലും, അവിടെ ജീവിക്കുന്നവര്‍ തന്നെ വിചാരിക്കണം. പരിസര മലിനീകരണം എന്ന ഒരു കൈ വെട്ടുന്നതോടെ ദജ്ജാലിന്റെ ശക്തി കുറയും. അങ്ങനെ ഒന്നൊന്നായി നമുക്ക് വെട്ടിമാറ്റാന്‍ പറ്റുന്നതേയുള്ളൂ ദജ്ജാലിന്റെ കൈയ്യും കാലും കഴുത്തുമെല്ലാം.

    കിയാം അത്ര കരീബൊന്നുമല്ല, നാം വിചാരിച്ചാല്‍ അകറ്റിനിര്‍ത്താവുന്നതേയുള്ളൂ കിയാമിനെ. ജാഗ്രതൈ.

  9. ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
    പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

  10. ഇംഗ്ലണ്ടില്‍ പോകാം?
    നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ കേറാം?
    ദജ്ജാലിനെക്കണ്ടാല്‍ പേടിക്കുമോ?

    പോസ്റ്റ് നന്നായി മാഷേ………..

  11. The example what you told (about Cochin) is very real. Most of the time, we are responsible for what is happening around us. But we seldom react.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>