An-2BInterview-2Bwith-2BSalim-2BKumar-2BPage-2B1-2B

ഒരു അഭിമുഖം, ലാഫിങ്ങ് വില്ലയിൽ


ദേശീയ പുരസ്ക്കാര ജേതാവും ബാച്ച് മേറ്റുമായ ശ്രീ.സലിം കമാറിനെ ഇന്റർവ്യൂ ചെയ്യാൻ ലാഫിങ്ങ് വില്ലയിലേക്ക് പോയത്, സാഗയ്ക്ക് വേണ്ടിയായിരുന്നു. സാഗയുടെ (SNMC Alumni Global Association) സോവനീറിൽ (ഓർമ്മത്താളുകൾ) അച്ചടിച്ചുവന്ന പേജുകൾ അതേപടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. വായിക്കണമെങ്കിൽ ഓരോ പേജുകളിലും റൈറ്റ് ക്ലിക്ക് ചെയ്ത് Open Link in New Window എന്നതിൽ ക്ലിക്കി, വലുതാക്കി വായിക്കാം. ആദ്യമായി ഒരു അഭിമുഖം നടത്തുന്നതിന്റെ എല്ലാ പോരായ്മകളും ഉണ്ടിതിൽ. വായനക്കാർ സദയം ക്ഷമിക്കുക, പൊറുക്കുക.

Comments

comments

29 thoughts on “ ഒരു അഭിമുഖം, ലാഫിങ്ങ് വില്ലയിൽ

  1. ഉറക്കമിളച്ചിരുന്ന് സോവനീറിന്റെ പേജുകൾ സ്ക്കാൻ ചെയ്ത് അയച്ചുതന്ന സലിംകുമാറിന്റേയും എന്റേയും സഹപാഠിയും സുഹൃത്തുമായ ലസിതാ ദീപക്കിന് ഒരായിരം നന്ദി.

  2. നന്ദി മനോജ്‌. ചിത്രങ്ങളില്‍ എന്റെ പേര്‍ വയ്ക്കണം എന്നില്ലായിരുന്നു……നന്ദി

  3. @ ജോ | JOE – ‘ചിത്രങ്ങൾ ജോഹർ കെ.ജെ.‘ എന്ന് വെക്കാൻ ഒരു കാരണവശാലും വിട്ടുപോകരുതെന്ന് ഞാൻ സംഘാടകരെ അറിയിച്ചിരുന്നു. ഒരു ദിവസം പാഴാക്കി, സാമ്പത്തികമായി ഒരു ഗുണവും ഇല്ലാത്ത ഒരു പരിപാടിക്ക് വന്നിട്ട്, ഇത്രയെങ്കിലും കിട്ടിയില്ലെങ്കിൽ പിന്തെന്ത് സന്തോഷമാണുള്ളത് ? :)

  4. ചോദ്യം :പുതുതലമുറയ്ക്ക് വല്ല ഉപദേശവും ഉണ്ടോ
    ഉത്തരം:ഞാന്‍ അവര് പറയുന്നത് വല്ലതും കേള്‍ക്കാനിരിക്കുകയാണ്…ഹ ഹ ഹ..

