വാർത്തേം കമന്റും – (പരമ്പര 95)


95

വാർത്ത 1:- അധികാരത്തിനായി താലിബാന്‍ നേതാക്കള്‍ തമ്മില്‍ പോര്; ബറാദറിന് വെടിയേറ്റതായി റിപ്പോർട്ട്.
കമൻ്റ് 1:- നേർവഴിക്ക് നേടാത്തത് തമ്മിൽത്തല്ലി തീരുകയേയുള്ളൂ.

വാർത്ത 2:- കോവിഡ് ചികിത്സയ്ക്കിടെ സൗഹൃദം സ്ഥാപിച്ച് ലൈംഗികാതിക്രമം; പിടിയിലായത് താത്കാലിക ജീവനക്കാരന്‍.
കമൻ്റ് 2:- ലൈംഗികതയ്ക്കെന്ത് കോവിഡ് ?

വാർത്ത 3:- 86-ാംവയസ്സില്‍ മുന്‍മുഖ്യമന്ത്രി ചൗട്ടാല 10-ാം ക്ലാസ് പാസ്സായി; ഇനി അധികൃതർ പ്ലസ്ടുജയംപ്രഖ്യാപിക്കും.
കമൻ്റ് 3:- ഈ പ്രായത്തിലും പത്താംതരം പാസ്സാകണമെന്നുള്ള ദൃഢനിശ്ചയത്തിന് ഒരു കൈയടി.

വാർത്ത 4:- വായിച്ച് വളരണം, നേതാക്കളില്‍ വായനാശീലമുണ്ടാക്കാന്‍ കോണ്‍ഗ്രസ്.
കമൻ്റ് 4:- അങ്ങനെയൊരു ശീലം ഇല്ലാത്തതുകൊണ്ടും വയ്യാത്തതുകൊണ്ടുമല്ലേ ഈ പാർട്ടിയിൽ ചേർന്നത്. എന്നിട്ടിപ്പോൾ ? ഇതൊരുമാതിരി ഏർപ്പാടായിപ്പോയി.

വാർത്ത 5:- കോണ്‍ഗ്രസില്‍ നേതാക്കളുടെ ഉരുള്‍പ്പൊട്ടല്‍; വെറുതെ പറഞ്ഞാൽ കേഡർ പാർട്ടിയാകില്ല: കോടിയേരി.
കമൻ്റ് 5:- കോൺഗ്രസ്സ് പാർട്ടിയുടെ കേഡർ പദ്ധതി അഡ്വൈസറായിരിക്കാൻ താങ്കളേക്കാൾ യോഗ്യൻ വേറാരുമില്ല.

വാർത്ത 6:- കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്? രാഹുല്‍ ഗാന്ധിയുമായി ഉടന്‍ കൂടിക്കാഴ്ച.
കമൻ്റ് 6:- കോൺഗ്രസ്സിൽ ചേർന്നാൽ ഇങ്ക്വിലാബ് വിളിക്കാൻ പറ്റുമോ എന്ന് മാത്രമേ തീർപ്പാക്കാനുള്ളൂ.

വാർത്ത 7:- നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി. പരിശീലനത്തിൽ തൃപ്തി പോരെന്ന് കാരണം.
കമൻ്റ് 7:- രാജ്യത്തിന്ൻ ആദ്യമായി ഒരു ട്രാക്ക് ആൻ്റ് ഫീൽഡ് ഒളിമ്പിക്ക് സ്വർണ്ണം കിട്ടാനുള്ള പരിശീലനം നൽകിയതിൻ്റെ നന്ദിയായി കണക്കാക്കിയാൽ മതി.

വാർത്ത 8:- തന്നെ ഷാരൂഖിനോടുപമിച്ച് കങ്കണ, ഏറ്റവും വലിയ വിജയഗാഥകൾ തങ്ങളുടേതെന്നും താരം.
കമൻ്റ് 8:- എന്നെപ്പറ്റി തള്ളാൻ എനിക്ക് മറ്റൊരാളുടെ ആവശ്യമില്ല.

വാർത്ത 9:- കോണ്‍ഗ്രസ് തീവ്രവാദത്തിന്റെ മാതാവ്, ബിജെപി ജനങ്ങളെ ആശ്വസിപ്പിക്കുന്നുവെന്ന് ആദിത്യനാഥ്.
കമൻ്റ് 9:- ഇദ്ദേഹം ഒരു യോഗിയെന്നതുപോലെ നന്നായി ഹാസ്യം വഴങ്ങുന്ന വ്യക്തി കൂടെയാണ്.

വാർത്ത 10:- ആര് പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല: വി.ഡി.സതീശന്‍.
കമൻ്റ് 10:- ഇനിയെന്തോന്ന് ബാക്കി സംഭവിക്കാൻ ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>