വാർത്തേം കമന്റും – പരമ്പര 11


1111

വാർത്ത 1:- കര്‍ണാടക നിയമസഭയില്‍ കിടന്നുറങ്ങി പ്രതിപക്ഷ പ്രതിഷേധം.
കമന്റ് 2:- എല്ലാ നിയമസഭകളിലും ഭരണപക്ഷവും പ്രതിപക്ഷവും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന കിനാശ്ശേരിയാണ് ജനത്തിന്റെ ഏറ്റവും വലിയ സ്വപ്നം.

വാർത്ത 2:- ചീഫ് വിപ്പ് സ്ഥാനം ആർക്കും ഏറ്റെടുക്കാമെന്ന് പി.സി.ജോർജ്ജ്
കമന്റ് 2:- ഉവ്വ്. അതുകൊണ്ടാണല്ലോ താങ്കൾക്ക് ആ സ്ഥാനം കിട്ടിയത്.

വാർത്ത 3:- പാക്ക് ക്രിക്കറ്റ് മരിക്കുമെന്ന് വഖാർ യൂനിസ്
കമന്റ് 3:- ലോഡ്സിൽ അടക്കം ചെയ്യണമെന്ന് മാത്രം പറയരുത്.

വാർത്ത 4:- മന്ത്രി മാണിക്കെതിരെ കൽ‌പ്പറ്റയിൽ പോസ്റ്റർ
കമന്റ് 4:- ഓ പിന്നേ… പാലയിൽ പോസ്റ്റർ വന്നാലും ഇറങ്ങില്ല. പിന്നല്ലേ കൽ‌പ്പറ്റ.

വാർത്ത 5:- ഐ.ടി. നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി.
കമന്റ് 5 :- പുത്യേ തെറികളുടെ നിഘണ്ടു പരതാൻ വരട്ടെ. ഒരു സർക്കിൾ ഏമാൻ വിചാരിച്ചാൽ ഒരു വകുപ്പുമില്ലാതെ പണി പാലും വെള്ളത്തിൽ തരാൻ ഇപ്പോഴുമാകും.

വാർത്ത 6:- ഡൽഹി വിമാനത്താവളത്തിൽ 55 കിലോ സ്വർണ്ണം പിടികൂടി.
കമന്റ് 6:- കോഴിക്കോട് വിമാനത്താവളം ഡൽഹീലേക്ക് മാറ്റിയോ ?

വാർത്ത 7:- വേവിക്കുന്ന രീതി മാറ്റിയാൽ അരിയാഹാരം ധാരാളം കഴിക്കാമെന്ന് പഠനം.
കമന്റ് 7:- അരിയിലുള്ള പ്ലാസ്റ്റിക്ക് കൂടെ വേവണമെങ്കിൽ വേവിക്കുന്ന രീതി മാറ്റിയേ പറ്റൂ.

വാർത്ത 8:- പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ഇഷ്ടമെന്ന് പി.സി.ജോർജ്ജ്.
കമന്റ് 8:- പ്രതിപക്ഷം ഉടനേ തന്നെ ഭരണപക്ഷമാകുമല്ലോ ? കാഞ്ഞ ബുദ്ധി തന്നെ.

വാർത്ത 9:- കുഞ്ഞിന്റെ അച്ഛനെ തിരഞ്ഞ് ഓസ്ട്രേലിയൻ യുവതിയുടെ പരസ്യം.
കമന്റ് 9:- വരനെത്തേടിയുള്ള പരസ്യം ഓൾഡ് ഫാഷനായിക്കൊണ്ടിരിക്കുന്നു.

വാർത്ത 10:- എം.ജി.സർവ്വകലാശാലയിൽ എം.എ.പരീക്ഷയ്ക്ക് കിട്ടിയ പൂജ്യം പുനർമൂല്യനിർണ്ണയത്തിൽ എ ഗ്രേഡ് ആയി.
കമന്റ് 10:- ആദ്യം മൂല്യനിർണ്ണയം നടത്തിയത് സ്വീപ്പറും രണ്ടാമത് നടത്തിയത് വാച്ച്മാനും ആയിരിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>