    സംഗതി കലക്കിട്ടോ ഗെഡീ…ഇന്റര്‍വിയൂ നടത്തി പരിചയമില്ലെന്ന് പറയുകയേ ഇല്ല…

    -കുഞ്ഞായി

  5. ആദ്യമായി ഒരു അഭിമുഖം നടത്തുന്നതിന്റെ എല്ലാ പോരായ്മകളും ഉണ്ടിതിൽ. വായനക്കാർ സദയം ക്ഷമിക്കുക, പൊറുക്കുക എന്ന് മുഖവുരയായി പറഞ്ഞത് അതിവിനയം കൊണ്ടാണ്. വളരെ സീരിയസ്സായ ഇന്റര്‍വ്യൂ ആണിത്. എത്രയോ പേരെ അഭിമുഖം കണ്ട് തഴക്കവും പഴക്കവും വന്ന അഭിമുഖകാരന്മാര്‍ സലിം കുമാറിനെ കണ്ട് ഒരു ഇന്റര്‍വ്യൂ നടത്തിയിരുന്നെങ്കില്‍ , ഇത്രയും മനസ്സ് തുറന്ന വാക്കുകള്‍ സലിം കുമാറില്‍ നിന്ന് പറയിപ്പിക്കുവാന്‍ സാധിക്കുമായിരുന്നോ എന്ന് സംശയമാണ്. ഒരു പക്ഷെ, കോളേജ് കാലത്തെ ബാച്ച് മേറ്റ് എന്ന സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ കഴിഞ്ഞതായിരിക്കാം ഈ അഭിമുഖം ഇത്രയും വിജയപ്രദമാകാന്‍ കാരണം. യാത്രാവിവരണം മാത്രമല്ല അഭിമുഖവും തനിക്ക് നന്നായി വഴങ്ങും എന്ന് നിരക്ഷരന്‍ തെളിയിക്കുന്നു. (ഞാന്‍ നിരക്ഷരന്‍ എന്ന് തന്നെയാണ് വിളിച്ചത് കേട്ടോ , സ്മൈലി).

    സ്വജീവിതത്തില്‍ നിന്ന് ഒരേട് അല്ലെങ്കില്‍ ഒരു സംഭവം മായിച്ച് കളയാന്‍ ഒരവസരം കിട്ടിയാല്‍ എന്താ‍യിരിക്കും മായ്ക്കുക എന്ന് ചോദിച്ച് , ഒരേട് മാത്രം മായിച്ചാലൊന്നും പ്രശ്നം തീരില്ല്ല, ഒരുപാട് ഏടുകള്‍ മായ്ച്ച് കളയേണ്ടി വരും, പുസ്തകം തന്നെ കത്തിച്ച് കളയേണ്ടി വരും എന്ന ഉത്തരവും പറയിച്ച് ചിരിപ്പിച്ചില്ല്ലേ , അതിനെത്രയാണ് മാര്‍ക്ക് തരേണ്ടത്? തീര്‍ന്നില്ല , ലോകചരിത്രത്തില്‍ നിന്ന് തന്നെ ഒരു സംഭവം മായ്ച്ച് കളയാന്‍ അവസരം കിട്ടിയാല്‍ എന്ന് ചോദിച്ച് ആദാമിനെയും ഹവ്വയെയും മായ്ച്ച് കളയും എന്നും പറയിച്ച് നീണ്ട ചിരിക്കും ഇടയാക്കില്ലേ , വെല്‍ഡണ്‍ നിരക്ഷരന്‍ എന്ന് മാത്രം പറയുന്നു. അധികമായാല്‍ മുഖസ്തുതി എന്ന് വ്യാഖ്യാനിച്ചാലോ.

    എനിക്ക് സലിം കുമാറിനെ വളരെ ഇഷ്ടമാണ്. ഒന്നാമത് ഒന്നും ഒളിക്കാതെ വെട്ടിത്തുറന്ന് പറയും, അത് തന്നെ. ഞാന്‍ ഒരു കോണ്‍ഗ്രസ്സ്കാരനാണ് എന്ന് ഒരു കലാകാരന്‍ കേരളത്തില്‍ തുറന്നു പറയണമെങ്കില്‍ അസാമാന്യധൈര്യം വേണം. പിന്നെ സലീം കുമാറിന്റേതായ ശരികള്‍ , ഫിലോസഫി ഒക്കെ എന്നെ അയാളുടെ ഫാന്‍ ആക്കുന്നു. ചില സിനിമകളില്‍ സലിം കുമാര്‍ അഭിനയിക്കേണ്ട, കാണുമ്പോള്‍ തന്നെ ചിരിച്ച് ചിരിച്ച് മനസ്സിന്റെ ഭാരം കുറയാറുണ്ട്.

    പോസ്റ്റിന് അഭിനന്ദനങ്ങള്‍ !

  6. @ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി – ചേട്ടാ… അഭിപ്രായത്തിന് വളരെ നന്ദി.

