വാർത്തേം കമന്റും – (പരമ്പര 111)


111
വാർത്ത 1 :- ദുഃസ്വപ്നം കാണാതിരിക്കാന്‍ പാമ്പിനു മുന്നില്‍ നാവുനീട്ടി പൂജ; അണലികടിയേറ്റ ആളുടെ നാവ് മുറിച്ചുമാറ്റി.
കമൻ്റ് 1:- “ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും ഞാൻ തയ്യാറാണ്“ എന്ന വിഭാഗത്തിൽ പെടും.

വാർത്ത 2 :- ബിരിയാണിയില്‍ പഴുതാര, അടുക്കളയില്‍ എലിയും എലിക്കാഷ്ഠവും; ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു.
കമൻ്റ് 2:- അത് പഴുതാര ബിരിയാണി ആയിരുന്നു ഹേ. എലികൾ ഹോട്ടലിലെ കസ്റ്റമേർസും.

വാർത്ത 3 :- അല്‍പംകൂടെ പ്ലാനിങ്, ഏകോപനം, മാര്‍ക്കറ്റിങ്; കേരള ടൂറിസത്തിന്റെ തലവര മാറ്റാന്‍ കെഎസ്ആര്‍ടിസി മതി.
കമൻ്റ് 3 :- ആദ്യം KSRTC സ്വന്തം തലവര മാറ്റൂ. എന്നിട്ടാലോചിക്കാം മറ്റ് തലവരകൾ.

വാർത്ത 4 :- സ്വാമിവേഷത്തില്‍ കരിങ്കല്‍ ക്വാറിയില്‍ കഴിഞ്ഞു, ഫോണ്‍വിളിയില്‍ പ്രവീണ്‍ റാണയെ വലയിലാക്കി കേരള പോലീസ്.
കമൻ്റ് 4:- ഈ മൊബൈൽ ഫോൺ എന്ന മാരണം കാരണം പാവപ്പെട്ട തട്ടിപ്പുകാർക്ക് ഒളിവിൽ ജീവിക്കാൻ പറ്റുന്നില്ല എന്ന അവസ്ഥയായി.

വാർത്ത 5 :- അഫ്ഗാനിസ്താനില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം വിലക്കി താലിബാൻ.
കമൻ്റ് 5 :- താലിബാനിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാൻ. ഇവൻ്റെയൊന്നും കുഞ്ഞുങ്ങളെ പ്രസവിക്കില്ലെന്ന് തീരുമാനിക്കാൻ അഫ്ഗാൻ സ്ത്രീകൾക്ക് കഴിയുന്നത് വരെ മേൽഗതി പ്രതീക്ഷിക്കണ്ട.

വാർത്ത 6 :- മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം.
കമൻ്റ് 6:- ഉപയോഗിക്കുന്നത് പച്ചമുട്ടയാണോ പഴുത്തമുട്ടയാണോ എന്നറിയണമെങ്കിൽ അടുക്കളയിൽ ചെന്ന് നോക്കണ്ടേ ? ഇത് വല്ലതും നമ്മുടെ സംസ്ഥാനത്ത് നടന്നാൽ മതിയായിരുന്നു.

വാർത്ത 7 :- നഗ്നദൃശ്യവിവാദത്തിൽ ഒടുവിൽ പാർട്ടി നടപടി; CPM ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി.
കമൻ്റ് 7 :- തൊഴിലാളിവർഗ്ഗ പാർട്ടിയുടെ നേതാവിൻ്റെ ചെയ്തികൾ ‘ഈ പാർട്ടിയെപ്പെറ്റി നിങ്ങൾക്കൊരു ചുക്കുമറിയില്ല‘ എന്ന വാക്യത്തിനോട് നീതി പുലർത്തുന്നു.

വാർത്ത 8 :- ഷാനവാസ് ലഹരിവിരുദ്ധ പരിപാടി ഉദ്ഘാടനംചെയ്യുന്ന ദൃശ്യം പുറത്ത്; വിവാദങ്ങളില്‍ ഉലഞ്ഞ് ആലപ്പുഴയിലെ CPM.
കമൻ്റ് 8 :- പകൽ മുഴുവൻ ലഹരി വിരുദ്ധ പ്രവർത്തനം. രാത്രി സ്വന്തം ലോറിയിൽ നിരോധിത പാൻ മസാല കടത്തൽ. വിപ്ലവം ഏതാണ്ട് പൂർണ്ണമായും നടപ്പിലാക്കിക്കഴിഞ്ഞു.

വാർത്ത 9 :- മംഗളൂരുവിലെ മെഡി.കോളേജുകളില്‍ ലഹരിവേട്ട;മലയാളികള്‍ അടക്കമുള്ള ഡോക്ടര്‍മാരുംവിദ്യാര്‍ഥികളും പിടിയില്‍.
കമൻ്റ് 9 :- ഇവരല്ലേ നാളെ നമ്മളെ ചികിത്സിക്കാൻ പോകുന്നത്? ഇവർക്കുള്ള ചികിത്സയല്ലേ ആദ്യം നൽകേണ്ടത് ?

വാർത്ത 10 :- കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും കുടിയേറാൻ വിവിധ പ്രോഗ്രാമുകൾ.
കമൻ്റ് 10:- എങ്ങോട്ടെങ്കിലും കുടിയേറി രക്ഷപ്പെടട്ടെ ഇന്ത്യക്കാർ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>