വാർത്ത 1:- മുഖ്യമന്ത്രി ഒരു ‘പത്രപ്പുത്ര’നല്ല, ആരോപണങ്ങൾക്ക് അദ്ദേഹം മറുപടിപറയേണ്ട കാര്യമില്ല- മന്ത്രി വാസവന്‍.
കമൻ്റ് 1:- ഉവ്വേ. ആരോഗ്യമന്ത്രിയെങ്ങാനും ആളായിപ്പോയാലോ എന്ന് കരുതി കോവിഡ് കാലത്ത് മുഖ്യമന്ത്രി നടത്തിയിരുന്ന പത്രസമ്മേളനങ്ങൾ ആരും കാണാത്തതല്ലല്ലോ.
വാർത്ത 2:- ‘ഓനാരെടാ വെല്ലുവിളിക്കാന്‍’ എന്ന മറുപടിയല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. – സി. പി. ജോൺ.
കമൻ്റ് 2:- നിലവിലുള്ള കമ്മ്യൂണിസ്റ്റുകളിൽ നിന്ന് അത് മാത്രം പ്രതിക്ഷിച്ചാൽ മതി സി. പി. ജോൺ
വാർത്ത 3:- വായിൽ തോന്നുന്നത് വിളിച്ചുപറയുന്നു, വീണയെ വേട്ടയാടുന്നത് മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട്- എ.കെ. ബാലൻ.
കമൻ്റ് 3:- മുഖ്യമന്ത്രി, സ്വന്തം മകളുടെ കമ്പനി വഴി കോഴയോ ദമ്പിടിയോ വാങ്ങിയാൽ അതേപ്പറ്റി കമാന്ന് മിണ്ടരുതെന്ന് ചുരുക്കം. ബാലൻ എന്നുള്ള പേര് ഉചിതം.
വാർത്ത 4:- മകൻ ഇതരമതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടി; യു.പി.യിൽ ദമ്പതിമാരെ അയല്‍ക്കാര്‍ അടിച്ചുകൊന്നു.
കമൻ്റ് 4:- ഇതാണ് ജാതി മത പേക്കൂത്തുകൾ കൊടികുത്തി വാഴുന്ന യഥാർത്ഥ ഇന്ത്യ.
വാർത്ത 5:- CPM ഓഫീസ് നിർമാണത്തിൽ നിയമലംഘനം; 3 മാസംമുമ്പ് തഹസിൽദാർ ശുപാർശ ചെയ്തിട്ടും നടപടിയെടുക്കാതെ കളക്ടർ.
കമൻ്റ് 5:- ഭരിക്കുന്ന പാർട്ടിയുടെ തോന്ന്യാസങ്ങൾക്കെതിരെ കളക്ടർ നടപടിയെടുക്കാനോ? നല്ല കഥ.
വാർത്ത 6:- ഉത്തരവിന് പുല്ലുവില; ഒറ്റ രാത്രികൊണ്ട് CPM ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കി, രോഷമറിയിച്ച് ഹൈക്കോടതി.
കമൻ്റ് 6:- കേരളം ഇപ്പോൾ മറ്റൊരു ഉത്തര കൊറിയ ആണ്. കോടതിക്ക് പുല്ലുവിലയേ കിട്ടൂ ഏകാധിപധികൾ ഭരിക്കുമ്പോൾ.
വാർത്ത 7:- വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; ഉമ്മന്‍ചാണ്ടിയെപ്പറ്റിയും മാസപ്പടി വിവാദവും മിണ്ടിയില്ല.
കമൻ്റ് 7:- സ്വന്തം മോഷണകഥകൾ വെളിപ്പെടുത്താനും സംസാരിക്കാനും എല്ലാവരും മോഷ്ടാവ് മണിയൻപിള്ള അല്ലല്ലോ?
വാർത്ത 8:- സൈബർ ആക്രമണം: അച്ചു ഉമ്മൻ പരാതി നൽകി, പിന്നാലെ മാപ്പ് പോസ്റ്റുമായി സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥൻ.
കമൻ്റ് 8:- അത്രയ്ക്ക് ധൈര്യമേ ഉള്ളെങ്കിലും വിടുവായത്തരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വിളമ്പാൻ വലിയ മിടുക്കാണ്.
വാർത്ത 9:- പുതുപ്പള്ളിയില്‍ ഓണക്കിറ്റ് നല്‍കാം, രാഷ്ട്രീയ മുതലെടുപ്പ് പാടില്ല- തിരഞ്ഞെടുപ്പ് കമ്മിഷന്‍.
കമൻ്റ് 9:- അങ്ങനെ പറഞ്ഞാലെങ്ങനാ കോടതീ? കിറ്റ് കൊടുത്ത് മുതലെടുത്ത് വോട്ടാക്കി ജയിക്കുന്നതാണ് ഞങ്ങളുടെ മെയിൻ.
വാർത്ത 10:- പിന്നെങ്ങനെയാണ് സർ പുതുതലമുറ കൃഷിയിലേക്ക് വരിക; മന്ത്രിമാരെ വേദിയിലിരുത്തി വിമർശനവുമായി ജയസൂര്യ.
കമൻ്റ് 10:- ജയസൂര്യയുടെ കായൽത്തീരത്തുള്ള വീട് ഒന്നൂടെ അളക്കാൻ സമയമായി.
#വാർത്തേം_കമൻ്റും