    എനിക്ക് ചേട്ടന്റെ കമന്റിൽ ബ്രാക്കറ്റിൽ എഴുതിയിരിക്കുന്ന വിഷയത്തെപ്പറ്റിയാണ് പറയാനുള്ളത്. നിരക്ഷരൻ എന്ന പേര് അതിന്റെ എല്ലാ നല്ല അർത്ഥത്തിലും കേൾക്കാനും അങ്ങനെ വിളിക്കപ്പെടാനും ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്റെ ലേഖനങ്ങൾ/കുത്തിക്കുറിപ്പുകൾപബ്ലിഷ് ചെയ്യപ്പെടുന്നിടത്തൊക്കെ ആ പേര് വെക്കണമെന്ന് ശഠിക്കുകയും ചെയ്യാറുണ്ട്. പക്ഷെ, ഈയിടയ്ക്ക് ഒരു ലേഖനം പ്രിന്റ് ചെയ്യുന്ന വിഷയം വന്നപ്പോൾ പത്രാധിപർ പറഞ്ഞു. “നിരക്ഷരൻ എന്ന ബ്ലോഗ് നാമം കൊടുക്കാൻ പറ്റില്ല, മനോജ് രവീന്ദ്രൻ എന്ന് തന്നെ അടിക്കാനേ പറ്റൂ.” എന്ന്. എനിക്കതിന് വഴങ്ങേണ്ടിയും വന്നു.

    സത്യത്തിൽ, നിരക്ഷരൻ എന്ന പേര് എന്റെ ബ്ലോഗ് പേര് മാത്രമല്ല, എന്റെ തൂലികാ നാമം തന്നെയാണ്. വിലാസിനിയുടെ ഒരു പുസ്തകം അച്ചടിക്കാൻ കിട്ടുന്ന ഒരു പത്രാധിപർ , വിലാസിനി എന്ന പേര് വെക്കാൻ പറ്റില്ല, എം.കെ.മേനോൻ എന്ന ശരിക്കുള്ള പേർ തന്നെ വെക്കണം എന്ന് പറഞ്ഞാൽ നടക്കുമോ ? കുറച്ച് നാൾ കഴിയുമ്പോഴെങ്കിലും നിരക്ഷരൻ എന്ന ഈ പേര് തന്നെ അച്ചടിക്കാനുള്ള സന്മനസ്സ് അവർ കാണിക്കുമായിരിക്കും അല്ലേ ? :)

  7. കുറച്ച് നാൾ കഴിയുമ്പോഴെങ്കിലും നിരക്ഷരൻ എന്ന ഈ പേര് തന്നെ അച്ചടിക്കാനുള്ള സന്മനസ്സ് അവർ കാണിക്കുമായിരിക്കും അല്ലേ ? :)

    തീര്‍ച്ചയായും അധികം വൈകില്ല എന്ന് പറയട്ടെ… അഭിമുഖം നന്നായി. മറ്റൊന്നുമല്ല, പതിവ് കുറേ ചോദ്യങ്ങളുമായി മടുപ്പിക്കാതെ കുറേ വ്യത്യസ്തമായ ചോദ്യങ്ങള്‍..(എല്ലാമെന്നല്ല) അതുകൊണ്ട് തന്നെ കുറേ വ്യത്യസ്തമായ കുറേ ഉത്തരങ്ങളും കേള്‍ക്കാന്‍ കഴിഞ്ഞു. സിനിമാ ലോകത്തുള്ളവരില്‍ സാമൂഹികമായും രാഷ്ട്രീയമായും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന വളരെ കുറച്ചു പേരില്‍ ഒരാളാണ് സലിംകുമാര്‍ എന്നത് അറിയാം. ശ്രീശാന്തിനെ കുറിച്ചുള്ള ആ അഭിപ്രായ പ്രകടനം സത്യത്തില്‍ നമ്മളൊക്കെ ഒട്ടേറെ ചിന്തിക്കേണ്ടതാണ്. ഇഷ്ടമാണെങ്കില്‍ പോലും ശ്രീശാന്തിനെ പലപ്പോഴും തമാശക്കായിട്ടെങ്കിലും കളിയാക്കുവാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്. സത്യത്തില്‍ അതൊക്കെ നമ്മുടെ ഉള്ളിലെ വങ്കത്തരം തന്നെ. ശ്രീശാന്തിലെ വളരെകുറച്ചുള്ള തെറ്റുകളെ ഊതിപ്പെരുപ്പിക്കുവാന്‍ നമ്മള്‍ ശ്രമിക്കുന്നു എന്ന ശരിയിലേക്ക് സലിംകുമാര്‍ വിരല്‍ ചൂണ്ടി.. അതുപോലെ തന്നെ ലോകചരിത്രത്തില്‍ നിന്ന് തന്നെ ഒരു സംഭവം മായ്ച്ച് കളയാന്‍ അവസരം കിട്ടിയാല്‍ എന്ന് ചോദ്യം ഇല്ലായിരുന്നെങ്കില്‍ ആദാമിനെയും ഹവ്വയെയും മായ്ച്ച് കളയും എന്ന ഉത്തരം ഉണ്ടാവില്ലായിരുന്നല്ലോ. സോ അഭിമുഖം നന്നായെന്ന് ഉറപ്പിച്ച് പറയട്ടെ..

