വാർത്തേം കമന്റും – (പരമ്പര 73)


73
വാർത്ത 1:-  കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ ഒളിച്ചോട്ടം; കമിതാക്കള്‍ക്കെതിരേ താമരശ്ശേരി പോലീസ് കേസെടുത്തു.
കമന്റ് 1:- പ്രേമത്തിന് കണ്ണും മൂക്കും കൊറോണയുമില്ല.

വാർത്ത 2:- കോവിഡിന് മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാര്‍മസിസ്റ്റ് മരിച്ചു.
കമന്റ് 2:-  മുറിവൈദ്യൻ ആളെക്കൊല്ലും; ചിലപ്പോൾ സ്വയവും കൊല്ലും.

വാർത്ത 3:- വീണ്ടും ബാങ്ക് തട്ടിപ്പുകാര്‍ രാജ്യംവിട്ടു; എസ്ബിഐ പരാതി നല്‍കിയത് 4 വര്‍ഷത്തിന് ശേഷം.
കമന്റ് 3:- വായ്പ്പയെടുത്തത് വല്ല അയ്യോ പാവം കർഷകനെങ്ങാനും ആണെങ്കിൽ ബാങ്കിന്റെ വിശ്വരൂപം കാണാമായിരുന്നു.

വാർത്ത 4:- വായ്പ തിരികെ അടയ്ക്കാത്ത വമ്പന്മാരെ വെറുതെവിടില്ലെന്ന് മോദി.
കമന്റ് 4:- വൻ‌കിട കള്ളന്മാരുടേതായി മൊത്തം അഞ്ചര ലക്ഷം കോടി എഴുതിത്തള്ളിയതും പോരാഞ്ഞ് വീണ്ടും തള്ളുന്നോ ? 

വാർത്ത 5:- മദ്യം വാങ്ങാൻ മൊബൈൽ ആപ്പ്: ഓണ്‍ലൈന്‍ വില്‍പനയ്ക്കുള്ള സാദ്ധ്യത പരിശോധിച്ച് ബെവ്‌കോ.
കമന്റ് 5:- വേറൊന്നും ഓൺലൈൻ വഴി നടന്നില്ലെങ്കിലും ഇത് നടത്തണം. കാക്കയുടെ വിശപ്പും തീരും….ക്ഷമിക്കണം, സർക്കാറിന്റെ ദാരിദ്യവും തീരും കുടിയന്മാരുടെ കൈവിറയും മാറും.

വാർത്ത 6:- മൊബൈൽ ഫോൺ ചാർജ് ചെയ്യാനും ചക്ക, കൂഞ്ഞിൽ മാത്രംമതി പവർബാങ്ക് ഉണ്ടാക്കാൻ.
കമന്റ് 6:- പശൂന് കൊടുക്കാനാണെന്ന പേരിൽ ചക്ക മടൽ പോലും വെട്ടിത്തിന്നാൻ കിട്ടില്ലയെന്ന അവസ്ഥയായിരിക്കുന്നു.

വാർത്ത 7:- സാമൂഹികമാദ്ധ്യമങ്ങളിലെ വാക് യുദ്ധം അവസാനിപ്പിക്കാൻ നിയമം വേണമെന്ന് ഹൈക്കോടതി.
കമന്റ് 7:- ഉപകരണം നല്ലതായിരുന്നു. പക്ഷേ, ഉപയോഗിക്കാൻ അറിയാത്തവരുടെ കൈയിലാണ് കിട്ടിയത്.

വാർത്ത 8:- 2016 ല്‍ പകര്‍ച്ചവ്യാധിയെപ്പറ്റി ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സ്.
കമന്റ് 8:- കമഴ്ത്തി വെച്ച കുടത്തിൽ വെള്ളമൊഴിച്ചിട്ടെന്ത് കാര്യം മിസ്റ്റർ ബിൽ ഗേറ്റ്സ് ?

വാർത്ത 9:-  കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ഥിനിയുടെ മരണം; ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും.
കമന്റ് 9:- പ്രാഥമികാന്വേഷണമായാലും ഉറക്കമിളച്ചുള്ള അന്വേഷണമായാലും, കിണറ്റിൽ വീണുള്ള സ്വാഭാവിക മരണം അല്ലെങ്കിൽ ആത്മഹത്യ എന്ന ഫലം തന്നെ പ്രതീക്ഷിക്കുന്നു.

വാർത്ത 10:- വീട്ടിൽ ചാരായം വാറ്റിയ സഹസംവിധായകൻ പിടിയിൽ; കടം വീട്ടാനെന്ന് മൊഴി.
കമന്റ് 10:- സത്യസന്ധനാണ്. സിനിമയ്ക്ക് വേണ്ടി സജ്ജമാക്കിയ സെറ്റാണെന്ന് കളവ് പറഞ്ഞില്ലല്ലോ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>