
പൊലീസ് ആണെന്ന് നടിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണപ്പെടുത്തി പണം കൊള്ളയടിച്ചിരിക്കുന്നു, എറണാകുളത്തെ ചില എക്സൈസ് ഉദ്യോഗസ്ഥർ.
ഏഷ്യാനെറ്റിൽ വന്ന ഈ വാർത്ത ശരിയാണെങ്കിൽ, മേൽപ്പടി എക്സൈസ് ഉദ്യോഗസ്ഥർക്ക്, ഡ്യൂട്ടി ഇല്ലാത്ത സമയത്ത് ചെയ്യാൻ പറ്റിയ, വേറെ ചില എക്ട്രാ വരുമാന മാർഗ്ഗങ്ങൾ ഞാൻ നിർദ്ദേശിക്കാം.
1. രാത്രി കാലങ്ങളിൽ ദേവാലയങ്ങളുടെ ഭണ്ഡാരം കുത്തിപ്പൊളിച്ച് കക്കാനിറങ്ങാം.
2. ബസ്സ് സ്റ്റാൻഡിലും ഉത്സവ പറമ്പിലും അതുപോലെ ആൾത്തിരക്കുള്ള ഇടങ്ങളിലും രാപ്പകൽ ഭേദമെന്യേ പോക്കറ്റടിക്കാൻ ഇറങ്ങാം.
3. ഭിക്ഷയെടുക്കാൻ ഇറങ്ങാം. വേണമെങ്കിൽ കൈയോ കാലോ ഒടിഞ്ഞത് പോലെയോ മുടന്തുള്ളത് പോലെയോ അത്യാവശ്യം മേക്കപ്പും ആകാം.
4. കുറുവ സംഘത്തെപ്പോലെ കറ തീർന്ന മോഷ്ടാക്കളായി ഇറങ്ങാം.
5. പട്ടാപ്പകൽ തന്നെ സകലമാന ജനങ്ങളേയും പിടിച്ച് പറിക്കാൻ ഇറങ്ങാം.
6. എക്സൈസ് വകുപ്പിൽ തന്നെ കൈക്കൂലി വാങ്ങാനുള്ള എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
7. ഇതൊന്നും ചെയ്യാൻ നിങ്ങൾക്ക് സൗകര്യപ്പെടുന്നില്ലെങ്കിൽ ഒരു മുഴം കയറ് വാങ്ങി, അതിൽ തൂങ്ങി ചാകാം. അതിനുള്ള പണം ഞങ്ങൾ നാട്ടുകാർ പിരിവിട്ട് തരുന്നതായിരിക്കും.
ഇതിലേത് ചെയ്താലും ഭേദമായിരിക്കും.
എന്നാലും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഷ്ടപ്പെട്ട് ദൂര ദേശത്ത് വന്ന് ഭാഷാ വിഷയം അടക്കമുള്ള ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്ത്, നമ്മൾ മലയാളികൾ ചെയ്യാതെ മാറ്റി നിർത്തിയിരിക്കുന്ന പണികളെല്ലാം ചെയ്ത് അന്തസ്സോടെ ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കൊള്ളയടിച്ച് കാശുണ്ടാക്കാൻ പോകരുത്. അത്തരം പണത്തിന്റെ ഒരുപകാരവും നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ മക്കൾക്കോ ഉണ്ടാകില്ല. കട്ടത് ചുട്ട് പോകും. ആശുപത്രിയിലും കോടതികളിലും കൊടുത്ത് തീരും.
ഏറ്റവും ഭേദം, അവസാനം ഞാൻ പറഞ്ഞ പരിപാടിയായിരിക്കും.
പോയി തൂങ്ങി ചാകിൻ പുംഗവന്മാരേ. ക്രാ.. തൂഫ്…