  8. പൊതുവേ നോക്കിയാല്‍ തെറ്റില്ലാത്തൊരു അഭിമുഖം തന്നെയായിരുന്നു. ചോദ്യങ്ങളുടെ പരിധിക്കപ്പുറമുള്ള ഉത്തരങ്ങളും നിരീക്ഷണങ്ങളും രേഖപ്പെടുത്താന്‍ സലിംകുമാര്‍ തയ്യാറായതാണ് ഈ ഇന്റര്‍വ്യൂ ഇത്രയ്ക്ക് രസകരമാക്കിയതെന്നാണ് എനിക്കു തോന്നിയത്. എങ്കിലും “ലിവിങ്ങ് ടുഗെതറി”നേപ്പറ്റിയുള്ള ചോദ്യം തീരെ അസ്ഥാനത്തായതുപോലെ (out-of-context) അനുഭവപ്പെട്ടു. നാലുമണിക്കൂര്‍ സംസാരിച്ചിരുന്നപ്പോള്‍ എപ്പോഴോ തെന്നിത്തെറിച്ചുവന്ന ഒരു വിഷയമായിരിക്കാം അത് – അതിലൊരു പ്രസ്താവനയുള്ളതുകൊണ്ടായിരിക്കും ഫൈനല്‍ വേര്‍ഷനില്‍ അതുകൂടി ചേര്‍ത്തേക്കാമെന്നു കരുതിയത്, അല്ലേ.

    എന്തായാലും ഇങ്ങനെ ഒരു നല്ല ഒരു വായന സമ്മാനിച്ചതിനു നന്ദി.

  9. ഉത്തരങ്ങള്‍ പലപ്പോഴും ഹൃദയത്തില്‍ നിന്നും തന്നെ വരുന്ന ഒരു തോന്നല്‍ ഉണ്ടാക്കിയെങ്കില്‍ അത് സലിം കുമാര്‍ എന്ന വ്യക്തിയുടെ നിഷ്കളങ്കതയുടെ കൂടെ താങ്കളുടെ എഴുത്തിന്റെ കൂടി മേന്മ എന്ന് പറയട്ടെ..

    ആദമിന്റെ മകന്‍ ഈയിടെ കാണാന്‍ ഇടയായി . അച്ഛന്‍ ഉറങ്ങാത്ത വീടിനു സലിം കുമാറിന് അവാര്‍ഡ് കിട്ടനമേ എന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍..മനസ്സിന് വേദന ഉണ്ടാകുന്നു എങ്കിലും , ഓരോ തവണ ആ ചിത്രം കാണുമ്പോള്‍ ഇതേ ഈ മനുഷ്യന് നേരെ നമ്മുടെ അവാര്‍ഡ് കമ്മിറ്റിക്കാര്‍ കണ്ണടക്കുന്നു എന്ന് ഓര്‍ത്തിരുന്നു.. ഒരു കോമഡി നടന്‍ ക്യാരക്റ്റര്‍ റോളുകള്‍ക്ക് പാകമാകില്ല എന്ന തോന്നലില്‍ നിന്നയിരിക്കുമോ അത് ? ഏതായാലും, ഒരു പ്രതിഭയെ എക്കാലവും ആര്‍ക്കും തഴയാനാവില്ല എന്നത് പരമാര്‍ത്ഥം.

