Monthly Archives: December 2015

വായനാ ലിസ്റ്റ് – 2015


44

2015 അന്ത്യപാദത്തിലേക്ക് കടക്കുകയാണ്. ഇനി ക്രിസ്തുമസ്സും പുതുവത്സര ആഘോഷങ്ങളുമൊക്കെയായി ബാക്കിയുള്ള അഞ്ച് ദിവസങ്ങൾ പെട്ടെന്ന് കടന്നുപോകും.

ഈ അഞ്ച് ദിവസത്തിനിടയ്ക്ക് കാര്യമായ വായനയൊന്നും ഉണ്ടാകാൻ സാദ്ധ്യതയില്ല. ഇക്കൊല്ലത്തെ വായന കൂടുതലും ‌മുസ്‌രീസിനെ ചുറ്റിപ്പറ്റിയായിരുന്നു. വായിച്ച പുസ്തകങ്ങളുടെ എണ്ണവും കുറവായിരുന്നു. അടുത്ത വർഷം കൂടുതൽ വായനയിലേക്ക് കടക്കാൻ പറ്റുമെന്ന വിശ്വാസത്തോടെ ഇക്കൊല്ലത്തെ വായനാ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. #Books_Read_2015 എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് എല്ലാ സുഹൃത്തുക്കളും അവരവർ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് പങ്കുവെച്ചാൽ പ്രയോജനപ്രദമാകുന്നതാണ്.

2015 ലെ എന്റെ വായനാ ലിസ്റ്റ്
————————————–
1. പൂക്കുന്നതിന്റെ രഹസ്യം – പി.കെ.പാറക്കടവ്
2. ലോകാന്തരങ്ങൾ – കൊച്ചി മുസ്‌രീസ് ബിനാലെ 2014
3. ഹൈ ടെക്ക് നിരക്ഷര ചരിത്രം – ഡി.പ്രദീപ് കുമാർ
4. ആനപ്പൂതി – ഡോ:രേഖാ ദേവദാസ്
5. സ്വപ്നമീ യാത്ര – ശാന്തകുമാരി തോമസ്
6. ഇന്നലെ – ശശി ചിറയിൽ (കൈതമുള്ള്)
7. നിങ്ങളെ ഞാനറിയും – ടി.പത്മനാഭൻ
8. എ.ഡി 2025 – സോക്രട്ടീസ് കെ.വാലത്ത്
9. നിങ്ങൾ മരിക്കുമ്പോൾ ആര് കരയും – റോബിൻ ശർമ്മ
10. മെൽക്വിയാഡിസിന്റെ പ്രളയ പുസ്തകം – ഷീല ടോമി
11. ചവിട്ടുനാടകം – സെബീന റാഫി.
12. കേസരി ബാലകൃഷ്ണപ്പിള്ള, കേരളത്തിലെ സോക്രട്ടീസ് – കെ.ബാലകൃഷ്ണൻ
13. കേസരിയുടെ വിമർശം – എസ്.ഗുപ്തൻ‌നായർ
14. കേസരിയുടെ കൂടെ – പ്രൊഫ:മാവേലിക്കര അച്യുതൻ
15. ബഷീർ എന്ന അനുഗ്രഹം – കെ.എ.ബീന
16. ശ്രീനാരായണഗുരു കഥകളിലൂടെ – ഐ.ആർ.കൃഷ്ണൻ മേത്തല
17. വാഴ്ത്തപ്പെടാത്ത മുറിവുകൾ – റസീന കെ.
18. ലേഖനമാല – ഇളമന ഹരി
19. Fifty stories from my life – S.R.Nathan
20. ചുവടുകൾ – കെ.എ.ബീന
21. സഹോദരൻ അയ്യപ്പൻ, വിപ്ലവങ്ങളുടെ മാർഗ്ഗദർശി – പൂയപ്പിള്ളി തങ്കപ്പൻ
22. India’s jewish heritage – Shalva Weil
23. കറൻസി – ഇ.പി.ശ്രീകുമാർ
24. കിളിമരച്ചില്ല – ഡോ:യു.എം.മുസ്തഫ കമാൽ
25. ഓർമ്മകളിലേക്ക് ഒരു യാത്ര – കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി
26. കാഴ്ച്ചയുടെ അടയാളങ്ങൾ – മയ്യാറ്റിൽ സത്യൻ
27. ഗ്രീൻ സോണിന് വെളിയിൽ നിന്ന് എഴുതുമ്പോൾ – ബെന്യാമിൻ
28. ലോർഡ് ലിവിങ്ങ്സ്റ്റൺ 7000 കണ്ടി – അരുൺ‌കുമാർ
29. കേരളത്തിലെ ജൂതർ, വേരുകൾ, വഴികൾ – അജു കെ. നാരായണൻ
30. പാലിയം നാലുകെട്ട് – കേരള ജീവിത ശൈലീ മ്യൂസിയം – മ്യൂസിയം ഗൈഡ്
31. എവറസ്റ്റ് ഡയറി – ലിജോ സ്റ്റീഫൻ ചാക്കോ.
32. വിധിയെ തോൽ‌പ്പിച്ച വിസ്മയങ്ങൾ – കെ.മണികണ്ഠൻ
33. രഞ്ജിനി ഹരിദാസ് വീണ വായിക്കുന്നു – വിനോദ് ഇളകൊള്ളൂർ

എല്ലാവർക്കും ക്രിസ്തുമസ്സ്, പുതുവത്സരാശംസകൾ !!!!