innu-nee-naale-njan

ഇന്നു ഞാന്‍ നാളെ നീ



റവാട്ടു വീട്ടിലെ പൂന്തോട്ടത്തിലെ ആന്തൂറിയമൊന്നും പറിച്ച് വില്‍ക്കാറില്ല. അതുകൊണ്ട് ഇങ്ങനൊരു കാഴ്ച്ച കാണാനായി.

ഇന്നു ഞാന്‍ നാ‍ളെ നീ.

Comments

comments

23 thoughts on “ ഇന്നു ഞാന്‍ നാളെ നീ

  1. ഇതാ ഈ അസൂയാന്നു പറയണതേ..
    വല്ല കാര്യോണ്ടോ ഇങ്ങനെ പറയാന്‍. കിളവിക്ക് ന്റെ സൌന്ദര്യം കണ്ടിട്ടേ ഒട്ടും പുടിക്കണില്ല. :)

  2. മയൂരാ…
    നമ്മള് മറ്റന്നാള്‍ ഉള്ളി, സവാള, വെളുത്തുള്ളി…

    കേട്ടിട്ടില്ലേ ‘ഉള്ളിക്കച്ചവടത്തിന് പോയി‘ എന്ന പ്രയോഗം :):)

  3. എല്ലാവര്‍ക്കും പ്രായമാകുമ്പോള്‍ ഇത് തന്നെയല്ലേ അവസ്ഥ… പിന്നെ കഴിഞ്ഞു പോയ മനോഹര നിമിഷങ്ങള്‍ എന്നും നമുക്ക് ഒരു നനുത്ത ഓര്‍മയായി മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്‌ മുന്നോട്ടു പോവാം… വീണ്ടും വന്നേക്കാവുന്ന ഒരു പൂക്കാലവും പ്രതീക്ഷിച്ചു കൊണ്ട്… നമ്മളിലൂടെ അല്ലെങ്കില്‍ വരും തലമുറകളിലൂടെ…

  4. നിരക്ഷരന്‍ ചേട്ടാ.. ഫോട്ടോയും അടിക്കുറിപ്പും പതിവ്പോലെ അടിപൊളി..പക്ഷെ ചുമപ്പ് ആന്തൂറിയം പ്രായമായപ്പോള്‍ നിറം പോയാണോ വെള്ള ആയത് ? എന്റെ വീട്ടീല്‍ വെള്ളപ്പൂവുണ്ടാകുന്ന ഒരു ആന്തൂറിയം നില്പ്പുണ്ടേ ..അവന്‍ ജനിച്ചപ്പോള്‍ മുതല്‍ വെള്ള തന്നെ..അതുകൊണ്ട് ഒരു സംശയം..:)
    വഴക്കുണ്ടാക്കാനല്ല കേട്ടോ.. ഇവിടെ ഒരു ചര്‍ച്ച നടന്നാല്‍ ചുളുവില്‍ എന്റെ തലയില്‍ ആള്താമസം കൂടൂം..അതാണേ.

  5. @ രജ്ഞിത്ത് വിശ്വം – അതെ ചുവപ്പ് ആന്തൂറിയമാണ് നിറം പോയി വെള്ളയായത്. പക്ഷെ അതിന്റെ ഉള്ളിലെ കുറ്റിപോലുള്ളതിന്റെ നിറം നല്ല കടും ചുവപ്പായത് ശ്രദ്ധിച്ചോ ?

    മനുഷ്യന്റെ കാര്യത്തിലും അങ്ങനാണല്ലേ ? പ്രാവമാകുന്തോറും ഉള്ളിലെ അനുഭവങ്ങള്‍ക്ക് കാഠിന്യം കൂടുന്നു. വെളിയിലുള്ളത് ചുക്കിച്ചുളിയുന്നു.

    ദേ ഇത്രേം മതിയല്ലോ ചര്‍ച്ചയ്ക്ക് മരുന്നിടാന്‍ ? ഒഴിവാകാനൊന്നും നോക്കിയിട്ട് കാര്യമില്ല. തലയില്‍ ആള്‍ത്താമസം കൂടിയാല്‍ അതിനുത്തരവാദി രജ്ഞിത്ത് തന്നെ :) :)

  6. കാശുള്ളവർക്ക് എന്തായാലും ആന്തൂരിയം വിൽക്കേണ്ടിവരില്ല!
    ഞങ്ങളൊക്കെ അങ്ങിനെയാണോ…:):)
    അതുകൊണ്ട് ആന്തൂറിയം പറിക്കാൻ തറവാട്ടിലേക്ക് വരട്ടേ…..

  7. വാര്‍ദ്ധക്യം, നരച്ച മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് വിവശമായിരുന്നു കാണുന്നു; ചുവന്നു തുടുത്ത കൌമാരങ്ങള്‍ക്കും, യൌവ്വനങ്ങള്‍ക്കും കാലം നിര്‍ദ്ദയം ചിതയൊരുക്കുന്നത്….(ജ്യോനവന് ആദരാഞ്ജലികള്‍)

  8. രണ്ടു പേരേം ഒരുമിച്ചു കിട്ടിയത് നന്നായി…ആന്തൂറിയം ഇങ്ങനെ പ്രായം മാറുന്നതനുസരിച്ച് നിറം മാറും എന്ന് എനിക്ക് അറിവില്ലായിരുന്നു. നന്ദി നീരു ഭായ്!!

  9. thankal oru nalla photographer koodiyanalle………
    nice snaps….
    This is me Vineeth…
    nd thnx for ur reply….
    “ഹൃദയത്തിന്റെ വഴിയേ സഞ്ചരിക്കൂ, തലച്ചോറിന്റെ വഴികളേക്കാള്‍ പലപ്പോഴും ഹൃദയത്തിന്റെ വഴികള്‍ തന്നെയാണ് വിജയത്തിലേക്ക് ആദ്യം എത്തിച്ചേരുന്നത്.”
    Ithu sharikkum oru mahanubhavanet vakkukal thanne….
    Jeevithathinte vazhiyilevideyenkilum vechu oru “അബ്‌ദുള്‍ ജബ്ബാര്‍” ine kandumuttumennu pratheekshichu kondu….
    waiting 4 ur next blog….

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>