    ഒട്ടും മുഷിപ്പില്ലാതെ വായിച്ചു..അല്‍പ്പം ദീര്ഖമായിരുന്നിട്ടുകൂടി ..നന്നായിട്ടുണ്ട്..ആശംസകള്‍…

  10. @ Villagemaan/വില്ലേജ്മാന്‍ – എന്റെ എഴുത്തിന്റെ മേന്മ(അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ…) ഒന്നും ഇക്കാര്യത്തിൽ പുറത്തെടുക്കാനുണ്ടായിരുന്നില്ല. സലിം പറഞ്ഞത് അപ്പാടെ എടുത്തെഴുതുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. മൊബൈൽ ഫോണിലെ വോയ്സ് റെക്കോഡർ വഴി ബ്ലൂ ടൂത്ത് ഉപയോഗിച്ച് റെക്കോഡ് ചെയ്ത് പോന്നു. അത് റീപ്ലെ ചെയ്ത് ചുമ്മാ ടൈപ്പ് ചെയ്തുകൊണ്ടിരുന്നു. അത്ര തന്നെ. അതുകൊണ്ട് ഈ അഭിമുഖത്തിൽ എന്തെങ്കിലും നല്ലതെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് മുഴുവനും സലിമിന്റെ ക്രെഡിറ്റിലേക്ക് പോകുന്നു. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  11. നിരക്ഷരന്‍ എന്ന പേര് വെക്കാതെ ലേഖനം പ്രസിദ്ധീകരിക്കുവാന്‍ താങ്കള്‍ക്ക് താല്പര്യമില്ല എന്നരിയിച്ചുകൂടെ ചേട്ടാ? ഇനി ആരും പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഭൂലോകത്ത്‌ അങ്ങ് തട്ട് മാഷേ.

  12. @ ഫിയൊനിക്സ് – ആ ലേഖനം ബ്ലോഗിൽ വരുന്നതിനേക്കാൾ മുഖ്യധാരാ പ്രിന്റ് മാദ്ധ്യമങ്ങളിൽ ഏതെങ്കിലും ഒന്നിൽ വരേണ്ടത് ഒരു ആവശ്യമാണ്. അതുകൊണ്ടാണ് എനിക്ക് വഴങ്ങേണ്ടി വന്നത്. ലേഖനം പുറത്തിറങ്ങിയാൽ താങ്കൾക്കത് എളുപ്പം മനസ്സിലാകും. എന്തായാലും അവരത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ചിലപ്പോൾ ഞാൻ ക്യൂവിൽ ആയതുകൊണ്ടായിരിക്കാം.

  13. ഏറെ ഹൃദ്യമായ അഭിമുഖം. വേറിട്ട ചിന്തകള്‍ പങ്കുവെക്കുന്ന സലിം കുമാര്‍, പലപ്പോഴും അത്ഭുതപ്പെടുത്തുന്നു………..സസ്നേഹം

  14. സിനിമാതാരവും,ബൂലോഗതാരവും തമ്മിൽ…
    നാട്ടുകാരൻ ഒരു കൂട്ടുകാരനോട് നടത്തുന്ന ഈ പ്രഥമാഭിമുഖം…
    ഒട്ടും മുഷിയാതെ വായിക്കാൻ പറ്റിയത് തന്നേയാണ് ഇതിന്റെ മേന്മ കേട്ടൊ ഭായ്

  15. നിരൂ..എന്നത്തേയും പോലെ ഒരു മികച്ച പോസ്റ്റ്‌..നിങ്ങള്‍ ‘നമ്പര്‍ വൺ’ തന്നെ എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു..ഇത് വായിച്ചപ്പോള്‍,സലിം കുമാറിനോടും, നിരുവിനോടും ഉണ്ടായിരുന്ന ബഹുമാനം കുറച്ചുകൂടി കൂടിയതെ ഉള്ളൂ.. വേറിട്ടൊരു അഭിമുഖം. വേറിട്ടൊരു അനുഭവം…നന്നായി ഈ ശ്രമം..

