വാർത്ത 1:- ക്രിമിനല്‍ കേസുള്ളവർ മത്സരിച്ചാല്‍ സാമൂഹികമാധ്യമങ്ങളിലടക്കം കേസിന്റെ വിശദാംശം നല്‍കണം-സുപ്രീംകോടതി.
കമന്റ് 1:- ക്രിമിനൽ കേസുള്ളവരെ മത്സരിപ്പിക്കാതിരിക്കാൻ മാർഗ്ഗമൊന്നുമില്ലേ ?
വാർത്ത 2:- ഇന്ത്യയിനി നേരം കളയില്ല, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്ന് മോദി.
കമന്റ് 2:- ഇത്രേം നേരം കളഞ്ഞു എന്ന് സമ്മതിച്ചല്ലോ ?സന്തോഷം.
വാർത്ത 3:- ‘ഗോലി മാരോ’ പോലുള്ള പ്രയോഗങ്ങള്‍ തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് അമിത് ഷാ.
കമന്റ് 3:- പ്രയോഗം മാത്രമല്ലല്ലോ, ഗോലി ഉതിർക്കുകയുംചെയ്തല്ലോ പലയിടങ്ങളിലും.
വാർത്ത 4:- ട്രംപിന്റെ വരവിൽ ആശങ്കയോടെ കാർഷികമേഖല.
കമന്റ് 4:- വെട്ടുകിളികൾ വരുമ്പോൾ ഏതൊരു കർഷകനും ആശങ്കയുണ്ടാകും.
വാർത്ത 5:- വെടിയുണ്ട നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ല, എന്റെ കാലത്തും കാണാതായിട്ടുണ്ടാകാം-കോടിയേരി.
കമന്റ് 5:- വെടിയുണ്ടകളെ വിടൂ, നമുക്ക് ബോംബുകളെപ്പറ്റി സംസാരിക്കാം.
വാർത്ത 6:- ഡിജിപിക്കുള്ള ഫണ്ട് രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായി ഉയര്‍ത്തി.
കമന്റ് 6:- ഇതുവരെയുള്ള കെടുകാര്യസ്ഥതയ്ക്കുള്ള അംഗീകാരമായി സ്വീകരിച്ചാലും.
വാർത്ത 7:- ഡല്‍ഹിയില്‍ റെയില്‍വെയുടെ 26 ഏക്കര്‍ ഭൂമി ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് വാങ്ങി.
കമന്റ് 7:- ഈ ആദായവിൽപ്പന സ്റ്റോക്ക് തീരുന്നത് വരെ മാത്രം.
വാർത്ത 8:- കൈക്കൂലിയായി വാങ്ങി എന്ന് കാണിച്ച് വിജിലൻസ് അടയാളപ്പെടുത്തിയ കുറേ നോട്ടുകൾ ഹാജരാക്കിയാൽ മാത്രം പോര, കൈക്കൂലി ആവശ്യപ്പെട്ടെന്നതിന് തെളിവും വേണമെന്ന് സുപ്രീം കോടതി.
കമന്റ് 8:- രാജ്യത്ത് നിലവിലുള്ള കൈക്കൂലിക്കാർക്കും ഇനിയങ്ങോട്ട് കൈക്കൂലി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഫാക്റ്റം ഫോസ് ഇട്ട് കൊടുത്തതുപോലായി.
വാർത്ത 9:- പോലീസ് കമ്മിഷണർ ഓഫീസിൽനിന്ന് കണ്ണെത്തും ദൂരത്ത് നാലിടത്ത് മോഷണം.
കമന്റ് 9:- അല്ലെങ്കിലും, കള്ളനും പോലീസും തമ്മിൽ വലിയ ദൂര വ്യത്യാസമൊന്നും ഇപ്പോളില്ലല്ലോ ?
വാർത്ത 10:- ട്രംമ്പിന്റെ സന്ദര്‍ശനം: ശരവേഗത്തില്‍ ചേരികള്‍ ഒഴിപ്പിക്കുന്നു.
കമന്റ് 10:- മതില് കെട്ടിയതും പോരാഞ്ഞ് ഒഴിപ്പിക്കലും നടത്തുന്നത് ആരുമറിയാതെ ട്രംമ്പിനെ അവിടെ പൊറുപ്പിക്കാനോ മറ്റോ ആണോ ?