വാർത്തേം കമന്റും – (പരമ്പര 109)


109

വാർത്ത 1 :- മൈസൂരിൽ ദളിത് സ്ത്രീ വെള്ളം കുടിച്ചു; കുടിവെള്ള ടാങ്ക് ഗോമൂത്രംഉപയോഗിച്ച് വൃത്തിയാക്കി.
കമൻ്റ് 1:-  പിന്നിലേക്ക് നടക്കുന്ന സ്വതന്ത്ര ഇന്ത്യ.

വാർത്ത 2 :- ഡെപ്പോസിറ്റ് തുക അടച്ചില്ല; സ്പീക്കർ ഷംസീറിന്റെ സഹോദരനെ കോഴിക്കോട് കോര്‍പ്പറേഷന്‍ വഴിവിട്ട് സഹായിച്ചതായി പരാതി.
കമൻ്റ് 2:- നേതാക്കന്മാരുടെ ബന്ധുജനങ്ങളെ സാഹായിക്കാൻ ഉറച്ച് തീരുമാനിച്ച സർക്കാറിൻ്റെ കാലത്ത് ഇങ്ങനെ തന്നെയല്ലേ വേണ്ടത്?

വാർത്ത 3 :- കാണികളായി ആണുങ്ങള്‍ വേണ്ടെന്ന് ഒരുവിഭാഗം; കുടുംബശ്രീ കലോത്സവപരിപാടി മാറ്റി.
കമൻ്റ് 3 :- സ്ത്രീകളെ വേദികളിൽ നിന്ന് ഒഴിവാക്കുന്ന രാജ്യത്ത് പുരുഷന്മാരെ സദസ്സിൽ നിന്ന് തന്നെ ഒഴിവാക്കി തിരിച്ചടിച്ചതിൽ ഒരു തെറ്റുമില്ല.

വാർത്ത 4 :- പ്ലസ്ടു വിദ്യാര്‍ഥിനി MBBS ക്ലാസില്‍! നാലുദിവസം പഠനം തുടര്‍ന്നിട്ടും അധികൃതര്‍ അറിഞ്ഞില്ല.
കമൻ്റ് 4:- ഇങ്ങനെയിങ്ങനെ നിരക്ഷരന്മാർക്ക് പോലും ഡാക്കിട്ടർമാർ ആകാൻ പറ്റുന്ന കിനാശ്ശേരി വിദൂരമല്ല.

വാർത്ത 5 :- ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാവ് തരിഗാമിയും പങ്കെടുക്കും; കശ്മീരിലെ പര്യടനത്തില്‍ അനിശ്ചിതത്വം.
കമൻ്റ് 5 :- ഇതേ യാത്ര കേരളത്തിൽ നിന്ന് പു റപ്പെട്ടപ്പോൾ ഇപ്പറഞ്ഞ പാർട്ടിയുടെ നേതാക്കളും അണികളും എയ്തത് വിമർശന ശരങ്ങളാണല്ലോ?

വാർത്ത 6 :- കണ്ണൂർ സർവകലാശാല: പ്രിയാ വർഗീസിന്റെ യോഗ്യത ഡോ. ജലസ്റ്റിൽ ഡി. പ്രഭുവിന് അയോഗ്യത.
കമൻ്റ് 6:- എങ്ങനെയെങ്കിലും ഈ ബന്ധുനിയമനം ഞങ്ങൾ സഖാക്കൾ നടത്തിയെടുത്ത് വിപ്ലവം ഊട്ടിയുറപ്പിച്ചിരിക്കും.

വാർത്ത 7 :- ഇനി ഒരു ചക്ക പോലും പാഴാകില്ല. 10 കോടിയുടെ നിക്ഷേപവുമായി ചക്കക്കൂട്ടം.
കമൻ്റ് 7 :- വല്ലപ്പോഴും അഞ്ചോ പത്തോ ചക്ക തിന്നിരുന്നത് കിട്ടാതാകുമോ ?

വാർത്ത 8 :- പുതുവർഷാഘോഷത്തിൽ കരുതലില്ലാതെ കൊച്ചി. ശ്വാസം മുട്ടി ജനം. നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം.
കമൻ്റ് 8 :- കൊച്ചിയിൽ നല്ല സൗകര്യങ്ങളൊരുക്കാൻ ശ്രമിച്ച സഹോദരൻ അയ്യപ്പനെ എതിരാളികൾ നേരിട്ടത്, കൊച്ചു കൊച്ചിയെക്കൊണ്ട് അയ്യപ്പൻ കല്ലെടുപ്പിക്കുന്നു എന്നാണ്. കൊച്ചി വലുതാകും അനീ സൗകര്യങ്ങൾ പോരാതെ വരുമെന്ന് അയ്യപ്പനും മറുപടി നൽകിയിരുന്നു.

വാർത്ത 9 :- BSFൻ്റെ പെൺനായ ഗർഭം ധരിച്ചു. അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി.
കമൻ്റ് 9 :- നായയുടെ ഗർഭത്തിൻ്റെ കാരണഭൂതനെ അന്വേഷിക്കാൻ നടക്കുന്ന നേരത്ത് അതിർത്തിയിൽ രണ്ട് ഭീകരരെക്കൂടെ വകവരുത്താൻ നോക്കിക്കൂടെ?

വാർത്ത 10 :- മതത്തിന് ഞങ്ങൾ എതിരല്ല. പുതുവർഷത്തിൽ പുതിയ തുടക്കവുമായി സി. പി. എം.
കമൻ്റ് 10:- പണ്ട് ദൈവത്തിനും മതത്തിനും മതമേധാവികൾക്കുമൊക്കെ എതിരായി നിന്നിരുന്നവരെയാണ് ഇടതുപക്ഷം എന്ന് വിളിച്ചിരുന്നത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>