  16. മനോജേട്ടാ ഇത് മുഴോൻ വായിച്ചു, നല്ല ഇന്റർവ്യൂ… സലിമേട്ടന്റെ മറുപടികളും തകർത്തു.. നന്നായിട്ടുണ്ട്

  17. സലീമിന്റെ ഒരുപാടു അഭിമുഖങ്ങള്‍ ഈയിടെ വായിച്ചു ചിലത് ബ്ലോഗ്ഗിലും വന്നിരുന്നു .അതിനാല്‍ ഇനി എന്താണപ്പാ ഇയ്യാക്ക് പറയാനുള്ളത് എന്നും കരുതി നോക്കിയപ്പോ സംഗതി ഉഷ.. ഉഷാര്‍…(usa ussr)

  18. ദേശീയ അവാര്‍ഡ് ആര്‍ക്കും കിട്ടും; അതു നോക്കി ബഹുമാനിക്കാനാകില്ല:ജഗതി
    (http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10415886&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11)

    ശ്രീ സലിമ് കുമാരിനു നല്ല ശക്തരായ എതിരാളികള് ഉണ്ട് എന്നതിന് തെളിവ് ആണ് ഈ പ്രസ്താവന.

  19. മനോജേട്ടാ, മനോഹരമായ ഇന്റർവ്യൂ. ഇത് ഒരു പ്രൊഫഷണൽ വഴി ആക്കീക്കൂടേ ;) നല്ലൊരു വ്യക്തിത്വമുള്ള നടനാണു സലീം കുമാർ എന്ന് അദ്ദേഹത്തിന്റെ സാധാരണ ഇന്റ്ർവ്യൂവിൽ തോന്നാറുണ്ട്… സൗഹ്യദത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ ഉത്തരങ്ങൾ അത് വളരെ അധികം ശെരിവെക്കുന്നു.

    ലിവിങ്ങ് ടുഗതറിനെ കുറിച്ചും സിനിമാ സംവിധായകനെ കുറിച്ച് പറഞ്ഞതും തീരെ ദഹിക്കാൻ പറ്റാതെ പോയി. സിനിമ സംവിധായകന്റെ കലതന്നേ ആണു… Auteur ആയിട്ടുള്ള സംവിധായകന്റെ കൂടെ അഭിനയിച്ചാൽ ആ ചിന്താ രീതി മാറികൊള്ളും.

  20. മനോജേട്ടാ അഭിമുഖം നന്നായിട്ടുണ്ട്. സലിംകുമാർ എന്ന നടനെ കുറിച്ച് എനിക്കുണ്ടായിരുന്ന ചില തെറ്റിദ്ധാരണകളും ഇതോടെ മാറി. ആദാമിന്റെ മകൻ അബു കണ്ടിട്ടില്ല, എന്നാലും ഇതുവരെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറ്റവും സ്പർശിച്ചത് അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛൻ കഥാപാത്രം തന്നെ. പിന്നെ ഈ അഭിമുഖത്തിന്റെ ഒരു ദൃശ്യാനുഭവം സാദ്ധ്യമാക്കിയ ജോചേട്ടനും നന്ദി. രണ്ടു സാതീർത്ഥ്യരുടെ ഒത്തു ചേരലിന്റെ ചില മുഹൂർത്തങ്ങൾ കാണാൻ സാധിച്ചല്ലൊ.
    (കുറച്ചൊരിടവേളയ്ക്കു ശേഷം ബൂലോകത്ത് വന്നപ്പോൾ കിട്ടിയ ഈ നല്ല വിഭവങ്ങൾക്ക് നന്ദി)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>